A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഉദകമണ്ഡലം’ എന്ന ഊട്ടിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ…




ദക്ഷിണേന്ത്യയിലേക്ക് സഞ്ചാരികളെ ഏറ്റവും അധികം ആകർഷിക്കുന്ന സ്ഥലങ്ങളിലൊന്നാണ് നീലഗിരിയുടെ റാണിയായ ഊട്ടി. പ്രകൃതിരമണീയമായ മലകൾ കൊണ്ട് അനിഗ്രഹീതമാണ് ഈ പ്രദേശം. . മഞ്ഞില്‍ പൊതിഞ്ഞ നീലഗിരിക്കുന്നുകളുടെ പശ്ചാതലമാണ് ഊട്ടിയെ ഇത്ര സുന്ദരമാക്കുന്നത്. ഊട്ടിയിലെ സുഖദായകമായ കാലാവസ്ഥയും മലനിരകളും പ്രകൃതിഭംഗിയും കൂടിചേർന്ന് മലകളുടെ റാണി എന്നും ഊട്ടിയെ വിശേഷിപ്പിക്കിന്നതിൽ തെറ്റില്ല. ടൂറിസത്തിന് പുറമെ കൃഷിയും ഈ പട്ടണത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗമാണ്. ഔഷധ സസ്യങ്ങളും ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്ത് രുചിയൂറുന്ന ഭക്ഷണങ്ങള്‍ സന്ദര്‍ശകര്‍ക്ക് ഇവിടെ കിട്ടും. ഹരിതഭംഗിയിൽ പരന്ന് കിടക്കുന്ന തേയിലതോട്ടങ്ങളും കാപ്പി തോട്ടങ്ങളും സഞ്ചാരികളിൽ വശ്യസൗന്ദര്യം തുളുമ്പുന്ന കാഴ്ചയാണ്. കൂടാതെ പേരുകേട്ട ഒരുപാട് എസ്റ്റേറ്റുകളും ഇവിടെയുണ്ട്.
ഉദഗമണ്ഡലം എന്നാണ് ഊട്ടിയുടെ ഔദ്യോഗിക നാമം. തോട ഭാഷയിൽ മലകളിലെ വീട് എന്നർത്ഥമുള്ള ‘ഒത്തക്കൽ’ ‘മുണ്ട്’ എന്ന വാക്കുകളിൽ നിന്നാണ്‌ ഉദകമണ്ഡലം എന്ന പേര്‌ ഉണ്ടായത് പാട്ക് മുണ്ട് (Patk – Mund) എന്ന വാക്കിൽ നിന്നാണ് ഇത് ഉണ്ടായതെന്നും പറയപ്പെടുന്നു. ബ്രിട്ടിഷ് സർക്കാർ ഇത് ‘ഊട്ടക്കമണ്ട്’ എന്നാക്കി. ഊട്ടി എന്നത് പറയാൻ എളുപ്പത്തിനായി ഉപയോഗിച്ചു വന്ന പേര്‌ ആണ്‌. എന്നാൽ ഇന്ന് സാർ‌വ്വത്രികമായി ഉപയോഗിക്കുന്ന പേര്‌ ഇതാണ്‌.ബ്രിട്ടീഷ് സർക്കാരിന്റെ കാലത്ത് മദ്രാസ് പ്രസിഡൻസിയുടെ വേനൽക്കാല ആസ്ഥാനകേന്ദ്രമായാണ്‌ ഇതിനെ വികസിപ്പിച്ചു കൊണ്ടുവന്നത്. ഇന്ത്യയിൽ നീലക്കുറിഞ്ഞി പൂക്കുന്ന അപൂർവ്വം ചില സ്ഥലങ്ങളിൽ ഒന്നാണിത്. മേട്ടുപ്പാളയം-ഊട്ടി നാരോ ഗേജ് തീവണ്ടി ലോക പൈതൃക സ്മാരകത്തിലൊന്നായി ഇടം പിടിച്ചിട്ടുണ്ട്.
ഊട്ടി ഉൾപ്പെടുന്ന നീലഗിരി മലനിരകൾ ഏകദേശം 35 മൈൽ നീളവും 20മൈൽ വീതിയും ഏകദേശം 6550 അടി ശരാശരി ഉയരവുമുള്ള പീഠഭൂമിയാണ്‌. ഇത് പശ്ചിമഘട്ടത്തിനും പൂർ‌വ്വഘട്ടത്തിനും ഇടക്കാണ്‌ സ്ഥിതി ചെയ്യുന്നത്. നീലഗിരി മലകളുടെ അടിവാരം തെക്കു ഭാഗം ഭവാനി നദിയാൽ ചുറ്റപ്പെട്ടുകിടക്കുകയാണ്‌. വടക്കുഭാഗം മൊയാർ നദിയാണ്‌. ഇത് ദന്നായന്‌കോട്ടയ്ക്കടുത്തായി ഭവാനി നദിയിൽ ചേരുന്നു. ഒരു ഭാഗത്തായി ഭവാനി സാഗർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നു. പടിഞ്ഞാറു ഭാഗത്ത് വയനാടാണ്‌. കിഴക്കു ഭാഗത്ത് പൈക്കാര നദി അതിർ സൃഷ്ടിക്കുന്നു.
ഒരിക്കലെങ്കിലും ഊട്ടിയിൽ പോകണം എന്ന ആഗ്രഹമില്ലാത്തവർ ഇല്ല. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്ത ഹിൽ സ്റ്റേഷനുകളിലൊന്നായ ഊട്ടിയുടെ ഭംഗി പറഞ്ഞു കേൾക്കുന്നതിലും ചിത്രങ്ങൾ കാണുന്നതിലും അധികം എത്രയോ വലുതാണെന്ന് നേരിട്ടെത്തിയാൽ മാത്രമേ മനസ്സിലാവുകയുള്ളൂ. എന്നാൽ ഊട്ടിയിലേക്കുള്ള യാത്ര പുറപ്പെടുമ്പോൾ തന്നെ എല്ലാരുടെ മനസ്സിലും ഉയരുന്ന ആദ്യത്തെ ചോദ്യമാണ് ഏതൊക്കെയാണ് തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ എന്നത്? ഊട്ടിയിലെ കാഴ്ചകൾ അത്രെ പെട്ടന്നൊന്നും കണ്ടു തീർക്കുവാൻ സാധിച്ചില്ലെങ്കിലും ചില സ്ഥലങ്ങൾ കണ്ടില്ലെങ്കിൽ വലിയ നഷ്ടം തന്നെയായിരിക്കും, ഊട്ടിപ്പട്ടണത്തിൽ കറങ്ങുമ്പോൾ മറക്കാതെ കണേണ്ട ഇടങ്ങൾ നോക്കാം.
#ബോട്ടാണിക്കൽ_ഗാർഡൻ : ഊട്ടിയുടെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ് ഇവിടുത്തെ ബോട്ടാണിക്കൽ ഗാർഡൻ. നീലഗിരി മലകളിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ഡൊഡ്ഡബെട്ടയുടെ താഴ്ന്ന ചെരിവുകളിൽ സ്ഥിതി ചെയ്യുന്ന ഗാർഡൻ 55 ഏക്കർ സ്ഥലത്തായാണ് വ്യാപിച്ചു കിടക്കുന്നത്. ആറു വ്യത്യസ്ത വിഭാഗങ്ങളായി ബോട്ടാണിക്കൽ ഗാർഡനെം വിഭജിച്ചിട്ടുണ്ട്. ലോവർ ഗാർഡൻ, ന്യൂ ഗാർഡൻ, ഇറ്റാലിയൻ ഗാർഡൻ, കൺസെർവേറ്ററി, ഫൗണ്ടൻ ടെറസ് , നഴ്സറി എന്നിവയാണവ. ഉദകമണ്ഡലം ബോട്ടാണിക്കൽ ഗാർഡൻ എന്നും ഇത് അറിയപ്പെടുന്നുണ്ട്. അപൂർവ്വങ്ങളായ ഒട്ടേറെ ചെടികളും പൂക്കളും ഇവിടെ കാണാം. കുരങ്ങനു കയറാനാവാത്ത മങ്കി പസ്സിൽ മരം,കോർക്കുമരം, 20 ദശലക്ഷം വർഷം പഴക്കമുള്ള ഫോസിൽ മരം, പേപ്പർ ബാർക്ക് മരം എന്നിവ ഇവിടെ മാത്രം കാണപ്പെടുന്നവയാണ്. രാവിലെ ഏഴു മണി മുതൽ വൈകിട്ട് 6.30 വരെയാണ് ഇവിടെ പ്രവേശനം.
#റോസ്_ഗാർഡൻ : 3600 തരത്തിലുള്ള വ്യത്യസ്ത ഇനങ്ങളിലുള്ള റോസാ ചെടികളുമായി നിൽക്കുന്ന റോസ് ഗാർഡമാണ് ഇവിടുത്തെ മറ്റൊരാകർഷണം. ഇന്ത്യയിസെ തന്നെ ഏറ്റവും വലിയ റോസ് ഗാർഡനായ ഇത് പത്ത് ഹെക്ടർ സ്ഥലത്തായാണ് വ്യാപിച്ചു കിടക്കുന്നത്. ഊട്ടിയുടെ പ്രത്യേകതയുള്ള കാലാവസ്ഥ കാരണമാണ് ഇവിടെ ഇത്രയധികം റോസകൾ വളരുന്നത്. 1995 ൽ ഈ ഗാർഡൻ സ്ഥാപിക്കുമ്പോൾ 1919 തരത്തിലുള്ള റോസാ ചെടികൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്നിവിടെ ഏകദേശം 3600 ൽ അധികം വെറൈറ്റികൾ കാണാൻ സാധിക്കും.
ടീ റോസ്, ക്യാക്റ്റസ് റോസ്, മിനിയേച്ചർ റോസ്, ബ്ലാക്ക് റോസ്, ഗ്രീൻ റോസ് തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ. രാവിലെ 8.30 മുതൽ വൈകിട്ട് 6.30 വരെയാണ് ഇവിടെ പ്രവേശനം.
#ഊട്ടി_ലേക്ക് (തടാകം): ഏകദേശം 65 ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ഊട്ടി ലേക്ക് ഊട്ടിയിലെ ഏറ്റവും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഇടങ്ങളിലൊന്നാണ്. നീലഗിരി മലനിരകൾക്കു താഴെയായി, താഴ്വരകൾക്കു നടുവിലായി സ്ഥിതി ചെയ്യുന്ന ഊട്ടി തടാകം പച്ചപ്പിനാൽ പൊതിഞ്ഞു നിൽക്കുന്ന ഇടമാണ്. 1824 ൽ ജോൺ സള്ളിവൻ എന്ന ബ്രിട്ടീഷുകാരന്റെ നേതൃത്വത്തിലാണ് ഈ കൃത്രിമ തടാകം നിർമ്മിക്കുന്നത്. ഇന്ന് ഊട്ടിയിലെ പ്രധാന വിനോദ സഞ്താര സ്ഥാനങ്ങളിലൊന്നാണ്.
#പൈക്കര_ലേക്ക് : ഊട്ടിയിൽ നിന്നും ഏകദേശം 19 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പൈകര. ഇവിടുത്തെ തോഡ വിഭാഗത്തിൽ പെട്ട ആളുകൾ ഏറെ വിശുദ്ധമായി കണക്കാക്കുന്ന പൈക്കര തടാകം കാടിനാൽ ചുറ്റപ്പെട്ടാണ് കിടക്കുന്നത്. പൈകാര ഫാള്‍സ് എന്ന പേരില്‍ ഇവിടെ ഒരു വെള്ളച്ചാട്ടവും ഉണ്ട്. വിവിധ സീരിസുകളായി ആറു കിലോമീറ്ററോളം ദൂരത്തിലാണ് ഈ വെള്ളച്ചാട്ടം ഉള്ളത്. അവസാനത്തെ രണ്ടെണ്ണം 55 മീറ്റര്‍ ഉയരത്തില്‍ നിന്നും 61 മീറ്റര്‍ ഉയരത്തില്‍ നിന്നുമാണ് താഴേക്ക് പതിക്കുന്നത്. ഇവിടെ ബോട്ടിങ്ങിനു സൗകര്യം ഉണ്ട്.
രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെയാണ് ഇവിടെ പ്രവേശനം.
#ഡൊഡ്ഡബെട്ടാ_പീക്ക് : ഊട്ടിയുടെ ഉയരത്തിലുള്ള കാഴ്ചകൾ കണ്ട് ആസ്വദിക്കുവാൻ പറ്റിയ ഇടമാണ് ഡൊഡ്ഡബെട്ടാ പീക്ക്. നീലഗിരിയിലെ ഏറ്റവും ഉയരത്തിലുള്ള കുന്നായ ഇവിടം ട്രക്കിങ്ങിനു പറ്റിയ ഇടം കൂടിയാണ്. ഊട്ടിയില്‍ നിന്നും 9 കിലോമീറ്റർ അകലെ കോട്ടഗിരി റോഡരുകിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ആനമുടിയും മീശപ്പുലിമലയും കഴിഞ്ഞാൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലുപ്പമേറിയ പർവ്വതം കൂടിയാണിത്.
ആകാശക്കാഴ്ചകൾക്കായി ഇവിടെ സ്ഥാപിച്ചിരിക്കുന്ന ടെലസ്കോപിക് ഹൗസാണ് മറ്റൊരു ആകർഷണം.
#ഷൂട്ടിങ്_പോയന്റ് : വാഗമണ്ണിലെ മൊട്ടക്കുന്നുകളോട് സാമ്യമുള്ള ഊട്ടിയിലെ സ്ഥലമാണ് ഷൂട്ടിങ്ങ് പോയന്റ്. വിവിധ ഭാഷകളിലെ ഒട്ടേറെ സിനിമകളുടെ പ്രധാന ഷൂട്ടിങ് ലൊക്കേഷൻ കൂടിയാണിത്. ഷൂട്ടിങ് മേട് എന്നും ഇവിടം അറിയപ്പെടുന്നു. വൈകുന്നേരങ്ങൾ കുടുംബവുമായി ഒന്നിച്ചിരിക്കുവാനും വിനോദ യാത്ര സംഘങ്ങൾക്കും മറ്റും ഒന്ന് റിലാക്സ് ചെയ്യാനുമായാണ് കൂടുതലും ആളുകൾ ഇവിടെ എത്തുന്നത്.
#സെന്റ്_സ്റ്റീഫൻസ്_ചർച്ച് : ഊട്ടി അപ്പർ ബസാർ റോഡിൽ സ്ഥിതി ചെയ്യുന്ന സെന്റ് സ്റ്റീഫൻസ് ചർച്ച് നീലഗിരിയിലെ തന്നെ ഏറ്റവും പഴക്കമുള്ള ദേവാലയങ്ങളിലൊന്നാണ്. 19-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ദേവാലയം തുടക്കത്തിൽ ബ്രിട്ടീഷുകാർക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് 1831 ൽ പൊതുജനങ്ങൾക്കും തുറന്നു കൊടുത്തു. ടിപ്പു സുൽത്താന്റെ ശ്രീരംഗപട്ടണത്തു നിന്നും കൊണ്ടുവന്ന തടകളാണ് ഇതിന്റെ നിർമ്മാണത്തിനായി കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. ഒട്ടേറെ പെയിന്റിംഗുകളും കൊത്തുപണികളും ചിത്രപ്പണികളുള്ള ജനാലകളും ഒക്കെ ഇവിടെ കാണാം.
#ടീ_മ്യൂസിയം : തേയിലത്തോട്ടങ്ങൾക്കും നീലഗിരി പർവ്വത നിരകൾക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഊട്ടി ടീ മ്യൂസിയം ഊട്ടിയിൽ മറക്കാതെ സന്ദർശിച്ചിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ്. തേയില ഇലയിൽ നിന്നും തേയില പൊടിയിലേക്ക് എത്തുന്നതുവരെയുള്ള കാര്യങ്ങൾ ഇവിടെ കാണാം.
#വാക്സ്_വേൾഡ്_മ്യൂസിയം : പ്രകൃതി സൗന്ദര്യം നിറ‍ഞ്ഞു നിൽക്കുന്ന ഇവിടുത്തെ മറ്റൊരു പ്രധാനപ്പെട്ട കാഴ്ചയാണ് വാക്സ് വേൾഡ് മ്യൂസിയം. ശ്രീജി ഭാസ്കരൻ എന്നു പേരായ ഒരു ഐടി പ്രൊഫഷണലാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനികളും ദേശീയ നേതാക്കളുമാണ് ഇവിടെ ഇടം പിടിച്ചിരിക്കുന്നവർ. ഇതു കൂടാതെ ജനങ്ങളുടെ വ്യത്യസ്ത ജീവിത ശൈലികളും മെഴുകു പ്രതിമകളുടെ രൂപത്തിൽ കാണാം.
ഊട്ടി ഇന്ന് മറ്റു സ്ഥലങ്ങളുമായി നല്ല പൊലെ ബന്ധപ്പെട്ടിരിക്കുന്നു. ചെന്നൈയിൽ നിന്ന് 535 കി.മി.റോഡ് മാർഗ്ഗം സേലം വഴി ഇവിടേക്ക് എത്തിച്ചേരാം. മേട്ടുപ്പാളയത്തിൽ നിന്ന് കോത്തഗിരി വഴിയോ നേരിട്ടോ ഊട്ടിയിലേക്ക് റോഡ് ഉണ്ട്. കോത്തഗിരിയിൽ നിന്ന് കുണൂർ വഴിയും ഊട്ടിയിലേക്ക് റോഡ് നിലവിൽ ഉണ്ട് (8 കി.മീ.). കോയമ്പത്തൂരിൽ നിന്നും 89 കി.മീ. ആണ് ഊട്ടിയിലേക്കുള്ള ദൂരം. കോഴിക്കോട് നിന്ന് 187 കി.മീ. ദൂരം വരുന്ന റോഡ് ഉണ്ട്. മൈസൂർ നിന്നും ഗുഡല്ലൂർ വഴിയും (155 കി.മീ) ഉട്ടിയിലേക്ക് വരാം. ഈ വഴി അല്പം ദുർഘടം പിടിച്ചതും താറുമാറായതുമാണ്. അടുത്ത പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കൊടൈക്കനാലിലേക്ക് 236 കി.മീ. ദൂരമാണ് ഉള്ളത്. ഊട്ടിയിലെ റോഡുകൾ ടാറിട്ടതും നന്നായി സം‍രക്ഷിക്കപ്പെട്ടവയുമാണ്. ഇവയുടെ മേൽനോട്ടം നീലഗിരി മുനിസിപ്പാലിറ്റിയാണ് നടത്തുന്നത്. വിനോദസഞ്ചാരികളിൽ നിന്ന് ഈടാക്കുന്ന നികുതിയിൽ നിന്ന് ഒരു നിശ്ഴിത ശതമാനം മരാമത്തു പണികൾക്കായി നീക്കി വച്ചിരിക്കുന്നു.
മേട്ടുപ്പാളയത്തിൽ ‍നിന്നുള്ള നീലഗിരി മൗണ്ടൻ റെയിൽ ആണ് ഊട്ടിയിലേക്കുള്ള റെയിൽപ്പാത. ഇത് മീറ്റർഗേജ് ആണ്. പൽച്ചക്രം ഉപയോഗിച്ച് കയറ്റം കയറുന്ന പാതയും വണ്ടിയും (റാക്ക് റെയിൽവേ) ഇന്ത്യയിൽ ഇവിടെ മാത്രമാണ് ഉള്ളത്. 1891-ൽ തുടങ്ങി 1908-ൽ പൂർത്തിയാക്കിയ ഇതിന്റെ നിർമ്മാണം ബ്രിട്ടീഷ് നിർമ്മാണ വിദഗ്ദ്ധരാണ് നിർവ്വഹിച്ചത്. ഈ തീവണ്ടിയുടെ ആവി എൻജിൻ സ്വിറ്റ്സർലാന്റിലെ വിന്റർത്തുരിൽ നിർമ്മിച്ചതാണ്‌.ലോക പൈതൃക സ്മാരകങ്ങളിലൊന്നായി ഇതിനേയും ഡാർജിലിങ്ങിലെ ഹിമാലയൻ റെയിൽവേയേയും യുനെസ്ക്കോ തിരഞ്ഞെടുത്തിട്ടുണ്ട് . മേട്ടുപ്പാളയം പിന്നിട്ട് കുറച്ചു ദൂരം കഴിഞ്ഞാൽ ഈ സംവിധാനം ഉപയോഗിച്ചാണ് വണ്ടി മല കയറുന്നത്. ഇത്രയും ദൂരം വളരെപ്പഴക്കം ചെന്ന ആവി എൻജിൻ‍‍കൊണ്ടാണ് വണ്ടി ഓടുന്നത്. കൂനൂർ എത്തുംവരെ ഈ രീതിതുടരുന്നു. കൂനൂർ മുതൽ ഊട്ടി വരെ ഡീസൽ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഈ തീവണ്ടിയാത്ര ദൃശ്യ മനോഹരമായ ഒന്നാണ്. ഇന്ന് മറ്റു മാർഗ്ഗങ്ങളിലൂടെ എളുപ്പം ഊട്ടിയിൽ എത്താമെങ്കിലും വളരെയധികം സന്ദർശകർ ഇതിന്റെ പ്രത്യേകതമൂലം ഈ തീവണ്ടിയിലാണ് ഊട്ടിയിൽ എത്തുന്നത്.
കടപ്പാട് – ദീനദയാൽ വി.പി.(യാത്രികൻ ഗ്രൂപ്പ്), വിക്കിപീഡിയ

മലപ്പുറം ജില്ലയുടെ ചരിത്രം – നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ…


കേരളത്തിന്റെ വടക്കേ അറ്റത്തു നിന്നും അഞ്ചാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് മലപ്പുറം. ജനസാന്ദ്രതയേറിയ ജില്ലകളിലൊന്നാണിത്. നിലവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകൾ ഉള്ള ജില്ലയാണ് ഇത്. 33.61 ചതുരശ്ര കിലോമീറ്ററാണ് (12.98 ചതുരശ്ര മൈൽ) മലപ്പുറം നഗരത്തിൻറെ വിസ്തീർണം. മലപ്പുറം ജില്ലയുടെ ഭരണസിരാകേന്ദ്രമായി പ്രവർത്തിക്കുന്നത് 1970-ൽ രൂപീകൃതമായ ജില്ലയിലെ ആദ്യ മുനിസിപ്പാലിറ്റിയായ മലപ്പുറം മുനിസിപ്പാലിറ്റിയാണ്.
40 വാർഡുകളായി വിഭജിച്ചിരിക്കുന്ന നഗരത്തിൻറെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 2083 ആളുകളാണ്. 2011-ലെ സെൻസസ് അനുസരിച്ചു 1,698,645 ജനസംഖ്യയുള്ള മലപ്പുറം അർബൻ സമൂഹമാണ് കേരളത്തിലെ ഏറ്റവും വലിയ നാലാമത്തെ അർബൻ സമൂഹം. കോഴിക്കോട് നഗരത്തിൽനിന്നും 54 കിലോമീറ്ററും പാലക്കാട്‌ നഗരത്തിൽനിന്നും 90 കിലോമീറ്ററും കോയമ്പത്തൂർ നഗരത്തിൽനിന്നും 140 കിലോമീറ്റർ അകലെയുമാണ് മലപ്പുറം നഗരം.
യൂറോപ്യന്മാരുടേയും ബ്രിട്ടീഷുകാരുടേയും പട്ടാള ആസ്ഥാനമായിരുന്നു ഒരുകാലത്ത് മലപ്പുറം. മദ്രാസ് സ്പെഷ്യൽ പോലീസ് പിന്നീട് കേരള പിറവിയോടെ മലബാർ സ്പെഷ്യൽ പോലീസ് ആസ്ഥാനമായി മാറി. ടിപ്പുസുൽത്താൻ പണിത കോട്ടയുടെ അവശിഷ്ടങ്ങൾ ഇവിടെ ഉണ്ടായിരുന്നെങ്കിലും വികസനവും ദുരുപയോഗവും കാരണം ഇപ്പോൾ അത് ഇവിടെ നിലനിൽക്കുന്നില്ല.
പ്രാചീനകാലം മുതലേ സൈനിക ആസ്ഥാനമാണ് മലപ്പുറം, എന്നാൽ മലപ്പുറം നഗരത്തിൻറെ പ്രാചീനകാലത്തെ കുറിച്ചുള്ള രേഖകൾ ലഭ്യമല്ല. അതേസമയം ഊരകം, മേൽമുറി, പൊന്മള, വേങ്ങര തുടങ്ങിയ സ്ഥലങ്ങളിൽ കാണപ്പെട്ട ഫലകങ്ങളിൽനിന്നും ഗുഹാലിഖിതങ്ങളിൽനിന്നും ചില ചരിത്ര അടയാളങ്ങൾ ലഭ്യമാണ്. സ്ഥലപേരുകളായ വലിയങ്ങാടി, കൂട്ടിലങ്ങാടി, പള്ളിപ്പുറം തുടങ്ങിയവ മലപ്പുറം നഗരത്തിൻറെ ജെയിൻ – ബുദ്ധമത ചരിത്രത്തെ സൂചിപ്പിക്കുന്നു. മലപ്പുറം നഗരത്തിലെ ഊരകം കുന്നിലെ സമുദ്ര നിരപ്പിൽനിന്നും 2000 അടി മുകളിൽ സ്ഥിതിചെയ്യുന്ന 1500 വർഷം പഴക്കമുള്ള ജെയിൻ അമ്പലം ഇതിനു തെളിവാകുന്നു. അനവധി ഭരണകർത്താക്കൾക്കു കീഴിൽ ചിതറിക്കിടന്ന മലപ്പുറം നഗരം സാമൂതിരി പടയോട്ടക്കാലത്ത് ഒരേ ഭരണത്തിനു കീഴിൽ വന്നു, അവരുടെ സൈനിക ആസ്ഥാനവുമായി. കോട്ടപ്പടി മൈതാനം ഒരുകാലത്ത് സാമൂതിരി സൈനികരുടെ പരിശീലന സ്ഥലമായിരുന്നു. മൈസൂർ രാജാവായ ഹൈദർ അലി കീഴടക്കുന്നതുവരെ 800 വർഷം സാമൂതിരിമാർ മലപ്പുറം ഭരിച്ചു.
ഇസ്ലാമിക പഠനത്തിൻറെയും വേദ പഠനത്തിൻറെയും കേന്ദ്രമായിരുന്നു മലപ്പുറം. ബ്രിട്ടീഷ്‌ ഭരണകാലത്ത് മദ്രാസ്‌ സംസ്ഥാനത്തിൻറെ ഭാഗമായിരുന്നു മലപ്പുറം. ബ്രിട്ടീഷ്‌ ഭരണകാലത്ത് പോരാട്ടങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു മലപ്പുറം, മാപ്പിള ലഹള എന്ന പേരിൽ പ്രശസ്തമാണ്. പൂക്കോട്ടൂർ, ആനക്കയം തുടങ്ങിയ സ്ഥലങ്ങൾ ഇതിൻറെ പേരിൽ പ്രശസ്തമാണ്. ബ്രിട്ടീഷ്‌ സൈന്യത്തിൻറെ ആസ്ഥാനമായിരുന്ന പെരുമ്പറമ്പ് എന്ന മലപ്പുറം നഗര സഭയുടെ ഭാഗമായ സ്ഥലം പിന്നീട് മലബാർ വിപ്ലവത്തിനുശേഷം രൂപീകരിച്ച മലബാർ സ്പെഷ്യൽ പൊലീസിൻറെ (എംഎസ്പി) ആസ്ഥാനമായി. മലബാർ‍ കലാപവും ഖിലാഫത്ത് സമരവും മലപ്പുറത്തിന് ചരിത്ര പ്രാധാന്യം നല്കുന്നു. ബ്രിട്ടീഷുകാരുടെ ആധിപത്യത്തിനും നാട്ടുകാരായ ജന്മികൾക്കും എതിരെയുള്ള കലാപം ഇന്ത്യാചരിത്രത്തിലെ ശ്രദ്ധേയമായ അദ്ധ്യായമാണ്. ഈ പോരാട്ടങ്ങൾ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നത്.
മദിരാശി സംസ്ഥാനത്തിലെ പ്രമുഖ ജില്ലയാ‍യിരുന്ന മലബാർ കേരളപ്പിറവിക്കു ശേഷം (1956 നവംബർ 1) കണ്ണൂർ,കോഴിക്കോട്,പാലക്കാട് എന്നീ മൂന്നുജില്ലകളായി വിഭജിക്കപ്പെട്ടു. അതിൽ കോഴിക്കോടു ജില്ലയിലെ ഏറനാട് താലൂക്കും തിരൂർ താലൂക്കും പാലക്കാട് ജില്ലയിലെ പൊന്നാനി, പെരിന്തൽമണ്ണ താലൂക്കിലെ ഭൂരിഭാഗം വരുന്ന പ്രദേശങ്ങളും കൂട്ടിച്ചേർത്തുകൊണ്ടാണ് 1969 ജൂൺ 16ന് ഈ ജില്ല രൂപവത്കരിച്ചത്.
നഗരത്തിൻറെ തലസ്ഥാനം എന്ന രീതിയിൽ ജില്ലാ കലക്ട്രേറ്റ്‌, ജില്ലാ ട്രഷറി, ആർടിഒ, പിഡബ്ല്യൂഡി ഡിവിഷൻ ഓഫീസ്, ജില്ലാ പഞ്ചായത്ത്‌, ടൌൺ പ്ലാനിംഗ് ഓഫീസ്, ടെക്സ്റ്റ്‌ ഡിപ്പോ, ജില്ലാ മെഡിക്കൽ ഓഫീസ് തുടങ്ങിയ വിവിധ ഭരണസിരാകേന്ദ്രങ്ങളും സർക്കാർ ഓഫീസുകളും അടങ്ങിയ സിവിൽ സ്റ്റേഷൻ ഉണ്ട്.മുനിസിപ്പൽ ചെയർമാൻ നയിക്കുന്ന മലപ്പുറം മുനിസിപ്പാലിറ്റിയാണ് നഗരത്തിൻറെ ഭരണനിർവഹണം നടത്തുന്നത്. ജില്ലയെ ഏറനാട്, നിലമ്പൂർ, പെരിന്തൽമണ്ണ, തിരൂർ, പൊന്നാനി, തിരൂരങ്ങാടി, കൊണ്ടോട്ടി എന്നിങ്ങനെ 7 താലൂക്കുകളായി തിരിച്ചിരിക്കുന്നു.
കേരളസംസ്ഥാനത്തിൻറെ മധ്യഭാഗത്തയാണ് മലപ്പുറം സ്ഥിതിചെയ്യുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ അനവധി ചെറു കുന്നുകളും പുഴകളും ഒഴുകുന്ന സ്ഥലമാണു മലപ്പുറം. കേരളത്തിലെ പ്രധാനപ്പെട്ട നദികളിൽ ഒന്നായ കടലുണ്ടിപ്പുഴ നഗരത്തിലൂടെ ഒഴുകുന്നു. നഗരം വൃത്തിയായി സൂക്ഷിക്കുന്ന ചരിത്രമുള്ള ചുരുക്കം ചില മുനിസിപ്പാലിറ്റികളിൽപ്പെട്ടതാണ് മലപ്പുറം മുനിസിപ്പാലിറ്റി. മലപ്പുറം ജില്ലയുടെ മധ്യത്തിൽ തന്നെയാണ് മലപ്പുറം നഗരവും സ്ഥിതിചെയ്യുന്നത്.
മലപ്പുറത്തിൻറെ സമ്പദ്ഘടനയിൽ വലിയ പങ്കുവഹിക്കുന്നത് പ്രധാനമായും ഗൾഫ്‌ രാജ്യങ്ങളിൽ ജോലിചെയ്യുന്നവരാണ്. വർധിച്ച തോതിലുള്ള ഗൾഫ് കുടിയേറ്റം കേരളത്തിന്റെ തന്നെ സമ്പത്ത് ഘടനയെ സ്വാധീനിച്ച ഘടകം ആണ്. മലപ്പുറത്തെ ബാങ്കുകളിൽ വലിയ എൻആർഐ നിക്ഷേപങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ പെർ കാപിറ്റ ഡിപ്പോസിറ്റ് ഉള്ള ഇന്ത്യയിലെ 10 നഗരങ്ങളിൽ ഒൻപതാം സ്ഥാനത്ത് മലപ്പുറമാണ് എന്നത് സ്വാഭാവികമാണ്. വലിയ വാണിജ്യനഗരമാണ് മലപ്പുറം, ഹോട്ടൽ, ബേക്കറി രംഗമാണ് മുൻപന്തിയിൽ നിൽക്കുന്നത്, അവയ്ക്കു പുറമേ ടെക്സ്റ്റൈൽ, മെഡിക്കൽ രംഗവും വളരെ ശക്തമാണ്. എല്ലാ പ്രമുഖ വാഹനനിർമാതാക്കളും മലപ്പുറം നഗരത്തിൽ തങ്ങളുടെ ഷോറൂം ആരംഭിച്ചത് വഴി, കഴിഞ്ഞ രണ്ടു വർഷങ്ങളായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുന്ന ആർടിഒ ആയി മലപ്പുറം മാറി. എല്ലാ വർഷവും 250 കോടി രൂപ നേടുന്ന മലപ്പുറം ആർടിഒ കേരള വാഹന വകുപ്പിൻറെ സ്വർണ്ണ ഖനിയായിട്ടാണ് കരുതപ്പെടുന്നത്.
ടൂറിസം നഗരത്തിലേക്ക് ഇന്ന് മലപ്പുറം അനവധി ആളുകളെ എത്തിക്കുന്നു. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വധിച്ച സ്ഥലമായ കോട്ടക്കുന്ന് ഇന്നൊരു വിനോദ സഞ്ചാര കേന്ദ്രമാണ്. കോട്ടക്കുന്നും ശാന്തിതീരം പാർക്ക് തുടങ്ങിയ ടൂറിസ്റ്റ് സ്ഥലങ്ങൾ എല്ലാ വർഷവും സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്നും ലക്ഷക്കണക്കിനു ആളുകളെ നഗരത്തിൽ എത്തിക്കുന്നു. പ്രധാനമായും ഇസ്ലാം മത വിശ്വാസികളാണിവിടെ ഉള്ളത്. കാൽപന്തുകളിക്ക് ഏറെ ആരാധകരുള്ള ഈ പ്രദേശത്ത് നിന്നും നിരവധി കളിക്കാർ ദേശീയ ടീമിലേക്ക് ഉയർന്നു വന്നിട്ടുണ്ട്. മലപ്പുറത്തുകാരുടെ സ്നേഹവും സാഹോദര്യവും എവിടെയും പ്രശസ്തമാണ്. രാജ്യത്തെ ഏറ്റവും വലിയ ഹജ്ജ് പഠന ക്യാമ്പ് മലപ്പുറം മഅ്ദിൻ അകാദമിയിലാണ് നടക്കാറുള്ളത്. റമളാൻ ഇരുപത്തി ഏഴാം രാവിൽ മലപ്പുറം സ്വലാത്ത് നഗറിൽ നടക്കുന്ന പ്രാർത്ഥന സമ്മേളനത്തിൽ ലക്ഷം വിശ്വാസികളാണ് പങ്കെടുക്കാറുള്ളത്. രാജ്യത്തെ ഏറ്റവും വലിയ ഇഫ്താർ സംഗമവും മലപ്പുറത്ത് നടന്നു വരുന്നു.
മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസമേഖലയിൽ വളരെ വലിയ സ്വാധീനം ചെലുത്തിയത് മലപ്പുറത്തിന്‌റെ ഗവൺമൈന്റ് സ്‌കൂളുകളാണ്. വിദ്യാഭ്യാസ മേഖലയിൽ മലപ്പുറം ഇന്നും അവഗണിക്കപ്പെട്ട ജില്ലയാണ്. ധാരാളം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് പ്രൈവറ്റ് സ്ഥാപനങ്ങളെ ആണ് സമീപിക്കുന്നത്.
മലപ്പുറത്തിൻറെ സമ്പദ്ഘടനയിൽ വലിയ പങ്കുവഹിക്കുന്നത് പ്രധാനമായും ഗൾഫ്‌ രാജ്യങ്ങളിൽ ജോലിചെയ്യുന്നവരാണ്.
കടപ്പാട് – വിക്കിപീഡിയ.

ഫ്ലൈറ്റ് യാത്രയിൽ സംഭവിക്കുന്നത്:


ഫ്ലൈറ്റില്‍ എയര്‍ കണ്ടീഷന്‍ ഇല്ലന്ന് നാം ആദ്യം മനസിലാക്കുക . ഏകദേശം പന്ത്രണ്ടു കിലോമീറ്റര്‍ ഉയരത്തിലാണ് വിമാനം പറക്കുന്നത്.
അപ്പോള്‍ താപനില ഏകദേശം മൈനസ് നാല്‍പ്പത്തി അഞ്ചു ഡിഗ്രി സെല്‍ഷ്യസ് എങ്കിലും ആയിട്ടുണ്ടാകും.
വെള്ളം ഐസാകാന്‍ സീറോ ഡിഗ്രി മതിയെന്ന് നിങ്ങൾക്കറിയാല്ലോ. അതിലും എത്രയോ കടുത്ത തണുപ്പാണ് ആകാശത്ത് അനുഭവപ്പെടുന്നത്.
വിമാനത്തിന്‍റെ എഞ്ചിന്‍റെ (ടര്‍ബൈന്‍റെ) അകത്ത് ഒരു Combustion chamber ഉണ്ട് . അതിലൂടെ കൊടു തണുപ്പുള്ള ഈ വായു കടന്നു ചൂടാകും.
ഈ വായു നേരിട്ടു ആളുകള്‍ക്കു കൊടുക്കാന്‍ സാധിക്കില്ല. ആ വായുവിനെ ഒരു Heat exchanger ലൂടെ കടത്തിവിടും. യാത്രക്കാർക്ക് ഉപയോഗയോഗ്യമായ രീതിയില്‍ അതിനെ തണുപ്പിക്കും.
ഈ വായുവാണ് നമ്മുടെ തലയുടെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഡക്റ്റു വഴി ( നോബുകള്‍ വഴി ) നമുക്കു ലഭിക്കുന്നത്. ഇതിനെ Bleed air എന്നാണു പറയുക.
ഇതു കൂടാതെ വിമാനത്തിനകത്ത് ഉള്ള പ്രഷര്‍ (Cabin pressure) നിരന്തരം മെയിന്‍റയിന്‍ ചെയ്യേണ്ടതുണ്ട്. കാരണം
ഏകദേശം 120 മുതല്‍ 538 വരെ ആളുകളാണ് ഒരു ഫ്ലൈറ്റില്‍ ഉണ്ടാവുക .
കാബിന്‍ പ്രെഷര്‍ നിയന്ത്രിക്കുന്നതിനായി ഇത്രയും ആളുകള്‍ പുറത്തേയ്ക്കു വിടുന്ന ഉച്ചാസ വായു വിമാനത്തിനു പുറത്തേയ്ക്കു കൊണ്ടുപോകേണ്ടതുണ്ട്. അതിനു പ്രത്യേകം വാള്‍വുകള്‍ ഉപയോഗിക്കുന്നു.
വിമാനത്തിനകത്തേയ്ക്ക് വരുന്നതും പോകുന്നതുമായ വായുവിന്റെ അളവ് കൃത്യമാക്കി നിലനിറുത്തുന്നത് ഈ വാള്‍വുകള്‍ ആണ്.
അല്പം കൂടി സാങ്കേതികമായി പറഞ്ഞാല്‍, ഈ വാള്‍വുകള്‍ വഴി നടക്കുന്ന എയര്‍ ചേഞ്ച് റേറ്റ് എന്നത്
വിമാനത്തിനുള്ളിലെ മൊത്തം വായു ഒരു മണിക്കൂറില്‍ ഏകദേശം 15 മുതല്‍ 20 ഇരട്ടി വരെയെങ്കിലും മാറിക്കൊണ്ടിരിണം എന്ന കാല്‍ക്കുലേഷനില്‍ ആണ്.
ഇതിലെ വ്യതിയാനം കാരണമാണ് ചിലപ്പോള്‍ നമുക്ക് ചെവി അടഞ്ഞതു പോലെയും മൂക്കടപ്പും ഛര്‍ദ്ദിക്കാനുള്ള ത്വരയും തലവേദനയും എല്ലാം അനുഭവപ്പെടുന്നത്.
എന്തായാലും ഇത്രയും വലിയ അളവില്‍ വായുവിനെ അകത്തേയ്ക്കും പുറത്തേയ്ക്കും ചലിപ്പിച്ചാണ് ഓരോ വിമാന യാത്രയും
നടക്കുന്നത്.
അതിനാല്‍ തന്നെ അതിനകത്തിരിക്കുന്ന ഓരോ വ്യക്തിയും അവരുടെ ഉച്ചാസ നിശ്വാസ വായുവിനെ നിരന്തരം പങ്കിട്ടു കൊണ്ടിരിക്കുന്നുണ്ട്.
ഇതു തന്നെയാണ് കൊറോണ വ്യാപനത്തിന്റെ മുഖ്യ ശതമാനവും വിമാനയാത്ര വഴി ആകാനുള്ള കാരണവും.
അത്രയും വെലോസിറ്റിയിലും പ്രഷര്‍ ചെയിഞ്ചിലും എക്സ്ചേഞ്ചിലും
നടക്കുന്ന കൃത്രിമ ശ്വസന വായുവിന്‍റെ കൈമാറ്റം നൂറു ശതമാനം ക്ലോസ്ഡ് ചേംബര്‍ ആയ വിമാനത്തില്‍ നിരന്തരം നടക്കുന്നു.
ഒരു ബസ് അല്ലെങ്കില്‍ ട്രയിന്‍ യാത്രയെക്കാള്‍ വെറും മൂന്നോ നാലോ മണിക്കൂറുകള്‍ മാത്രം നീളമുള്ള വിമാനയാത്രയില്‍ നാം വേഗത്തില്‍ ക്ഷീണിതരാകുന്നതും ഇതുകൊണ്ടാണ്.
ഇതുകൂടാതെ സാങ്കേതിക പ്രശ്നങ്ങള്‍ വേറെയുമുണ്ട്. വെറുതെ നിറുത്തിയിട്ടാല്‍ കാശു ചെലവാകുന്ന ഏക വാഹനം വിമാനമാണ്.
ലാന്‍ഡിംങ് ചാര്‍ജ്, പാർക്കിംഗ് ചാർജ് , ഹാൻഡ്ലിംഗ് ചാർജ് , ജോബ് ഷിഫ്റ്റിംഗ് , അക്കമഡേഷൻ എക്സ്പൻസ് മുതലങ്ങോട്ട് ഒരു വലിയ തുക അതിനു വേണം. അതുകൊണ്ടു വിമാനങ്ങള്‍ പൊതുവേ നിലത്തു നിറുത്താറില്ല. വിമാനക്കമ്പനികള്‍ അതു നിലംതൊടാതെ പറപ്പിച്ചു കൊണ്ടേയിരിക്കും. (അവരേം കുറ്റം പറയാൻ പറ്റില്ല )
ഇതിനിടയില്‍ ഒരു ലൊക്കേഷനില്‍ നിന്നും മറ്റൊരു ലൊക്കേഷനിലേയ്ക്ക് പോകുമ്പോള്‍ എല്ലാ വിമാനങ്ങളിലും വലിയ അണുനശീകരണമൊന്നും നടക്കുന്നില്ല. അതിനുള്ള സാവകാശം
അവര്‍ക്കു ലഭിക്കുന്നില്ല.
വിലകൂടിയ ടിക്കറ്റുകള്‍ ഈടാക്കുന്ന വിമാന കമ്പനികള്‍ മാത്രമാണ് ആരോഗ്യ സുരക്ഷാ വിഷയത്തില്‍ മികച്ച സംവിധാനങ്ങള്‍ പാലിക്കുന്നുള്ളൂ .
അതിനാല്‍, ഈ കൊറോണ കാലത്ത് അത്രയ്ക്ക് അത്യാവശ്യമില്ലാത്ത വിമാന യാത്രകള്‍ കഴിവതും ഒഴിവാക്കുക. പ്രത്യേകിച്ച് ഗർഭിണികൾ, പ്രായം കൂടിയവർ, നിരന്തരമായി മരുന്നു കഴിച്ചു കൊണ്ടിരിക്കുന്നവർ, പത്തു വയസ്സിനു താഴെയുള്ള കുട്ടികൾ....(നമ്മുടെ സേഫ്റ്റി നാം തന്നെ നോക്കുക )

മുസിരിസ് : ചരിത്രങ്ങളിൽ ഇടം നേടിയ കേരളത്തിലെ ഒരു മണ്മറഞ്ഞ തുറമുഖനഗരം




പൗരാണിക കാലത്ത്, ലോകത്തെ ഏറ്റവും വലിയ വാണിജ്യതുറമുഖമെന്ന് അനുമാനിക്കപ്പെടുന്ന സ്ഥലമാണ് മുസിരിസ്. 2500 കൊല്ലം മുൻപ് ലോകത്തെ പ്രമുഖ വാണിജ്യ കേന്ദ്രമായിരുന്ന മുസിരിസ്, സുഗന്ധവ്യഞ്ജനങ്ങൾ മുതൽ അമൂല്യരത്നങ്ങൾ വരെ ഗ്രീക്കുകാർ, റോമാക്കാർ തുടങ്ങിയ പ്രമുഖ വാണിജ്യ രാജ്യങ്ങളുമായി വിനിമയം ചെയ്തിരുന്നു.
ഒന്നാം നൂറ്റാണ്ടിലെ പ്രമുഖ വാണിജ്യതുറമുഖ കേന്ദ്രമായിരുന്നു മുസിരിസ്. ദക്ഷിണേന്ത്യയിൽ, കേരളത്തിലെ കൊടുങ്ങല്ലൂരിനോട് ചേർന്നാണ് മുസിരിസ് നില നിന്നിരുന്നത് എന്ന് കരുതപ്പെടുന്നു. കൊടുങ്ങല്ലൂർ ഭരിച്ചിരുന്ന ചേര – പാണ്ഡ്യ രാജാക്കന്മാരുടെ കാലഘട്ടത്തിലാണ് മുസിരിസ് പ്രബലമായ വാണിജ്യ കേന്ദ്രമായി രൂപപ്പെടുന്നത്. 9ാം നൂറ്റാണ്ടിൽ പെരിയാർ തീരപ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന 10 വൈഷ്ണവക്ഷേത്രങ്ങൾ അക്കാലഘട്ടത്തിലെ പാണ്ഡ്യരാജാക്കന്മാരുടെ സ്വാധീനത്തിനുള്ള തെളിവാണ്. പൗരാണിക തമിഴ് കൃതികളിലും യൂറോപ്യൻ സഞ്ചാരികളുടെ രചനകളിലും മുസിരിസിനെക്കുറിച്ച് പരാമർശമുണ്ട്. വിഭജിച്ചൊഴുകുക എന്നർത്ഥമുള്ള മുസിരി എന്ന തമിഴ് വാക്കിൽ നിന്നാണ് മുസിരിസ് എന്ന് പേര് ഉരുത്തിരിഞ്ഞത്. അക്കാലത്ത് കൊടുങ്ങല്ലൂർ ഭാഗത്തൂടെ ഒഴുകിയിരുന്ന പെരിയാർ രണ്ടുശാഖകളായൊഴുകിയതിൽ നിന്നാണ് ഈ പദം ലഭിച്ചത് എന്ന് കരുതപ്പെടുന്നു.
ദക്ഷിണേഷ്യയിലെ പ്രമുഖവാണിജ്യ കേന്ദ്രമായിരുന്ന മുസിരിസ്, ഈജിപ്റ്റുകാർ, ഗ്രീക്കുകാർ,ഫിനീഷ്യൻസ്, യമനികൾ ഉൾപ്പെടെയുള്ള അറബികൾ തുടങ്ങിയ പ്രമുഖ വാണിജ്യ നഗരങ്ങളുമായെല്ലാം കച്ചവടം നടത്തിയിരുന്നു. കയറ്റുമതി ചെയ്യപ്പെട്ടവയിൽ സുഗന്ധവ്യഞ്ജനങ്ങൾ (കുരുമുളക്, ഏലം), മരതകം, മുത്ത്‌ തുടങ്ങിയ അമൂല്യരത്നങ്ങൾ, ആനക്കൊമ്പ്, ചൈനീസ് പട്ട് തുടങ്ങിയവയെല്ലാമുണ്ടായിരുന്നു.
അഞ്ചാം നൂറ്റാണ്ടിൽ റോമൻ തുറമുഖങ്ങൾ ക്ഷയോന്മുഖമായത് മുതലാണ് മുസിരിസ് പ്രബലമാകുന്ന്ത്. 14ം നൂറ്റാണ്ടിൽ പെരിയാറിലെ പ്രളയത്തിൽ മുസിരിസ് നാമാവശേഷമായി എന്നാണ് ചരിത്രരേഖകൾസാക്ഷ്യപ്പെടുത്തുന്നത്.
കേരളത്തിൻറെ സമ്പന്നമായ വാണിജ്യചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ് നോർത്ത് പറവൂർ, പട്ടണം, കൊടുങ്ങല്ലൂർ പ്രദേശങ്ങളിൽ ഖനനം ചെയ്തതിലൂടെ ലഭിച്ച പൗരാണിക അവശിഷ്ടങ്ങൾ. ശിലാലിഖിതങ്ങൾ, പൗരാണിക നാണയങ്ങൾ, വസ്ത്രങ്ങൾ, കാർഷികയന്ത്രങ്ങൾ, ചിത്രങ്ങൾ ആലേഖനം ചെയ്ത വസ്ത്രങ്ങൾ തുടങ്ങിയവയെല്ലാം സമീപപ്രദേശങ്ങളിലെ ഖനനത്തിലൂടെ ലഭിക്കുകയുണ്ടായി.
മുസിരിസ് നിലനിന്നിരുന്നു എന്ന് കരുതപ്പെടുന്ന പ്രദേശങ്ങളെ പൈതൃകസംരക്ഷണ മേഖലയായി പ്രഖ്യാപിക്കുകയുണ്ടായി. ഏറണാകുളം ജില്ലയിലെ വടക്കൻ പറവൂർ മുതൽ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ വരെ നീണ്ടു കിടക്കുന്നതാണ് മുസിരിസ്-പൈതൃകസംരക്ഷണമേഖല. ഏറണാകുളം ജില്ലയിൽ ചേന്ദമംഗലം, ചിറ്റാറ്റുകര, വടക്കേക്കര, പള്ളിപ്പുറം പഞ്ചായത്തുകളും തൃശൂർ ജില്ലയിൽ എറിയാട്, മതിലകം, ശ്രീനാരായണപുരം വെള്ളാങ്ങല്ലൂർ പഞ്ചായത്തുകളും ഇതിൽ ഉൾപ്പെടുന്നു.
ഇന്ത്യയിലെ തന്നെ ഏറ്റവും പ്രാചീനമായ വാണിജ്യതുറമുഖമായിരുന്നു മുസിരിസ്. റോമാക്കാർ, യവനക്കാർ തുടങ്ങിയവർ ആദ്യമായി തെക്കൻ ഏഷ്യൻ ഭൂഖണ്ഡവുമായി വാണിജ്യബന്ധം സ്ഥാപിച്ചത് മുസിരിസുമായിട്ടാണ് എന്ന് കരുതപ്പെടുന്നു. വിയന്ന മ്യുസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ഒരു ചുരുളിൽ (Papyrus) അലക്സാന്ദ്രിയയും മുസിരിസും തമ്മിൽ നടത്തിയിരുന്ന വാണിജ്യ കരാറുകളുടെ രേഖകൾ കാണാം. 2500 വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന അതീവസമ്പന്നമായ ഒരു തുറമുഖ സംസ്കാരത്തിന്റെ അവശേഷിപ്പാണ് മുസിരിസ്.
പൗരാണിക തമിഴ് സംഘം കൃതികളിൽ വാണിജ്യതുറമുഖമായിരുന്ന മുസിരിയെക്കുറിച്ച് നിരവധി പരാമർശങ്ങളുണ്ട്. സംഘം കാലഘട്ടത്തിലെ പ്രമുഖ തമിഴ് കൃതിയായ ‘അകനന്നുറു’ (Aka-Nannuru) വിൽ പെരിയാർ തീരത്തടുക്കുന്ന യവനകപ്പലുകളെക്കുറിച്ച് പരാമർശമുണ്ട്. സംഘം കാലഘട്ടത്തിലെ മറ്റൊരു പ്രമുഖ കൃതിയായ ‘പുരാനന്നുറു’ (Pura-Nannuru) വിൽ മുസിരിയുടെ ജലാശയങ്ങളെക്കുറിച്ചും, വാണിജ്യസംഘങ്ങളെക്കുറിച്ചും പരാമർശമുണ്ട്. തമിഴ് പൗരാണിക കൃതിയായ പത്തിരുപ്പാട്ടിൽ (Pathiruppatu) കടലിൽ കൂടി കൊണ്ടുവന്ന ആഭരങ്ങളും മറ്റും സൂക്ഷിക്കുന്ന തുറമുഖങ്ങളെക്കുറിച്ച് പരാമർശങ്ങളുണ്ട്. പൗരാണിക സഞ്ചാരിയായിരുന്ന പ്ലിനി യുടെ (Pliny the Elder) സഞ്ചാരലേഖനങ്ങളിൽ മുസിരിസിനെക്കുറിച്ചു പരാമർശമുണ്ട്.
പട്ടണം ഉദ്ഘനനപ്രദേശം : കൊടുങ്ങല്ലൂരിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള എറണാകുളം ജില്ലയിലെ ‘പട്ടണം പ്രദേശത്തു നടത്തിയ ഘനനത്തിൽ മഹാശിലായുഗത്തിലെ (Megalithic age) പാത്രങ്ങൾ, ചെമ്പ്-ഇരുമ്പ് നാണയങ്ങൾ, പത്തെമാരികളുടെ അവശിഷ്ടങ്ങൾ, ചെറിയ തടിവള്ളങ്ങളുടെ അവശിഷ്ടങ്ങൾ തുടങ്ങിയ സുപ്രധാന തെളിവുകൾ ലഭിച്ചു.
പള്ളിപ്പുറം കോട്ട : 1503 ൽ പോർട്ടുഗീസുകാർ നിർമ്മിച്ച കോട്ട മുസിരിസ് തുറമുഖത്തെത്തുന്ന കപ്പലുകൾ നന്നാക്കാനും,സാധനങ്ങൾ സൂക്ഷിക്കാനുമുള്ള സ്ഥലമായി ഉപയോഗിച്ചിരുന്നു. ഒരു നിലയിൽ വെടിമരുന്നു സൂക്ഷിക്കുകയും മറ്റൊരു നില ആശുപത്രിയായും ഉപയോഗിച്ച് വന്നു. 1662 ഡച്ചുകാർ കോട്ട കീഴടക്കുകയുണ്ടായി.
കരൂപ്പടന്ന ചന്ത, കോട്ടപ്പുറം ചന്ത : തൃശൂരിൽ സ്ഥിതി ചെയ്യുന്ന കരൂപ്പടന്ന ചന്തയും, കോട്ടപ്പുറം ചന്തയും മുസിരിസ് പ്രതാപകാലത്തെ പ്രമുഖ വാണിജ്യ കേന്ദ്രങ്ങളായിരുന്നു. മുസിരിസ് തുറമുഖം വഴിയെത്തിയിരുന്ന വിദേശസാമഗ്രികൾ വ്യാപാരം ചെയ്തിരുന്ന പ്രമുഖ കേന്ദ്രങ്ങൾ കൂടിയായിരുന്നു കരൂപ്പടന്ന ചന്തയും കോട്ടപ്പുറം ചന്തയും.
കേരള സർക്കാരിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പദ്ധതി, മൺമറഞ്ഞുപോയ മുസിരിസിൻറെ ചരിത്രപരവും സാംസ്കാരികവുമായ ഔന്നത്യം പുറംലോകത്തിനു പ്രകാശനം ചെയ്യാൻ ലക്ഷ്യമിട്ടിട്ടുള്ളതാണ്. 2006 ൽ പട്ടണം ഉദ്ഘനനത്തോടെയാണ് പദ്ധതി ആരംഭിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ പൈതൃക സംരക്ഷണപദ്ധതി കൂടിയാണ് മുസിരിസ്.

നാമജപം എന്തിന് എങ്ങനെ ?


(രണ്ടാം ഭാഗം) ജപത്തിനായി സ്വന്തം മുറിയുടെ കോണോ അല്ലെങ്കിൽ പൂജാമുറിയോ ഉപയോഗിക്കാം. മുറി നല്ല വായുസഞ്ചാരമുള്ളതും വൃത്തിയായും, പവിത്രമായും സൂക്ഷിക്കണം. ഗുരുവിൻ്റേയും ഇഷ്ടദേവതയുടെയും പടങ്ങൾ സ്ഥിരമായി സ്ഥാപിക്കുകയും, രണ്ടു സന്ധ്യകളിലും നിലവിളക്ക് കൊളുത്തി വെക്കുകയും വേണം. ജപത്തിന് തയ്യാറെടുക്കുന്ന സാധകൻ ശരീരമന:ശുദ്ധികൾ പാലിക്കേണ്ടതാണ്. സൂര്യോദയത്തിന് തൊട്ടുമുമ്പുള്ള ബ്രാഹ്മമുഹൂർത്തംവും, സായംസന്ധ്യയിലെ ഗോധൂളി മുഹൂർത്തവുമാണ് ജപത്തിന് ഉചിതമായ സമയം. സൂര്യൻ്റെ ഉദയാസ്തമനങ്ങളിൽ ആണ് ആത്മചൈതന്യം ഏറ്റവും കൂടുതൽ സ്ഫുരിക്കുന്നത്. ആ സമയങ്ങളിൽ ദിവ്യമായ ആകർഷണശക്തി അല്ലെങ്കിൽ കാന്തശക്തി അനുഭവപ്പെടുന്നു. ചരാചരങ്ങളെല്ലാം നിശ്ബ്ദമായിരിക്കുന്ന സമയം മനസ്സ് ഏകാഗ്രമാകുകയും സത്വ ഗുണംകൊണ്ട് നിറയുകയും ചെയ്യും.ഭൂസ്പർശമില്ലാതെ യോഗ്യമായ ആസനത്തിൽ ഇരുന്നാണ് ജപിക്കേണ്ടത്. പത്മാസനം, അർദ്ധ പത്മാസനം, സിദ്ധാസനം, സുഖാസനം തുടങ്ങി യോഗ്യമായ ആസനങ്ങൾ തിരഞ്ഞെടുക്കാം. ജപ സമയത്തുണ്ടാകുന്ന ആധ്യാത്മിക ശക്തി എർത്ത് ചെയ്തു പോകാതിരിക്കാനാണ് ഭൂസ്പർശമില്ലാതെ കമ്പിളി, മാൻതോൽ,പട്ടുവസ്ത്രം മരപ്പലക, പായ(എഴുത്തോല) എന്നിവയിൽ ഏതെങ്കിലും ഇരിക്കുവാനായി ഉപയോഗിക്കുന്നത്.ഭൂസ് പർശം ദുഃഖത്തെയാണ് പ്രധാനം ചെയ്യുന്നത്. ധരണ്യാം ദുഃഖ സംഭൃതിർ എന്നാണ് പ്രമാണം.സാധകൻ ജപത്തിനായിരിക്കുമ്പോൾ കിഴക്കോട്ടോ വടക്കോട്ടോ തിരിഞ്ഞിരിക്കണം. ഭൂമിയുടെ ദിനചലനം പടിഞ്ഞാറുനിന്ന് കിഴക്കോട്ടാണ് അതുകൊണ്ട് ഭൂമിയുടെ ചലനദിശയിലേക്ക് അഭിമുഖമായിരിക്കണം. ഭൂമിയുടെ കാന്തിക വിദ്യുത് തരംഗം ദക്ഷിണ ധ്രുവത്തിൽ നിന്ന് ഉത്തരധ്രുവത്തിലേക്കാണ് പ്രവഹിക്കുന്നത്. വടക്കോട്ട് അഭിമുഖമായിരിക്കുമ്പോൾ തരംഗ പ്രവാഹത്തിൻ്റെ ദിശയിലേക്കാണ് നാം തിരിഞ്ഞിരിക്കുന്നത്. മാത്രമല്ല ഹിമാലയത്തിലെ ഋഷികളോടുള്ള ആത്മ സമ്പർക്കമാണ് വടക്കോട്ട് തിരിഞ്ഞിരിക്കുന്നതിൻ്റെ ഫലം.
സാധകൻ യോഗ്യമായ ആസനത്തിലിരുന്ന് കൈപ്പത്തി രണ്ടും മുട്ടിന്മേൽ വച്ച് ചിന്മുദ്രയോ, ശാംഭവി മുദ്രയോ പിടിച്ച് നട്ടെല്ല് നിവർന്നിരിക്കുക. നട്ടെല്ലും, കഴുത്തും, ശിരസ്സും നേർരേഖയിൽ വരത്തക്കവണ്ണം നിവർന്നിരിക്കണം. നമ്മുടെ ഉള്ളിൽ നിന്ന് ഏതെങ്കിലും ചിന്ത ഉയരുമ്പോൾ മൂലാധാരത്തിൽ നിന്ന് ഊർദ്ധ്വമുഖമായി ഒരു കറൻ്റ് പുറപ്പെടും. അത് സൂക്ഷ്മനയിൽ കൂടി മസ്തിഷ്ക സിരാകേന്ദ്രത്തിലേക്ക് കുതിച്ചു കയറും. ഈ കറൻ്റ് തടസ്സം കൂടാതെ കടന്നുപോകുന്നതിന് നിവർന്നിരിക്കേണ്ടത് അത്യാവശ്യമാണ്. സമം കായ ശിരോഗ്രീവം ധാരയന്ന ചലം സ്ഥിര:( യോഗിയായവൻ ദേഹം, കഴുത്ത്, ശിരസ്സ് ഇവ ഇളകാതെ സമയമായി വെച്ചുകൊണ്ട് നിശ്ചലനായിരിക്കണം ) എന്ന് ഭഗവാൻ ഗീതയിൽ പറയുന്നു. മൂന്നുപ്രാവശ്യം ഓങ്കാരത്തോടു കൂടി ജപം ആരംഭിക്കണം. (തസ്യവാചക:പ്രണവ:) പരമാത്മാവിൻ്റെ നാമധേയം പ്രണവമാണെന്ന് പാതഞ്ജലയോഗസൂത്രത്തിൽ പതഞ്ജലി മഹർഷി വ്യക്തമാക്കുന്നു. അതിനുശേഷം ഗുരു, ഗണപതിയെ വന്ദിക്കണം. ഗുരുവിനെ ഇടതുഭാഗത്തും ഗണപതിയെ വലതുഭാഗത്തും ആണ് വന്ദിക്കേണ്ടത്.കുണ്ഡലിനി ശക്തിയെ തട്ടിയുണർത്തുന്ന ഈശ്വരീയ ശക്തിയാണ് ഗുരു. മൂലാധാരത്തിൽ തട്ടിയുണരുന്ന സാധക ശക്തിയാണ് ഗണപതി. ഗുരു ഈശ്വരൻ്റെ അനുഗ്രഹവും, ഗണപതി സ്വപ്രയത്നവുമാണ്. ഇതു സാധ്യമാകുന്നത് ഇടതുഭാഗത്തെ ചന്ദ്രനാഡിയിലും വലതുഭാഗത്തെ സൂര്യ നാഡിയിലുമാണ്. ഗുരുവിനെ ഇടതുഭാഗത്തും, ഗണപതിയെ വലതുഭാഗത്തും സ്മരിക്കുന്നത് ഇതുകൊണ്ടാണ് (മാധവജി). ഗുരു, ഗണപതി വന്ദനത്തിനു ശേഷം ഇഷ്ടദേവതാ സ്മരണയോടെ ജപം തുടങ്ങാം.

ജിപ്‌സികൾ – അധികമാർക്കും അറിയാത്ത ചില വസ്തുതകൾ


ലോകത്താകമാനം വ്യാപരിച്ച്‌ കിടക്കുന്ന ഒരു പ്രത്യേക വംശീയ ജനവിഭാഗമാണ് ജിപ്സികൾ (gypsies). യൂറോപ്പ്, അമേരിക്ക, ലാറ്റിനമേരിക്ക, ഏഷ്യ, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിലെ പല ഭാഗങ്ങളിലും ജിപ്സികളെ കാണാവുന്നതാണ്. ഇന്ത്യയിലെ പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ നിന്നാണ് ജിപ്സികൾ യാത്ര ആരംഭിച്ചതെന്ന് കരുതപ്പെടുന്നു. അവർ ഈജിപ്തുകാരായിരുന്നു എന്ന തെറ്റിദ്ധാരണയിൽ, അയ്ജിപ്തോയി (Aigyptoi) എന്ന പ്രാചീന ഗ്രീക്ക് പദത്തിൽ നിന്നാണ് “ജിപ്സി” എന്ന ഇംഗ്ലീഷ് വാക്കുണ്ടായത്.
ഭാഷാപരവും ജനിതകപരവുമായ തെളിവുകളിൽ നിന്നാണ് ജിപ്സികളുടെ ഉദ്ഭവകേന്ദ്രം ഇന്ത്യൻ ഉപഭൂഖണ്ഡമാണെന്ന് കണ്ടെത്തിയിട്ടുള്ളത് (ഇന്ത്യയിലും എസ്തോണിയയിലും നടത്തിയ DNA ഗവേഷണങ്ങളിൽ ലഭിച്ച ഫലങ്ങൾ ഈ വാദത്തെ ന്യായികരിക്കുകയും ചെയ്യുന്നു).
ആ പ്രാചീന ജനതയുടെ ശൈഥില്യത്തിന് കാരണം വ്യക്തമല്ലെങ്കിലും താഴ്ന്ന ജാതിക്കാരായ ഹിന്ദുക്കളായിരുന്നു അവരെന്ന് കരുതപ്പെടുന്നു. പോരാളികളായിരുന്ന അവരെ ഇസ്ലാമിക അധിനിവേശം ചെറുക്കാൻ ഇന്ത്യൻ രാജാക്കന്മാർ പടിഞ്ഞാറേക്ക് അയക്കുകയുണ്ടായി. ഇന്ത്യ ആക്രമിച്ച ഗസനിയിലെ മുഹമ്മദ് തടവുകാരാക്കി കൊണ്ടുപോയ അഞ്ചു ലക്ഷത്തോളം പേർ പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചു വന്നില്ല. ഇവരിൽ നിന്നാകാം ജിപ്സികൾ ഉണ്ടായതെന്നൊരു വാദമുണ്ട്.
പതിനാലാം നൂറ്റാണ്ടിൽ ജിപ്സികൾ ബാൽക്കനിലും തുടർന്ന് ജർമ്മനിയിലും (1424), പിന്നീട് സ്കോട്ട്ലൻഡ്, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിലും (പതിനാറാം നൂറ്റാണ്ട്‌ ) എത്തിച്ചേർന്നു. പേർഷ്യയിൽ നിന്ന് ഒരു വിഭാഗം ജനം വടക്കേ ആഫ്രിക്കയിലേക്കും അവിടെ നിന്ന് സ്പെയിനിലേക്കും (15- ആം നൂറ്റാണ്ട് ) എത്തി. യൂറോപ്പിലെങ്ങും വ്യാപിച്ച റൊമാനി ജനത 19-ആം നൂറ്റാണ്ടോടെ അമേരിക്കൻ ഐക്യനാടുകളിലേക്കും കുടിയേറി.
പല രാജ്യങ്ങളിലേക്കും അവരുടെ പ്രവാഹം ഉണ്ടായെങ്കിലും അവിടെയെല്ലാം, വിശേഷിച്ച് യൂറോപ്പിൽകടുത്ത ശത്രുതയും പീഡനവും നേരിടേണ്ടി വന്നു. രണ്ടാം ലോകായുദ്ധകാലത്ത് നാസികൾ എട്ട് ലക്ഷത്തോളം ജിപ്സികളെ കൊന്നൊടുക്കി. നിരവധി സ്ത്രീകളെയടക്കം പരീക്ഷണങ്ങൾക്ക് വിധേയരാക്കി. പിന്നീട് ജൂതരെ പോലെ അവരും കോൺസെന്ട്രേഷൻ ക്യാമ്പുകളിൽ ഒടുങ്ങി. യൂറോപ്പിലെ കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളിലും അവർക്ക് കൊടിയ പീഡനം നേരിടേണ്ടി വന്നു. ബൾഗേറിയയിൽ ജിപ്സിസംഗീതം തന്നെ നിരോധിക്കപ്പെട്ടു. ചെക്ക്സ്ലോവാക്കിയയിൽ ജിപ്സി സ്ത്രീകൾ നിർബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കപ്പെട്ടു.
ജിപ്സികളിൽ ഭൂരിഭാഗവും യൂറോപ്പിലാണ്. ഇവരിൽ തന്നെ ഏറ്റവും കൂടുതൽ പേർ ബാൽക്കൻ രാജ്യങ്ങളായ റൊമാനിയ, ബൾഗേറിയ, ഹംഗറി, സ്ലോവാക്യ, മാസിഡോണിയ തുടങ്ങി രാജ്യങ്ങളിൽ കാണപ്പെടുന്നു. വ്യത്യസ്ത രാജ്യങ്ങളിലുള്ള ജിപ്സികൾ തമ്മിൽ സാംസ്കാരികവും ഭാഷാഭേദപരവുമായ വ്യത്യാസമുണ്ട്. കൽദറാഷ്, ഗിത്താനോ, മാനുഷ്, റോമ്നിക്കൽ എന്നിവയാണ് പ്രധാന ജിപ്സി വിഭാഗങ്ങൾ.
സ്വന്തം രാജ്യങ്ങളിൽ നേരിടുന്ന അവഗണനയും ദാരിദ്ര്യവും അവരെ കൂടുതൽ മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ ലഭിക്കാവുന്ന ഫ്രാൻസ്, ജർമ്മനി, ഇറ്റലി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് ചേക്കേറാൻ ഇവരെ പ്രേരിപ്പിക്കുന്നു. കൂടാതെ പാരമ്പര്യമായി പതിഞ്ഞു കിട്ടിയിട്ടുള്ള നാടോടി ജീവിതവും ഇത്തരമൊരു അലഞ്ഞു തിരിയൽ ജീവിതത്തിലേക്ക് അവരെ കൊണ്ട് ചെന്നെത്തിക്കുന്നു.
ഹിന്ദുമതത്തിലെ ആചാരങ്ങൾ ജിപ്സി ജീവിതത്തിലും കണ്ടെത്താൻ കഴിയും. വളരെ ചെറുപ്പത്തിലെ വിവാഹം കഴിച്ച് കൂട്ടുകുടുംബമായി അവർ താമസിക്കുന്നു. അവിവാഹിതകൾക്ക് കന്യകാത്വം നിർബന്ധം. വിവാഹസമയത്ത് ആൺവീട്ടുകാർ പെൺവീട്ടുകാർക്ക് സ്ത്രീധനം കൊടുക്കണം. പ്രസവിച്ച പെണ്ണിന് നാൽപ്പത് ദിവസത്തെ വാലായ്മയും മരണം നടന്ന വീട്ടിലുള്ളവർക്ക് പുലയും പോലുള്ള ആചാരങ്ങൾ ജിപ്സികൾ പിന്തുടരുന്നു. എന്നാൽ അവരുടെ ഇടയിൽ ശവദാഹം പതിവുണ്ടായിരുന്നില്ല.
ജീവിക്കുന്ന പ്രദേശങ്ങളിലെ മതങ്ങൾ സ്വീകരിച്ചു കൊണ്ട് തങ്ങളുടെ പുരാതന വിശ്വാസങ്ങളും ആചാരങ്ങളും നിലനിർത്തി പോരുന്നതാണ് ജിപ്സികളുടെ രീതി. കിഴക്കൻ യൂറോപ്പിൽ അവർ ഓർത്തഡോൿസ്‌ ക്രൈസ്തവരോ കത്തോലിക്കരോ, മുസ്ലിംങ്ങളോ ആണ്. കുരിശിന് റൊമാനി ഭാഷയിലെ വാക്ക് ത്രിശൂൽ എന്നാണ്.
കാരവൻ എന്ന വണ്ടികളിൽ സഞ്ചരിക്കുന്നതും തുറസ്സായ സ്ഥലങ്ങളിൽ തമ്പടിച്ച് ആട്ടവും പാട്ടുമായി കഴിയുന്നത് ജിപ്സികളുടെ പ്രത്യേകതയാണ്. സംഗീതമാണ് അവരുടെ ജീവൻ. ജിപ്സികൾ എത്തിച്ചേർന്ന പ്രദേശങ്ങളിലെ സംഗീത രീതികളിലെല്ലാം അവരുടെ സംഗീതത്തിന്റെ അനുരണങ്ങൾ കാണാൻ കഴിയും.
ഇന്ത്യൻ വേരുകളില്ലാത്ത ചില യൂറോപ്യൻ നാടോടി വിഭാഗങ്ങളെയും ജിപ്സികൾ എന്ന് പറയാറുണ്ട് (യഥാർത്ഥത്തിൽ അങ്ങനെയല്ലെങ്കിലും). സ്ഥിരവാസികളല്ലാത്ത അവർ എപ്പോഴും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ഉദാഹരണത്തിന് – സ്വിറ്റ്സർലാൻഡ്, ജർമ്മനി, ഫ്രാൻസ്, ഓസ്ട്രിയ എന്നിവിടങ്ങളിലെ വൈറ്റ് ജിപ്സികൾ, നോർവേയിലെ താത്തറെ, അയർലണ്ടിലെ ഐറിഷ് ജിപ്സികൾ (ഐറിഷ് ട്രാവലേഴ്‌സ്) സ്കോട്ലൻഡിലെ സ്കോട്ടിഷ് ട്രാവലേഴ്‌സ് തുടങ്ങിയവരെല്ലാം ഇക്കൂട്ടത്തിൽപ്പെടുന്നു. യഥാർത്ഥ ജിപ്സികൾ ഏകദേശം സ്ഥിരവാസ സ്വഭാവം ആർജിച്ചവരാണ്.
ഇൻഡോ – യൂറോപ്യൻ ഭാഷാ കുടുംബത്തിൽപ്പെട്ട റൊമാനിയാണ് ജിപ്സികളുടെ ഭാഷ. പഞ്ചാബിയോടാണ് ഇതിന് ഏറ്റവും അടുപ്പം കാണാൻ കഴിയുന്നത്. സിന്തി (sinti) യാണ് മറ്റൊരു ഭാഷ. ഇന്നത്തെ പാക്കിസ്ഥാനിലെ സിന്ധിനെയാണ് ഇത് സൂചിപ്പിക്കുന്നത്. റൊമാനിക്കും പഞ്ചാബിക്കും ഒരേ വ്യാകരണ ഘടനയാണുള്ളത് സിംഹളഭാഷയുമായും റൊമാനിക്ക് ബന്ധമുണ്ടത്രെ. ഇന്ന് 42 യൂറോപ്യൻ രാജ്യങ്ങളിൽ റൊമാനി സംസാരിക്കുന്നു. തദ്ദേശീയഭാഷകൾ കലർന്നാണ് ഓരോ പ്രദേശത്തെയും റൊമാനി നിലനിൽക്കുന്നത്. ബാൾക്കൻ റൊമാനി, ബാൾട്ടിക് റൊമാനി, ഫിൻലൻഡ്‌ റൊമാനി, കാർപാത്യൻ റൊമാനി, വെയിൽസ് റൊമാനി തുടങ്ങി ഒട്ടേറെ വകഭേദങ്ങൾ ഈ ഭാഷയ്ക്കുണ്ട്.
റൊമാനിയയിലെ ജനവിഭാഗങ്ങളിൽ ചെറിയൊരു വിഭാഗം ജിപ്സികളാണ്. ജിപ്സികൾ എന്ന് ഇംഗ്ലീഷിൽ വിളിക്കുന്ന ലോകമെങ്ങും വ്യാപിച്ചിട്ടുള്ള ജനവിഭാഗത്തിന്റെ ഭാഗമാണ് റൊമാനിയയിലെ റോമകളും.റൊമാനിയാണ് ഇവരുടെ ഭാഷ. റൊമാനിയയുടെ ഔദോഗിക ഭാഷയായ റൊമാനിയനുമായി ഇവയ്ക്ക് ബന്ധമില്ല. മറിച്ച് വേദകാല സംസ്കാരത്തിൽ നിന്ന് രൂപപ്പെട്ടതാണ് റൊമാനി. റൊമാനിയയിലെ 79 ഗ്രാമങ്ങളിലും ഒരു പട്ടണത്തിലും റൊമാനി ഔദ്യോഗികഭാഷയാണ്.
2016 ഫെബ്രുവരിയിലെ അന്തർദേശീയ റൊമാനി കോൺഫറൻസിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം, റൊമാനി ജനത ഇന്ത്യയുടെ മക്കളായിരുന്നെന്നും ഇന്ത്യൻ സർക്കാർ ഇവരെ മറ്റു രാജ്യങ്ങളിൽ വസിക്കുന്ന ഇന്ത്യക്കാരായി കരുതണമെന്ന് അഭിപ്രായപെട്ടത് ശ്രദ്ധേയമാണ്. എങ്കിലും കടുത്ത അവഗണനകൾ തന്നെയാണ് അവരിന്നും നേരിടുന്നത്. സമൂഹികമായും വിദ്യാഭ്യാസത്തിന്റെയും, തൊഴിലിന്റെയും ആയുർദൈർഘ്യത്തിന്റെയും മറ്റും കാര്യങ്ങളിൽ ജിപ്സികളുടെ അവസ്ഥ പരമ ദയനീയമാണ്.
തങ്ങൾ ജീവിക്കുന്ന രാഷ്ട്രങ്ങളിലെ പൗരന്മാർക്ക് നൽകിയ ഗുണങ്ങളൊന്നും ലഭിക്കാതെ അന്യരായി കഴിയണ്ടി വരുന്ന ജനവിഭാഗമായി അവർ മാറുന്നു. അവരുടെ ജീവിതമുദ്ര തന്നെ അലച്ചിലാണ്. ആധുനിക ദേശരാഷ്ട്ര സങ്കല്പം തന്നെ ജിപ്സികൾക്ക് അന്യമാണ്. പോകുന്നിടമെല്ലാം അവരുടെ രാജ്യമാണ്. ഒരിക്കലും ഉറച്ച് നിൽക്കാതെ പൊതുധാരകളിൽ നിന്നെല്ലാം വിട്ട് വംശീയതയുടെയും അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും ഭൂതകാലത്തെയും അതിജീവിച്ച് അന്യരായി ജനിച്ച്, അന്യരായി ജീവിച്ച്, അന്യരായി മരിക്കാൻ വിധിക്കപ്പെട്ട ജിപ്സികൾ തങ്ങളുടെ ജീവനായ സംഗീതവും നൃത്തവുമായി യാത്ര തുടരുകയാണ്.

ബ്രിട്ടീഷുകാരുടെ അഹങ്കാരത്തിനു കിട്ടിയ ഒരു മുട്ടൻ ആഫ്രിക്കൻ പണി…


ബ്രിട്ടീഷുകാർക്കു ലോകം മുഴുവൻ അടക്കി വാഴാൻ സാധിച്ചത് ,അവരുടെ മികച്ച സൈനിക അച്ചടക്കം, ശത്രുവിന്റെ നീക്കങ്ങളെകുറിച്ച് മുൻകൂട്ടി മനസ്സിലാകി തന്ത്രങ്ങൾ മെനയുവാനുള്ള കഴിവ് ,രാജഭക്തി ,ആത്മാഭിമാനം എന്നിവ മൂലമാണ്. അവർ കൂടുതലും ആധുനിക യുദ്ധ സാമഗ്രികൾ ഉപയോഗിക്കുന്നതിനാൽ വളരെ കുറച്ചു സൈനികരെമാത്രമേ യുദ്ധത്തിനു ഇറക്കേണ്ടതുള്ളു എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട വസ്തുത. ഇതൂകുടാതെ അതാതു സ്ഥലങ്ങളിലെ തദ്ദേശവാസികളെ സേനയിൽ എടുത്തു അവരെ യുദ്ധത്തിന്റെ മുൻനിരയിൽ വിട്ടു ബലികൊടുക്കുക എന്നതും. ഇതുവഴി അവർക്ക് സ്വന്തം പടയിലെ ആൾനാശം പരമാവധി ഒഴിവാക്കാൻ സാധിക്കും. ഇത് അവർ ഇന്ത്യയിൽ ബോധപൂർവം നടപ്പിലാക്കിയത് കൊണ്ടാണ് മിക്കവാറും എല്ലായുദ്ധങ്ങളും ഇവിടെ അവർക്ക് വിജയിക്കുവാനും, രാജ്യങ്ങൾ പിടിച്ചടക്കുവാനും, ഇന്ത്യക്കാരെ അടിമകൾ ആക്കുവാനും കഴിഞ്ഞത്.
ഇതിനു നമ്മൾക്ക് മുന്നിലുള്ള രണ്ടു ഉദാഹരണങ്ങൾ ആണ് ഇന്ത്യയിൽ ബ്രിട്ടീഷുകാരെ കയറി നിരങ്ങാൻ അനുവദിച്ച പ്ലാസിയുദ്ധവും ബക്സർ യുദ്ധവും. പ്ലാസ്സി യുദ്ധത്തിൽ 3000 മാത്രം അംഗബലമുള്ള ബ്രിട്ടീഷ് പട്ടാളക്കാർ 18000 വരുന്ന സിറാജുദൌളയുടെ സൈന്യത്തെ തോൽപ്പിച്ചു (1757), അതുകഴിഞ്ഞ് 1764 ൽ നടന്ന ബക്സർ യുദ്ധത്തിൽ, 7000 മാത്രം ഉള്ള അവർ 40000 ത്തോളമുള്ള മുഗൾചക്രവർത്തി ഷാആലത്തിന്റെയും കൂട്ടരുടെയും പട്ടാളത്തെ ആണ് പരാജയപ്പെടുത്തുക ഉണ്ടായത്. ഇന്ത്യക്കാർ ഈ യുദ്ധങ്ങളിൽ എല്ലാംതന്നെ പരാജയപ്പെടാനുള്ള പ്രധാന കാരണം ആധുനിക യുദ്ധ ഉപകരണങ്ങളെയും അവ ഉപയോഗിക്കുന്നതിനെകുറിച്ചും നമ്മൾക്കുള്ള അജ്ഞതയും തന്ത്രങ്ങൾ മെനയാനുള്ള കഴിവില്ലായ്മയും ആണ്. എന്നാൽ ഈ തന്ത്രങ്ങൾ എല്ലാം ബ്രിട്ടീഷുകാർ ഇന്ത്യയിൽ മാത്രമല്ല ലോകത്തിൽ പലഭാഗത്തും പയറ്റിയതും വിജയിച്ചിട്ടുള്ളതും ആണ്. എന്നാൽ അവർക്ക് ചിലടുത്തുനിന്ന് അവർ പോലും അറിയാതെ ചില മുട്ടൻ പണികളും കിട്ടിയിട്ടുണ്ട് .അതിലൊരു പടുകൂറ്റൻ പണിയാണ് അവർക്ക് സൌത്ത് ആഫ്രിക്കയിലെ ഐസാണ്ടിൽവാന (Isandlwana) യുദ്ധത്തിൽനിന്നും കിട്ടിയത്.
വലിയ തോക്കുകളും യുദ്ധസാമഗ്രികൾ എല്ലാം ഉണ്ടായിട്ടും വെറും പ്രാകൃത രീതിയിൽ (കുന്തവും പരിചയും ഉപയോഗിച്ചു )യുദ്ധം ചെയ്യുന്ന സുലുവശക്കാരിൽ നിന്നും പരാജയം ഏറ്റുവാങ്ങുക. 1300 ഓളം വരുന്ന അവരുടെ സൈനികർ മരിക്കുക. അതുവരെ അവർ ലോകത്തിനു മുൻപിൽ തങ്ങൾ വലിയവർ എന്ന് സ്വയം ജാഡ കാണിച്ചുകൊണ്ട് നടന്നത് ഒരു നിമിഷംകൊണ്ട് അസ്തമിക്കുക. ലോകത്തിനു മുന്നിൽ കൊച്ചാവുക. ആ നാണക്കേടിൽ നിന്നും കാലം ഇത്രയും ആയിട്ടും ഊരിപോരാൻ കഴിയാതെ വരുക. സങ്കൽപ്പിക്കാൻ കഴിയുന്നില്ല ,അല്ലെ ? എന്നാൽ സത്യം അതാണ്‌, Battle of Isandlwana എന്ന ആഫിക്കൻ യുദ്ധം.
ബ്രിട്ടീഷുകാർ തങ്ങൾ കയ്യേറിയ രാജ്യങ്ങളിലെ ചെറിയ ചെറിയ കോളനികൾ എല്ലാം ചേർത്ത് കോൺഫെഡറേഷൻ എന്ന ഒരു ഒറ്റ അധികാരകേന്ദ്രത്തിൽ ആക്കാൻ 1860 കളിൽ ഒരു ശ്രമം നടത്തി. ഇതനുസരിച്ച് കാനഡയിലെ ചെറിയ കോളനികൾ എല്ലാം ചേർന്ന് ഒരുകോൺഫെഡറേഷൻ ആയി. ഇതേപോലെ ഒരു ഒരുകോൺഫെഡറേഷൻ സൌത്ത് അഫിക്കയിലും സ്ഥാപിക്കണമെന്ന് അന്ന് ബ്രിട്ടീഷ്‌ കോളനികളുടെ അധികാരചുമതലയുള്ള ലോർഡ്‌ കനാവൻ (Lord Carnarvon) നിശ്ചയിച്ചു. ഇതിനായി സർ ഹെന്റ്രി (Sir Henry Bartle Frere) എന്നയാളെ അദ്ദേഹം ചുമതലപ്പെടുത്തി. അങ്ങനെ സർ ഹെന്റ്രി സൌത്ത് ആഫ്രിക്കയുടെ ഹൈകമ്മീഷണർ ആയി.പക്ഷെ അദ്ദേഹത്തിന് ഒരു വലിയ പ്രധിസന്ധി നേരിട്ടു. സൌത്ത് ആഫ്രിക്കയിലെ സൌത്ത് ആഫ്രിക്കൻ റിപബ്ലിക്കും (Transvaal) സുലുരാജ്യവും (Kingdom of Zululand) സ്വതന്ത്രമായി നിലകൊള്ളുന്നു. അവരെയുംകു‌ടി ബ്രിട്ടീഷ്‌ കോളനിയിൽ ലയിപ്പിക്കാതെ കോൺഫെഡറേഷൻ എന്ന ആശയം സാധ്യമല്ല. ഇതിന് എന്ത് ചെയ്യാൻ പറ്റും എന്നായി പിന്നെ ആലോചന.
ആദ്യമായി സൌത്ത് ആഫ്രിക്കൻ റിപബ്ലിക്കിനെ തങ്ങളുടെ രാജ്യമായ കേപ് കോളനിയോട് കൂട്ടിചേർത്തു (1877). എന്നാൽ ആ രാജ്യം എതിർത്തുനിന്നെങ്കിലും ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിൽ നിന്ന് പിന്മാറി. എന്തെന്നാൽ തങ്ങളുടെ ശത്രുക്കളായ സുലുരാജ്യം ഈ സമയം തങ്ങളെ ആക്രമിക്കും എന്നവർ ഭയന്നു. അതിനാൽ അവർ ബ്രിട്ടീഷുകാരുടെ സഹായം തേടി. എന്നാൽ സുലുരാജ്യം ബ്രിട്ടീഷുകാരുമായി നല്ല രമ്യതയിൽ ആയിരുന്നു കഴിഞ്ഞിരുന്നത്. അപ്പോൾ യുദ്ധം ചെയ്യാൻ ഒരു കാരണം വേണം. അതുവരെ അവരുമായി സൌഹൃദത്തിൽ കഴിഞ്ഞ ബ്രിട്ടീഷ്‌കാർക്ക് ഒരു കാരണം കണ്ടെത്താൻ തിടുക്കമായി. അവർക്ക് അങ്ങനെ മുന്ന് കാരണങ്ങൾ കിട്ടി. അതിലൊന്ന് സുലുരാജ്യം ഭരിച്ചിരുന്ന രാജാവിന്റെ അനുയായിയുടെ ഭാര്യ രക്ഷപെട്ടു തങ്ങളുടെ രാജ്യത്ത് വന്നപ്പോൾ ചിലർ അതിക്രമിച്ചുകയറി അവരെ വകവരുത്തി എന്നതായിയിരുന്നു. ഇങ്ങനെയുള്ള വേറെ ചില കുറ്റങ്ങൾ കു‌ടി കെട്ടിചമച്ചു അവർ സുലുരാജ്യത്തിന്‌ ഒരു അന്ത്യശാസനം നൽകി(Dec 11,1879). ഒരു മാസത്തിനുള്ളിൽ സുലുരാജ്യം തങ്ങളുടെ സൈന്യത്തെ പിരിച്ചുവിടുകയും,നഷ്ടപരിഹാരം നൽകുകയും ചെയ്യുക അല്ലെങ്കിൽ യുദ്ധം.
സുലുരാജ്യം അക്കാലത്ത് ആഫ്രിക്കയിലെ ഏറ്റവും ശക്തമായ രാജ്യം ആയിരുന്നു. അതിപ്രബലനായ സെറ്റ്ഷ്വായൊ (Cetshwayo) രാജാവായിരുന്ന അവരുടെ പിൻബലം. ഏറ്റവുംഅച്ചടക്കമുള്ള വലിയ ഒരു സൈന്യമായിരുന്നു അദ്ദേഹത്തിന്റെ ചോല്പടിയിൽ.അയൽ രാജ്യക്കാരായ ബ്രട്ടീഷുകാരുമായോ ബോവർമാരുമായോ അദ്ദേഹം അനാവശ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ ബ്രിട്ടീഷ്‌ ഹൈകമ്മീഷണറുടെ അന്ത്യശാസനം സെറ്റ്ഷ്വായൊ രാജാവിനെ അത്ഭുതപ്പെടുത്തി. അദ്ദേഹം അന്ത്യശാസനം വകവച്ചുകൊടുത്തില്ല (കൊടുക്കത്തില്ല എന്ന് ബ്രിട്ടീഷ്‌കാർക്കും അറിയാമായിരുന്നു). “തന്റെ രാജ്യത്തെ സൈന്യത്തെ പിരിച്ചുവിടണം എന്ന് പറയാൻ യവൻമാർ ആര്” എന്ന് അദ്ദേഹം ചോദ്യം ചെയ്തു. അന്ത്യശാസനം ഒരു മാസം കൂടി നീട്ടികൊടുത്തിട്ടും രാജാവ് വഴങ്ങിയില്ല. അവസാനം സുലു രാജ്യവുമായി യുദ്ധം പ്രഖ്യാപിക്കപ്പെട്ടു. സുലു രാജാവിനെ അടിച്ച് ഒതുക്കുവാനായി ബ്രിട്ടീഷുകാർ തിരഞ്ഞെടുത്തത് ലോർഡ്‌ ചെംസുഫോഡിനെ (Lord Chelmsfod) ആയിരുന്നു. ഇദ്ദേഹത്തിനെ തന്നെയായിരുന്നു നമ്മുടെ 1857 ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം അടിച്ചോതുക്കാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ചതും.
അദ്ദേഹം ഏകദേശം ഏകദേശം 7800 പട്ടാളക്കാരുമായി ബ്രിട്ടീഷ്‌ രാജ്യത്തിനെയും സുലുരാജ്യത്തിന്റെയും അതിർത്തി പങ്കിടുന്ന ബഫല്ലോ നദിയുടെ (Buffalo River ) കരയിലുള്ള റോർക്ക്സ് ഡ്രിഫ്റ്റ് (Rorke’s Drift) എന്ന ക്യാമ്പിൽ (1879 ജനുവരി 9 ) എത്തിച്ചേർന്നു. അവരുടെ കൈയ്യിലുള്ള ആയുധങ്ങൾ അക്കാലത്തെ ഏറ്റവും ആധുനികം എന്ന് പറയാവുന്ന Martini-Henry breech-loading റൈഫിൾ, 7 വലിയ പീരങ്കികൾ, അനേകം റോക്കറ്റുകൾ (Congreve rockets) എന്നിവ ആയിരുന്നു. അതുകൂടാതെ ആഴ്ചകളോളം യുദ്ധസ്ഥലത്ത് കഴിച്ചുകൂട്ടാൻ വേണ്ടുന്ന ആഹാരസാധനങ്ങളും മറ്റു വസ്തുകളും. സുലുസൈന്യത്തിന് അതേസമയം ഉണ്ടായിരുന്നത് Iklwa എന്നുവിളിക്കുന ഒരുതരം ആഫ്രിക്കൻ കുന്തം (spear), knobkierrie എന്നുവിളിക്കപ്പെടുന്ന ആഫ്രിക്കയിൽ യുദ്ധങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു പ്രത്യേക തരം വടി, പിന്നെ impi എന്ന് പേരുള്ള പശുവിന്റെ തൊലി ഉപയോഗിച്ചുണ്ടാക്കിയ ഒരുതരം പരിച (shield) എന്നിവ ആയിരുന്നു.
ബ്രിട്ടീഷ്‌ സൈന്യം ആയുധ സന്നാഹങ്ങളുമായി ജനുവരി 11നു തന്നെ നദി മുറിച്ചു കടന്നു മറുകരയിൽ എത്തിച്ചേർന്നു. അവർ സുലുസൈന്യത്തെ അവിടെയെല്ലാം പരതി. അവരുടെ പോടി പോലും ഇല്ല. “കൊള്ളാം പേടിതൊണ്ടന്മാർ… എന്നാൽ നമ്മൾ അത്രയ്ക്ക് അങ്ങോട്ട്‌ വിട്ടുകൊടുക്കണ്ട, അവന്മാരെ കണ്ടുപിടിച്ചു ഓടിച്ചിട്ട്‌ ആക്രമിക്കുക തന്നെ..” ഇങ്ങനെ ബ്രിട്ടീഷുകാർ തീരുമാനിച്ചു. ഏകദേശം 10 ദിവസത്തോളം പുൽകാടുകളിലുടെ യാത്ര ചെയ്തു. പക്ഷെ അവിടെയെങ്ങും സുലു സൈന്യത്തെ കണ്ടെത്താനായില്ല. എന്നാൽ അനേകം കണ്ണുകൾ അവരെ പിന്തുടർന്ന് കൊണ്ടിരിക്കുന്നത് അവർ അറിഞ്ഞില്ല. ഒടുവിൽ യാത്രചെയ്തു ക്ഷീണിച്ചു അവർ ഐസാണ്ടിൽവാന (Isandlwana) എന്ന കുന്നിൻമുകളിൽ അവർ ക്യാമ്പ് ചെയ്തു. ഇതിനിടയിൽ ഒരു വിഭാഗത്തെ ഇടത് / വലത് വശങ്ങളിലൂടെ സുലു രാജ്യത്തിന്റെ തലസ്ഥാനമായ ഉളുണ്ടി (Ulundi) ആക്രമിക്കുവാൻ സൈനിക ഓപറഷന്റെ തലവനായ ലോർഡ്‌ ചെംസുഫോഡ് അയച്ചു. അവർ ആ ദിശകളിലേക്ക് യാത്രയായി. പിന്നെ അവശേഷിച്ചിരുന്ന ഏതാണ്ട് 4000 ത്തോളം വരുന്ന ഒരു ചെറിയ പട്ടാളസേനയുമായി ലോർഡ്‌ ചെംസുഫോഡ് ഇസാണ്ടിൽവാനയിൽ തങ്ങി. എന്നാൽ സുലുസൈന്യത്തെ തിരച്ചിൽ നടത്താൻ പോയ ചില സംഘങ്ങൾ അവരെ കണ്ടെത്തി എന്നറിഞ്ഞു അദ്ദേഹം ഏകദേശം 1200 ഓളം വരുന്ന ഒരു സന്നാഹവുമായി അവിടേക്ക് യാത്രയായി. പിന്നീട് ക്യാമ്പിൽ അവശേഷിച്ചത് വെറും 1800 പടയാളികൾ…!!!
1879 ജനുവരി 22 ,സമയം 11 am സുലുസൈന്യത്തെ തിരച്ചിൽ നടത്തി കൊണ്ടിരിന്ന വേറൊരു സംഘത്തിന്റെ തലവൻ ചാൾസ് റോ, വളരെ വലിയ സൈന്യപടയെ കുന്നിന്റെ താഴ്‌വരയിൽ കണ്ടെത്തിയതായി അറിയിക്കുന്നു. അധിക സമയം അഴിഞ്ഞില്ല ഏകദേശം 20,000 വരുന്ന, സുലുരാജാവിന്റെ ഒരു വലിയ സൈന്യം എന്ഷിംഗ് വായോ കൊസയുടെ (Ntshingwayo kaMahole Khoza)നേതൃത്വത്തിൽ ബ്രിട്ടീഷുകാരുടെ ഐസണ്ടിൽവാന ക്യാമ്പിനു നേരെ ആക്രമണം അഴിച്ചു വിട്ടു. മറുവശത്ത് നിന്നും ക്യാപിന്റെ ആപ്പോഴത്തെ തലവൻ Lt-Col. Henry Pulleine ന്റെ നേതൃത്വത്തിൽ പീരേങ്കികളിൽ നിന്നും തീതുപ്പി. റൈഫിളുകളിൽ നിന്നുള്ള സീൽക്കര ശബ്ദം എങ്ങും മുഖരിതം. വെടിമരുന്നിന്റെ പുകമറ… എന്നാൽ സുലുക്കാരുടെ യുദ്ധം അവരുടെ പരമ്പരാഗത രീതിയിൽ കുന്തവും വടിയും കൊണ്ടുള്ള ഏറ് ആയിരുന്നു..
എന്താണെന്ന് അറിയില്ല ബ്രിട്ടീഷ്‌ സൈന്യം നാലുപാടും ചിന്നിചിതറി. യുദ്ധം തുടങ്ങി രണ്ടു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ക്യാമ്പിൽ ഉണ്ടായിരുന്ന 1800 പേരിൽ 1300 പേരും പരലോകം പൂകി. ബാക്കിയുള്ളവർ ജീവനും കൊണ്ടോടി. അങ്ങനെ ബ്രിട്ടീഷ്‌ കാർ “ചരിത്രത്തിൽ ഒരു യുദ്ധത്തിൽ ഏറ്റവും നാണംകേട്ട തോൽവി എൽക്കുന്നവർ” എന്ന പേരിന് ഉടമകളായി. എന്തായിരിക്കും അവരുടെ പരാജയകാരണം?സൈന്യ തലവൻ ചെംസ് ഫോഡിന്റെ വിവരം ഇല്ലായ്മയായിരുന്നു മുഖ്യം. പിന്നെ സുലുക്കാരുടെ കൌശലം. അവർ ചെംസ് ഫോഡിനെ തെറ്റിധരിപ്പിച്ചു വേറൊരു സ്ഥലത്തേക്ക് കൂട്ടികൊണ്ടുപോവുകയും ആ സമയം വലിയ ഒരു സംഘത്തെ അയച്ചു ക്യാമ്പ് വളഞ്ഞു എല്ലാരെയും കശാപ്പു ചെയ്യുകയും ചെയ്തു.

വീട് വയറിംഗ് ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍.....



ഒരു വീടിന്റെ വൈദ്യുതീകരണ ജോലികള്‍ തുടങ്ങുന്നത് മേല്‍ക്കൂര വാര്‍ക്കുമ്പോഴാണ് . മേല്‍ക്കൂര വാര്‍ക്കുന്നതിന് മുമ്പ് ഓരോ ലൈറ്റ് പോയിന്റുകളും തീരുമാനിച്ചാല്‍ വാര്‍ക്കുന്ന സമയത്ത് തന്നെ അതിനനുസരിച്ച് പൈപ്പുകള്‍ കോണ്‍ക്രീറ്റിനുള്ളിലൂടെ ഇട്ടുവെക്കാം.
മുമ്പൊക്കെ ഫാന്‍പോയിന്റിലേക്കുള്ള പൈപ്പുകള്‍ മാത്രമാണ് ഇപ്രകാരം നല്‍കിയിരുന്നതെങ്കില്‍ ഇന്ന് സര്‍ക്യൂട്ട് പൈപ്പുകളും കഴിയുന്നത്ര കോണ്‍ക്രീറ്റിലൂടെ തന്നെ കൊടുക്കുന്നതാണ് രീതി. സീലിങ്ങിലൂടെ പൈപ്പ് ഇടുകയാണെങ്കില്‍ ഉപയോഗിക്കുന്ന വയറിന്റെ നീളം പരമാവധി കുറയ്ക്കാന്‍ കഴിയും. അങ്ങനെ ചെയ്യുമ്പോള്‍ ചെലവ് വള്‍ആരെയധികം കുറയ്ക്കാം, കൂടാതെ ഇപ്പോൾ മേൽക്കൂരയിൽ കോൺക്രീറ്റിൽ തന്നെ LED ലൈറ്റ് ഫിക്സ് ചെയ്യാനുള്ള കേസിങ് കൂടി ഇടാവുന്നതാണ്, വീട്ടിൽ സിലിങ് ജിപ്സം ചെയ്യുന്നില്ലെങ്കിൽ വളരെ ഉപകരിക്കും.

20മി. മീറ്റര്‍ മുതല്‍ 25 മി. മീറ്റര്‍ വരെ വ്യാസമുള്ള പി.വി.സി. പൈപ്പുകളാണ് വയറിംഗിന് ഉപയോഗിക്കേണ്ടത്. മീറ്റർ ബോർഡിൽ നിന്നും വൈധ്യുതി വീടിന്റെ ഉള്ളിൽ ഉള്ള എല്ലാ സ്വിച്ച് ബോർഡിലേക്കും സംരക്ഷണ ഉപാധി മുഘേന അധവാ MCB വഴി വൈദ്യുതി കടത്തി വിടുന്ന കേന്ദ്രീകൃത സംവിധാനം ആണ് DB അഥവാ Distribution box. ഇതിൽ നിന്നും എല്ലാ സ്വിച്ച് ബോര്ഡിലേക്കും വൈദ്യുതി എത്തിക്കുന്ന വയറിനെ ആണ് Main circute എന്ന് പറയുന്നത്. ആ വയറിങ് മിനിമം 1.5 Sqmm കട്ടിയുള്ളതാവണം സാധാരണ വയറിങ്ങിനുള്ള വയറുകള്‍. പവര്‍ പ്ലഗാണെങ്കില്‍ 2.5 Sqmm . കൂടുതല്‍ ലോഡ് വേണ്ടി വരുന്ന എ.സി. പോലുള്ള ഉപകരണങ്ങള്‍ക്ക് നാല് 4 sqmm സ്‌ക്വയര്‍ മീറ്റര്‍ വയര്‍ വേണം.അതുപോലെ മീറ്ററിൽ നിന്നും DB യിലേക്ക് 4 Sqmm മിനിമം വേണം ഇടാൻ.

ഐ.എസ്.ഐ. മുദ്രയുള്ള സ്പാന്റഡ് കോപ്പര്‍ വയര്‍ ഉപയോഗിക്കുന്നതാണ് നല്ലത്. വയറിംഗ് തുടങ്ങുന്നതിന് മുമ്പുതന്നെ ഏതു സ്വിച്ചാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നത് എന്ന് നിശ്ചയിക്കുക. അതിനനുസരിച്ചുള്ള സ്വിച്ച് ബോക്‌സുകള്‍ വേണം വാങ്ങാന്‍. പണ്ട് തടി കൊണ്ടുള്ള സ്വിച്ച് ബോക്സ്‌ ഉപയോഗിച്ചിരുന്നു. ഇപ്പോൾ GI കൂടതെ PVC ആണ് ഉപയോഗം. ഉപ്പിന്റെ അംശം കൂടുതൽ ഉള്ള സ്ഥലം ആണെങ്കിൽ PVC ബോക്സ്‌ ഉപയോഗിക്കുന്നതാണ് ഉത്തമം.

ഐ.എസ്.ഐ. മാര്‍ക്കുള്ള റീപ്ലേസ്‌മെന്റ് വാറന്റി നല്‍കുന്ന സ്വിച്ചുകള്‍ വാങ്ങുന്നതാണ് എപ്പോഴും നല്ലത്.സ്വിച്ച് ഏതാണ് ഉപയോഗിക്കാൻ പോകുന്നത് എന്ന് ആദ്യം ഉറപ്പിക്കണം. എന്നിട്ടാണ് ബോക്സ്‌ പിടിപ്പിക്കേണ്ടത്, എന്തെന്നാൽ പല കമ്പനി സാധനം തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്, അതിനാൽ ഒരേ കമ്പനി സാധനം തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

ഓരോ മുറിയിലും ലൈറ്റ്, പ്ലഗ്, ഫാന്, പവര്‍ പ്ലഗ് പോയിന്റുകള്‍ തുടങ്ങിയവ നിര്‍ണയിക്കുന്നത് വയറിങ്ങിലെ പ്രധാന ഘട്ടമാണ്. സ്വീകരണ മുറിയില്‍ ട്യൂബിന്റെ പാശ്ചാത്തല വെളിച്ചത്തില്‍ കോര്‍ണര്‍ ലാമ്പുകളും ടേബിള്‍ലാമ്പുകളും മനോഹരമായിരിക്കും. റൂഫിന് നടുവില്‍ തൂങ്ങിക്കിടക്കുന്ന ഷാന്‍ഡ്‌ലിയര്‍ ആയാലും നല്ല വെളിച്ചം കിട്ടും. സ്വീകരണ മുറിയില്‍ ലൈറ്റ് പോയിന്റുകള്‍ കുറഞ്ഞത് മൂന്നെണ്ണമെങ്കിലും കൊടുക്കാം. ഇവിടെ തന്നെ ഫാനിനും പ്ലഗിനും ഓരോ പോയിന്റുകളും വയ്ക്കാം.

ഊണുമുറിയില്‍ താരതമ്യേന കുറഞ്ഞ വെളിച്ചം മതിയാവും. തീന്‍മേശയ്ക്ക് മുകളില്‍ ഒരു തൂക്കുവിളക്കോ പെന്‍ഡന്റ് വിളക്കോ ആവാം. സീലിങ് ഫാനില്‍ ഘടിപ്പിച്ചിട്ടുള്ള ടോപ്പ് ലൈറ്റായാലും മതി. ഊണു മുറിയില്‍ രണ്ട് ലൈറ്റ്,ഒരു ഫാന്‍,ഒരു പവര്‍പ്ലഗ് പോയിന്റ് എന്നിവയാണ് നല്ലത്.

കിടപ്പുമുറിയില്‍ കടുത്ത വെളിച്ചം ഒഴിവാക്കുന്നതായിരിക്കും ഉചിതം. കോര്‍ണര്‍ ലാമ്പുകള്‍ പെന്റന്‍ഡ് ലാമ്പുകള്‍ എന്നിവ നന്നായിരിക്കും. അടുക്കള വയറിങ്ങില്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണം.

അടുക്കളയില്‍ നല്ല വെളിച്ചം വേണം. പ്രത്യേകിച്ച് പാചകം ചെയ്യുന്ന സ്ഥലത്തും പാത്രം കഴുകുന്ന ഇടത്തും. അടുക്കളയുടെ റൂഫിന് നടുവില്‍ ലൈറ്റ് വേണ്ട. താഴേക്ക് വെളിച്ചം വീഴുന്ന തരത്തില്‍ ചുമര്‍ ലൈറ്റുകളാണ് നല്ലത്. രണ്ട് ലൈറ്റ് പോയിന്റും ഒരു എക്‌സ്വോസ്റ്റ് ഫാന്‍പോയിന്റും ഒരു പവര്‍പ്ലഗ് പോയിന്റും ഇവിടെ വെക്കാം. മിക്‌സി,ഗ്രൈന്റര്‍, മൈക്രോവേവ് ഓവന്‍, വാട്ടര്‍കൂളര്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ ഈ പവര്‍പ്ലഗ് പ്ലഗിന്റെ എണ്ണം കുറക്കാൻ ശ്രമിക്കരുത്.

വീടിന് ചുറ്റിലും നല്ല വെളിച്ചം വേണം. പ്രത്യേകിച്ച് മുന്‍വശത്ത്. ഇതിന് ഹാലൊജന്‍ സ്‌പോട്ട് ലൈറ്റുകളോ ടോപ് ലൈറ്റുകളോ ആണ് നല്ലത്. പുല്‍ത്തകിടിയും പൂന്തോട്ടവും ഭംഗിയാക്കാന്‍ ലൈറ്റ് ഫിക്ചറുകള്‍ വെക്കാം. ഗെയ്റ്റിന്റെ ഇരുവശവും കോമ്പൗണ്ട് ഭിത്തികളുടെ പില്ലറുകളിലും ലൈറ്റ് പോയിന്റുകള്‍ വേണം

എല്ലാ പ്ലഗ് പോയിന്റുകളും നിര്‍ബന്ധമായും എര്‍ത്ത് ചെയ്യണം. എന്തെങ്കിലും കാരണം കൊണ്ട് എര്‍ത്ത് ലീക്കേജ് ഉണ്ടായാല്‍ വീട്ടിലെ വൈദ്യുതി ഓട്ടോമാറ്റിക് ആയി വിഛേദിക്കാന്‍ എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കറുകള്‍ ELCB അഥവാ RCCB (ഇ.എല് .സി.ബി.) പിടിപ്പിക്കുന്നത്. നല്ലതാണ്. വയറിംഗ് ചെയ്യുമ്പോള്‍ വീടിന്റെ ഓരോ ഭാഗവും ഓരോ സെക്ഷനായി ചെയ്യുന്നതാണ് നല്ലത്. ഓരോ സെക്ഷനിലും മിനിയേച്ചര്‍ സര്‍ക്യൂട്ട് ബ്രേക്കര്‍ (എം.സി.ബി.) വയ്ക്കണം. ഇങ്ങനെ ചെയ്താല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്, ഓവര്‍ലോഡ് എന്നിവ വന്നാല്‍ അതത് സര്‍ക്യൂട്ടിലെ എം.സി.ബി. താനേ ഓഫ് ആയിക്കൊള്ളും.

മുറിയില്‍ ആളുകള്‍ പ്രവേശിക്കുമ്പോള്‍ തനിയെ ലൈറ്റുകള്‍ തെളിയുന്ന സംവിധാനം പുതിയ ട്രെന്‍ഡാണ്. ഒക്യുപെന്‍സി സ്വിച്ച് (അവസരത്തിനൊത്ത് പ്രവര്‍ത്തിക്കുന്ന സ്വിച്ച്) ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. മുറികളില്‍ അനാവശ്യമായി ലൈറ്റ് തെളിഞ്ഞു കിടക്കുന്നത് ഇതുവഴി ഒഴിവാക്കാവുന്നതാണ്.അതിനായി ഇൻഫ്രാ റെഡ് സെൻസർ ഉപയോഗിക്കാം.

പലപ്പോഴും ഇവിടെ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

ഒറിജിനലിനേക്കാള്‍ കൂടുതല്‍ ഡ്യൂപ്ലിക്കേറ്റ് ഉള്ള സ്ഥലമാണ് ഇലക്ട്രിക് രംഗം. അതുകൊണ്ട് അംഗീകൃത ഡീലര്‍മാരെ സമീപിച്ച് മാത്രം സാധനങ്ങള്‍ വാങ്ങുക എന്നതാണ് ചെയ്യാവുന്ന കാര്യം.ഓരോ മുറിയില്‍ എത്ര പോയിന്റുകള്‍ വേണം, എന്തൊക്കെ ഇലക്ട്രിക് ഉപകരണങ്ങള്‍ വേണം എന്നിവയെല്ലാം സംബന്ധിച്ച് ഒരു നിശ്ചയം വേണം. അതിനായി പ്രൊഫഷണൽ ഇലെക്ട്രിക്കൽ കോൺസൾറ്റൻറ് ആയി മിനിമം 7 വർഷം പരിചയ സമ്പത്ത് ഉള്ള ആളെ തിരഞ്ഞെടുക്കണം, എന്നിട്ട് ഇലെക്ട്രിക്കൽ പ്ലാൻ, എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കുക. ശേഷം വേണം ഇലെക്ട്രിക്കൽ കോൺട്രാക്ട് ചെയ്യുന്ന ആളെ സമീപിക്കാൻ.സ്വിച്ചുകള്‍, വയര്‍ എന്നിവ തിരഞ്ഞെടുക്കുമ്പോള്‍ പേരുകേട്ട ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് നല്ലതാണ്. നിങ്ങൾ ഇലെക്ട്രിക്കൽ ഡ്രോയിങ് ഉണ്ടാക്കുന്നതിന്റെ കൂടെ ഇലെക്ട്രിക്കൽ എസ്റ്റിമേറ്റ് ഉണ്ടാക്കി തരുവാൻ പറയുക, കൂടെ മെറ്റീരിയൽ എസ്റ്റിമേറ്റ്, ലേബർ എസ്റ്റിമേറ്റ് എന്നിവ കൂടാതെ മെറ്റീരിയൽ ഷെഡ്യൂൾ, ലേബർ ഷെഡ്യൂൾ എന്നിവ വരെ ഷെഡ്യൂൾ ഉണ്ടാക്കുന്നതിന്റെ ഗുണം നമുക്ക് പണം എപ്പോൾ എല്ലാം എത്ര വേണ്ടി വരും എന്നത് കൃത്യമായി കിട്ടും, കൂടാതെ എന്ന് പണി തുടങ്ങി എന്ന് അവസാനിക്കും എന്ന് അറിയാം.

വയറിന്റെ അകത്തുള്ള ചെമ്പുകമ്പിയുടെ ഗുണ നിലവാരം പ്രവഹിക്കുന്ന വൈദ്യുതിയുടെ അളവിനെ വരെ നിയന്ത്രിക്കും. ഇലക്ട്രിക്കല്‍ മെയിനില്‍ ഇഎല്‍സിബി എന്ന ഇലക്ട്രിക്കല്‍ സര്‍ക്യൂട്ട് ബ്രേക്കര്‍ നിര്‍ബന്ധമായും വച്ചിരിക്കണം. ഓരോ പ്ലഗ് പോയിന്റിലും എര്‍ത്തിംഗ് നിര്‍ബന്ധമാണ്. എപ്പോഴും ഫൈവ് സ്റ്റാര്‍ റേറ്റിംഗുള്ള ഉപകരണങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. വില അല്‍പം കൂടിയാലും ദീര്‍ഘകാലത്തേക്ക് തലവേദന ഉണ്ടാക്കില്ല.

വീട് വയറിംഗ് ചെയ്യുബോൾ റ്റു വേ സ്വിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,

ചിത്രത്തിൽ കാണുന്നത് പോലെ മൂന്ന് വിധത്തിൽ റ്റുവേ സ്വിച്ച് വയറിങ് ചെയ്താലും പ്രവത്തനത്തിൽ വലിയ മാറ്റം കാണില്ല.

ഒന്നാമത്തേത്, രണ്ട് റ്റുവേ സ്വിച്ചിന്റേയും ഒരു അറ്റത്ത് ഫേസും മറ്റേ അറ്റത്ത് നൂട്ടറും രണ്ട് സ്വിച്ചിന്റെ നടുവിലെ പൊഴിന്റിൽ ബൾബിന്റെ രണ്ട് അറ്റവും കണക്റ്റ് ചെയുന്നു ഇത് മൂലം വയറ് ലാഭിക്കാം . പക്ഷേ ഇത് അപകടം വിളിച്ച് വരുത്തും .കാരണം ബൾബ് ഓഫ് ചെയ്താലും ബൾബിന്റെ പോഴിന്റിൽ കരണ്ട് ഉണ്ടാകും [ബൾബിലേക്ക് രണ്ട് ഫേസ് ആണങ്കിൽ ബൾബ് ഓഫ് ആയിരിക്കും] ,ഫേൻ മുതലായവ കേട് വരാൻ സാധ്യത കൂടുന്നു.വയറിങ് റിപ്പേർ ചെയുബോൾ ഷോക്ക് അടിക്കാൻ സാധ്യത കൂടുന്നു.ഒരു കാരണവാശാലും ഇത്തരത്തിൽ വയറിങ് ചെയ്യാൻ അനുവധിക്കരുത്.

രണ്ടാമത്തേത്, ബൾബിന്റെ ഒരു അറ്റം ന്യൂട്ടറും മറ്റേ അറ്റം ഒരു സ്വിച്ചിന്റെ നടുവിലെ പോഴിന്റിലും മറ്റെ സ്വിച്ചിന്റെ നടുവിലെ പോഴന്റ് ഫേസിലും , സ്വിച്ചികളുടെ ഇരുതലകളും തമ്മിൾ തമ്മിൾ കണക്റ്റ് ചെയുന്നു .ഇത് മൂലം സാധനങ്ങൾ കേടുപാടുകൾ വരില്ല.പക്ഷെ എല്ലാസ്വിച്ചുകളും ഓഫ് നിലയിലായിരിക്കുബോൾ റ്റുവെ കണക്ഷൻ ഓണായിരിക്കും.ഇതു .വയറിങ് റിപ്പേർ ചെയുബോൾ ഷോക്ക് അടിക്കാൻ സാധ്യത കൂടുന്നു.

മൂന്നാമത്, രണ്ടാമത്തേതില്‍ ചെറിയ മാറ്റ വരുത്തിയാൽ മതി. അതായത് ഒരു സ്വിച്ചിന്റെ ഇരു അറ്റത്തെയും പോഴിന്റ് മറ്റെ സ്വിച്ചിന്റെ വിപരീത അറ്റത്ത് കണക്റ്റ് ചെയുക . ഇതാന്ന് ശരിയായ വശം .

സ്വിച്ചുകൾ എല്ലാം ഓഫ് നിലയിൽ ആയിരിക്കുബോൾ ഒരു പോയിന്റിലും കരണ്ട് വരുവാൻ പാടില്ല. നമ്മൾ വയറിങ്ങ് കരാർ കൊടുക്കുമ്പോള്‍ ഇത് ശ്രദ്ധിക്കണം, കാരണം ചിത്രം ഒന്നിൽ കണ്ടത് പോലെ വയറിങ്ങ് ചെയുന്നത് ഇപ്പോൾ സാധാരണയാന്ന്. ഇത്കൂടുതൽ നഷ്ട്ങ്ങൾക്ക് കാരണമാകും.

സാധാരണ വയറിങ് ചെയുബോൾ [ത്രീ ഫേസ് ഒഴികെ.] ശ്രദ്ദിക്കേണ്ട മറ്റു കാര്യങ്ങൾ.

ന്യൂട്ടറ് വയർ കറുപ്പ് കളർ ഉപയോഗിക്കുക.[നീല കളറും ഉപയോഗിക്കാം]
ഫേസ് വയർ [മെയിൻ വയർ] ചുവപ്പ് കളർ എർത്ത് വയർ പച്ച കളർ സ്വച്ചിൽ നിന്നും പോഴിന്റിലേക്ക് പോവുന്ന ഫേസ് വയറ് മഞ്ഞകളർ ഉപയോഗിക്കുക

പുതിയ വീടു പണിക്കായി വൈദ്യുതി കണക്ഷൻ എടുക്കുമ്പോൾ.

വീട് പണിയാനായി സ്ഥലവും പ്ലാനും തയാറായാൽ പിന്നെ അടുത്തപണി നിർമ്മാണത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കലാണ്. വെള്ളം, വൈദ്യുതി, സാമഗ്രികൾ സൂക്ഷിച്ചു വയ്ക്കാനുള്ള സൗകര്യം തുടങ്ങിയവയെല്ലാം ഇതിൽപ്പെടുന്നു. ഈ ഗണത്തിൽ പ്രധാനപ്പെട്ട വൈദ്യുതകണക്ഷൻ ലഭിക്കുന്നതിനു വേണ്ട നടപടിക്ക്രമങ്ങളും ഒരുക്കങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.

പുതിയ വീട് പണിയുമ്പോൾ നിർമ്മാണ ആവശ്യങ്ങൾക്കായി താൽക്കാലിക വൈദ്യുത കണക്ഷൻ എടുക്കുക. അംഗീകൃത ലൈസൻസിയുടെ സഹായത്താൽ താൽക്കാലിക വയറിംഗ് നടത്തിയ ശേഷം വേണം ഇലക്ട്രിസിറ്റി ഓഫീസിൽ അപേക്ഷ നൽകാൻ.

RCCB (ELCB) യോടു കൂടിയ മെയിൻ സ്വിച്ച് ബോർഡിനും പ്ലഗ് പോയിൻറുകൾക്കും ഒപ്പം മോട്ടോറുണ്ടെങ്കിൽ അതിന്‍റേ സ്റ്റാർട്ടറും കൂടി ചേർത്തു തയാറാക്കുന്ന താൽക്കാലിക സംവിധാനത്തിൽ വൈദ്യുത മീറ്റർ ഉറപ്പിക്കാനുള്ള സ്ഥലവും കാണും. ഇരുമ്പിലോ തടിയിലോ തീർത്ത ബോർഡിലോ, നിർമ്മാണ സ്ഥലത്ത് താൽക്കാലിക ഷെഡ്‌ പണിതിട്ടുണ്ടെങ്കിൽ അതിന്‍റെ ഭിത്തിയിലോ ആകും ഈ സംവിധാനങ്ങൾ ഉറപ്പിക്കുക.

മഴ നനയാതിരിക്കാനുള്ള മുൻകരുതൽ വേണം. ഒപ്പം നിയമം അനുശാസിക്കുന്ന വിധത്തിൽ എർത്തിങ്ങും നൽകണം.സാമഗ്രികളും, പണിക്കൂലിയുമുൾപ്പെടെ ഏകദേശം 7000 രൂപയോളം ഇതിനു ചെലവു വരുന്നു.

വയറിംഗ് ജോലി പൂർത്തിയായി കഴിഞ്ഞാൽ ബന്ധപ്പെട്ട സെക്ഷൻ ഓഫീസിലെ പണം സ്വീകരിക്കുന്ന കൌണ്ടറിൽ നിന്നും 10 രൂപ നൽകി വൈദ്യുത കണക്ഷനുള്ള അപേക്ഷാ ഫോം വാങ്ങിക്കാം.ആർക്കാണോ കെട്ടിട നിർമ്മാണത്തിനു അനുവാദം കിട്ടിയിരിക്കുന്നത് ആ വ്യക്തിയുടെ പേരിൽ വേണം അപേക്ഷാഫോം. വയറിംഗ് നടത്തിയ ലൈസൻസിയെക്കൊണ്ട് ഇതിലെ പ്രസക്ത ഭാഗങ്ങൾ പൂരിപ്പിച്ചു സീലും ഒപ്പുമിട്ടു വാങ്ങുക.

അപേക്ഷയിൽ 50 രൂപയുടെ COURT FEE സ്റ്റാമ്പ് പതിക്കണം. അതിനു ശേഷം ബിൽഡിംഗ്‌ പെർമിറ്റ്‌, തിരിച്ചറിയൽ കാർഡ്‌, വില്ലേജ് ഓഫീസിൽ ബന്ധപ്പെട്ട വസ്തുവിന്‍റെ കരമടച്ച രസീത് എന്നിവയുടെ കോപ്പികളോടൊപ്പം വേണം അപേക്ഷ സമർപ്പിക്കാൻ.

വൈദ്യുത സംവിധാനത്തിന്‍റേയും അതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരുടെയും സുരക്ഷയ്ക്കായി RCCB (ELCB) വച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താനായി അത് വാങ്ങുമ്പോൾ കിട്ടുന്ന ടെസ്റ്റ്‌ സർട്ടിഫിക്കറ്റും കണക്ഷനുള്ള അപേക്ഷയോടൊപ്പം വയ്ക്കണം.

ബന്ധപ്പെട്ട സെക്ഷനിലെ അസ്സിസ്റ്റന്‍റ് എഞ്ചിനീയർക്കാണ് അപേക്ഷ നൽകേണ്ടത്. അതിനു ശേഷം ഓവർസീയർ സ്ഥലപരിശോധന നടത്തി സംവിധാനങ്ങൾ കൃത്യവും, സുരക്ഷിതവും, കുറ്റമറ്റതുമാണെന്ന് ഉറപ്പുവരുത്തി അസ്സിസ്റ്റന്‍റ് എഞ്ചിനീയർക്ക് റിപ്പോർട്ട് നൽകുന്നു.

പിന്നാലെ സർവീസ് കണക്ഷൻ ചാർജ്ജും കാഷ് ഡെപ്പോസിറ്റും മറ്റും അടക്കാനുള്ള അനുമതി തരുന്നു. അതിനുശേഷം മുൻഗണനാക്രമത്തിലും സാമഗ്രികളുടെ ലഭ്യത അനുസരിച്ചുമാകും കണക്ഷൻ നൽകുക.

നിങ്ങളുടെ സംശയങ്ങൾ എന്നോട് ചോദിക്കാം, കൂടാതെ ഇലെക്ട്രിക്കൽ പ്ലംബിംഗ് ഡിസൈൻ, എസ്റ്റിമേറ്റ് തയ്യാറാക്കി നൽകുന്നതാണ്.

പനാമ കനാൽ; ലോകം കണ്ട എഞ്ചിനീയറിംഗ് വിസ്മയങ്ങളിൽ ഒന്ന്…


പസഫിക് സമുദ്രത്തെയും അറ്റ്ലാന്റിക് സമുദ്രത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു മനുഷ്യ നിർമിത കനാലാണ് പനാമ കനാൽ. ഇന്നേവരെ നടപ്പിലാക്കപ്പെട്ടിട്ടുള്ള എഞ്ചിനിയറിങ് പദ്ധതികളിൽ ഏറ്റവും വലുതും പ്രയാസമേറിയതുമായവയിൽ ഒന്നാണ് ഈ കനാൽ. തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്തുള്ള ഡ്രേക്ക് പാസേജും ഹോൺ മുനമ്പും വഴിയുള്ള ദൈഘ്യമേറിയ ജലമാർഗ്ഗത്തെ ചരിത്രമാക്കിയ പനാമ കനാൽ ഈ രണ്ട് സമുദ്രങ്ങൾ തമ്മിലുള്ള ഗതാഗതത്തിൽ വൻ സ്വാധീനം ചെലുത്തി.
ന്യൂയോർക്ക് മുതൽ സാൻ ഫ്രാന്സിസ്കോ വരെ സഞ്ചരിക്കുന്ന ഒരു കപ്പൽ ഹോൺ മുനമ്പ് ചുറ്റിയാണെങ്കിൽ 22,500 കിലോമീറ്ററും (14,000 മൈൽ) പനാമ കനാൽ വഴിയാണെങ്കിൽ വെറും 9,500 കിലോമീറ്ററുമാണ് (6,000 മൈൽ) സഞ്ചരിക്കേണ്ടത്. പനാമക്കടുത്ത് ഒരു കനാൽ എന്ന സങ്കൽ‌പ്പത്തിന് 16-ആം നൂറ്റാണ്ട് വരെ പഴക്കമുണ്ടെങ്കിലും അത് നിർമ്മിക്കാനുള്ള ആദ്യ ശ്രമം ആരംഭിച്ചത് 1880-ൽ ഫ്രഞ്ച് നേതൃത്വത്തിലാണ്. 21,900 തൊഴിലാളികളുടെ മരണത്തിനിടയാക്കിയ ഈ പദ്ധതി പരാജയത്തിൽ കലാശിച്ചു.
1900-കളുടെ ആദ്യ കാലയളവിൽ അമേരിക്ക കനാൽ നിർമ്മാണം ഏറ്റെടുക്കുകയും അത് വിജയകരമായി പൂർത്തീകരിക്കുകയും ചെയ്തു. 1914-ൽ കനാൽ പ്രവർത്തനമാരംഭിച്ചു. 77 കിലോമീറ്റർ (48 മൈൽ) നീളമുള്ള ഈ കനാലിന്റെ നിർമ്മാണത്തെ രോഗങ്ങൾ, (പ്രധാനമായും മലേറിയയും മഞ്ഞപ്പനിയും) മണ്ണൊലിപ്പുകൾ തുടങ്ങി പല പ്രശ്നങ്ങളും ബാധിച്ചിരുന്നു. കനാൽ പൂർത്തിയായപ്പോഴേക്കും ഫ്രാൻസിന്റെയും അമേരിക്കയുടേയും ഉദ്യമങ്ങളിലായി ആകെ 27,500 തൊഴിലാളികലുടെ ജീവനാണ് നഷ്ടമായത്.
1914 ആഗസ്റ്റ് 15 നാണ് പനാമാ കനാൽ അന്താരാഷ്ട്ര കപ്പൽഗതാഗതത്തിനായി ഔദ്യാഗികമായി തുറന്നുകൊടുത്തത്. രണ്ടു മഹാസമുദ്രങ്ങളെ(അത്‌ലാന്റിക്കും പെസഫിക്കും) തമ്മിൽ ബന്ധിപ്പിക്കുന്ന ഏറിയകൂറും മനുഷ്യ നിർമ്മിതമായ അന്താരാഷ്ട്ര കപ്പൽപ്പാതയാണ് അത്. പ്രകൃതിദത്തമായ നിരവധി അനുകൂല സാഹചര്യങ്ങൾ മുതലാക്കിയാണ് കനാലിന്റെ നിർമ്മാണം. ശരിക്കും മനുഷ്യനിർമ്മിതമായ അത്ഭുതങ്ങളിലൊന്ന്! ഫ്രാൻസായിരുന്നു ആദ്യം ശ്രമിച്ചത്. 22000 ജീവനുകളും 28 കോടി ഡോളറും നഷ്ടമായെങ്കിലും വിജയംകാണാതെ അവർ സംരംഭം അമേരിക്കയ്ക്ക് കൈമാറുകയായിരുന്നു.
അമേരിക്കൻ പണവും ഫ്രഞ്ച് സാങ്കേതികവിദ്യയും പനാമാ കനാലിന്റെ കരുത്തായിരുന്നു. 1904 മുതൽ 1914 വരെയുള്ള കാലഘട്ടത്തിൽ അമേരിക്കയുടെ ഏറ്റവുംവലിയ ദേശീയ ചെലവായിരുന്നു പനാമാ കനാലിന്റെ നിർമ്മാണം. കനാലിന്റെ നിർമ്മാണവേളയിൽ പലതരം ആശങ്കകൾ ഉയർന്നിരുന്നു. പനാമ എന്ന രാജ്യം തന്നെ കടലിനടിയിലായി പോകുമെന്നായിരുന്നു പലരുടേയും ആശങ്ക. ‘മകളെ പ്രസവിക്കുന്നതോടെ മാതാവ് മരിക്കും’ എന്ന പ്രവചനമുണ്ടായി.
കനാൽ പനാമയേക്കാളും അമേരിക്കയുടെയും യൂറോപ്യൻ ശക്തികളുടെയും ആവശ്യമായിരുന്നു. പനാമയുടെ പരാമാധികാരത്തിന് മുകളിൽ അമേരിക്കയുടെ കടന്നുകയറ്റമായും കനാൽ നിർമ്മാണം വിലയിരുത്തപ്പെട്ടു. എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കപ്പൽ ഗതാഗതാരംഗത്ത് സംഭവിച്ച വിപ്‌ളവകരമായ മാറ്റങ്ങളെ വിജയകരമായി ഉൾക്കൊണ്ടുകൊണ്ട് തന്നെ പനാമാകനാൽ ഇന്നും വിജയകരമായി മുന്നോട്ട് പോകുന്നു. പനാമ എന്ന ചെറു രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥയുടെ നട്ടെല്ലാണ് ഈ കനാൽ. പനാമയുടെ മൊത്തം ദേശീയ വരുമാനത്തിന്റെ 80% കനാൽ റെവന്യൂ ആണ്!
ഭൗമോപരിതലത്തിലെ താഴ്ന്ന ഭാഗങ്ങളിൽ വെള്ളംനിറഞ്ഞാണ് കടലുകൾ ഉണ്ടായിട്ടുള്ളത്. ഭൂപ്രദേശങ്ങളും ഭൗമരൂപങ്ങളും വേർതിരിക്കുന്ന ഒരു കടലാണ് ഭൂമിയിലുള്ളത്. സൗകര്യത്തിനായി നാമവയെ പെസഫിക്, അത്‌ലാന്റിക്ക്, ഇന്ത്യൻമഹാസമുദ്രം എന്നൊക്കെ വിളിക്കുന്നു.
രണ്ട് മഹാസമുദ്രങ്ങൾക്കിടയിലുണ്ടായിരുന്ന ചെറിയൊരു തുരുത്തിലൂടെ മനുഷ്യൻ കീറിയ ചാലാണ് പനാമാകനാൽ. വടക്കെ അമേരിക്കയ്ക്കും തെക്കേ അമേരിക്കയ്ക്കും ഇടയിൽ അത്‌ലാന്റിക്-പെസഫിക് സമുദ്രങ്ങൾ തമ്മിൽ ചേരുന്ന ഭാഗത്ത് ഒരു ഇസ്ത്മസ് (Isthmus) ഉണ്ട്. കടലിൽ മണ്ണ്, എക്കൽ, പവിഴപ്പാറകൾ എന്നിവ അടിഞ്ഞുകൂടിയുണ്ടാകുന്ന തുരുത്ത് അല്ലെങ്കിൽ കരപ്രദേശമാണ് ഭൂമിശാസ്ത്രത്തിൽ ഇസ്ത്മസ് എന്നറിയപ്പെടുന്നത്.
ഈ ഇസ്ത്മസിന്റെ തെക്കേ അറ്റത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന കേരളത്തിന്റെ രണ്ടിരട്ടിയിലധികം വലിപ്പമുള്ള ഒരു രാജ്യമാണ് പനാമ. 77082 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും 30 ലക്ഷം ജനങ്ങളുമുള്ള ഒരു കുഞ്ഞൻ രാജ്യം. തെക്കെഅമേരിക്കൻ രാജ്യമായ കൊളംബിയയുടെ കോളനിയായിരുന്ന പനാമ 1903 ലാണ് സ്വതന്ത്രമായത്. 1979 വരെ കനാൽ മേഖലയ്ക്ക് മേൽ പനാമയ്ക്ക് പൂർണ്ണ അധികാരം ഉണ്ടായിരുന്നില്ല. 1979 ൽ നിലവിൽ വന്ന അമേരിക്കകൂടി ഉൾപ്പെട്ട പനാമാകമ്മീഷൻ കരാർ പ്രകാരം 1979 മുതൽ പനാമയ്ക്ക് കനാൽപ്രദേശത്ത് സ്വയംഭരണാധികാരവും 2000-ജനുവരിയിൽ പൂർണ്ണനിയന്ത്രണവും ലഭ്യമായി. 2000 വരെ കനാലിന്റെ ഭരണപരമായ ചുമതലകൾ നിർവ്വഹിച്ചിരുന്നത് അമേരിക്കയായിരുന്നു. പനാമയ്ക്കും അമേരിക്കയ്ക്കും ഇടയിൽ പലപ്പോഴും തർക്കവിഷയമായിരുന്നു ഈ കനാൽ. ഇടയ്ക്ക് വെച്ച് പനാമതന്നെ പിടിച്ചെടുത്ത് തങ്ങളുടെ രാജ്യത്തിന്റെ കൂടെ ചേർക്കണമെന്ന വികാരം അമേരിക്കയിൽ ശക്തമായിരുന്നു!
മനുഷ്യന്റെ നിശ്ചയദാർഢ്യത്തിനും ഇച്ഛാശക്തിക്കും മകുടോദാഹരണമാണ് ഈ കനാൽ. തൊള്ളായിരത്തിൽപ്പരം അമേരിക്കൻ-പനാമ തൊഴിലാളികളാണ് ഒരേസമയം കനാൽനിർമ്മാണത്തിൽ മുഴുകിയിരുന്നത്. 77 കിലോമീറ്ററാണ് നീളം. കനാൽ താണ്ടാൻ കപ്പലുകൾക്ക് ശരാശരി 8 മുതൽ 10 മണിക്കൂർ വരെ ആവശ്യമുണ്ട്. കനാലിലേക്ക് കപ്പൽ കടക്കുന്നത് മഹാസമുദ്രത്തിൽ നിന്നാണല്ലോ. പനാമയിലൂടെ കടന്നുപോകുന്ന വലിയ കപ്പലുകൾക്ക് ‘പനമാക്‌സ്’എന്ന വിളിപ്പേരുണ്ട്. പനമാക്‌സിലും വലിയ കപ്പലുകൾക്ക് കനാൽ ഉപയോഗിക്കാനാവില്ല. 8000 നോട്ടിക്കൽ മൈൽ(ഏതാണ്ട് 15000 കിലോമീറ്റർ) യാത്രാ ദൂരം കുറയുന്നു എന്നതുകൊണ്ടാണ് ഈ സാഹസത്തിന് മനുഷ്യൻ മുതിർന്നത്.
പനാമ കനാൽ ഇല്ലായിരുന്നുവെങ്കിൽ തെക്കെ അമേരിക്കൻ വൻകര മുഴുവൻ ഒരു വലത്ത് വെച്ച് മാത്രമേ പെസഫിക്കിൽ നിന്ന് അത്‌ലാന്റിക്കിലേക്കും തിരിച്ചും കപ്പലുകൾക്ക് പ്രവേശിക്കാനാവൂ. ഒരു കപ്പൽ മാത്രം 15000 കിലോമീറ്റർ അധികയാത്ര ചെയ്യാനെടുക്കുന്ന സമയവും ചെലവും ഇന്ധനവും ഒന്നു സങ്കൽപ്പിച്ചുനോക്കൂ. അത്തരം ദശലക്ഷക്കണക്കിന് യാത്രകളാണ് പനാമകനാൽ കാരണം ഇതുവരെ റദ്ദാക്കപ്പെട്ടിട്ടുള്ളത്!
കപ്പൽ കനാലിലൂടെ കടന്ന് പോകുന്നത് വലിയ അളവിൽ സാങ്കേതികവിദ്യയും ആസൂത്രണവും പ്രയോജനപ്പെടുത്തിയാണ്. കനാൽ യാത്ര തുടങ്ങാൻ ആദ്യം കടലിൽനിന്ന് കനാലിലേക്ക് കപ്പൽ കയറ്റണം. അവസാനം കടലിലേക്ക് തന്നെ തിരിച്ചിറങ്ങണം. പെസഫിക് സമുദ്രത്തിൽനിന്ന് കപ്പൽ പനാമകനാലിൽ പ്രവേശിച്ച് അത്‌ലാന്റിക്കിൽ ഇറങ്ങുന്നുവെന്ന് കരുതുക. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം സമുദ്രജലനിരപ്പും കനാൽ ജലനിരപ്പും തമ്മിൽ ഉയരത്തിൽ വ്യത്യാസമുണ്ടെന്നതാണ്. കനാൽ പൂർണ്ണമായും കടലിന്റെ ഭാഗമല്ല. കടലിന്റേയും തടാകത്തിന്റേയും സ്വഭാവം ഈ ജലപാതയ്ക്കുണ്ട്.
സമുദ്രജലത്തെ അപേക്ഷിച്ച് ലവണസാന്ദ്രതയിലും പ്‌ളവക്ഷബലത്തിന്റെ കാര്യത്തിലും കനാലിലെ ജലം ഭിന്നമാണ്. മാത്രമല്ല, കനാൽ സ്ഥിതി ചെയ്യുന്നത് ഒരു പർവതഭാഗത്താണ്. ഇത്തരം വ്യത്യാസങ്ങൾ നിലനിൽക്കുന്നതിനാൽ കടലിനെ അപേക്ഷിച്ച് കനാൽ ഉയർന്ന ജലവിതാനമായി നിലകൊള്ളുന്നു. ഇതുമൂലെ കപ്പലുകൾക്ക് കനാലിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും പ്രശ്‌നമുണ്ടാകുന്നു. അതായത് ഒരു ബമ്പ് കയറുകയും ഇറങ്ങുകയും ചെയ്യുന്നത് പോലെ.
77 കിലോമീറ്റർ നീളമുള്ള ഈ കനാലിൽ ചീപ്പ് സംവിധാനമുള്ള മൂന്ന് പ്രധാന ലോക്കുകളുണ്ട്: ഗാറ്റുൺ, പെഡ്രോ, മിഗ്വൽ ആൻഡ് മിറാഫ്‌ളോർസ എന്നാണിവയുടെ പേരുകൾ. കനാൽ മുഖത്തെത്തുന്ന കപ്പലുകൾ കുറച്ചുനേരം അവിടെ നിറുത്തിയിടുന്നു. കപ്പലുകളുടെ മുൻഭാഗം ഉയർത്തിയെടുത്തെങ്കിൽ മാത്രമെ കനാലിലേക്ക് കയറ്റാനാവൂ. മോട്ടോർബൈക്കിൽ മുൻവശം ഉയർത്തി അഭ്യാസം കാണിക്കുന്നത് കണ്ടിട്ടില്ലേ. അതുപോലൊരു ‘നമ്പർ’ ഇവിടെയും ആവശ്യമാണ്.
കനാലിന്റ പ്രവേശനദ്വാരത്തിൽ ഒരു അറയുണ്ട്. സമുദ്രനിരപ്പിലുള്ള ജലവിതാനമാണ് അവിടെ. കപ്പൽ ചേമ്പറിൽ കയറ്റി ലോക്ക് ചെയ്യുന്നു. അവിടെ ഒരു ചീപ്പ് സംവിധാനവുമുണ്ട്. ഈ ചീപ്പ് തുറന്ന് ജലം പമ്പ് ചെയ്യുന്നു. ഇതിനായി പ്രത്യേക ഡാം പണിഞ്ഞ് വൻതോതിൽ ജലം ശേഖരിച്ച് വെച്ചിട്ടുണ്ട്. ചീപ്പ് തുറന്ന് ജലമെത്തുന്നതോടെ കപ്പലാകെ ഉയർത്തപ്പെടുന്നു. കപ്പൽ മുന്നോട്ടെടുത്ത് കനാലിലേക്ക് ആനയിക്കപ്പെടുന്നു. പിന്നീട് അടുത്ത ഘട്ടത്തിൽ ഇതുപോലെ വേറൊരു ചേമ്പറിൽ കപ്പൽ പിന്നെയും ഉയർത്തപ്പെടുന്നു. അങ്ങനെ ക്രമമായി 25 മീറ്റർവരെ(രണ്ട് ഇലക്ടിക്ക് പോസ്റ്റിന്റ ഉയരം!) കപ്പൽ ഉയരുന്നു. പിന്നെ കനാൽ യാത്ര. കനാൽ മറികടന്നശേഷം മറുവശത്ത് കപ്പൽ എത്തുമ്പോൾ വീണ്ടും നിറുത്തിയിടുന്നു.
ശേഷം കനാലിൽനിന്ന് ചീപ്പുകൾ ഉപയോഗിച്ച് ജലം പിൻവലിച്ച് ഉയരം കുറച്ച് കപ്പലിന്റെ മുൻവശം മെല്ലെ കടലിലേക്ക് ‘ഇറക്കുന്നു’. അവിടെയും സമാനമായ ചേമ്പറുണ്ട്. കപ്പൽ ക്രമേണ വലിയൊരു താഴ്ചയിലേക്ക് പോകുന്നതായി തോന്നും. ഒന്നിലധികം കപ്പലുകൾക്ക് കനാലിലൂടെ ഒരേസമയം സഞ്ചരിക്കാം. പക്ഷെ ഒരുസമയം ഒരു കപ്പലിന് മാത്രമേ കയറുകയോ ഇറങ്ങുകയോ ചെയ്യാനാവൂ. കനാലിന്റെ ദൂരത്തിന്നിടയ്ക്ക് നിരവധി പോയിന്റുകളിൽ കപ്പലുകൾക്ക് നങ്കൂരമിടാനുള്ള സൗകര്യമുണ്ട്. അമേരിക്കയുടെയും മറ്റും വൻതോതിലുള്ള സഹായത്തോടെ പണികഴിപ്പിച്ച ഈ കപ്പൽപാതയിലൂടെ അന്താരാഷ്ട്ര കപ്പൽ ഗതാഗതം അനുവദിക്കാൻ പനാമ പ്രതിജ്ഞാബദ്ധമാണ്. സൂയസ് കനാലായാലും പനാമാ കനാലായാലും അടച്ചിട്ടാൽ യുദ്ധത്തിൽ കുറഞ്ഞൊന്നും ചിന്തിക്കാനാവില്ല.
കടപ്പാട് – വിക്കിപീഡിയ, Photo – Mariordo (Mario Roberto Durán Ortiz) (Wikimedia Commons).

മാർത്താണ്ഡ വർമ്മയുടെ ആയുധകേന്ദ്രം, ഉദയഗിരി കോട്ട...








പഴയ തിരുവിതാംകൂറിന്റെ ശക്തികേന്ദ്രവും ഇന്നത്തെ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽ നിലകൊള്ളുന്നതുമായ
പ്രധാന സംരക്ഷിത
സ്മാരകങ്ങളിൽ ഒന്നാണ് ഉദയഗിരികോട്ട.കൊളോണിയൽ കാലഘട്ടത്തിന്റെ അവസാന നാളുകളിൽ തിരുവിതാംകൂർ സാമ്രാജ്യത്തിൽ അരങ്ങേറിയ ചരിത്രസംഭവങ്ങളിലൂടെയാണ് ഈ കോട്ട അറിയപ്പെടുന്നത്. തിരുവിതാംകൂറിന്റെ കേരളത്തിനു പുറത്തുള്ള ഏതൊരു സ്മാരകങ്ങളും പോലെ, ഈ കോട്ടയും ഇന്നു നാശത്തിന്റെ വക്കിലാണ്.
70 ഏക്കറിലധികം സ്ഥലത്തായാണ് ഈ കോട്ട നിലകൊള്ളുന്നത്. പ്രധാനമായും ഗ്രാനൈറ്റ്, ലാറ്ററൈറ്റ് കല്ലുകൾ, കുമ്മായ മിശ്രിതം എന്നിവ ഉപയോഗിച്ചാണ് ഈ കോട്ട നിർമ്മിച്ചിട്ടുള്ളത്.
പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ഉദയഗിരി കോട്ട നിർമ്മിച്ചതെന്ന് ചരിത്രം പറയുന്നു. തിരുവിതാംകൂർ രാജാവായി അധികാരത്തിലേറിയ മാർത്താണ്ഡ വർമ്മ ഉദയഗിരികോട്ട കൂടുതൽ ശക്തിയോടെ പുനർനിർമിച്ചു.
ഈ കോട്ടയുടെ പുനർനിർമ്മാണം പ്രധാനമായും ഡച്ച് അധികൃതരുടെ മേൽനോട്ടത്തിലായിരുന്നു. രാജാവിന്റെ പിന്തുണയോടെ കൂടുതൽ വിശേഷണങ്ങളോടെ നിർമ്മാണം പൂർത്തിയായ കോട്ട, 1742 ൽ തിരുവിതാംകൂർ രാജവംശത്തിന്റെ പുതിയൊരു സൈനിക താവളമാക്കി പ്രവർത്തനം ആരംഭിച്ചു.1741ലെ കുളച്ചൽ യുദ്ധത്തിലൂടെ തനിക്കധീനപ്പെട്ടു പിന്നീടു
പ്രധാന സൈനീകനായകനായ ഡച്ചു അഡ്മിറൽ "യൂസ്റ്റാച്ചിയസ് ഡി ലിനോയി" ആണ് ഇന്നു നമ്മൾ കാണുന്ന ഉദയഗിരികോട്ടയുടെ ശില്പ്പി. ഇദ്ധേഹത്തിന്റെ തന്നെ ഉപദേശങ്ങളും നിർദ്ദേശങ്ങളും അനുസരിച്ച് കോട്ട വളപ്പിൽ രണ്ട് ഫാക്ടറികൾ നിർമ്മിക്കാൻ മാർത്താണ്ഡവർമ്മ രാജാവ് ഉത്തരവിട്ടു. ഈ ഫാക്ടറികളിൽ നിന്ന്, സൈന്യത്തിലേക്ക് ആവശ്യമായ തോക്കുകൾ, പീരങ്കികൾ, പീരങ്കി ഉണ്ടകൾ, മോർട്ടറുകൾ എന്നിവ നിർമ്മിക്കലായിരുന്നു ലക്ഷ്യം. ഒട്ടനവധി ആയുധങ്ങൾ ഈ കോട്ടയിൽ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇതിനു പുറമേ വിദേശശൈലിയിൽ പരിശീലനം നൽകിയ സുശക്തമായ കാലാൾപ്പടയെയും പ്രസ്തുത കോട്ടയിൽ നിലനിർത്തിയിരുന്നു.
ഡച്ചു ശൈലിയിൽ പരിഷ്കരിച്ച കോട്ടയുടെ നാല് കോണുകളിൽ കനത്ത ഗ്യാനേറ്റ് കല്ലിൽ കെട്ടിയ മതിലുകൾ കാണാം. ഈ മതിലുകൾക്കു മുകളിൽ ചെങ്കല്ലിൽ തീർത്ത മസ്കറ്റർ സ്ഥാനങ്ങൾ നിരത്തിയിട്ടുണ്ട്. സാധാരണ കോട്ടകളെ അപേഷിച്ചു ഉദയഗിരി കോട്ടക്കു പുറത്ത് കിടങ്ങുകളില്ല.കാരണം, മിക്കവാറും മുൻകാലങ്ങളിൽ ക്രമേണ ഉയരം കൂടിയ സ്ഥലത്തായിരിക്കണം കോട്ട സ്ഥാപിതമായത്. ഡിലനോയുടെ മരണശേഷം, അദ്ദേഹത്തിന്റെ ശരീരം ഈ കോട്ടയിലെ തന്നെ ക്രിസ്ത്യൻ ചാപ്പലിലാണ് സംസ്‌കരിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ശവകുടീരം ഡച്ചു ശൈലിയിലാണ് അലങ്കരിച്ചിട്ടുള്ളത്. തൊട്ടടുത്ത് തന്നെ അദ്ധേഹത്തിന്റെ ഭാര്യയുടെയും മകന്റെയും കല്ലറകൾ കാണാം.മാർത്താണ്ഡവർമ്മ രാജാവിന്റെ മരണശേഷം, തിരുവിതാംകൂർ രാജ്യത്തിന് അതിന്റെ മഹത്വം നഷ്ടപ്പെടുകയും ക്രമേണ ബ്രിട്ടീഷ് ഭരണത്തിനു കീഴിൽ വരികയും ചെയ്തു. പലതരം കരാറുകളിലൂടെ ബ്രിട്ടീഷ് കമ്പനി രാജ്യം ഏറ്റെടുക്കുകയും, ട്രഷറി, നാണയ നിർമ്മാണം, സൈനീകം തുടങ്ങീയ കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇതേതുടർന്ന് ഉദയഗിരി കോട്ടയും ബ്രിട്ടീഷ് കമ്പനിയുടെ ഇന്ത്യയിലെ അനേകം സൈനീക ബാരക്കുകളിൽ ഒന്നായി മാറി. വേലുത്തമ്പി ദളവയുടെ സമരകാലങ്ങളിൽ പലതവണ ഈ കോട്ട ആക്രമണങ്ങൾക്ക് സാക്ഷിയായിട്ടുണ്ട്. ഇന്ത്യയ്ക്കു സ്വാതന്ത്രം കിട്ടുന്ന കാലം വരെ ഒരു ബ്രിട്ടീഷ് സൈനീക താവളമായിരുന്നു ഉദയഗിരികോട്ട.
ഇന്നു നിലവിൽ രണ്ട് സർക്കാർ വകുപ്പുകളുടെ മേൽനോട്ടത്തിലാണ്
ഉദയഗിരികോട്ട.ഒന്നു തമിഴ്നാട്
വനം വകുപ്പിനു കീഴിലും, ചരിത്രപ്രധാനമായ സ്ഥലങ്ങൾ കേന്ദ്ര പുരാവസ്തു വകുപ്പിനു കീഴിലും.പ്രകൃതിഭംഗിയാൽ സമ്പന്നമായ ഇവിടം തമിഴ്‌നാട് വനംവകുപ്പ് ഒരു സുവോളജിക്കൽ പാർക്ക് നടത്തുന്നുണ്ട്. സത്യം പറഞ്ഞാൽ ചരിത്രത്തോടുള്ള അവഗണനയാണ് ഇന്നീ കോട്ടക്കുള്ളിലെ മനോഹരമായ പ്രകൃതിരമണീയതയ്ക്കു കാരണം. ചരിത്രപരമായ സ്ഥലങ്ങൾ പലതും കാട് പിടിച്ചു കിടക്കുന്നു. ഫാക്ടറി, കെട്ടിടങ്ങൾ തുടങ്ങിയവയുടെ ചില ഭാഗങ്ങൾ മാത്രം കാണാം. ശേഷിച്ച കോട്ടമതിലുകൾ, ഡി ലിനോയുടെ കല്ലറ, ചാപ്പൽ തൂടങ്ങിയവ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സംരക്ഷണ നിയമപ്രകാരം സുരക്ഷിതമാണെന്നു പറയാം.

മരിച്ചു മാസങ്ങൾക്കു ശേഷം അച്ഛന്റെ മെയിൽ സന്ദേശം; അമ്മയ്ക്ക് സന്തോഷം നൽകണം; അമ്പരന്ന് മകൾ


പ്രിയപ്പെട്ടവരുടെ വേർപാട് പലപ്പോഴും നമുക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കും. എത്രകാലം കഴിഞ്ഞാലും അവരുടെ ഓര്‍മകൾ നമ്മെ വിട്ടുപിരിയാറില്ല. ഇവിടെ അത്തരത്തിൽ അദ്ഭുതകരമായ ഒരു മെയിൽ കിട്ടിയതിന്റെ അമ്പരപ്പിലാണ് മനിലയിലെ അലീഷ്യ മെൻഡോസ എന്ന യുവതി. അച്ഛന്റെയും അമ്മയുടെയും 25–ാം വിവാഹ വാർഷികം ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ട് പത്തുമാസം മുൻപ് മരിച്ചു പോയ പിതാവിന്റെ ഇമെയിൽ സന്ദേശം കണ്ടാൽ ആരാണ് ഞെട്ടാതിരിക്കുക?

2019ലാണ് അലീഷ്യയുടെ പിതാവ് ബിങ് കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ചത്. മരണത്തിനു മുൻപു തന്നെ തന്റെയും ഭാര്യയുടെയും ഇരുപത്തിയഞ്ചാം വിവാഹ വാർഷികം ഗംഭീരമായി ആഘോഷിക്കാൻ ബിങ് പദ്ധതിയിട്ടിരുന്നു. അതിനായി അദ്ദേഹം ചില തയാറെടുപ്പുകളും നടത്തി. പുക്കൾ വരെ ഒരു വർഷം മുൻപ് ഓർഡർ ചെയ്തു. വിവാഹവാർഷികം ഗംഭീരമായി ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ട് 2020 മെയിലാണ് അലീഷ്യക്ക് പിതാവിന്റെ സന്ദേശം ലഭിക്കുന്നത്. എല്ലാം ഭംഗിയായി നടത്തണമെന്ന് പിതാവ് നിർദേശിക്കുന്നതായും അലീസ പറയുന്നു. മാത്രമല്ല, എല്ലാവർഷവും ഭാര്യ ജോജിയുടെ ജന്മദിനം, വിവാഹ വാർഷികം, പ്രണയദിനം. ഈ ദിവസങ്ങളിൽ അവർക്ക് കൃത്യമായി പൂക്കളെത്തിക്കാനുള്ള നിർദേശവും പിതാവ് നൽകിയതായി അലീഷ്യ പറഞ്ഞു

അമ്മ ആഗ്രഹിച്ചതു പോലെ സ്വപ്ന തുല്യമായ ഒരു വിവാഹ വാർഷികം നടത്തണമെന്നാണ് പിതവ് ആവശ്യപ്പെട്ടത്. ജൂൺ 10നായിരുന്നു വിവാഹ വാർഷികം. വാർഷികത്തിന് ആഴ്ചകൾക്കു മുൻപു കിട്ടുന്ന രീതിയിൽ ഷെഡ്യൂൾ ചെയ്തതായിരിക്കാം മെയിലെന്ന് അലീഷ്യ പറഞ്ഞു
തനിക്ക് കിട്ടിയ മെയിലിനെ കുറിച്ച് അലീഷ്യ പറയുന്നത് ഇങ്ങനെ: ‘അക്ഷരാർഥത്തിൽ ആ മെയിൽ കണ്ടപ്പോൾ ഞാൻ പകച്ചു പോയി. പത്തുമാസം മുൻപ് മരിച്ചയാളുടെ മെയിൽ പെട്ടന്ന് വരുന്നതു  കാണുമ്പോൾ പിന്നെ എന്തായിരിക്കും മാനസീകാവസ്ഥ. മെയിൽ നോട്ടിഫിക്കേഷന്‍ കണ്ട് രണ്ട് ദിവസങ്ങൾക്കു ശേഷമാണ് ഞാൻ മെയിൽ തുറന്നത്. അച്ഛൻ അമ്മയെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് അതിൽ നിന്നും വ്യക്തമാണ്. ഇരുപത്തിയഞ്ചാം വിവാഹ വാർഷികം അവരൊന്നിച്ചായിരുന്നു ആഘോഷിക്കേണ്ടിയിരുന്നത്. അദ്ദേഹം അമ്മയെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്നതിന്റ തെളിവാണ് ഇത്. മരണത്തിനു പോലുംം അച്ഛന് അമ്മയോടുള്ള സ്നേഹം നിഷേധിക്കാനായില്ല.
പിതാവിന്റെ നിർദേശം അനുസരിച്ച് അലീഷ്യ എല്ലാം ഒരുക്കി. പൂക്കൾ, അമ്മയ്ക്ക് ഇഷ്ടമുള്ള ഭക്ഷണം എല്ലാം അവൾ ഒരുക്കിയിരുന്നു. ഓരോ ആഴ്ചയിലും അമ്മയ്ക്ക് ബ്യൂട്ടി പാർലറിൽ പോകാനുള്ള പണം നൽകുകയും ചെയ്തു. അവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് കാര്യങ്ങൾ മുന്നോട്ട് നീക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 'BE GOOD AND BEHAVE. DON'T DO ANYTHING STUPID’ എന്നു പറഞ്ഞാണ് മെയിൽ അവസാനിപ്പിക്കുന്നത്.
അമ്മയ്ക്ക് സർപ്രൈസ് ആയി തന്നെ അലീഷ്യ എല്ലാം ഒരുക്കി. രാത്രി അമ്മ ഉറങ്ങുമ്പോഴായിരുന്നു അലീഷ്യ എല്ലാം തയാറാക്കിയത്. മുറികളിൽ നിറയെ ബലൂണുകളും കുടുംബചിത്രങ്ങളും തൂക്കി. ഇത് കണ്ട് ആനന്ദാശ്രു പൊഴിക്കുന്ന അമ്മയുടെ ചിത്രവും അവൾ പങ്കുവച്ചു.

മസ്തിഷ്കമെന്ന മഹാത്ഭുതം !

______________________
1)ജൈവലോകത്തെ ഏറ്റവും സങ്കീർണ്ണമായ വസ്തു മനുഷ്യമസ്തിഷ്കമാണെന്ന് നാം മനസ്സിലാക്കുന്നത് അതേ മസ്തിഷ്കം ഉപയോഗിച്ചു തന്നെയാണ് !!
2) ജനിക്കുന്ന കുഞ്ഞിന്റെ മസ്തിഷ്കത്തിന്റെ ഭാരം 350-400 g ആണ് .യുവാവാവുന്നതോടെ അത് 1,300-1,400 g വരെ വളരുന്നു .ശരീരഭാരത്തോട് താരതമ്യപ്പെടുത്തുമ്പോൾ മറ്റെല്ലാ ജീവികളേക്കാളും വലിയ മസ്തിഷ്കമുള്ളത് മനുഷ്യനാണ് .അതായത് നമ്മുടെ ശരീരഭാരത്തിന്റെ രണ്ടര ശതമാനം മാത്രം .ആന,തിമിംഗലം തുടങ്ങിയ ജീവികൾക്ക് മനുഷ്യനെക്കാൾ വലിയ മസ്തിഷ്കമുണ്ടെങ്കിലും ശരീരഭാരത്തോട് താരതമ്യപ്പെടുത്തുമ്പോൾ അവ വളരെ ചെറുതാണ് .
3)ലോകത്തെ ഏറ്റവും വലിയ സൂപ്പർ കമ്പ്യൂട്ടറുകളിൽ ഒന്നാണ് നാസയുടെ (NASA) Advanced super computer facility അതിനു 1000 Tb മെമ്മറിയും 20 മില്ല്യണ്‍ ഡാറ്റ കൈകാര്യം ചെയ്യാനുള്ള കഴിവുമുണ്ട് .പല മുറികളിലായി വ്യാപിച്ചുകിടക്കുന്ന ഈ സൂപ്പർ കമ്പ്യൂട്ടറിനു പോലും വെറും ഒന്നര കിലോഗ്രാം മാത്രമുള്ള മനുഷ്യമസ്തിഷ്കത്തിന്റെ അത്ര കഴിവും കാര്യക്ഷമതയുമില്ല .സാധാരണ കമ്പ്യൂട്ടറുകളെ നാം ഡെസ്ക്ടോപ്പ് ,ലാപ് ടോപ്പ്, എന്നെല്ലാം വിളിക്കുന്ന പോലെ നമ്മുടെ സൂപ്പർ കമ്പ്യൂട്ടറിനെ രസകരമായ ഓമനപ്പേരിൽ വിളിക്കാം നെക്ക് ടോപ്പ് ( Neck Top)
4) മനുഷ്യമസ്തിഷ്കം കേവലം ഒരു സെക്കന്റിൽ ചെയ്യുന്ന പ്രവർത്തികൾ ലോകത്തെ ഏറ്റവും ശക്തമായ കമ്പ്യൂട്ടറിന് ചെയ്യാൻ വേണ്ടത് 40 മിനുട്ടാണത്രേ!! (Reserch Done by RIKEN brain science institute-Japan)
5) നമ്മുടെ ശരീരത്തിന്റെ കേവലം 2% മാത്രം ഭാരം വരുന്ന മസ്തിഷ്കം 20% ഓക്സിജനും ഊർജ്ജവും ഉപയോഗിക്കുന്നു !! പണ്ട് എന്റെ അദ്ധ്യാപകൻ പറഞ്ഞ ഒരു വാക്ക് ഓർക്കുന്നു ,"ഒരു മണിക്കൂർ പറമ്പിൽ കിളക്കുന്നതിനേക്കാൾ അധ്വാനമാണ് ഒരു മണിക്കൂർ പഠിക്കാനിരിക്കുന്നത്" ! അതിനാലാണ് പഠിച്ചവരെ സമൂഹം എന്നും ആദരിക്കുന്നത് ! മസ്തിഷ്കത്തിന് ഓക്സിജന്റെ ലഭ്യത കുറഞ്ഞാൽ സെറിബ്രൽ ഹൈപോക്സിയ, സ്ട്രോക്ക് (Stroke) എന്നീ അവസ്ഥകൾക്ക് കാരണമാകുന്നു . ആറു മിനുറ്റിലേറെ ഓക്സിജൻ കൂടാതെ മസ്തിഷ്കത്തിന് നിലനില്ക്കാൻ സാധ്യമല്ലത്രേ !
6) ഉണർന്നിരിക്കുന്ന ഒരാളുടെ മസ്തിഷ്കത്തിൽ ഏകദേശം ഒരു ചെറിയ ബൾബ്‌ കത്താനാവശ്യമായതോതിലുള്ള ഇലക്ട്രിക് സിഗിനൽ ഉണ്ടാകുന്നുണ്ടത്രേ, അപസ്മാരരോഗ (Epilespy) നിർണ്ണയത്തിന് ഉപയോഗിക്കുന്ന EEG (Electroencephalography) യിൽ മസ്തിഷ്കം നിർമിക്കുന്ന ഇത്തരം തരംഗങ്ങളെയാണ് പഠനവിധേയമാക്കുന്നത് .
7) നമ്മുടെ മസ്തിഷ്കത്തിനു സ്വയം മാറാനുള്ള കഴിവുണ്ട് ഇതിനെ ബ്രെയിൻ പ്ലാസ്റ്റിസിറ്റി (Brain plasticity) എന്നറിയപ്പെടുന്നു .ഉദാഹരണത്തിന് നാം ഓരോ പുതിയ കാര്യങ്ങൾ പഠിക്കുമ്പോഴും നമ്മുടെ മസ്തിഷ്കം മാറിക്കൊണ്ടിരിക്കുന്നു .
8) നമ്മുടെ മസ്തിഷ്കത്തിലെ മൊത്തം രക്തക്കുഴലുകൾ (blood vessel) ചേർത്തു വെച്ചാൽ ഒരു ലക്ഷം മൈൽ നീളം വരുമത്രേ !! ഓരോ സെക്കന്റിലും ഒരു ലക്ഷത്തിലേറെ രാസപ്രവർത്തനങ്ങൾ നമ്മുടെ മസ്തിഷ്കത്തിൽ നടക്കുന്നതായും കണക്കാക്കപ്പെടുന്നു .
9) സാധാരണമനുഷ്യനിൽ ഓരോ ദിവസവും ഏകദേശം 70,000 ചിന്തകൾ ഉണ്ടാകുന്നുന്നുണ്ടത്രേ !
10) നമ്മുടെ മസ്തിഷ്കത്തിൽ Pain receptors ഇല്ലാത്തതിനാൽ ബോധംകെടുത്താതെ തന്നെ മസ്തിഷ്കശസ്ത്രക്രിയകൾ ചെയ്യാൻ സാധിക്കുമത്രേ !
11) അത്ഭുതകരമെന്നു പറയട്ടെ ,ഒരു വ്യക്തിയുടെ മസ്തിഷ്കത്തിന്റെ ഏകദേശം പകുതി ഭാഗം നീക്കിയാലും അയാൾക്ക് മറ്റുള്ളവരെ പോലെതന്നെ ജീവിക്കാൻ സാധിക്കുമത്രേ.Hemispherectomy എന്ന ശാസ്ത്രക്രിയയിൽ മസ്തിഷ്കത്തിന്റെ പകുതി ഭാഗം എടുത്ത് മാറ്റുന്നു .
12) നിങ്ങളിൽ ഓരോ പുതിയ ഓർമ്മ രൂപപ്പെടുമ്പോഴും നിങ്ങളുടെ മസ്തിഷ്കത്തിലെ ന്യറോണുകൾക്കിടയിൽ ഒരു പുതിയ കണക്ഷൻ (synapses) രൂപപ്പെടുന്നു .
13) മനുഷ്യമസ്തിഷ്കത്തിലെ പ്രധാനപ്പെട്ട ഭാഗമായ അമിഗ്ഡലയാണ് (Amygdala) നമ്മളിൽ ഭയം എന്ന വികാരം സൃഷ്ടിക്കുന്നത് .ഉദാഹരണത്തിന് നിങ്ങൾ ഒരു പാമ്പിനെ കാണുമ്പോൾ കാഴ്ചയിലൂടെ എത്തുന്ന സിഗിനലുകൾ അമിഗ്ഡലയിൽ ഭയത്തിന്റെ ആവേഗങ്ങൾ സൃഷ്ടിക്കുന്നു . ഈ ആവേഗങ്ങൾ ഹൈപോതലാമസ് വഴി മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഭയത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു .ഭയത്തെ പറ്റിയുള്ള ഈ ഓർമയെ അമിഗ്ഡല സൂക്ഷിച്ചു വെക്കുകയും ചെയ്യുന്നു .താൽക്കാലിക ഓർമകളെ സ്ഥിരമായ ഓർമകളാക്കി മാറ്റുന്നതും (Memory Consolidation) അമിഗ്ഡലയുടെ മറ്റൊരു ജോലിയാണ് .
ഇനിയും നിരവധി !!
ലോകത്തെ കോടാനുകോടി മനുഷ്യരുടെ ചിന്തകൾ അവരുടെ വിരൽതുമ്പ് പോലെ വ്യതിരിക്തമാണ് .സങ്കീർണ്ണതയുടെ പര്യായമായ മനുഷ്യമസ്തിഷ്കത്തെ നൂറ്റാണ്ടുകളായി നാം പഠിച്ചുകൊണ്ടിരിക്കുകയാണ് ! ഇനിയും അറിയാൻ നിരവധി !! ..ഇത്രയും സങ്കീർണ്ണമായ ഒരു അവയവം കേവല യാദ്രിശ്ചികമാണെന്ന് ആത്മാർത്ഥമായി ലോകത്തൊരാൾക്കും പറയുക സാധ്യമല്ല ..മനുഷ്യമസ്തിഷ്കത്തിന്റെ അതിസങ്കീർണ്ണത തീർച്ചയായും അതിബുദ്ധിമാനായ ഒരു ആസൂത്രകനിലേക്ക് വിരൽചൂണ്ടുന്നു !
നിങ്ങളുടെ അറിവുകൾ അഭിപ്രായങ്ങൾ കമന്റ് ആയിട്ടു രേഖപെടുത്തുക