A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

മരിച്ചവര്‍ തിരിച്ചുവരുമോ? മരണത്തിന് തൊട്ടുമുമ്പ് കാണുന്നത് എന്തൊക്കെയാണ്?........


ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യമാണ് മരണത്തിനു ശേഷം എന്ത് സംഭവിക്കും എന്നത്. മരണത്തോട് അടുത്തശേഷം ജീവിതത്തിലേക്ക് തിരികെ വന്നവര്‍ പങ്ക് വയ്ക്കുന്ന ചില അനുഭവങ്ങള്‍ ഇതിലേക്കുള്ള സൂചനകളാകുന്നു എന്നാണ് കരുതുന്നത്.

ഇരുണ്ട ഒരു തുരങ്കത്തിലൂടെ യാത്ര ചെയ്യുകയും അതിന് അറ്റത്ത് ഒരു വെളിച്ചം കണ്ടുവെന്ന് പറയുകയും ചെയ്യുന്നവരുണ്ട്. ചിലരാകട്ടെ നഷ്ടപ്പെട്ടുപോയ ബന്ധുക്കളേയും ഓമന മൃഗങ്ങളേയും ഒക്കെ വീണ്ടും കാണുന്നു എന്ന് പറയുന്നു. ചിലരാകട്ടെ ശരീരത്തില്‍ നിന്ന് ജീവന്‍ പോകുന്നത് അനുഭവിച്ചു എന്ന് പറയുന്നു. ഇത്തരം അനുഭവങ്ങളുടെ പിന്നില്‍ ശാസ്ത്രീയമായ ചില കാരണങ്ങളുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.

മരണത്തിന് തൊട്ടടുത്തെത്തി തിരിച്ചു വന്നവരിലാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഹൃദയാഘാതം സംഭവിച്ചവര്‍ക്കും തലച്ചോറിന് ക്ഷതമേറ്റവര്‍ക്കും ഇത്തരം അനുഭവമുണ്ടായിട്ടുണ്ട് എന്ന് പറയുന്നു. ആഴത്തിലുള്ളൊരു ധ്യാനത്തിലും ഇത്തരം അനുഭവം ഉണ്ടായവരുണ്ട്. മൂന്നിലൊരാള്‍ ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

മനുഷ്യര്‍ വളരുന്ന സംസ്കാരം, പ്രായം ഇവയെല്ലാം ഈ അനുഭവങ്ങളെ സ്വാധീനിക്കുന്നുണ്ട്. ഉദാഹരണത്തിന്, ഇന്ത്യക്കാര്‍ യമരാജനെ/കാലനെ കണ്ടു എന്ന് പറയുന്നു. അമേരിക്കക്കാര്‍ ജീസസിനെ കണ്ടു എന്നാണ് പറയുന്നത്. കുഞ്ഞുങ്ങള്‍ വെളിച്ചത്തില്‍ സുഹൃത്തുക്കളെയും അധ്യാപകരെയും കണ്ടു എന്ന് പറയുന്നു.

ഇതില്‍ ഏറിയ ശതമാനവും വളരെ പൊസിറ്റീവായ അനുഭവങ്ങളാണ് എന്നാണ് പറയുന്നത്. അത് മരണത്തെ കുറിച്ചുള്ള ഭയവും ആകാംക്ഷയും കുറക്കുകയും ജീവിതത്തില്‍ കൂടുതല്‍ പ്രതീക്ഷ ഉണ്ടാക്കുകയും ചെയ്യുമെന്നും ഗവേഷകര്‍ പറയുന്നു.

മരണത്തോടടുക്കുമ്പോള്‍ എന്ത് സംഭവിക്കുന്നു

ന്യൂറോസയന്‍റിസ്റ്റ് ഒലാഫ് ബ്ലാങ്കെ, സെബാസ്റ്റ്യന്‍ ഡീഗോസ് എന്നിവരുടെ അഭിപ്രായത്തില്‍ ഈ അനുഭവങ്ങള്‍ തലച്ചോറിന്‍റെ രണ്ട് ഭാഗങ്ങളുമായാണത്രെ ബന്ധപ്പെട്ടിരിക്കുന്നത്. പഴയ അനുഭവങ്ങളും പറക്കുന്നു എന്ന തോന്നലുമൊക്കെയാണ് ഉണ്ടാകുന്നതെങ്കില്‍ അത് തലച്ചോറിന്‍റെ ഇടതുഭാഗത്തെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആത്മാക്കളോടുള്ള സംസാരം, സംഗീതം ഇവയെല്ലാമാണ് കേള്‍ക്കുന്നതെങ്കില്‍ അത് വലതുഭാഗത്തെ പ്രവര്‍ത്തനങ്ങളുടെ ഫലമാണ്.

ലോകമറിയപ്പെടുന്ന ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ കാള്‍സാഗന്‍ കുഴലിലൂടെ പോകുന്ന അനുഭവത്തെ വിശദീകരിച്ചത് അത് ജനനത്തെ കുറിച്ചുള്ള ഓര്‍മ്മയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. മരണത്തിലേക്കടുക്കുമ്പോള്‍ ശരീരം വിവിധതരം ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുകയും തലച്ചോറും ആ ഹോര്‍മ്മോണുകളും ചേര്‍ന്ന് ഇത്തരം അനുഭവങ്ങളുണ്ടാക്കും എന്നുമാണ് മറ്റ് വിശദീകരണം. മരിച്ചശേഷം മിനിറ്റുകളോളം ബോധം അവശേഷിക്കുമെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്.

മരണത്തിന് തൊട്ടുമുമ്പുള്ള ഇത്തരം വിചിത്രാനുഭവങ്ങളെ കുറിച്ചും കൂടുതല്‍ പഠനം ആവശ്യമാണ്.

മാൽച്ച മഹൽ ദുരൂഹതകളുടെ ചുരുളഴിയാത്ത രഹസ്യമായി രാജകൊട്ടാരം.



വനം കൊണ്ട് വലയം ചെയ്യപ്പെട്ട രാജമഹൽ! അതിനു കാവല്‍ ക്കാരായി നായ്ക്കൾ, പാമ്പുകൾ! ഈ മഹൽ നമ്മുടെ രാജ്യ തലസ്ഥാനത്തു തന്നെയാണ്. പേടിപ്പെടുത്തുന്ന കാഴ്ചയോടെ, വൈദ്യുതി പോലുമില്ലാത്ത, രാജവാഴ്ചയുടെ ശേഷിപ്പായി ഒരു കൊട്ടാരം മാൽച്ച മഹൽ എന്ന പേരിലറിയപ്പെടുന്ന ഇവിടെ പുറം ലോകവുമായി ബന്ധമില്ലാത്ത രണ്ടു രാജസഹോ ദരങ്ങൾ ഇന്നും കഴിയുന്നു. 

മാൽച്ച മഹൽ

പതിനാലാം നൂറ്റാണ്ടിൽ ഫിറോസ് ഷാ തുഗ്ലക്ക് നിർമിച്ചതാണു മാൽച്ച മഹൽ. വേട്ടയ്ക്കു പോകുന്ന രാജാക്കന്മാർക്കു വിശ്രമി ക്കാനൊരിടം (ഹണ്ടിങ് ലോഡ്ജ്) എന്ന നിലയിലാണു മഹൽ നിർമിച്ചത്. തലസ്ഥാനനഗരിയിൽ സഞ്ചരിച്ചാല്‍ മാൽച്ച മഹ ലെത്തും. മഹലിനപ്പുറം വനമേഖലയാണ് (റിഡ്ജ്).

അൽപം ചരിത്രം

ഔധ് രാജവംശത്തിലെ നവാബാ വാജിദ് അലി ഷായുടെ കൊച്ചുമകൾ, രാജകുമാരി ബീഗം വിലായത്ത് മഹലിന്റേതാണ് ഈ കൊട്ടാരം.ബ്രിട്ടീഷുകാർ കണ്ടുകെട്ടിയ ഔധ് രാജവംശ ത്തിന്റെ സ്വത്തുക്കൾ തിരിച്ചു കിട്ടാൻ പിൽക്കാലത്ത്, ബീഗം വിലായത്ത് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. മഹൽ വിട്ടുകിട്ടാ ത്തതിനെതിരെ തന്റെ രണ്ടു കുഞ്ഞുങ്ങൾക്കും നായ്ക്കൾ ക്കുമൊപ്പം ഡൽഹി റെയിൽവേ സ്റ്റേഷനിൽ താമസിച്ചാണ് ഇവർ പ്രതിഷേധിച്ചത്.

ഒൻപതു വർഷം നീണ്ട നിയമ യുദ്ധത്തിനൊടുവിൽ 1985 ൽ ബീഗം വിലായത്തിനും മക്കൾക്കും മാൽച്ച മഹൽ വിട്ടുകൊടു ക്കാന്‍ സർക്കാർ തീരുമാനിച്ചു. മഹലിലെ വാസത്തിനിടെ കടുത്ത വിഷാദരോഗത്തിന് ഇരയായ ബീഗം വിലായത്ത് ജീവ നൊടുക്കി. രത്നങ്ങൾ കലക്കിയ വെളളംകുടിച്ചാണ് ഇവർ ജീവിതം അവസാനിപ്പിച്ചതെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. ബീഗം വിലായത്ത് യാത്രയായതോടെ, മക്കളായ രാജകുമാരൻ റിയാസും, രാജകുമാരി സക്കീനയും തനിച്ചായി .

മഹലിലെ ജീവിതം

രാജകീയ സ്വത്തുക്കളും ഇരുപതിലേറെ വളർത്തു നായ്ക്കളു മാണ് അമ്മ മക്കൾക്കായി ബാക്കി വച്ചത്. തനിച്ചായ മക്കൾ താമസിച്ച മഹൽ മോഷ്ടാക്കളുടെ വിഹാരകേന്ദ്രമായി. വിലപിടിപ്പുളള പല വസ്തുക്കളും ഇവിടെ നിന്നു മോഷ്ടിക്ക പ്പെട്ടു. മോഷ്ടാക്കളുടെ നിരന്തര അതിക്രമങ്ങളിൽ വലഞ്ഞ മക്കൾ പുറം ലോകവുമായി ബന്ധപ്പെടാതെ മഹലിൽ ഒതുങ്ങി ക്കൂടി.

ഇന്ന്, അൻപതിനു മേൽ പ്രായമുളള ഈ സഹോദരങ്ങൾ ഒൻപത് നായ്ക്കളുടെ കാവലിലാണ് ഇവിടെ കഴിയുന്നത്. ഇരുവരും മനോഹരമായി ഇംഗ്ലീഷ് സംസാരിക്കും. അനുവാദ മില്ലാതെ ഇവിടേക്ക് ആർക്കും പ്രവേശനമില്ല. അങ്ങനെ പ്രവേശിച്ചാൽ വെടിവച്ചു വീഴ്ത്തും എന്ന വാചകം പ്രവേശനകവാടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിക്രമിച്ചു കയറുന്നവരെ പിടികൂടാന്‍ ശൗര്യമുള്ള നായ്ക്കളുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ആരും തങ്ങളെ കാണാനെത്തുന്നത് ഇവർക്ക് ഇഷ്ടമില്ല.ഔധ് രാജവംശത്തിലെ അവസാന കണ്ണികളായ സഹോദരങ്ങൾക്ക് ഏകാന്തത മാത്രമാണ് ഇന്നു കൂട്ട്. നായ്ക്കൾക്കു ഭക്ഷിക്കാനുളള മാംസം വാങ്ങുന്നതിനായി റിയാസ് രാജകുമാരൻ ഇട യ്ക്കു തന്റെ സൈക്കിളിൽ പുറത്തേക്കു പോകുന്നതു സമീപവാസികൾ കണ്ടിട്ടുണ്ട്. വേഷം മാറിയും ഇദ്ദേഹം യാത്ര ചെയ്യുന്നതു കണ്ടവരുണ്ട്. മാൽച്ച മഹലിനെക്കുറിച്ച് പ്രദേശ ത്തു പ്രചരിക്കുന്ന കഥകൾ പലതാണ്. ഇതൊരു പ്രേതഭവ നമാണെന്നു ചിലർ പറയുന്നു. ഇവിടേക്ക് അതിക്രമിച്ചു കട ക്കാൻ ശ്രമിക്കുന്നവരെ രാജകുമാരന്‍ വെടിവച്ചു വീഴ്ത്തുമെന്നു മറ്റു ചിലർ. ഇവർ ജീവനോടെയില്ലെന്നു വാദിക്കുന്നു ചിലർ. അവശ്യ സൗകര്യങ്ങൾ പോലുമില്ലാതെ, നഗരത്തിന്റെ ഹൃദയഭാഗത്ത്, പുറം ലോകത്തിന്റെ കണ്ണിൽപ്പെടാതെ രണ്ടു രാജസഹോദരങ്ങൾ ഇത്രയും നാൾ ജീവിച്ചതെങ്ങനെയെന്നതും പ്രദേശവാസികളെ അദ്ഭുതപ്പെടുത്തുന്ന ചോദ്യം.

തങ്ങളെക്കുറിച്ചുളള കഥകളുടെ എണ്ണം കാലത്തിനൊപ്പം വളരുമ്പോൾ അതൊന്നും ഗൗനിക്കാതെ മാൽച്ച മഹലില്‍ ജീവിതം തളളി നീക്കുകയാണ് ഈ സഹോദരങ്ങൾ. രാജ്യതല സ്ഥാനത്തു നിലകൊളളുന്ന ഈ കൊട്ടാരം.കേട്ടറിഞ്ഞ കഥകളിലൂടെയും ചുരുളഴിയാത്ത രഹസ്യങ്ങളിലൂടെയും പൊതു സമൂഹത്തെ പേടിപ്പെടുത്തുന്നു. ഇവിടെയുളള അന്തേവാസികൾക്കു കനിവിന്റെ ചെറുകരസ്പർശം പോലുമേകാതെ, തിരക്കുപിടിച്ചു പായുന്ന് രാജ്യാതലസ്ഥാനമേ കേൾക്കുക; അവർ ഒരു കാലത്ത് ഈ നാടു ഭരിച്ചവരായിരുന്നു!
courtesy,manorama
2016

മഴയെ അളക്കുന്നതെങ്ങനെ- വളരെ ലഖുവായ മഴമുതൽ വളരെ വളരെ കനത്ത മഴ വരെ



---
സാധാരണയായി മഴയെ അളക്കുന്നത് മില്ലിമീറ്റർ (mm ) ,സെന്റീമീറ്റർ (cm ) എന്നീ തോതുകളിലാണ് . സിലിണ്ടര് ആകൃതിയിലുള്ള ഒരു പാത്രത്തിൽ 24 മണിക്കൂറിനുള്ളിൽ സംഭരിക്കപ്പെടുന്ന മഴവെള്ളത്തിന്റെ ഉയരമാണ് ആ 24 മണിക്കൂറിനുള്ളിൽ പെയ്ത മഴയായി കണക്കാക്കപ്പെടുന്നത് .സംഭരണിയും , സംഭരിക്കപ്പെടുന്ന ജലത്തിന്റെ തോത് ആളാക്കാനുളള സംവിധാനവും അടങ്ങിയ ഉപകരണത്തിന് റൈൻ ഗേജ് എന്നാണ് പറയുക .
.
ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ(Indian Meteorological Department ) കണക്കു പ്രകാരം ഒരു ദിവസം പെയ്യുന്ന മഴയുടെ അളവിനെ അടിസ്ഥാനമാക്കി മഴയുടെ തീവ്രതയെ വളരെ ലഖുവായ മഴ മുതൽ വളരെ തീവ്രമായ മഴ വരെ തരം തിരിച്ചിരിക്കുന്നു .
.
1. ഒരു ദിവസം പെയ്യുന്ന മഴയുടെ അളവ് 0.1 മില്ലിമീറ്ററിനും 2.4 മില്ലിമീറ്ററിനും ഇടക്കാനെങ്കിൽ മഴ യെ '' വളരെ ലഖുവായ മഴ'' ( very light rain) ആയി കണക്കാക്കുന്നു .
.
2. ഒരു ദിവസം പെയ്യുന്ന മഴയുടെ അളവ് 2.5 മില്ലിമീറ്ററിനും 15.5 മില്ലിമീറ്ററിനും ഇടക്കാനെങ്കിൽ മഴ യെ '' ലഖുവായ മഴ'' ( light rain ) ആയി കണക്കാക്കുന്നു .
.
3. ഒരു ദിവസം പെയ്യുന്ന മഴയുടെ അളവ് 15.6 മില്ലിമീറ്ററിനും 64.4 മില്ലിമീറ്ററിനും ഇടക്കാനെങ്കിൽ മഴ യെ '' ശരാശരി മഴ'' ( moderate rain) ആയി കണക്കാക്കുന്നു .

4. ഒരു ദിവസം പെയ്യുന്ന മഴയുടെ അളവ് 64.5 മില്ലിമീറ്ററിനും 115.5 മില്ലിമീറ്ററിനും ഇടക്കാനെങ്കിൽ മഴ യെ '' കനത്ത മഴ '' (heavy rain ) ആയി കണക്കാക്കുന്നു .
.
5. ഒരു ദിവസം പെയ്യുന്ന മഴയുടെ അളവ് 115.6 മില്ലിമീറ്ററിനും 204.4 മില്ലിമീറ്ററിനും ഇടക്കാനെങ്കിൽ മഴ യെ '' വളരെ കനത്ത മഴ '' ( very heavy rain) ആയി കണക്കാക്കുന്നു .
.
6. ഒരു ദിവസം പെയ്യുന്ന മഴയുടെ അളവ് 204.5 മില്ലിമീറ്ററിനും കൂടുതലാണെങ്കിൽ ആ മഴയെ '' വളരെ വളരെ കനത്ത മഴ '' ( extreamly heavy rain) ആയി കണക്കാക്കുന്നു .
.

--
ref:https://www.imdtvm.gov.in/

ആഗോള എണ്ണവിപണിയിലെ ക്രൂഡ് വിലയിലെ ചാഞ്ചാട്ടങ്ങൾ -ചില നിഗമനങ്ങൾ



---
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വിലയിലെ മാറ്റങ്ങൾ എല്ലാ സമ്പദ്‌വ്യവസ്ഥകളെയും കാര്യമായി ബാധിക്കുന്നതാണ് . വിൽക്കുന്നവർ കൂടിയ വിലയും വാങ്ങുന്നവർ കുറഞ്ഞ വിലയും ആഗ്രഹിക്കുന്നു എന്ന പൊതു തത്വം ക്രൂഡ് ഓയിലിനും ബാധകമാണ് . തങ്ങൾക്കിഷ്ടമുള്ളതുപോലെ ക്രൂഡ് വില നിലനിർത്താൻ പല രാജ്യങ്ങളും ശ്രമിക്കാറുമുണ്ട് .
.
ലോകത്ത് ഏറ്റവുമധികം വിലയിൽ ക്രയ വിക്രയം ചെയുന്ന വസ്തുവാണ് ക്രൂഡ് ഓയിൽ . ഭക്ഷ്യവസ്തുക്കളുടെ വിലയുടെ ഇരട്ടിയിലധികം വിലക്കുള്ള ക്രൂഡ് ഓയിലാണ് ഓരോ വർഷവും ക്രയ വിക്രയം ചെയ്യപ്പെടുന്നത് . എല്ലാ അർഥത്തിലും ലോകത്തെ ചലിപ്പിക്കുന്ന ചാലക ശക്തി തന്നെയാണ് ക്രൂഡ് ഓയിലും അതിൽ നിന്ന് ലഭിക്കുന്ന ഉപയോഗയോഗ്യമായ ഇന്ധനങ്ങളും .
.
ലോകം മുഴുവനും ഒരേ വിലയിലല്ല ക്രൂഡ് ഓയിൽ ക്രയ വിക്രയം ചെയ്യപ്പെടുന്നത് . മധ്യ പൗരസ്ത്യ ദേശത്തിൽ ഒപേക്ക് ബാസ്‌ക്കറ്റ് വിലയിലും ( OPEC BASKET 
),റഷ്യയിൽ യുറാൽ ക്രൂഡ് വിലയിലും( URALl ) യൂറോപ്പിൽ ബ്രെന്റ്(BRENT) ക്രൂഡ് വിലയിലും US ൽ വെസ്റ്റേൺ ടെക്‌സാസ് ഇന്റർമീഡിയറ്റ് ക്രൂഡ്(WTI) വിലയിലുമാണ് സാധാരണ ക്രയവിക്രയമാണ് നടക്കുന്നത് . ഈ വിലകൾ തമ്മിൽ ബാരലിന് അഞ്ചു മുതൽ പത്തു വരെ ഡോളറിന്റെ അന്തരം ഉണ്ടാകും . ട്രാൻസ്‌പോർട്ടേഷൻ കോസ്റ്റിൽ വരുന്ന അന്തരമാണ് ഈ വിലവ്യത്യാസത്തിന്റെ മുഖ്യ കാരണം .

ക്രൂഡിന്റെ വിലനിശ്ചയിക്കുന്ന ഘടകങ്ങളെപ്പറ്റി ലക്ഷക്കണക്കിന് പഠനങ്ങൾ നടന്നിട്ടുണ്ട് . ഒരു മോഡലിനും പൂർണമായി പ്രവചിക്കാനാവാത്ത ഒന്നാണ് ഭാവിയിലെ എണ്ണ വില . എന്നാലും ക്രൂഡ് വിലയെ നിയന്ത്രിക്കുന്ന പ്രമുഖമായ കാരണങ്ങൾ താഴെപ്പറയുന്നവയാണ്

1. രാഷ്ട്രീയ കാരണങ്ങൾ : 
---
ഉപരോധങ്ങളും രാഷ്ട്രീയമായ സംഭവ വികാസങ്ങളുമാണ് ക്രെഡിന്റെ വില നിശ്ചയിക്കുന്ന പ്രധാന ഘടകം എന്ന് പറയുന്നത് അതിശയോക്തിയല്ല . പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങൾക്കെതിരെ പ്രമുഖ സാമ്പത്തിക ശക്തികളോ UN ഓ ഉപരോധം ഏർപ്പെടുത്തിയാൽ ലഭ്യത കുറയും വിലകൂടും . . മറിച്ചു വലിയ കയറ്റുമതി രാജ്യങ്ങൾ ഒത്തുചേർന്ന് ഉൽപ്പാദനം കൂട്ടാനുള്ള രാഷ്ട്രീയ തീരുമാനം എടുത്താൽ വില കുറയും 
.
2 . വലിയ സാമ്പത്തിക മേഖലകളിലെ സാമ്പത്തിക വളർച്ച 
----
ക്രൂഡ് ഓയിലിന്റെ ഡിമാൻഡ് സാമ്പത്തിക വളർച്ചക്ക് നേർ അനുപാതത്തിലാണ് വളർച്ച കൂടിയാൽ ഡിമാൻഡ് കൂടും വളർച്ച കുറഞ്ഞാൽ ഡിമാൻഡും കൂടും . കൂടിയ വളർച്ച നിരക്ക് കൂടിയ ക്രൂഡ് വിളക്കും കുറഞ്ഞ വളർച്ചാനിരക്ക് കുറഞ്ഞ വിളക്കും കാരണമാകുന്നു.

.
3 . മറ്റ് ഊർജ്ജസ്രോതസുകളുടെ കടന്നു വരവ് 
---
എണ്ണ ഉത്പാദകർ സ്വതം കുത്തക സംരക്ഷിക്കാൻ ഇപ്പോഴും ശ്രമിക്കും . ഷെയ്ൽ ഓയിൽ പോലുള്ള ആൾട്ടർനേറ്റ് ഊർജ്ജ സ്രോതസുകൾ താരതമ്യേന ചെലവേറിയതാണെങ്കിലും അവ ഇപ്പോൾ കൂടുതൽ പ്രചാരത്തിൽ വരുന്നുണ്ട് . ഇത്തരത്തിലുള്ള നൂതന ഊർജ സ്രോതസുകൾ തളർത്താൻ പ്രമുഖ എണ്ണ ഉത്പാദകർ ഉത്പാദനം കൂട്ടി വില ഇടിക്കാറുണ്ട് . വില ഇടിയുന്നതോടെ ആൾട്ടർനേറ്റ് ഊർജ്ജ സ്രോതസുകൾ ലാഭകരമല്ലാത്തതായി മാറും . കഴിഞ്ഞ പത്തുകൊളത്തിനിടക്ക് ഇത്തരത്തിലുള്ള പ്രതിഭാസം ഉണ്ടായിട്ടുണ്ട് .

4 . ക്രൂഡ് ഒരു ആയുധം 
---
ക്രൂഡ് ഒരു സ്ട്രാറ്റജിക്ക് ആയുധനമായി ഉപയോഗിക്കപ്പെടുന്നുണ്ട് .
പ്രമുഖ എണ്ണ ഉത്പാദകരെ സാമ്പത്തികമായി തളർത്താനുള്ള ഏറ്റവും എളുപ്പ വഴി എണ്ണവില പിടിക്കുക എന്നതാണ് .പലപ്പോഴും ഇത് ഒരായുധമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട് . എൺപതുകളിൽ സോവ്യറ്റ് സമ്പദ് വ്യവസ്ഥയെ തളർത്താൻ സൗദി അറേബ്യാ നേതിര്ത്വം നൽകുന്ന ഒപ്പേക്കും അമേരിക്കൻ ഭരണ കൂടവും ഏതാണ്ട് അഞ്ചു കൊല്ലം എണ്ണ വില വളരെ താഴ്ത്തി നിർത്തി എന്നാണ് പറയപ്പെടുന്നത് .
ഇന്ത്യയെപോലെയുള്ള ഒരു എണ്ണ ഇറക്കുമതി രാജ്യത്തിന് ആഗോള എണ്ണവിപണിയിലെ വിലമാറ്റങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കാനാവില്ല ആഭ്യന്തര ഉൽ;പ്രദാനം പരമാവധി വർധിപ്പിക്കുകയും മറ്റ് ഊർജ്ജ സ്രോതസുകൾ പരമാവധി ഉപയോഗിക്കുകയും മാത്രമാണ് എണ്ണ വിപണിയിലെ ചതിക്കുഴികളിൽ നിന്നും ഒഴിഞ്ഞു നിൽക്കാനുള്ള ഒരേയൊരു മാർഗം .ചില പ്രമുഖ സാമ്പത്തിക ശക്തികൾ ചെയ്യുന്നതുപോലെ ഒരു വർഷത്തേക്ക് എങ്കിലുമുള്ള ക്രൂഡിന്റെ ഒരു റിസർവ് സ്വരൂപിക്കുന്നതും ഗുണം ചെയ്യും 
=====

ചിത്രം :ഒരു ഓഫ് ഷോർ ഓയിൽ പ്ലാറ്റ്ഫോം : ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ്
Author-Rishidas S

നവരത്നമായ ബീർബൽ


മുഗൾ ചരിത്രത്തിന്റെ താളുകളിൽ ഒരിക്കലും മായാത്ത ഒരു നാമമുണ്ട്, ബീർബൽ എന്ന മഹേശ് ദാസിന്റെതാണത് . യമുനയുടെ തീരത്തുള്ള തിക്വാൻപൂർ എന്ന ഗ്രാമത്തിലെ ദരിദ്ര ബ്രാഹ്മണനായിരുന്ന ബീർബൽ , അക്ബറുടെ നവരത്നങ്ങളിലൊന്നായി മാറിയ കഥയാണ്. സത്യസന്ധതയും പ്രായോഗിക ബുദ്ധിയും കൈമുതലാക്കി കൊണ്ട് പ്രായഭേദമെന്യേ എല്ലാവരേയും ഇപ്പോഴും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥകളിലെ നായകൻ.
ബീർബൽ എന്നപേരിൽ വിഖ്യാതനായ മഹേഷ് ദാസ് 1528 ജൂലൈ 19ന് ഇന്നത്തെ ഉത്തർപ്രദേശിലെ ഇട്ടാവ ജില്ലയിലെ തിക്വാൻപൂർ താലൂക്കിലെ കൽവി ഗ്രാമത്തിൽ ജനിച്ചു. മഹേഷ്ദാസിന്റെ പിതാവ് ഗംഗാദാസ്, മാതാവ് അംബാദേവി ദരിദ്രരായ ഭട്ട് ബ്രാഹ്മണ കുടുംബമായിരുന്നു ബീർബലിന്റേത്.
മാതാപിതാക്കളുടെ മൂന്നാമത്തെ സന്താനമായിരുന്നു മഹേഷ്, തന്റെ അഞ്ചാമത്തെ വയസ്സിൽ പിതാവ് ഗംഗാ ദാസ് അകാലചരമം പ്രാപിച്ചപ്പോൾ അലഹബാദിനടുത്തുള്ള പ്രതാപ് ഗഢിൽ താമസിക്കുന്ന മുത്തച്ഛനായ ശിവദാസ് മിശ്രയുടെ അടുത്തേക്ക് പോയി. പ്രതാപഗഢിലെ താമസത്തിനിടയ്ക്ക് സംസ്കൃതം, ഹിന്ദി ,പേർഷ്യൻ എന്നീ ഭാഷകൾക്കു പുറമേ ഗണിതം, ജ്യോതിഷം, സംഗീതം, കവിത എന്നിവയും അദ്ദേഹം അഭ്യസിച്ചു.
വിദ്യാഭ്യാസം പൂർത്തിയാക്കിയ യുവാവായ മഹേശ്ദാസ് സംഗീതം, കവിത എന്നിവയിലുള്ള തന്റെ താല്പര്യം നിലനിർത്തി . അദ്ദേഹത്തെ കുറിച്ച് കേട്ടറിഞ്ഞ് ജയ്പൂർ മഹാരാജാവും മുഗൾ മന്ത്രിയുമായിരുന്ന രാജാ ഭഗവൻദാസ് മഹേഷിനെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. ജയപൂർ ദർബാറിൽ 1548 മുതൽ നാലുവർഷം അദ്ദേഹം ചെലവഴിച്ചു. ഇക്കാലത്ത് 'ബ്രഹ്മകവി' എന്ന തൂലികാനാമത്തിൽ അദ്ദേഹം അനേകം കവിതകൾ രചിച്ചു . ബ്രഹ്മകവിയായ ബീർബൽ രചിച്ച ചില കവിതകൾ ഇന്നും രാജാസ്ഥാനിലെ ഭരത്പൂർ മ്യൂസിയത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.
1552 മഹേഷ് ദാസ് ജയ്പൂർ വിട്ട് ഇന്നത്തെ മദ്ധ്യപ്രദേശിലെ രേവയിലേക്ക് പോയി. അവിടുത്തെ നാടുവാഴിയായിരുന്ന ചന്ദ്രരാജന്റെ ക്ഷണപ്രകാരം ആയിരുന്നു അത്. തികഞ്ഞ സഹൃദനായിരുന്ന മഹാരാജാവിന്റെ രാജസദസ്സിൽ പിൽക്കാലത്ത് വിശ്വപ്രസിദ്ധനായ മിയാൻ താൻസെനും ഉണ്ടായിരുന്നു. താൻസനും ബീർബലും ആത്മമിത്രങ്ങൾ ആയിരുന്നുവെന്ന് ചരിത്രകാരന്മാർ പറയുന്നു.
ജയ്പൂരിലും രേവയിലുമായി ചെലവഴിച്ച എട്ടു വർഷത്തിനകം മഹേഷ് ദാസ് പ്രശസ്തനായ കവിയും കലാവല്ലഭനും നർമ്മജ്ഞനും പണ്ഡിതനുമൊക്കെയായി മാറിയിരുന്നു. അതിനകം അദ്ദേഹം കലിഞ്ചറിലെ അറിയപ്പെടുന്ന ഒരു ബ്രാഹ്മണ കുടുംബത്തിൽ നിന്ന് വിവാഹം കഴിച്ചിരുന്നു.
മഹേഷ്ദാസിനെ കുറിച്ച് തന്നെ മന്ത്രി രാജ ഭഗവൻ ദാസിൽ നിന്നുമാണ് അക്ബർ ചക്രവർത്തി അറിയുന്നത്. ജയ്പൂർ രാജാവായ രാജാ ഭഗവൻദാസിന്റെ സഹോദരി റാണി ജോഥാ ഭായി അക്ബർ ചക്രവർത്തിയുടെ പട്ടമഹിഷി ആയിരുന്നു.
1556 ൽ അക്ബർ ചക്രവർത്തിയുടെ ക്ഷണപ്രകാരം മഹേഷ് ദാസ് ആഗ്രയിലെത്തി. അതിനകംതന്നെ പ്രസിദ്ധനായിരുന്ന മഹേഷിന് ഷഹൻഷാ അക്ബർ 2000 കുതിരകളുടെ തലവൻ എന്ന 'മാനസബ്ദാർ' പട്ടം കൽപ്പിച്ചു നൽകി. ഇതൊരു അപൂർവ്വ ബഹുമതിയായി അന്ന് കണക്കാക്കിയിരുന്നു. കാരണം വെറും 20 കുതിരകളുടെ മാനസബ്ദാർ ആയിരുന്നു പ്രശസ്ത പണ്ഡിതനായ അബുൾ ഫാസിലിന്റെ തുടക്കം. ഏകദേശം ഇരുപത് വർഷങ്ങൾ കൊണ്ട് അബുൾഫാസൽ അയ്യായിരം കുതിരകളുടെ തലവനായിത്തീർന്നു. ഇതേ കാലയളവിൽ മഹേഷ്ദാസ് 9000 കുതിരകളുടെ കളുടെ തലവനായി ഉയർന്നുകഴിഞ്ഞിരുന്നു.
ഫത്തേപ്പൂർ സിക്രിയിൽ മഹേഷ്ദാസ് എന്ന ബീർബലിന്റെ ഉയർച്ച വളരെ പെട്ടെന്നായിരുന്നു. സകലകലാവല്ലഭനായി അറിയപ്പെട്ട ബീർബലിനെ 1563 ൽ ചക്രവർത്തി തന്റെ സദസ്സിലെ നവരത്നങ്ങളിൽ ഒരാളായി നിയമിച്ചു. അതോടെ പ്രത്യേക അനുമതിയില്ലാതെ തന്നെ അക്ബർ ചക്രവർത്തിയെ മുഖം കാണിക്കാനും ദർബാറിൽ പ്രവേശിക്കാനുമുള്ള അധികാരം ബീർബലിനു കിട്ടി. അക്കാലത്ത് ലോകമെങ്ങുംതന്നെ അറിയപ്പെട്ടിരുന്ന കലാകാരന്മാരും പണ്ഡിതന്മാരുമായിരുന്നു ആഗ്രാ ദർബാറിലെ നവരത്നങ്ങളിൽ ഉൾപ്പെട്ടിരുന്നത്.
1570 ൽ അക്ബർ ബീർബലിനെ 'രാജ' പട്ടം നൽകി ബഹുമാനിച്ചു . അതോടെ വിശാലമായ അനേകം ജില്ലകളെ ഭരിക്കാനും അവിടെനിന്നും കരം പിരിക്കാനുമുള്ള അധികാരം ബീർബലിനു ലഭിച്ചു. ഇവയിൽ രോഹിൽഖണ്ഡ്, ബുന്ദേൽഖണ്ഡ്, മാൾവ എന്നീ വിസ്തൃതമായ ഭൂവിഭാഗങ്ങൾ ഉൾപ്പെട്ടിരുന്നു . ബീർബലിനു പുറമേ രാജപദവി നൽകപ്പെട്ടിരുന്നവർ ജയ്പ്പൂർ മഹാരാജാവ് ഭഗവാൻദാസ് , ബിക്കാനീർ മഹാരാജാവ് മാൻസിംഗ് , രാജ തോഡർമാൾ എന്നിവരായിരുന്നു.
രാജ ബീർബലിന്റെ പുരോഗതി അതുകൊണ്ടും അവസാനിച്ചില്ല. 1575 ൽ ചക്രവർത്തി അദ്ദേഹത്തെ നീതിന്യായമന്ത്രിയായി നിയമിച്ചു. ഒരു പ്രജയ്ക്കു കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതിയാണ് മുഗൾ സാമ്രാജ്യത്തിലെ മന്ത്രി പദവി. രാജകുടുംബങ്ങളിൽ പിറന്നവർക്ക് മാത്രമേ സാധാരണഗതിയിൽ ആ സ്ഥാനങ്ങൾ ലഭിക്കാറുള്ളൂ . തന്നെ അടുത്ത ബന്ധുക്കളായ പലരെയും ഒഴിവാക്കിക്കൊണ്ടാണ് ബീർബലിനെ സുൽത്താൻ ദിവാൻ പദവിയിൽ അവരോധിച്ചത്.
മഹേഷ്ദാസ് ബീർബൽ ആയ ചരിത്രം രസകരമാണ്. 1574 ൽ പഞ്ചാബിലെ സുൽത്താൻപൂർ ഭരണാധികാരി മുഗൾ മേൽക്കോയ്മയ്ക്കെതിരെ കലാപം പ്രഖ്യാപിച്ചു. അത് അമർച്ചചെയ്യാൻ അക്ബർ ചക്രവർത്തി രണ്ട് സൈന്യാധിപന്മാരിൽ ഒരാൾ മഹേഷ്ദാസായിരുന്നു . തന്റെ വീരശൂരപരാക്രമം പ്രദർശിപ്പിക്കാൻ അദ്ദേഹത്തിന് സ്വതന്ത്രമായി കിട്ടിയ ആദ്യത്തെ അവസരമായിരുന്നു അത്. യുദ്ധത്തിൽ വിജയശ്രീലാളിതനായി തിരിച്ചുവന്ന മഹേഷിന് ചക്രവർത്തി നഗർകോട്ടു പ്രദേശം ജാഗീർ (കരമില്ലാത്ത ഭൂമി) ആയി നൽകി. പുറമേ ശൂരൻ എന്നർത്ഥമുള്ള 'വീർബൽ' അഥവാ ബീരബൽ എന്ന സ്ഥാനവും നൽകി .ബ്രജ് ഭാഷയിലെ ഈ പദം കാലക്രമേണ രൂപാന്തരപ്പെട്ട് ഇന്നറിയപ്പെടുന്ന തരത്തിൽ ബീർബൽ ആയി മാറി. അതോടെ മഹേഷ് ദാസ് വിസ്മരിക്കപ്പെട്ടു .പിൽക്കാലത്ത് അദ്ദേഹം രചിച്ച കവിതകളിൽ പോലും ബീർബൽ എന്നാണ് എഴുതി ഒപ്പിട്ടിരിക്കുന്നത്.
അക്ബർ ചക്രവർത്തി ഈ നാമം എങ്ങനെ കണ്ടുപിടിച്ചു എന്നതിനെക്കുറിച്ചും തർക്കങ്ങൾ നിലനിൽക്കുന്നു. ചരിത്രകാരന്മാർ പറയുന്നത് അക്കാലത്ത് പേർഷ്യൻ ഔദ്യോഗികഭാഷയായിരിന്നിട്ടും അക്ബർ വ്യക്തിപരമായി സംസ്കൃതത്തിനോട് വലിയ പ്രതിപത്തി കാണിച്ചിരുന്നുവെന്നാണ് . അദ്ദേഹം പലർക്കായി നൽകിയ സ്ഥാനപ്പേരുകളിൽ കവിരാജ, മഹാപത്ര , ജഗദ്ഗുരു, മഹാത്മൻ മഹാമാന്യ , കുലപതി ,ലോകമാന്യ എന്നിവ ഉൾപ്പെടുന്നു. 'ബേതാൾ പച്ചീസി' എന്ന സംസ്കൃത വേതാള കഥാപുസ്തകത്തിലെ മൂന്നാമത്തെ കഥയിൽ വീരവർ എന്ന ഒരു പുരുഷൻ വിക്രമാദിത്യ ചക്രവർത്തിക്കായി മഹത്തായ പല സേവനങ്ങളും ചെയ്യുന്നതായും അതുവഴി ഉയർന്ന ശമ്പളവും പദവിയുമെല്ലാം നേരിടുന്നതായും രേഖപ്പെടുത്തിയിരിക്കുന്നു. കഥയിലെ വീരവറുടെ പ്രതിച്ഛായയാകാം മഹേഷ്ദാസിന് അതേ സ്ഥാനപ്പേരു നൽകാൻ സുൽത്താനെ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു.
അനിതരസാധാരണമായ ജീവിതമായിരുന്നു ബീർബലിന്റേത്. ബഹുഭാഷാപണ്ഡിതൻ, കവി, കലാകാരൻ, സംഗീതജ്ഞൻ എന്നിവയ്ക്കും പുറമേ അജയ്യനായ യോദ്ധാവ് കൂടിയായിരുന്നു അദ്ദേഹം . മാന്യതയും കുലീനതയും നിറഞ്ഞതായിരുന്നു അദ്ദേഹത്തിൻറെ പെരുമാറ്റം . നർമ്മവും ആക്ഷേപഹാസ്യവും നിറഞ്ഞ സംസാരം .എതിരാളികളെ നിലംപരിശാക്കാനുള്ള തന്റേടം. ഏത് ഊരാക്കുടുക്കിൽ നിന്നും നിഷ്പ്രയാസം രക്ഷപ്പെടാനുള്ള മനസ്സാന്നിദ്ധ്യം, പാവങ്ങളോടും പതിതരോടുള്ള അടങ്ങാത്ത സഹാനുഭൂതി. നീതിക്കും ന്യായത്തിനുമായി നിലകൊള്ളാനുള്ള ധൈര്യം , സർവ്വോപരി ചക്രവർത്തിയെപ്പോലും കൂസാത്ത ചങ്കൂറ്റം എന്നിവയൊക്കെ ബീർബലിന്റെ പ്രത്യേക ഗുണങ്ങളായിരുന്നു.
എങ്കിലും ബീർബലിന്റെ അന്ത്യം ദാരുണമായിരുന്നു . അക്കാലത്ത് ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തി പ്രദേശമായിരുന്ന പക്തുണിസ്ഥാനിൽ ചുഗ്തായി, യൂസഫ്സായി എന്നീ ഗോത്രവർഗ്ഗക്കാർ മുഗൾ സാമ്രാജ്യത്തിനെതിരെ കലാപമുയർത്തുകയും ഹെറാത്ത്, കാൻഡഹാർ, ജലാലാബാദ് തുടങ്ങിയ നഗരങ്ങൾ പിടിച്ചെടുക്കുകയും അവിടങ്ങളിൽ നിലയുറപ്പിച്ചിരുന്ന വൻ മുഗൾ സേനാവ്യൂഹങ്ങളെ പരാജയപ്പെടുത്തുകയും ചെയ്തു . അവർക്കെതിരെ ഒന്നൊന്നായി ചക്രവർത്തി കൂടുതൽ സേനകളെ അയച്ചുകൊണ്ടിരുന്നു . അതിൽ ലാഹോറിൽനിന്നും സെയിൽഖാൻ, മുസഫർഗട്ടിൽനിന്നും ഷെയ്ഖ്ഫരീദ് ,സിന്ധിൽ നിന്നും ഷെയ്ഖ് ഫൈസി , ബലൂചിസ്ഥാനിൽ നിന്നും ഷേർഖാജ ,ഗിൽജിത്തിൽ നിന്നും ഭത്താവുള്ള അൽമി എന്നീ ജനറൽമാർ ഉൾപ്പെട്ടിരുന്നു.
ഇവർക്കൊന്നും ഗോത്രവർഗ്ഗക്കാരുടെ മേൽ നിർണായക വിജയം കാണാൻ കഴിയാതിരുന്നപ്പോഴാണ് എൺപതിനായിരം വരുന്ന സേനയോടുകൂടി മുൾതാനിൽ നിന്നും ബീർബലിനെ ചക്രവർത്തി പെഷവാറിലേക്ക് അയച്ചത് . 1582 സെപ്റ്റംബർ മുതൽ പക്തുണിസ്ഥാനിൽ അവസാനം നടന്ന ഒരു ഘോരയുദ്ധത്തിൽ ബീർബൽ മാതൃഭൂമിക്ക് വേണ്ടി രക്തസാക്ഷിയായി. കൂടെ അദ്ദേഹത്തിന്റെ സേനയുടെ പകുതിയും നാമാവശേഷമായി. എന്നിട്ടും മരണശേഷവും ബീർബലിന്റെ സൈന്യം അന്തിമമായി വിജയം കൈവരിക്കുക തന്നെ ചെയ്തു.
A.D 1583 ൽ മരിക്കുമ്പോൾ ബീർബലിന് 55 വയസ്സേ ഉണ്ടായിരുന്നുള്ളൂ. കാലയവനികക്കുള്ളിൽ മറഞ്ഞിട്ട് നാല് നൂറ്റാണ്ടിലധികം കഴിഞ്ഞിട്ടും ഇന്നും നിലനിൽക്കുന്നു.
..അക്ബറും ബീർബലും..
അക്ബറും ബീർബലും തമ്മിൽ നിലനിന്നിരുന്ന ഗാഢവും ഗഹനവുമായ സുഹൃത്ബന്ധം സത്യസന്ധവും അവിശ്വസനീയവുമായിരുന്നു. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള രാജകുടുംബത്തിൽ ജനിച്ച അക്ബർ സുന്നി മുസ്ലിം വിഭാഗത്തിൽപ്പെട്ട തിമൂറി വർഗ്ഗക്കാരനായിരുന്നു. ബീർബലാകട്ടെ ഒരു പാവപ്പെട്ട കുടുംബത്തിൽ പിറന്ന കന്യാകുബ്ജ ബ്രാഹ്മണനും. അവർക്കു തമ്മിൽ പൊതുവായി ഒന്നും തന്നെ ഇല്ലായിരുന്നുവെങ്കിലും ഗാഢമായ സൗഹൃദമുണ്ടായിരുന്നു.
എഡി 1542 ൽ അക്ബർ ജനിക്കുമ്പോൾ ബീർബലിനു 14 വയസ്സായിരുന്നു പ്രായം. 1556 ൽ ബീർബൽ ആഗ്രയിലെത്തുമ്പോൾ അക്ബർ അധികാരം ഏറ്റിരുന്നതേയുള്ളൂ. 1583 ൽ ബീർബൽ മരണപ്പെടുമ്പോൾ അദ്ദേഹത്തിന് 55 ഉം ചക്രവർത്തിക്കു 41 ഉം വയസ്സായിരുന്നു. അതിനിടയ്ക്കാണ് അവർ ഏകദേശം മൂന്നു ദശകം ഒന്നിച്ചു ജീവിച്ചത്. കഥകളിൽ അക്ബറിനെ വൃദ്ധനായും ബീർബലിനെ യുവാവായും ചിത്രീകരിക്കാറുണ്ടെങ്കിലും ചരിത്രത്തിൽ അത് ശരിയല്ല.
അക്ബറും ബീർബലും തമ്മിലുള്ള അഗാധബന്ധത്തിന്റെ രഹസ്യം ഇന്നും അജ്ഞാതമാണ് . ബീർബലിനു പതിവിൽ കവിഞ്ഞ ആദരവും പദവിയും ചക്രവർത്തി എന്നും നൽകിയിരുന്നു. ബീർബലിനു മാത്രമേ അദ്ദേഹത്തെ മുൻകൂർ അറിയിപ്പില്ലാതെ സ്വകാര്യമായി കാണാനും ഒരു സുഹൃത്തിനെപ്പോലെ പെരുമാറാനും അനുമതി ഉണ്ടായിരുന്നുള്ളൂ . മഹാറാണിമാരോടുപോലും തുറന്നു പറയാത്ത വ്യക്തിപരമായ കാര്യങ്ങൾ ബാദ്ഷാ ബീർബലുമായി ചർച്ച ചെയ്യാറുണ്ടായിരുന്നു എന്ന് ചരിത്രകാരന്മാർ പറയുന്നു. ബീർബലിന്റെ ഉപദേശം ചക്രവർത്തി സ്വീകരിക്കാത്ത അവസരങ്ങൾ വിരളമായിരുന്നു . യുദ്ധക്കളത്തിലും സമാധാനകാലത്തും ബീർബലിന്റെ സേവനം അദ്ദേഹം ഒരുപോലെ ഉപയോഗപ്പെടുത്തി. സുൽത്താന്റെ മതസഹിഷ്ണുതാനയങ്ങൾക്കും ഹൈന്ദവ ശീലങ്ങൾക്കും വലിയൊരളവുവരെ ബീർബലായിരുന്നു ഉത്തരവാദിയെന്ന് പറയപ്പെടുന്നു . ഫത്തേപ്പൂർ സിക്രിക്കകത്ത് മന്ദിരം അനുവദിക്കപ്പെട്ടിരിക്കുന്ന ഏക മന്ത്രി ബീർബലായിരുന്നു. ആ കെട്ടിടം കേടുപാടുകളൊന്നുമില്ലാതെ ഇപ്പോഴും അവിടെ കാണാം.
ചക്രവർത്തി ബീർബലിനോടുണ്ടായിരുന്ന അഗാധ സ്നേഹം കാണിക്കുന്ന അനേകം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് . ഒരിക്കൽ യമുനയിലൂടെ തോണി മാർഗ്ഗം അക്ബറും മന്ത്രിയായ ബീർബലും പരിവാരസമേതം യാത്ര ചെയ്യുമ്പോൾ ബീർബൽ ഇരുന്നിരുന്ന നൗക എങ്ങനെയോ ചുഴിയിൽപ്പെട്ടു മറിഞ്ഞു. അതു കണ്ടചക്രവർത്തി ചക്രവർത്തി ഇടംവലം നോക്കാതെ വെള്ളത്തിലേക്ക് എടുത്തുചാടി തന്റെ പ്രിയ മിത്രത്തെ രക്ഷിക്കാൻ ശ്രമിച്ചു. അതുകഴിഞ്ഞേ കൂടെയുണ്ടായിരുന്ന നീന്തൽ വിദഗ്ധർ എത്തിയുള്ളൂ .ഈ സംഭവത്തിന്റെ പ്രസക്തി എന്തെന്നാൽ അവർ രണ്ടുപേർക്കും നീന്താൻ അത്രയൊന്നും അറിഞ്ഞിരുന്നില്ല എന്നതാണ് .സ്വന്തം ജീവൻ പണയംവെച്ചാണ് ഷഹൻഷാ തന്നെ പ്രിയ ബീർബലിനെ രക്ഷിക്കാൻ ശ്രമിച്ചത് .
മറ്റൊരിക്കൽ കൊട്ടാരത്തിൽ കാട്ടാനകളുടെ ഗുസ്തി പ്രദർശനം നടക്കുകയായിരുന്നു. പെട്ടെന്ന് അതിലൊരു കൊമ്പൻ ക്രുദ്ധനായി ഒരിടത്തുനിന്നിരുന്ന ബീർബലിന്റെ നേർക്ക് തിരിഞ്ഞു . രക്ഷപ്പെടാനാവാതെ ആനയുടെ കുത്തേറ്റ് ബീർബൽ മരിച്ചു നിലം പതിക്കുമെന്ന അവസ്ഥകണ്ട് ചക്രവർത്തി മിന്നൽ വേഗത്തിൽ തന്റെ കുതിരയെ പായിച്ച് കാട്ടാനകളുടെ മുന്നിലെത്തി അദ്ദേഹത്തിനെതിരെ ഒരു മറ സൃഷ്ടിച്ചു. സുൽത്താന്റെ അത്യന്തം അപകടം നിറഞ്ഞ പ്രവർത്തി കണ്ടുനിന്ന ജനങ്ങൾ അത്ഭുതപ്പെട്ടു. എങ്കിലും അശ്വാരൂഢന്റെ രാജകീയ പ്രൗഢിയും ഗാംഭീര്യവും കണ്ട ഗജം മെല്ലെ പിന്നോട്ട് വലിഞ്ഞു . അതുകണ്ടപ്പോഴെ അവിടെ കൂടിനിന്നവർക്കൊക്കെ ശ്വാസം നേരെ വീണുള്ളൂ.
അക്ബറും ബീർബലും തമ്മിൽ നിലനിന്നിരുന്ന അഭേദ്യമായ ആത്മീയ ബന്ധത്തിന് ഏറ്റവും വലിയ ഉദാഹരണമാണ് ദിൻ ഇലാഹി അഥവാ ദീൻ-എ-ഇലാഹി .ആ സങ്കര മതത്തിൽ ചുരുക്കം ചില മുസ്ലിങ്ങൾ വിശ്വസിച്ചിരുന്നെങ്കിലും, ഹിന്ദുക്കളിൽ ഒരാൾ മാത്രമേ ചക്രവർത്തിക്ക് തുണയായി ദീൻ ഇലാഹിയിലുണ്ടായിരുന്നുള്ളൂ. ബ്രാഹ്മണനായ രാജാ ബീർബലായിരുന്നു ആ ഹിന്ദു.
വടക്കുപടിഞ്ഞാറൻ അതിർത്തി പ്രദേശത്തു വെച്ച് നടന്ന യുദ്ധത്തിലാണ് ബീർബൽ വീരമൃത്യു വരിച്ചത് . ആ വിവരം പത്തുദിവസം കഴിഞ്ഞാണ് ആ സമയം പഞ്ചാബിലെ സർഹിന്ദിലായിരുന്ന അക്ബർ ചക്രവർത്തി അറിഞ്ഞത് . 30 വർഷത്തോളം തന്റെ സന്തതസഹചാരിയും ആത്മമിത്രവും മഹാ മന്ത്രിയുമായ ബീർബലിന്റെ അകാലനിര്യാണവാർത്ത അറിഞ്ഞ ചക്രവർത്തി അക്ബർ തളർന്നുവീണു . അടുത്ത മൂന്നു ദിവസം അദ്ദേഹം ഭക്ഷണവും പാനീയവും തൊട്ടില്ല. ഉടനെ ആഗ്രയിലേക്കു മടങ്ങിയ ചക്രവർത്തി രണ്ടുദിവസം ദർബാറിൽ സന്നിഹിതനായില്ല. പരേതനുള്ള ഒരു അപൂർവ ബഹുമതിയായിരുന്നു അത് . കാരണം തന്റെ അരനൂറ്റാണ്ടു നീണ്ടുനിന്ന ഭരണകാലത്തിനിടയ്ക്ക് തലസ്ഥാനത്തുണ്ടായിരുന്നപ്പോൾ വെറും ഏഴു ദിവസം മാത്രമേ ഷഹൻഷാ ദർബാറിൽ ഹാജരാകാതിരുന്നിട്ടുള്ളൂ എന്നും ചരിത്രകാരന്മാർ പറയുന്നു .പ്രബലരായ പല പ്രഭുക്കന്മാരുടെയും ദിവാൻമാരുടെയും ചരമദിനങ്ങളിൽ പോലും അദ്ദേഹം ദർബാർ മുടക്കിയിരുന്നില്.ല
ബീർബലിന്റെ ദാരുണാന്ത്യം അറിഞ്ഞയുടനെ അക്ബർ ഒരു കവിത രചിച്ച് പാടി. അതിലെ ആശയം ഏതാണ്ട് ഇങ്ങനെയാണ്,
" ഓ, ബീർബൽ താങ്കൾ ഒരിക്കലും നിസ്സഹായരെ വേദനിപ്പിച്ചില്ല . നിഷ്കളങ്കരെ ശിക്ഷിച്ചില്ല. കൈയിലുണ്ടായിരുന്നതൊക്കെ താങ്കൾ അശരണർക്കും അവശർക്കും നൽകുമായിരുന്നു . ഇപ്പോൾ ഇവിടെ ഞാനാണ് നിസ്സഹായൻ, എന്നിട്ടും താങ്കൾ എനിക്കായി ഒന്നും ബാക്കിവെച്ചില്ലല്ലോ"
എഴുതിയത് : മഹേഷ്.വി.എസ് Mahesh V S

കണ്ണിങ്ങ്ഹാംസ് ലോ (Cunningham's Law)




നമ്മള്‍ പലപ്പോഴും FBയില്‍ പല തരത്തിലുള്ള ചോദ്യങ്ങള്‍ കാണാറുണ്ട്‌.

ഏറ്റവും നല്ല ഫോണ്‍ ഏതാ? നല്ല ലാപ്പ്ടോപ്പ് ഏതാ? നല്ല കാര്‍, നല്ല ബൈക്ക്, അങ്ങിനെ നിരവധി ചോദ്യങ്ങള്‍ നമ്മുടെ മുന്നിലൂടെ ദിവസത്തില്‍ ഒരു തവണയെങ്കിലും മിന്നിമറയാറുണ്ട്. പക്ഷെ എത്ര പേര്‍ അതിനൊക്കെ ഉത്തരങ്ങള്‍ നല്‍കും?

സത്യത്തില്‍ ഉത്തരം നല്‍കുന്നവര്‍ വളരെ കുറവാണ് (ചോദ്യകര്‍ത്താവിന്‍റെ gender അനുസരിച്ച് വ്യത്യാസപ്പെടാം). 

ഒന്നുകില്‍ മടി, അല്ലെങ്കില്‍ 'ആര്‍ക്കും നല്‍കാവുന്നഉത്തരമല്ലേ ഇത്' എന്ന ചിന്ത, വളരെ കുറഞ്ഞ പക്ഷം മാത്രം അറിവില്ലായ്മ. 

പക്ഷെ ഓണ്‍ലൈനില്‍ 'അറിവില്ലാ' എന്ന് പറയുന്ന കൂട്ടര്‍ ഒരു ന്യൂനപക്ഷം മാത്രമാണെന്നാണ്‌ എന്‍റെ ഒരു വിലയിരുത്തല്‍. ഒന്നും അറിയില്ലെങ്കില്‍ പോലും, വാലും തുമ്പും പിടിച്ച് മറുപടി പറയും, അല്ലെങ്കില്‍ ഗൂഗിള്‍ ചെയ്യും. 

Now lets get back to the subject.

ഉദാഹരണത്തിന് 'പതിനായിരം രൂപയില്‍ താഴെ നില്‍ക്കുന്ന നല്ലൊരു ആന്‍ഡ്രോയിഡ് ഫോണ്‍ ഏതാ?' എന്ന് ചോദിച്ചാല്‍, അതിന് ഉത്തരം നല്‍കുന്നതിന്‍റെ പത്തിരട്ടി ആളുകളെങ്കിലും, ചോദ്യം കണ്ടിട്ട് മൈന്‍ഡ് ചെയ്യാതെ പോയിട്ടുണ്ടാകും.

ഇനി ഈ ചോദ്യം അല്പം വിപുലീകരിച്ച്, ഒരു ഉത്തരം കൂടെ ഉള്‍പ്പെടുത്തി ചോദിച്ച് നോക്കിയാലോ?

'പതിനായിരം രൂപയില്‍ താഴെ നില്‍ക്കുന്ന, നല്ലൊരു ആന്‍ഡ്രോയിഡ് ഫോണ്‍, Redmi Note 5 അല്ലെ?' എന്ന് ചോദിച്ചാല്‍, മുന്‍പത്തേക്കാള്‍ ഇരട്ടി response ആയിരിക്കും കിട്ടുക. 

ഫോണ്‍ ഉപയോഗിക്കുന്നവരില്‍ നല്ലൊരു ശതമാനവും, അവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞിട്ട് പോകും. ഇഷ്ടപ്പെടാത്തവര്‍ അതിന്‍റെ കുഴപ്പങ്ങള്‍ പറയും, നിങ്ങളെ പിന്തിരിപ്പിക്കാന്‍ നോക്കും, അവര്‍ക്ക് ഇഷ്ടമുള്ള ബ്രാന്‍ഡിന്‍റെ ഗുണങ്ങള്‍ പറയും, വേറെ ചിലര്‍ കളിയാക്കും, നിങ്ങളോട് അഭിപ്രായങ്ങള്‍ ചോദിക്കും, അങ്ങനെ, അങ്ങനെ, അങ്ങനെ.

ശരിയായ ഉത്തരം ലഭിക്കാനുള്ള ഒരു വഴി മനസിലായില്ലേ? 

ഇനി, ഇതിന്‍റെയും ഇരട്ടി response ലഭിക്കുന്ന ഒരു ഓപ്ഷന്‍ കൂടിയുണ്ട്; അതാണ്‌ തെറ്റായ ഒരു ഉത്തരത്തോടൊപ്പം ചോദിക്കുക എന്നത്.

'പതിനായിരം രൂപയില്‍ താഴെ നില്‍ക്കുന്ന, നല്ലൊരു ആന്‍ഡ്രോയിഡ് ഫോണ്‍, Samsung J2 അല്ലെ?' എന്ന് ചോദിച്ച് നോക്കുക. മുന്‍പ് ചോദിച്ച ചോദ്യത്തെക്കാള്‍ അഞ്ചിരട്ടി response എങ്കിലും കിട്ടും.

കുറേപ്പേര്‍ നിങ്ങളെ മണ്ടനെന്ന് വിളിക്കും, കളിയാക്കും, കുറ്റപ്പെടുത്തും, പക്ഷെ അതിനെല്ലാം പുറമേ, ഭൂരിഭാഗം പേരും, അവര്‍ക്കറിയുന്ന നല്ലൊരു ഓപ്ഷന്‍ കൂടെ നിങ്ങളുടെ മുന്നില്‍ വയ്ക്കും.

ഉദാഹരണത്തിന്: "നിങ്ങള്‍ മണ്ടനാണ്. J2വിന്‍റെ വിലയോടൊപ്പം വെറും രണ്ടായിരം കൂടെ കൂട്ടിയിരുന്നെങ്കില്‍ നിങ്ങള്‍ക്ക് Note 5 വാങ്ങായിരുന്നില്ലേ. അതിന്‍റെ പവറും, സ്ക്രീനും വച്ച് നോക്കുമ്പോള്‍ J2 ഒന്നുമല്ല." എന്നിങ്ങനെയുള്ള കമന്‍റ്റുകളായിരിക്കും ഭൂരിഭാഗവും. 

ഇതില്‍ നിന്ന് എന്ത് മനസ്സിലായി?

നിങ്ങള്‍ സഹായം ചോദിക്കുമ്പോള്‍, അതിന് മറ്റാരെങ്കിലും വരും എന്ന് പറഞ്ഞ് മാറി നില്‍ക്കുന്ന അന്തര്‍മുഖന്മാര്‍ക്ക് പോലും, നിങ്ങള്‍ക്ക് തെറ്റ് പറ്റി എന്ന് കണ്ടാല്‍, അത് ബോധ്യപ്പെടുത്തി, കളിയാക്കി, തിരുത്താന്‍ ഭയങ്കര ഉത്സാഹമായിരിക്കും. Basically നിങ്ങളെ തിരുത്തുക എന്നതിലുപരി, അറിവ് കൊണ്ട്, അവര്‍, നിങ്ങളെക്കാള്‍ കുറെ മുകളിലും, നിങ്ങള്‍ താഴെയുമാണെന്ന് വരുത്തിത്തീര്‍ക്കുകയാണ്. ആളുകള്‍ക്ക് നിങ്ങള്‍ പറയുന്നത് കേള്‍ക്കാനല്ല, നിങ്ങളെ തിരുത്താനാണ് ഇഷ്ടം എന്ന ഷെര്‍ലക്ക് ഹോംസിന്‍റെ ഫേമസ് ക്വോട്ട് കൂടെ ഒപ്പം ചേര്‍ക്കട്ടെ.

ഇതിനെയാണ് കണ്ണിങ്ങ്ഹാംസ് ലോ (Cunningham's Law) എന്ന് പറയുന്നത്. 

വിക്കിയുടെ സ്ഥാപകനും, പിതാവുമായ Ward Cunningham പറഞ്ഞത് ഇപ്രകാരമാണ്.

"ഇന്‍റര്‍നെറ്റില്‍ നമുക്കൊരു ശരിയുത്തരം ലഭിക്കണമെങ്കില്‍ ഒരിക്കലും നമ്മള്‍ ചോദ്യമല്ല പോസ്റ്റ്‌ ചെയ്യേണ്ടത്, മറിച്ച് അതിന്‍റെ തെറ്റുത്തരമാണ്."

by Ares Gautham

PS: Samsung J2, Redmi Note 5, റഫറന്‍സിന് വേണ്ടി മാത്രമായി പറഞ്ഞതാണ്.

ഞാൻ ഈ എഴുതിയത് എന്റെ അനുഭവത്തിൽ നിന്നാണ്. ഞാൻ ഇത് എഴുതിയത് ഇനിയുള്ള തലമുറ എങ്കിലും ഇങ്ങനെ ഉള്ള ചതികളിൽ പെടാതിരിക്കാൻ വേണ്ടിയാണ്.

ഈ ഒരു പോസ്റ്റ് മുഴുവനും വായിക്കാതെ പോകരുത്. കാരണം ഞങ്ങൾ പറ്റിക്കപ്പെട്ടപോലെ മറ്റൊരാൾ പറ്റിക്കപ്പെടരുത് എന്ന ആഗ്രഹത്തോടെയാണ് ഞാൻ ഇത് പോസ്റ്റ് ചെയ്യുന്നത് ഒരു ജോലി എന്നത് എല്ലാവരുടെയും സ്വപ്നം ആണ്. ഒരു SSLC,+2 അല്ലങ്കിൽ ഡിഗ്രി കഴിഞ്ഞ 17നും 25നും ഇടയിൽ പ്രായമുള്ള യുവതലമുറയെ ആണ് ഇങ്ങനെ ഉള്ള പത്രപരസ്യങ്ങളിലൂടെ പറ്റിക്കപ്പെടുന്നത്. ഇങ്ങനെ ഉള്ള പത്ര പരസ്യങ്ങൾ ഇന്നത്തെ മാധ്യമങ്ങളിൽ ഒരുപാട് വരുന്നുണ്ട്. ആ നമ്പറിലേക്ക് വിളിച്ചാൽ അവർ ഒരിക്കലും അവരുടെ കമ്പനിയുടെ പൂർണരൂപമോ products ഇവയൊന്നും പറയില്ല. അവരുടെ കമ്പനിയിൽ join ചെയ്താൽ നിങ്ങൾക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കാം, അതിനു വേണ്ടി ഒരു 90 ദിവസം ട്രെയിനിങ് ചെയ്യാൻ പറയും. പക്ഷെ ട്രെയിനിങ് എങ്ങിനെ ആണ് എന്ന് ചോദിച്ചാൽ അവർ പറയും ബിസിനസ്‌ പരമായ ക്ലാസ്സ്‌ ആണെന്ന് പറയും. ഇങ്ങനെ ഉള്ള നുണകൾ ആണ് അവരുടെ ആയുധം.
ട്രൈനിങ്ങിനു ശേഷം നിങ്ങൾക്ക് പ്രൊമോഷൻ വാഗ്ദാനം ചെയ്യും.30000നു മുകളിൽ സാലറി വാഗ്ദാനം ചെയ്യും. ഇത് വിശ്വസിച്ചു ചെല്ലുന്ന ഉദ്യാഗാർത്ഥികൾ ചെന്ന് പെടുന്നത് വലിയ ഒരു ഡയറക്ട് മാർക്കറ്റിങ് സ്ഥാപനത്തിലേക്കാണ്. 3മാസം ട്രെയിനിങ് ബിസിനസ്‌ പരമായ ക്ലാസ്സാണ് എന്ന് പറയുന്ന അവർ 3/4 വർഷം ഡയറക്ട് മാർക്കറ്റിങ് ചെയ്യിപ്പിക്കും. ബിസിനസ് ഇല്ലങ്കിൽ മാനേജർ എന്ന് പറയുന്ന ആളുടെ തല്ലും തെറിവിളിയും പിന്നെ പണിഷ്മെന്റ് അത് ടോയ്‌ലെറ്റ് ക്ലീനിങ് മുതൽ മുട്ടേൽ step കയറുക മുതലായവ. പെൺകുട്ടികളോട് പോലും മോശമായ പെരുമാറ്റം. സാലറി ഇല്ല കമ്മീഷൻ മാത്രമേ ഉള്ളു. പ്രൊമോഷൻ കിട്ടിയാലോ അസിസ്റ്റന്റ് മാനേജർ എന്നൊരു പദവി. 6000രൂപ സാലറി അതിൽ നിന്നും food exp.കൊടുക്കണം. പിന്നെ ആ 6000 വാങ്ങണം എങ്കിൽ 600 രൂപ മുടക്കി എറണാകുളം വരെ പോകണം. അവിടെ ചെന്ന് പെടുന്നവരെ ശക്തമായ മോട്ടിവേഷൻ ക്ലാസ്സുകളിലൂടെ മാനസികമായി മറ്റും. പിന്നെ പുറം ലോകവുമായി contact പാടില്ല. പത്രവും പുസ്തകങ്ങളും വായിക്കാൻ പാടില്ല. ഇടയ്ക്ക് വീട്ടിലേക്കു വിളിക്കാം. ഇങ്ങനെ ഉള്ള കുറെ നിയമങ്ങൾ. മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല. ലീവിന്റെ കാര്യം പറയണ്ട കിട്ടിയാൽ കിട്ടി. ഫുഡ്‌ ആൻഡ് അക്കോമഡേഷൻ താമസിക്കാൻ പന്നിക്കൂടിനെക്കാൾ മോശം ആയ റൂം 30 പേർക്ക് ഒരു bathroom. Mess പിന്നെ പറയണ്ട രാവിലെ നല്ല ഒന്നാന്തരം ചോറും ഉള്ളിക്കറിയും 7മണിക്ക് കിട്ടും. 4 വർഷത്തെ എന്റെ അനുഭവം ആണ് ഇത്. ഒന്നും നേടാനാവാതെ 4വർഷം നശിപ്പിച്ചു. എന്റെ കൂടെ ഉണ്ടായിരുന്ന 99%പേരും സത്യം മനസ്സിലാക്കി നിർത്തി പോയി.
ഇവിടെ ലോഡ് വരുന്നത് രാത്രി 12നും രാവിലെ 5മണിക്കും ഉള്ളിൽ ആയിരിക്കും. ഇത് തന്നെ ഒരു കള്ളത്തരം ആണ് .ഒരു പ്രൊഡക്ടിനും ബില്ല് ഉണ്ടാകില്ല. Sales സംബന്ധമായ രേഖകൾ ഒരു ടൈം കഴിഞ്ഞാൽ അവർ തന്നെ നശിപ്പിക്കും .സ്ഥാപനത്തിന്റെ പേരുള്ള ബോർഡ്‌ പുറത്തു വെക്കില്ല. പുറത്തു നിന്ന് നോക്കിയാൽ പെട്ടന്ന് കാണാത്ത ഒരു സ്ഥലത്താണ് ഇവരുടെ സ്ഥാപനം.ഞാൻ ഈ എഴുതിയത് എന്റെ അനുഭവത്തിൽ നിന്നാണ്. ഞാൻ ഇത് എഴുതിയത് ഇനിയുള്ള തലമുറ എങ്കിലും ഇങ്ങനെ ഉള്ള ചതികളിൽ പെടാതിരിക്കാൻ വേണ്ടിയാണ്. ഇങ്ങനെ ഉള്ള ഒരു പരസ്യത്തിന്റ ഉദാഹരണം ആണ് ഞാൻ താഴെ കൊടുത്തത്. സംശയം ഉണ്ടെങ്കിൽ ആ നമ്പറിൽ കോണ്ടാക്റ്റ് ചെയ്ത് അവരുടെ ഫോൺ ഇന്റർവ്യൂ അറ്റൻഡ് ചെയ്തു നോക്കു.
NB : ഇതൊരു ബിസിനസ്‌ Firm ആണ് consumer goods,household prducts.,medical equipements ഇവയൊക്കെ manufacture,&distribute ചെയ്യുന്ന കമ്പനി ആണന്നു പറയും )ഇത് ഇന്നത്തെ പത്രത്തിലെ ഒരു പരസ്യം ആണ്. ഇത് ലൈക്ക് ചെയ്യുന്നതിനേക്കാൾ കൂടുതൽ നിങ്ങൾ ഷെയർ ചെയ്യണം കാരണം നാളെ ഈ ഒരു അനുഭവം നമ്മുടെ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ പുതിയ തലമുറയ്ക്കോ വരരുത്. അതുകൊണ്ട് മാക്സിമം ഷെയർ ചെയ്യുക.
കടപ്പാട് : അരുൺ ദാസ്