A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

മതങ്ങൾ ഉണ്ടായതെപ്പോൾ ?

 Image may contain: one or more people, sky, twilight, cloud, outdoor and nature
മതങ്ങൾ ഉണ്ടായതെപ്പോൾ ? ഈ ചോദ്യത്തിന്റെ ഉത്തരത്തിനു ഈ കാലഘട്ടത്തിൽ ഒരുപാട് പ്രസക്തിയുണ്ട് . കാരണം അതിന്റെ ഉത്തരം "മനുഷ്യർ ഉണ്ടായതിനു ശേഷം എന്നുള്ളതാണ്". പക്ഷെ ഇപ്പോൾ അരങ്ങേറുന്ന പല സംഭവങ്ങളും പരിശോധിക്കുമ്പോൾ "മതങ്ങൾ മനുഷ്യരെ ഉണ്ടാക്കി തങ്ങളുടെ വിശ്വാസങ്ങൾ മാത്രമാണ് ശരി" അതിനെ വിശ്വസിക്കാത്തവർ ജീവിക്കാനര്ഹരല്ല എന്നുള്ള രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.
മനുഷ്യരുടെ പ്രായം വച്ച് നോക്കുമ്പോൾ ശിശുക്കളായ മതങ്ങൾക്ക് ഇപ്പോൾ മനുഷ്യ കുലത്തെ തന്നെ ഉന്മൂലനം ചെയ്യാനുള്ള ശക്തി ആർജിച്ചിരിക്കുന്നു എന്ന് ചിന്തിച്ചു തുടങ്ങിയപ്പോൾ മുതൽ നിരീക്ഷിച്ചതും മനസിലുള്ളതും ആയ കാര്യങ്ങൾ ചുവടെ ചേർക്കുന്നു.. ആരുടേയും വിശ്വാസങ്ങളെ ഹനിക്കുവാൻ ഉദ്ദേശിക്കുന്നില്ല എന്നും മരിച്ചു എല്ലാ വിശ്വസനകളോടും ഉള്ള ബഹുമാനത്തോടെ ആണ് ഇത് എഴുതുന്നതെന്നും ആമുഹമായി പറഞ്ഞു കൊള്ളട്ടെ.
ചരിത്രത്തിലേക്ക് പോകുകയാണെങ്കിൽ ക്രിസ്തുവിനും 40000 വർഷങ്ങൾക്ക് മുൻപ് തെക്ക് കിഴക്കൻ ഓസ്ട്രേലിയയിലെ ലേക്ക് മുൻഗോ (Lake Mungo) യിൽ ചില ആചാരപ്രകാരം മനുഷ്യരെ ദഹിപ്പിച്ചിരുന്നു എന്ന് കണ്ടെത്തിയത് മുതൽ നമുക്കറിയാവുന്ന മത വിശ്വാസങ്ങളുടെ ചരിത്രം ആരംഭിക്കുന്നു.
വളരെ പുരാതനവും,ഏറ്റവും അതികം വകഭേദങ്ങൾ ഉണ്ടായതും ഇപ്പോഴും അനുയായികൾ ഉള്ളതും ആയ ഹിന്ദുയിസത്തിന്റെ ആരംഭം വെങ്കല യുഗത്തിൽ ആയിരുന്നു. ഹിന്ദു മതത്തിന്റെ ശൈശവം എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് BC 3300 മുതൽ 1300 വരെ ഇന്ഡസ് നദിയുടെ തീരത്തു നിന്നാരംഭിച്ച ഇന്ഡസ് നദീതട സംസ്കാരമാണ് (INDUS VALLEY CIVILIZATION). ഇതിനു ശേഷം പല വകഭേദങ്ങളുണ്ടാകുകയും പിന്നീട് പുതിയ കാലഘട്ടത്തിന്റെ അനുയായികൾ ഇന്ത്യൻ മതങ്ങളിലെക്ക് എത്തിച്ചേരുകയും ഉണ്ടായി.
മുൻപ് പുരാതന റോമൻ മാരും ജൂതന്മാരും ആയിരുന്ന ആളുകൾ ക്രിസ്തുദേവന്റെ അനുയായികളായപ്പോൾ നമ്മൾ അവരെ ക്രിസ്ത്യാനികൾ എന്ന് വിളിച്ചു. ജൂതമതത്തിന്റെ ആരംഭം BC രണ്ടാം സഹസ്രത്തിൽ മിഡിൽ ഈസ്റ്റിൽ ലാൻഡ് ഓഫ് ഇസ്രായേൽ തന്നെയാണ്.
CE ഏഴാം നൂറ്റാണ്ടിൽ മക്ക മഥീനാ എന്നീ പ്രദേശങ്ങളിൽ ആണ് ഇസ്ലാമിക സംസ്ക്കാരത്തിന്റെ ആരംഭം എന്ന് ചരിത്രം പറയുന്നു . CE 610ൽ പ്രവാചകൻ മുഹമ്മദ് നബിക്ക് ഇസ്ലാമിക ദൈവിക ചിന്തന വെളിപാടുണ്ടാകുകയും അദ്ദേഹത്തിന്റെ മഹത് സന്ദേശങ്ങൾ അനേകം അനുയായികളെ സൃഷ്ടിക്കുകയും ചെയ്തു. സെമിറ്റിക് മതങ്ങളായ Jewish, Judaism, ക്രിസ്ത്യാനിറ്റി എന്നിവയിൽ നിന്നുള്ള ഏക ദൈവ സങ്കല്പം ആണ് ഇസ്ലാം മതത്തിന്റെ ആധാരം.
പണ്ട് പണ്ട് ഭൂമിശാസ്ത്ര പരമായ പ്രത്യേകതകൾ കൊണ്ട് വിവിധ കരകളിലെ മനുഷ്യർക്കു മറ്റു കരകളിലേക്കുള്ള പ്രവേശനം അസാധ്യമായിരുന്നിരിക്കണം. അവർ അവിടെ ജീവിച്ചു മരിക്കുന്നു. നമ്മൾ പ്രതിപാദിച്ച വിവിധ സംസ്കാരങ്ങളും ഇപ്പോൾ നിലവിലില്ലാത്തതും ആയ സംസ്കാരങ്ങളും(ഈജിപ്ത്യന് , മെസോപ്പൊട്ടോമിയൻ ) ആചാരങ്ങളും ഒക്കെ വ്യത്യസ്തങ്ങളായതും അത് കൊണ്ടാണ്. പല പല സ്വഭാവങ്ങളിലുള്ള മനുഷ്യർ ഒരുമിച്ചു ജീവിക്കുന്നു. ജീവിക്കാനായി പല ചുറ്റുപാടുകളും ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നു. ചില സ്വാർത്ഥമതികളായ ആളുകൾ മറ്റുള്ളവരുടെ മേൽ ആധിപത്യം സ്ഥാപിച്ചു ജീവനോപാധികൾ തട്ടിയെടുക്കുവാൻ തുടങ്ങിയപ്പോൾ ആവണം നിയമ നിർമാണങ്ങളും ഭരണ സംവിധാനങ്ങളും ആവിർഭവിച്ചത്. കാലങ്ങൾക്കു ശേഷം ഈ നിയമനങ്ങളിൽ നിന്ന് വ്യതിചലിക്കാനാവാത്ത വിധം ശക്തമായി ഭരണ സംവിധാനങ്ങൾ മാറിയിട്ടുണ്ടാകും. ജീവിതത്തിൽ എന്ത് ചെയ്യണം ചെയ്യരുത് എന്നൊക്കെ ലിഖിതമായും അലിഖിതമായും പറഞ്ഞിട്ടുണ്ടാകും. വീണ്ടും ഒരുപാടുനാളുകൾക്കുശേഷം ജീവിതരീതികളിൽ ഒരുപാടു വികാസംപ്രാപിച്ചു കഴിഞ്ഞെങ്കിലും പഴയ ജീവിതരീതികൾ ഒരു ആചാരം പോലെ പിന്തുടരുവാൻ നിര്ബന്ധിതനാകുകയും ചെയ്യും. അന്ന് പ്രചാരത്തിലുണ്ടായ നിയമങ്ങൾ മാത്രമല്ല നടന്നതും നടക്കാത്തതും ആയ കഥകൾ കാലക്രമേണ പല ചെവികളിലൂടെയും നാവുകളിലൂടെയും കയറി ഇറങ്ങി വളരെയേറെ അമാനുഷികത കൈവരിച്ചിട്ടുണ്ടാകും.
മതമെന്നുള്ളത് ഒരു വിശ്വാസ സംഹിതയാണ്, നിയമാവലിയാണ്, സംസ്കാരമാണ്. ഒരു കാലഘട്ടത്തിന്റെ ആവിശ്യവും ആയിരുന്നു. കാരണം അന്ന് അതൊരു മതമല്ലായിരുന്നു. ജീവിത രീതിയായിരുന്നു. ഈ കാലഘട്ടത്തിൽ ആവിശ്യമില്ലന്നു പറയുന്നില്ല, പക്ഷെ കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങൾ വിശ്വാസങ്ങളിലും അനിവാര്യമല്ലേ? ക്രിസ്തുമതത്തിലെ രണ്ടാം നിയമം അതിനു ഉത്തമ ഉദാഹരണമാണ്. ആ കാലഘട്ടത്തിന് അനിവാര്യമായിരുന്നു അത്.
നൂറ്കണക്കിന് വര്ഷങ്ങള്ക്കു മുമ്പുണ്ടായിരുന്ന ജീവിതരീതികളിൽ അധിഷ്ഠിതമായ ആചാരങ്ങൾ പുനഃപരിശോധിക്കാതെയും നവീകരിക്കാതെയും തുടരണമെന്നുള്ളതും ദൈവഹിതമാവാം.
മനുഷ്യർ ഏതു മതത്തിൽ വിശ്വസിക്കണം, ഒരു മതത്തിലും വിശ്വസിക്കാതിരിക്കണം, ഇതൊക്കെ സ്വാതന്ത്രമാണെന്ന വസ്തുത സമൂഹം പൊതുവെ മനഃപൂർവം മറക്കുകയാണ് പതിവ്. ഒരു നവജാത ശിശുവിന്റെ മതമെന്താണ്? അവനെങ്ങനെ ക്രിസ്ത്യനും,മുസ്ലിമും, ഹിന്ദുവും ആകുന്നു. അവന്റെ അഭിപ്രായം അറിയുന്നുണ്ടോ? ജനിക്കുമ്പോൾ മുതൽ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ കഥകളും വിശ്വാസങ്ങളും രീതികളും മാത്രം അവനെ പഠിപ്പിക്കുന്നു. അതാണ് ശരി, ബാക്കി എല്ലാമെല്ലാം മഠയത്തരം, അറിയാൻ പോലും ശ്രമിക്കരുത്. പക്ഷെ എന്ത്കൊണ്ട് നമുക് പറയാനാകുന്നില്ല.. "നീ എല്ലാ വിശ്വാസങ്ങളും മനസിലാക്കുക. നിനക്കു ശരിയെന്നുതോന്നുന്നത് അല്ലെങ്കിൽ താല്പര്യമുള്ളത് തിരഞ്ഞെടുക്കുക". ഓർമയും ബുദ്ധിയും ഉറക്കും മുൻപ് തന്നെ വിശ്വാസങ്ങൾ അടിച്ചേൽപ്പിക്കുന്ന രീതിയിൽ നിന്ന് അവന് / അവൾക്കു ചിന്തിക്കുവാനുള്ള അവസരം കൊടുത്തു വിശ്വാസങ്ങൾ തിരഞ്ഞെടുക്കുവാനുള്ള അവസരം സമൂഹത്തിൽ ഉണ്ടാവുകയും ഇത് പിന്തുടരുകയും ചെയ്താൽ ഇപ്പോൾ നടക്കുന്ന വർഗീയ പ്രീണനകൾക്കു ഒരു പരിധിവരെ തടയിടാനാകും. പിന്നീട് മതങ്ങളുടെ പേരിൽ ഒരു തുള്ളി രക്തംപോലും ചൊരിയില്ല. കാരണം അവനു എല്ലാ വിശ്വാസങ്ങളും അറിയാം. മനുഷ്യനെ സ്നേഹിക്കാൻ ആണ് എല്ലാം പറയുന്നത്.
ദൈവ സങ്കല്പങ്ങൾ എല്ലാ മതങ്ങളിലും വ്യത്യസ്തമാണെങ്കിലും പൊതുവായുള്ള കാര്യം മനുഷ്യർ അടക്കമുള്ള സർവ്വചരാചരങ്ങളുടെയും സൃഷ്ടികർത്താവാണെന്നുള്ളതാണ് വിശ്വാസം.
ഭൂമിയിൽ മനുഷ്യരായി അവതരിച്ച ദൈവങ്ങളുടെ അവതാരങ്ങളെയും, ദൈവ പുത്രമാരുടെയും കഥകൾ നമ്മൾ പല വിശുദ്ധ ഗ്രന്ധങ്ങളിലൂടെയും അറിഞ്ഞിട്ടുണ്ട്. മാനവരാശിക്കും ന്യായത്തിനും ധർമ്മത്തിനും വേണ്ടിയുള്ള അവരുടെ ത്യാഗങ്ങളും എല്ലാം നമ്മൾ ഭയ ഭക്തി ബഹുമാനത്തോട് കൂടി ഓർക്കുന്നു.
മനുഷ്യരുമായുള്ള അവരുടെ വ്യത്യാസമെന്നു ചോദിച്ചാൽ അമാനുഷികത തന്നെയാണ്. പ്രകൃതി, ഭൂമി & പ്രപഞ്ചം നിലനിൽക്കുന്നത് പല നിയമങ്ങളിലാണ്. നമ്മൾ അതിനെ ഭൗതിക ശാസ്ത്രം, രസതന്ത്രം എന്നിങ്ങനെ വിവിധ ശാസ്ത്രങ്ങളായി നിർവചിച്ചിരിക്കുന്നു. ഈ നിയമങ്ങളുടെ ഒക്കെ സൃഷ്ടാവ് ദൈവം തന്നെ ആയിരിക്കണം അല്ലെ? പക്ഷെ ഈ ദൈവം അമാനുഷികത കാണിക്കുകയാണേൽ സ്വന്തം നിയമങ്ങളുടെ ലംഘനമാണല്ലോ. നീതിമാനായ നിയമ പരിപാലകനായ ഒരു ഭരണത്തലവൻ ഒരിക്കലും നിയമം തെറ്റിക്കില്ലല്ലോ. മനുഷ്യരേക്കാൾ ബുദ്ധിയും വിവരവും ഉള്ള ദൈവങ്ങൾക്ക് ഭൂമിയിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്തിന് അമാനുഷികതയുടെ ആവിശ്യമുണ്ടോ?
ഈസോയേം, ശ്രീ കൃഷ്ണനെയും, അല്ലാഹുവിനെയും, ശ്രീ ബുദ്ധനെയും ബഹുമാനിക്കുന്നു. അത് കൊണ്ട് തന്നെ അവരുണ്ടാക്കിയ നിയമങ്ങൾ അവർ തെറ്റിക്കില്ല എന്നും അവർ ചെയ്തെന്നു പറയുന്ന അതിമാനുഷിക കാര്യങ്ങൾ അവരുടെ ബുദ്ധിശക്തിയിലും ശാസ്ത്രബോധത്തിലും അതിഷ്ടിതായിരുന്ന ഏതോ മാർഗത്തിലൂടെ ആയിരുന്നിരിക്കണം എന്ന് മനസിലാക്കുന്നു. കാലക്രമേണ കഥകളിൽ അമാനുഷികത കടന്നു വന്നതാവാം. അമാനുഷികതയുടെ അതിപ്രസരം അക്കാലത്തുണ്ടായ ശാസ്ത്രബോധങ്ങൾ ഇക്കാലത്തു എത്തിക്കുന്നതിന് ഒരു പരിധിവരെ തടസമായിട്ടുണ്ട്.
ചിന്തനം: ഒരു കുരുന്നിനെ അതി മൃഗീയമായി ആഴ്ചകൾ ഉപദ്രവിച്ചു കൊന്നതിനു ശേഷം മതപരമായ പ്രതികാരമെന്നു പറയുന്ന തരത്തിൽ വരെ കാര്യങ്ങൾ അധഃപതിച്ചത് ആണ് നമ്മൾ ഒടുവിൽ സാക്ഷിയായ ദുരന്തം. ഇനിയും ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ വിഭജിച്ച മനുഷ്യർക്ക് ആവുന്നില്ലേൽ ദൈവങ്ങൾ എങ്കിലും ഒന്നിക്കും എന്ന് പ്രത്യാശിക്കാം.
അവലംബം : www.wikipedia.com ,www.quora.com , www.science.co.il
തെറ്റുകുറ്റങ്ങളുടെങ്കിൽ ക്ഷമിച്ചു തിരുത്തുവാൻ അപേക്ഷിക്കുന്നു.
NB: ഇതിൽ മത സംസ്കാരങ്ങളെ കുറിച്ചു വേദപുസ്തകങ്ങളിൽ പറഞ്ഞിരിക്കുന്നവ അല്ല മറിച്ചു ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നവയാണ് പറഞ്ഞിരിക്കുന്നത് എന്ന് മനസിലാക്കുക.