A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

യതി അഥവാ ഹിമമനുഷ്യൻസത്യമാണെന്ന് വിദഗ്ദ സംഘം; എച്ച്ഡി വീഡിയോ അടക്കം തെളിവ്..!!!!!!!!!




യതി എന്നും എല്ലാവർക്കും ഒരു സമസ്യയായിരുന്നു. ഹിമാലയൻ മലനിരകളിലും മഞ്ഞുമൂടിക്കിടക്കുന്ന വനാന്തർഭാഗങ്ങളിലും കാണപ്പെട്ട വലിയ രൂപവും കരടിയുടേതുപോലുള്ള കാല്പാദങ്ങളുടെ പാടും ഇങ്ങനെ ഒരു ഭീകരജീവി ഉണ്ടെന്നു വിശ്വസിക്കാൻ പോന്ന തെളിവുകളും ഈ വിശ്വാസത്തിന് ആക്കം കൂട്ടി. 1925 ലാണ് ഹിമാലയത്തിൽ അസാധാരണ വലിപ്പമുള്ള മനുഷ്യരൂപത്തെ കണ്ടതായി ബ്രിട്ടിഷ് ജോഗ്രഫിക്കൽ സൊസൈറ്റിയിലെ അംഗങ്ങള്‍ അവകാശപ്പെട്ടത്.

പിന്നീട് ഇതുവരെ പലതവണ പല ഹിമാലയൻ യാത്രക്കാരും ഈ രൂപത്തെ കണ്ടതായി റിപ്പോര്‍ട്ടു ചെയ്തു. പാതി മനുഷ്യനും പാതി മൃഗവുമായി അറിയപ്പെട്ട ഈ ജീവിക്ക് യതി എന്ന പേരും നല്‍കി. യതി എന്നത് സത്യമോ മിഥ്യയോ എന്ന് തർ്‍ക്കം നിലനിന്നിരുന്നുവെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ കൃത്യമായ ഉത്തരം ലഭിച്ചിരുന്നില്ല.കാരണം (പത്യക്ഷത്തിൽ ആർക്കും പിടികൊടുക്കാത്ത തരത്തിൽ മാഞ്ഞുപോകുന്നത് ഈ ജീവിയുടെ ഒരു നിഗൂഢ സമസ്യയായിരുന്നു...!!
യതി അല്ലെങ്കിൽ ബിഗ്ഫൂട്ട്‌ അല്ലെങ്കി
ഹിമമനുഷ്യൻ എന്നൊരു ജീവി ഈ ഭൂലോകത്ത് ജീവിച്ചിരിക്കുന്നുണ്ട് എന്ന സത്യം വെളിപ്പെടുത്തിക്കൊണ്ട്‌ ഒരു സംഘം ശാസ്ത്രജ്ഞർ രംഗത്ത് വന്നിരിക്കുന്നു...ഇക്കഴിഞ്ഞ വർഷം അമേരിക്കയിലെ ഡാളസിൽ വിളിച്ചു ചേർ്‍ത്ത ഒരു പ്രസ് കോണ്‍ഫെറന്‍സിൽ വെച്ചാണ് ''ദി സാസ്ക്വാഷ് ജീനോം പ്രോജക്റ്റ് ''അഥവാ യതിയെ കുറിച്ച് പഠനം നടത്തുന്ന സംഘം,, മെല്‍ബ കെച്ചമിന്റെ നേതൃത്വത്തിൽ നടത്തിയ തങ്ങളുടെ വിജയകരമായ പഠനത്തെ കുറിച്ച് വെളിപ്പെടുത്തിയത്...അഞ്ച് വര്‍ഷം നീണ്ടു നിന്ന പഠനത്തിൽ യതിയുടെ ഡിഎന്‍എ അടക്കം ഇവർ പരിശോധിച്ചതിൽ നിന്നുമാണ് അങ്ങിനെ ഒരു ജീവി വര്‍ഗം മനുഷ്യരിൽ നിന്നും അകന്നു ജീവിക്കുന്നതായി കണ്ടെത്തിയത്. നല്ല ഉയരവും ശരീരം മുഴുവൻ മൂടുന്ന രോമങ്ങളും ഉള്ള ഈ ജീവി ഇതോടെ സത്യമാണ് എന്ന് തെളിഞ്ഞിരിക്കുകയാണ്. ഇത് സംബന്ധമായി ഇവരുടെ അടുത്ത് ഇതുവരെ ആരും കാണാത്ത ഒരു എച്ച്ഡി വീഡിയോ കൂടെ തെളിവായി ഉണ്ടെന്നാണ് വാര്‍ത്ത. നോർത്ത് അമേരിക്കയിലെ കാടുകളിൽ നിന്നുമാണ് ഈ വീഡിയോ ലഭിച്ചിരിക്കുന്നത്.
ഇത് സംബന്ധമായി 2005 ല്‍ അഡ്രിയാൻ എറിക്സൺ എന്നയാള്‍ പുറത്ത് വിട്ട ഒരു വീഡിയോയും തെളിവാണ്. അതിൽ ഒരു യതി ഉറങ്ങുന്നതാണ് ഉള്ളത്. അതും എച്ച്ഡി വീഡിയോ തന്നെ.
please watch the related videos (in my hand)-
https://youtu.be/MBjn9YyZavI
https://youtu.be/m_K3ByKTWvw
https://youtu.be/1Gi3oCnYGnc
https://youtu.be/6EhOvHe0ypQ