A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

അദൃശ്യ ശക്തിയുടെ പുറകേ

ഒരു കരാട്ടെമാസ്റ്ററുടെ അനുഭവക്കുറിപ്പുകൾ ആണ് ഈ ലേഖനം.. ഒരു യുക്തി വാദിയും,നിരീശ്വരവാദിയും ആയിരുന്ന അദ്ദേഹം ഇങ്ങനെ ഉള്ള അനുഭവം പങ്കുവെക്കുവാൻ താത്പര്യപ്പെ ടുന്നുണ്ടെങ്കിൽ...ഈ ഗ്രൂപ്പിലെ ഓരോരുത്തർക്കും കാണും ഇതെപോലുള്ള അനുഭവങ്ങൾ...
ഇത് വായിച്ചു അവരവർക്കുണ്ടായ ഇത്പോലുള്ള അനുഭവങ്ങളും പങ്കുവെക്കണം എന്ന് അഭ്യര്ഥിച്ചുകൊണ്ടു...മാസ്റ്ററുടെ വാക്കുകളിലേക്കു....
*****അദൃശ്യ ശക്തിയുടെ പുറകേ*****
~~~~~~~~~~~~~~~~~~~~~~~~

സുഹ്യത്തുക്കളെ ,
.പലപ്പോഴും എഴുതണം എന്ന് വിചാരിച്ചു പക്ഷെ എന്തുകൊണ്ടോ ഒരു വലിയ വിഭാഗം ജനത്തെ ഇത്തരം വിശ്വാസങ്ങളിലേയ്ക്ക് തള്ളിവിടണ്ട എന്നു തോന്നി. ചില സത്യങ്ങൾ കണ്ടെത്തുവാൻ .. നിങ്ങൾക്ക് ഒരു പക്ഷേ എന്റെ സംശയങ്ങൾക്ക് മറുപടി തരുവാൻ സാധിച്ചേക്കാം സത്യങ്ങൾ മറ നീക്കി പുറത്തു വരാൻ പരസ്പരം അറിവുകൾ പങ്കുവച്ച് ഒരുമിച്ച് മുന്നേറേണ്ടത് അത്യാവശ്യമാണ് .അങ്ങനെ എന്റെ മനസ്സിലെ ആ സംഭവവും സംശയങ്ങളും ഞാൻ എഴുതാൻ തുടങ്ങുകയാണ്. ഒരു പാട് wide ആയാണ് എഴുതുന്നത് എന്നാലെ എനിക്ക് നിങ്ങളുമായി സംവദിക്കാൻ പറ്റു..
ഒരു പാട് മഹദ് വ്യക്തികളെ ലോകത്തിന് സംഭാവന ചെയ്ത ഇരിങ്ങാലക്കുടയാണ് എന്റെ സ്ഥലം .ഞാനൊരു കരാട്ടെ അധ്യാപകനാണ് .യുക്തിവാദിയും നിരീശ്വരവാദിയും ആയിരുന്നു .ഓർമ്മ വച്ച നാൾ മുതൽ ഒരു ദൈവത്തിന്റെ മുൻപിലും കൈകൂപ്പാതെ തല കുനിക്കാതെ തികച്ചും അഹങ്കാരിയായി വളർന്നു. സ്വന്തം കഴിവിലും ശക്തിയിലും ആത്മവിശ്വാസത്തിലും മാത്രം ആശ്രയിച്ചു .നിരീശ്വരവാദിയും യുക്തിവാദിയുമായി വളർന്നു ഈശ്വരൻ ഇല്ല പ്രേതവും ഇല്ല .കുട്ടികാലത്ത് വീട്ടിൽ അച്ചാച്ചൻ ഒരു പാട് അനുഭവകഥകൾ പറയും ഞങ്ങൾ കുട്ടികൾ ഇതെല്ലാം കേട്ടിരിക്കും അപ്പോൾ വല്ലാതൊരു പേടി മനസ്സിൽ നിറയുമെങ്കിലും അതൊക്കെ മറന്ന് രാത്രിയും പകലുമില്ലാതെ പല വഴിയിലും പല സമയത്തും പേടിയില്ലാതെ സഞ്ചരിച്ചു .ഒന്നിനേയും എവിടേയും കണ്ടുമുട്ടിയില്ല .പല അനുഭവസ്ഥരേയും പരിഹസിച്ചു അമ്പലങ്ങളിലും പള്ളികളിലും പോകുന്നവരെ പരിഹസിച്ചു .ക്രിസ്തുമസിനും പെരുന്നാളിനുമൊക്കെ ഇരിഞ്ഞാലക്കുട പള്ളിയിലെ സെമിത്തേരിയിൽ പാതിരാത്രിയിൽ കല്ലറക്ക് മുകളിൽ കിടന്നുറങ്ങിയിട്ടുണ്ട് പണ്ട് .അങ്ങനെ വളർന്നു ഒരു പേടിയുമില്ലാതെ . ഇന്ന് ഞാനൊരു കരാട്ടെ പരിശീലകനാണ് .ഇന്ത്യയിൽ കരാട്ടെ പ്രചരിപ്പിച്ച ഒരു ലോകോത്തര മാസ്റ്ററുടെ ശിഷ്യനാവാനുള്ള ഭാഗ്യം ഉണ്ടായി ജീവിതത്തിൽ .ശാരീരികമായും മാനസികമായും ഏതു പ്രതിബന്ധങ്ങളേയും അതിജീവിക്കുവാനും രക്ഷപെടുന്നതിനുമുള്ള ആത്മവിശ്വാസം നേടി ..പക്ഷെ മാർഷൽ ആർട് എന്നത് Spiritual ആയുള്ള പഠനമാണ്. എന്റെ കുട്ടികളെ Spiritual ആയി തന്നെ train ചെയ്യുന്നു .അതിന് മറ്റൊരു പ്രധാന കാരണം കൂടി ഉണ്ട് .എന്റെ ജീവിതത്തിലെ കണ്ടെത്തലുകളെ കാഴ്ചപാടുകളെ മനസ്സിൽ നിന്ന് വേരോടെ പിഴുതെറിഞ്ഞ ആ ആകസ്മിക സംഭവം ... ഇവിടെ പറയുന്ന സംഭവത്തിലെ സ്ഥലപേരുകളും മറ്റും ബോധപൂർവ്വം ചില കാരണങ്ങളാൽ മറച്ചു വക്കുകയാണ് ക്ഷമിക്കുക .
ഏകദേശം 15 വർഷങ്ങൾക്ക് മുൻപ് ... അന്ന് മൊബൈൽ ഫോൺ ഇറങ്ങി തുടങ്ങിയോ എന്ന് സംശയമാണ്. എന്റെ വീടിന് ദൂരെ 4 km അപ്പുറത്ത് മനോഹരമായ ഒരു ഗ്രാമം ഉണ്ട് .അവിടെ എനിക്ക് ഒരു പാട് സുഹ്യത്തുക്കളും കണ്ണെത്താ ദൂരം കിലോ മീറ്ററുകൾ വിസ്ത്യതിയിൽ വ്യാപിച്ചു കിടക്കുന്ന തരിശായ പാഠം അതിന്റെ മദ്ധ്യത്തിലായി ഒരു അമ്പലം .അമ്പലത്തിന്റെ ഒരു വശം നിറയെ കാടുപിടിച്ചു കിടക്കുന്ന ഒരു വലിയ പറമ്പാണ് മുളങ്കൂട്ടങ്ങൾ നിറഞ്ഞ പറമ്പ് അതിൽ ഒരു കുളവുമുണ്ട് .പകൽ പോലും അങ്ങോട്ട് ആരും പോകാറില്ല വിജനമായ പേടിപെടുത്തുന്ന ഒരു സ്ഥലമാണ് അവിടം. പണ്ട് കാലത്ത് മഴ കാലത്ത് മലവെള്ളം വന്ന് അമ്പല മൊക്കെ മൂടി പോകുമായിരുന്നു എന്ന് പഴമക്കാർ പറയാറുണ്ട് .അമ്പലത്തിന്റെ മുൻപിലെ വലിയ ആലും കുളവും പാഠത്തെ കീറി മുറിച്ച് വരുന്ന ചെമ്മൺ പാതയും ഭയങ്കര രസമാണ് അവിടം .നിരീശ്വരവാദമാണെങ്കിലും അക്കാലത്തെ സായാഹ്നങ്ങളിലും രാത്രികളിലും ഏറെ സമയം സുഹൃത്തുക്കൾ കൊപ്പം ചിലവിട്ട ആ സുന്ദര നിമിഷങ്ങൾ ....ഞങ്ങൾ സുഹൃത്തുക്കൾ എന്നുമവിടെ ഒത്തുച്ചേരും രാത്രി ഏറെ സംസാരിച്ചിരിക്കും .. ചില നിലാവു പെയ്യുന്ന രാത്രികളിൽ ആ അമ്പലവും ആലും പാഠം വും നിലാവിൽ മുങ്ങി കുളിച്ച് നിൽക്കുന്ന ആ ഗ്രാമീണ കാഴ്ച അതിന്റെ ഒരു ഭങ്ങിയെ കുറിച്ച് പറയാൻ എനിക്ക് വാക്കുകൾ മതിയാകുനില്ല .. അങ്ങനെ സൗഹൃദങ്ങൾ പൂത്തു തളിർത്തു നിൽക്കുന്ന കാലത്താണ് ആ യാദൃശ്ചിക സംഭവം ഉണ്ടാവുന്നത് ..
സുഹൃത്തുക്കളുടെ കൂട്ടത്തിൽ ഇരട്ട ചങ്കുള്ള ഒന്നിനേം ഭയമില്ലാത്ത ശരിക്കും കൂടെ നിറുത്താൻ പറ്റിയ ഒരുവനുണ്ട് ... അവൻ പറഞ്ഞു കുറച്ച് ദിവസങ്ങളായി രാത്രിയിൽ വീടുകളിൽ വളരെ ശല്യങ്ങൾ ഉണ്ട് നിറയെ പട്ടികളുടെ കുരയും ആരൊക്കെയോ പുറത്തു നിന്ന് വരുന്നുണ്ട് ... പലയിടത്തും രാത്രി ഡോറിൽ തട്ടലും കാൽ പെരുമാറ്റവും .. നമുക്കൊന്ന് നോക്കണം രാത്രിയിൽ ..കള്ളൻമാരെ പിടികൂടാൻ ഞങ്ങൾ സുഹൃത്തുക്കൾ സംഘടിച്ചു .വിശാലമായ പാഠം ത്തിന്റെ ഒരു മൂലയിൽ പാതി പണിത ഒരു വീടിന്റെ ടെറസ്സിൽ സർവ്വ സന്നാഹങ്ങളുമായി ഞങ്ങൾ 20 ഓളം പേർ കാത്തിരുന്നു .ഞാനൊഴിച്ച് എല്ലവരും Local s.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു അമ്പലത്തിലേയക് പ്രധാന വഴിയിൽ നിന്ന് 500 മീറ്റർ സ്ട്രെയ്റ്റ് ചെമ്മൺ പാതയാണ് പാഠം ത്തിന് നടുവിലൂടെ. ചെറിയൊരു നാട്ടു വെളിച്ചം മാത്രമെ ഉള്ളൂ എങ്ങും നിശബ്ദത സമയം 12.3o കഴിഞ്ഞു കാണും ഗ്രാമം നല്ല ഉറക്കത്തിലേയ്ക്ക്.. ദൂരെ ചെമ്മൺ പാത അമ്പലവും ഇരുട്ട് അതിന്റെ ഭീകരതയോടെ കട്ടപിടിച്ചു കിടക്കുന്നു. പെട്ടെന്നാണ് ചെമ്മൺ പാതയുടെ തുടക്കത്തിൽ ഒരു വെളിച്ചം ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത് .എല്ലാവരും പെട്ടെന്ന് Alert ആയി .ആരോ ഒരു വിളക്കുo കത്തിച്ചു കൊണ്ട് അമ്പലത്തിനെ ലക്ഷ്യമാക്കി ചെമ്മൺ പാതയിലൂടെ വരുന്നുണ്ട് .പെട്ടെന്ന് കൂടെ ഉളളവരിൽ ചിലർക്ക് അപകടം മണത്തു. അതെന്താണ് എന്ന് നോക്കുവാൻ കൂടെ ഉള്ളവർക്ക് ആർക്കുമില്ല ധൈര്യം ഇതിവിടെ സാധാരണമാണെന്ന ഒരു കേട്ടറിവുണ്ട് പലർക്കും .പക്ഷെ നമ്മുടെ ഇരട്ട ചങ്കുള്ള ചങ്ങാതി വീടിനു മുകളിൽ നിന്ന് താഴെ ഇറങ്ങി കൂടെ ഞാനും .മുന്നോട്ട് പോവുക തന്നെ .പുറകിൽ നിന്ന് വേണ്ടs പോവണ്ട pls ഇതു പ്രശ്നമാവും ട്ടാ .. എന്നുള്ള കൂട്ടുകാരുടെ വിളികളൊന്നും ഞങ്ങൾ കാര്യമായെടുത്തില്ല. വെളിച്ചത്തെ നിരീക്ഷിച്ചതിൽ നിന്ന് അത് വളരെ ദൂരെ നിന്നാണ് വരുന്നത് ഏകദേശം അഞ്ചടിയോളം ഉയരത്തിലാണ് .ചെറിയ വെട്ടമാണ് എന്നൊക്കെ മനസ്സിലായി .അമ്പലത്തിന്റെ മുൻവശം ലക്ഷ്യമാക്കിയാണ് വരുന്നത് .വെളിച്ചവുമായി വരുന്നത് ഒരു വ്യക്തിയാണോ സാധ്യത അതിനാണ് അങ്ങനെയെങ്കിൽ ഈ അസമയത്ത് ആര് അറിയുക തന്നെ .ഞങ്ങൾ രണ്ടു പേരും പതുങ്ങി പതുങ്ങി അമ്പലത്തിന്റെ മുൻപിൽ സന്ധിക്കാൻ പാകത്തിൽ ഒരു കമാന്റോ ഓപ്പറേനെ അനുസ്മരിപ്പിക്കും വിധത്തിൽ നീങ്ങി.


സുഹൃത്തിന്റെ കയ്യിൽ ഗൾഫിൽ നിന്ന് കൊണ്ടുവന്ന നല്ലൊരു ടോർച്ചുണ്ട് But on ആക്കിയില്ല പിന്നെ നല്ലൊരു വാളും .ഞാൻ വെറും കയ്യാണ് .വെളിച്ചം വളരെ അടുത്തു അമ്പലത്തിനോട് ഞങ്ങൾ മാക്സിമം Speed വർദ്ധിപ്പിച്ചു.ആശങ്കയുടെ ഹൃദയമിടിപ്പിന്റെ നിമിഷങ്ങൾ .. വെളിച്ചം കിഴക്കുനിന്നാണ് വരുന്നത് ഞങ്ങൾ വടക്കുഭാഗത്തു നിന്നും ..അതാ വെളിച്ചം ആദ്യം Compound ന്റെ മുൻപിലെത്തി ഞങ്ങൾക്ക് വ്യക്തമായി എല്ലാം കാണാം മേലാകെ തരിച്ചുപോയി ആളുമില്ല ഒന്നുമില്ല ഒരു വിളക്ക് കത്തുന്ന വെട്ടം മാത്രം ..വെട്ടവുമായി ഞങ്ങൾ 10 അടി അകലം വരെ എത്തി ഉപ്പുറ്റി നിലത്തു തൊടാതെ ശബ്ദമുണ്ടാക്കാതെ ഞങ്ങൾ പിന്തുടർന്നു .വെട്ടം തെക്കോട്ട് തിരിഞ്ഞു അമ്പലത്തിലേക്ക് കയറാതെ .ഞങ്ങൾ മാക്സിമം Speed എടുക്കുന്നുണ്ട് പക്ഷെ വെട്ടവും Speed കൂട്ടി distance Keep ചെയ്യുന്നുണ്ട് .വെളിച്ചം പോകുന്നത് അമ്പലത്തിന്റെ തൊട്ടുള്ള വിജനമായ പറമ്പിലേക്കാണ് എന്ന് മനസ്സിലായി .പുറകേ എന്തും വരട്ടെ എന്നു വിചാരിച്ച് ഞങ്ങളും .മനസ്സു നിറയെ ഭീതിയും ആകാംഷയും വല്ലാത്തൊരു അവസ്ഥ ചെറിയൊരു ശബ്ദം പോലും കേൾപിക്കാതെയാണ് ഞങ്ങളുടെ യാത്ര .വെളിച്ച പിടിതരാതെ പോവുകയാണ് .പറമ്പിൽ വലിയൊരു തോടുണ്ട് .വെളിച്ചം അതിനു മുകളില്ല Simple ആയി കടന്നു പോയി .ഞങ്ങൾക്ക് കടക്കാൻ പറ്റുന്നില്ല ഓടി വന്നാൽ ചാടാം പക്ഷെ അതിനുള്ള സമയമില്ല പിന്നെ വലിയ ശബ്ദവും ഉണ്ടാകും ഞങ്ങൾ തോടിന്റെ വീതി കുറഞ്ഞ ഭാഗം നോക്കി തോട്ടിലേക്ക് ഇറങ്ങി കടന്നു . അപ്പോഴേക്കും വെട്ടവുമായുള്ള അകലം 10 അടിയിൽ നിന്ന് കൂടിയിരുന്നു .അത് പറമ്പിലെ കുളം ലക്ഷ്യമാക്കിയാണ് നീങ്ങുന്നത് എന്ന് മനസ്സിലായി .ഞങ്ങൾ എത്തിയപ്പോഴേക്കും അത് കുളത്തിന്റെ വലം വയ്ക്കാൻ തുടങ്ങി ഞങ്ങൾ വെളിച്ചം വലം വച്ചു വരുന്നതിന്റെ എതിർ ദിശയിലേയ്ക്ക് ചെന്നു .വെളിച്ചം അതാ മുൻപിൽ പെട്ടെന്ന് വെളിച്ചം അണഞ്ഞു .. ഞങ്ങൾ ചുറ്റും പരതി .ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് വെളിച്ചമതാ ഞങ്ങളുടെ പിറകിൽ വിണ്ടും പിന്നാലെ വച്ചു പിടിച്ചു .വെളിച്ചം കുളത്തിലേയ്ക്ക് ഇറങ്ങി ചണ്ടികൾ മൂടി കിടക്കാണ് കുളം നിറയെ വെളിച്ചം അതിനു മുകളിലൂടെ നീങ്ങി മദ്ധ്യത്തിലെത്തി .അതാ നമ്മടെ സുഹൃത്ത് ടോർച്ച് അടിച്ചു അതിന്റെ നേർക്ക് ..വെളിച്ചം അണഞ്ഞു ടോർച്ചും .. പിന്നിടവിടെ നടന്നത് വർണ്ണിക്കാൻ വാക്കുകൾക്കാവില്ല .പ്രകൃതി പെട്ടെന്നു തന്നെ മാറി മേലാകെ ചരൽ വാരി എറിഞ്ഞ പോലയുള്ള അനുഭവം നിറയെ കിളികളുടെ കാതടപ്പിക്കുന്ന ശബ്ദ o ചെവിയിൽ തുളഞ്ഞു കയറുകയാണ് ചുറ്റുo കുറ്റാ കൂരിരുട്ട് വിജനമായ സ്ഥലം പല തരത്തിലുള്ള ശബ്ദങ്ങളുടെ സംഹാര താണ്ഡവം ചെവി തുളച്ചുകയറുന്ന പോലെ .സുഹ്യത്ത് വാളെടുത്ത് ചുറ്റും ആഞ്ഞു വീശി കൊണ്ടിരുന്നു വെട്ടു കൊണ്ട് ചാവാഞ്ഞത് ഭാഗ്യം .escape .. സത്യം പറയാമല്ലോ ഏകദേശമൊരു ദിശ ലക്ഷ്യമാക്കി തോടൊക്കെ ചാടി കടന് ഞങ്ങൾ ഓടി അമ്പലത്തിന് മുൻപിൽ വന്നു .പിന്നെ കൂട്ടുകാരുടെ അടുത്തേക്കും അവരോട് വിവരങ്ങളൊക്കെ പറഞ്ഞു പോവണ്ട വല്ല കാര്യമുണ്ടോ എന്ന് വഴക്കുo പറഞ്ഞു അവർ .അവിടതുക്കർക്ക് ഇങ്ങനെ യുള സംഭവത്തെ കുറിച്ച് നല്ല ധാരണ ഉണ്ടായിരുന്നു .അന്ന് ഞാൻ വീട്ടിൽ പോയില്ല ഉറക്കം വന്നില്ല .കുട്ടിക്കാലം തൊട്ട് ഞാൻ വളർത്തി കൊണ്ടു വന്ന എന്റെ വിശ്വാസങ്ങൾ എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു ഞാൻ എന്താണ് കണ്ടത് അനുഭവിച്ചത് ഓർക്കനേ വയ്യ മറക്കാനും ദൈവം പ്രേതം പിശാച് അദ്യശ്യ ശക്തികൾ എന്തൊക്കെയോ ഉണ്ട് .പിറ്റേ ദിവസം ഞങ്ങൾടെ സംസാരം ഇതു മാത്രമായിരുന്നു തലേന്ന് ഞങ്ങൾ പോയ വഴി ഒരിക്കൽ കൂടി യാത്ര ചെയ്തു .അവിടൊക്കെ പോയി നോക്കി .
പിന്നീട് കൂട്ടുകാരന് വലിയ കുഴപ്പമൊന്നുമില്ല പക്ഷെ എന്റെ ചിന്തകൾ ആകെ പ്രശ്നമായി തുടങ്ങി ഞാൻ വല്ലാത്തൊരു മൂഡിലേക്ക് മാറി പോവുന്നതായി തോന്നി തോന്നിയതല്ല സത്യമാണ് ഇരുട്ടിലേക്ക് നോക്കുമ്പോൾ എന്തോ പോലെ രാത്രി ഉറക്കം വരുന്നില്ല 3 മണിക്ക് ശേഷം മാത്രമെ ഉറങ്ങൂ രാത്രി കിടക്കണമെങ്കിൽ തലയിണക്കിടയിൽ ആയുധം വെക്കേണ്ട സ്ഥിതിയായി .കണ്ട കാഴ്ചയെ പറ്റി പലരോടും പറഞ്ഞു പലരും വിശ്വസിച്ചില്ല വീട്ടിൽ അച്ചച്ചനോട് പറഞ്ഞപ്പോൾ സത്യാ ണ് പണ്ട് കോൾ നിലത്തിൽ പുലർച്ചെ പോകുമ്പോൾ ധാരാളം കണ്ടിരിക്കുന്നു എന്ന് പറഞ്ഞു എന്റെ മാനസികമായ മാറ്റങ്ങൾ വീട്ടിലും ആ കെ പ്രശ്നമായി തുടങ്ങി ചീത്തയു o കുറ്റപെടുത്തലും വഴക്കും .കൂട്ടുകാർക്കൊപ്പം ഒരു രാത്രി കൂടെ പോയി അത് ക്യാമറയിൽ പകർത്തണം എന്ന് പ്ലാൻ ചെയ്തു .വിട്ടിലറിഞ്ഞപ്പോൾ ഒരു രക്ഷയുമില്ല ചീത്തയോട് ചീത്ത എന്തുവന്നാലും ഞാൻ പോകും അങ്ങനങ്ങോട് തീരുമാനിച്ചു .വീണ്ടുമൊരു വെള്ളിയാഴ്ച എത്തി ഞാൻ അങ്ങോട്ട് പോകുവാനായി രാത്രി ക്യാമറയുമായി ബൈക്കിൽ ഇരിങ്ങാലക്കുട ആൽത്തറയ്ക്കൽ നിന്ന് ഠാണാവിലേയക്ക് വരുന്ന വഴി MCP സൂപ്പർ മാർക്കറ്റിന് മുൻപിൽ വച്ച് ഒരു ഭിക്ഷക്കാരി ഒരോട്ടം റോഡ് ക്രോസ്സ് ചെയ്ത് ഒറ്റ ഇടിയാണ് ബൈക്ക് .അവരുടെ കാലൊടിഞ്ഞു ബൈക്കിന്റെ മുൻവശവും ക്യാമറയും നാശമായി .ഭിക്ഷക്കാരിയെ ഒരു മാസം സ്വന്തം അമ്മയെ പോലെ നോക്കേണ്ടിയും വന്നു .

പക്ഷെ എന്റെ രാത്രികളിലെ ഉറക്കം നഷ്ടപെട്ടു കൊണ്ടിരുന്നു ഈ സംഭവത്തോടെ ശരിക്കും ഒരു ഭയം .രാത്രിയും പകലും ആരോ പിന്തുടരുന്ന പോലെ അജ്ഞാത ശക്തിയുടെ ആക്രമണം ഉണ്ടയാൽ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്ന തോന്നൽ അങ്ങനെ ഒരു ദിവസം രാത്രി എപ്പഴോ ഉറങ്ങി പോയി വീടിന്റെ മുകളിലെ റൂമിൽ ഒന്നിൽ ഞാനും അപ്പുറത്തേതിൽ അനിയനുമാണ് കിടക്കുക ഫാൻ ഇട്ടിരുന്നാൽ പുറത്തെ ശബ്ദമൊന്നും കേൾക്കാനേ പറ്റില്ല പെട്ടെന്ന് ശശ്... എന്ന് ഉറക്കെയുള്ള ശബ്ദം കേട്ടാണ് ഞാൻ ചാടി എണീറ്റത് .തലയിണക്കടിയിൽ നിന്ന് ആയുധമെടുത്ത് ജനൽ തുറന്ന് ചുറ്റും നോക്കി ഒന്നും കാണാനില്ല എന്റെ അവസ്ഥ ആലോചിച്ച് എനിക്കു തന്നെ സങ്കടം വന്നു രാവിലെ എണീറ്റപ്പോൾ അനിയനും പറഞ്ഞു ഇതേ അനുഭവം (എനിക്ക് കൂട്ടായി അവനും ഉണ്ടായിരുന്നു) പിന്നെ ഞാൻ മനസ്സുകൊണ്ട് കുറ്റമൊക്കെ ഏറ്റുപറഞ്ഞു .ഇനി ഒരു വെല്ലുവിളിയുമായി ഞാൻ വരില്ലാന്നു പറഞ്ഞു കീഴടങ്ങി .പിന്നെ ഒന്നും ഉണ്ടായില്ല .
ഇതു വായിച്ച് ആരും വിശ്വാസികളോ അന്ധ വിശ്വാസികളോ ആവരുത് .ഈ സംഭവം മനസ്സിൽ ഉയർത്തുന്ന ഒരു പാട് ചോദ്യങ്ങളുണ്ട് അതിനുള്ള ഉത്തരം തേടിയാവണം ഒരോരുത്തരുടെയും മനസ്സ് കാരണം രഹസ്യങ്ങളുടെ ചുരുൾ ഒരു നാൾ അഴിയുക തന്നെ വേണം ഞാൻ ശാസ്ത്രത്തിൽ വിശ്വസിക്കുന്നു പരിണമ സിദ്ധന്തത്തിൽ വിശ്വസിക്കുന്നു ശാസ്ത്രം തന്നെയാണ് വലുത് നമുക്ക് എല്ലാം നേടി തന്നത് ശാസ്ത്രമാണ് ശാസ്ത്രീയമായി തന്നെ എല്ലാറ്റിനേയും അപഗ്രഥിക്കണം .പക്ഷെ ശാസ്ത്രത്തിന് പിടി തരാത്ത ഒരു പാട് കാര്യങ്ങൾ ഉണ്ട് ജീവിതത്തിൽ ലോകത്തിൽ .. ഭൂഭ പ്രേത പിശാചുക്കൾ ലോകത്ത് ഉണ്ടോ? ആത്മാവ് ഉണ്ടോ? പക്ഷെ ഞാൻ പറയുന്നത് എന്തൊക്കെയോ അദൃശ്യ ശക്തികൾ ഉണ്ട് എന്നാണ് നമ്മൾ കാണാതെ ഒരു പക്ഷേ നമ്മുടെ തൊട്ടടുത്ത് .എന്തുകൊണ്ടാണ് ശാസ്ത്രം ഇന്നേവരെ ആ വഴിക്ക് ചിന്തിക്കാത്തത് അനുഭവങ്ങളും അറിവും ഇല്ലാത്തവന്റെ തലയിലെ അജ്ഞതയാണ് നിരീശ്വരവാദവും യുക്തിവാദവും എണ് ഞാൻ ഉറക്കേ പറയും എന്റെ അനുഭവം കൊണ്ട്
ഒരായിരം ചോദ്യങ്ങളുണ്ട് മനസ്സിൽ ദൈവം എന്ന സങ്കൽപ്പം ഉണ്ടോ? സത്യത്തിൽ മനുഷ്യൻ തന്നെയല്ലേ ദൈവങ്ങളെ സൃഷ്ടിച്ചത് നമ്മുടെ അമ്പലങ്ങൾക്കും പള്ളികൾക്കും 1500 മേൽ വർഷങ്ങൾ പഴക്കം ഉല്ലല്ലോ അവിടത്തെ ദൈവങ്ങളും മനുഷ്യ നിർമ്മിതമല്ലേ ? ഒരു വെളിച്ചം എങ്ങിനെയാണ് തനിയെ ഉണ്ടാകുന്നത് ? ഞാൻ കണ്ടത് രക്ഷസിന്റെ പോക്കുവരവാണോ? ബ്രാഹ്മണന്റെ ദുർമരണമാണോ രക്ഷസ്സ് ?ഇതൊന്നുമല്ല എന്നാണ് എന്റെ വിശ്വാസം നമുക്കിടയിൽ എന്തൊക്കെയോ അദ്യശ്യ ശക്തികൾ ഉണ്ട് ദൈവം ഭൂതം പ്രേതം എന്നൊക്കെ പറഞ്ഞ് നമ്മൾ യഥാർത്ഥ ശക്തികളെ കണ്ടെത്തുന്നതിൽ നിന്ന് പുറം തിരിഞ്ഞ് പോവുകയാണ് എന്നാണ് എനിക്ക് തോന്നുന്നത് .നിങ്ങളുടെ അനുഭവങ്ങളിൽ നിന്ന് ഒരിക്കലും പേടിച്ച് ഓടരുത് അത് എന്താണ് എന്ന് വ്യക്തമായി മനസ്സിലാക്കുകയും ശാസ്ത്രീയമായി അപഗ്രഥിക്കാൻ ശ്രമിക്കുക തെറ്റിദ്ധാരണകൾ പരത്താതെ സത്യങ്ങൾ മാത്രം വിളിച്ചു പറയുക
ഭയപ്പെടുത്തുന്ന ഒരു സംഭവം വരുന്നതുവരെ മാത്രമെ ഭയപെടേണ്ടതുള്ളു വന്നാൽ സധൈര്യം നേരിടുക എന്നു പറഞ്ഞ മഹദ് വ്യക്തിയെ ഓർക്കുന്നു .ആരേയും ഒന്നിനേയും ഒരിക്കലും ഭയപ്പെടരുത് എന്ന് പറഞ്ഞ എന്റെ പ്രിയ ഗുരുവിനെ സ്മരിച്ചു കൊണ്ട് തൽക്കാലം വിടവാങ്ങുന്നു .നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ധേശങ്ങളും സ്വീകരിച്ചു കൊണ്ട് .. സ്നേഹപൂർവ്വം....
മഹേഷ്മാധവൻ...