A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

നിഗൂഢതയിലേക്ക് അപ്രത്യക്ഷരായ ദമ്പതികൾ !





1970 മെയ് മാസത്തിൽ ആണ് ഇന്നും ചുരുളഴിയാത്ത ഈ സംഭവം നടക്കുന്നത്..
ചിക്കാഗോയിൽ താമസിക്കുന്ന Edward എന്നും Stephania Andrews എന്നും പേരുള്ള ദമ്പതികൾ അത്യാവശ്യം നല്ല സാമ്പത്തിക ജീവിത സാഹചര്യത്തിൽ ജീവിക്കുന്നവരും സന്തോഷപരമായ ജീവിതം നയിക്കുന്നവരും ആയിരുന്നു.
പറയത്തക്ക ശത്രുക്കളോ സാമ്പത്തിക പരാധീനതയോ അവർക്കില്ല.
63 വയസ്സ് പ്രായമുള്ള അവർ 2 പേരും ഒരേ സ്ഥാപനത്തിൽ വ്യത്യസ്ത തസ്തികകളിൽ ജോലി ചെയ്യുന്നവരും. എല്ലാവർഷവും നടക്കുന്നത് പോലെ ഇക്കൊല്ലവും ജീവനക്കാർക്കുവേണ്ടി ഒരു പാർട്ടി നടത്താൻ അവരുടെ കമ്പനി തീരുമാനിച്ചു... ഒരു മുന്തിയ ഹോട്ടലിൽ തന്നെ പാർട്ടിയും നിശ്ചയിച്ചു..
കമ്പനി മുൻകൂട്ടി അറിയിച്ച പ്രകാരം നിശ്ചിത ദിവസം വൈകുന്നേരം ജോലി പാർട്ടിക്ക് വേണ്ടി അവർ തങ്ങളുടെ കാറിൽ ഹോട്ടലിലേക്ക് പുറപ്പെട്ടു.
കൃത്യ സമയത്തു തന്നെ പാർട്ടി യിൽ പങ്കെടുത്തു....പാട്ടും കൂത്തും danceum ഒക്കെ ആയി അവർ അവിടെ ആ രാത്രിയിൽ ആർത്തുല്ലസിച്ചു.. അങ്ങനെ പാർട്ടി നടക്കുമ്പോൾ ആണ്‌ എഡ്‌വാർഡിൽ നിന്നും പൊടുന്നനെ ഭാവവ്യത്യാസം കൂടെയുള്ളവർക്ക് feel ചെയ്തത്... ആദ്യം വളരെ സന്തോഷത്തോടെആയിരുന്നു പങ്കെടുത്തതെങ്കിലും ഇടയ്ക്കു Edward തനിക്കു എന്തോ ചെറിയ അസ്വസ്ഥത തോന്നുന്നു എന്ന് കൂട്ടുകാരോട് പറഞ്ഞു. പാർട്ടിയിൽ സത്കരിച്ച മദ്ധ്യം തലയ്ക്കു പിടിച്ചതാകാം എന്ന് കരുതി അത് ആരും കാര്യമാക്കി എടുത്തില്ല.
അധികം വൈകാതെ അവർ പാർട്ടി തീരുന്നതിനു മുൻപ് തന്നെ തിരിച്ചു പോകാൻ തീരുമാനിച്ചു. പാർട്ടിയിൽ പങ്കെടുത്തിരുന്ന ഭാര്യയെയും കൂട്ടി പാർക്കിംഗ് ഏരിയയിൽ വന്നു കാർ എടുത്തു . ധൃതിയിൽ വാഹനം എടുത്തു പോകുന്നതിനിടയിൽ കാറിന്റെ സൈഡ് നൈസ് ആയിട്ട് ഒന്ന് മതിലിൽ ഉരസി.
എങ്കിലും, പോട്ട് പുല്ലു എന്ന രീതിയിൽ ഒരു ഭാവ വ്യത്യാസവും ഇല്ലാതെ Edward കാർ ഓടിച്ചു കൊണ്ട് പോകുകയായിരുന്നു .
"ഇതൊക്കെ എന്ത് .. ഇത് ചെറുത്‌" എന്ന ഒരു ഭാവം ഭാര്യയ്ക്കും....
പിറ്റേ ദിവസം ആ ദമ്പതികളെ കുറിച്ച് കാണാനില്ല എന്ന പരാതി ആണ്‌ പോലീസ് നു ലഭിച്ചതു . പോലീസ് തകൃതിയായി അന്വേഷിച്ചെങ്കിലും ദമ്പതികളെ കുറിച്ച് ഒരു അറിവും ലഭിച്ചില്ല. എന്തിനു... Car പോലും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല...
police അന്വേഷണന്റെ ഭാഗം ആയി ഹോട്ടലിലെ ജീവനക്കാരെ ചോദ്യം ചെയ്തു. അവരിൽ നിന്നും കിട്ടിയ വിവരം ഇപ്രകാരാമായിരുന്നു :
പോകാനായി കാർ എടുക്കുമ്പോൾ ഭാര്യ കരയുകയും ദയവു ചെയ്തു അങ്ങോട്ട്‌ ഡ്രൈവ് ചെയ്യരുതെന്ന് അപേക്ഷിക്കുന്നുമുണ്ടായിരുന്നു. എന്നാൽ ഭർത്താവു അത് ഒന്നും ശ്രദ്ധിക്കാതെ ഡ്രൈവ് ചെയ്യുകയായിരുന്നുവെന്ന് പാർക്കിംഗ് സെക്യൂരിറ്റി വെളിപ്പെടുത്തി.
ആരോ നിയന്ത്രിക്കുന്നത് പോലെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ ഒരു ഭാവ വ്യത്യാസവും ഇല്ലാതെയായിരുന്നു ഡ്രൈവ് ചെയ്തിരുന്ന എഡ്‌വേഡ്‌ എന്നാണ് ജീവനക്കാർ പറഞ്ഞത്.
ആ സ്ത്രീ ഇടയ്ക്കു എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നെങ്കിലും അദ്ദേഹം അതൊന്നും കേൾക്കുന്നതായി പോലും തോന്നിയില്ല. വേറെ ഏതോ ഒരു ലോകത്തിൽ എത്തിപ്പെട്ട ഒരു ഭാവമായിരുന്നു അദ്ദേഹത്തിന്..
ഹോട്ടൽ ഗേറ്റ് കടന്നു ഇരുട്ടിൽ ആ കാറും ദമ്പതികളും മറയുന്നതു വരെ ജീവനക്കാർ നോക്കി നിന്നു..
പിന്നീട് ഒരിക്കലും ആരും ആ ദമ്പതികളെ കണ്ടിട്ടില്ല. Car ഓടിച്ചു കയറിയ ഇരുട്ടിൽ നിന്നും അവർ പിന്നീട് തിരിച്ചു വെളിച്ചത്തിലേകു വന്നതേയില്ല.
അവരിൽ നിന്നും ലഭിച്ച വിവരമനുസരിച്ചു പോലീസ് ഒരു നിഗമനത്തിൽ എത്തി,
പാർട്ടിക്കിടയിൽ edward നു ഉണ്ടായ അസ്വസ്ഥത മൂലം ആവാം അവർ നേരത്തെ പാർട്ടി തീരുന്നതിനു മുമ്പേ ഇറങ്ങിയത്.. അതിലുള്ള അമർഷം കൊണ്ടാടാകാം ഭാര്യ കാറിൽ ഇരുന്നു തന്റെ വിഷമം പങ്കുവെച്ചത്.
തനിക്കുള്ള അസ്വസ്ഥത കൊണ്ടും ടെൻഷൻ കാരണവും വാഹനം ഉരസിയത് അദ്ദേഹം കാര്യമാക്കിയില്ല..
പോകുന്നവഴി edward ന് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ സംഭവച്ചിരിക്കാം എന്നും നിയന്ത്രണം വിട്ട കാർ എന്തെങ്കിലും അപകടത്തിൽ പെട്ടിരിക്കാം എന്നും police ഊഹിച്ചു . അതനുസരിച്ചു അന്വേഷണം ആരംഭിച്ചു..
എന്നാൽ അന്വേഷണത്തിൽ അടുത്തുള്ള പ്രദേശങ്ങളിൽ ഒരിടത്തും ആ ദിവസം ഒരു ആക്സിഡന്റ് ഉം report ചെയ്യപ്പെട്ടിട്ടില്ല എന്ന് മനസ്സിലായി..
പാർട്ടി കഴിഞ്ഞു പോകുന്ന വഴിയിൽ ഒരു പാലം ഉണ്ട്.. chickago നദി യുടെ കുറുകെ പണിതിരിക്കുന്ന പാലത്തിൽ കൂടി ആണ്‌ അവർ വീട്ടിലേക്കു പോകുന്നത്... വാഹനം പാലത്തിൽ ഇടിച്ചു നദിയിലേക്കു വീണിരിക്കാം എന്ന ഒരു സാധ്യതയും മുൻപോട്ടു വെച്ചു. . എന്നാൽ പാലത്തിൽ അപകടം നടന്നതിന്റേതായ ഒരു സൂചനയും ലഭിച്ചില്ല.
എങ്കിലും car നദിയിൽ വീഴാൻ ആണ് സാധ്യത കൂടുതൽ എന്ന് അനുമാനിച്ചു പോലീസ് നദിയിൽ തിരച്ചിൽ നടത്തി. നദിയിൽ നിന്നും കുറെ വാഹനങ്ങൾ ലഭിച്ചെങ്കിലും നിരാശ ആയിരുന്നു ഫലം.
Edward ന് ഒരു പഴയ മൊബൈൽ ഉണ്ടായിരുന്നു... ഹോട്ടൽ ജീവനക്കാരൻ അവർ തിരിച്ചു പോകുന്നതിനു മുൻപ് അദ്ദേഹം മൊബൈൽ ഉപയോഗിക്കുന്നത് കണ്ടിരുന്നു. നദിയിൽ നിന്നും കിട്ടിയ വാഹനങ്ങളിൽ ആ മൊബൈൽ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല...
കൂടുതൽ ആഴത്തിൽ വരെ തെളിവിനായി തിരച്ചിൽ നടത്തി. കൂടുതൽ വ്യാപിച്ചു തിരച്ചിൽ നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല.
അവരുടെ വീടുകളിൽ നിന്നും ഒന്നും മോഷണം പോയതായോ എന്തെങ്കിലും unusual സംഭവിച്ചതായതോ ആയ ഒരു സാഹചര്യവും ഇല്ല എന്നും police മനസ്സിലാക്കി.ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണോ എന്ന് ഉള്ള സംശയത്തിനും അതോടെ പ്രസക്തി ഇല്ലാതായി...
കുറച്ചു ദിവസത്തെ അന്വേഷണത്തിന് ശേഷം ഒരു സാധാരണ മിസ്സിംഗ് കേസ് പോലെ അതും ഫയൽ ചെയ്യപ്പെട്ടു.
അവർ time ട്രാവലർ ൽ പെട്ടു വേറെ ഏതേലും സ്ഥലകാലങ്ങളിലേക്ക് പോയിരിക്കാം എന്ന് പലരും വിശ്വസിക്കുന്നു..
ശരിക്കും ആ രാത്രിയിൽ എന്താണ് സംഭവിച്ചത്??
അവർ പോയത് മറ്റേതെങ്കിലും ലോകത്തേക്കായിരിക്കുമോ..
പാർട്ടിയിൽ വിളമ്പിയ മദ്യം എല്ലാവരും കഴിച്ചതാണ്..വേറെ ആർക്കും ഒരു തരത്തിലും ഉള്ള പ്രശ്നം ഉണ്ടായിരുന്നില്ല.
എന്ത് കൊണ്ടാണ് അദ്ദേഹം നിർവികാരൻ ആയി ഇരുന്നത്??
അവർ എങ്ങോട്ടു ആണ് അപ്രത്യക്ഷർ ആയതു?
ബ്ലാക് ഹോൾ ഭൂമിയിൽ ഉണ്ടെന്നും അവർ അതിൽ അകപ്പെട്ടു മറ്റേതെങ്കിലും ലോകത്തു എത്തിപ്പെട്ടു എന്നും പോലുള്ള നിരവധി ഊഹാപോഹങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു...
ദമ്പതികൾ കാർ സഹിതം അപ്രത്യക്ഷർ ആയതിന്റെ കാരണം ഇപ്പോഴും ചുരുളഴിയാത്ത രഹസ്യം ആയി തുടരുകയാണ് ..

ഖാനോജി ആംഗെരെ - അപരാജിതനായ മാറാത്ത അഡ്മിറൽ


ഖാനോജി ആംഗെരെ - അപരാജിതനായ മാറാത്ത അഡ്മിറൽ

നമ്മുടേതായ എല്ലാത്തിനോടും ഒരുതരം നിസ്സംഗതപുലർത്തുന്ന ഒരു സമൂഹമാണ് നമ്മുടേത് . നമ്മുടെ വലിയ നേട്ടങ്ങളെയും മഹദ്‌വ്യക്തികളെയും നിസാരവത്കരിക്കാനും വൈദേശികമായ വസ്തുക്കളെയും ,സംഭവങ്ങളെയും വ്യക്തികളെയും മഹത്വവത്കരിക്കുകയും ചെയുക ഇന്നാട്ടിലെ . ഇന്നാട്ടിലെ ചില തല്പര വിഭാഗങ്ങളുടെ പ്രഖ്യാപിതനയവും വിനോദവും ഒക്കെയാണ് .വർണ വെറിയനായ കാപ്റ്റൻ കൂക്കിനെയും , ലോകം ചുറ്റാത്ത മഗല്ലനെയും , അമേരിക്ക കണ്ടുപിടിക്കാത്ത കൊളംബസിനേയും പോലുള്ള നാവികരെ നമ്മുടെ പാഠപുസ്തകങ്ങൾ പോലും മഹത്വവത്കരിക്കുന്നുണ്ട് . പതിനഞ്ചാംശതകത്തിലെ ചൈനീസ് കടൽ കൊള്ളക്കാരൻ ഷെൻ ഹിയെപ്പോലും വീരപരിവേഷം നൽകിയാണ് ചില കേന്ദ്രങ്ങളിപ്പോൾ അവതരിപ്പിക്കുന്നത് . ഇതൊക്കെ യാണങ്കിലും പതിനെട്ടം നൂറ്റാണ്ടിലെ മഹാനായ മാറാത്ത നാവിക സൈന്യാധിപൻ ഖാനോജി ആംഗെരെ നമ്മുടെ വിദൂര സ്മരണകളിൽ പോലും ഇന്ന് നിലനിൽക്കുന്നില്ല .
.
ബ്രിട്ടീഷ് ,പോർച്ചുഗീസ് , ഡച്ച് നാവിക ശക്തികളെ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും നിലയുറപ്പിക്കാൻ അനുവദിക്കാത്ത ,അപരാജിതനായ അഡ്മിറലായിരുന്നു ഖാനോജി ആംഗെരെ . മറാത്താ സാമ്രാജ്യത്തിൽ ഒന്നിലധികം അധികാര കേന്ദ്രങ്ങൾ നിലനിന്നിരുന്ന കാലത്താണ് ഖാനോജി ആംഗെരെ മറാത്താ നാവിക സേനയുടെ തലവനായിരുന്നത് . ഇന്നത്തെ അഡ്മിറൽ ഓഫ് ദി ഫ്‌ളീറ്റ് എന്ന സ്ഥാനത്തിന് സമാനമായ ''ദാര്യ -സാരങ്ങ' എന്ന പദവിയാണ് അദ്ദേഹത്തിന് മറാത്താ സാമ്രാജ്യത്തിൽ ഉണ്ടായിരുന്നത് .
.
1669 ൽ പൂനെയിലായിരുന്നു ഖാനോജി ആംഗെരെ ജനിച്ചത് . പിതാവ് തുക്കോജി മഹാനായ മാറാത്ത ചക്രവർത്തി ശിവാജിയുടെ സൈന്യാധിപരിൽ ഒരാളായിരുന്നു . വളരെ ചെറുപ്പത്തിൽ മറാത്താ നാവിക സൈന്യത്തിൽ ഉദ്യോഗസ്ഥനായ അദ്ദേഹം 1699 ൽ മറാത്താ നാവിക സേനയുടെ തലവനായി . ബ്രിടീഷ് , പോർച്ചുഗീസ് , ഫ്രഞ്ച് , ഡച് നാവിക സേനകൾ അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിനെയും നിയന്ത്രിക്കാൻ ശ്രമിക്കുന്ന കാലമായിരുന്നു അത് .
.
മുഗളരോട് ഏറ്റുമുട്ടിയതുപോലെ പുതിയ കടന്നുകയറ്റക്കാരോടും ഖാനോജി ഒത്തു ത്തീർപ്പുകളിലാത്ത യുദ്ധങ്ങളാണ് നടത്തിയത് . അറബിക്കടലിൽ ബ്രിടീഷുകാരുടെ കപ്പലുകളെയെല്ലാം ഖാനോജി വേട്ടയാടി 1702 ൽ കോഴിക്കോട്ടു നങ്കൂരമിട്ട ഒരു ബ്രിടീഷ് കപ്പലിനെപോലും അദ്ദേഹം ആക്രമിച്ചു . . മറാത്താ സാമ്രാജ്യത്തിൽ ബാലാജി വിശ്വനാഥും താരബായിയും തമ്മിൽ അധികാര വടം വലി നടന്നു വരുന്ന സമയമായിരുന്നു അത് . താരാ ബായി പക്ഷത്തായിരുന്നു ഖാനോജി എങ്കിലും ബാലാജി വിശ്വനാഥും അദ്ദേഹത്തെ മാറാത്ത നാവിക സേനയുടെ സർവ സൈന്യാധിപനായി അംഗീകരിച്ചു .
.
1710 മുതൽ അദ്ദേഹത്തിന്റെ മരണം (1729 ) വരെ അനേകം നാവിക ,കര യുദ്ധങ്ങളാണ് മറാത്താ സൈന്യം നടത്തിയത് . ഒരു യുദ്ധത്തിൽ പോലും അവർ പരാജയപ്പെട്ടില്ല .ഒരു തരത്തിൽ ഈ കാലയളവിൽ മാറാത്ത സാമ്രാജ്യത്തെ തമ്മിൽതല്ലിയുള്ള നാശത്തിൽ നിന്ന് രക്ഷിച്ചത് ഖാനോജി യുടെ തന്ത്രങ്ങളായിരുന്നു .
.
ഒറ്റക്ക് തങ്ങൾക്ക് മറാത്താ നാവികസേനയെ പരാജയപ്പെടുത്താനാവില്ല എന്ന് തിരിച്ചറിഞ്ഞ ബദ്ധവൈരികളായ ബ്രിടീഷുകാരും പോർച്ചുഗീസുകാരും സാധ്യത്തിലായി . ബ്രിടീഷ് -പോർച്ചുഗീസ് സഖ്യം 1721 ൽ യൂറോപ്പിലെ അക്കാലത്തെ ഏറ്റവും വലിയ പടക്ക പ്പലുകളുടെ ഒരു നാവിക സൈന്യവുമായി മറാത്താ നാവിക സേനയെ ആക്രമിച്ചു . എണ്ണത്തിൽ കൂടുതലായ യൂറോപ്യൻ സഖ്യ സൈന്യത്തെ ഖാനോജിയുടെ നാവികപ്പട ചുട്ടെരിച്ചു . ആ പരാജയത്തിനുശേഷം അദ്ദേഹത്തിന്റെ ജീവിതകാലത്തു മാറാത്ത നാവിക സൈന്യത്തിനെതിരെ ഒരു നീക്കം നടത്താൻ ഒരു യൂറോപ്യൻ ശക്തിക്കുമായില്ല .
.
1729 ൽ ഖാനോജി ആംഗെരെ ദിവംഗതനായി. പിന്നീട് നടന്നത് നമ്മുടെ ചരിത്രത്തിന്റെ ഒരു പുനരാവർത്തനമായിരുന്നു . അദ്ദേഹത്തിന്റെ പുത്രന്മാരും ജീവിച്ചിരിക്കുന്ന സഹോദരന്മാരും സ്ഥാനമാനങ്ങൾക്കുവേണ്ടി തമ്മിൽ പോരടിക്കാൻ തുടങ്ങി . ഖാനോജി ആംഗെരെ കെട്ടിപ്പടുത്ത അപരാജിതമായ മറാത്താ നാവിക ശക്തി വർഷങ്ങൾക്കുള്ളിൽ ദുർബലമായി . തക്കം പാർത്തിരുന്ന വൈദേശിക കടന്നുകയറ്റകാകർ അവസരം ശരിക്കു മുതെലെടുത്തു .
.
യൂറോപ്യൻ സൈനിക ശക്തികളെ പരാജിതരാക്കി നശിപ്പിച്ച ഒരു സൈന്യാധിപൻ പതിനെട്ടാം നൂറ്റാണ്ടിൽ നമുക്കുണ്ടായിരുന്നു എന്ന സത്യം കപട ചരിത്രകാരന്മാരുടെയും അവരുടെ വൈതാളികരുടെയും എല്ലാ കുപ്രചാരണങ്ങൾക്കിടയിലും നിലനിൽക്കുന്നു . . നമ്മുടെ ചരിത്രത്തിലെ ഏറ്റവും ഉന്നതമായ വ്യക്തിത്വങ്ങളിൽ ഒന്നാണ് ഖാനോജി ആംഗെരെ യുടേത് എന്ന് നിസംശയം അനുമാനിക്കാം 
:====
ചിത്രങ്ങൾ :ഖാനോജി ആംഗെരെ യുടെ ശില്പങ്ങൾ : ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ് 
author:rishidas s

ഫോസ്ഫറസ് - മൂലകങ്ങളിലെ മാണിക്യക്കല്ല്








മധ്യകാലഘട്ടത്തിൽ ജർമ്മനിയിലെ ഹാംബർഗ് എന്ന പട്ടണത്തിൽ താമസിച്ചിരുന്ന വ്യാപാരിയായിരുന്നു ഹെന്നിങ് ബ്രാൻഡ്.( AD1630–1692 or 1710). വ്യാപാര കാര്യങ്ങളിൽ എന്നപോലെ രസതന്ത്രത്തെക്കുറിച്ചും അയാൾക്ക് വളരെ വ്യക്തതയില്ലാത്ത ചില ആശയങ്ങൾ ഉണ്ടായിരുന്നു.
വളരെ വേഗത്തിൽ ധനികനാകണം എന്നുള്ള ആഗ്രഹം മാത്രം അയാൾക്ക് അടക്കുവാൻ കഴിഞ്ഞില്ല. അത് വളരെ എളുപ്പമുള്ള കാര്യമായിട്ടാണ് അയാൾ കരുതിയത്. ലോഹങ്ങളെ എന്തിന് ഉരുളൻ കല്ലുകളെ പോലും സ്വർണമാക്കി മാറ്റാൻ കഴിയുന്ന രാസ വാദികളെക്കുറിച്ച് (ആൽക്കെമിസറ്റ്)അയാൾ കേട്ടിട്ടുണ്ടായിരുന്നു . അതുപോലെ തനിക്കും എന്തെങ്കിലും കണ്ടെത്താൻ കഴിയുമെന്നും അതുവഴി താൻ ഒരു ധനികനാകുമെന്നും അയാൾ അടിയുറച്ച വിശ്വസിച്ചിരുന്നു.
വർഷങ്ങൾ കടന്നുപോയി .....
എങ്ങനെയും പണമുണ്ടാക്കാനുള്ള ചിന്ത വന്നപ്പോൾ വ്യാപാരത്തിൽ ആയാൾക്ക് താല്പര്യമില്ലാതായി. വ്യാപാരികളുടെ സംഭാഷണങ്ങളിൽ പോലും ഹെന്നിങ് ബ്രാൻഡ് എന്ന പേര് വളരെ വിരളമായേ കേൾക്കാറുള്ളു. ഈ സമയമെല്ലാം ബ്രാൻഡ് പലതരം ഖനിജങ്ങളും മിശ്രണങ്ങളും ലയിപ്പിച്ചും കുഴച്ചും അരിച്ചുമെല്ലാം ചെയ്തു നോക്കി. അയാളുടെ കൈകൾക്ക് അമ്ലങ്ങളും ക്ഷാരങ്ങളും കൊണ്ടുള്ള പൊള്ളലുകളുടെ പാടുകൾ വർദ്ധിച്ചുവന്നു. നാൾക്കു നാൾ ആരോഗ്യവും നശിച്ചു വന്നു. എളുപ്പത്തിൽ പണമുണ്ടാക്കാൻ നോക്കിയിട്ട് ഉള്ള ധനം കൂടെ നഷ്ടപ്പെടുത്തി. ഓരോ ദിവസം കഴിയുന്തോറും ജീവിതം ദുസ്സഹമാണ് എന്ന് അയാൾക്ക് തോന്നിത്തുടങ്ങി.
1669- ലെ ഒക്ടോബർ മാസത്തിലെ ഒരു സായാഹ്നം .പതിവുപോലെ ഹെന്നിങ് നിരാശ കൈവിടാതെ തന്റെ പണിപ്പുരയിലായിരുന്നു. ആ ദിവസം ഏതോ ഒരു ഉന്മേഷം തന്റെ ശരീരമാസകലം നിറഞ്ഞു നിൽക്കുന്നതായി അയാൾക്ക് തോന്നി. ഒരിക്കലും തുറക്കാത്ത, ' പൊടിയും മാറാലയും നിറഞ്ഞ ജനാലകൾ അയാൾ തുറന്നു. അസ്തമന സൂര്യന്റെ കിരണങ്ങൾ അയാളുടെ പണിപ്പുരയാകെ പ്രകാശകിരണങ്ങൾ പടർത്തി. അപ്പോഴാണ് ഹെന്നിങ് അത് ശ്രദ്ധിച്ചത്, താൻ മിശ്രണം ചെയ്തു കൊണ്ടിരുന്ന സ്ഫടിക പാത്രത്തിന്റെ അടിവശത്ത് മഞ്ഞുകട്ട പോലെ വെളുത്ത നിറത്തിലുള്ള ഒരു സാധനം അടിഞ്ഞുകൂടിയിരിക്കുന്നു. അതിൽ നിന്നും വിമ്മിഷ്ടമുണ്ടാക്കുന്ന തരത്തിലുള്ള പുക പുറത്തേക്ക് വമിക്കുന്നു. ഒന്നും മനസ്സിലായെങ്കിലും അയാൾ അതിലേക്കു തന്നെ നോക്കി നിന്നു. മുറിയിൽ ഇരുട്ടു കൂടി വന്നപ്പോൾ അത് സ്ഫടിക പാത്രത്തിലുള്ള ആ വസ്തു സ്വയം പ്രകാശിക്കുന്നതായി ഹെന്നിങിന് മനസ്സിലായി. അതിൽ നിന്നും വന്നു കൊണ്ടിരുന്ന പ്രകാശം തന്റെ ഷെൽഫിലുള്ള ആൽക്കെമി പ്രബന്ധങ്ങൾ വായിക്കുവാൻ പര്യാപ്തമായിരുന്നു.(അപ്പോഴേക്കും പ്രബന്ധത്തിലെ കടലാസുകൾ പലതും അയാളുടെ വ്യാപാരത്തുകകളായും രസീതുകളായും മാറിക്കഴിഞ്ഞിരുന്നു.)
മൂത്രത്തിൽ നിന്നുമാണ് അദ്ദേഹം ഇതിനെ വേർതിരിച്ചെടുത്തതെന്ന് രസതന്ത്രജ്ഞന്മാർ കരുതപ്പെടുന്നു. ഫോസ്ഫേറ്റുകളുടെ രൂപത്തിൽ ഫോസ്ഫറസ് മൂത്രത്തിൽ ധാരാളമായി അലിഞ്ഞു ചേർന്നിട്ടുണ്ട്. മൂത്രത്തിൽ നിന്നും ചില ലവണങ്ങളുടെ ഘടകങ്ങളെ ബാഷ്പീകരണവും നിയന്ത്രിത സാന്ദ്രീകരണവും വഴി വേർതിരിക്കുന്നതിനുള്ള ശ്രമത്തിനിടയിൽ വെളുത്ത നിറത്തിലുള്ള തിളങ്ങുന്ന ഈ പദാർത്ഥം കണ്ടെത്തുകയായിരുന്നു.
അങ്ങനെ ഭാഗ്യവശാൽ ഫോസ്ഫറസ് എന്ന മൂലകം ഹെന്നിങ് കണ്ടു പിടിച്ചു. "പ്രകാശ ധാരിത " അല്ലെങ്കിൽ "പ്രകാശ- ധാരി" എന്നർഥമുള്ള ഗ്രീക്ക് പദത്തിൽ നിന്നാണ് ഫോസ്ഫറസിന് ഈ പേര് ലഭിച്ചത്.
ദീപ്ത യൗഗികങ്ങളിലെ മുഖ്യ ഘടകം ഫോസ്ഫറസ് ആണ്. ( ഷെർലക് ഹോംസ് വളരെക്കാലം അന്വേഷിച്ച് നടക്കേണ്ടി വന്ന കീർത്തികേട്ട 'ബാസ്കർ വില്ലിലെ' നായയെ കേട്ടിട്ടുണ്ടല്ലോ. അതിലെ വായിൽ ഫോസ്ഫറസ് പുരട്ടിയിരുന്നു.)
ആവർത്തനപ്പട്ടികയിലെ ഒരു മൂലകത്തിനും അതിവിശിഷ്ടമായ ഈ സ്വഭാവമില്ല.
വിലപ്പെട്ടതും പ്രാധാന്യമുള്ളതുമായ ഫോസ്ഫറസിന്റെ ഗുണങ്ങൾ അനവധിയാണ്.
ജർമൻ രസതന്ത്രജ്ഞനായ മോൾസ് കോട്ട് ഒരിക്കൽ ഇങ്ങനെ പറഞ്ഞു: ''ഫോസ്ഫറസ് ഇല്ലാതെ ചിന്തകൾ ഉണ്ടായിരിക്കുകയില്ല." ഇത് വളരെ ശരിയാണ് . നമ്മുടെ മസ്തിഷ്ക്കത്തിന്റെ ടിഷ്യൂകളിൽ അതി സങ്കീർണങ്ങളായ ഫോസ്ഫറസ് യൗഗികങ്ങൾ വളരെയധികമുണ്ട്.
ഫോസ്ഫറസ് ഇല്ലായിരുന്നുവെങ്കിൽ ജീവൻ ഉണ്ടാകുമായിരുന്നില്ല .അതില്ലായിരുന്നുവെങ്കിൽ ശ്വാസോച്ഛ്വാസപ്രക്രിയ സാധ്യമാകുമായിരുന്നില്ല . പേശികളിൽ ഊർജ്ജം ശേഖരിച്ചു വയ്ക്കുവാൻ കഴിയാതെ പോകുമായിരുന്നു. അവസാനമായി ഏതൊരു ജീവജാലത്തിന്റെയും ശരീരം നിർമാണത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു ഇഷ്ടികയാണ് ഫോസ്ഫറസ്. എല്ലുകളിലെ പ്രധാന ഘടകം കാൽസ്യം ഫോസ്ഫേറ്റ് ആണ്. ഇത് ദാർശനിക ശിലയെ പോലെ തന്നെ പ്രാധാന്യമുള്ളതാണ്. ഇത് അചേതനങ്ങളെ സചേതനങ്ങളാക്കി ആക്കി മാറ്റുന്നു .
എന്തുകൊണ്ട് ഫോസ്ഫറസ് തിളങ്ങുന്നു?
ധവള ഫോസ്ഫറസ്സിന് മുകളിലായി ഫോസ്ഫറസ് ബാഷ്പങ്ങളുടെ ഒരു മേഘം എല്ലായ്പ്പോഴും ഉണ്ടായിരിക്കും. ഈ ബാഷ്പം ഓക്സീകരിക്കപ്പെടുന്നു. അപ്പോൾ വളരെയധികം ഊർജ്ജം പുറത്തേക്ക് വിടുന്നു. ഈ ഊർജ്ജം ഫോസ്ഫറസ് അണുവിനെ ഉത്തേജിപ്പിക്കുകയും അതിനെ ഫലമായി അത് തിളങ്ങുകയും ചെയ്യുന്നു.
അപസർപ്പക കഥകളിലെയും പ്രേത കഥകളിലെയും പ്രധാന വില്ലൻ ഫോസ്ഫറസാണ്.വെളുത്ത ഫോസ്ഫറസ്, വായുവിലെ ഓക്സിജനുമായി സമ്പർക്കത്തിലാകുമ്പോൾ തെളിഞ്ഞ പ്രകാശം പുറപ്പെടുവിക്കുന്നു. എല്ലിൽ ഇത്തരം ഫോസ്ഫറസ് ധാരാളം അടങ്ങിയിരിക്കുന്നു. ശ്മശാനങ്ങളിൽ രാത്രികാലങ്ങളിൽ ഉണ്ടാകുന്ന പ്രകാശം ഇങ്ങനെയുണ്ടാവുന്നതാണ്.
കറുത്ത ഫോസ്ഫറസ്, ചുവന്ന ഫോസ്ഫറസ്, വെളുത്ത ഫോസ്ഫറസ് എന്നിങ്ങനെ ഫോസ്ഫറസിന് വിവിധ വക ഭേദങ്ങളുണ്ട്.
ആവർത്തനപ്പട്ടികയിൽ നൈട്രജന്റെ ഗ്രൂപ്പിലാണ് ഫോസ്ഫറസിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോസ്ഫേറ്റ് പാറകളിൽ നിന്നുമാണ് സാധാരണയായി ലഭിക്കുന്നത്. എന്നാൽ നൈട്രജനിൽ നിന്നും വ്യത്യസ്തമായി പ്രവർത്തനശേഷി കൂടിയ ഒരു മൂലകമാണിത്. പ്രകൃതിയിൽ ഇത് സ്വതന്ത്ര രൂപത്തിൽ കാണപ്പെടുന്നില്ല.
തീപ്പെട്ടിവ്യവസായത്തിനാണ് ഫോസ്ഫറസ് വ്യാവസായികമായി നിർമിച്ചു തുടങ്ങിയത്. എല്ലിൽ നിന്നും ലഭിക്കുന്ന ഫോസ്ഫേറ്റുകളിൽ നിന്നാണ് ഇത് ആദ്യമായി നിർമ്മിച്ചു തുടങ്ങിയത്. പിന്നീട് വൈദ്യുത ആർക്ക് ചൂളകളുടെ ആവിർഭാവത്തോടെ എല്ലിൽ നിന്നുള്ള ഫോസ്ഫറസ് നിർമ്മാണരീതി ഉപേക്ഷിക്കപ്പെട്ടു. ആദ്യം വെളുത്ത ഫോസ്ഫറസ് ആയിരുന്നു തീപ്പെട്ടി നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നത്. അത് വിഷമയവും നിർമ്മാണത്തിന് പ്രായോഗിക ബുദ്ധിമുട്ടും ഏറിയിരുന്നു. തൊഴിലാളികൾക്ക് വെളുത്ത ഫോസ്ഫറസ് മൂലം മാറാരോഗങ്ങളും പിടിപ്പെട്ടു. ആദ്യകാലങ്ങളിൽ ആത്മഹത്യക്കുള്ള വിഷമായും വെളുത്ത ഫോസ്ഫറസ് ഉപയോഗിച്ചു വന്നു. ഈ മേഖലയിലെ നൂതന പരീക്ഷണങ്ങൾക്കൊടുവിൽ താരതമ്യേന അപകടം കുറഞ്ഞ ചുവന്ന ഫോസ്ഫറസിന്റെ കണ്ടുപിടിത്തതോടെ വെളുത്ത ഫോസ്ഫറസിന്റെ ഉപയോഗം തീരെയില്ലാതായി.
ഒന്നാം ലോകമഹായുദ്ധങ്ങളിലും രണ്ടാം ലോകമഹായുദ്ധങ്ങളിലും ബോംബുകൾ നിർമ്മിക്കുന്നതിനായി ഫോസ്ഫറസ് ഉപയോഗിച്ചിട്ടുണ്ട്.
ഫോസ്ഫറസിന്റെ തിളക്കത്തിന്‌ തൃപ്തികരമായ ഒരു വിശദീകരണം നൽകിയത്‌ 1974-ൽ ആർ .ജെ .വാൻസീയാണ്. ഓക്സിജനുമായുള്ള പ്രവർത്തനഫലമായി ഉപരിതലത്തിൽ വളരെ കുറച്ചു സമയം മാത്രം നിലനിൽക്കുന്ന HPO, P2O2 എന്നീ സംയുക്തങ്ങൾ ഉണ്ടാകുന്നു. ഇവ രണ്ടും പ്രകാശം പുറപ്പെടുവിക്കുന്നവയാണ്‌. ഈ സംയുക്തങ്ങളാണ് ഫോസ്ഫറസിന്റെ തിളക്കത്തിന് കാരണം.
കാർഷികമേഖലയിൽ വളങ്ങൾ നിർമ്മിക്കുന്നതിനും ,സോഡിയം വിളക്കുകളിൽ പ്രത്യേക ചില്ലിന്റെ നിർമാണത്തിനും ,ചൈനീസ് മൺപാത്രങ്ങൾ നിർമ്മിക്കുന്നതിനും, ഉപയോഗിക്കുന്നു. ഫോസ്ഫറസിൽ നിന്നും നിർമ്മിക്കുന്ന ഫോസ്ഫോറിക് അമ്ലം സോഡാ പാനീയങ്ങൾ പോലുള്ള ഭക്ഷണപദാർത്ഥങ്ങളിൽ കേടുകൂടാതെയിരിക്കുന്നതിനായി ചേർക്കുന്നു.ഫോസ്ഫറസ് സംയുക്തങ്ങളായ മോണോ-കാത്സ്യം ഫോസ്ഫേറ്റ്, സോഡിയം ട്രൈപോളിഫോസ്ഫേറ്റ് എന്നിവയും ഈ അമ്ലത്തിൽ നിന്നുമാണ് നിർമ്മിക്കുന്നത്. സംസ്കരിച്ച മാംസം, പാൽക്കട്ടി എന്നിവയുടെ ഗുണങ്ങൾ വർദ്ധിപ്പിക്കുന്നതിന് ഈ സംയുക്തങ്ങൾ ഉപയോഗിക്കുന്നു. ടൂത്ത് പേസ്റ്റുകളിൽ ചേർക്കുന്നതിനും ഇത്തരം ഫോസ്ഫേറ്റുകൾ ഉപയോഗിക്കുന്നു.
ബാറ്ററിയിലെ ഇലക്ട്രോലൈറ്റ് നേർപ്പിച്ച ഫോസ്ഫോറിക് അമ്ലമാണ്.
*എഴുതിയത്: മഹേഷ്.വി.എസ്

ശ്വാനന്മാർക്ക് ഒരു ഉത്സവം – നേപ്പാളിലെ കുക്കുർ തിഹാർ





മനുഷ്യന് മാത്രമല്ല മൃഗങ്ങളും പല ഉത്സവങ്ങളുടെയും ഭാഗമാണ് . പൊങ്കലിന്റെ ഭാഗമായി കന്നുകാലികളെ ആദരിക്കുന്ന ചടങ്ങ് തമിഴ്‌നാട്ടിൽ നിലവിലുണ്ട് . എന്നാൽ നായ്കൾക്കുവേണ്ടി ഒരാഘോഷം നടത്തപ്പെടുന്നുണ്ട് . നേപ്പാളിലാണ് ആ ആഘോഷം നടത്തപ്പെടുന്നത് . ഇക്കൊല്ലം നവംബർ 6 നായിരുന്നു ആ ഉത്സവം .
.
നേപ്പാളിലെ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന തിഹാർ ഉത്സവത്തിന്റെ രണ്ടാം ദിനമാണ് ശ്വാനന്മാരുടെ ഉത്സവമായ കുക്കുർ തിഹാർ ആഘോഷിക്കുനന്ത് . ശ്വാനന്മാരുടെ നെറ്റിയിൽ ചുവന്ന പൊട്ടുതൊട്ടും അവർക്ക് ഹാരങ്ങൾ ചാർത്തിയുമാണ് ആഘോഷങ്ങൾക്ക് തുടക്കo കുറിക്കുന്നത് . നല്ല ശാപ്പാടും അവക്ക് ഈ ദിവസം നൽകും .വീട്ടിലെ ശ്വാനന്മാർക്കുപുറമെ തെരുവിലെ ശ്വാനന്മാർക്കും കുശാലായി ഭക്ഷണം ആ ദിവസം ലഭിക്കും .

ref :https://www.bbc.com/news/world-46111525

image : courtsey:https://commons.wikimedia.org/…/File:Dog_worship_in_Hinduis…

മൈക്രോവേവ് ഓവനും മാഗ്നെട്രോണും - ഒരു യുദ്ധോപകരണം അടുക്കളയിലേക്ക് കളം മാറ്റിയ കഥ .

ഇക്കാലത്തു മൈക്രോവേവ് ഓവൻ സർവ്വസാധാരണമാണ്.പാചകം ഏറ്റവും എളുപ്പത്തിലും ഭംഗിയായും ചെയ്യാൻ ഉപകരിക്കുന്ന ഈ യന്ത്രം ഇപ്പോൾ സാധാരണക്കാരന് താങ്ങാവുന്ന വിലയിൽ വിപണിയിൽ ലഭ്യമാണ് . എഴുപത്തഞ്ചു കൊല്ലം മുൻപ് ലോകതിലെ ഏറ്റവും വലിയ സൈനിക രഹസ്യങ്ങളിലൊന്നായ മാഗ്നെട്രോൺ എന്ന മൈക്രോവേവ് ആവൃത്തി ഓസിലേറ്റർ ആണ് എല്ലാ മൈക്രോവേവ് ഓവനുകളുടെയും ഊർജ്ജ സ്രോതസ്സ് എന്നത് അദ്ഭുതകരമായ ഒരു വസ്തുതയാണ് .
-
മാഗ്നെട്രോൺ--ഒരു യുദ്ധോപകരണം 
---
.
സൈനിക റഡാറുകളിൽ റേഡിയോ തരംഗങ്ങളിടെ ഉൽപ്പാദനത്തിനാണ് മാഗ്നെട്രോണുകൾ ആദ്യമായി ഉപയോഗിച്ചത് . ആദ്യകാലറഡാറുകളിൽ ഉപയോഗിച്ചിരുന്ന വാക്വം ട്യൂബുകളെക്കാൾ വളരെയധികം ശക്തിയിലും ഉയർന്ന ഫ്രീക്വെൻസികളിലും റേഡിയോ തരംഗങ്ങളെ സൃഷ്ടിക്കാൻ മാഗ്നെട്രോണിനായി . അതോടെ റഡാർ ശത്രു വിമാനങ്ങളെയും കപ്പലുകളെയും നൂറുകണക്കിന് കിലോമീറ്റര് അകലെ വച്ച് കണ്ടുപിടിക്കാൻ കഴിവുള്ള ഒരു സൈനിക ഉപകരണം ആയി മാറി 
.
പ്രായോഗികമായ ആദ്യ മാഗ്നെട്രോൺ നിർമിച്ചത് 1921 ഇൽ ജനറൽ ഇലക്ട്രിക്ക് ക്മ്പനിയിലെ ശാസ്ത്രജ്ഞനായിരുന്ന . A W ഹള്ള് (A W HULL)ആണ്.പക്ക്ഷേ അത് മൈക്രോവേവ് ആവൃതിയിൽ പ്രവർത്തിക്കുന്ന ഒരു മാഗ്നെട്രോൺ ആയിരുന്നില്ല. 1925 ഇൽ ജനറൽ ലൿട്രിക്ടിലെ മറ്റൊരു ശാസ്ത്രജ്ഞനായ എൽഡർ 8 കിലോവാട് ശക്തിയുള്ള ഒരു മാഗ്നെട്രോൺ വികസിപ്പിച്ചു .പക്ഷെ അതും താഴ്ന്ന ആവൃതിയിൽ പ്രവർത്തിക്കുന്ന ഒരു ഉപകരണമായിരുന്നു .താഴ്ന്ന ആവൃതിയിൽ പ്രവർത്തിക്കുന്ന വാക്വം ട്യൂബുകൾക്ക് ഭീഷണിയുയർത്താൻ താഴ്ന്ന ആവൃതിയിൽ പ്രവൃത്തിക്കുന്ന മാഗ്നെട്രോണുകൾക്കു കഴിഞ്ഞില്ല .പക്ഷെ വലിയ ആവൃതിയിൽ പ്രവർത്തിക്കുന്ന മാഗ്നെട്രോണുകൾക്കുവേണ്ടിയുള്ള ഗവേഷണം തുടർന്നു .
.
ആദ്യകാല മാഗ്നെട്രോണുകൾ അവയുടെ പവർ ഔട്ട് പുട്ടിലും ആവൃതിയിലും സ്ഥിരത ഉള്ളവ ആയിരുന്നില്ല .ആവൃത്തിയിൽ സ്ഥിരതയില്ലാത്ത ഒരുപകാരണത്തിന് ഒരു ഓസിലേറ്റർ ആയി പ്രവർത്തിക്കുന്നതിന് പരിമിതികൾ ഉണ്ട് .ജപ്പാനിൽ എച് .യാഗി മാഗ്നെട്രോണുകളിൽ സ്വതന്ത്രമായി ഗവേഷണം നടത്തുകയും പല ഗുണപരമായ മാറ്റങ്ങളും അവയിൽ കൊണ്ടുവരികയും ചെയ്തു . അദ്ദേഹത്തിന്റെ ഗവേഷണ ഭലമായി ജപ്പാൻ റേഡിയോ കമ്പനി 500 വാട്ട് ശക്തിയുള്ള ഒരു മാഗ്നെട്രോൺ 1939 ഇത് രംഗത്തിറക്കി .പക്ഷെ ഈ മാഗ്നെട്രോൺ പ്രവർത്തിപ്പിക്കാൻ അത്ര എളുപ്പമായിരുന്നില്ല .
.
ഇന്ന് കാണുന്നതരത്തിലുള്ള മൾട്ടി കാവിറ്റി മാഗ്നെട്രോണുകൾ വികസിപ്പിച്ചത് 1939 ഇൽ ബ്രിട്ടനിലെ ജോൺ T. റാൻഡൽ ഉം ഹെന്രി A.H. ബൂട്ട് ഉമാണ് .അവരുടെ മാഗ്നറ്റിറോൺ ഡിസൈൻ അന്നുവരെയുള്ള മാഗ്നെട്രോണിന്റെ എല്ലാ കുറവുകളേയും പരിഹരിച്ചു .തൊണ്ണൂറു ശതമാനത്തിനു മുകളിൽ എഫിഷ്യൻസി ഉണ്ടായിരുന്നതിനാൽ മാഗ്നെട്രോൺ തണുപ്പിക്കാൻ വിപുലമായ മാർഗങ്ങൾ വേണ്ടിവന്നില്ല .മൾട്ടി കാവിറ്റി മാഗ്നെട്രോണുകൾ സ്ഥിരതയുള്ള ആവൃത്തികൾ പുറപ്പെടുവിച്ചു .സർവോപരി അവക്ക് മൈക്രോവേവ് ആവൃത്തികളിൽ വളരെ വലിയ ഔട്ട്പുട്ട് പവർ പുറപ്പെടുവിക്കാനും കഴിഞ്ഞു .ഒറ്റയടിക്ക് മാഗ്നെട്രോണിന്റെ വളരെയധികം കുറവുകളെയാണ് റാൻണ്ടലും, ബൂട്ടും ഇല്ലാതാക്കിയത് .അതോടെ മാഗ്നെട്രോണുകൾ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും യുദ്ധ മേഖലകളിലേക്ക് പറിച്ചു നടപെടുകയും ചെയ്തു .റാൻഡലിനെയും ബൂട്ടീനെയുമാണ് കാവിറ്റി മാഗ്നെട്രോണിന്റെ കണ്ടുപിടുത്തക്കാരായി ഇപ്പോൾ അംഗീകരിക്കുന്നത് .എന്നാൽ അലെക്സറഫ് , മലീറോഫ് എന്നെ റഷ്യാക്കാർ അവർക്കും മുൻപ് ക്യാവിറ്റി മാഗ്നെട്രോൺ കണ്ടുപിടിച്ചിരുന്നു എന്നൊരു വാദവും നിലനിൽക്കുന്നുണ്ട് .യാഗിയുടെ ജാപ്പനീസ് മാഗ്നെട്രോണും ശരിക്കുള്ള ഒരു ക്യാവിറ്റി മാഗ്നെട്രോൺ ആയിരുന്നു എന്ന വാദവുമുണ്ട് . എന്തായാലും റാൻണ്ടലിന്റെയും ,ബൂട്ടിന്റെയും മാഗ്നെട്രോൺ ആണ് രണ്ടാം ലോക യുദ്ധത്തിന്റെ ഗതി മാറ്റിയ മാഗ്നെട്രോൺ എന്ന് നിസംശയം പറയാം.
.
മാഗ്നെട്രോൺ ഘടിപ്പിച്ച സൈനിക റഡാറുകൾ 1942 ഓടെ ബ്രിട്ടന് സ്വന്തമായി മറ്റൊരു രാജ്യത്തിനും അക്കാലത് മാഗ്നെട്രോൺ ഘടിപ്പിച്ച സൈനിക റഡാറുകൾ ഉണ്ടായിരുന്നില്ല. അതുവരെയുള്ള വാക്വം ട്യൂബ് റഡാറുകളുടെ പരിധി വളരെ കുറവായിരുന്നു , അവക്ക് മൈക്രോവേവ് ഫ്രീക്വൻസികളിൽ പ്രവർത്തിക്കാനും ആവുമായിരുന്നില്ല . യുദ്ധത്തിൽ ബ്രിട്ടീഷ് റഡാറുകൾക്ക് ജർമൻ പോർ വിമാനങ്ങളെ വളരെ അകലെ നിന്ന് കണ്ടുപിടിക്കാ ൻ കഴിഞ്ഞു . കണ്ടുപിടിക്കപ്പെട്ടാൽ ബോംബറു ളെയും പോര്വിമാനങ്ങളെയും അകലെവച്ചുതന്നെ നശിപ്പിക്കാൻ എളുപ്പമായിരുന്നു . ശക്തമായ റഡാറുകൾ ബ്രിട്ടീഷ് ദ്വീപുകൾ ജർമൻ ബോംബറുകൾക്ക് അപ്രാപ്യമാക്കി . ജർമൻ സൈനിക നേതിര്ത്വത്തിന് എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസ്സിലായില്ല . വെടിവെച്ചിട്ട ചില ബ്രിട്ടീഷ് ബോംബറുകളിൽ നിന്നും മാഗ്നെട്രോണുകൾ സംഘടിപ്പിച്ച് സ്വന്തമായ റഡാറുകൾ നിർമിക്കാൻ ജർമനി ശ്രമം തുടങ്ങിയപ്പോൾ അവർ യുദ്ധത്തിൽ തൊട്ടു കഴിഞ്ഞിരുന്നു . ബ്രിട്ടീഷ് ദ്വീപുകൾ കീഴടക്കുക എന്ന ഹിറ്റ്ലറുടെ സ്വപ്നം തകിടം മറിച്ചത് '' മാഗ്നെട്രോൺ '' ആണെന്ന് നിസംശയം പറയാം . രണ്ടാം ലോകയുദ്ധത്തിന് ഗതി ബ്രിട്ടനും സഖ്യശക്തികൾക്കും അനുകൂലമാക്കുന്നതിൽ മുഖ്യ പങ്ക് മാഗ്നെട്രോൺ കൊണ്ട് പ്രവർത്തിക്കുന്ന ആദ്യ കാല ഏർലി വാണിംഗ് റഡാറുകൾക്കായിരുന്നു .
--
മാഗ്നെട്രോൺ- അടുക്കളയിലേക്കുള്ള ചുവടുമാറ്റം മൈക്രോ വേവ് ഓവനിലൂടെ 
--
മൈക്രോവേവ് ആവൃതിയിലുള്ള വിദ്യുത് കാന്തിക തരംഗങ്ങൾക്ക് ജാലകണങ്ങളെ വിറപ്പിക്കാനും ( vibration) അതുവഴി താപം ഉൽപ്പാദിപ്പിക്കാനും ആവുമെന്ന് രണ്ടാം ലോകമഹായുദ്ധകാലത്തുതന്നെ അറിവുള്ളതായിരുന്നു . പക്ഷെ യുദ്ധകാലത് മാഗ്നെട്രോണിനെ ഒരു പാചക ഉപകരണം ആക്കാൻ ആകുമായിരുന്നില്ല . അതീവ രഹസ്യ സ്വഭാവമുള്ള ഒരുപകാരണമായിരുന്നു അക്കാലത്തു മാഗ്നെട്രോൺ . യുദ്ധം അവസാനിച്ച ഒരു വർഷത്തിനുള്ളിൽ തന്നെ യു എസ് എൻജിനീയർ ആയ പേർസി സ്‌പെൻസർ ( Percy Spencer) മാഗ്നെട്രോൺ ഉപയോഗിച്ച ഒരു മൈക്രോവേവ് ഓവൻ നിർമിച്ചു . പേർസി സ്‌പെൻസർ നെ യാണ് മൈക്രോവേവ് ഓവന്റെ ഉപജ്ഞാതാവായി കണക്കാക്കുന്നത് . റഡാർ റേൻജ് ( radar range ) എന്നായിരുന്നു സ്‌പെൻസർ ആ ഉപകാരണത്തിനിട്ട പേര് .വിലക്കൂടുതൽ നിമിത്തം സ്പെന്സരുടെ റഡാർ റേൻജ് വലിയ തോതിൽ പ്രചാരത്തിൽ വന്നില്ല . മാഗ്നെട്രോൺ അക്കാലത്തു വിലപിടിച്ച ഒരുപകരണം ആയിരുന്നു .
.
പല യു എസ് കമ്പനികളും അറുപതുകളിൽ മൈക്രോവേവ് ഓവനുകൾ രംഗത്തിറക്കി . വലിപ്പക്കൂടുതലും വിലകൂടുതലും നിമിത്തം മിക്കവയും വിപണിയിൽ പരാജയപ്പെട്ടു .1967 ൽ അമാന കോർപറേഷൻ( Amana Corporation ) ആദ്യ കോംപാക്ട് ടേബിൾ ടോപ് മൈക്രോവേവ് ഓവൻ വിപണിയിൽ എത്തിച്ചു . അതോടെ മൈക്രോവേവ് ഓവനുകൾ സ്ഥിരം പാചകക്കാരനായി ലോകമെമ്പാടുമുള്ള അടുക്കളകളിലേക്ക് കയറിക്കൂടി .
---
മൈക്രോവേവ് ഓവൻ -പ്രവർത്തന തത്വം 
---
വിദ്യുത് കാന്തിക സ്പെക്ട്രത്തിൽ 1 ഗിഗാഹെർട്സ് മുതൽ 300 ഗിഗാഹെർട്സ് വരെയുള്ള ആവൃത്തികളെയാണ് മൈക്രോ വേവ് ഫ്രീക്വെൻസികൾ എന്ന് വിളിക്കിന്നത് . ഉപയോഗം അനുസരിച്ച് മൈക്രോ വേവ് ഫ്രീക്വെൻസിക ളെ വിവിധ സബ് ബാൻഡുകൾ ആയും തിരിച്ചിട്ടുണ്ട് . 1 ഗിഗാഹെർട്സ് മുതൽ 2 ഗിഗാഹെർട്സ് വരെയുള്ള ആവൃത്തിക ൾ L- ബാൻഡ് ഫ്രീക്വെൻസികൾ,2 ഗിഗാഹെർട്സ് മുതൽ 4 ഗിഗാഹെർട്സ് വരെയുള്ള ആവൃത്തിക ൾ S- ബാൻഡ് ഫ്രീക്വെൻസികൾ,4 ഗിഗാഹെർട്സ് മുതൽ 8 ഗിഗാഹെർട്സ് വരെയുള്ള ആവൃത്തിക ൾ C ബാൻഡ് ഫ്രീക്വെൻസികൾ.8 ഗിഗാഹെർട്സ് മുതൽ 12 ഗിഗാഹെർട്സ് വരെയുള്ള ആവൃത്തിക ൾ X- ബാൻഡ് ഫ്രീക്വെൻസികൾ ഇങ്ങിനെയാണ് ആദ്യ സബ് ബാൻഡുകൾ .ഇതിൽ ഇപ്പോൾ ,2 ഗിഗാഹെർട്സ് മുതൽ 4 ഗിഗാഹെർട്സ് വരെയുള്ള ആവൃത്തിക ൾ S- ബാൻഡ് ഫ്രീക്വെൻസികൾ ആൻ സാധാരണയായി മൈക്രോവേവ് ഓവനുകളിൽ ഉപയോഗിന്നുന്നത് . ഈ ബാൻഡിലെ 2.45 ഗിഗാഹെർട്സ് ഫ്രീക്വെൻസി ആണ് പ്രചാരത്തിലുള്ള മിക്ക മൈക്രോവേവ് ഓവ നു കളിലും ഉപയോഗിക്കുന്നത് . മൈക്രോവേവ് ഫ്രീക്വെൻസി യിലുള്ള വിദ്യുത് കാന്തിക തരംഗങ്ങൾ ജല തന്മാത്രകളിലൂടെ കടന്നു പോകുമ്പോൾ ജലതന്മാത്രകൾ പ്രകമ്പനം കൊള്ളുന്നു . ഈ പ്രകമ്പനങ്ങളാണ് താപോർജ്ജമായി മാറുന്നത് . കൂടുതൽ ശക്തമായ വിദ്യുത് കാന്തിക തരംഗങ്ങൾ കടന്നു പോകുമ്പോൾ ഉൽപാദിപ്പിക്കപ്പെടുന്ന താപോർജ്ജത്തിന്റെ അളവും കൂടും . ഈ തത്വമാണ് എല്ലാ മൈക്രോവേവ് ഓവനുകളും ഉപയോഗിക്കുന്നത് . ശക്തമായ മൈക്രോവേവ് തരംഗങ്ങളെ സൃഷ്ടിക്കാൻ മാഗ്നെട്രോണുകൾ ഉപയോഗിക്കുന്നു .മൈക്രോവേവ് തരംഗങ്ങൾക്ക് ലോഹത്തിലൂടെ കടന്നു പോകാൻ ആകാത്തതിനാൽ മൈക്രോവേവ് തരംഗങ്ങൾ ഓവന്റെ ഉള്ളിൽ തന്നെ തളച്ചിടപ്പെടുന്നു . ഓവന്റെ വാതിലിലെ ഗ്ളാസ് പാളിക്കുള്ളിലും ഒരു ലോഹ വലയുള്ളതിനാൽ അതില്കൂടിയും മൈക്രോവേവ് തരംഗങ്ങൾ പുറത്തുപോകുന്നില്ല 
--
മൈക്രോവേവ് ഓവൻ -സുരക്ഷിതത്വം 
--
ഏറ്റവും സുക്ഷിതമായ പാചക മാർഗമായി മൈക്രോവേവ് ഓവനെ കരുതാം . മൈക്രോവേവ് ഫ്രീക്വെൻസികൾ ഒരു തരത്തിലുള്ള അയോണൈസേഷനും നടത്തുന്നില്ല. അയോണൈസേഷ ൻ നടത്തുന്ന അൾട്രാ വയലറ്റ് റെകളും , എക്സ് റെകളും ,ഗാമ റെകളുമാണ് ആരോഗ്യത്തിനു ഹാനികരമായിത്തീരുന്നത് . അവയെക്കാളൊക്കെ ബശലക്ഷക്കണക്കിനു മടങ് ദുർബലമാ ണ് മൈക്രോവേവ് ഫ്രീക്വെൻസികൾ സാധാരണ പാചകം ഇൻഫ്രാ റെഡ് ഫ്രീക്വെൻസി യിലുള്ള വിദ്യുത് കാന്തിക തരംഗങ്ങളുടെ സഹായത്താലാണ് നടക്കുന്നത് മൈക്രോവേവ് ഓവനിലാകട്ടെ പാചകം ഇൻഫ്രാ റെഡ് ഫ്രീക്വെൻസി യെക്കാൾ വളരെ താഴ്ന്ന മൈക്രോവേവ് ഫ്രീക്വെൻസി യിലൂടെയാണ് നടക്കുന്നത് . ഇൻഫ്രാ റെഡ് ഫ്രീക്വെൻസി കൽ എല്ലാ പദാർത്ഥങ്ങളെയും ചൂടാക്കുന്നു .മൈക്രോവേവ് ഫ്രീക്വെൻസി കൽ ജലത്തെ മാത്രമാണ് ചൂടാകുന്നത് . ലോഹങ്ങളിൽനിന്നും അവ പ്രതിഫലിച്ചു പോകുന്നു . ഇന്സുലേറ്ററുകളിലൂടെ അവ വലിയ തോതിൽ താപോർജ്ജം ഉൽപ്പാദിപ്പിക്കാതെ കടന്നു പോകുന്നു . ജലാംശം ഇല്ലാത്ത ഭക്ഷണ പദാർത്ഥങ്ങളെ ചൂടാക്കാനും പാകം ചെയ്യാനും മൈക്രോവേവ് ഓവ നുകൾക്ക് കഴിയില്ല എന്നതാണ് അവയുടെ പ്രധാന ന്യൂനത .
--
ചിത്രങ്ങൾ : മൈക്രോവേവ് ഓവൻ , മാഗ്നെട്രോൺ , മാഗ്നെട്രോണിന്റെ ഘടന : ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ് 
--
ref
1.http://www.radartutorial.eu/08.transmitte…/Magnetron.en.html
2.http://ethw.org/Microwave_Ovens
3.https://en.wikipedia.org/wiki/Microwave_oven
--
This is an original work ,no part of it is copied from elsewhere.-rishidas




അലക്സാൻഡറുടെ ശവകുടീരം -ഒരു ദുരൂഹത.




ഏതാനും ദിവസം മുൻപാണ് ഈജിപ്തിലെ അലക്സാൻഡ്രിയയിൽനിന്നും ഇരുപതു ടണ്ണിലേറെ ഭാരമുള്ള കറുത്ത ഗ്രാനൈറ്റ് കൊണ്ട് നിർമിച്ച ഒരു ശവപ്പെട്ടി കണ്ടുകിട്ടിയത് . കിട്ടിയപ്പോൾ തന്നെ അത് 2300 വര്ഷം മുൻപ് മരണപ്പെട്ട അലക്സാൻഡർ ചക്രവർത്തിയുടെ മൃതദേഹം അടക്കം ചെയ്യപ്പെട്ട ശവപ്പെട്ടിയാണെ ന്ന അഭ്യൂഹങ്ങൾ പരന്നു. രണ്ടു ദിവസം മുൻപ് ആ ശവപ്പെട്ടി തുറന്നു പരിശോധിച്ചപ്പോൾ അതിനുള്ളിൽ അലസ്ക്സാൻഡറുടെ ഭൗതിക അവശിഷ്ടമല്ല ഉള്ളെതെന്ന നിഗമനത്തിൽ പുരാവസ്തു വിദഗ്ധർ എത്തി . അതിനുള്ളിലുള്ളത് അലക്സാൻഡറുടെ കാലത്തിനു ശേഷം ഈജിപ്റ്റ് ഭരിച്ച ഗ്രീക്കോ-ഈജിപ്ഷ്യൻ ഭരണവ്യവസ്ഥയിലെ ഏതോ പ്രമുഖരുടേതാണെന്നാണ് ഇപ്പോൾ കരുതപ്പെടുന്നത് .
എന്നാലും ഒരു ചോദ്യം അവശേഷിക്കുന്നു . എങ്ങിനെയാണ് ബാബിലോണിൽ വച്ച് ദിവംഗതനായ അലക്സാൻഡറുടെ മൃതശരീരം ഈജിപ്തിൽ എത്തുന്നത്. അങ്ങിനെയുള്ള വാദങ്ങൾക്ക് പിന്നിലെ അടിസ്ഥാനം എന്താണ് . പൗരാണിക ചരിത്രത്തിലെ ചില ദുരൂഹതകളിലേക്ക് ചികഞ്ഞു നോക്കിയാലേ അതിനുളള ഉത്തരം ലഭിക്കൂ .
.
ബി സി ഇ 323 ൽ മുപ്പത്തിരണ്ടാം വയസ്സിൽ അലക്സാൻഡർ ബാബിലോണിയയിൽ വച്ച് മരണപ്പെട്ടു . അദ്ദേഹത്തിന്റെ മരണത്തെപ്പറ്റിത്തന്നെ ദുരൂഹതകൾ ഉണ്ട് . അനുചരന്മാരാൽ വിഷം നൽകിയാണ് അദ്ദേഹത്തിന്റെ മരണം എന്ന ഒരു വാദമുണ്ട് . അമിതമായി മദ്യപിച്ചു മരിച്ചു എന്ന് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നു . അമിതമദ്യപാനവും മലേറിയയും യുദ്ധങ്ങളിലുണ്ടായ പരിക്കുകളും കൂടിച്ചേർന്ന അവസ്ഥയിൽ ആരോഗ്യം തകർന്ന് അലക്സാൻഡർ മരണമടഞ്ഞു എന്ന വാദഗതിയാണ് ഇപ്പോൾ
പൊതുവെ അംഗീകരിക്കപ്പെടുന്നത് . അന്തരിക്കുമ്പോൾ അലക്സാൻഡർ മൂന്ന് ഭൂഖണ്ഡങ്ങളിൽ വ്യാപിച്ചുകിടക്കുന്ന സാമ്രാജ്യത്തിന്റെ അധിപനായിരുന്നു .മരണപ്പെടുമ്പോൾ അദ്ദേഹത്തിന് അനന്തരാവകാശികൾ ഉണ്ടായിരുന്നില്ല .അദ്ദേഹത്തിന്റെ പത്നി ഗർഭിണിയായിരുന്നു .മരണത്തിനു മുൻപ് പിന്തുടര്ച്ചക്കാരനായി തന്റെ ജനറൽമാരിൽ ആരെയും അദ്ദേഹം നിര്ദേശിച്ചിട്ടും ഉണ്ടായിരുന്നില്ല ..അദ്ദേഹത്തിന്റെ സുഹൃത്തും ,പടനായകനുമായ ടോളമി ( Ptolomy) മരിക്കുന്നതിന് തൊട്ടുമുൻപ് അനന്തരാവകാശിയെപ്പറ്റി ചോദിച്ചപ്പോൾ ''ഏറ്റവ്വും ശക്തന്'' എന്ന അദ്ദേഹം നേർത്ത സ്വരത്തിൽ പറഞ്ഞു എന്നതും പറയപ്പെടുന്നുണ്ട് .അലക്സാൻഡർ തന്റെ മുതിർന്ന പടനായകൻ ക്രെറ്റര്സ് ( Craterus) നെ യാണ് നിർദേശിച്ചതെന്നും സൂത്ര ശാലിയായ ടോളമി ഗ്രീക്കിൽ ശബ്ദസാമ്യമുളള ശക്തർ (''Krateroi” ) എന്ന പദം ദുരുപയോഗം ചെയ്തതാണെന്നും പറയപ്പെടുന്നു .
.
അലക്സാൻഡറുടെ മരണശേഷം അദ്ദേഹത്തിന്റെ സേനാനായകർ സാമ്രാജ്യം പങ്കിട്ടെടുത്തു .അലക്സാൻഡറുടെ പുത്രൻ (Alexander IV) കാര്യ പ്രാപ്തിയാകുമ്പോൾ ആ കുട്ടിയെ ചക്രവർത്തിയായി വാഴിക്കുന്നതുവരെയായിരുന്നു സേനാനായകരുടെ പ്രതിപുരുഷഭരണം എന്നായിരുന്നു ധാരണ .ബാബിലോണിലെ കരാർ എന്നാണ് ഈ ധാരണ അറിയപ്പെടുന്നത് .ധാരണ പ്രകാരം ടോളമി( Ptolemy) ഈജിപ്തിന്റെ പ്രതിപുരുഷനായി .കാസാൻഡർ(Cassander ) ഗ്രീക്ക് പ്രവിശ്യകളുടെയും . സെലൂക്കാസ്‌(Seleucus I Nicator),ആന്റിഗോണസ്(Antigonus I Monophthalmus),ക്രെറ്റര്സ് ( Craterus) തുടങ്ങിയവരായിരുന്നു മറ്റു പ്രമുഖ പ്രതിപുരുഷന്മാർ.
.
മരണശേഷം അലക്സാൻഡറുടെ ഭൗതിക ശരീരം ഒരു വലിയ ശവമഞ്ചത്തിൽ എംബാം ചെയ്തു സൂക്ഷിച്ചു . ഈജിപ്തിലെ സിവ പ്രദേശത്തു തന്റെ ശവ കുടീരം പണിയണം എന്നായിരുന്നു അലക്സാൻഡറുടെ അഭിലാഷം ഈജിപ്ഷ്യൻ ദേവനായ അമ്യുണിനെ ആണ് അലക്സാൻഡർ തന്റെ ഇഷ്ടദേവനായി കണ്ടിരുന്നത്. അമ്യുണ് ദേവന്റെ വലിയൊരു ക്ഷേത്രം ഈജിപ്തിലെ സിവ മരുപ്പച്ചയിൽ ഉണ്ടായിരുന്നു . അതായിരുന്നു അലക്സാൻഡറുടെ ആഗ്രഹത്തിന്റെ നിദാനം .
.
പക്ഷെ അലക്‌സാണ്ടറുടെ ആ അഭിലാഷം നിറവേറ്റാൻ അദ്ദേഹത്തിന്റെ മിക്ക പടനായകർക്കും താല്പര്യം ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ എംബാം ചെയ്ത ശരീരം സ്വദേശമായ മാസിഡോണിയയിൽ അടക്കം ചെയ്യാൻ തന്നെ അവർ തീരുമാനിച്ചു . വലിയ ഒരു അകമ്പടി സൈന്യത്തോ ടൊപ്പം അലക്സാൻഡറുടെ ഭൗതിക ശരീരം ബാബിലോണിൽ നിന്നും ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെയുള്ള മാസിഡോണിലേക്ക് അയക്കകപ്പെട്ടു .
.
അലക്സാൻഡറുടെ ജനറൽമാരിൽ പ്രധാനിയും ,അപ്പോഴേക്ക് ഈജിപ്തിന്റെ അധിപ നുമായ ടോളമി ക്ക് പക്ഷെ മറ്റു ചില പദ്ധതികൾ ഉണ്ടായിരുന്നു . അലക്സാൻഡറുടെ ഭൗതിക ശരീരം ഈജിപ്റ്റ് ൽ തന്നെ അടക്കം ചെയ്തശേഷം അലക്സാൻഡറുടെ ശരിക്കുളള പിന്തുടർച്ചാവകാശിയായി സ്വയം പ്രഖ്യാപിക്കുകയായിരുന്നു ടോളമിയുടെ ഉദ്ദേശം . ടോളമി യുടെ സൈനികർ സിറിയയിൽ വച് അലക്സാൻഡറുടെ ശവമഞ്ചം തട്ടിയെടുത്തു . അനുഗമിച്ച സൈനികരെ പണം കൊടുത്തു പാട്ടിലാക്കിയാണ് ടോളമി ആ തട്ടിയെടുക്കൽ നടത്തിയത് എന്നും പറയപ്പെടുന്നു . എന്തായാലും അലക്സാൻഡറുടെ ഭൗതിക ശരീരം ഈജിപ്തിലെത്തി .
.
ടോളമി അലക്സാൻഡറുടെ ഭൗതിക ശരീരം മെംഫിസിൽ കുറച്ചുകാലം സൂക്ഷിച്ചശേഷം അലക്സാൻഡ്രിയയിൽ തന്നെ ഒരു ഗംഭീരമായ ശവകുടീരമുണ്ടാക്കി അതിൽ പ്രതിഷ്ഠിച്ചു . ഈജിപ്തിൽ എത്തിയെങ്കിലും സിവ മരുപ്പച്ചയിൽ അന്ത്യ വിശ്രമം കൊള്ളണമെന്ന അലക്സാൻഡറുടെ ആഗ്രഹം അങ്ങിനെ നടക്കാതെ പോയി . നൂറ്റാണ്ടുകൾ നിലനിന്നശേഷം അലക്സാൻഡറുടെ ശവകുടീരം ചരിത്ര രേഖകളിൽ നിന്നും അപ്രത്യക്ഷമായി . ഒരു പ്രകൃതി ദുരന്തത്തിൽ ആ കുടീരം ഭൂമിക്കടിയിൽ അകപ്പെട്ടു എന്നാണ് ഒരു പ്രബല വിശ്വാസം .
---
ചിത്രങ്ങൾ : അലക്സാൻഡറുടെ ശവമഞ്ചം , മരണക്കിടക്കയിലെ അലക്സാണ്ടർ , അലെക്‌സാണ്ടറുടെ ശവകുടീരം സന്ദർശിക്കുന്ന അഗസ്റ്റസ് സീസർ -പുരാതന ചിത്രങ്ങൾ: ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ്
---
PS
--
സാമ്രാജ്യ വിഭജന സമയത് അലക്സാൻഡറുടെ പിറക്കാനിരിക്കുന്ന കുട്ടിക്ക് ആയിരി ക്കണം സാമ്രാജ്യത്തിന്റെ അവകാശം എന്ന ധാരണ ഉണ്ടായിരുന്നു . ജനിച്ചപ്പോൾ ആ കുട്ടിയെ അലക്സാൻഡർ നാലാമൻ എന്ന് നാമകരണവും ചെയ്തു. അലക്സാൻഡർ നാലാമൻ പ്രായപൂർത്തിയാകുന്നതുവരെ അദ്ദേഹത്തിന്റെ സംരക്ഷണം അലക്സാൻഡറുടെ ജനറൽമാരായ ആന്റിപെറ്ററും പുത്രൻ കസാൻഡറും വഹിക്കണം എന്നായിരുന്നു . കരാർ . പക്ഷെ ഏതാനും വർഷങ്ങൾക്കകം അലക്സാൻഡറുടെ ജനറൽമാർ തമ്മിൽ യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെട്ടു . കസാൻഡർ ഗ്രീസിലെ തന്റെ സ്ഥാനം ഉറപ്പിക്കാനായി അലക്സാണ്ടറുടെ 'അമ്മ ഒളിംപിയാസിനെയും പത്നി റോക്‌സാനയെയും പുത്രൻ അലക്സാൻഡർ നാലാമ നെയും സൂത്രത്തിൽ വകവരുത്തി . അലക്സാൻഡറുടെ മരണത്തിന് പത്രണ്ടു് വർഷത്തിന് ശേഷം അദ്ദേഹത്തിന്റെ കുടുംബാങ്ങങ്ങളെയെല്ലാം അദ്ദേഹത്തിന്റെ അനുചരർ വകവരുത്തിയിരുന്നു .
--
ref
1.https://www.historicmysteries.com/tomb-of-alexander-the-gr…/
2.https://www.telegraph.co.uk/…/Mystery-of-Greeces-Alexander-…
3.https://www.theepochtimes.com/an-ancient-mystery-where-is-a
rishidas.s

ഏറ്റവും ശക്തിയേറിയ വാഹന എഞ്ചിൻ ?





സാധാരണ മോട്ടോർസൈക്കിളുകളിൽ ഇരുപതോ മുപ്പതോ കുതിര ശക്തിയുള്ള എഞ്ചിനുകളാണ് ഘടിപ്പിക്കുന്നത് .കാറുകളിൽ അൻപതുമുതൽ ഇരുനൂറുവരെ കുതിരശക്തിയുള്ള എഞ്ചിനുകൾ . വലിയ ബസുകളിലും ട്രക്കുകളിലും നാനൂറും അഞ്ഞൂറും കുതിരശക്തിയുള്ള എഞ്ചിനുകൾ
.
ട്രെയിനുകൾ വലിക്കുന്ന ലോക്കോ മോട്ടീവുകള്ക്കാകട്ടെ അയ്യായിരവും ആറായിരവുമൊക്കെയാണ് കുതിരശക്തി . വമ്പൻ ചരക്കുകപ്പപ്പലുകളെയും ഓയിൽ ടാങ്കറുകളെയും ചലിപ്പിക്കുന്നത് ഒന്നോ ഒന്നരയോ ലക്ഷം കുതിരശക്തിയുള്ള എൻജിനുകൾ . 
.
എന്നാൽ ഇവയൊന്നുമല്ല ഏറ്റവും ശക്തിയേറിയ യ വാഹന എഞ്ചിനുകൾ . ഉപഗ്രഹ വിക്ഷേപണ വാഹനങ്ങളിലെ റോക്കറ്റ് എഞ്ചിനുകളാണ് മനുഷ്യൻ ഇന്നേവരെ നിർമിച്ചിട്ടുള്ള ഏറ്റവും ശക്തിയേറിയ വാഹന എഞ്ചിനുകൾ . യു എസ് സ്പേസ് ഷട്ടിലുകളുടെ വിക്ഷേപണത്തിനുപയോഗിച്ചിരുന്ന ഖര ഇന്ധന റോക്കറ്റ് എഞ്ചിനുകളാണ് ഇന്നേവരെ പ്രായോഗികമായി ഉപയോഗിച്ചിട്ടുള്ള ഏറ്റവും ശക്തിയേറിയ റോക്കറ്റ് എഞ്ചിൻ . ഇവ ഉൽപ്പാദിപ്പിച്ചിരുന്ന തള്ളൽ ശക്തി 12000 കിലോന്യൂട്ടൻ ആണ്. ഏകദേശം 15 ലക്ഷം കുതിരശക്തിക്കു തുല്യമാണ് ഈ ഖര ഇന്ധന റോക്കറ്റ് എഞ്ചിൻ (Space Shuttle Solid Rocket Boosters (SRBs))ഉൽപ്പാദിപ്പിച്ചിരുന്ന യാന്ത്രിക ശക്തി .
.
ഖര ഇന്ധന റോക്കറ്റ് എഞ്ചിനുകൾക്ക് ജ്വലനത്തെയും അവ ഉൽപ്പാദിപ്പിക്കുന്ന തള്ളൽ ശക്തിയെയും വലിയ അളവിൽ നിയന്ത്രിക്കാനാവില്ല . ഒരിക്കൽ കത്തിച്ചു കഴിഞ്ഞാൽ അവയിൽ വലിയ നിയന്ത്രണത്തിന് പഴുതുകളില്ല .എന്നാൽ ദ്രവ ഇന്ധന റോക്കറ്റ് എഞ്ചിനുകളുടെ ജ്വലനവും അവ ഉൽപ്പാദിപ്പിക്കുന്ന തള്ളൽ ശക്തിയെയും കാര്യക്ഷമമായി നിയന്ത്രിക്കാനാവും . അതിനാൽ തന്നെ ദ്രവ ഇന്ധന റോക്കറ്റ് എഞ്ചിനുകളാവും ഏറ്റവും വലിയ ലക്ഷണമൊത്ത വാഹന എഞ്ചിനുകൾ .
ദ്രവ ഇന്ധന റോക്കറ്റ് എഞ്ചിനുകളിലെ ചോദ്യം ചെയ്യപ്പെടാനാവാത്ത ഭീമനാണ് റഷ്യൻ റോക്കറ്റ് എഞ്ചിനായ RD-170/ RD-171 . സമാനമായ എഞ്ചിനുകളാണ് ഇവ RD-170 സോവ്യറ്റ് വിക്ഷേപണവാഹനമായ എനെർജിയയിലും RD-171 റഷ്യൻ വിക്ഷേപണവാഹനമായ സെനിത്തിലും (Zenit launch vehicle ) ഉപയോഗിക്കുന്നു .ബുരാൻ റിട്ടയർ ചെയ്യപ്പെട്ടുവെങ്കിലും സെനിത്ത് ഇപ്പോഴും ആക്റ്റീവ് ആണ്. ഏതാണ്ട് 7900 കിലോന്യൂട്ടൻ ആണ് RD-170 റോക്കറ്റ് എഞ്ചിനിന്റെ തള്ളൽ ശക്തി . ഏതാണ്ട് പത്തുലക്ഷം കുതിര ശക്തിക്ക് തുല്യമാണ് RD-170 റോക്കറ്റ് എഞ്ചിൻ നൽകുന്ന യാന്ത്രിക ശക്തി . മണ്ണെണ്ണ ഇന്ധനമായും ദ്രവീകരിച്ച ഓക്സിജൻ ഓക്സിഡൈസർ ആയും ഉപയോഗിക്കുന്ന ഒരു സെമിക്രയോജനിക്ക് എഞ്ചിനാണ് RD-170 .
--
ചിത്രങ്ങൾ : RD-171 റോക്കറ്റ് എഞ്ചിൻ,സ്പേസ് ഷട്ടിൽ സോളിഡ് റോക്കറ്റ് ബൂസ്റ്റർ , ഒരു വലിയ മറൈൻ ഡീസൽ എഞ്ചിൻ : ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ് .
--
Ref
1.http://engine.space/dejatelnost/engines/rd-170-171/

ദേവഗിരി ക്ഷേത്രം – മനുഷ്യനും പുലിയും ഒരുമയോടെ കഴയുന്ന ഒരിടം



പുള്ളിപുലികൾ മനുഷ്യർക്ക് പേടി സ്വപ്നമാണ് .ഒരു മനുഷ്യനെ വകവരുത്താൻ ഒരു പുള്ളിപ്പുലിക്ക് വെറും നിമിഷങ്ങൾ മതി . പക്ഷെ നമ്മുടെ നാട്ടിൽ മനുഷ്യനും പുള്ളിപ്പുലിയും ഒരുമയോടെ സഹവർത്തിത്വത്തിൽ കഴിയുന്ന ഒരിടമാണ് ജവായി കുന്നുകളിലെ (Jawai Hills ) ദേവഗിരി ഗുഹാ ക്ഷേത്രവും പരിസരപ്രദേശങ്ങളും .
രാജസ്ഥാനിലെ പാലി ജില്ലയിലെ (Pali district ) പ്രകൃതിരമണീയമായ ഒരിടമാണ് ജവായി കുന്നുകൾ . അവിടെയാണ് ദേവഗിരി ഗുഹാ ക്ഷേത്രം സ്ഥിതിചെയ്യുന്നത് .അനേകം പുള്ളിപ്പുലികളാണ് ഈ ക്ഷേത്രപരിസരത്തു വസിക്കുന്നത് . സാധാരണ പുലികളിൽനിന്നു വ്യത്യസ്തമായി ഇവർ മനുഷ്യരെ ഉപദ്രവിക്കാറില്ല .ഇവരുടെ പിന്തലമുറകൾ നൂറ്റാണ്ടുകളായി മനുഷ്യരോടടുത്തിടപഴകിയതുകൊണ്ടാവാം ഈ പുള്ളിപ്പുലികളും മനുഷ്യരുമായി ചങ്ങാത്തത്തിൽ കഴിയുന്നത് എന്നാണ് അനുമാനിക്കപ്പെടുന്നത് .

ref:http://www.walkthroughindia.com/…/indias-leopard-hills-jaw…/
.
images : courtsey :http://www.walkthroughindia.com/…/indias-leopard-hills-jaw…/