A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ബഹമാസിലെ ഒളിഞ്ഞിരിക്കുന്ന നീല ഗർത്തം(Dean's Blue Hole)




പ്രകൃതിയുടെ വിസ്മയം എന്ന് ഒറ്റവാക്കിൽ ഈ അഗാധ ഗർത്തത്തെ വിശേഷിപ്പിക്കാം. അതാണ് ബഹമാസിലെ ഡീൻസ് ബ്ലൂ ഹോൾ. ക്ലാരൻസ് ടൗണിലെ ലോങ് ദ്വീപിലാണ് ഈ ഗർത്തം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ ചുണ്ണാമ്പു ഗർത്തമാണിത്. 663 അടിയാണ്(203മീറ്റർ) ഈ ഗർത്തത്തിന്റെ ആഴം. ഉപരിതലത്തിൽ 80 x 120 അടി (25 x 35 മി) ആണ്, എന്നാൽ 60 അടി (20 മീറ്റർ) വിസ്തീർണ്ണത്തിൽ 330 അടി (100 മീറ്റർ) വ്യാസമുള്ള ഒരു ഗുഹാ കവാടം തുറക്കപ്പെടുന്നു.സ്‌കൂബ
ഡൈവേഴ്സിനു പ്രിയപ്പെട്ട സ്ഥലമാണിത്. ലോകത്തിലെ തന്നെ മികച്ച ഒരു ഡൈവിങ് ലൊക്കേഷൻ കൂടിയാണിത്...തെളിഞ്ഞ തീരക്കടലിനു സമീപം സ്ഥിതി ചെയ്യുന്ന ഡീന്‍സ് ബ്ലൂ ഹോള്‍ കാഴ്ചയ്ക്ക് അതിമനോഹരമാണ്.
മനോഹരമായ സ്ഥലമാണെങ്കിലും തലമുറകളായി ഈ ദ്വീപിലെ താമസക്കാരൊന്നും ഈ ഗർത്തത്തിനരികിലേക്കു വരാറില്ല. ദ്വീപ് നിവാസികൾ മനോഹരമായ ഈ നീല ഗർത്തത്തെ അകാരണമായി ഇന്നും ഭയക്കുന്നു. പിശാചിന്റെ സാന്നിധ്യമുള്ള ഈ ഗർത്തത്തിനരികിലേക്കു പോകുന്നത് മരണത്തിലേക്കു നയിക്കുമെന്നാണ് ദ്വീപ് നിവാസികളുടെ അടിയുറച്ച വിശ്വാസം. അതുകൊണ്ടുതന്നെ ടൂറിസ്റ്റുകൾക്കു പ്രിയപ്പെട്ട ഈ സ്ഥലം പ്രദേശവാസികൾക്ക് ഇപ്പോഴും അന്യമാണ്.ഗർത്തത്തിൽ നീന്തുന്നവരെ പിശാചു പതിയിരുന്നാക്രമിക്കുമെന്നാണ് ഇവരുടെ വിശ്വാസം. എങ്ങനെയാണ് ഈ ഗർത്തം രൂപപ്പെട്ടെതെന്ന് ഇപ്പോഴും അവ്യക്തമാണ്. ചുണ്ണാമ്പു ഗർത്തം കടലെടുത്തതാകാമെന്നാണു ജിയോളജിസ്റ്റുകളുടെ വാദം.
തെളിഞ്ഞ നീല ജയാശലയത്തിന്റെ 115 അടി താഴ്ചവരെ വ്യക്തമായി കാണാനാകും. തുടർച്ചയായ മണ്ണു വീഴ്ചയാണ് ഈ ഗർത്തത്തിന്റെ മറ്റൊരു പ്രത്യേകത. നിരവധി ജലജീവികളുടെ വാസസ്ഥലം കൂടിയാണിത്. കടലാമകളും കടൽക്കുതിരകളും വമ്പൻ മത്സ്യങ്ങളുമെല്ലാം ഈ നിഗൂഢ ഗർത്തത്തിൽ നീന്തിത്തുടിക്കുന്നു...
ഇതിന്റെ മുഴുവൻ ആഴങ്ങളിൽ ആദ്യമായി എത്തിച്ചേർന്ന വ്യക്തിയായി തീർന്നു "ജിം കിംഗ്" 1992 ഇൽ....
കഴിഞ്ഞ കുറേ വർഷങ്ങളായി ഈ സിങ്ക്ഹോൾ ലോകോത്തര സൌജന്യ ഡൈവിങിന്റെ ഒരു രംഗമായി മാറിയിരിക്കുന്നു. 2007 മുതൽ ഇവിടെ ഒരു ഡൈവിംഗ് സ്കൂൾ "വെർട്ടിക്കൽ ബ്ലൂ" സ്ഥാപിച്ചു (നവംബർ മുതൽ മെയ് വരെ), അത് ഏപ്രിൽ വാർഷിക ലോക മത്സരവും സംഘടിപ്പിക്കുന്നു.
ഈ ആഴമുള്ള സിങ്ക്ഹോൾ ഇത്തരം സ്പോർസുകളിൽ അത്യുത്തമമാണ് - അത് തീരത്തോട് തൊട്ടടുത്ത്, ശാന്തമായ വെള്ളത്തിൽ സ്ഥിതിചെയ്യുന്നു.