പെൻസിൽവാനിയയിലെ പ്രേതജയിൽ
പെൻസിൽവാനിയയിലെ ഫിലാഡൽഫിയയിൽ സ്ഥിതിചെയ്യുന്ന ഒരു മുൻ അമേരിക്കൻ ജയിലാണ് ഈസ്റ്റേൺ സ്റ്റേറ്റ് പെനിറ്റെൻഷെറി.
1829 നും 1971 നും ഇടയിലാണ് ഇത് പ്രവർത്തിച്ചിരുന്നത്.
തടവിലാക്കപ്പെട്ട കുറ്റവാളികൾക്ക് ക്രൂരമായ ശിക്ഷാവിധികൾ നടത്തിക്കൊണ്ടിരുന്ന മറ്റു ജയിലുകൾക്ക് വിഭിന്നമായി,,,ഏകാന്തവാസത്തിലൂടെ കുറ്റവാളികൾക്ക് ആത്മാർത്ഥമായ കുറ്റബോധവും കരുണയും തോന്നണം എന്ന ഉദ്ദേശത്തിലാണ് അമേരിക്കയിലെ ഏറ്റവും ചിലവേറിയ കെട്ടിടങ്ങളിൽ ഒന്നായ ഈ ജയിൽ അക്കാലത്തു നിർമ്മിക്കുന്നത്.
എഴുപതിനായിരത്തിലധികം തടവുകാരെ ഇവിടെ പാർപ്പിച്ചിരുന്നു.
കുപ്രസിദ്ധ മയക്കുമരുന്ന് വില്പനക്കാരനിൽ ഒരാളായ അൽ കാപ്പോൺ അതിലൊരാളായിരുന്നു.
മറ്റു ജയിലുകളിൽ നിന്നും വ്യത്യസ്തമായി പ്രവർത്തിക്കണമെന്ന ഉദ്ദേശത്തിലാണ് ഈ ജയിലിന്റെയും പ്രവർത്തനം ആരംഭിച്ചതെങ്കിലും പോകെപ്പോകെ ഇവിടെയും കർശനമായ നിയമങ്ങൾക്ക് വിധേയമായി തന്നെയായിരുന്നു ഈ ജയിലും പ്രവർത്തിച്ചിരുന്നത്.
ഏകാന്തതടവ് ആയിരുന്നു അവിടുത്തെ ശിക്ഷാരീതി.. അന്തേവാസികൾക്ക് പരസ്പരം സംസാരിക്കാൻ പോലും അനുവാദമുണ്ടായിരുന്നില്ല..
മുഖം മൂടി കെട്ടി ആണ് അവരെ പുറത്തു പോലും ഇറക്കിയിരുന്നത്.ഓരോ സെല്ലിലും 30 മീറ്റർ ഉയരത്തിൽ ഒരു ടോയ്‌ലറ്റും വെളിച്ചം കടക്കാൻ പാകത്തിന് ചെറിയൊരു ദ്വാരവും മാത്രമാണുണ്ടായിരുന്നത്.
ഇതിനെ പെന്സിൽവാനിയ ശിക്ഷാരീതി എന്നറിയപ്പെട്ടു. ഈ ശിക്ഷാരീതി തടവുകാരിൽ പലവിധ മാനസിക രോഗങ്ങൾക്കും കാരണമായി.
തടവുകാർക്ക് വീട്ടുകാരുമായോ പുറംലോകം ആയോ യാതൊരുവിധ ബന്ധവും ഉണ്ടായിരുന്നില്ല.
വീട്ടിൽ നിന്നും വരുന്ന കത്തുകളോ പുസ്തകങ്ങളോ പോലും വായിക്കാനുള്ള അനുമതി നിഷേധിച്ചിരുന്നു.
സന്ദർശകർ ഇല്ലാതെ ഈ പുരുഷന്മാരെയും സ്ത്രീകളെയും തടഞ്ഞുവെച്ചതിനെതിരെ വിമർശനങ്ങൾ ഉണ്ടായിരുന്നു.
ജയിലിന്റെ ക്രൂരമായി നടപടിക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു കൊണ്ടിരുന്നപ്പോഴും അവിടെ കൂടുതൽ സെൽ ബ്ലോക്കുകൾ നിർമ്മിക്കുകയാണ് അധികാരികൾ ചെയ്തത്.
പഴയതിനേക്കാൾ ചെറുതും വെളിച്ചം കടക്കാത്ത സെല്ലുകളും ആയിരുന്നു പുതുതായി പണിതവ.
ജയിലിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നതിന്റെ ഭാഗമായി അതുവരെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പെൻസിൽവാനിയ സമ്പ്രദായം 1913 ൽ ഉപേക്ഷിക്കപ്പെട്ടു.
അടിസ്ഥാനപരമായി ഈ ജയിലിനെ ആശയം പരാജയമായിരുന്നു.
1960-കളുടെ ജയിലിന് അറ്റകുറ്റപ്പണികൾ ആവശ്യമായി വന്നതിനെ തുടർന്ന് അടയ്ക്കുകയായിരുന്നു.
പിന്നീട് 1994 വിദേശികൾക്കായി പെനിറ്റെൻഷെറി ആദ്യമായി തുറന്നുകൊടുത്തു.
1997 ൽ മ്യൂസിയമായി പ്രവർത്തിക്കാൻ 20 വർഷത്തെ കരാറിൽ ഒപ്പുവച്ചു.
ഇന്ന് ഈ ജയിൽ ഒരു മ്യൂസിയം ആയി പ്രവർത്തിക്കുന്നു.
എന്നാൽ ഇതിന് ശേഷം ഇവിടം സന്ദർശിക്കുന്ന സന്ദർശകരും ജീവനക്കാരും ഗവേഷകരും നിരവധി അസ്വാഭാവിക സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങി.
ജയിലിൽ നിന്നും വിശദീകരിക്കാനാവാത്ത ശബ്ദങ്ങൾ കേട്ടവരുണ്ട്, ജയിലിന്റെ മതിലുകളിൽ നിന്ന് ചിരിയും അലർച്ചയും മറ്റു ശബ്ദങ്ങളും കേട്ടതായി പല വിനോദസഞ്ചാരികളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മറ്റൊരാൾ ജയിൽ ചുമരുകളിൽ നിഴൽ കണ്ടതായും ജയിലിൽ നിന്ന് കാൽപ്പാടുകൾ,,കരച്ചിൽ,, മന്ത്രിക്കുന്ന ശബ്ദങ്ങൾ ഇങ്ങനെ ഇങ്ങനെ അസ്വഭാവികമായ പലതും അവിടം സന്ദർശിക്കുന്നവർ റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്നു.
എന്നാൽ ഇതിനേക്കാളേറെ പേടിപ്പെടുത്തുന്നത് ജയിലിൽ അറ്റകുറ്റപ്പണിക്കായി വന്ന ലോക്സ്മിത്ത് എന്ന തൊഴിലാളി സെൽ നമ്പർ 4 ൽ ഏതാണ്ട് 140 വർഷം പഴക്കമുള്ള ഒരു താഴ് തുറക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തിന്റെ മേൽ വല്ലാത്തൊരു ബലം അനുഭവപ്പെടുകയും ഒരിഞ്ചുപോലും അനങ്ങാൻ കഴിയാത്ത അവസ്ഥയിൽ ആവുകയും ചെയ്തു എന്ന് പറയപ്പെടുന്നു.
ഈ സംഭവത്തിന് ശേഷമാണ് അവിടെ മറ്റുപല അസ്വാഭാവിക സംഭവങ്ങളും അരങ്ങേറാൻ തുടങ്ങിയത്.
ലോക് സ്മിത്ത് ജയിൽ തുറക്കുന്ന സമയത്ത് ജയിലിൽ കുടുങ്ങിക്കിടന്ന ആത്മാക്കളെ സ്വതന്ത്രരാക്കിയതാണ് ഇതിനെല്ലാം കാരണം എന്ന് വിശ്വസിക്കുന്ന മനശാസ്ത്രജ്ഞർ പോലുമുണ്ട്.
ജയിലിന്റെ പരുക്കൻ ചുമരുകളിൽ പ്രേത മുഖങ്ങൾ പ്രത്യക്ഷപ്പെടുകയും ഞൊടിയിടയിൽ അപ്രത്യക്ഷമാവുകയും ചെയ്തു കൊണ്ടിരിക്കുന്നു എന്ന് ചിലർ സാക്ഷ്യം വഹിച്ചു.
ഇതുപോലുള്ള സംഭവങ്ങൾ നിരവധി ആയപ്പോൾ ഇതിനെകുറിച്ച് അന്വേഷണമാരംഭിച്ചു.
അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇടയിൽ പലവിധ അഭിപ്രായങ്ങളും ഉണ്ടായെങ്കിലും അവരാരും തന്നെ അസ്വാഭാവികതയുണ്ടെന്നത് നിരസിച്ചില്ല.
അവിടുത്തെ സ്റ്റാഫുകളും തൊഴിലാളികളും അവിടെ പ്രേതബാധയും ഉണ്ട് എന്നത് പ്രചരിപ്പിക്കുകയും കൂടുതൽ വിദേശികളെ അവിടേക്ക് ആകർഷിക്കാൻ വേണ്ടി ചെയ്യുന്നതാണ് ഇതൊക്കെ എന്നും പറയുന്നവരുമുണ്ട്.
യഥാർത്ഥത്തിൽ അവിടെ എന്താണ് സംഭവിക്കുന്നത് എന്ന് ഇന്നും ആർക്കുമറിയില്ല.
Revenge of the fallen, Paranormal Challenge, Outside the wall എന്നിങ്ങനെ 13 ഓളം സിനിമകൾ ഈ ജയിലിനെ കുറിച്ചുള്ള പരാമർശങ്ങൾ വിഷയമാക്കി എടുത്തിട്ടുണ്ട്.