A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ആഗോള എണ്ണവിപണിയിലെ ക്രൂഡ് വിലയിലെ ചാഞ്ചാട്ടങ്ങൾ -ചില നിഗമനങ്ങൾ



---
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വിലയിലെ മാറ്റങ്ങൾ എല്ലാ സമ്പദ്‌വ്യവസ്ഥകളെയും കാര്യമായി ബാധിക്കുന്നതാണ് . വിൽക്കുന്നവർ കൂടിയ വിലയും വാങ്ങുന്നവർ കുറഞ്ഞ വിലയും ആഗ്രഹിക്കുന്നു എന്ന പൊതു തത്വം ക്രൂഡ് ഓയിലിനും ബാധകമാണ് . തങ്ങൾക്കിഷ്ടമുള്ളതുപോലെ ക്രൂഡ് വില നിലനിർത്താൻ പല രാജ്യങ്ങളും ശ്രമിക്കാറുമുണ്ട് .
.
ലോകത്ത് ഏറ്റവുമധികം വിലയിൽ ക്രയ വിക്രയം ചെയുന്ന വസ്തുവാണ് ക്രൂഡ് ഓയിൽ . ഭക്ഷ്യവസ്തുക്കളുടെ വിലയുടെ ഇരട്ടിയിലധികം വിലക്കുള്ള ക്രൂഡ് ഓയിലാണ് ഓരോ വർഷവും ക്രയ വിക്രയം ചെയ്യപ്പെടുന്നത് . എല്ലാ അർഥത്തിലും ലോകത്തെ ചലിപ്പിക്കുന്ന ചാലക ശക്തി തന്നെയാണ് ക്രൂഡ് ഓയിലും അതിൽ നിന്ന് ലഭിക്കുന്ന ഉപയോഗയോഗ്യമായ ഇന്ധനങ്ങളും .
.
ലോകം മുഴുവനും ഒരേ വിലയിലല്ല ക്രൂഡ് ഓയിൽ ക്രയ വിക്രയം ചെയ്യപ്പെടുന്നത് . മധ്യ പൗരസ്ത്യ ദേശത്തിൽ ഒപേക്ക് ബാസ്‌ക്കറ്റ് വിലയിലും ( OPEC BASKET 
),റഷ്യയിൽ യുറാൽ ക്രൂഡ് വിലയിലും( URALl ) യൂറോപ്പിൽ ബ്രെന്റ്(BRENT) ക്രൂഡ് വിലയിലും US ൽ വെസ്റ്റേൺ ടെക്‌സാസ് ഇന്റർമീഡിയറ്റ് ക്രൂഡ്(WTI) വിലയിലുമാണ് സാധാരണ ക്രയവിക്രയമാണ് നടക്കുന്നത് . ഈ വിലകൾ തമ്മിൽ ബാരലിന് അഞ്ചു മുതൽ പത്തു വരെ ഡോളറിന്റെ അന്തരം ഉണ്ടാകും . ട്രാൻസ്‌പോർട്ടേഷൻ കോസ്റ്റിൽ വരുന്ന അന്തരമാണ് ഈ വിലവ്യത്യാസത്തിന്റെ മുഖ്യ കാരണം .

ക്രൂഡിന്റെ വിലനിശ്ചയിക്കുന്ന ഘടകങ്ങളെപ്പറ്റി ലക്ഷക്കണക്കിന് പഠനങ്ങൾ നടന്നിട്ടുണ്ട് . ഒരു മോഡലിനും പൂർണമായി പ്രവചിക്കാനാവാത്ത ഒന്നാണ് ഭാവിയിലെ എണ്ണ വില . എന്നാലും ക്രൂഡ് വിലയെ നിയന്ത്രിക്കുന്ന പ്രമുഖമായ കാരണങ്ങൾ താഴെപ്പറയുന്നവയാണ്

1. രാഷ്ട്രീയ കാരണങ്ങൾ : 
---
ഉപരോധങ്ങളും രാഷ്ട്രീയമായ സംഭവ വികാസങ്ങളുമാണ് ക്രെഡിന്റെ വില നിശ്ചയിക്കുന്ന പ്രധാന ഘടകം എന്ന് പറയുന്നത് അതിശയോക്തിയല്ല . പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങൾക്കെതിരെ പ്രമുഖ സാമ്പത്തിക ശക്തികളോ UN ഓ ഉപരോധം ഏർപ്പെടുത്തിയാൽ ലഭ്യത കുറയും വിലകൂടും . . മറിച്ചു വലിയ കയറ്റുമതി രാജ്യങ്ങൾ ഒത്തുചേർന്ന് ഉൽപ്പാദനം കൂട്ടാനുള്ള രാഷ്ട്രീയ തീരുമാനം എടുത്താൽ വില കുറയും 
.
2 . വലിയ സാമ്പത്തിക മേഖലകളിലെ സാമ്പത്തിക വളർച്ച 
----
ക്രൂഡ് ഓയിലിന്റെ ഡിമാൻഡ് സാമ്പത്തിക വളർച്ചക്ക് നേർ അനുപാതത്തിലാണ് വളർച്ച കൂടിയാൽ ഡിമാൻഡ് കൂടും വളർച്ച കുറഞ്ഞാൽ ഡിമാൻഡും കൂടും . കൂടിയ വളർച്ച നിരക്ക് കൂടിയ ക്രൂഡ് വിളക്കും കുറഞ്ഞ വളർച്ചാനിരക്ക് കുറഞ്ഞ വിളക്കും കാരണമാകുന്നു.

.
3 . മറ്റ് ഊർജ്ജസ്രോതസുകളുടെ കടന്നു വരവ് 
---
എണ്ണ ഉത്പാദകർ സ്വതം കുത്തക സംരക്ഷിക്കാൻ ഇപ്പോഴും ശ്രമിക്കും . ഷെയ്ൽ ഓയിൽ പോലുള്ള ആൾട്ടർനേറ്റ് ഊർജ്ജ സ്രോതസുകൾ താരതമ്യേന ചെലവേറിയതാണെങ്കിലും അവ ഇപ്പോൾ കൂടുതൽ പ്രചാരത്തിൽ വരുന്നുണ്ട് . ഇത്തരത്തിലുള്ള നൂതന ഊർജ സ്രോതസുകൾ തളർത്താൻ പ്രമുഖ എണ്ണ ഉത്പാദകർ ഉത്പാദനം കൂട്ടി വില ഇടിക്കാറുണ്ട് . വില ഇടിയുന്നതോടെ ആൾട്ടർനേറ്റ് ഊർജ്ജ സ്രോതസുകൾ ലാഭകരമല്ലാത്തതായി മാറും . കഴിഞ്ഞ പത്തുകൊളത്തിനിടക്ക് ഇത്തരത്തിലുള്ള പ്രതിഭാസം ഉണ്ടായിട്ടുണ്ട് .

4 . ക്രൂഡ് ഒരു ആയുധം 
---
ക്രൂഡ് ഒരു സ്ട്രാറ്റജിക്ക് ആയുധനമായി ഉപയോഗിക്കപ്പെടുന്നുണ്ട് .
പ്രമുഖ എണ്ണ ഉത്പാദകരെ സാമ്പത്തികമായി തളർത്താനുള്ള ഏറ്റവും എളുപ്പ വഴി എണ്ണവില പിടിക്കുക എന്നതാണ് .പലപ്പോഴും ഇത് ഒരായുധമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട് . എൺപതുകളിൽ സോവ്യറ്റ് സമ്പദ് വ്യവസ്ഥയെ തളർത്താൻ സൗദി അറേബ്യാ നേതിര്ത്വം നൽകുന്ന ഒപ്പേക്കും അമേരിക്കൻ ഭരണ കൂടവും ഏതാണ്ട് അഞ്ചു കൊല്ലം എണ്ണ വില വളരെ താഴ്ത്തി നിർത്തി എന്നാണ് പറയപ്പെടുന്നത് .
ഇന്ത്യയെപോലെയുള്ള ഒരു എണ്ണ ഇറക്കുമതി രാജ്യത്തിന് ആഗോള എണ്ണവിപണിയിലെ വിലമാറ്റങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാനാവില്ല ആഭ്യന്തര ഉൽ;പ്രദാനം പരമാവധി വർധിപ്പിക്കുകയും മറ്റ് ഊർജ്ജ സ്രോതസുകൾ പരമാവധി ഉപയോഗിക്കുകയും മാത്രമാണ് എണ്ണ വിപണിയിലെ ചതിക്കുഴികളിൽ നിന്നും ഒഴിഞ്ഞു നിൽക്കാനുള്ള ഒരേയൊരു മാർഗം .ചില പ്രമുഖ സാമ്പത്തിക ശക്തികൾ ചെയ്യുന്നതുപോലെ ഒരു വർഷത്തേക്ക് എങ്കിലുമുള്ള ക്രൂഡിന്റെ ഒരു റിസർവ് സ്വരൂപിക്കുന്നതും ഗുണം ചെയ്യും 
=====

ചിത്രം :ഒരു ഓഫ് ഷോർ ഓയിൽ പ്ലാറ്റ്ഫോം : ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ്
Author-Rishidas S