A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

കര്‍ണന്റെ ശക്തി


മഹാഭാരതത്തിലെ ഏറ്റവും തേജസ്സുറ്റ വ്യക്തിത്വമായ കർണ്ണൻ ശെരിക്കുമൊരു ഇതിഹാസപുരുഷൻ തന്നെയായിരുന്നു . കുന്തീപുത്രനായ കർണ്ണൻ സൂതനായി വളർന്നുവെങ്കിലും ജന്മസിദ്ധമായ ഗുണങ്ങളാൽ വ്യാസഭാരതത്തിൽ സ്വന്തം പേരിൽ , 96 അദ്ധ്യായങ്ങളുള്ള "കർണ്ണപർവ്വം" എന്ന ഒരു മഹാപർവ്വം തന്നെ എഴുതിച്ചേർത്തു .
അംഗരാജാവായ കർണ്ണൻ അർജ്ജുനനേക്കാൾ മികച്ച വില്ലാളിയും , ഭീമനെ വെല്ലുന്ന കായികക്ഷമത ഉള്ളവനും ,യുധിഷ്ഠിരനോളം പോന്ന സർവ്വ ശാസ്ത്രങ്ങളും അറിയാവുന്ന മഹാജ്ഞാനിയും,പാണ്ഡവരിൽ സൗന്ദര്യവാനായ നകുലനേക്കാൾ.ആകാരഭംഗിയുള്ളവനും,സഹദേവനെപ്പോലെ ബുദ്ധികൂർമ്മതയും ഉള്ളവനായിരുന്നു.അതായത് എല്ലാം തികഞ്ഞവൻ,ഓരോ പാണ്ഡവനേക്കാളും ശ്രേഷ്ഠൻ.
ഭഗവാൻ കൃഷ്ണനും , വ്യാസനും , യുധിഷ്ഠിരനുമെല്ലാം കർണ്ണന്റെ മഹത്വം ആവോളം പാടിപ്പുകഴ്ത്തുന്നുണ്ട് . ഇത്രയധികം സഹനശക്തിയും , ദാനധർമ്മ ശീലവും , പൗരുഷവും ഒത്തുചേർന്ന മറ്റൊരു കഥാപാത്രം മഹാഭാരതത്തിലുണ്ടോ എന്ന് സംശയമാണ് തന്റെ എതിരാളിയായ അര്ജ്ജുനന് ലോകനാഥനായ കൃഷ്ണന്റെ സംരക്ഷണയുണ്ടെന്നറിഞ്ഞിട്ടും , അയാൾ തനിക്കെതിരെ വിവിധ ദേവന്മാരിൽ നിന്നും ആയുധങ്ങൾ നേടിക്കൂട്ടുകയാണെന്നറിഞ്ഞിട്ടും , അയാളുടെ ചതിയനായ പിതാവിന് തന്റെ ജീവരക്ഷയായ കവചകുണ്ഡലങ്ങൾ നല്കുവാൻ കർണ്ണൻ കാണിച്ച ധൈര്യത്തെയും , അതി തീവ്രമായ വേദനപോലും വകവയ്ക്കാതെ ശരീരത്തെ അറുത്തു കീറി , കവചകുണ്ഡലങ്ങൾ വേർപെടുത്താൻ കാണിച്ച ധൈര്യത്തെയും എത്ര പുകഴ്ത്തിയാലും മതിയാകില്ല .
പ്രാണഹാരങ്ങളായ മൂന്നു മഹാശാപങ്ങൾ ഏറ്റിട്ടും കർണ്ണൻ കുലുങ്ങുന്നില്ല . പാണ്ഡവരിൽ അർജ്ജുനനൊഴിച്ചു ബാക്കി നാലുപേരെയും അവസരം കിട്ടിയാലും കൊല്ലുകയില്ലെന്നു മാതാവായ കുന്തിക് വാക്കു കൊടുത്ത് ജനിപ്പിച്ച കടം തീർത്തു . കവചകുണ്ഡലങ്ങൾ ഇന്ദ്രന് ദാനം നല്കുക വഴി അര്ജ്ജുനന് ജീവൻ ദാനം നല്കി . ഇത് കാരണമാണ് കര്ണ്ണന് മരണമുണ്ടായത് . ഭഗവൻ കൃഷ്ണന്റെ ബുദ്ധിയും , ശല്യന്റെ തേജോവധവും കണക്കിനേറ്റിട്ടും കർണ്ണൻ കുലുങ്ങുന്നില്ല .
ഒടുവിൽ അർജ്ജുനനെ മോഹാലസ്യപ്പെടുത്തിയശേഷം യുദ്ധനിയമങ്ങളോരത്ത് വെറുതെ വിട്ടശേഷം നിരായുധനായി ചെളിയിൽ പുതഞ്ഞ തേരുയർത്തുന്ന കർണ്ണനെ കൃഷ്ണന്റെ വാക്കനുസരിച്ചു അർജ്ജുനൻ വധിച്ചു .(ആയുധം കയ്യിലുള്ള കർണ്ണനെ അർജ്ജുനന് ഒന്നും ചെയ്യാനാവില്ലെന്ന് കൃഷ്ണന് നല്ലവണ്ണം അറിയാമായിരുന്നു.)
എന്നാൽ വാസ്തവത്തിൽ അതോടെ അർജ്ജുനന്റെ കീർത്തിയെ എന്നെന്നേക്കുമായി ഇല്ലാതാക്കിക്കൊണ്ടു കർണ്ണൻ അർജ്ജുനനെ എന്നെന്നേക്കുമായി വകവരുത്തുകയാണുണ്ടായത് . കർണ്ണനും അർജ്ജുനനും ഇന്ന് ജീവിച്ചിരിപ്പില്ല . പക്ഷെ കർണ്ണൻ ഇന്നും പൂർണ്ണ ജീവസ്സും തേജസ്സുമോടെ ജനഹൃദയങ്ങളിൽ ജീവിക്കുന്നു .]
**** കർണ്ണന്റെ ജന്മരഹസ്യം
മഹാഭാരതം , ആശ്രമവാസിക പർവ്വം , അദ്ധ്യായം 31 , പുത്രദര്ശന ഉപപർവ്വം , ശ്ളോകങ്ങൾ 12 ,14 -വ്യാസവാക്യം
സാക്ഷാൽ സൂര്യദേവൻ തന്നെയാണ് കർണ്ണനായി ജനിച്ചതെന്നും , സൂര്യദേവന് ദൈവമാതാവായ അദിതി കൊടുത്ത കവചകുണ്ഡലങ്ങളാണ് കര്ണ്ണന് ഉണ്ടായിരുന്നതെന്നുമാണ് വ്യാസന്റെ അഭിപ്രായം .
തം കർണ്ണം വിദ്ധി കല്യാണീ ഭാസ്കരം ശുഭദർശനേ (12 )
ദ്വിധാ കൃത്വാ വാത്മനോ ദേഹമാദിത്യം തപതാം വരം (14 )
ലോകാംശ്ച താപയാനം വൈ വിദ്ധി : കർണ്ണം ച ശോഭനേ
(ഭാഷാ അർത്ഥം ): ഭാസ്കരനാണ് കർണ്ണനായി ജനിച്ചത് ശുഭദർശനേ .ലോകത്തിലെ സകലതിനേയും തപിപ്പിക്കുന്നവനായ ആദിത്യദേവൻ തന്റെ ആത്മാവിനെ രണ്ടാക്കി മാറ്റി (''ദ്വിധാ കൃത്വാ വാത്മനോ''), ഒരംശം കൊണ്ട് ലോകത്തെ തപിപ്പിക്കുകയും( ചൂട്, വെളിച്ചം എന്നിവ നൽകുകയും ) മറ്റേ അംശം കൊണ്ട് ഭൂമിയിൽ കർണ്ണനായിരിക്കുകയും ചെയ്തു ശുഭേ (''വൈ വിദ്ധി : കർണ്ണം ച ശോഭനേ'')
സാക്ഷാൽ വ്യാസമുനി കുന്തിയോട് പറയുന്നതാണ് കർണ്ണന്റെ ജന്മരഹസ്യം.
****#KARNA - #MOST_POWERFUL_MAN OF MAHABHARAT .
**********************************************
നമ്മൾ എല്ലാവരും
ധരിച്ചുവച്ചിരിക്കുന്നത് മഹാഭാരതത്തിൽ ഭീമാനാണ് , കായിക ശക്തിയിൽ മറ്റ് ഏത് കഥാപാത്രങ്ങളെക്കാളിലും മുമ്പൻ എന്നല്ലേ???കാരണം അദ്ദേഹത്തിന് 10000 ആനകളുടെ ബലമുണ്ട്.. മാത്രവുമല്ല ജരാസന്ദൻ,ഹിടുംബൻ,കീചകയൂൻ തുടങ്ങിയ വിരമാരെയെല്ലാം ഭീമൻ അദ്ദേഹത്തിന്റെ കായിക ശക്തി കൊണ്ട് പരാജയപ്പെടുത്തിയിട്ടും ഉണ്ട്..
എന്നാൽ ഭീമനോളമോ അഥവാ അദ്ദേഹത്തെക്കാൾ ഒരു പരിധി കൂടുതലോ ബലവാനാണ് കായികശക്തിയിൽ കർണ്ണൻ എന്ന സത്യം അധികമാർക്കും അറിയാൻ ഇടയില്ല...കാരണം കർണ്ണൻ എന്ന കഥാപാത്രം മനസ്സിൽ വരുമ്പോൾ നമ്മൾക്ക് ഓർമ്മ വരിക അദ്ദേഹത്തിന്റെ അസ്ത്രവിദ്യയിൽ ഉള്ള കഴിവും,കവചകുണ്ഡ
ലങ്ങളും,അദ്ദേഹത്തിന്റെ ദാനശീലവും ഒക്കെയാണ്..
എന്നാൽ അത് മാത്രം അല്ല സത്യം..കായിക ശക്തിയിലും മഹാഭാരതത്തിൽ മറ്റാരേക്കാളും മുമ്പൻ കർണ്ണനാണ്,ഭീമൻ അല്ലാ..കർണ്ണന് ജനിക്കുമ്പോൾ തന്നെ 10000 ആനകളുടെ ബലമുണ്ടായിരുന്നു.എന്നാൽ ഭീമനും 10000 ആനകളുടെ ബലമുണ്ട്. ഇതിൽ 8000 ആനകളുടെ ബലം കിട്ടിയത് വാസുകിയുടെ വരബലം കൊണ്ടാണ്.അതായത് ജനിക്കുമ്പോൾ ഭീമന്റെ കായികബലം 2000 അനകളുടേത് എന്നനുമാനിക്കാം.
കായികബലത്തെ അടിസ്ഥാനമാക്കുമ്പോൾ മഹാഭാരതത്തിലെ മികച്ച യോദ്ധാക്കൾ കർണ്ണൻ,ഭൂരിശ്രവ
സ്,സാത്യകി,ഭീമൻ,ജരാസന്ദൻ,ശല്യർ
,കിചകൻ....ഇവരാണ്...(കൃഷ്ണനെം,ബലരാമനെയും പരിഗണിക്കുന്നില്ല..They Are Gods)ഇവരിൽ കായികബലത്തിൽ ഏറ്റവും ശക്തൻ ആരെന്നത് തീരുമാനിക്കാൻ ഇവർ തമ്മിലുള്ള യുദ്ധഭാഗങ്ങൾ നിരീക്ഷിക്കേണ്ട
തായുണ്ട്...
( മഹാഭാരതത്തിലെ ഏറ്റവും ശക്തനായ മല്ലയുദ്ധക്കാരൻ കർണ്ണനാണ്...കാരണം അക്കാലത്ത് ഏറ്റവും കേമനായ മല്ലയുദ്ധക്കാരനായി കണക്കാക്കിയിരുന്ന ജരാസന്ധനെ ആദ്യമായി പരാജയപ്പെടുത്തിയത് കർണ്ണനാണ്...അതു
മല്ലാ അദ്ദേഹം ജരാസന്ധനെ പരാജയപ്പെടുത്താൻ ഭീമൻ എടുത്തതിന്റെ പകുതി സമയം പോലും എടുത്തിരുന്നില്ല...)
● A) KARNA Vs JARASANDH
( ഇവിടെ കർണ്ണനും ജരാസന്ധനും തമ്മിലുള്ള മല്ലയുദ്ധം പെട്ടെന്ന് അവസാനിച്ചതായി കാണാം..കർണ്ണൻ ജരാസന്ധന്റെ ശരീരം രണ്ടായി വേർപെടുത്താൻ ഒരുമ്പെട്ടപ്പോൾ ജരാസന്ധൻ തോൽവി സമ്മതിച് അദ്ദേഹത്തോട് സന്ധി ചെയ്യുന്നതായി കാണാം...)
● B) BALRAM Vs JARASANDH
( ബലരാമനും ജരാസന്ധനും തമ്മിലുള്ള ഈ യുദ്ധം ഒത്തിരി നേരം നീണ്ട് നിൽക്കുന്നതായി കാണാം...എന്നിട്ടും ഈ യുദ്ധത്തിൽ പരസ്പരം തോൽവി സമ്മതിക്കാൻ ആരും തയ്യാറാവുന്നില്ല..)
● C) BHIMA Vs JARASANDH
( ഭീമനും ജരാസന്ധനും തമ്മിൽ ഉള്ള ഈ മല്ലയുദ്ധം 14 ദിവസം നീണ്ടുനിന്നിട്ടും അരുമാരും തോൽവി സമ്മതിച്ചില്ല..
ഒടുവിൽ കൃഷ്ണന്റെ സഹായം കൊണ്ട് മാത്രമാണ് ഭീമന് ജരാസന്ധനെ വധിക്കാൻ സാധിച്ചതും...)
( ഗദായുദ്ധത്തിൽ കർണ്ണനും ,ഭീമനും,ശല്യരും തുല്യ ശക്തർ ആണെന്ന് തെളിയുന്നു..ഇവിടെ വളരെ നേരം ഏറ്റുമുട്ടിയിട്ടും ഭീമന് കർണ്ണനെയോ ശല്യരെയോ പരാജയപ്പെടുത്താൻ സാധിക്കാത്തതായി കാണാം...കർണ്ണൻ ഭിമനെതിരെ ഗദായുദ്ധത്തിൽ മുൻതൂക്കം നേടുകയും ചെയ്തു...)
( ഭുജങ്ങളുടെ ശക്തിയിൽ കർണ്ണനെ വെല്ലാൻ ഭൂമിയിൽ ആരും തന്നെ ഇല്ലാ..
തന്റെ രഥചക്രം ഉയർത്താൻ ശ്രമിക്കവേ കർണ്ണൻ ഭൂമിയെമൊത്തം 4 അടി ഉയർത്തിയിരുന്നു..മഹാഭാരതത്തിൽ ഈ നേട്ടം കൈവരിച്ച ഒരേ ഒരാൾ കർണ്ണനാണ്...
( ഇവിടെ ഭീമൻ സർവ്വശക്തിയുമെടുത്(10000 ഗജങ്ങളുടെ ശക്തി) കർണ്ണന്റെ തലയിൽ പ്രഹരിച്ചുവെങ്കിലും അത് കർണ്ണന് ചെറിയൊരു പോറൽ പോലും ഏല്പിച്ചില്ലെന്ന് മാത്രമല്ല,അദ്ദേഹം ഉച്ചത്തിൽ ഭീമനെ പരിഹസിക്കുകയും ചെയ്തു..ഇതിൽ നിന്ന് മനസ്സിലാക്കാം കർണ്ണൻ Physicaly എത്ര Powerful ആണെന്ന്..)
കർണ്ണൻ തന്റെ വില്ലിന്റെ അഗ്രത്താൽ ഭീമനെ വലിച്ചിഴയ്ക്കുന്നതിനെപ്പറ്റി ധൃതരാഷ്ട്രർ മഹാഭാരതത്തിൽ സൂചിപ്പിക്കുന്നു..)
യഥാർത്ഥത്തിൽ ഭീമന് 10000 ആനകളുടെ ശക്തി ലഭിച്ചത് വാസുകിയുടെ വരബലത്താൽ ആണ്... എന്നാൽ കർണ്ണനുള്ള 10000 ആനകളുടെ ശക്തി അദ്ദേഹത്തിന് ജന്മനാൽ ലഭിച്ചതാണ്...ഭീമൻ ചെറുപ്പത്തിൽ ഒക്കെയും അദ്ദേഹത്തിന്റെ ശക്തി കൗരവരെയും മറ്റും ദ്രോഹിച് ദുരുപയോഗപ്പെടുത്തുകയാണ് ചെയ്തത്..എന്നാൽ കർണ്ണൻ ഒരിക്കലും അദ്ദേഹത്തിന്റെ ശക്തി Mis -Use ചെയ്തിരുന്നില്ല...അതുകൊണ്ട് തന്നെ ഇതേപ്പറ്റി അധികമാർക്കും അറിയില്ല്യ )
*****കർണ്ണന്റെ ദിഗ്വിജയം
പാണ്ഡവരെ ചൂതിൽ തോൽപ്പിച്ചു കാട്ടിലയച്ച ശേഷം ദുര്യോധനൻ മഹത്തായ ഒരു യജ്ഞം നടത്തുവാൻ തീരുമാനിച്ചു . യുധിഷ്ഠിരൻ നടത്തിയത് പോലെ ഒരു രാജസൂയം നടത്തുവാനാണ് തീരുമാനിച്ചത് . എന്നാൽ അഗ്രജനായ യുധിഷ്ഠിരനും പിതാവായ ധൃതരാഷ്ട്രരും ജീവനോടെയിരിക്കുമ്പോൾ അപ്രകാരം രാജസൂയം നടത്താൻ ദുര്യോധനനെ യജ്ഞനിയമങ്ങൾ അനുവദിക്കുന്നില്ലെന്ന് പണ്ഡിതന്മാരായ ബ്രാഹ്മണർ വിധിച്ചു . എന്നാൽ രാജസൂയത്തേക്കാളും ശ്രേഷ്ഠമായ വൈഷ്ണവയാഗം എന്നൊരു യജ്ഞമുണ്ട് . അത് ദുര്യോധനന് നടത്താവുന്നതാണ് . അതിനായി ഭൂമിയിലെ സർവ്വരാജാക്കന്മാരെയും യുദ്ധത്തിൽ വിജയിച്ചു ധനം സ്വരൂപിക്കുകയും , ഭൂമണ്ഡലത്തിൽ സർവ്വർക്കും മേലെ അധികാരം ഉറപ്പിക്കുകയും വേണ്ടതാണ് . അതിനാൽ വലിയൊരു ദിഗ്വിജയം ദുര്യോധനൻ നടത്തേണ്ടതുണ്ട് . അതിശക്തനായ ഒരു രാജാധിരാജന് മാത്രമേ വൈഷ്ണവയാഗം ഇത്തരത്തിൽ ചെയ്യുവാൻ സാധിക്കൂ . അങ്ങനെ ചിന്താമഗ്നനായിരിക്കുന്ന വേളയിൽ ദുര്യോധനനെ സഹായിക്കാനായി കർണ്ണൻ മുന്നോട്ടു വന്നു . താൻ ദുര്യോധനന് വേണ്ടി ഭൂമിയിലുള്ള സർവ്വ രാജാക്കന്മാരേയും കീഴടക്കാമെന്നു കർണ്ണൻ ഉറപ്പു കൊടുത്തു . കർണ്ണന്റെ വീര്യത്തിൽ വിശ്വാസമുള്ള ദുര്യോധനൻ അതിനു അനുമതി നൽകി . തുടർന്ന് കർണ്ണൻ പടകൂട്ടി ദിഗ്‌വിജയത്തിനു തയ്യാറെടുത്തു .വില്ലാളിവീരനായ കർണ്ണൻ ആദ്യമായി പടയോടുകൂടി പാണ്ഡവബന്ധുവായ ദ്രുപദരാജാവിന്റെ പുരം വളഞ്ഞു . വീരനായ ദ്രുപദനോട് ഭയങ്കരമായി പോരാടി അവനെ കീഴടക്കി . സ്വർണ്ണവും വെള്ളിയും പലതരത്തിലുള്ള രത്നങ്ങളും കപ്പമായി ദ്രുപദനെക്കൊണ്ട് വയ്പ്പിക്കുകയും ചെയ്തു . പിന്നീട് ദ്രുപദന്റെ അനുയായികളായ മറ്റു രാജാക്കളേയും കീഴടക്കുകയും അവരുടെ കയ്യിൽ നിന്നും കപ്പം വാങ്ങുകയും ചെയ്തു . അതിനു ശേഷം വടക്കോട്ട്‌ പടയോട്ടം നടത്തി . അവിടെയുള്ള രാജാക്കന്മാരെയും ഭഗദത്തനേയും പോരിൽ ജയിച്ചു കപ്പം വാങ്ങി . പിന്നെ കർണ്ണൻ മഹാശൈലമായ ഹിമാലയത്തിലേക്ക് കയറി . അവിടെ എല്ലാ ദിക്കിലും ചെന്ന് ആ പർവ്വതപ്രാന്തത്തിലെ സകല രാജാക്കന്മാരെയും കീഴടക്കി കപ്പം വാങ്ങി . തുടർന്ന് നേപ്പാളത്തിലെ രാജാക്കന്മാരെ ജയിച്ചതിനു ശേഷം വീരനായ രാധേയൻ മലയിറങ്ങി കിഴക്കോട്ടു പടയോട്ടം തുടർന്നു . അവിടെ അംഗം , വംഗം , കലിംഗം , ശുണ്ഡികം , മിഥില , മാഗധം , കർക്കഖണ്ഡം , ആവശീരം , അയോദ്ധ്യ , അഹിക്ഷേത്രം എന്നീ രാജ്യങ്ങളിലേയും രാജാക്കന്മാരെ കർണ്ണൻ കീഴ്‌പ്പെടുത്തി കപ്പം നേടി .
കിഴക്കൻ രാജ്യങ്ങളെയെല്ലാം ആക്രമിച്ച സൂതപുത്രൻ കോസലം , ത്രിപുര , വത്സഭൂമി ,മൂർത്തികാവതി എന്നീ രാജ്യങ്ങളേയും കീഴടക്കി കപ്പം ശേഖരിച്ചു . പിന്നീട് തെക്കോട്ടിറങ്ങി പല മഹാരഥന്മാരായ രാജാക്കളേയും ജയിച്ചു അവസാനം രുക്മിയോടും എതിർത്തു . ഘോരമായ യുദ്ധത്തിൽ രുക്മിയെ തോൽപ്പിച്ച കർണ്ണന്റെ ധീരതയിൽ പ്രസന്നനായി രുക്മി ഇങ്ങനെ പറഞ്ഞു .
" അല്ലയോ രാജേന്ദ്രനായ കർണ്ണാ . ഭവാന്റെ ബലവും വിക്രമവും കണ്ടു ഞാൻ അത്യന്തം പ്രീതനായിരിക്കുന്നു . എന്റെ ക്ഷാത്രധർമ്മം രക്ഷിക്കുവാനായി ഞാൻ അങ്ങയോടു പൊരുതിയതാണ് . ഭവാന് ഞാൻ ധാരാളം സ്വർണ്ണം ഇതാ നൽകുന്നു . സ്വീകരിച്ചാലും ".
തുടർന്ന് രുക്മിയുമായി സൗഹൃദത്തിലായ കർണ്ണൻ രുക്മിയോട് കൂടെ തെക്കോട്ടു പട നയിച്ചു . പാണ്ഡ്യൻ, ശ്രീശൈലൻ , കേരളൻ , നീലൻ , വേണു എന്നീ രാജാക്കന്മാരെയെല്ലാം തോൽപ്പിച്ചു കപ്പം വാങ്ങി . തെക്കൻ പ്രദേശങ്ങളിലെ രാജാക്കന്മാരെയെല്ലാം തോൽപ്പിച്ചിട്ട് ആ മഹാബലൻ ശിശുപാലപുത്രനേയും ആ രാജാവിന്റെ കൂട്ടുകാരേയും സാമം കൊണ്ട് അവന്തിയേയും കീഴടക്കി . അതിനു ശേഷം വൃഷ്ണികളോടു കൂടെയുള്ള പശ്ചിമരാജ്യങ്ങളേയും ആക്രമിച്ചു കീഴടക്കി . യവനന്മാർ , ബർബ്ബരൻമാർ , തുടങ്ങിയ പശ്ചിമവാസികളേയും തോൽപ്പിച്ച കർണ്ണൻ തെക്കും കിഴക്കും പടിഞ്ഞാറുമുള്ള ഭൂമി മുഴുവനും അധീനത്തിലാക്കി . മ്ളേച്ഛന്മാർ, വനവാസികൾ , പർവ്വതവാസികൾ , രോഹിതകന്മാർ , ആഗ്നേയന്മാർ , ഭദ്രന്മാർ , മാളവന്മാർ എന്നീ ഭയങ്കരഗണങ്ങളേയും കർണ്ണൻ കീഴടക്കിയത് വലിയ അത്ഭുതമായിരുന്നു . അങ്ങനെ ലോകം മുഴുവനും ഒറ്റയ്ക്ക് കീഴടക്കിയ കർണ്ണൻ അന്തമില്ലാത്ത സമ്പത്തോട് കൂടി ഹസ്തിനപുരിയിലെത്തി ദുര്യോധനനെ കണ്ടു വന്ദിച്ചു
[മഹാഭാരതം , വനപർവ്വം , അദ്ധ്യായം 253, 254 , കർണ്ണദിഗ്വിജയം, ഘോഷയാത്രാ പർവ്വം ]
പാണ്ഡവന്മാർ യുധിഷ്ഠിരന്റെ രാജസൂയത്തിനു വേണ്ടി നടത്തിയ ദിഗ്‌വിജയത്തേക്കാളും ഇരട്ടിയിലേറെ രാജ്യങ്ങളെയാണ് കർണ്ണൻ ഒറ്റയ്ക്ക് വെട്ടിപ്പിടിച്ചത് . കർണ്ണന്റെ ദിഗ്‌വിജയത്തെ പിന്നീട് കുരുവൃദ്ധനും ദിവ്യനുമായ ഭീഷ്മപിതാമഹൻ ഇങ്ങനെ ശ്‌ളാഖിക്കുകയുണ്ടായി .
" ഹേ കർണ്ണാ . രാജപുരത്തു ചെന്ന് നീ കാംബോജരെ ജയിച്ചു . ഗിരിവ്രജത്തിൽ വാഴുന്ന നഗ്നജിത്ത് തുടങ്ങിയ രാജാക്കന്മാരെയും , വിദേഹൻ , അംബഷ്ഠൻ, ഗാന്ധാരൻ എന്നിവരേയും തോൽപ്പിച്ചവനാണ് ഭവാൻ . ഹിമാലയത്തിൽ അധിവസിക്കുന്ന രണക്രൂരന്മാരായ കിരാതന്മാരെപ്പോലും നീ പണ്ട് തോൽപ്പിച്ചു ദുര്യോധനന് കീഴിലാക്കി . പോരിൽ കലിംഗന്മാർ , പുണ്ഡ്രൺമാർ, ആന്ധ്രന്മാർ , മേളകന്മാർ , നിഷാദന്മാർ , ഉൾക്കലന്മാർ , ത്രിഗർത്തന്മാർ , ബാലഹീകന്മാർ , നിഷാദന്മാർ എന്നിവരേയും നീ തോൽപ്പിച്ചു . അതാതിടങ്ങളിലെ യുദ്ധത്തിൽ ശക്തരായ പലരെയും ദുര്യോധനന് വേണ്ടി നീ ജയിച്ചില്ലേ " [മഹാഭാരതം ദ്രോണപർവ്വം അദ്ധ്യായം 4 , ഭീഷ്മവാക്യം ]
***** കർണ്ണന്റെ നാഗാസ്ത്രത്തിൽ നിന്നും ഭഗവാൻ കൃഷ്ണൻ , അർജ്ജുനനെ കഷ്ടിച്ച് രക്ഷിക്കുന്നു :-
അനന്തരം , കർണ്ണൻ ശത്രുനിഗ്രഹക്ഷമമമായതും , അതിഘോരവുമായ , അർജ്ജുനനെ വധിക്കുവാനായി സൂക്ഷിച്ചു വച്ചിരുന്നതുമായ സർപ്പമുഖബാണം പുറത്തെടുത്തു . അത്യന്തം വിഷയുക്തവും , മൃത്യുതുല്യവുമായ ആ ബാണത്തെ കർണ്ണൻ ദിവസവും മന്ത്രം ജപിച്ചു , ചന്ദനപ്പൊടി പൂശി പൂജിച്ചു കൊണ്ടിരുന്നതാണ് . ഈ നാഗാസ്ത്രമാണ് അർജ്ജുനനെതിരായി കർണ്ണൻ തന്റെ വില്ലിൽ തൊടുത്തത് . ഒറ്റയ്ക്കുള്ള അസ്ത്രങ്ങളിൽ ഏറ്റവും ഘോരമായിരുന്നു അത് . ആ മഹാബാണത്തെ വില്ലിൽ ചേർത്തു ചെവിവരെ ശക്തിയായി വലിക്കുമ്പോൾ , മദ്രരാജാവായ ശല്യർ , ഈ ശരം അയയ്ക്കും മുൻപ് , "----- ഒന്ന് കൂടെ ആലോചിക്കണമെന്നു---- " കർണ്ണനോട് പറഞ്ഞു . കൂടാതെ ആ ശരം "അർജ്ജുനന്റെ കഴുത്തറുക്കില്ല " എന്നും ശല്യര് കൂട്ടിച്ചേർത്തു . എന്നാൽ കർണ്ണൻ തീവ്രനേത്രനായി ശല്യരെ നോക്കിയിട്ടു , താൻ " -----------രണ്ടു പ്രാവശ്യം ഒരു ലക്ഷ്യത്തിനു ഉന്നം പിടിക്കാറില്ലെന്നു------- " പറയുന്നു .
ഇത്രയും പറഞ്ഞിട്ട് വൈകർത്തനനായ കർണ്ണൻ , ആ മഹാസ്ത്രത്തെ അര്ജ്ജുനന് നേരെ തൊടുത്തു വിട്ടു . അസ്ത്രത്തിന്റെ തീവ്രമായ വേഗം കണ്ടു , " ---അല്ലയോ പാർത്ഥാ , നീ ചത്തു ---" എന്ന് കർണ്ണൻ വിളിച്ചു പറഞ്ഞു .
എന്നാൽ അസ്ത്രത്തിന്റെ തീക്ഷ്ണത കണ്ട ബലവാനായ ഭഗവാൻ കൃഷ്ണൻ ,
വെറുതെ രഥത്തില്‍ ഇരുന്നുകൊണ്ട് തന്നെ രഥത്തില്‍ ഒന്ന് വിരലമര്‍ത്തി , രഥത്തെ ശക്തിയായി ഭൂമിയിലേക്ക് അമർത്തിക്കളഞ്ഞു . രഥം ഒരു ഭുജത്തോളം ഭൂമിയിൽ താണു പോയി .
തുടർന്ന് അതിവേഗത്തിലെത്തിയ ആ നാഗാസ്ത്രം അർജ്ജുനന്റെ പ്രസിദ്ധമായ കിരീടത്തെ എടുത്തുകൊണ്ടു കടന്നു പോയി .ആ കിരീടം ബ്രഹ്‌മാവ്‌ നിർമ്മിച്ചതും , ഇന്ദ്രൻ അർജ്ജുനനെ അണിയിച്ചതുമായിരുന്നു . വളരെ ബലമുള്ള ആ കിരീടത്തെ ഇന്ദ്രനോ രുദ്രനോ , വരുണനോ , കുബേരനോ അവരുടെ ആയുധങ്ങൾ കൊണ്ട് തകർക്കാനാകില്ല . ശിവന്റെ പിനാകത്തിൽ നിന്നും വരുന്ന ശരം കൊണ്ടുപോലും തകർക്കാനാകാത്ത ആ ബലമുള്ള കിരീടത്തെ , എന്നാൽ കർണ്ണന്റെ " നാഗാസ്ത്രം തകർത്തു "... കിരീടം നാഗാസ്ത്രത്തിന്റെ വിഷജ്വാല ഏറ്റു കത്തിക്കരിഞ്ഞു കൊണ്ടാണ് ഭൂമിലയിലേക്കു വീണത് . ഈ രംഗം , ഇടിവെട്ടേറ്റു പർവത ശിഖരം കടപുഴകി വീഴുന്നതുപോലെ തോന്നിച്ചു .
---------------------------------------------------------------------------------
NB:-
അപ്പോൾ നാം മനസ്സിലാക്കേണ്ടത് , ആ സമയം കൃഷ്ണൻ അവിടെയില്ലായിരുന്നെങ്കിൽ , അർജ്ജുനൻ ജീവനോടെ തിരികെ വരില്ലായിരുന്നു എന്നാണു . കർണ്ണന്റെ നാഗാസ്ത്രത്താൽ നിശ്ചയമായും അർജ്ജുനൻ ശിരസ്സറ്റു വീഴുമായിരുന്നു .
KMG, ബോറി വിവർത്ഥനങ്ങൾ ...ആണ് post
തുടരും.. Part... 2. ൽ
==================??=================
കർണ്ണനെ ഇഷ്ടമാണെങ്കിൽ മൈ fdന്റെ പേജ് ലൈക്ക് ചെയ്യാം.All Post Are From Most Authentic Mahabharata Translations KMG & BORI
 #https://churulazhiyatharahasyangal.blogspot.ae/
#churulazhiyatha rahasyangal 
#ghost in kerala #pretham #pretha kadhakal #yakshi
#yakshi storys #ghost storys in kerala #rahasyam #rahasyangal #athmavu
# https://churulazhiyatharahasyangal.blogspot.ae/

എന്താണ് കന്നിമൂല


കന്നിമൂലയെകുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍ .എട്ട് ദിക്കുകളിലും ഏറ്റവും ശക്തിയേറിയ ദിക്കായാണ് കന്നിമൂലയെ വാസ്തു ശാസ്ത്രത്തില്‍ കണക്കാക്കുന്നത് . മറ്റ് ഏഴ് ദിക്കുകള്‍ക്കും ദേവന്മാരെ നിശ്ചയിച്ച വാസ്തു ശാസ്ത്രം എന്തുകൊണ്ടാകും കന്നിമൂലക്ക് മാത്രം ഒരസുരനെ അധിപനായി നിശ്ചയിച്ചത് ... ?അത് കൊണ്ട് തന്നെ മറ്റ് ദിക്കുകളില്‍ നിന്ന് കന്നിമൂലക്ക് പ്രാധാന്യം വര്‍ദ്ധിക്കുന്നു, കന്നിമൂല ഉയര്‍ന്നാലും,താഴ്ന്നാലും ഗുണമായാലും ദോഷമായാലും ഫലം വളരെപ്പെട്ടെന്ന് അനുഭവയോഗ്യമാകും.അതുകൊണ്ട് തന്നെ ഈ ദിക്ക് താഴ്ന്നു കിടക്കുന്നതും മലിനമായിരിക്കുന്നതും നല്ലതല്ല എന്ന് അറിഞ്ഞിരിക്കുക. കുളമോ , കിണറോ , അഴുക്കുചാലുകളോ,കക്കൂസ് ടാങ്കുകളോ , മറ്റ് കുഴികളോ ഒന്നും തന്നെ ഈ ദിക്കില്‍ വരാന്‍ പാടില്ല, പ്രത്യേകിച്ച് കന്നിമൂലയില്‍ ശൌചാലയം പണിയരുത് എന്നുതന്നെയാണ് ശാസ്ത്രം പറയുന്നത് ഇതിന് കാരണം ഭൂമിയുടെ പ്രദക്ഷിണ വീഥി അനുസരിച്ചു തെക്കുപടിഞ്ഞാറേ മൂലയിൽ നിന്നു വടക്കു കിഴക്കേ മൂലയിലേക്കാണ് ( ഈശാനകോൺ ) ഊർജത്തിന്റെ പ്രവാഹം ഉണ്ടാകുന്നത്. കന്നിമൂലയിലെ ശൗചാലയം ഈ ഊർജത്തെ മലിനമാക്കും എന്നുള്ളത് കൊണ്ട് തന്നെയാണ് വാസ്തു ശാസ്ത്രം ഈ ദിക്കിന് ഇത്രയേറെ പ്രാധാന്യം കല്‍പ്പിചിട്ടുള്ളത് എന്നകാര്യത്തില്‍ രണ്ടഭിപ്രായമുണ്ടാകേണ്ടാതില്ല.കന്നിമൂലയ്ക്ക് നേരത്തെ പറഞ്ഞ പോലെ മലീമസമായാല്‍ ഉണ്ടാകുന്ന കുഴപ്പങ്ങള്‍ എന്തൊക്കെയാണ് എന്ന് പരിശോധിക്കാം.ഗൃഹത്തില്‍ വസിക്കുന്നവരുടെ മാന്യത , ധനം , ഉയര്‍ച്ച എന്നിവയ്ക്കു ദോഷമുണ്ടാക്കുകയും , മദ്യം , മയക്കുമരുന്ന് , ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമപ്പെടുകയും , ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ കലഹം മൂത്ത് കുടുംബത്തകര്‍ച്ചയുണ്ടാകുകയും , കര്‍മ്മ മേഖല ക്രമേണ നശിക്കുകയും ചെയ്യും എന്നകാര്യത്തില്‍ സംശയമില്ല. വളരെ പ്രധാനപ്പെട്ട ദോഷം , ആ വീട്ടിലെ സന്താനങ്ങള്‍ക്ക് ഗതിയില്ലാതെ വരിക എന്നതാണ്. കുട്ടികള്‍ എത്ര വിദ്യാഭ്യാസം ഉണ്ടായാലും , തൊഴില്‍ ലഭിക്കാതിരിക്കുക , വഴിതെറ്റുക എന്നിവയാണ്.ഈ പ്രപഞ്ചത്തിലെ ഗുണപരമായ രണ്ട് ഊര്‍ജ്ജങ്ങളില്‍ ഒന്ന് കിഴക്കു നിന്നും തുടങ്ങി പടിഞ്ഞാറ് ദിക്കില്‍ അവസാനിക്കുന്നു. മറ്റൊന്ന് വടക്കുനിന്നും തുടങ്ങി തെക്ക് ദിക്കില്‍ അവസാനിക്കുന്നു. അങ്ങിനെ വരുമ്പോള്‍ രണ്ടു ഊര്‍ജ്ജങ്ങളുടേയും സന്ധി പടിഞ്ഞാറും തെക്കും ആകുന്നു. ഈ രണ്ടു ദിക്കിന്റേയും മൂലയാണ് കന്നിമൂല. ഇതില്‍ നിന്നും കന്നിമൂലയുടെ പ്രാധാന്യവും പ്രത്യേകതയും, ദോഷവശങ്ങളും മനസ്സിലായിക്കാണുമല്ലോ .... ?ഇനി നമുക്ക് വിരാട് പുരുഷനായ വാസ്തുപുരുഷന്റെ ശയനസ്ഥിതി എങ്ങിനെ എന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാം,വാസ്തുപുരുഷന്‍ വടക്കുകിഴക്ക് തലയും ( മീനം) തെക്ക് പടിഞ്ഞാറ് കാലുമായാണ് ( കന്നി ) ശയിക്കുന്നത് അതുകൊണ്ട് തന്നെ കന്നിമൂലയ്ക്കുണ്ടാകുന്ന ദോഷങ്ങള്‍ വീട്ടിലുള്ളവര്‍ക്ക് കാലുവേദന വാതസംബന്ധിയായ അസുഖങ്ങളും മറ്റ് ദുരിദങ്ങളും സമ്മാനിക്കുന്നു.ഗൃഹനിര്‍മ്മാണം ആരംഭിക്കുന്നത് തന്നെ കന്നിമൂലയില്‍ നിന്നും ആണ് . വിധിപ്രകാരം ആദ്യം കുറ്റിഅടിക്കേണ്ടതും,ശിലപാകേണ്ടതും കന്നിരാശിയില്‍ ആവണം എന്നും പറയപ്പെടുന്നു, ഇക്കാര്യത്തില്‍ ചില അഭിപ്രായഭിന്നതകള്‍ ഉണ്ട്. ബ്രഹ്മപദത്തിന്റെ കന്നിയില്‍ കുറ്റിവയ്ക്കാം എന്ന് വാസ്തു ശാസ്ത്രഗ്രന്ഥത്തില്‍ കാണുണ്ട് . അതായിരിക്കാം കന്നിയിലെ കുറ്റിയടി പ്രാധാന്യമര്‍ഹിക്കുന്നത്. എന്തുതന്നെയായാലും യാതൊരു കാരണവശാലും വീടുകളില്‍ കന്നിരാശിയില്‍ കിണര്‍ കുഴിക്കാന്‍ പാടില്ല.
കന്നിമൂല തുറന്നു കിടക്കരുത്.അതിര്‍ത്തിയില്‍ മതില്‍ കെട്ടി സംരക്ഷിക്കണം സന്താനങ്ങളുടെ രക്ഷയോര്‍ത്തെങ്കിലും കന്നി രാശി സംരക്ഷിച്ച് ജീവിതയാനത്തെ പ്രപഞ്ചതാളത്തിലാക്കി ആയുരാരോഗ്യ സൌഖ്യത്തോടെ സ്വസ്ഥമായ ഒരു കുടുംബ ജീവിതത്തിന് അടിത്തറ പാകുന്നതാകട്ടെ നമ്മുടെ ഗൃഹാരംഭ പ്രവര്‍ത്തനങ്ങള്‍.ഇനി അഥവാ ഇരിക്കുന്ന ഭൂമി ധാന്യവീഥി ( ഭാഗ്യവീഥി ) അല്ല എങ്കില്‍പോലും അറിവുള്ള ഒരു വാസ്തു വിദഗ്ധന്റെ സഹായത്താല്‍ ഭൂമിയില്‍ ധാന്യവീഥി ലക്ഷണങ്ങള്‍ സൃഷ്ട്ടിച്ച് ധാന്യവീഥിയില്‍ ഗൃഹം നിര്‍മ്മിച്ച്‌ വസിക്കുന്നതിന്റെ ഗുണഫലങ്ങള്‍ നേടിഎടുക്കാവുന്നതാണ് എന്നും അറിയുക .

 വാസ്തു എന്ന വാക്ക് ഇന്ന് എല്ലാവരും ഉപയോഗിക്കുന്നു. അതിര് തിരിക്കപ്പെട്ട (ചുറ്റ് തിരിക്കപ്പെട്ട) അഥവാ കെട്ടിത്തിരിക്കപ്പെട്ട ഒരു വസ്തുവില്‍ മാത്രമെ വാസ്തു ഉണ്ടാവുകയുള്ളൂ. ഭൂമിയില്‍ ഉയര്‍ച്ച താഴ്ച്ചകള്‍ അനുസരിച്ചാണ് വാസ്തുവില്‍ ഭൂമിയുടെ പേരുകള്‍ നിശ്ചയിച്ചിരുന്നത്.
ഭൂതവീഥി, ഭാഗ്യവീഥി
തെക്ക് പടിഞ്ഞാറ് വശം താഴ്ന്ന് വടക്ക് കിഴക്ക് ഭാഗം ഉയര്‍ന്നഭൂമിയാണ് ഭൂതവീഥി. ഇത്തരം ഭൂമിയില്‍ വസിയ്ക്കുന്നത് സകലവിധ നാശങ്ങള്‍ക്കും വഴിതെളിക്കും. ഇതാണ് ശാസ്ത്രമതം. വടക്ക് കിഴക്ക് മൂല ( ഈശാനകോണ്‍) താഴ്ന്നും തെക്ക്പടിഞ്ഞാറെമൂല (കന്നിമൂല) ഉയര്‍ന്നും ഇരിക്കുന്ന ഭൂമി ധാന്യവീഥി. ഇത്തരം ഭൂമിയില്‍ ഗൃഹം നിര്‍മ്മിച്ച് താമസിച്ചാല്‍ വംശവൃദ്ധി, സര്‍വ്വവിധ ഐശ്വര്യം എന്നിവ ഒരായിരം വര്‍ഷം നിലനില്‍ക്കും എന്ന് ആചാര്യമതം. വീട് ഇരിക്കുന്ന ഭൂമി ധാന്യവീഥി അല്ല എങ്കില്‍പോലും ഒരു വാസ്തു വിദഗ്ധന്റെ സഹായത്തോടെ ആ ഭൂമിയില്‍ ധാന്യവീഥി ലക്ഷണങ്ങള്‍ പുനഃസൃഷ്ടിച്ച് ധാന്യവീഥിയില്‍ ഗൃഹം നിര്‍മ്മിച്ച് വസിക്കുന്നതിന്റെ ഗുണഫലങ്ങള്‍ നേടിഎടുക്കാവുന്നതാണ്. തെക്ക് പടിഞ്ഞാറ് ഭാഗമാണ് കന്നിമൂല. നമ്മുടെ ഇന്നത്തെ വിഷയവും അതാണ്. ഏറ്റവും ശക്തിയേറിയ ദിക്കാണിത്.
കിഴക്ക് ദിക്കിന് അധിപനായി ഇന്ദ്രന്‍, പടിഞ്ഞാറ് ദിക്കിന് അധിപനായി വരുണന്‍, വടക്ക് ദിക്കിന് അധിപനായി കുബേരന്‍, തെക്ക് ദിക്കിന് അധിപനായി യമന്‍ എന്നിവരും. വടക്ക് പടിഞ്ഞാറ് ദിക്കിന് അധിപനായി വായുദേവന്‍, വടക്ക് കിഴക്ക് ദിക്കിന് അധിപനായി ഈശാനന്‍, തെക്ക് കിഴക്ക് ദിക്കിന് അധിപനായി അഗ്‌നിദേവന്‍ എന്നിവരും തെക്ക് പടിഞ്ഞാറെ ദിക്ക് (കന്നിമൂലയ്ക്ക്)മാത്രം ഒരു അസുരനേയും അഥിപനായി നിശ്ചയിച്ചിരിയ്ക്കുന്നു ഈ അസുരന്റെ പേരാണ് നിര്യതി. ആയതിനാല്‍ കന്നിമൂലയെ നിര്യതിമുല/ നിര്യതികോണ്‍ എന്നും വിളിയ്ക്കപ്പെടുന്നു. അസുരനെ അധിപനായി നിശ്ചയിച്ചിരിക്കുന്നു എന്നതല്ല ഇവിടുത്തെ പ്രശ്‌നം ഈ ദിക്കിലെ നിര്‍മ്മിതികള്‍ കൊണ്ടുള്ള ഫലം പെട്ടെന്ന് അനുഭവ വേദ്യമാകുന്നു എന്നതാണ്. അതിനാല്‍ ഈ ദിക്ക് തുറസായി ഇടുന്നത് നല്ലതല്ല.
കുളമോ കിണറോ ഒന്നും കന്നിമൂലയില്‍ വരാന്‍ പാടില്ല. കന്നിമൂലയിലുണ്ടാകുന്ന കുഴപ്പങ്ങള്‍ ഗൃഹവാസികളുടെ മാന്യത, ധനം ഇവയ്ക്ക് ദോഷമുണ്ടാക്കുകയും മദ്യം, മയക്ക്മരുന്ന്, മറ്റു ലഹരിപദാര്‍ത്ഥങ്ങള്‍ക്കടിമപ്പെടുക, കുടുംബത്തകര്‍ച്ച എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. വളരെ പ്രധാനപ്പെട്ട ദോഷം ആ വീട്ടിലെ സന്താനങ്ങള്‍ക്ക് ഗതിഇല്ലാതെവരുക എന്നതാണ്. മാത്രമല്ല കുട്ടികള്‍ക്കെത്ര വിദ്യാഭ്യാസമുള്ളവരായാലും തൊഴില്‍ ലഭിക്കാതിരിക്കുക, വഴിതെറ്റുക എന്നിവ സംഭവിക്കും.
ശാസ്ത്രീയ വശം
പ്രപഞ്ചത്തിലെ രണ്ട് ഗുണപരമായ ഊര്‍ജ്ജപ്രഭാവങ്ങള്‍ സൗരോര്‍ജ്ജം, കാന്തിക ഊര്‍ജ്ജം എന്നിവയാണ്. സൗരോര്‍ജ്ജം കിഴക്ക്ദിക്കില്‍ തുടങ്ങി പടിഞ്ഞാറ് ദിക്കില്‍ അവസാനിക്കുന്നു. കാന്തിക ഊര്‍ജ്ജം വടക്ക് ദിക്കില്‍ തുടങ്ങി തെക്ക് ദിക്കില്‍ അവസാനിക്കുന്നു. ഊര്‍ജ്ജ പ്രഭാവങ്ങള്‍ അവസാനിക്കുന്ന രണ്ട് ദിക്കുകളുടേയും മൂലയാണ് കന്നിമൂല. ഇപ്പോള്‍ തന്നെ കന്നിമൂലയുടെ പ്രാധാന്യം മനസ്സിലാക്കാം. ഊര്‍ജ്ജപ്രഭാവങ്ങള്‍ ആരംഭിക്കുന്ന കിഴക്ക്, വടക്ക് എന്നീ ദിക്കുകളുടെ മൂലയായ ഈശാനകോണും ഇപ്രകാരം പ്രാധാന്യമുള്ളതാണ് വാസ്തുപുരുഷ സങ്കല്‍പം പോലും കന്നിമൂലയ്ക്ക് അനുകൂലമാണ്. വാസ്തു പുരുഷന്‍ ശയിക്കുന്നത് വടക്ക് കിഴക്ക് തലയും തെക്ക് പടിഞ്ഞാറ് (കന്നിമൂലയില്‍) കാലുമായാണ്. അതുകൊണ്ട് കന്നിമൂലയ്ക്കുണ്ടാകുന്ന ദോഷങ്ങള്‍ ഗൃഹവാസികള്‍ക്ക് കാല് സംബന്ധമായ ദുരിതങ്ങള്‍ സമ്മാനിക്കുന്നു എന്ന് പറയപ്പെടുന്നു.
ഗൃഹാരംഭപ്രവര്‍ത്തനങ്ങളുടെ തുടക്കം തന്നെ കന്നിമൂലയില്‍ നിന്നാണ്. പ്രഥമ സ്തംഭനാസ്യം കന്നിയിലാകണം, അല്ലെങ്കില്‍ ബ്രഹ്മപദത്തിന്റെ കന്നിയിലാകണം എന്ന് ശാസ്ത്രഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്നു. കന്നിമൂലയിലെ ദോഷങ്ങള്‍ കണക്കിലെടുത്ത് ആ വീട്ടിലെ സ്ത്രീകളിലെ സ്വഭാവം പോലും മനസ്സിലാക്കാം …..
വാസ്തുഗ്രന്ഥം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്തവര്‍പോലും ഇന്ന് ഈ കന്നിമൂല’ എന്ന പദം സ്വതന്ത്രമായി ഉപയോഗിച്ചുവരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും നടത്തുന്ന കന്നിമൂല സംബന്ധിച്ച പരാമര്‍ശങ്ങളില്‍ വിശ്വസിച്ച് സ്വയം കബിളിപ്പിക്കപ്പെടാതെ കന്നിമൂലയിലെ കുഴപ്പങ്ങള്‍ കണ്ടെത്താന്‍ ഒരു വാസ്തു വിദഗ്ധന്റെ സേവനം തേടുകതന്നെയാണ് നല്ലത്.

 #https://churulazhiyatharahasyangal.blogspot.ae/
#churulazhiyatha rahasyangal 
#ghost in kerala #pretham #pretha kadhakal #yakshi
#yakshi storys #ghost storys in kerala #rahasyam #rahasyangal #athmavu
# https://churulazhiyatharahasyangal.blogspot.ae/

പരിണാമകഥയില്‍ പുതിയ താരോദയം



മനുഷ്യന്റെ പൂര്‍വികവര്‍ഗം എന്നു കരുതുവാവുന്ന പുതിയൊരു ഹോമിനിഡിനെ തിരിച്ചറിഞ്ഞിരിക്കുന്നു. ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ പര്യവേക്ഷണം നടന്ന സ്ഥലത്തുനിന്നുണ്ടായ ആകാംക്ഷയുണര്‍ത്തുന്ന ആ കണ്ടെത്തലിന്റെ ചരിത്രം
അവന്‍ ജീവിച്ചിരുന്നത് 20 ലക്ഷം വര്‍ഷം മുമ്പ്. പ്രായം 13 വയസ്സില്‍ താഴെ. അവനെ കണ്ടെത്തിയത് ഒരു ഒന്‍പതുവയസ്സുകാരന്‍! ഇനിയും പേരില്ലാത്ത അവനൊരു നല്ല പേര് കണ്ടുപിടിക്കുന്ന കാര്യം ദക്ഷിണാഫ്രിക്കയിലെ കുട്ടികളെ ഏല്‍പ്പിച്ചിരിക്കുകയാണ്. അവര്‍ അതിനായി മത്സരിക്കും, അങ്ങനെ ലഭിക്കുന്ന പേരിലായിരിക്കും ഇനി അവന്‍ അറിയപ്പെടുക.
മനുഷ്യപരിണാമകഥയിലെ പുതിയ താരോദയമായ 'ഓസ്ട്രലോപിത്തക്കസ് സെദിബ (Australopithecus sediba) യെന്ന ഇതുവരെ അറിയപ്പെടാത്ത ഹോമിനിഡ് വര്‍ഗത്തില്‍പ്പെട്ട ബാലനാണ് അവന്‍. അവനൊടൊപ്പം കണ്ടെത്തിയ സ്ത്രീയുടെ ഫോസിലും പുതിയ ഹോമിനിഡ് വര്‍ഗത്തില്‍പ്പെട്ടതാ ണ്. ആധുനിക മനുഷ്യന്റെ നേര്‍പൂര്‍വികരാകാന്‍ സാധ്യതയുള്ള ഒന്നാണ് പുതിയ വര്‍ഗമെന്ന് ഗവേഷകര്‍ കരുതുന്നു. (മനുഷ്യകുലത്തിന്റെ തായ്‌വഴിയില്‍പെട്ട വര്‍ഗങ്ങള്‍ക്കാണ് ഹോമിനിഡ് എന്ന് പൊതുവെ പറയുന്നത്)
ദക്ഷിണാഫ്രിക്കയില്‍ ജൊഹാന്നസ്ബര്‍ഗിന് സമീപം 'മനുഷ്യവര്‍ഗത്തിന്റെ കളിത്തൊട്ടില്‍' എന്നറിയപ്പെടുന്ന ലോകപൈതൃകകേന്ദ്രത്തിലെ മലാപ്പ ഗുഹയില്‍നിന്ന് ലഭിച്ച ഫോസിലുകളാണ് പുതിയ വര്‍ഗത്തെ വെളിപ്പെടുത്തിയത്. വിറ്റ്‌വാട്ടേഴ്‌സ്‌റാന്‍ഡ് സര്‍വകലാശാലയ്ക്കു കീഴില്‍ 'ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ ഹ്യുമണ്‍ എവല്യൂഷനി'ലെ നരവംശശാസ്ത്രജ്ഞന്‍ പ്രൊഫ. ലീ ബെര്‍ഗറിന്റെയും ഓസ്‌ട്രേലിയയില്‍ ജെയിംസ് കുക്ക് സര്‍വകലാശാലയിലെ ഭൗമശാസ്ത്രവിദഗ്ധന്‍ പോള്‍ ഡിര്‍ക്‌സിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് അവിടെ പര്യവേക്ഷണം നടത്തിയത്. പര്യവേക്ഷണത്തിന് ഗൂഗിള്‍ എര്‍ത്തും സഹായകമായി. കണ്ടെത്തലിന്റെ വിശദാംശങ്ങള്‍ പുതിയലക്കം ' സയന്‍സ്'വാരിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുതിയ വര്‍ഗം ഓസ്ട്രലോപിത്തക്കസ് വിഭാഗത്തില്‍ പെട്ടതാണെങ്കിലും, അവയ്ക്ക് ആധുനികമനുഷ്യന്‍ ഉള്‍പ്പെടുന്ന 'ഹോമോ' വര്‍ഗത്തിന്റെ ഒട്ടേറെ സവിശേഷതകള്‍ ഉള്ളതായി റിപ്പോര്‍ട്ട് പറയുന്നു. 19.5 - 17.8 ലക്ഷം വര്‍ഷം മുമ്പ് ജീവിച്ചിരുന്നതെന്ന് കണക്കാക്കുന്ന ബാലനും സ്ത്രീക്കും പൊക്കം 1.27 മീറ്റര്‍ വീതമാണ്. മരിക്കുന്ന വേളയില്‍ ബാലന്റെ പ്രായം 9-13 വയസ്സും, ശരീരഭാരം 27 കിലോഗ്രാമുമായിരുന്നു. തന്റെ ഇരുപതുകളിലായിരുന്ന സ്ത്രീക്ക് 33 കിലോഗ്രാം ഭാരമുണ്ടായിരുന്നു.
ഇടക്കണ്ണി
നരവംശത്തിന്റെ ചരിത്രത്തില്‍ ഏതാണ്ട് 40 ലക്ഷം മുമ്പു മുതല്‍ 20 ലക്ഷം വര്‍ഷം മുമ്പുവരെയുള്ള കാലത്ത് നിലനിന്നിരുന്ന ഹോമിനിഡുകളാണ് ഓസ്ട്രലോപിത്തക്കസ് ('തെക്കന്‍ കുരങ്ങ്' എന്നാണ് ഈ വാക്കിന്റെ അര്‍ഥം). ആ വിഭാഗത്തിലെ ഏറ്റവും പ്രശസ്തമായ ഫോസിലാണ് 1974-ല്‍ കണ്ടെത്തിയ 'ലൂസി' (ഓസ്ട്രലോപിത്തക്കസ് അഫാറന്‍സിസ്'). 32 ലക്ഷം വര്‍ഷം മുമ്പാണ് ലൂസി ജീവിച്ചിരുന്നതെങ്കില്‍, അതിനും പത്തുലക്ഷം വര്‍ഷത്തിന് ശേഷം, ആധുനിക മനുഷ്യന്‍ (ഹോമോ സാപ്പിയന്‍സ്) ഉള്‍പ്പെട്ട ഹോമോ ജീനസ് ഉത്ഭവിക്കുന്ന കാലമാണ് പുതിയതായി കണ്ടെത്തിയ ഹോമിനിഡുകളുടേതും. തലച്ചോറിന്റെ വലിപ്പത്തിലുണ്ടായ വര്‍ധനയും ഇരുകാലിയായി ജീവിതം മരങ്ങളില്‍നിന്ന് തറയിലേക്ക് മാറ്റിയതുമാണ് ഹോമോ ഘട്ടത്തിന്റെ സവിശേഷത. നരവംശചരിത്രത്തിലെ ആ ഘട്ടം ഇപ്പോഴും തുടരുന്നു.
ഹോമോ ജീനസിന്റെയും ഓസ്ട്രലോപിത്തക്കസുകളുടെയും പ്രത്യേകതകള്‍ പുതിയ ഹോമിനിഡില്‍ കാണാം. തലയോട്ടി, പല്ലുകള്‍, ഇടുപ്പെല്ല് എന്നിവയുടെ സവിശേഷകള്‍ പുതിയ വര്‍ഗത്തെ മറ്റ് ഓസ്ട്രലോപിത്തക്കസുകളില്‍നിന്ന് വ്യത്യസ്തമാക്കുന്നതായി പ്രൊഫ. ബെര്‍ഗര്‍ പറയുന്നു. ഈ സവിശേഷതകള്‍ ഹോമോ വിഭാഗവുമായി ചേര്‍ന്നു പോകുന്നതാണ്. മരംകയറിയിരുന്നെങ്കിലും, മനുഷ്യരെപ്പോലെ തറയില്‍ ഇരുകാലില്‍ ഊര്‍ജക്ഷമതയോടെ നിവര്‍ന്നു നടക്കാനും ഓടാനും പാകത്തിലുള്ളതാണ് അവയുടെ കാലുകള്‍.
ബാലന്റെ തലച്ചോറിന് 420 -450 ഘനസെന്റീമീറ്റര്‍ വലിപ്പമുണ്ടായിരുന്നിരിക്കണം. മനുഷ്യന്റേതുമായി (1200-1600 ഘ.സെ.മീ.) താരതമ്യം ചെയ്യുമ്പോള്‍ ഇതു വളരെ ചെറുതാണ്. എന്നാല്‍, മസ്തിഷ്‌കത്തിന്റെ ആകൃതി പരിഗണിക്കുമ്പോള്‍ പുതിയ വര്‍ഗത്തിന്റേത്, ഇതര ആസ്ട്രലോപിത്തക്കസുകളുടേതില്‍നിന്ന് വളരയേറെ പുരോഗമിച്ചതാണെന്ന് മനസിലാകും-പ്രൊഫ.ബെര്‍ഗര്‍ പറയുന്നു. അതുപോലെ തന്നെ ചെറിയ പല്ലുകള്‍ ഹോമോ വര്‍ഗത്തിലേക്കുള്ള പരിവര്‍ത്തനഘട്ടത്തെ കുറിക്കുന്നു. ഈ പ്രത്യേകതകളുടെ പശ്ചാത്തലത്തില്‍, പൂര്‍വികവര്‍ഗത്തിന് ഹോമോ വിഭാഗത്തിലേക്ക് പരിവര്‍ത്തനം നടന്ന ഘട്ടത്തിന്റെ പ്രതിനിധിയായി പുതിയ ഹോമിനിഡിനെ കണക്കാക്കാമെന്ന് ഗവേകര്‍ വിശ്വസിക്കുന്നു.
തെക്കന്‍ ആഫ്രിക്കന്‍ കുരങ്ങുമനുഷ്യനായ ഓസ്ട്രലോപിത്തക്കസ് ആഫ്രിക്കാനസില്‍ നിന്ന് പുതിയ വര്‍ഗം പരിണമിച്ചുണ്ടായി എന്നാണ് ഗവേഷകരുടെ നിഗമനം. ഇരുവര്‍ഗത്തിന്റെയും സവിശേഷതകള്‍ അതാണ് സൂചിപ്പിക്കുന്നത്. 'ആഫ്രിക്കാനസിനും ഹോമോ വര്‍ഗത്തിനും (ഒന്നുകില്‍ ഹോമോ ഹാബിലിസ് അല്ലെങ്കില്‍ ഹോമോ ഇറക്ടസ്) മധ്യേയുള്ള വര്‍ഗമാണ് പുതിയ ഹോമിനിഡെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു'-പ്രൊഫ.ബെര്‍ഗര്‍ പറഞ്ഞു. കാരണം, 'മറ്റൊരു ഓസ്ട്രലോപിത്തക്കസ് വര്‍ഗത്തിനും ഇല്ലാത്തത്ര ഹോമോ സവിശേഷതകള്‍ ഓസ്ട്രലോപിത്തക്കസ് സെദിബയ്ക്കുണ്ട്'. സെദിബയില്‍നിന്ന് ഹോമ ഇറക്ടസ് രൂപപ്പെട്ടിരിക്കാനാണ് കൂടുതല്‍ സാധ്യതയെന്നും ഗവേഷകര്‍ പറയുന്നു. 
ഏതാണ്ട് 20 ലക്ഷംമുമ്പ് ഹോമോ വര്‍ഗം എവിടെ നിന്ന് ഉത്ഭവിച്ചു എന്നതിനെപ്പറ്റി വലിയ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഓസ്ട്രലോപിത്തക്കസ് വിഭാഗത്തില്‍നിന്നാണ് അത് സംഭവിച്ചതെന്നാണ് മിക്ക ഗവേഷകരും കരുതുന്നു. എന്നാല്‍, 'കെനിയാന്ത്രോപ്പസ്' ജീനസാണ് മനുഷ്യന്റെ നേര്‍പൂര്‍വികവര്‍ഗം എന്നൊരു വാദഗതിയും നിലനില്‍ക്കുന്നുണ്ട്. അത്തരം തര്‍ക്കങ്ങള്‍ക്ക് ഒരുപരിധി വരെ തീര്‍പ്പുണ്ടാക്കുന്നതാണ് ഓസ്ട്രലോപിത്തക്കസ് സെദിബയുടെ കണ്ടെത്തല്‍. സെദിബ എന്നാല്‍ ദക്ഷിണാഫ്രിക്കയിലെ 11 ഔദ്യോഗികഭാഷകളിലൊന്നായ 'സോത്തോ'യില്‍, ഉറവ, ജലധാര എന്നൊക്കെയാണര്‍ഥം.
ഗൂഗിള്‍ എര്‍ത്ത് സഹായത്തിനെത്തുന്നു
ജൊഹാന്നസ്ബര്‍ഗിന് 50 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് ഗൗട്ടെങ് പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്ന 'മനുഷ്യവര്‍ഗത്തിന്റെ കളിത്തൊട്ടില്‍' (Cradle of Humankind) എന്നറിയപ്പെടുന്ന പ്രദേശം, 1999-ലാണ് യുണെസ്‌കോ ലോകപൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 474 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ പൈതൃകകേന്ദ്രം സങ്കീര്‍ണമായ ചുണ്ണാമ്പുകല്ല് ഗുഹകളുടെ സമുച്ചയങ്ങള്‍ നിറഞ്ഞതാണ്. 1935-ല്‍ ഇവിടെ നിന്ന് നരവംശശാസ്ത്രം സംബന്ധിച്ച് ആദ്യകണ്ടെത്തല്‍ നടത്തിയ ശേഷം തുടര്‍ച്ചയായ പര്യവേക്ഷണങ്ങള്‍ നടന്ന പ്രദേശമാണിത്. ഒരുപക്ഷേ, ആഫ്രിക്കയില്‍ തന്നെ ഏറ്റവുമധികം തിരച്ചിലുകള്‍ക്കും പഠനപര്യവേക്ഷണങ്ങള്‍ക്കും വിധേയമായിട്ടുള്ള പ്രദേശങ്ങളിലൊന്ന്.
ആഫ്രിക്കയില്‍നിന്ന് മനുഷ്യന്റെ ഉത്പത്തിയെ സംബന്ധിച്ച് ലഭിച്ചിട്ടുള്ള തെളിവുകളില്‍ മൂന്നിലൊന്നും കണ്ടെത്തിയിട്ടുള്ളത് 'മനുഷ്യവര്‍ഗത്തിന്റെ കളിത്തൊട്ടിലി'ലെ ഏതായും ഫോസില്‍കേന്ദ്രങ്ങളില്‍ നിന്നാണ്. 23 ലക്ഷം വര്‍ഷം പഴക്കമുള്ള 'മിസ്സിസ് പ്ലിസ്' എന്ന് പേരിട്ടിട്ടുള്ള ആസ്ട്രലോപിത്തക്കസ് ആഫ്രിക്കാനസ് ഫോസില്‍ 1947-ല്‍ ഡോ.റോബര്‍ട്ട് ബ്രൂം, ജോണ്‍ ടി. റോബിന്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് ഈ ഗുഹാസമുച്ചയത്തില്‍ പെട്ട 'സ്റ്റേര്‍ക്‌ഫോന്റീന്‍ ഗുഹകളില്‍'നിന്ന് കണ്ടെത്തുകയുണ്ടായി. ദക്ഷിണാഫ്രിക്കയില്‍നിന്ന് ലഭിച്ച ഏറ്റവും പൂര്‍ണതയുള്ള ആസ്ട്രലോപിത്തക്കസ് ഫോസിലായിരുന്നു അത്.
പ്രൊഫ.ഡിര്‍ക്‌സുമായി ചേര്‍ന്ന് പ്രൊഫ. ബെര്‍ഗര്‍ ആ പൈതൃകകേന്ദ്രത്തില്‍ ഒരു പര്യവേക്ഷണപദ്ധതി 2008 മാര്‍ച്ചില്‍ ആരംഭിച്ചതാണ് പുതിയ ഹോമിനിഡിന്റെ കണ്ടെത്തലിലേക്ക് നയിച്ച സംഭവപരമ്പരകളുടെ തുടക്കം. അനേകം പതിറ്റാണ്ടുകള്‍കൊണ്ട് വിവിധ ഗവേഷകര്‍ അവിടെ തിരിച്ചറിഞ്ഞിട്ടുള്ള ഗുഹകള്‍ മാപ്പ് ചെയ്യുകയും, ഫോസില്‍കേന്ദ്രങ്ങള്‍ അതില്‍ അടയാളപ്പെടുത്തുക വഴി, ലോകമെമ്പാടുമുള്ള ഗവേഷകര്‍ക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ സ്ഥിരമായ ഒരു റിക്കോര്‍ഡ് ഉണ്ടാക്കുകയും ചെയ്യുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
അതിനായി ഗൂഗിള്‍ എര്‍ത്തി (Google Earth) ന്റെ സഹായം പ്രൊഫ. ബെര്‍ഗര്‍ തേടി. ഗൂഗിള്‍ എര്‍ത്തില്‍ ത്രിമാനരൂപത്തില്‍ ഗുഹകളുടെ ദൃശ്യം ലഭിക്കുമെന്നതിനാല്‍, ഉപഗ്രഹചിത്രങ്ങളില്‍ അവ എങ്ങനെയിരിക്കുമെന്ന് മനസിലാക്കാന്‍ സാധിച്ചു. 130 ഗുഹാകേന്ദ്രങ്ങളാണ് പദ്ധതിയുടെ തുടക്കത്തില്‍ അറിയപ്പെടുന്നതായി ആ മേഖലയില്‍ ഉണ്ടായിരുന്നത്. പുതിയ സങ്കേതങ്ങളുടെ സഹായത്തോടെ മുമ്പ് അറിയപ്പെടാത്ത ഡസണ്‍കണക്കിന് ഗുഹാശൃംഗലകളെ പുതിയതായി കണ്ടെത്താന്‍ പ്രൊഫ.ബെര്‍ഗര്‍ക്ക് കഴിഞ്ഞു. ആ സമയത്താണ് ഭൗമശാസ്ത്രജ്ഞനായ പ്രൊഫ. ഡിര്‍ക്‌സിന്റെ സഹകരണം അദ്ദേഹം തേടുന്നത്.
ഗൂഗിള്‍ എര്‍ത്തില്‍നിന്നുള്ള വിവരങ്ങളും ഉപഗ്രഹചിത്രങ്ങള്‍ നല്‍കിയ സൂചനകളും നേരിട്ടുള്ള പര്യവേക്ഷണങ്ങളില്‍നിന്ന് കിട്ടിയ അറിവുകളും സമ്മേളിപ്പിച്ച് ഇരുവരും ചേര്‍ന്ന് ഗുഹകളുടെ വിശദമായ വിതരണക്രമം അടയാളപ്പെടുത്തി. 2008 ജൂലായ് ആകുമ്പോഴേക്കും, മുമ്പ് അറിയപ്പെടാത്ത 500 ഗുഹകളെ അവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു, ശാസ്ത്രലോകത്തിന് അന്നുവരെ അജ്ഞാതമായിരുന്ന 25 ഫോസില്‍ കേന്ദ്രങ്ങളും കണ്ടെത്തി. ആഫ്രിക്കയില്‍ ഏറ്റവുമധികം പര്യവേക്ഷണം നടന്ന സ്ഥലത്തു നിന്നാണിത് എന്നോര്‍ക്കണം.
ജൂലായ് അവസാനമാമായിരുന്നു അത്, ഗൂഗിള്‍ എര്‍ത്തില്‍ കണ്ട ഒരു ഗുഹാശൃംഗല പ്രൊഫ.ബെര്‍ഗറുടെ സവിശേഷ ശ്രദ്ധയാകര്‍ഷിച്ചു. ഭ്രംശമേഖലയ്ക്ക് സമാന്തരമായി സ്ഥിതിചെയ്യുന്ന ഒന്നായിരുന്നു അത്. 2008 ആഗസ്ത് ഒന്നിന് മാപ്പിങ് പ്രവര്‍ത്തനത്തിന് പ്രൊഫ.ഡിര്‍ക്‌സിനെ ഒരിടത്ത് വിട്ട് തന്റെ നായ ടാവുവിനെയും കൂട്ടി 44-കാരനായ പ്രൊഫ. ബെര്‍ഗര്‍ ആ ഗുഹാപരിസരത്തെത്തി. സമ്പന്നമായ ഒരു ഫോസില്‍കേന്ദ്രവും ഉടന്‍ തന്നെ അവിടെ അദ്ദേഹം അവിടെ കണ്ടെത്തി. മാത്രവുമല്ല, ആരുടെയും ശ്രദ്ധയില്‍പെടാതെ മൂന്ന് ഡസനോളം ഗുഹകള്‍ അവിടെ ഉള്ളതായും അദ്ദേഹം മനസിലാക്കി.
ഒന്‍പത് വയസ്സുകാരന്റെ കണ്ടുപിടിത്തം
ആ ആഗസ്ത് 15-ന് പ്രൊഫ.ബെര്‍ഗര്‍ വീണ്ടും അവിടം സന്ദര്‍ശിച്ചു. ഇത്തവണ തന്റെ ഒന്‍പതു വയസ്സുകാരനായ മകന്‍ മാത്യുവും ഗവേഷണവിദ്യാര്‍ഥി ഡോ.ജോബ് കിബീയും ഒപ്പമുണ്ടായിരുന്നു, കൂടാതെ നായ ടാവുവും. പ്രകാശപൂര്‍ണമായ ഒരു പ്രഭാതമായിരുന്നു അത്. അവിടെ സംഭവിച്ചകാര്യം കഴിഞ്ഞ ദിവസം പ്രൊഫ. ബെര്‍ഗര്‍ തന്നെ മാധ്യമങ്ങളോട് വിശദീകരിക്കുകയുണ്ടായി. പുല്ലുനിറഞ്ഞ ആ ഗുഹാമേഖലയിലൂടെ നായയുടെ പിന്നാലെ ഓടുകയായിരുന്നു മാത്യു. പെട്ടന്നവന്‍ തടിയില്‍ കാല്‍തട്ടി വീണു. ആ വീഴ്ചയുടെ ഫലം, സമീപകാലത്ത് നരവംശശാസ്ത്രത്തിലുണ്ടായ സുപ്രധാന കണ്ടുപിടിത്തമായി മാറി!
'ഡാഡീ, ഞാനൊരു ഫോസില്‍ കണ്ടെത്തി' -അകലെയായിരുന്ന പിതാവിനോട് മാത്യു വിളിച്ചു പറഞ്ഞു. മകന്റെയടുത്തേക്ക് പെട്ടന്നു നടന്നടുത്ത പ്രൊഫ.ബെര്‍ഗര്‍ക്ക്, 15 അടി അടുത്തെത്തിയപ്പോള്‍ തന്നെ വ്യക്തമായി ഒരു പ്രാചീനമനുഷ്യന്റെ തോളെല്ലാണ് മകന്റെ കൈയിരിക്കുന്നതെന്ന്. മാത്യുവിനെക്കാള്‍ ഏതാനും വയസ്സ് മാത്രം മൂപ്പുള്ള, ഏതാണ്ട് 20 ലക്ഷം വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ബാലന്റെ ഫോസിലായിരുന്നു അത്. തോളെല്ലിനെക്കുറിച്ച് പഠിച്ച് ഗവേഷണബിരുദം നേടിയ പ്രൊഫ.ബെര്‍ഗര്‍ക്ക് തെറ്റിയില്ല, അമൂല്യമായ ഒരു കണ്ടുപിടിത്തമായിരുന്നു അത്.
പുതിയൊരു ഹോമിനിഡ് വര്‍ഗമാണ് ആ കണ്ടുപിടിത്തത്തോടെ ലോകത്തിന് വെളിവായത്. ഒരിക്കല്‍ ആഴത്തിലുള്ള ഗുഹാശൃംഗലയായിരുന്ന അവിടെ നടത്തിയ തിരച്ചിലില്‍ പ്രാചീനബാലന്റെ കൂടുതല്‍ ഫോസിലുകള്‍ കണ്ടെത്തി. കൂടാതെ അതേ വര്‍ഗത്തില്‍പെട്ട പ്രായപൂര്‍ത്തിയായ സ്ത്രീയുടെ ഫോസിലും അവിടെ നിന്ന് ലഭിച്ചു. നല്ല നിലയില്‍ തന്നെ അവശേഷിച്ചിരുന്ന ഒരു തലയോട്ടി, ഇടുപ്പെല്ല്, കാല്‍ക്കുഴ തുടങ്ങിയവയൊക്കെ അവിടെ നിന്ന് കണ്ടെത്തിയ ഫോസിലുകളില്‍ പെടുന്നു. ഹോമിനിഡുകളുടേത് മാത്രമല്ല, മറ്റ് ഒട്ടനേകം ജീവികളുടെ അവശിഷ്ടങ്ങളും കണ്ടുകിട്ടി. 130 ഫോസിലുകള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. പ്രാചീനകാലത്തെ ആവാസവ്യവസ്ഥയെക്കുറിച്ച് വ്യക്തത ലഭിക്കാന്‍ അവ ഗവേഷകരെ സഹായിച്ചു. പര്യവേക്ഷണം ഇപ്പോഴും തുടരുകയാണ്.
ഒരു പ്രാചീന ഗുഹാശൃംഗലയിലെ എക്കല്‍ ശേഖരത്തില്‍നിന്നാണ് ഹോമിനിഡുകളുടെ ഫോസിലുകള്‍ കിട്ടിയത്. ബാലനും സ്ത്രീയും ഏതാണ്ട് ഒരേ സമയത്ത് (അക്കാലത്ത് 30 മുതല്‍ 50 മീറ്റര്‍ വരെ താഴ്ച്ചയുണ്ടായിരുന്ന ഗുഹയിലെ ) കുളത്തിലേക്കോ, ചെറു ഭൂഗര്‍ഭതടാകത്തിലേക്കോ വീണുപോയതാകാമെന്ന് കരുതുന്നു. ജീവികള്‍ക്ക് കെണിയായി മാറിയ ആ ഗുഹാശൃംഗല, പുറംലോകത്തുനിന്ന് വേര്‍പെട്ടു നിന്നിരുന്നതിനാല്‍, അവിടെ വീണ ഹോമിനിഡുകളുടെ ശരീരം മംസഭുക്കുകളായ ജീവികളുടെ കൈയില്‍ പെട്ടില്ല. അതുകൊണ്ടുതന്നെ നല്ല സ്ഥിതിയില്‍ അവശേഷിക്കപ്പെട്ട ഫോസിലുകളാണ് അവിടെ ഉണ്ടായിരുന്നത്.
ഏതായാലും, 'മനുഷ്യവര്‍ഗത്തിന്റെ കളിത്തൊട്ടിലില്‍' നിന്ന് കണ്ടുപിടിത്തങ്ങള്‍ അവസാനിക്കുന്നില്ല. ശരിക്കുപറഞ്ഞാല്‍ ഒരു പുത്തന്‍ പര്യവേക്ഷണയുഗത്തിനാണ് ഗൂഗിള്‍ എര്‍ത്തിന്റെ സഹായത്തോടെ ഗവേഷകര്‍ തുടക്കമിട്ടിരിക്കുന്നത്. കടപ്പാട്: സയന്‍സ്, വിറ്റ്‌വാട്ടേഴ്‌സ്‌റാന്‍ഡ് സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്)

മാനുഷി ചില്ലർ ലോകസുന്ദരി

                                               മാനുഷി ചില്ലർ ലോകസുന്ദരി
പതിനേഴു വർഷത്തിനു ശേഷം ഇന്ത്യയിലേക്ക് ലോകസുന്ദരിപ്പട്ടം. ഇന്ത്യയുടെ മാനുഷിP ചില്ലറാണ് ചൈനയിൽ നടന്ന മിസ് വേൾഡ് പോരാട്ടത്തിൽ 108 സുന്ദരിമാരെ പിന്തള്ളി ഒന്നാമതെത്തിയത്. 2000ത്തിൽ പ്രിയങ്ക ചോപ്രയാണ് ഇതിനു മുൻപ് ലോകസുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തിച്ചത്.
ഹരിയാന സ്വദേശിയായ മാനുഷി മെഡിക്കൽ വിദ്യാർഥിയാണ്. മത്സരത്തിൽ ‘ബ്യൂട്ടി വിത്ത് എ പർപ്പസ്’ ടൈറ്റിലും മാനുഷി സ്വന്തമാക്കിയിരുന്നു. ഹെഡ് ടു ഹെഡ് ചാലഞ്ചിലും ഈ ഇരുപതുകാരി സുന്ദരി വിജയം കണ്ടു. മിസ് ഇംഗ്ലണ്ട് സ്റ്റെഫാനി ഹിൽ ഫസ്റ്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു.
മിസ് മെക്സിക്കോ ആൻഡ്രിയ മിസയാണ് സെക്കൻഡ് റണ്ണറപ്പ്. ജൂണിൽ നടന്ന ഫെമിന മിസ് ഇന്ത്യയിൽ കിരീടം നേടിയാണ് ലോകസുന്ദരിപ്പട്ടത്തിനായി മാനുഷി യോഗ്യത നേടിയത്. മിസ് വേൾഡ് പട്ടം നേടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി ചില്ലർ

                                                                 അഭിനന്ദനങ്ങൾ

നായ്ക്കളും കാട്ടുപന്നികളും തമ്മിലുള്ള പോരാട്ടം; ഇന്തോനേഷ്യയിൽ ഇന്നും നിലനിൽക്കുന്ന ക്രൂരമായ ആചാരം


മൃഗങ്ങള്‍ തമ്മിലും മൃഗങ്ങളും മനുഷ്യരും തമ്മിലും ഏറ്റുമുട്ടുന്ന പ്രാകൃതമായ ആചാരങ്ങള്‍ ആദിമ കാലം മുതല്‍ക്കേ മനുഷ്യര്‍ക്കിടയിലുണ്ടായിരുന്നു. ഇവയില്‍ പലതും പരിഷ്കൃതമെന്നഭിമാനിക്കുന്ന ഇന്നത്തെ സമൂഹത്തിലുമുണ്ട്. പ്രത്യേകിച്ചും മൃഗങ്ങളെ പീഡിപ്പിക്കുന്ന തരത്തിലുള്ള വിനോദങ്ങള്‍. ഇന്തോനേഷ്യയിലുള്ള ഇത്തരം ഒരു ആചാരമാണ് കാട്ടുപന്നികളും നായ്ക്കളും തമ്മിലുള്ള പോരാട്ടം‍. പന്നിയെ നായ കടിച്ചു കൊല്ലുന്നതു വരെയോ ,നായയെ പന്നി കുത്തിക്കീറുന്നതുവരെയോ ഈ ക്രൂരമായ വിനോദം തുടരും.
മുളകൊണ്ടു കെട്ടിയുണ്ടാക്കിയ വലിയ കൂട്ടിനുള്ളിലാണ് ഈ മൃഗങ്ങള്‍ തമ്മിലുള്ള പോരാട്ടം നടക്കുന്നത്. ഒരു വിസിലിനു പിന്നാലെ ഇരു മൃഗങ്ങളെയും പരസ്പരം ആക്രമിക്കാനായി അഴിച്ചു വിടുന്നതോടെ പോരാട്ടം തുടങ്ങുകയായി. വേട്ടനായ്ക്കളെയാണ് ഇതിനായി പ്രധാനമായും ഉപയോഗിക്കുന്നത്. ആഡു ബാഗോംഗ് എന്നറിയപ്പെടുന്ന ഈ ക്രൂരത നിലവിലുള്ളത് പശ്ചിമ ജാവയിലെ ദ്വീപുകളിലുള്ള ചില ഗ്രാമങ്ങളിലാണ്. പതിറ്റാണ്ടുകളായി നിലവിലുള്ള സംസ്കാരത്തിന്റെ പേരിലാണ് ഇന്നും ഇവ ഇവിടെ അരങ്ങേറുന്നത്.
Image may contain: outdoor and nature

കടലിനു നടുവിലെ പ്രേതദ്വീപ്; രാത്രി തങ്ങിയാൽ മരണം ഉറപ്പ്



രാത്രിയിൽ ആ പ്രദേശത്തേക്ക് പോകാൻ ആരും കൂട്ടുവരില്ല. സ്ഥലം കാണാൻ പോകണമെങ്കിൽത്തന്നെ പകൽവെളിച്ചത്തിൽ മാത്രം. അല്ലെങ്കിൽ ഒരു പക്ഷേ പിറ്റേന്നു രാവിലെ ദ്വീപിൽ നിന്ന് ടൂറിസ്റ്റിന്റെ മൃതദേഹമായിരിക്കും എടുത്തുമാറ്റേണ്ടി വരിക. ഇങ്ങനെയൊരു ദ്വീപുണ്ട്. അങ്ങു ദൂരെ, കടലിന്നു നടുവിൽ. ഓസ്ട്രേലിയയിൽ നിന്ന് 1600 മൈലും ലൊസൈഞ്ചലസിൽ നിന്ന് 2500 മൈലും ദൂരെയാണ് ഈ ‘അദ്ഭുതദ്വീപു’കളുടെ സ്ഥാനം. അതായത് മൈക്രോനേഷ്യയോടു ചേർന്ന് (ചിതറിക്കിടക്കുന്ന അറുനൂറിലേറെ ചെറു ദ്വീപുകൾ ചേർന്നതാണ് ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യ എന്നറിയപ്പെടുന്ന രാജ്യം. പസഫിക് സമുദ്രത്തിലാണ് ഈയിടത്തിന്റെ സ്ഥാനം. പോംപെ ഉൾപ്പെടെ നാലു പ്രധാന ദ്വീപുകളാണ് മൈക്രോനേഷ്യയ്ക്കു കീഴിലുള്ളത്) പോംപെയ്ക്കു സമീപമാണ് ഈ ദ്വീപുകളുള്ളത്. ഒന്നും രണ്ടുമല്ല, 97 എണ്ണം.
ഇവയുടെ പ്രത്യേകതയ്ക്കു മുന്നിൽ കണ്ണുംമിഴിച്ചു നിൽപ്പാണ് പുരാവസ്തു ഗവേഷകരെല്ലാം. 97 ദ്വീപുകളും കൃത്യമായി വെട്ടിയൊതുക്കിയതു പോലെ ചതുരാകൃതിയിലുള്ളവയാണ്.‘നാൻ മദോൾ’ എന്നാണ് ഇതിനെ ഗവേഷകർ വിളിക്കുന്നത്. Space in between എന്നാണ് നാൻ മദോളിന്റെ അർഥം. പക്ഷേ ഇതുകൊണ്ട് എന്താണു സൂചിപ്പിക്കുന്നതെന്നു മാത്രം ഒരാൾക്കും പിടി കിട്ടുന്നില്ല. ഓരോ ചതുരദ്വീപും വെള്ളം കൊണ്ടാണ് വേർതിരിക്കപ്പെട്ടിരിക്കുന്നത്. ദ്വീപുകൾക്കിടയിൽ ഒരു കനാൽ സംവിധാനം തയാറാക്കിയതു പോലെയാണത്.
നൂറ്റാണ്ടുകൾക്കു മുൻപ് ഇവിടെയൊരു നാഗരികതയുണ്ടായിരുന്നുവെന്നതിന്റെ വ്യക്തമായ തെളിവുകളുമുണ്ട്. ഓരോ ചതുരദ്വീപിലുമുള്ള വമ്പൻ മതിലുകൾക്കു സമാനമായ നിർമിതികളാണവ. ഇവയ്ക്ക് ഏകദേശം 25 അടി വരും ഉയരം. 17 അടി വരെ കനവും. ആരാണ് പസഫിക് സമുദ്രത്തിനു നടുവിൽ, അതും മറ്റ് പ്രധാന പ്രദേശങ്ങളിൽ നിന്ന് ഏറെ ദൂരെ മാറി ഈ നാഗരികതയ്ക്കു രൂപം നൽകിയതെന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യം.
ഗ്രീക്ക് പുരാണങ്ങളിൽ പറയുന്ന അറ്റ്ലാന്റിസ് ദ്വീപിനെ പോലെ ഒരിടമാണെന്നായിരുന്നു ഇത്രയും കാലം നാൻ മദോളിനെപ്പറ്റി കരുതിയിരുന്നത്. അതായത്, കടലിന്നടിയിൽപ്പെട്ടു പോയ ഒരു ദ്വീപ്. യൂറോപ്യൻ പര്യവേക്ഷകർ നാൻ മദോളിനെ എട്ടാം ലോകാദ്ഭുതമെന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. എന്നാൽ പറഞ്ഞും കേട്ടതിൽ നിന്നും മാറി ഉപഗ്രഹ ചിത്രങ്ങൾ വഴി പരിശോധിച്ചപ്പോഴാണ് 97 ചതുരദ്വീപുകളും മൈക്രോനേഷ്യയ്ക്കു സമീപത്ത്, വെള്ളത്തിനു മുകളിൽത്തന്നെയുണ്ടെന്നു വ്യക്തമായത്. എന്നാൽ അത്രയും ദൂരെയുള്ള പ്രദേശത്തേക്ക് എത്തുകയെന്നതും ഏറെ ബുദ്ധിമുട്ടായിരുന്നു.
പോംപെ ദ്വീപിൽ താമസിക്കുന്നവർ നാൻ മദോളിലേക്ക് ഗവേഷകരെ കൊണ്ടു പോകാമെന്നേറ്റു. പക്ഷേ രാത്രിയാകും മുൻപ് തിരിച്ചു പോരണം. രാത്രിയായാൽ ആ ചതുരദ്വീപുകളിൽ വെളിച്ചത്തിന്റെ ഗോളങ്ങൾ നൃത്തം ചെയ്യുന്നതു കാണാറുണ്ടെന്നാണ് അവർ പറയുന്നത്. പ്രദേശവാസികൾ ആയിടത്തെ വിളിക്കുന്നതു തന്നെ ‘പ്രേതങ്ങളുടെ ദ്വീപ്’ എന്നാണ്. പ്രേതനഗരം എന്നുമുണ്ട് വിളിപ്പേര്. രാത്രിയിൽ ദ്വീപിൽ താമസിച്ചു കഴിഞ്ഞാൽ പിറ്റേന്നത്തെ പകൽ കാണില്ലെന്നാണ് ദ്വീപിനു സമീപങ്ങളിലുള്ളവർ പറയുന്നത്; മരണം ഉറപ്പ്. പണ്ട് ദ്വീപുകളിലെ തലവന്മാരെ സംസ്കരിക്കാൻ ഉപയോഗിച്ച ഇടങ്ങളാണ് ചതുരാകൃതിയിലുള്ളതെന്നാണ് ഗവേഷകരുടെ നിഗമനം.
പ്രധാനപ്പെട്ട മതപരമായ ചടങ്ങുകളെല്ലാം ചെയ്യുന്നത് ഇവിടെയായിരുന്നു. അതിനാല്‍ത്തന്നെ ആ നാഗരികതയുടെ ശക്തികേന്ദ്രവും. ആ അജ്ഞാത ശക്തികളെല്ലാം ഇപ്പോഴും അവിടെയുണ്ടെന്നും പലരും കരുതുന്നു. എന്തായാലും ഇത്രയും കാലം കാണാമറയത്ത് ഒളിച്ചിരുന്ന നാൻ മദോളിനെപ്പറ്റി കൂടുതൽ പഠിക്കാനാണ് ഗവേഷകരുടെ തീരുമാനം.

കടപ്പാട്

ഈ യുവതി യുടെ ശരീരമാണ് ലോകത്ത് വച്ച് ഏറ്റവും ഫിറ്റ്‌ (Best Figure )

ശാസ്ത്രജ്ഞരുടെ റിസേര്‍ച്ച് പ്രകാരം ഈ യുവതി യുടെ ശരീരമാണ് ലോകത്ത് വച്ച് ഏറ്റവും ഫിറ്റ്‌
(Best Figure ) ആയിട്ടുള്ളത്.




ടെക്സാസ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ നടത്തി യ ഏറ്റവും പുതിയ റിസേര്‍ച്ച് പ്രകാരം ബ്രിട്ടീഷ് മോഡലായ "കേലി ബ്രൂക്ക്" ന്‍റെ ഫിഗറാണ് ലോകത്തെ ഏറ്റവും ബെസ്റ്റ് ആയി കണ്ടെത്തിയി രിക്കുന്നത്...
ലോകത്തെ ബെസ്റ്റ് ഫിഗറുള്ള സ്ത്രീയെ കണ്ടെത്താ നുള്ള റിസേര്‍ച്ചുമായി ബന്ധപ്പെട്ട് ശാസ്ത്രജ്ഞര്‍ , ലോകമെ മ്പാടുമുള്ള വിദഗ്ദ്ധരോടും ,വൈദ്യ- ശരീര ശാസ്ത്രജ്ഞരോടും " ഒരു Attractive Figure ഉള്ള സ്ത്രീയുടെ Body Measurement എന്തായിരിക്കണം " എന്ന അഭിപ്രായം തേടുകയുണ്ടായിരുന്നു. അങ്ങനെ ലഭിച്ച അഭിപ്രായങ്ങളും ഈ റിസേര്‍ച്ചിന്റെ ഭാഗമായി അവര്‍ പരിഗണിക്കുകയും ചെയ്തിരുന്നു.
ഉയരം ,മുടി,വെയിറ്റ്,മുഖത്തിന്‍റെ ഷേപ്പ് ,ഹിപ്പ് ,കൈകാലുകളുടെ ഷേപ്പ് ,വണ്ണം ഇതെല്ലാം കണക്കിലെടുത്താണ് ഒരു നിഗമനത്തില്‍ എത്തപ്പെട്ടത്. ഇതുമായി തുലനം ചെയ്താണ് കേലി ബ്രൂക്കിന്റെ ഫിഗര്‍ ഏറ്റവും പെര്‍ഫക്റ്റ് ആയി തെരഞ്ഞെടുത്തത്.
ഒരു പെര്‍ഫെക്റ്റ്‌ ഫിഗറുള്ള സ്ത്രീയുടെ വിവിധ ശരീരഭാഗങ്ങളുടെ അളവ് ഇപ്രകാരമാണ് കണക്കാക്കപ്പെട്ടത്‌. ഉയരം 1.68 മീറ്റര്‍ ( 5.5 അടി ), ചെസ്റ്റ് ,വെസ്റ്റ്‌ ,ഹിപ്പ്സുകളുടെ അളവുകള്‍ യഥാക്രമം 99 - 63 - 91 എന്ന കണക്കിലാണ്. മറ്റുള്ള മാനദണ്ഡങ്ങള്‍ സര്‍വേ പ്രകാരം പുറത്തുവിടാറില്ല.
കാണുക 'കേലി ബ്രൂക്ക്' ചിത്രങ്ങള്‍.DBH.

ക്രോപ്പ് സര്‍ക്കിളുകള്‍ (വിള വൃത്തം)










ധാന്യപ്പാടങ്ങളില്‍ ചെടികള്‍ ഒടിച്ചു മടക്കിയ രീതിയില്‍ കാണപ്പെടുന്ന സാമാന്യം വലിയ പാറ്റണുകള്‍ ആണ് ക്രോപ് സര്‍ക്കിള്‍ അഥവാ വിള വൃത്തം എന്നാ പേരില്‍ അറിയപ്പെടുന്നതു.. സങ്കീർണത നിറഞ്ഞ സുന്ദരമായ ഘടനയിലാണ് ഇത്തരം രൂപങ്ങൾ സാധാരണ കാണപ്പെടാരുള്ളത്.വൃത്താകൃതിയില്‍ ആണ് ബഹുഭൂരിപക്ഷം എങ്കിലും മറ്റു ഫോര്‍മെഷനുകളും ഉള്ളതിനാല്‍ ക്രോപ് ഫോമേഷൻ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. വിളവൃത്തം എന്ന പേരുണ്ടെങ്കിലും ഇത്തരം രൂപങ്ങൾ ധാന്യവിളകളുടെ പാടങ്ങളിൽ മാത്രമല്ല; മറ്റു പലതരം കൃഷിസ്ഥലങ്ങളിലും കാണാറുണ്ട്.
എല്ലാ ക്രോപ് സര്‍ക്കിലും ഹോക്സ് ആണ് എന്നാണു ശാസ്ത്ര മതം ... അതായത് കിലോമീറ്ററുകള്‍ നീണ്ടു കിടക്കുന്നത് വരെ മനുഷ്യ നിര്‍മിതം ആണ് എന്ന് ... എന്നാല്‍ വെറും പതിനഞ്ചു മിനിട്ടുകള്‍ക്ക് ഉള്ളില്‍ പോലും ക്രോപ് സര്‍ക്കിള്‍ ഉണ്ടായിട്ടുണ്ട് എന്ന് പലരും പറയുന്നു ... വ്യാജ ക്രോപ് സര്‍ക്കിള്‍ ഉണ്ടാക്കുന്ന ആളുകള്‍ ചിലപ്പോള്‍ ക്രോപ് സര്‍ക്കിള്‍ എന്നാ ഫിനോമിനന്‍ വ്യാജം ആണ് എന്ന് വരുതിതീര്‍ക്കാന്‍ വേണ്ടി ഫണ്ട് ചെയ്യപ്പെവരാകാം എന്ന് ഞാന്‍ കരുതുന്നു ആളുകള്‍ സത്യം അറിയുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ വേണ്ടി .. മാത്രവും അല്ല വ്യാജ ക്രോപ് സര്‍ക്കിലുകളും ഒറിജിനലും തമ്മില്‍ മനോഹാരിതയില്‍ തന്നെ വ്യത്യാസം നമുക്ക് ദര്‍ശിക്കാം ... വിളകള്‍ നശിപ്പിക്കാതെ തന്നെ ഓടിച്ചു മടക്കിയ രീതിയില്‍ ആണ് കാണപ്പെടുന്നത് ...
ക്രോപ് സര്‍ക്കിളുകള്‍ നിര്‍മിക്കുന്നത് ആര് എങ്ങനെ എന്തിനു ... ചുരുളഴിയാത്ത ചോദ്യങ്ങള്‍ ആണ് ഇവ ... ശാസ്ത്ര ലോകത്തിന്‍റെ വീക്ഷണത്തില്‍ ഇത് വെറും മനുഷ്യ നിര്‍മ്മിതം ആയ ഹോക്സ് ആണെങ്കിലും പരനോര്‍മല്‍ കോണ്‍സ്പിരസി മേഘലയില്‍ ഉള്ള ആളുകള്‍ മറ്റു പല വീക്ഷണങ്ങളും മുന്നോട്ട് വയ്ക്കുന്നു ..
പറക്കും തളികകള്‍ ക്രോപ് സര്‍ക്കിളുകള്‍ നിര്‍മിക്കുന്നു എന്നതാണ് അതില്‍ ഒന്ന് ... പറക്കും തളികകള്‍ ഇവ നിര്‍മിക്കുന്ന വീഡിയോ
ഫൂട്ടേജുകള്‍ കാപ്ചാര്‍ ചെയ്തായി പലരും അവകാശപ്പെട്ടിട്ടുണ്ട് ...അത്തരത്തില്‍ ഒന്ന് താഴെ കൊടുക്കുന്നു ..
https://www.youtube.com/watch?v=6M6vP8-SbU0
UFOs making crop circles
മുകളില്‍ കാണുന്ന വീഡിയോയില്‍ രണ്ടു യുഎഫ്ഒകള്‍ ഒരു ഗോതമ്പ് പാടത് കൂടി പറക്കുന്നതും അതെ സമയം താഴെ മനോഹരമായ പാറ്റെണ്‍ ഉണ്ടാകുന്നതും നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും ...
മറ്റൊരു വാദം ചില സീക്രട്ട് സോസൈടികള്‍ ആണ് പബ്ലിക്കിന് അറിയാത്ത ടെക് നോലോജി ഉപയോഗിച്ച് ഇവ നിര്‍മിക്കുന്നത് എന്നാണു ...
ക്രോപ് സര്‍ക്കിളുകള്‍ എങ്ങനെ ഉണ്ടാക്കുന്നു എന്നാ ചോദ്യത്തിന് ഇത് സ്കാലര്‍ വേവുകള്‍ ഉപയോഗപ്പെടുത്തുന്ന ഒരു ടെസ്ല ടെക്നോലോജി ഉപയോഗിച്ചാണ് നിര്‍മിക്കുന്നത് എന്നാണു ഒരു വാദം ഞാനും ഇത് തന്നെ വിശ്വസിക്കുന്നു ... സ്കാലര്‍ വേവുകള്‍ എന്നത് ശാസ്ത്രലോകത്തിന്‍റെ വീക്ഷണത്തില്‍ ഒരു കോണ്‍സ്പിരസി തിയറി ആണ് .ഈതര്‍ എന്നാ മാധ്യമത്തില്‍ കൂടി യാതൊരു വിധ ലോസ്സും ഇല്ലാതെ പ്രകാശത്തെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന തരംഗങ്ങള്‍ ആണ് സ്കാലാര്‍ വേവുകള്‍ എന്ന് അറിയപ്പെടുന്നത് ... നിക്കോള ടെസ്ല ഇവയില്‍ പരീക്ഷണങ്ങള്‍ നടത്തി എന്നും പറയപ്പെടുന്നു ... അതിനാല്‍ ടെസ്ല വേവ്സ് എന്നും പറയപ്പെടുന്നു ...
Cymatics എന്ന് കേട്ടിട്ടുണ്ടോ ... സൌണ്ട് ഉപയോഗിച്ച് ജിയോമെട്രിക് പാട്ടെന്‍ ഫോം ചെയ്യുന്നതിനെക്കുറിച്ച് ഉള്ള പഠനം ആണിത് ... ക്രോപ് സര്‍ക്കിളുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ടെക്നോലോജിയെ മനസ്സിലാക്കാന്‍ ഇതും ആയി വേണമെങ്കില്‍ താരതമ്യപ്പെടുത്താം ... ഒരുദാഹരണം താഴെ കൊടുക്കുന്നു ..
ht
വ്യത്യസ്ത ഫ്രീക്വന്‍സികള്‍ മാറുന്നതിനു അനുസരിച്ച് വ്യത്യസ്ത ജിയോമെട്രിക്ക് പാട്ടെന്‍ രൂപീകരിക്കപ്പെടുന്നു ... ഇതുപോലെ തന്നെ ആകാം വിവിധ സാക്രടു ജിയോമെട്രി ക്ക് പാട്ടെനുകള്‍ നിര്മിക്കപ്പെടുന്നതും ചിലപ്പോള്‍ ...
പുതിയ ഊര്‍ജ്ജ ടെക്നോലോജികള്‍ അഥവാ ഫ്രീ എനര്‍ജി ടെക്നോലോജികള്‍ മുതലായ മനുഷ്യന് നക്ഷത്രങ്ങളില്‍ കൂട് കൂട്ടാന്‍ ആവശ്യം ആയ ടെക്നോലോജികള്‍ അവയുടെ ബ്ലൂ പ്രിന്‍റുകള്‍, ഒരു പുതിയ സിവിലൈസേഷന്‍ ആയി മനുഷ്യന് പരിണമിക്കാന്‍ ആവശ്യമായ സ്പിരിച്ചുവല്‍ അറിവുകള്‍ മുതാലായവ ആണ് വിവിധ പാട്ടെനുകളില്‍ എന്‍കൊട് ചെയ്തിരിക്കുന്നു എന്ന് പലരും വാദിക്കുന്നു ...അഥവാ മനുഷ്യ പരിണാമം വീക്ഷിക്കുന്ന ചില അന്യഗ്രഹ സിവിലൈസേഷനുകള്‍ മനുഷ്യന് സമാധാന പരമായി മറ്റൊരു തരാം സിവി ലൈസേശന്‍ ആയി മാറാന്‍ ഉള്ള അറിവുകള്‍ പകര്‍ന്നു തരാന്‍ ഇവ ഉപയോഗപ്പെടുത്തുന്നു എന്നാണു ഒരു വാദം ...
ചില രഹസ്യ സന്ദേശങ്ങള്‍ കൈമാറാന്‍ സീക്രട്ട് സോസൈടികള്‍ ഉപയോഗപ്പെടുത്തുന്നു എന്നും വാദങ്ങള്‍ ഉണ്ട് ... ശാസ്ത്രവീക്ഷണത്തില്‍ മനുഷ്യരെ പറ്റിക്കാന്‍ വേണ്ടി മനുഷ്യര്‍ തന്നെ ഉണ്ടാക്കുന്ന ഹോക്സ് ആണ് എന്നാണു വാദം എന്ന് പറയേണ്ട കാര്യം ഇല്ലല്ലോ ...
ക്രോപ് സര്‍ക്കിളുകള്‍ മനുഷ്യരെ ആശ്ചര്യപ്പെടുത്തുന്ന നിര്മിതികള്‍ ആയി ഇന്നും തുടരുന്നു ... ഓരോ വര്‍ഷവും വിവിധ ഇടങ്ങളില്‍ ആയി ക്രോപ് സര്‍ക്കിളുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു ... ക്രോപ് സര്‍ക്കിലുകളെ കുറിച്ച് ഉള്ള ചില ഡോക്യുമേന്ടരി , വീഡിയോ മുതലായവ താഴെ കമെന്റ് സെക്ഷനില്‍ കൊടുത്തിട്ടുണ്ട്‌ ...

ഈ ക്ഷേത്രത്തില്‍ പെണ്‍കുട്ടികളെ അര്‍ദ്ധനഗ്നരാക്കി പൂജ ചെയ്യുന്ന പാരമ്പര്യം ഇന്നും നിലനില്‍ക്കുന്നു.











തമിഴ്നാട്ടിലെ മധുരക്കടുത്തുള്ള എഴൈകാന്ത അമ്മന്‍ കോവിലില്‍ ( Yezhaikantha Amman Temple) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മേല്‍വസ്ത്രം ഇല്ലാതെ (Topless) 15 ദിവസം വരെ ക്ഷേത്രത്തില്‍ താമസിപ്പിച്ചു പൂജ ചെയ്യുന്ന 200 വര്ഷം പഴക്കമുള്ള ആചാരത്തിനെതിരെ ജില്ലാ കളക്ടറും ദേശീയ മനുഷ്യാവകാശ കമ്മിഷനും രംഗത്ത് വന്നിരിക്കുന്നു.
പെണ്‍കുട്ടികള്‍ രജസ്വല ആകുന്നതിനു മുന്‍പ് ദേവീ സ്വരൂപം എന്ന് സങ്കല്‍പ്പിച്ച് അവരെ ഇങ്ങനെ മേല്‍വസ്ത്രമില്ലാതെ ക്ഷേത്രത്തില്‍ പാര്‍പ്പിച്ചു തുടര്‍ച്ചയായി 15 നാള്‍ പൂജിക്കുന്നതാണ് ചടങ്ങ്. ആ കാലയളവില്‍ ക്ഷേത്രം പൂജാരിയുടെ സംരക്ഷണയിലായിരിക്കും ഈ പെണ്‍കുട്ടികള്‍ എല്ലാവരും.
പൂജ അവസാനിക്കുന്ന 15 മത് നാളില്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെടുന്ന 5 ആണ്‍കുട്ടികള്‍ ക്ഷേത്രത്തില്‍ വന്ന് ഈ പെണ്‍കുട്ടികളെയെല്ലാം വിവസ്ത്രരാ ക്കുകയും തുടര്‍ന്നുള്ള പൂജകള്‍ക്കൊടുവില്‍ പൂജാരി അവര്‍ക്ക് പുതുവസ്ത്രം നല്‍കുകയും ചെയ്യുന്നതോടെ ചടങ്ങുകള്‍ അവസാനിക്കുകയാണ്.
മധുരക്കടുത്തുള്ള 60 ഗ്രാമങ്ങളില്‍ നിന്നുള്ള 7 പെണ്‍കുട്ടികളെ വീതമാണ് ഇതിനായി ഓരോ വര്‍ഷവും നേര്‍ച്ച സമര്‍പ്പിക്കുന്നത്. വീട്ടുകാരു ടെയും നാട്ടുകാരുടെയും പൂര്‍ണ്ണ സമ്മതം ഇക്കാര്യത്തിലുണ്ടുതാനും. ദൈവീക അനുഗ്രഹമായാണ് ഇതിനെ വീട്ടുകാര്‍ കാണുന്നത്.ഗ്രാമങ്ങള്‍ ആബാലവൃദ്ധം പങ്കെടുക്കുന്ന വലിയ ആഘോഷമാണ് ഈ കന്യകാ പൂജ.
ക്ഷേത്രത്തിന്‍റെ ചരിത്രത്തില്‍ ഇന്നുവരെ ഒരു പെണ്‍കുട്ടിക്ക് നേരെയും യാതോരുവിധത്തിലുമുള്ള അതിക്രമങ്ങള്‍ നടന്നിട്ടില്ലെന്ന് നാട്ടുകാരും ഭക്തജന ങ്ങളും സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ഇതെപ്പറ്റി ആര്‍ക്കും പരാതിയുമില്ല.
എന്നാല്‍ ഇത്തവണ പതിവുകള്‍ മാറി. പൂജക്ക്‌ വിധേയരാകുന്ന പെണ്‍കുട്ടികള്‍ പൂര്‍ണ്ണമായും വസ്ത്രം ധരിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ.വീരറാവു ഉത്തരവിട്ടിരിക്കുകയാണ്. കൂടാതെ പെണ്‍കുട്ടികളെ വിവസ്ത്രരാക്കാനും പാടില്ല എന്നും ഉത്തരവില്‍ പറയുന്നു. ഇക്കാര്യത്തില്‍ ഇതുവരെ ആരുടെ ഭാഗത്തുനിന്നും ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും എന്നാല്‍ ഭക്തിയുടെ മറവില്‍ നടക്കുന്ന ഈ അനാചാരം ഇതേപടി പൂര്‍ണ്ണമായി അനുവദിക്കാനാകില്ലെന്നും കലക്ടര്‍ പറയുന്നു.
1988 നിര്‍ത്തലാക്കപ്പെട്ട ദേവദാസി സമ്പ്രദായ ത്തിന്റെ മറ്റൊരു മുഖമായി ഈ ആചാരത്തെ പലരും നോക്കിക്കാണുകയാണ്..
ഇതിനിടെ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ പെണ്‍കുട്ടികളെ നഗ്നരാക്കുന്ന ഈ ആചാരം മനുഷ്യാവകാശ ലംഘനമാണെന്ന് കാണിച്ച് 4 ആഴ്ചകള്‍ക്കകം ഈ വിഷയത്തില്‍ മറുപടി നല്‍കാന്‍ തമിഴ്നാട് സര്‍ക്കാരിന് രണ്ടു നാള്‍ മുന്പ് നോട്ടീസയച്ചു.
കാണുക 10 ചിത്രങ്ങള്‍.
കടപ്പാട്

മാതൃത്വത്തെ മടക്കിവിളിച്ച മാന്ത്രികസ്പർശം.











4 മാസത്തിലധികമായി കോമയിലായിരുന്ന യുവതി പ്രസവിച്ച കുഞ്ഞിന്റെ ആദ്യസ്പർശത്തിൽത്തന്നെ അവർ കോമയിൽ നിന്നുണർന്നു. വൈദ്യശാസ്ത്രത്തിനുപോലും വിസ്മയം.
അർജന്റീനയിലെ വനിതാ പോലീസ് ഓഫിസറായിരുന്ന 34 കാരി അമേലിയ ബേനൻ (Amelia Bannan) കഴിഞ്ഞ നവംബർ 1 നു ഒരു കേസുമായി ബന്ധപ്പെട്ട് സേർച്ചിനു പോയ വഴി അവരുടെ വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. തലക്ക് ഗുരുതര ക്ഷതമേറ്റ അമേലി യ അന്നുമുതൽ ആശുപത്രിയിൽ കോമയിൽ കഴിയുകയായിരുന്നു.
തലച്ചോറിൽ രക്തം കട്ടപിടിച്ചു കിടന്നതായിരുന്നു കാരണം. അമേലിയയുടെ ഭർത്താവും പോലീസ് ഓഫിസറാണ് .അദ്ദേഹവും വാഹനത്തിലുണ്ടായിരുന്നെങ്കിലും പരിക്കുകളോടെ രക്ഷപെട്ടു. അമേലിയയുടെ കഴുത്തിൽ സുഷിരമുണ്ടാക്കി ട്യൂബ് വഴി ദ്രവരൂപത്തിലായിരുന്നു ആഹാരവും മരുന്നുകളും നൽകിയിരുന്നത്.
അമേലിയയെ വിശദമായി പരിശോധിച്ചതിൽ അവർ 6 മാസത്തിൽ കൂടുതൽ ഗർഭിണിയാണെന്ന് കണ്ടെത്തുകയും കുഞ്ഞിനെ സംരക്ഷിക്കാനുള്ള നടപടികൾ ഡോക്ടർമാർ സ്വീകരിക്കുകയും ചെയ്തിരുന്നു.
ഡിസംബർ അവസാനമായപ്പോഴേക്കും അമേലിയ ഇനി ജീവിതത്തി ലേക്ക് തിരിച്ചുവരാനുള്ള സാദ്ധ്യത ഇല്ലെന്നു ഡോക്ടർമാരുടെ വിദഗ്ധ സംഘം വിധിയെഴുതുകയും അതിൻപ്രകാരം ഗർഭത്തിലുള്ള കുഞ്ഞിനെ രക്ഷിക്കാൻ വേണ്ടി അടിയന്തര ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കുകയുമായിരുന്നു. പൂർണ്ണവളർച്ചയെത്താതെ പ്രസവിച്ചതിനാൽ കുഞ്ഞിന്റെ സംരക്ഷണം ആശുപത്രിയും പിന്നീട് അമേലിയയുടെ സഹോദരി നോർമ ( Norma ) യും ഏറ്റെടുക്കുക യായിരുന്നു. ക്രിസ്തുമസ് മാസത്തിൽ ജനിച്ചതിനാൽ കുഞ്ഞിനവർ സാന്റിനോ ( Santino ) എന്ന് പേരിട്ടു.
കുഞ്ഞിനെ ആഴ്ചതോറും ആശുപത്രിയിൽ കൊണ്ടുവന്നിരു ന്നെങ്കിലും ഇൻഫെക്ഷൻ ഉണ്ടാകാമെന്ന കാരണത്താൽ അമേലിയയുടെ അടുത്തുകൊണ്ടു പോയിരുന്നില്ല.
ഇക്കഴിഞ്ഞ ഈസ്റ്റർ ആഘോഷത്തോടനുബന്ധിച്ചു കുടുംബാങ്ങ ങ്ങൾ ഒന്നുചേർന്ന് അമേലിയയെ കാണാനെത്തിയിരുന്നു. അന്ന് കുഞ്ഞിനെ അമേലിയ യുടെ സഹോദരി ആദ്യമായി അമ്മയുടെ അടുത്തുകിടത്തി. എല്ലാ കണ്ണുകളും അമ്മയിലേക്കും കുഞ്ഞിലേക്കും നീണ്ടു. ആദ്യസമാഗമ ത്തിന്റെ അസുലഭമുഹൂർത്തം.
വലിയ ഒരു നിശബദതയിൽ സഹോദരിയാണ് അത് കേട്ടത്. 'yes ' yes ' എന്ന് രണ്ടു തവണ അമേലിയ പറഞ്ഞതായി അവർ കേട്ടൂ.
ആഹ്ലാദം അലതല്ലിയ നിമിഷങ്ങൾ ..ആർക്കും വിശ്വാസം കഴിഞ്ഞില്ല . തങ്ങൾ കേട്ടത് നേരാണോയെന്ന്.. ഭർത്താവ് ബേണനും ,സഹോദര ൻ സീസറും അവിടെ സന്നിഹിതരായിരുന്നു. സീസർ അമേലിയയുടെ അടുത്തെത്തി പറഞ്ഞു..
" നിനക്ക് ഞാൻ പറയുന്നത് മനസ്സിലാകു ന്നുണ്ടെങ്കിൽ നീ നിന്റെ നാക്ക് പുറത്തേക്കിടുക. "
എല്ലാവരെയും ആശ്ചര്യചകിതരാക്കി അമേലിയ നാവു പുറത്തേക്കു കാട്ടി..ഉള്ളിലെ സന്തോഷം അടക്കാനാകാതെ സഹോദരി നോർമ അമേലിയയുടെ മുകളിലേക്ക് വീണവരെ കട്ടിപ്പുണർന്നു വിതുന്പി. വിശ്വസിക്കാനാകാതെ ബന്ധുക്കൾ. എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി...
ഡോക്ടർമാർക്ക് വരെ അത്ഭുതമായി. അമേലിയ ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്നു വിധിയെഴുതിയ ഡോക്ടർ റോബർട്ടോ ഗിസിന്റെ അഭിപ്രായത്തിൽ " ഇത് മിറക്കിൾ ആണ്.. അസംഭാവ്യമായ തിരിച്ചുവരവ്. ഞങ്ങളുടെ പഠനത്തിനും അനുഭവത്തിനും മേലെയാണ് അമേലിയ എന്ന യുവതി യുടെ ജീവിതത്തിലേക്കുള്ള രണ്ടാം വരവ്." എന്നായിരുന്നു.
അമേലിയ ആദ്യം yes ,no എന്നീ വാക്കുകൾ മാത്രമായിരുന്നു സംസാരിച്ചിരുന്നത്. ഇപ്പോൾ കൂടുതൽ വാക്കുകൾ പറയാനും കുഞ്ഞിനെ ആശ്ലേഷിക്കാനും അവർക്കു കഴിയുന്നു. ഒരു ഫിസിയോ തെറാപ്പിസ്റ്റിന്റെ സേവനം അവർക്കു നൽകിയിരിക്കുന്നു. താമസിയാതെ മകനായ സാന്റിനോയെ അനായാസം കയ്യിലേന്തി അവർക്കു നടക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഡോക്ടർ റോബർട്ടോ ഗിസിന് പറഞ്ഞു.
കാണുക 10 ചിത്രങ്ങൾ .അമേലിയയും കുഞ്ഞും ഭർത്താവും.

ഒരു പെണ്‍കുട്ടിയുടെ കഥ IAS എന്ന വാക്കിന്റെ ആത്മാവറിഞ്ഞ പെണ്‍കുട്ടി...


ചാറ്റല്‍ മഴ നനഞ്ഞ് എടപ്പാള്‍ മാറഞ്ചേരി പനമ്പാട് വളവിലെത്തിയപ്പോള്‍ വഴി കണ്ടുപിടിക്കാന്‍ ഒട്ടും ബുദ്ധിമുട്ടേണ്ടിവന്നില്ല. ''ഐ.എ.എസ്. പരീക്ഷയില്‍ നാലാം റാങ്ക് നേടി നാടിന്റെ അഭിമാനമായ അനുപമയ്ക് അനുമോദനങ്ങള്‍...'' മഴ നനഞ്ഞ് കിടന്നിരുന്ന ഫ്‌ളക്‌സ് ബാനറിന് കീഴില്‍ നിര്‍ത്തിയിരുന്ന ഓട്ടോയിലെ ഡ്രൈവര്‍ കൃത്യമായി വഴി പറഞ്ഞുതന്നു. എന്നിട്ടും ചെളിനിറഞ്ഞ വഴിയിലൂടെ അപരിചിതത്വത്തോടെ പോകുമ്പോള്‍ പിന്നെയും വഴികാട്ടികളായി പലരും വന്നുകൊണ്ടിരുന്നു. അനുപമ എന്ന 23 കാരി ഒരു നാടിന്റെ മുഴുവന്‍ അഭിമാനവും പ്രതീക്ഷയുമായി മാറിയതിന്റെ സാക്ഷ്യപത്രങ്ങള്‍. ഒടുവില്‍ പറയരിക്കല്‍ വീടിന്റെ പടികടന്ന് ചെല്ലുമ്പോള്‍ മഴ പെയ്തുതോര്‍ന്ന വീട്ടുമുറ്റത്ത് നിറഞ്ഞ ചിരിയോടെ അനുപമ.
ഓര്‍മയില്‍ ഒരു മഴക്കാലത്ത്
തകര്‍ത്തു പെയ്യുന്ന ഒരു മഴക്കാലത്ത് നഴ്‌സറി സ്‌കൂളിലേക്ക് ആദ്യമായി പോകുന്ന മൂന്നര വയസ്സുകാരി അനുപമ. പഠിക്കാന്‍ പോകുന്നത് അവള്‍ക്ക് ഏറെ മടിയുള്ള കാര്യമായിരുന്നു. ''ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് എന്നെ ആദ്യമായി ചേര്‍ത്തത്. അച്ഛനാണ് എന്നെ ബൈക്കിലിരുത്തി സ്‌കൂളില്‍ കൊണ്ടുപോയിരുന്നത്. പക്ഷേ, അവിടെപോയി പഠിക്കാന്‍ യാതൊരു താത്പര്യവുമുണ്ടായിരുന്നില്ല. ഒടുവില്‍ അച്ഛന്റെ ബൈക്കില്‍ നിന്ന് എടുത്തുചാടും എന്ന ഭീഷണിവരെ മുഴക്കേണ്ടിവന്നു. അത് ഫലം കണ്ടു. അങ്ങനെ അവിടത്തെ പഠനം നിര്‍ത്തി...''. ഹരിശ്രീ കുറിച്ച വിദ്യാലയത്തിലെ പഠനം നിര്‍ത്തിയ കഥ പറയുമ്പോള്‍ അനുപമയ്ക്ക് ചിരി.
ഹിസ്റ്ററി എന്ന വില്ലന്‍
ഗുരുവായൂരില്‍ നിന്ന് പൊന്നാനി വിജയമാതാ സ്‌കൂളിലേക്ക് മാറുമ്പോഴും അനുപമയുടെ 'മടി'ക്ക് കാര്യമായ മാറ്റമുണ്ടായിരുന്നില്ല. വീട്ടിലിരുന്ന് എല്ലാം കാണാപ്പാഠം പഠിക്കുന്ന പതിവ് അന്നുമുണ്ടായിരുന്നില്ല. ടീച്ചര്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഉത്തരം പറയാനുള്ള ഒരു തരം ''അഡ്ജസ്റ്റ്‌മെന്റ് പഠനം...'' അതായിരുന്നു എന്നും അനുപമ നടത്തിയിരുന്നത്. ''പഠിക്കുമ്പോള്‍ മലയാളവും കണക്കുമായിരുന്നു ഏറെ ഇഷ്ടം. കണക്ക് ക്ഷമ നശിപ്പിക്കുന്ന ഒരു വിഷയമാണ് എന്നാലും എനിക്കിഷ്ടമായിരുന്നു. ഹിസ്റ്ററിയോടായിരുന്നു അന്ന് എനിക്കേറെ ദേഷ്യം. ഹിസ്റ്ററിക്ക് ഒരിക്കലും ഫുള്‍ മാര്‍ക്ക് കിട്ടിയിട്ടില്ല. എസ്.എസ്.എല്‍.സി. പരീക്ഷയ്ക്കും ഹിസ്റ്ററി എന്നെ ചതിച്ചു. 49 മാര്‍ക്കാണ് ഹിസ്റ്ററിക്ക് കിട്ടിയത്...'' ഒരു മാര്‍ക്കിന് തന്നെ ചതിച്ച ഹിസ്റ്ററി, റാങ്കുകളുടെ കൂട്ടുകാരിയായ അനുപമയ്ക്ക് വില്ലനായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
ഐ.എ.എസ് എന്ന സ്വപ്നം
ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഏതോ ഒരു ദിവസമാണ് ആ സ്വപ്നം അനുപമ ആദ്യമായി കണ്ടത്. ഒരു ഡോക്ടറാണെങ്കില്‍ കുറേ രോഗികളെ ചികിത്സിക്കാം. എന്‍ജിനീയറാണെങ്കില്‍ കുറേ കെട്ടിടങ്ങളും പാലങ്ങളും നിര്‍മിക്കാം. എന്നാല്‍ ഒരു ഐ.എ.എസ്സുകാരിയാണെങ്കിലോ... ആ സ്വപ്നത്തിനുള്ള ഉത്തരം തേടലായിരുന്നു പിന്നീട് അനുപമയുടെ ജീവിതം. ''ഓരോ വര്‍ഷവും പത്രത്തില്‍ ഐ.എ.എസ്. റാങ്കുകാരെക്കുറിച്ച് വാര്‍ത്തകള്‍ വരുന്നതു കാണുമ്പോള്‍ എനിക്ക് താത്പര്യമേറുകയായിരുന്നു. ഓറിയന്‍േറഷന്‍ ക്ലാസ്സുകളില്‍ പോയിത്തുടങ്ങിയതോടെ ഐ.എ.എസ്. എന്ന സ്വപ്നം മനസ്സില്‍ ഉറച്ചു. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഒരു ക്ലാസ് കൂടിയായതോടെ ഞാന്‍ എല്ലാം തീരുമാനിച്ചുറപ്പിച്ചു...'' ഐ.എ.എസ്സിന്റെ വഴികളിലേക്ക് സഞ്ചാരം
തുടങ്ങിയ കാലം അനുപമ ഓര്‍ത്തെടുത്തു.
അച്ഛന്റെ ഓര്‍മ
അച്ഛനെ ഓര്‍ക്കുമ്പോള്‍ അമ്മയുടെ സ്നേഹമാണ് അനുപമയുടെ കണ്ണുകളില്‍ നിറയുന്നത്. എന്തിനും ഏതിനും കൂടെ നിന്നിരുന്ന ഒരാള്‍ പൊടുന്നനെ അപ്രത്യക്ഷമാകുമ്പോഴുണ്ടാകുന്ന ശൂന്യത. വേര്‍പാടിന്റെ നൊമ്പരം മനസ്സില്‍ പടരുമ്പോള്‍ അച്ഛന്റെ ഓര്‍മകള്‍ അനുപമയുടെ കണ്ണുകളില്‍ നനവായി നിറയും. ''അച്ഛനെ ഓര്‍ക്കുമ്പോള്‍ കുറേ പുസ്തകങ്ങളും ചോക്ലേറ്റുമാണ് മനസ്സിലേക്ക് വരുന്നത്. ഈസോപ്പു കഥകളും പഞ്ചതന്ത്രകഥകളും ബീര്‍ബല്‍ കഥകളുമൊക്കെ ചെറുപ്പത്തില്‍ അച്ഛന്‍ എനിക്ക് വാങ്ങിത്തന്നിട്ടുണ്ട്. ഒപ്പം ഒരുപാട് മധുരമുള്ള ചോക്ലേറ്റുകളും. അച്ഛന്റെ മരണം എനിക്കൊരു ഷോക്കായിരുന്നു. എന്നാല്‍, ആ വേര്‍പാട് അറിയിക്കാതെ എന്നെ സ്നേഹം കൊണ്ട് പൊതിഞ്ഞുപിടിച്ച് സംരക്ഷിക്കുകയായിരുന്നു എന്റെ അമ്മ...'' ഐ.എ.എസ്. എന്ന സ്വപ്നം മനസ്സില്‍ ആളിക്കത്തിച്ച അച്ഛനെക്കുറിച്ച് പറയുമ്പോള്‍ അനുപമയുടെ കണ്ണുകളില്‍ വീണ്ടും നനവ് പടരുന്നു.
ഗോവയിലെ വസന്തകാലം
കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നേത്രാവതി എക്‌സ്​പ്രസ്സില്‍ ഗോവയിലേക്ക് പോകുമ്പോള്‍ അത് തന്റെ ജീവിതത്തിലെ വസന്തകാലത്തേക്കുള്ള യാത്രയാണെന്ന് അനുപമ വിചാരിച്ചിട്ടുണ്ടായിരുന്നോ? ഉത്തരം അനുപമയ്ക്കും അറിയില്ല. പക്ഷേ, കാലം കാത്തുവച്ചിരുന്നത് ഇത്തരം ഒരു വസന്തകാലം തന്നെയായിരുന്നു. ''പ്ലസ് ടു കഴിഞ്ഞ് ഗോവയിലെ പ്രശസ്തമായ ബിര്‍ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ്ങിന് പ്രവേശനം കിട്ടിയപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. എന്റെ ജീവിതത്തിലെ വസന്തകാലമായിരുന്നു ഗോവയിലെ പഠനകാലം. ഐ.എ.എസ്. എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര വിപുലപ്പെടുത്തിയത് ഈ കാമ്പസിലെ പഠനകാലമാണ്. അറിവിന്റെ വിശാലമായ ലോകമാണ് ഈ കാമ്പസ് എനിക്കു മുന്നില്‍ തുറന്നിട്ടത്. കമ്പ്യൂട്ടറിന് മുന്നില്‍ വിജ്ഞാനത്തിനായി എത്രയോ മണിക്കൂറുകളാണ് ഞാന്‍ ചെലവഴിച്ചത്. ക്ലിന്‍സണും ശാലിനിയുമടക്കം സൗഹൃദത്തിന്റെ എത്രയോ വിലപ്പെട്ട നിധികളാണ് ഈ കാമ്പസ് എനിക്കു തന്നത്...'' ഗോവയിലെ പഠനകാലം ഒരു വസന്തത്തിന്റെ ഓര്‍മപ്പൂക്കളായി അനുപമയുടെ വാക്കുകളില്‍ നിറയുന്നു.
പ്രിലിമിനറി എന്ന കടമ്പ
ഗോവയിലെ പഠനശേഷം നോയിഡയിലെ സാംസങ് കമ്പനിയില്‍ നിന്നുള്ള ഓഫര്‍ പോലും വേണ്ടെന്നുവെക്കുമ്പോള്‍ അനുപമയുടെ മനസ്സില്‍ ഐ.എ.എസ്. എന്ന ലക്ഷ്യം അത്രമേല്‍ വ്യക്തമായിരുന്നു. ഡല്‍ഹിയിലെ എ.എല്‍.എസില്‍ ആറുമാസത്തെ കോച്ചിങ്. തിരിച്ച് നാട്ടിലെത്തിയശേഷം തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയിലെ ഫാക്കല്‍ട്ടിയായ പ്രൊഫ. രാജശേഖരന്റെ കീഴില്‍ പരിശീലനം. അമ്മ രമണിയുടെയും അമ്മാവന്‍ നന്ദകുമാറിന്റെയും അനിയത്തി നിഷയുടെയും അച്ഛമ്മ സരോജിനിയമ്മയുടെയും നിറഞ്ഞ പ്രോത്സാഹനം. അനുഗ്രഹത്തിന്റെ കൈകള്‍ വിരിച്ച് ഓര്‍മയില്‍ അച്ഛനും മുത്തച്ഛനും.... എറണാകുളത്ത് എഴുതിയ പ്രിലിമിനറി പരീക്ഷ എന്ന കടമ്പ കടക്കാന്‍ അനുപമയ്ക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവന്നില്ല.
വീണ്ടും ഹിസ്റ്ററി എന്ന വില്ലന്‍
ഫൈനല്‍ പരീക്ഷയിലെ ജനറല്‍ സ്റ്റഡീസ് പേപ്പറിലെ ആദ്യ മൂന്ന് ചോദ്യങ്ങള്‍ കണ്ട് അനുപമയ്ക്ക് ദേഷ്യം വന്നു. ഹിസ്റ്ററിയിലെ മൂന്ന് ചോദ്യങ്ങള്‍. ഒന്നിനും കൃത്യമായി ഉത്തരമറിയില്ല. ഹിസ്റ്ററി എന്ന വില്ലന്‍ ഐ.എ.എസ്. എന്ന സ്വപ്നത്തിന് ചുവട്ടില്‍ കത്തിവെക്കുമോയെന്ന് ഭയന്ന നിമിഷങ്ങള്‍. എന്തൊക്കെയോ ഉത്തരങ്ങള്‍ എഴുതിവച്ചു. ആദ്യ പേപ്പറിലെ ആദ്യ ചോദ്യങ്ങള്‍ ബുദ്ധിമുട്ടായതുകൊണ്ട് രണ്ടാംപേപ്പര്‍ അവസാന ഭാഗത്തുനിന്ന് എഴുതിത്തുടങ്ങാന്‍ തീരുമാനിച്ചു. ഒരു കഷ്ടകാലം നോക്കണേ! രണ്ടാം പേപ്പറിലെ അവസാനഭാഗത്തെ ചോദ്യങ്ങളുടെയും ഉത്തരങ്ങള്‍ കൃത്യമായി അറിയില്ല. അതിനും എന്തൊക്കെയോ എഴുതിവെച്ചു.
സ്വപ്നങ്ങള്‍ പൂവണിയുന്നു
ആദിയിലെയും അന്ത്യത്തിലെയും പ്രശ്‌നങ്ങള്‍ ഒഴിച്ചാല്‍ മറ്റെല്ലാം അനുപമയ്ക്ക് പ്രതീക്ഷയുടെ വെളിച്ചമാണ് പകര്‍ന്നത്. എന്നിട്ടും അനുപമയ്ക്ക് വിശ്വാസമുണ്ടായിരുന്നില്ല. ഇന്റര്‍വ്യൂവിലും ഏറെക്കുറെ ഇതേ മാനസികാവസ്ഥ. കൂട്ടുകാരും വീട്ടുകാരും പ്രതീക്ഷകള്‍ ആളിക്കത്തിക്കാന്‍ നോക്കിയെങ്കിലും അനുപമയുടെ മനസ്സ് മറ്റെന്തൊക്കെയോ വിചാരിച്ചിരുന്നു. വീണ്ടും പ്രിലിമിനറി എഴുതാന്‍ ആ മനസ്സ് പാകപ്പെടുത്തിക്കൊണ്ടിരുന്ന ദിവസങ്ങള്‍. ഒടുവില്‍ ആ ദിനം വന്നെത്തി. റിസള്‍ട്ടറിയുന്ന ദിനം രാവിലെ മുതല്‍ കമ്പ്യൂട്ടറില്‍ അനുപമ പരതിക്കൊണ്ടിരുന്നു. വിരല്‍ത്തുമ്പില്‍ റിസല്‍ട്ടിന്റെ സൈറ്റ് ക്ലിക്ക് ചെയ്യുമ്പോള്‍ ചെറിയൊരു വിറയല്‍... ഒടുവില്‍ കൂട്ടുകാരനായ ക്ലിന്‍സണെ വിളിച്ചു. ഏതാനും നിമിഷങ്ങള്‍ക്കകം അനുപമയുടെ കാതുകള്‍ ആ സന്തോഷവാര്‍ത്ത കേട്ടു. ഒരു സുഹൃത്തിന് മറ്റൊരു സുഹൃത്തിന് ഇതിലും നല്ലൊരു സന്തോഷം സ്വരമായി പെയ്തിറക്കാന്‍ കഴിയുമോ?
പുതിയ ലോകം പുതിയ പ്രതീക്ഷകള്‍
ഓരോ മിനിട്ടിലും ഒരു കോള്‍. ഐ.എ.എസ്. ഫലം വന്നതിന് ശേഷം അനുപമയുടെ വീട്ടിലെ ഫോണിന് വിശ്രമമുണ്ടായിട്ടില്ല. അനുമോദനങ്ങളും സ്വീകരണങ്ങളും നിറഞ്ഞ ദിനങ്ങള്‍. പനി വന്നിട്ട് ചികിത്സിക്കാന്‍ പോലും കഴിയാത്ത വിധത്തിലുള്ള തിരക്ക്. അനുപമ പുതിയ ലോകത്തിലാണ്, പുതിയ പ്രതീക്ഷകളിലും. ''എന്റെ ഉത്തരവാദിത്വം ഏറിയിരിക്കുകയാണ്. രാജ്യവികസനവും ജനനന്മയും... അതാണ് ഒരു ഭരണാധികാരിയായാല്‍ എന്റെ മനസ്സിലുള്ളത്. സോഷ്യല്‍ ഡവലപ്‌മെന്റില്‍ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും മുന്‍ഗണന കൊടുക്കണം. വിദ്യാഭ്യാസം നന്നായാല്‍ എല്ലാം നന്നായി. അതാകണം രാജ്യപുരോഗതിയുടെ അടിസ്ഥാനം...'' ഒരു ഭരണാധികാരിയുടെ ദീര്‍ഘവീക്ഷണത്തോടെ അനുപമ വാചാലയാകുമ്പോള്‍ മഴപെയ്ത് തോര്‍ന്ന മാനത്ത് പ്രതീക്ഷയുടെ വെയില്‍ പതുക്കെ പടരുന്നുണ്ടായിരുന്നു...
തിരുവനന്തപുരം: മന്ത്രിമാരുടേയും രാഷ്ട്രീയ മേലാളന്മാരുടേയും മുഖം നോക്കാതെ നടപടി എടുക്കാൻ തന്റേടമുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരെ മലയാളികൾ സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ. അത്തരമൊരു വനിതാ സിവിൽ സർവീസ് ഓഫീസറാണ് താനെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ടി.വി. അനുപമ ഐ.എ.എസ്. ഗതാഗതമന്ത്രിയായ തോമസ് ചാണ്ടിയെ നിയമത്തിനുമുന്നിൽ എത്തിച്ചതിനു പിന്നിൽ ആലപ്പുഴ ജില്ലാ കളക്ടർ ടി.വി അനുപമയുടെ നിലപാട് വളരെ നിർണായകവും ശക്തവുമാണ്.
പല ഭാഗത്തു നിന്നും സമ്മർദ്ദവും പ്രതിഷേധവും ശക്തമായിരുന്നപ്പോൾ പോലും അനുപമ തന്റെ ജോലി കൃത്യമായി നിർവഹിച്ചു. അനീതിക്കെതിരെ ശക്തമായ നിലപാട് ഈ കളക്ടർ സ്വീകരിക്കുന്നത് ഇതാദ്യമായല്ല. 2014ൽ തിരുവനന്തപുരത്ത് എത്തിയപ്പോൾ തന്നെ നോക്കുകൂലിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു കൊണ്ട് നിലപാട് അറിയിച്ചു.
അച്ഛൻ നൽകിയ പാഠം
പൊലീസ് ഉദ്യോഗസ്ഥനായ അച്ഛന്റെ വാക്കുകളിലൂടെയാണ് സിവിൽ സർവീസ് ഉദ്യോഗസ്ഥരെക്കുറിച്ച് കുഞ്ഞ് അനുപമ ആദ്യം കേൾക്കുന്നത്. ഐ.പി.എസുകാരായ ഉദ്യോഗസ്ഥർ നാടിനു ചെയ്യുന്ന ഗുണങ്ങൾ വന്നു പതിച്ചത് അനുപമയുടെ മനസിലേക്കായിരുന്നു, ഒരു സിവിൽ സർവന്റാവുക എന്ന ലക്ഷ്യത്തിലേക്കായിരുന്നു. പൊന്നാനിയിലെ പനമ്പാട് ജനിച്ച അനുപമ ചെറുപ്പത്തിൽ തന്നെ ഐ.എ.എസ് ലക്ഷ്യം മനസിൽ ഉറപ്പിച്ചിരുന്നു.
ഇന്ത്യയിലെ പ്രശസ്തമായ ബിറ്റ്സ് പിലാനിയിൽ എൻജിനീയറിംഗ് പഠനം നടത്തുമ്പോൾത്തന്നെ ഐ. എ. എസ് ലക്ഷ്യംവച്ച് നീങ്ങിയിരുന്നു. 2009ൽ സിവിൽ സർവീസ് പരീക്ഷയിൽ നാലാം റാങ്കു നേടിയാണ് അനുപമ തന്റെ ആഗ്രഹം പൂർത്തീകരിച്ചത്. ജനങ്ങളോട് നേരിട്ടു സംവദിക്കാൻ കഴിയുമെന്നതാണ് ഐ.എ.എസ് തിരഞ്ഞെടുക്കാനുള്ള കാരണമെന്ന് അനുപമ വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരവും നോക്കുകൂലിയും
വീട്ടുസാധനങ്ങൾ ഇറക്കുന്നതിൽ നോക്കുകൂലി ചോദിച്ച ചുമട്ടു തൊഴിലാളികളെ വരച്ച വരയിൽ നിറുത്തിയാണ് അനുപമ തലസ്ഥാനത്തെ തന്റെ വരവറിയിച്ചത്. മെഡിക്കൽ കോളേജിലെ ചുമട്ടു തൊഴിലാളി നേതാവ് ബി. മുരളിക്കെതിരെ നോക്കുകൂലിയുടെ പേരിൽ പരാതി നൽകി കേസെടുപ്പിച്ചു.
രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഭീഷണി ഉയർന്നപ്പോഴും കുലുങ്ങിയില്ല. അയാളെ അറസ്റ്റ് ചെയ്ത് 15 ദിവസം റിമാൻഡ് ചെയ്യുന്നതുവരെ നിയമപോരാട്ടം നടത്തി. കൂലിപ്പണിക്കാരനായാലും മന്ത്രിയായാലും അനുപമയുടെ സമീപനത്തിൽ മാറ്റമില്ല.
മായം കലർത്തിയവരെ പിടിച്ചു കുലുക്കി
2015ലാണ് അനുപമയെ ഭക്ഷ്യ സുരക്ഷാ കമ്മിഷണറായി നിയമിക്കുന്നത്. അതുവരെ അത്തരമൊരു പദവിയുണ്ടെന്നു തന്നെ മലയാളികൾ അറിഞ്ഞിരുന്നില്ല. ഭക്ഷ്യവസ്തുക്കളിൽ മായം കലർത്തുന്ന കമ്പനികൾക്കെതിരെ ബ്രാൻഡു പോലും നോക്കാതെ കടുത്ത നിലപാടു സ്വീകരിച്ചു കൊണ്ട് അനുപമ തന്റെ പുതിയ ചുമതല നിറവേറ്റി.
മുഖ്യധാരാ മാധ്യമങ്ങൾ പോലും ആദ്യ ഘട്ടത്തിൽ വാർത്ത നൽകാതെ മുക്കിയപ്പോൾ സോഷ്യൽ മീഡിയ കട്ടപ്പിന്തുണയുമായി നിന്നു. തമിഴ്നാട്ടിൽ നിന്ന് വിഷം കലർത്തി വരുന്ന പച്ചക്കറികൾക്കെതിരെയും വളം കമ്പനികൾക്കെതിരെയും അനുപമയുടെ നിലപാട് വൻ വിവാദങ്ങൾ വരുത്തിവച്ചിരുന്നു. കേരളത്തിലേക്ക് പച്ചക്കറി അയയ്ക്കില്ലെന്ന നിലപാടിൽ തമിഴ് കച്ചവടക്കാർ എത്തുന്ന അവസ്ഥ വരെ ഉണ്ടായി. കറി പൗഡർ കമ്പനികളുടെ പരസ്യങ്ങളിൽ അഭിനയിക്കുന്ന താരങ്ങൾ വരെ അനുപമയെ തത്സ്ഥാനത്തു നിന്നു നീക്കാൻ ശുപാർശ ചെയ്തതായി ശ്രുതിയുണ്ടായി.
എന്നിട്ടും വളം കമ്പനികളും കറി പൗഡറുകളും വിഷം ചേർക്കുന്ന പരിപാടി നിറുത്തുന്നതുവരെ താൻ പോരാട്ടം തുടരുമെന്ന് അനുപമ പറഞ്ഞു. പച്ചക്കറി മനുഷ്യന് ദൈനംദിനം ആവശ്യമുള്ള ഒന്നാണ്. കേരളത്തിൽ സുലഭമായ വെളിച്ചെണ്ണയിൽ പോലും അപകടകരമായ രീതിയിൽ മായം കണ്ടപ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിഞ്ഞില്ലെന്നാണ് അനുപമ അന്ന് പറഞ്ഞത്.
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ബയോ ഗ്യാസ് പ്ലാന്റ്, വിത്തു വിതരണം തുടങ്ങിയവ അനുപമ നടപ്പിലാക്കിയ പദ്ധതികളാണ്. ഇതേ സമയം ടൂറിസം ഡയറക്ടറുടെ അധികച്ചുമതലയും അനുപമ വഹിച്ചിരുന്നു.
ആലപ്പുഴയിലേക്ക്
2017 തുടക്കത്തിൽ സാമൂഹ്യസുരക്ഷാ ഡയറക്ടറായി അനുപമയെ മാറ്റിയത് വൻ പ്രതിഷേധങ്ങൾ വിളിച്ചുവരുത്തിയിരുന്നു. കച്ചവട ലോബിക്ക് സർക്കാർ കീഴടങ്ങുകയാണെന്നു വരെ വാർത്തകൾ വന്നു. ഈ വർഷം ആഗസ്റ്റിലാണ് ആലപ്പുഴ ജില്ലാ കളക്ടറായി നിയമിതയായത്.
ആലപ്പുഴയുടെ 48ാമത് കളക്ടറായി ചുമതലയേറ്റ അനുപമയെ കാത്തിരുന്നത് തോമസ് ചാണ്ടിയും കായൽ കൈയേറ്റവുമായിരുന്നു. മാർത്താണ്ഡം കായലിന്റെ ഭാഗങ്ങൾ ഗതാഗത മന്ത്രി കൂടിയായ തോമസ് ചാണ്ടി കൈയേറിയെന്ന് റിപ്പോർട്ട് നൽകാൻ അനുപമ മടിച്ചുനിന്നില്ല. ഒരു കളക്ടറിൽ നിന്ന് ഇത്തരമൊരു നീക്കം തോമസ് ചാണ്ടി ഒരിക്കലും പ്രതീക്ഷിച്ചിരുന്നുമില്ല.
പിന്തുണയുമായി കുടുംബം
കടുത്ത നിലപാടുകളെടുക്കുമ്പോഴും ഉറച്ചു നിൽക്കാൻ കഴിയുന്നത് കുടുംബത്തിന്റെ പിന്തുണ ഒന്നുകൊണ്ടു മാത്രമാണെന്ന് ടി.വി അനുപമ പല അഭിമുഖങ്ങളിലും അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്.
അനുപമയുടെ കുടുംബം പൊന്നാനിയിലാണ് . ഭർത്താവ് ക്ലിന്റസണിന്റെ നാട് അങ്കമാലിയാണ്. ഈ ദമ്പതികളുടെ ഏക മകനാണ് അയാൻ ക്ലിന്റസ്.
കടപ്പാട് മാതൃഭൂമി
😍അനുപമയേ പറ്റി കൂടുതൽ അറിയാൻ ഈ വീഡിയോ കൂടെ കാണുക https://youtu.be/yGtUU3oCT-c

തഞ്ചാവൂർ


തമിഴ്‌നാട്ടിൽ കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്‌ തഞ്ചാവൂർ (തമിഴ്:தஞ்சாவூர்). ബ്രിട്ടീഷുകാർ തഞ്ചോർ എന്നാണിതിനെ വിളിച്ചിരുന്നത്‌. ഇന്നത്തെ തഞ്ചാവൂർ ജില്ല “തമിഴ്‌നാടിന്റെ അന്നപാത്രം“ എന്നും അറിയപ്പെടുന്നു. ചെന്നൈയിൽ നിന്നു 200 കി‌.മി. തെക്കു ഭാഗത്തായാണ്‌ തഞ്ചാവൂർ സ്ഥിതി ചെയ്യുന്നത്. രാജരാജേശ്വരക്ഷേത്രം അഥവാ ബൃഹദീശ്വരക്ഷേത്രത്തെ ചുറ്റി വളർന്നു വന്ന ഒരു നഗരമാണ്‌ തഞ്ചാവൂർ. അതുകൊണ്ട് ക്ഷേത്രനഗരങ്ങൾക്ക് ഒരു ഉത്തമോദാഹരണമാണ്‌ ഈ പട്ടണം
തഞ്ചൈ എന്നാൽ അഭയാർത്ഥി എന്നാണർത്ഥം. ആദിദ്രാവിഡ കാലത്ത് വടക്കേ ഇന്ത്യയിൽ നിന്നോ ശ്രീലങ്ക, പോളിനേഷ്യൻ ദ്വീപുകളിൽ നിന്നോ എത്തിയ അഭയാർത്ഥികൾ കുടിപാർത്ത ഒരു സ്ഥലമാണിത്. ഇവർ സിന്ധു നദീ തടങ്ങളിൽ നിന്നും പാലായനം ചെയ്തവരുമാകാമെന്നും ചില ചരിത്രകാരന്മാർ കരുതുന്നു. ഈ ഗ്രാമത്തിന്റെ പരമപ്രധാനിയായിരുന്ന തഞ്ചയുടയോർ എന്ന സന്യാസിവര്യന്റെ പ്രതിഷ്ഠയായിരുന്ന തഞ്ചയുടയോർ പെരിയകോയിൽ ആണ് ഇന്നത്തെ ബൃഹദീശ്വര ക്ഷേത്രം.
തഞ്ചനൻ എന്ന അസുരൻ പണ്ടു ഈ നഗരത്തിൽ നാശ നഷ്ടങ്ങൾ സൃഷ്ടിക്കുകയും അവസാനം ശ്രീ ആനന്ദവല്ലി ദേവിയും നീലമേഘ പെരുമാളും (വിഷ്ണു) ചേർന്നു വധിക്കുകയും ചെയ്തു. മരിക്കുന്നതിനു മുൻപ്‌ ഈ അസുരൻ നഗരം പുന:സൃഷ്ടിക്കുമ്പോൾ തന്റെ പേരു നൽകണമെന്നു യാചിക്കുകയും കരുണതോന്നിയ ദൈവങ്ങൾ അതനുവദിച്ചു നൽകുകയും അങ്ങനെ നഗര‍ത്തിനു ആ പേരു നൽകുകയും ചെയ്തു എന്നും ഐതിഹ്യങ്ങൾ പ്രചാരമുണ്ട്.
ഇന്നു ഈ നഗരത്തെ ഒരു വലിയ മേൽപ്പാലം രണ്ടായി ഭാഗിച്ചിരിക്കുന്നതായി കാണാം. ഈ മേൽപ്പാലത്തിന് ഒരു വശം വാണിജ്യമേഖലയും മറുവശം ആധുനിക ആവാസകേന്ദ്രങ്ങളുമാണ്. പള്ളിയഗ്രഹാരം, കരന്തൈ, ഓൾഡ്‌ ടൗൺ, വിലാർ, നാഞ്ചിക്കോട്ടൈ വീഥി, മുനമ്പുച്ചാവടി, പൂക്കാര വീഥി, ന്യൂ ടൗൺ, ഓൾഡ്‌ ഹൗസിംഗ്‌ യൂണിറ്റ്‌, ശ്രീനിവാസപുരം തുടങ്ങിയ സ്ഥലങ്ങളാണ് നഗരത്തിന്റെ പ്രധാന സിരാ കേന്ദ്രങ്ങൾ.
പുതുതായി നഗരപരിധിയിൽ ചേ൪ത്ത സ്ഥലങ്ങൾ മാരിയമ്മൻ കോവിൽ, കാട്ടുതോട്ടം, നാഞ്ചികോട്ടൈ, മദകോട്ടൈ, പിള്ളയാർപട്ടി, നിലഗിരിവട്ടം എന്നിവയാണു. നഗരത്തെ മൊത്തമായി‌ കണക്കാക്കുകയാണെങ്കിൽ അതിന് വല്ലം (പടിഞ്ഞാറ്‌) മുതൽ മാരിയമ്മൻ കോവിൽ (കിഴക്ക്‌) വരെ ഏകദേശം 100 ച കി മി വിസ്തൃതിയുണ്ട്.
ഈ നഗരം പ്രസിദ്ധമായതു ചോള രാജാക്കന്മാരുടെ ഭരണകാലത്താണ്.
ക്രി.പി 848 ൽ വിജയലായ ചോള൯ തഞ്ചാവൂർ പിടിച്ചടക്കി ചോളസാമ്രാജ്യത്തിന് അടിത്തറയിട്ടു എന്നു കരുതപ്പെടുന്നു. എന്നാൽ ആ യുദ്ധത്തിൽ ആരെയാണു അദ്ദേഹം പരാജയപ്പെടുത്തിയത് എന്നത് ഇന്നും വ്യക്തമല്ല. അത് പാണ്ഡ്യവംശത്തിൽ പെട്ട മുത്തരായന്മാരെയാണെന്ന് കരുതുന്ന ചരിത്രകാരന്മാരുണ്ട്‌. നഗരം കീഴടക്കിയ ശേഷം വിജയാലയൻ അദ്ദേഹത്തിന്റെ ഇഷ്ടദേവതയായ നിശുംബസുധനി(ദുർഗ്ഗ)യുടെ ക്ഷേത്രം പണിതു.
രാജരാജചോളന്റെയും അദ്ദേഹത്തിന്റെ പൗത്ര൯ രജാധിരാജചോളന്റെയും ഭരണകാലത്തു ഇവിടം സമ്പന്നവും പ്രസിദ്ധവുമായി. രാജരാജചോള൯ ക്രി.പി 985 മുതൽ 1013 വരെയാണു ഭരിച്ചിരുന്നത്. അദ്ദേഹമാണു തഞ്ചാവൂരിലെ അത്യാകർഷകമായ ബൃഹദ്ദേശ്വര ക്ഷേത്രം പണികഴിപ്പിച്ചത്. ദക്ഷിണേന്ത്യയിലെ എറ്റവും ഉയരം കൂടിയ ഈ ക്ഷേത്രത്തിനു 216 അടി ഉയരവും 14 നിലകളുമുണ്ട്‌. 12 വ൪‍ഷം കൊണ്ടാണിതിന്റെ പണി തീർന്നത്. ക്ഷേത്രചുവരുകളിലെ കൊത്തുപണികളിലും മറ്റും ചോളരാജാക്കന്മാ൪ നടത്തിയ യുദ്ധങ്ങളിലെ വീരസാഹസികപോരാട്ടങ്ങളും അവരുടെ കുടുംബപരമ്പരയും വിഷയമാകുന്നതുകൊണ്ട് ഇതൊരു നല്ല ചരിത്രരേഖയുമാണ്. ഈ ക്ഷേത്രത്തിലെ ലിഖിതങ്ങളിൽ നിന്നാണു ചോളഭരണകാലത്തെക്കുറിച്ചുള്ള അറിവുകൾ കിട്ടുന്നത്. അതി൯പ്രകാരം അന്ന് രാജാവു ക്ഷേത്രത്തിനോട് ചേർ‍ന്നു വീഥികൾ പണികഴിപ്പിക്കുകയും ഈ വഴികൾക്കിരുവശവും ക്ഷേത്രനിർമ്മാണത്തൊഴിലാളികൾ താമസിക്കുകയും ചെയ്തിരുന്നു. എറ്റവും വലിയ തെരുവു വീരശാലൈ എന്നും അതിനോടു ചേർന്ന ചന്ത ത്രിഭുവനമേടെവിയാർ എന്നുമാണ് അറിയപ്പെട്ടിരുന്നത്.
ക്ഷേത്രത്തിനു പുറമേ അനേകം മണ്ഡപങ്ങളോടുകൂടിയ കൊട്ടാരങ്ങൾ തഞ്ചാവൂരിലുണ്ടായിരുന്നു. രാജാക്കന്മാർ ഈ മണ്ഡപങ്ങളിലാണ്‌ രാജസഭ നടത്തിയിരുന്നത്. പട്ടാളത്തിനുള്ള സൈന്യപ്പുരകളും ഇവിടെ ഉണ്ടായിരുന്നു.
തഞ്ചാവൂരിലെ ചന്തകളിൽ ധാന്യങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, തുണി, ആഭരണങ്ങൾ എന്നിവ കച്ചവടം നടത്തിയിരുന്നു.
കിണറുകളിൽ നിന്നും തടാകങ്ങളിൽ നിന്നും നഗരത്തിലേക്ക് ജലവിതരണവും നിലവിലിരുന്നു.
തഞ്ചാവൂരിലേയും സമീപപ്രദേശമായ ഉറൈയൂരിലേയും ശാലിയ നെയ്ത്തുകാരായിരുന്നു (salia weavers) പട്ടണത്തിലേക്കാവശ്യമായ തുണി നെയ്തിരുന്നത്. ജനങ്ങൾക്കുവേണ്ട തുണിത്തരങ്ങൾക്കു പുറമേ ക്ഷേത്രത്തിലെ ഉൽസവത്തിനുപയോഗിക്കുന്നതിനുള്ള കൊടിതോരണങ്ങൾക്കാവശ്യമായ തുണിയും ഇവർ നെയ്തുപോന്നു.
രാജാവിനും പ്രഭുക്കന്മാർക്കും നേർത്ത നിലവാരമേറിയ പരുത്തി കൊണ്ടുള്ള തുണിയും സാധാരണക്കാർക്കായി നിലവാരം കുറഞ്ഞ കട്ടികൂടിയ പരുത്തിനൂൽ കൊണ്ടുള്ള തുണിയുമായിരുന്നു നെയ്തിരുന്നത്.
തഞ്ചാവൂരിൽ നിന്നും കുറച്ചകലെയുള്ള സ്വാമിമലയിലെ സ്ഥപതികൾ എന്നറിയപ്പെടുന്ന ശില്പികളാണ്‌ മനോഹരമായ വെങ്കലശില്പ്പങ്ങളും അലങ്കാരത്തിനുപയോഗിക്കുന്ന ഉയരത്തിലുള്ള ഓട്ടുവിളക്കുകളും നിർമ്മിച്ചിരുന്നത.
അവസാനത്തെ ചോളരാജാവായിരുന്ന രാജേന്ദ്ര ചോളൻ മൂന്നാമനു ശേഷം പാണ്ഡ്യന്മാർ ഇവിടം അവരുടെ സാമ്രാജ്യത്തിന്റെ ഭാഗമാക്കി. പാണ്ഡ്യരുടെ തലസ്ഥാനം മധുരയായിരുന്നതുകൊണ്ട്‌ അവരുടെ കാലത്തു തഞ്ചാവൂരിനു വലിയ പ്രാധാന്യം കൽപ്പിച്ചിരുന്നില്ല. പിന്നീട്‌ 1553-ൽ വിജയനഗര രാജ്യം തഞ്ചാവൂരിൽ ഒരു നായിക്കരാജാവിനെ അവരോധിച്ചു. അതിനു ശേഷം നായിക്കന്മാരുടെ കാല‍ഘട്ടം ആരംഭിക്കുകയായി. 17-‍ം നൂറ്റാണ്ടു വരെ നീണ്ട ഇതിനു വിരാമമിട്ടത്‌ മധുരൈ നായിക്കന്മാരാണു. പിന്നീട്‌ മറാത്തക്കാരും ഈ പട്ടണവും പരിസരവും കൈവശപ്പെടുത്തി.
1674-ൽ ശിവജി യുടെ അർദ്ധ സഹോദര൯ വെങ്കട്ജി യാണു മധുരൈ നായ്കന്മാരിൽ നിന്നും ഇതു പിടിച്ചെടുത്തതു. അദ്ദേഹത്തിന്റെ പിൻഗാമികൾ രാജാക്കന്മാരെപ്പോലെയാണു ഇവിടം ഭരിച്ചിരുന്നത്.
1749-ൽ ബ്രിട്ടീഷുകാർ‍ തഞ്ചാവൂർ നായക്കന്മാരുടെ പിന്മുറക്കാരെ തിരികെ അവരോധിക്കാനായി ശ്രമിച്ചെങ്കിലും പരജയപ്പെടുകയാണുണ്ടായത്. മറാത്താരാജാക്കന്മാർ 1799 വരെ ഇവിടം വാണിരുന്നു. 1798-ൽ ക്രിസ്റ്റിയൻ ഫ്രഡറിക്‌ ഷ്വാർസ്‌ ഇവിടെ പ്രൊട്ടസ്റ്റന്റ്‌ മിഷൻ സ്ഥാപിച്ചു. പിന്നീടു വന്ന രാജാ സർഫോജിരണ്ടാമ൯‍, അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ഒരു ചെറിയ ഭാഗം ഒഴിച്ചു നഗരത്തിന്റെ മറ്റു ഭാഗങ്ങൾ ഈസ്റ്റ്‌ ഇന്ത്യ കമ്പനിക്കു വിട്ടു കൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മകനായ ശിവാജി അനന്തരാവകാശി ഇല്ലാതെ 1855-ൽ മരിച്ചു. അതിനു ശേഷം അവരുടെ സ്വത്തു‍ക്കൾ അന്യാധീനപ്പെട്ടു.
തഞ്ചാവൂർ ദക്ഷിണേന്ത്യയുടെ പ്രധാന രാഷ്ട്രീയ, സാഹിത്യ, സംസ്കാരിക കേന്ദ്രങ്ങളിലൊന്നാണ്. കർണ്ണാടക സംഗീതത്തിനും ശാസ്ത്രീയ നൃത്തത്തിനും തഞ്ചാവൂർ‍ നൽകിയിട്ടുള്ള സംഭാവനകൾ അതിരറ്റതാണു. തഞ്ചാവൂരിനെ ഒരിക്കൽ കർണ്ണാടക സംഗീതത്തിന്റെ ഇരിപ്പിടം എന്നു വിശേഷിപ്പിച്ചിരുന്നു. ത്രിമൂർത്തികൾ എന്നറിയപ്പെടുന്ന ത്യാഗരാജർ (1800-1835, മുത്തുസ്വാമി ദീക്ഷിതർ( 1776-1835) ശ്യാമ ശാസ്ത്രികൾ എന്നിവർ‍ ഇവിടെയാണു ജീവിച്ചിരുന്നത്.
ഇവിടത്തെ തനതു ചിത്രകലാ രീതി തഞ്ചാവൂർ ചിത്രങ്ങൾ എന്ന പേരിലാണു ലോകമെമ്പാടും അറിയപ്പെടുന്നതു. തവിൽ എന്ന തുടികൊട്ടുന്ന വാദ്യോപകരണവും വീണയും തഞ്ചാവൂരിന്റെ സംഭാവനയാണ്. മറ്റൊരു സവിശേഷമായ സംഗതി ഇവിടെ ഉണ്ടാക്കുന്ന തഞ്ചാവൂർ പാവകളാണ്.
തഞ്ചാവൂർ അതിന്റെ സാംസ്കാരികപാരമ്പര്യത്തിന് പണ്ടേ പേരു കേട്ടതാണ്. 16-‍ം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട സരസ്വതി മഹൽ ഗ്രന്ഥശാല ഇപ്പൊഴും ഇവിടെയുണ്ട്‌. ഇവിടെ 30,000 ത്തോളം കൈയ്യെഴുത്തു പ്രതികൾ സൂക്ഷിച്ചിട്ടുണ്ട്‌. ഇന്നിതു മുഴുവനായും ഡിജിറ്റൈസ്ചെയ്യപ്പെട്ടു കഴിഞ്ഞു. പതിനെട്ടാം നൂറ്റണ്ടിൽ സ്ഥാപിക്കപ്പെട്ട സെ: പീറ്റേഴ്‌സ്‌ സ്കൂൾ ഒരു പേരുകേട്ട വിദ്യാലയമാണ്. ഇന്ന് തഞ്ചാവൂരിൽ രണ്ടു സർവ്വകലാശാലകൾ ഉണ്ട്. തമിഴ്‌ സർവ്വകലാശാലയും ശാസ്ത്ര കൽപിത സർവ്വകലാശാലയും. ഇതിനു പുറമെ പേരുകേട്ട മെഡിക്കൽ കോളേജുൾപ്പടെ നിരവധി കോളേജുകളും ഗവേഷണ കേന്ദ്രങ്ങളും ഇവിടെയുണ്ട്‌. നെൽകൃഷി, മണ്ണു ജല ഗവേഷണ കേന്ദ്രങ്ങൾ ഇവയിൽ ചിലതാണ്.
ഡോ. രാമനാഥന് സ്മാരക പന്തൽ കാണാം
തഞ്ചാവൂരുകാർ മുഖ്യമായും കൃഷിക്കാരാണ്. കൂടാതെ ഇവിടുത്തെ വസ്ത്രനിർമ്മാണരംഗവും പേരു കേട്ടതാണ്. മുന്നിൽ കുടുക്കുകളുള്ള കുപ്പായം വെള്ളക്കാർ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഭാരതത്തിൽ പ്രചരിപ്പിക്കുന്നതിനു മുൻപെ തന്നെ ഇവിടങ്ങളിൽ ഉപയോഗത്തിൽ നിന്നിരുന്നു. നനുത്ത പരുത്തിവസ്ത്രങ്ങളാണിവിടെ കൂടുതലായും ഉണ്ടാക്കിയിരുന്നത്. തഞ്ചാവർ ചിത്രങ്ങൾ, കരകൗശലവസ്തുക്കൾ തുടങ്ങിയവയും ഇവിടത്തെ പ്രത്യേകതകളാണ്. ഇവിടെ 50 വർഷം പഴക്കമുള്ള ഒരു മെഡിക്കൽ കോളേജുള്ളതു കൊണ്ടു നഗരത്തിൽ ധാരാളം ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.
Courtesy

റാണി പത്മിനി (പത്മാവതി )


ഭാരതത്തിൽ അതിക്രമിച്ചു കയറിയ
മുസ്ലീങ്ങളോട് ധീരമായി പോരാടിയ ഭാരതത്തിന്റെ ധീര വനിത ആയിരുന്നു പത്മാവതി.
പതിമൂന്നാം നൂറ്റാണ്ടിൻറ ഉത്തരാർദ്ധം.. ഭാരത
ഉപഭൂഖണ്ഡം ചില നിർണ്ണായക ചരിത്രമുഹൂർത്തങ്ങളിലൂടെ കടന്നുപോവുകയായിരുന്നു.ഡൽഹിയുടെ സിംഹാസനം രജപുത്രർക്ക് നഷ്ടമായിട്ട് ഒരു നൂറ്റാണ്ട് തികഞ്ഞിട്ടില്ല.അധികാരം തിരിച്ചുപിടിക്കാൻ അവർ അതിയായി ആഗ്രഹിച്ചു.അതേ സമയം മറുഭാഗത്ത്
മുസ്ലിം സുൽത്താൻമാരും തങ്ങളുടെ സാമ്രാജ്യ വിസ്തൃതി വർദ്ധിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
ഡൽഹി നഷ്ടമായെങ്കിലും ശക്തമായ പല രജപുത്ര രാജ്യങ്ങളും അക്കാലത്ത് നിലനിന്നിരുന്നു.അതിലൊന്നായിരുന്നു മേവാർ. രൺഥംഭോർ,ജയ്സാൽമിർ,മാൾവ,ജാലർ തുടങ്ങിയവയും രജപുത്താനയിലെ പ്രബല രാജ്യങ്ങളായിരുന്നു.
മേവാറിൻറ തലസ്ഥാന നഗരിയാണ് ചിത്തോർ,ശക്തമായ കോട്ടയാൽ ചുറ്റപ്പെട്ട നഗരം..മേവാറിൻറ ഭരണാധികാരം അന്ന് ധീരനും കുലീനനുമായ രാജാ രത്തൻ സിംഹിൻറ കരങ്ങളിലായിരുന്നു..
അതിനിടെയാണ്,സിംഹള ദ്വീപിലെ രാജകുമാരിയായ പത്മാവതിയുടെ സ്വയം വരത്തിൽ പങ്കെടുക്കാനുള്ള ക്ഷണം ഹിന്ദുസ്ഥാനിലെ രാജാക്കൻമാർക്കെല്ലാം ലഭിക്കുന്നത്.
പത്മാവതിയുടെ അസാധാരണ സൗന്ദര്യത്തെകുറിച്ചും ഗുണഗണങ്ങളെ കുറിച്ചുമുള്ള കഥകൾ മുൻപുതന്നെ ഭാരതവർഷത്തിലെ രാജാക്കൻമാർക്കിടയിൽ പ്രചരിച്ചിരുന്നു.
ഗന്ധർവ്വസേന എന്ന സിംഹള രാജാവിൻറ(ശ്രീലങ്ക)പുത്രിയായിരുന്നു പത്മാവതി അഥവാ പത്മിനി.അലൗകിക സൗന്ദര്യവും ഗുണഗണങ്ങളുമുള്ള പത്മാവതിയെ ആർക്കെങ്കിലും കെട്ടിച്ചുകൊടുക്കാൻ ഗന്ധർവ്വസേനൻ ഒരുക്കമല്ലായിരുന്നു.യോഗ്യനായ ഒരു രാജാവിനെ തന്നെ ലഭിക്കുന്നതിനായി അദ്ദേഹം ഒരു സ്വയംവരം തന്നെ ഏർപ്പാടാക്കി.
സ്വയം വരത്തിനുള്ള ക്ഷണം ചിത്തോറിലെ രത്തൻ സെൻ അടക്കമുള്ള രജപുത്ര രാജാക്കൻമാർക്കും ലഭിച്ചിരുന്നു.സ്വയം വരത്തിനെത്തിയ രത്തൻസെൻ യോഗ്യതാമത്സരത്തിൽ വിജയിയായി.അങ്ങിനെ ഭൂലോക സുന്ദരിയായ പത്മാവതി രത്തൻ സിംഹിനെ തന്നെ വരണമാല്യം ചാർത്തി
സിംഹളരാജകുമാരിയുമായി റാണാ മേവാറിലേക്കു പുറപ്പെട്ടു.തൻറ പ്രിയപ്പെട്ട തത്തയായ ഹിരാമണിയെയും പദ്മാവതി ഒപ്പം കൂട്ടിയിരുന്നു
പത്മിനി എന്ന പേരിൽ പത്മാവതി ചിത്തോറിലെ മഹാറാണിയായി വിരാജിച്ചു.
റാണാ രത്തൻ സെൻ കലകളുടെയും കലാകാരൻമാരുടെയും നല്ലൊരു പ്രോൽസാഹകൻ കൂടിയായിരുന്നു.പ്രസിദ്ധരായ പല കലാകാരൻമാരും അദ്ദേഹത്തിൻറ സദസ്സിലുണ്ടായിരുന്നു.അതിലൊരാളായിരുന്നു രാഘവ് ചേതൻ എന്ന സംഗീതജ്ഞൻ.അതിനിടെ ഈ രാഘവ് ചേതന് ദുർമന്ത്രവാദികളുമായി ബന്ധമുണ്ടെന്ന ആരോപണമുയർന്നു.തൻറ എതിരാളികൾക്കെതിരെ ഇയാൾ ദുർമന്ത്ര പ്രയോഗങ്ങൾ നടത്തുന്നതായി ആരോപിക്കപ്പെടുകയും അത്തരമൊരു സാഹചര്യത്തിൽ പിടിക്കപ്പെടുകയും ചെയ്തു.സംഗതി ആകെ പുകിലായി;വിവരമറിഞ്ഞ രത്തൻ സിംഹ് കോപാകുലനായി..രാഘവ് ചേതനെ ശിക്ഷിക്കുകയും ചെയ്തു.മുഖത്ത് കറുത്ത ചായം തേച്ച് ചേതനെ കഴുതപ്പുറത്ത് കയറ്റി നടത്തിക്കലായിരുന്നു ശിക്ഷ..
സംഭവത്തിനു ശേഷം ചേതന് രത്തൻ സിംഹിനോട് ഒടുങ്ങാത്ത വിരോധം ഉണ്ടായി.എങ്ങിനെയെങ്കിലും പ്രതികാരം ചെയ്യണമെന്ന ചിന്ത തന്നെയായി അയാൾക്ക്.അങ്ങിനെയിരിക്കെ പ്രതികാരം ചെയ്യാൻ എന്തോ വഴി കണ്ടെത്തിയ അയാൾ നേരെ ഡൽഹിക്കു വച്ചുപിടിച്ചു.എങ്ങിനെയെങ്കിലും സുൽത്താനെ പാട്ടിലാക്കി ചിത്തോർ ആക്രമിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു ലക്ഷ്യം.സുൽത്താനെന്നാൽ സാക്ഷാൽ അലാവുദ്ദീൻ ഖിൽജിയെ..
ഇന്ത്യ കണ്ട ഏറ്റവും ശക്തരും അതേ സമയം സ്വേച്ഛാധിപതികളുമായ ഭരണകർത്താക്കളിലൊരാളായിരുന്നു അലാവുദ്ദീൻ ഖിൽജി.ഇദ്ദേഹത്തിൻറ കരുത്തുറ്റ ഭരണനേതൃത്വം ഉള്ളതിനാൽ മംഗോളിയൻ ആക്രമണകാരികളെ തടുത്തുനിർത്താൻ കഴിഞ്ഞതായി അഭിപ്രായമുണ്ട്.അടിമവംശത്തെ തുടർന്ന് 1290 ൽ ജലാലുദ്ദീൻ ഖിൽജി ഡൽഹിയുടെ ഭരണാധികാരിയായി.തൻറ അനന്തിരവനായ അലാവുദ്ദീനെ ജലാലുദ്ദീൻ കാരായുടെ ഗവർണ്ണറായി നിയമിച്ചിരുന്നു.സ്ഥാനമോഹിയും കൗശലക്കാരനുമായ അലാവുദ്ദീൻ സ്വന്തം നിലയിൽ സൈനികശേഖരണം നടത്തി ചുറ്റുമുള്ള പലരാജ്യങ്ങളും ആക്രമിച്ച് ധനസമാഹരണം നടത്തി.സമ്പന്നമായ ദേവഗിരിയും ആക്രമിച്ചവയിൽ പെടും.തുടർന്ന്""സുൽത്താൻറ സമ്മതമില്ലാതെ ദേവഗിരി ആക്രമിച്ചതിൽ ഭയന്ന് അലാവുദ്ദീൻ കഴിഞ്ഞുകൂടുകയാണെന്നും,കൊള്ളമുതൽ വന്നു സ്വീകരിച്ച് മാപ്പുകൊടുക്കണമെന്നും' ഒരു വ്യാജ സന്ദേശം ജലാലുദ്ദീനായി കൊടുത്തു വിടുകയും ചെയ്തു.സൗമ്യനായ ജലാലുദ്ദീൻ ഇതെല്ലാം അപ്പാടെ വിശ്വസിക്കുകയും അലാവുദ്ദീനെ കാണാനായി പുറപ്പെടുകയും ചെയ്തു.ഒരു തോണിയിൽ ഗംഗാനദി കടന്നു വരികയായിരുന്ന ജലാലുദ്ദീനെ അലാവുദ്ദീൻറ അനുയായികൾ സൂത്രത്തിൽ നിരായുധനാക്കി.കരയ്ക്കിറങ്ങിയ ജലാലുദ്ദീനെ അലാവുദ്ദീൻറ പദ്ധതി പ്രകാരം അനുയായികൾ വെട്ടി വീഴ്ത്തി.തല ഒരു കുന്തത്തിൽ കോർത്ത് പ്രദർശിപ്പിക്കുകയും ചെയ്തു.തുടർന്ന് AD 1296 ൽ ഡൽഹി പിടിച്ചെടുക്കുകയും ജലാലുദ്ദീൻറ പുത്രൻമാരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കുകയും ചെയ്തു.
പിന്നീട് ഗുജറാത്ത് ഉൾപ്പെടെ പല സ്ഥലങ്ങളും ആക്രമിച്ച് കൊള്ളയടിച്ചു.അലക്സാണ്ടറിനെ പോലെ ലോകം കീഴടക്കലാണ് തൻറ ഉദ്ദേശ്യമെന്ന് വെളിപ്പെടുത്തിയ അലാവുദ്ദീനെ അനുയായികൾ പിന്തിരിപ്പിച്ചു.ഇന്ത്യയിൽ തന്നെ ധാരാളം പ്രദേശങ്ങൾ ഇനിയും കീഴടക്കാനുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.തുടർന്ന് അതിനുള്ള ശ്രമമായി പ്രതികാര ചിന്തയുമായി ദില്ലിയിലേക്കു തിരിച്ച രാഘവ് ചേതൻ സുൽത്താൻറ പ്രീതി സമ്പാദിക്കാനുള്ള മാർഗ്ഗം ആരാഞ്ഞു.അയാൾ ദില്ലിയുടെ സമീപത്തുള്ള ഒരു വനപ്രദേശത്ത് നിലയുറപ്പിച്ചു.അവിടേക്ക് സുൽത്താൻ ഇടക്കിടെ നായാട്ടിനായി വരാറുണ്ടായിരുന്നു.അങ്ങിനെ ഒരു ദിവസം സുൽത്താനും സംഘവും നായാട്ടിനായി ആ വഴി വരുമ്പോൾ രാഘവ് ചേതൻ സമീപ പ്രദേശത്തിരുന്ന് മനോഹരമായ രാഗത്തിൽ പുല്ലാങ്കുഴൽ വായന തുടങ്ങി.ആരാണീ വനപ്രാന്തത്തിലിരുന്ന് ഇത്ര മനോഹരമായി പുല്ലാങ്ങുഴലൂതുന്നതെന്ന് സുൽത്താനും സംഘവും ആശ്ചര്യപ്പെട്ടു.അലാവുദ്ദീൻറ ആജ്ഞ പ്രകാരം അയാളെ ഉടൻ തന്നെ മുന്നിലെത്തിച്ചു.അയോളോട് തൻറ സദസ്സിലേക്ക് വരാൻ സുൽത്താൻ നിർദ്ദേശിച്ചു.അപ്പോൾ രാഘവ് ചേതൻ മറുപടി പറഞ്ഞു." എന്നെപ്പോലുള്ള ഒരു സാധാരണ പാട്ടുകാരനെ കൊണ്ട് അങ്ങേക്ക് എന്ത് പ്രയോജനം.വിലപ്പെട്ട എന്തൊക്കെ വസ്തുക്കൾ വേറെ കിടക്കുന്നു" എന്ന്..
വിചിത്രമായ ഈ മറുപടികേട്ട് കാര്യങ്ങള്‍ തെളിച്ചു പറയാന്‍ അലാവുദ്ദീൻ അയാളോട് ആവശ്യപ്പെട്ടു.
തേടിയ വള്ളി കാലിൽ ചുറ്റിയതായി' ചേതന്ന് തോന്നി.അയാൾ ചിത്തോറിനെ കുറിച്ചും അവിടുത്തെ റാണി പത്മിനിയുടെ അസാമാന്യ സൗന്ദര്യത്തെ കുറിച്ചുമെല്ലാം പൊടിപ്പും തൊങ്ങലും വച്ച് സുൽത്താന് വിവരിച്ചുകൊടുത്തു.അതുകേട്ട് അലാവുദ്ദീന് പത്മിനിയെ ഉടൻ സ്വന്തമാക്കണമെന്ന് തോന്നി.
രാജധാനിയിൽ തിരിച്ചെത്തിയ ഖിൽജി ഉടൻ തന്നെ ചിത്തോറിനു നേരെ പട നയിച്ചു.സൈന്യവുമായി മേവാറിൻറ തലസ്ഥാനത്തെത്തിയ അലാവുദ്ദീൻ അമ്പരന്നുപോയി,വാനം മുട്ടെനിൽക്കുന്ന ചിത്തോർ കോട്ട കണ്ടിട്ട്..
എത്ര ശ്രമിച്ചിട്ടും കോട്ടയ്ക്കകത്തു കടക്കാൻ ഖിൽജിക്ക് കഴിഞ്ഞില്ല.നിരാശനായ സുൽത്താൻ പത്മിനിയെ ഒരു സഹോദരിയെന്ന നിലയിൽ ഒന്നു കാണാൻ അനുവദിക്കുന്ന പക്ഷം ഉപരോധം അവസാനിപ്പിച്ച് തിരിച്ചു പോയ്ക്കൊള്ളുമെന്നൊരു സന്ദേശം റാണായ്ക്ക് കൊടുത്തു വിട്ടു.
റാണാ ധർമ്മ സങ്കടത്തിലായി.'രജപുത്രരുടെ അഭിമാനത്തെ ചോദ്യം ചെയ്യുകയോ?.മരണത്തെക്കാൾ ഭയാനകമായിരുന്നു രജപുത്രർക്ക് അഭിമാനക്ഷതം.എങ്കിലും രാജ്യരക്ഷയെകരുതി അവർ ഒരു തീരുമാനത്തിലെത്തി.പത്മിനിയുടെ സമ്മതത്തോടെ അവരുടെ പ്രതിബിംബം ഒരു കണ്ണാടിയിലൂടെ അലാവുദ്ദീനെ കാണിക്കുക..
പത്മിനിയുടെ പ്രതിബിംബം കണ്ണാടിയിലൂടെ ദർശിച്ച അലാവുദ്ദീൻ അദ്ഭുതസ്തബ്ദനായി.എങ്ങിനെയെങ്കിലും രാജ്ജിയെ സ്വന്തമാക്കണമെന്ന് സുൽത്താനു തോന്നി..ഏതായാലും അലാവുദ്ദീൻ തിരിച്ചുപോവാൻ തുടങ്ങി.തിരികെ പോകുന്ന സുൽത്താനെ യാത്രയാക്കാനായി രത്തൻ സിംഹ് കുറച്ചുദൂരം അനുഗമിച്ചിരുന്നു.അലാവുദീൻ ഇതൊരവസരമായി കണ്ടു.പെട്ടെന്ന് രത്തൻ സിംഹ് ബന്ധനസ്ഥനായി.കുറച്ചകലെയുള്ള ഖിൽജിയുടെ കൂടാരത്തിലെത്തിച്ച് അവിടെ തടങ്കലിലാക്കി.റാണായെ വിടണമെങ്കിൽ പത്മിനിയെ വിട്ടുകിട്ടണമെന്ന ഒരുപാധിയും ഖിൽജി മുന്നോട്ട് വെച്ചു.
രജപുത്രർ അത്യന്തം അപമാനിതരായി.റാണി പത്മിനിയും സേനാധിപൻമാരും കൂടിയാലോചന നടത്തി.അടുത്ത ദിവസം തന്നെ പത്മിനിയെ അലാവുദ്ദീൻറ മുൻപിലെത്തിക്കാമെന്ന് അവർ സന്ദേശമയച്ചു.
പിറ്റെ ദിവസം അതിരാവിലെ 150 ഓളം പല്ലക്കുകൾ ചിത്തോറിൽ നിന്നും അലാവുദ്ദീൻറ ക്യാംപിനെ ലക്ഷ്യമാക്കി നീങ്ങി.അവ അലാവുദ്ദീൻറ ക്യാംപിനുമുൻപാകെ എത്തിനിന്നു.ബന്ധനസ്ഥനായ റാണാ രത്തൻസിംഹും ആ കാഴ്ച കണ്ടു;റാണി പത്മിനിയും അവരുടെ പരിചാരികമാരും പല്ലക്കുകളിലായി വരുന്ന കാഴ്ച...അപമാന ഭാരത്താൽ റാണായുടെ ശിരസ്സു താഴ്ന്നു.എന്നാൽ അവയെല്ലാം സ്തീ വേഷം കെട്ടിയ രജപുത്ര യോദ്ധാക്കളാണെന്ന് വൈകാതെ അദ്ദേഹത്തിനു മനസ്സിലായി.കൂടാതെ ഓരോ പല്ലക്കും ചുമന്നുകൊണ്ടിരുന്ന നാൽവർ സംഘങ്ങളും..(പത്മിനി യഥാർത്ഥത്തിൽ ഇതിലുണ്ടായിരുന്നെന്നും ഇല്ലെന്നും കഥകളുണ്ട്).
സേനാധിപൻമാരായ ഗോറയും ബാദലും ആ സംഘത്തിലുണ്ടായിരുന്നു.ഖിൽജിയുടെ സൈന്യം യാഥാർത്ഥ്യം മനസ്സിലാക്കുന്നതിനു മുൻപുതന്നെ ഗോറയുടെ നേതൃത്വത്തിൽ ഒരു ഭാഗത്ത് മിന്നലാക്രമണം അഴിച്ചുവിട്ടു.ആ സമയം ബാദലും സംഘവും റാണായെ മോചിതനാക്കി.കുറച്ചു ദൂരെ തയ്യാറാക്കി നിർത്തിയ കുതിരപ്പുറത്ത് റാണായെ കയറ്റി ആ സംഘം മിന്നൽ വേഗത്തിൽ ചിത്തോറിലേക്കു കുതിച്ചു..
സംഭവസ്ഥിതി മനസ്സിലാക്കിയ അലാവുദ്ദീൻ കോപം കൊണ്ടു ജ്വലിച്ചു.ചിത്തോറിനെതിരെ ആഞ്ഞടിക്കാൻ അദ്ദേഹം ഉത്തരവിട്ടു.
സുൽത്താൻറ വമ്പിച്ച സൈന്യം ചിത്തോറിലേക്കു നീങ്ങി.എന്നാൽ ചിത്തോർ കോട്ട ഭേദിക്കാൻ ഒരുതരത്തിലും കഴിഞ്ഞില്ല.കോട്ട ഉപരോധിക്കാൻ ഖിൽജി ഉത്തരവിട്ടു.അതൊരു നീണ്ട ഉപരോധമായിരുന്നു.കോട്ടയിലുള്ളവർക്കു പുറം ലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ പിടിച്ചുനിൽക്കാൻ രജപുത്രർ പാടുപെടാൻ തുടങ്ങി.അവശ്യ വസ്തുക്കളെല്ലാം തീർന്നുകൊണ്ടിരുന്നു.
ഒടുവിൽ രാജാ രത്തൻ സിംഹ് ഉത്തരവിട്ടു;കോട്ടവാതിൽ തുറന്ന് ശത്രുവിനെതിരെ മരണം വരെ പോരാടാൻ.ഇതറിഞ്ഞ റാണി പത്മിനിയും രജപുത്ര സ്ത്രീകളും ഒരു മഹാ ത്യാഗത്തിനു തയ്യാറെടുത്തുകൊണ്ടിരുന്നു.അവർക്കറിയാമായിരുന്നു,കടൽ പോലുള്ള സുൽത്താൻറ സൈന്യത്തോട് ഏറ്റുമുട്ടി വിജയം വരിക്കുക എന്നത് അവശരായ രജപുത്രർക്ക് അസാധ്യമായിരിക്കുമെന്ന്..അവർക്ക് മുന്നിൽ രണ്ട് മാർഗ്ഗമാണുണ്ടായിരുന്നത്-ഒന്നുകിൽ രജപുത്രരുടെ അഭിമാനം സംരക്ഷിച്ചുകൊണ്ട് ജീവൻ ത്യജിക്കുക.അല്ലെങ്കിൽ ശത്രുക്കൾക്ക് പിടികൊടുക്കുക.രണ്ടാമത്തെ മാർഗ്ഗം കുലീനരായ അവർക്ക് ചിന്തിക്കാൻ പോലും പ്രയാസമായിരുന്നു.
കോട്ടയ്ക്കുള്ളിൽ വിശാലമായ അഗ്നികുണ്ഡങ്ങൾ ഒരുക്കപ്പെട്ടുകൊണ്ടിരുന്നു.വേദമന്ത്രങ്ങൾ മുഴങ്ങി.അഗ്നികുണ്ഡങ്ങളിൽ തീ ആളിക്കത്താൻ തുടങ്ങി.മേവാർ റാണി പത്മിനിയും ആയിരത്തിലേറെ വരുന്ന രജപുത്ര സ്ത്രീകളും തങ്ങളുടെ പ്രിയപ്പെട്ടവരോടെല്ലാം വിട പറഞ്ഞു.അത്യന്തം ദുഃഖകരമായ ആ മുഹൂർത്തത്തിൽ അവരെല്ലാം അഗ്നികുണ്ഡത്തിനടുത്തേക്കു നീങ്ങിക്കൊണ്ടിരുന്നു.അഗ്നികുണ്ഡങ്ങൾക്ക് മുന്നിൽ നിന്നുകൊണ്ട് അവർ അന്തിമ പ്രാർത്ഥനകൾ നടത്തി.തുടർന്ന് നടുക്കമുണ്ടാക്കുന്ന ആ ചടങ്ങുകളിലേക്കു നീങ്ങി.റാണി പത്മിനി ആളിക്കത്തുന്ന ആ അഗ്നികുണ്ഡത്തിലേക്ക് എടുത്തു ചാടി.അവരുടെ അലൗകിക സൗന്ദര്യത്തെ അഗ്നിനാളങ്ങൾ ഏറ്റു വാങ്ങി. പിന്നാലെ നൂറുകണക്കിനു വരുന്ന രജപുത്ര സ്ത്രീകളും ജൗഹർ അഥവാ കൂട്ട സതി അനുഷ്ടിച്ചു.അവരെയെല്ലാം വെറും ഓർമ്മകളാക്കിമാറ്റിക്കൊണ്ട് അഗ്നികുണ്ഡങ്ങൾ എരിഞ്ഞടങ്ങി.എന്നാൽ അവരുടെ ജ്വലിക്കുന്ന അഭിമാനത്തെ കെടുത്താൻ ആർക്കും സാധിച്ചില്ലെന്നുമാത്രം..
സമയം അമാന്തിച്ചില്ല.രജപുത്രർ അന്തിമ പോരാട്ടത്തിനൊരുങ്ങി.ചിത്തോർകോട്ടയുടെ കവാടം മലർക്കെ തുറക്കപ്പെട്ടു.അതിലൂടെ പ്രളയ ജലം കണക്കെ രജപുത്രർ ഇരച്ചു വന്നു.അവർ ദില്ലി സൈന്യത്തിനുമേൽ ചാടിവീണു.അതിഘോരമായ യുദ്ധം തന്നെ പിന്നീടു നടന്നു.ശത്രു സൈന്യത്തിനു വലിയ പ്രഹരമേൽപ്പിക്കാൻ തന്നെ രജപുത്രർക്കു കഴിഞ്ഞു.എങ്കിലും കടൽപോലുള്ള സുൽത്താൻറ സൈന്യത്തിനു മുന്നിൽ അവർക്കെല്ലാം വീരമൃത്യു വരിക്കേണ്ടി വന്നു.മുപ്പത്തിയാറോളം വരുന്ന രജപുത്ര ഗോത്രങ്ങളിൽ ഏറ്റവും കുലീനരായി കണക്കാക്കപ്പെടുന്നവരും പുരാതന സൂര്യവംശ ക്ഷത്രിയരുടെ പാരമ്പര്യം അവകാശപ്പെടുന്നവരുമായ മേവാർ രജപുത്രർ അങ്ങിനെ അന്നൊരു വീരേതിഹസം തന്നെ രചിച്ചു...
ഒടുവിൽ സുൽത്താൻറ സൈന്യം ചിത്തോർ കോട്ടയിലേക്ക് ഇരച്ചു കയറി.അവിടെ പക്ഷേ പത്മിനിയോ രജപുത്രസ്ത്രീകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.പകരം ഒരുപിടി ചാരക്കൂമ്പാരം മാത്രം അവശേഷിച്ചിരുന്നു..