രാവണന്റെ പ്രഥമ പുത്രനായ മേഘനാദ.ന് കാനീനന്‍, രാവണി, മായാവി, ഇന്ദ്രജിത്ത് എന്നിങ്ങനെ പല പേരുകളുമുണ്ട്. മണ്ഡോദരിയുടെ ഉദരത്തില്‍ ഉണ്ടായിരുന്ന ശിവബീജത്തെ രാവണന്‍ മയനില്‍നിന്ന് മണ്ഡോദരിയെ വിവാഹം കഴിച്ചുകൊണ്ടുവന്നശേഷം ആ ശിവബീജം*( കഥ കമന്റ് ബോക്സിൽ ഉണ്ട്. )😇ഗര്‍ഭത്തില്‍ വളര്‍ന്നു. അവനാണ് മേഘനാഥനായി ജനിച്ചത്. ജനിച്ച നിമിഷം തന്നെ ഇടിമുഴക്കംപോലെ കരഞ്ഞതുകൊണ്ടാണ് മേഘനാദന്‍ എന്നുപേരിട്ടത്.
((ഇതിൽ ചുരുൾഅഴിയാതാ രഹസ്യം ഒന്നും ഇല്ല ഏങ്കിലും ഒരു കഥ )))
ശിവനാണ് മേഘനാദന്റെ ഗുരു. ശിവന് മേഘനാഥനോട് പുത്രവാത്സല്യവും ശിഷ്യവാത്സല്യവുമുണ്ടായിരുന്നു. അതിനാല്‍ ഇന്ദ്രജാലം, മഹേന്ദ്രജാലം, ഖഗേന്ദ്രജാലം, നരേന്ദ്രജാലം, സുരേന്ദ്രജാലം, അഗ്നിസ്തംഭം, ജീവസ്തംഭം, ആകാശസഞ്ചാരം, പരകായപ്രവേശം, തിരോധാനം, രൂപമാറ്റം, തുടങ്ങിയ വിദ്യകളെല്ലാം അഭ്യസിപ്പിച്ചു. അതിനാല്‍ മായാവിയെന്നും അറിയപ്പെടുന്നു.
ദേവലോകാധിപനായ ഇന്ദ്രനെ രാവണപുത്രനായ മേഘനാഥന്‍ യുദ്ധത്തില്‍ ബന്ധിച്ചു ലങ്കയില്‍ കൊണ്ടുവന്നു. ബ്രഹ്മാവിന്റെ ആജ്ഞയനുസരിച്ച് രാവണന്‍ ഇന്ദ്രനെ മോചിപ്പിച്ചു
ദേവേന്ദ്രനെ യുദ്ധത്തില്‍ ജയിച്ചതുകൊണ്ട് ഇന്ദ്രജിത്ത് എന്നും അറിയപ്പെടുന്നു.
അതുകഴിഞ്ഞ് ഇന്ദ്രജിത്ത് ബ്രഹ്മാവിനെ തപസ്സുചെയ്തു പ്രസാദിപ്പിച്ചു. അനേകം വരങ്ങളും സമ്പാദിച്ചു. അവ ദാനവര്‍ക്കോ, മാനവര്‍ക്കോ, രാക്ഷസര്‍ക്കോ, മറ്റാര്‍ക്കെങ്കിലുമോ ഇതുവരെ സമ്പാദിക്കാന്‍ കഴിയാത്ത സിദ്ധികളാണ്. മുന്നോട്ടും പിന്നോട്ടും ഇടത്തോട്ടും വലത്തോട്ടും മുകളിലേക്കും താഴേക്കും കാട്ടിലും ജലത്തിലുമൊക്കെ സഞ്ചരിക്കാന്‍ കഴിയുന്ന ഒരു വിമാനം ആയുധമേല്‍ക്കാത്ത ഒരു കഞ്ചുകം, അത്ഭുതകരമായ ചില ആയുധങ്ങള്‍ എന്നിവ സമ്പാദിച്ചു.
മാത്രമല്ല പതിന്നാലു വര്‍ഷം ഉറങ്ങാതെയും ഭക്ഷണം കഴിക്കാതെയും ഇരിക്കുന്ന ഒരാള്‍ക്കു മാത്രമേ തന്നെ വധിക്കാന്‍ കഴിയാവൂ എന്നു വരം വാങ്ങിയിട്ടുണ്ട്. ((ശ്രീരാമന്റെ കൂടെ വനവാസത്തിനു പുറപ്പെട്ടതു മുതല്‍ ലക്ഷ്മണന്‍ ഉറങ്ങുകയോ ഭക്ഷണം കഴിക്കുകയോ ചെയ്തിട്ടില്ല. അനന്തന് വായുമാത്രം കഴിച്ചും ഉറക്കംകൂടാതെയും കഴിയാന്‍ സാധിക്കുമല്ലോ.))
.സീതാന്വേഷണാദ്യോഗത്തിന്റെ ഭാഗമായി ലങ്കയിൽ എത്തിയ ഹനുമാൻ രാവണന്റ് ലങ്കയിൽ അവിടെ കണ്ണിൽ കണ്ടതെല്ലാം അടിച്ചു തകർത്തു അങ്ങനെ ഹനുമാൻ രാക്ഷസൻമാരെ കുറെ കൊന്നു അങ്ങന അക്ഷകുമാരന്റെ മരണം രാവണനെ ദുഃഖത്തിലാഴ്ത്തി. ഇനി ഹനുമാനോട് താൻ നേരിട്ട് യുദ്ധത്തിനു പോകുകയാണെന്ന് രാവണൻ പ്രഖ്യാപിച്ചു. ഇത് കണ്ട രാവണന്റെ മൂത്ത പുത്രനായ ഇന്ദ്രജിത്ത് രാവണനെ തടഞ്ഞു. ഹനുമാനെ താൻ യുദ്ധത്തിൽ തോൽപിച്ച് പിടിച്ചു കെട്ടിക്കൊണ്ടുവരുമെന്ന് ഇന്ദ്രജിത്ത് പ്രതിജ്ഞ ചെയ്തു. അച്ഛനായ രാവണന്റെ അനുഗ്രഹം വാങ്ങിയ ഇന്ദ്രജിത്ത് ഹനുമാനെ നേരിടാനായി ഇറങ്ങിത്തിരിച്ചു. പിന്നീടങ്ങോട്ട് ഘോരമായ യുദ്ധമായിരുന്നു. ഇന്ദ്രജിത്ത് പ്രയോഗിക്കുന്ന അസ്ത്രങ്ങൾ ഹനുമാൻ മരങ്ങളും മറ്റ് പാറക്കൂട്ടങ്ങളും കൊണ്ട് പ്രതിരോധിച്ചു. ഒടുവിൽ ഗത്യന്തരമില്ലാതെ ഇന്ദ്രജിത്ത് ഹനുമാന് നേരെ ബ്രഹ്മാസ്ത്രം പ്രയോഗിച്ചു. ബ്രഹ്മാസ്ത്രത്തിന്റെ ശക്തിയാൽ മോഹാലസ്യപ്പെട്ട് വീണ ഹനുമാനെ രാക്ഷസർ ബന്ധിച്ച് രാവണ സഭയിലെത്തിച്ചു.
പിന്നെ വാലിന്റെ അറ്റത് തീ കൊടുത്തു ലങ്ക ചുട്ട് എരിച്ചു പോയി 😜
...........
രമരാവണ യുദ്ധം തുടങ്ങി അങ്ങനെ രാവണന്റ പല യോദ്ധാക്കൾ മരിച്ചു അപ്പോ ആണ് നമ്മുടെ ഇന്ദ്രജിത്ത് വരുന്നത്ത് വാനരന്മാര്‍ തങ്ങളുടെ പരമാവധി ശക്തി പ്രയോഗിച്ച് രാക്ഷസന്മാരെ കടന്നാക്രമിച്ചു. ഇന്ദ്രജിത്ത് ശരമാരി ചൊരിഞ്ഞ് വാനരന്മാരെ പിളര്‍ക്കാന്‍ തുടങ്ങി. യുദ്ധത്തില്‍ അമ്പേറ്റ് വിഷമിച്ച് ഉടലെല്ലാം കീറിയ വാനരന്മാര്‍ തുരുതുരെ വീണുതുടങ്ങി. വാനരവീരന്മാര്‍ ഒരുമിച്ചുചേര്‍ന്ന് മേഘനാഥനെ എതിരിട്ടു. അവര്‍ ജീവനെ പരിഗണിക്കാതെ രാമനുവേണ്ടി പോരാടി. ഇന്ദ്രജിത്താകട്ടെ അവരുടെ വൃക്ഷപ്രയോഗത്തെയും പാറപ്രവാഹത്തെയും അസ്ത്രങ്ങള്‍കൊണ്ട് ഛിന്നഭിന്നമാക്കി.
ഗന്ധമാദനനെ പതിനെട്ട് ബാണംകൊണ്ടും ഒന്‍പതമ്പുകൊണ്ട് നളനേയും പിളര്‍ന്നു. ജാംബവാനെ പത്തുബാണം കൊണ്ടും അതുപോലെ നീലനേയും സുഗ്രീവനേയും അംഗദനേയും ദ്വിവിദനേയും വീഴ്ത്തി. പ്രളയാഗ്നിപോലെ വാനരന്മാരെയെല്ലാം അവന്‍ നിലംപതിപ്പിച്ചു. അത്രമാത്രം വരബലം ഇന്ദ്രജിത്തിനുണ്ടായിരുന്നു. മഹാതേജസ്വിയും ബലവാനുമായ രാവണപുത്രന്‍ ബാണവര്‍ഷവും ഘോരമായ ആയുധവര്‍ഷവുംകൊണ്ട് ഒട്ടുമുക്കാല്‍ വാനരന്മാരെയും വീഴ്ത്തി.
മായയാല്‍ മറഞ്ഞുനിന്നുകൊണ്ടുള്ള ഈ ആക്രമണത്തെ വാനരന്മാര്‍ക്ക് തടുക്കാന്‍ കഴിഞ്ഞില്ല. അവര്‍ അനേ്യാന്യം കെട്ടിപ്പിടിച്ച് നിലവിളിച്ചുകൊണ്ട് വീണുകിടന്നു. ഇന്ദ്രജിത്ത് മറഞ്ഞുനിന്ന് ബ്രഹ്മാസ്ത്രം പ്രയോഗിച്ച് വാനരന്മാരെയെല്ലാം നിലംപതിപ്പിച്ചപ്പോള്‍ വീണുകിടക്കുന്നത് കാണുമ്പോള്‍ ജയഭേരിയോടെ ലങ്കയിലേക്കു മടങ്ങും. രാത്രിയായപ്പോള്‍ യുദ്ധത്തില്‍ താന്‍ ജയിച്ചുവെന്ന് ഭേരിയടിച്ചുകൊണ്ട് മേഘനാദന്‍ മടങ്ങി.
.”
വിഭീഷണനും ഹനുമാനും മാത്രമാണ് അസ്ത്രമേറ്റ് വീഴാത്തത്. അവര്‍ തീപ്പന്തങ്ങളും ഉയര്‍ത്തിക്കൊണ്ട് മുറിവേറ്റു കിടക്കുന്ന വാനരനായകന്മാരുടെയിടയിലൂടെ നടന്നു. സുഗ്രീവന്‍, നീലന്‍, അംഗദന്‍, ജാംബവാന്‍ തുടങ്ങിയവരെല്ലാം ബോധം കെട്ടുകിടക്കുന്നു. രാമലക്ഷ്മണന്മാരും വീണുകിടക്കുന്നത് അവര്‍ കണ്ടു. ആരും ഭയപ്പെടേണ്ട. .”
അങനെ മൃതസഞ്ജീവിനികഴിച്ചു എല്ലാവരേയും ജീവിപ്പിച്ചു
രാമരാവണ യുദ്ധം വീണ്ടും തുടങ്ങി അങ്ങനെ രാവണന്റ പല യോദ്ധാക്കൾ
സേനാനായകന്മാരെല്ലാം കൊല്ലപ്പെട്ട കാര്യം ഇന്ദ്രജിത്ത് രാവണനെ അറിയിക്കുന്നു. ആദ്യം സ്തബ്ധനായിയെങ്കിലും ഞാന്‍ തന്നെ പോയി രാമനെയും വാനരന്മാരെയും ഒടുക്കാം എന്നുപറഞ്ഞ് രാവണന്‍ പുറപ്പെട്ടു ‘അങ്ങിപ്പോള്‍ പോകണ്ട, ഞാനൊരു കൈകൂടിനോക്കാം’ എന്നുപറഞ്ഞ് മേഘനാദന്‍ യുദ്ധത്തിനു പുറപ്പെട്ടു. മായായുദ്ധത്തില്‍ വിരുതനായ അവന്‍ മറഞ്ഞുനിന്ന് തുരുതുരെ അസ്ത്രപ്രയോഗമാരംഭിച്ചു.
കപിവരന്മാര്‍ കൂട്ടത്തോടെ വീണു കോപാകുലനായ ലക്ഷ്മണന്‍ ബ്രഹ്മാസ്ത്രം പ്രയോഗിക്കാന്‍ തുടങ്ങി. അപ്പോള്‍ രാമന്‍ തടഞ്ഞു. യുദ്ധത്തില്‍നിന്ന് പിന്തിരിഞ്ഞോടുന്നവര്‍, ആയുധം നഷ്ടപ്പെട്ടവര്‍, നേരിട്ട് യുദ്ധത്തിനു വരാത്തവര്‍ ഇവരുടെ നേരെ ബ്രഹ്മാസ്ത്രം പ്രയോഗിക്കരുത്. രാമന്‍ വില്ലുകുലച്ച് തയ്യാറായി. ശ്രീരാമനോട് നേരിട്ട് യുദ്ധം ചെയ്ത് ജയിക്കാന്‍ കഴിയില്ലെന്ന് ഇന്ദ്രജിത്തിനറിയാം.
ശ്രീരാമന്റെയും വാനരന്മാരുടെയും മനോവീര്യം നശിപ്പിച്ചാല്‍ ജയം എളുപ്പമാകും എന്ന് അവന്‍ കരുതി. അവന്‍ പെട്ടെന്ന് യുദ്ധക്കളത്തില്‍ നിന്നു മറഞ്ഞു. ഒരു മായാ സീതയെ നിര്‍മ്മിച്ച് തേരില്‍ വച്ച് കൊണ്ടുവന്നു. ഹേ രാമ ഹേ രാമ എന്നു വിളിച്ചുകൊണ്ടിരിക്കുന്ന രൂപത്തെ വാനരന്മാരും ഹനുമാനും കണ്ടു. അശോകവനികയില്‍ താന്‍ കണ്ട അതേ സീത തന്നെ. ഇന്ദ്രജിത്ത് ”സുഗ്രീവനെയും വാനരസേനയേയും ഇവിടെ വരുത്താന്‍ കാരണക്കാരിയായ സീതയെ ഞാനിതാ വധിക്കുന്നു. അതുകഴിഞ്ഞ് നിന്നെയും സുഗ്രീവനെയും രാമനെയുമൊക്കെ ഞാന്‍ കൊല്ലും.” എന്നുപറഞ്ഞ് വാളൂരി സീതയെ വെട്ടിക്കൊന്നു.
എന്നിട്ടവന്‍ അട്ടഹസിച്ചു. നിങ്ങളെല്ലാം ഇനി യുദ്ധം ചെയ്യുന്നതു വ്യര്‍ത്ഥമാണ് എന്നുപറഞ്ഞുകൊണ്ട് കോട്ടക്കുള്ളിലേക്കു മറഞ്ഞു. ഹനുമാനും ആകെ വിഷണനായി. ഇതുവരെ ചെയ്ത പ്രയത്‌നമൊക്കെ വൃഥാവിലായി. സീതയെ രക്ഷിക്കാന്‍ തനിക്കും കഴിഞ്ഞില്ല. എന്നു ദുഃഖിച്ചു വാനരന്മാര്‍ നിലവിളിച്ചുകൊണ്ട് ശ്രീരാമസന്നിധിയെത്തി സീത കൊല്ലപ്പെട്ട വിവരം അറിയിച്ചു. രാമനും അതുകേട്ട് മോഹാലസ്യപ്പെട്ടു വീണു. ലക്ഷ്മണന്‍ ചെന്ന് ശ്രീരാമന്റെ ശിരസ്സ് സ്വന്തം മടിയില്‍വച്ച് വിലപിക്കാന്‍ തുടങ്ങി.
അപ്പോഴാണ് വിഭീഷണന്‍ അവിടെയെത്തിയത്. എല്ലാവരുടെയും ദുഃഖത്തിനു കാരണമറിഞ്ഞപ്പോള്‍ വിഭീഷണന്‍ കൈകൊട്ടിച്ചിരിച്ചു. ”കയ്യിണകൊട്ടിച്ചിരിച്ചു വിഭീഷണനയ്യോ കുരങ്ങന്മാരെന്തറിഞ്ഞു വിഭോ! ലോകേശ്വരിയായ ദേവിയെ ലോകത്തിലാര്‍ക്കാനും കൊല്ലാന്‍ കഴിയുമോ?” ഇത് ഇന്ദ്രജിത്തിന്റെ മായയാണ്. അവനിപ്പോള്‍ രഹസ്യമായി നികുംഭിലയില്‍ ചെന്നു ഹോമം തുടങ്ങിക്കാണും. വാനരന്മാര്‍ ചെന്ന് ശല്യപ്പെടുത്താനാതിരിക്കാനാണ് ഈ വിദ്യപ്രയോഗിച്ചത്. ഹോമം പൂര്‍ത്തിയാക്കിയാല്‍ അവനെയാര്‍ക്കും പരാജയപ്പെടുത്താന്‍ കഴിയില്ല. നമുക്കുടനെ പോയി ഹോമം മുടക്കണം.”
ലക്ഷ്മണനും, താനും വാനരമുഖ്യന്മാരും പോയി ഹോമം മുടക്കിയിട്ടുവരാം എന്നുപറഞ്ഞ് വിഭീഷണന്‍ പുറപ്പെട്ടു. രാവണന്‍ സ്വസ്ഥനായിരുന്നു ഹോമം നടത്താന്‍ നിര്‍മ്മിച്ച സ്ഥലമാണ് നികുംഭില. അവിടെച്ചെന്നിരുന്ന് ഇന്ദ്രജിത്ത് ഹോമമാരംഭിച്ചു. രക്തവും മാംസവും നെയ്യും ഒഴിച്ച ഹോമകുണ്ഡത്തില്‍ അഗ്നി ആളിക്കത്തിക്കൊണ്ടിരിക്കുന്നു
ഹവിസ്സുകൊണ്ടും രക്തംകൊണ്ടും തര്‍പ്പണം ചെയ്യപ്പെട്ട ആ അഗ്നിജ്വാലകള്‍ സന്ധ്യാസൂര്യനെപ്പോലെ ശോഭിച്ചു. വിഭീഷണനും വാനരന്മാരും നികുംഭില വളഞ്ഞ് കല്ലും മരങ്ങളുമൊക്കെ എറിഞ്ഞ് യുദ്ധം തുടങ്ങി. ഇന്ദ്രജിത്തിന് ഒടുവില്‍ ഹോമം നിറുത്തി പടവാളെടുത്ത് ചാടിയിറങ്ങി അവരെ തടയേണ്ടിവന്നു.
ഹോമം മുടങ്ങിയതിലുള്ള രോഷത്തോടെ മേഘനാദന്‍ വിഭീഷണനുനേരെ ശകാരവര്‍ഷം തുടങ്ങി. “എന്റെ പിതാവ് രാവണന്റെ കാരുണ്യത്തില്‍ വളര്‍ന്ന അങ്ങേയ്ക്ക് എങ്ങനെയാണ് കുലദ്രോഹം ചെയ്യാന്‍ മനസ്സു വരുന്നത്? .”
.”
അങ്ങനെ അടുത്തു ദിവസം ഇന്ദ്രജിത്ത് യുദ്ധക്കളത്തില്‍ വീണ്ടുo തിരിച്ചെത്തി. മേഘനാഥന്റെ നേരെ ലക്ഷ്മണന്‍ ശരജാലങ്ങള്‍ ചൊരിഞ്ഞു. അതൊക്കെ ശരങ്ങള്‍കൊണ്ടുതന്നെ തകര്‍ത്തിട്ട് മേഘനാഥന്‍ വിളിച്ചുപറഞ്ഞു. ”രണ്ടു പ്രാവശ്യം നീയെന്റെ പരാക്രമം കണ്ടതല്ലേ? ഇന്ന്ഞാന്‍ നിന്റെഉടല്‍ ജന്തുക്കള്‍ക്ക് ഭക്ഷണമാക്കും.” വില്ലാളിയായ ഇന്ദ്രജിത്ത് വായുവേഗത്തില്‍ ബാണപ്രയോഗം തുടങ്ങി.
സൗമിത്രിക്ക് ശരിക്കും ദേഹമാസകലം മുറിവേറ്റു. അടുത്തുനിന്ന ഹനുമാന്റെമേലും വിഭീഷണന്റെമേലും കുറെ അസ്ത്രങ്ങള്‍ തറച്ചുകയറി. ലക്ഷ്മണന്റെ പടച്ചട്ട ഛിന്നഭിന്നമായി. വര്‍ദ്ധിതവീര്യത്തോടെ ലക്ഷ്മണനും അസ്ത്രപ്രയോഗമാരംഭിച്ചു. അഞ്ചുബാണംകൊണ്ട് ഇന്ദ്രജിത്തിന്റെ തേരു പൊടിച്ചു. രണ്ടുപേരും അവരവരുടെ അസ്ത്രപ്രയോഗസാമര്‍ത്ഥ്യം നന്നായി പ്രകടിപ്പിച്ചപ്പോള്‍ കാണികള്‍ അത്ഭുതപ്പെട്ടു. പണ്ടൊരിക്കലും ഇങ്ങനെയൊരു യുദ്ധം ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയുമില്ല എന്ന് എല്ലാവരും പുകഴ്ത്തി. തളരാതെ പതറാതെ മൂന്നുദിവസം ഇങ്ങനെ പോര് നീണ്ടുനിന്നു. രണ്ടുപേരില്‍ ആരാണ് സമര്‍ത്ഥന്‍ എന്നു നിശ്ചയിക്കാനാകാത്ത അവസ്ഥ. ഇനി .
സൗമിത്രി തന്റെ യുദ്ധകൗശലം പ്രകടമാക്കി സാരഥിയെ ഭൂമിയില്‍ വീഴ്ത്തി. കുതിരകളെ കൊന്ന് തേരും തകര്‍ത്തു. മേഘനാഥന്‍ താഴെനിന്ന് യുദ്ധം തുടങ്ങി. അതിനിടയില്‍ അപ്രത്യക്ഷനായി ഞൊടിയിടയില്‍ മറ്റൊരു രഥവുമായി തിരികെ രണഭൂമിയിലെത്തി. പുതിയ തേരില്‍ വന്ന മേഘനാഥനെ സൗമിത്രി വേണ്ടപോലെ തന്നെ കൈകാര്യം ചെയ്തു. ഇന്ദ്രജിത്തിന്റെ വില്ലുമുറിച്ചു സാരഥിയെ കൊന്ന് രഥവും തകര്‍ത്തു. വീണ്ടും ഭൂമിയില്‍തന്നെ നിന്നുകൊണ്ട് മേഘനാഥന്‍ തന്റെ രണചേഷ്ടകള്‍ പുറത്തെടുത്തു. ഇവനെ യമപുരിക്കയക്കാന്‍ ഇനിയും വൈകിക്കുന്നത് ശരിയല്ലെന്ന് തീരുമാനിച്ച് ലക്ഷ്മണന്‍ ഐന്ദ്രാസ്ത്രം വില്ലില്‍ തൊടുത്ത് വലിച്ചു പിടിച്ചുകൊണ്ട് ഇപ്രകാരം ജപിച്ചു.
ധര്‍മാത്മ സത്യസന്ധശ്ച രാമോദാശരഥിര്യദി പൗരുഷേചാള പ്രതിദ്വന്ദഃ ശരൈനം ജഹി രാവണിം (യുദ്ധം 91:73)
”ദശരഥനായ രാമചന്ദ്രന്‍ ധര്‍മാത്മാവും സത്യസന്ധനും പൗരുഷത്തില്‍ എതിരറ്റവനും പരാക്രമിയുമാണെങ്കില്‍ ഈ അമ്പ് രാവണിയെ കൊല്ലട്ടെ.” എന്ന് അഭിമന്ത്രിച്ച് അസ്ത്രമയച്ചു. ആ അസ്ത്രം ലക്ഷ്യത്തില്‍ കൊണ്ടു. മേഘനാഥന്‍ ശിരസ്സറ്റ് വീണു. മേഘനാഥന്റെ ശിരസ്സറുത്ത ആ ശരം നേരെ സിന്ധുജലത്തില്‍ മുങ്ങി പരിശുദ്ധമായ ശേഷം തിരികെ ആവനാഴിയില്‍ പ്രവേശിച്ചു. അങ്ങിനെ ആ വീരന്റെ കഥ കഴിഞ്ഞു. അങ്ങനെ ഇതുവരെ തോൽവി അറിയാത്ത നമ്മുടെ ഇന്ദ്രജിത്ത് യുദ്ധത്തിൽ മരിച്ചു... രാമായണത്തിലെ ഏറ്റവും നല്ല യോദ്ധാവ് ആണ് ഇന്ദ്രജിത്ത് എന്ന കാര്യത്തിൽ സംശയമില്ല
രാമായണ യുദ്ധത്തില്‍ സതീസമ്പ്രദായം അനുഷ്ഠിച്ച ഒരു വീരാംഗനയുണ്ട് -ഇന്ദ്രജിത്തിന്‍െറ ഭാര്യ സുലോചന.
ഇന്ദ്രജിത്തിനെ വധിച്ചത് ലക്ഷ്മണനാണ്. രാമലക്ഷ്മണന്മാരോട് യുദ്ധത്തിന് പോകരുതെന്ന് വിലക്കിയ സുലോചന യുദ്ധത്തിന് പോയപ്പോള്‍ വിലപിച്ചുകൊണ്ടിരുന്ന സുലോചനയുടെ മുന്നില്‍ വാളേന്തിയ ഒരു ഭുജം വന്നുവീണു. ഭര്‍ത്താവ് വധിക്കപ്പെട്ട വിവരമറിഞ്ഞ അവര്‍ ആ ഭുജത്തോട് സംസാരിക്കുന്നത് ആരുടെയും കരളലിയിക്കും. ആ ബാഹുദണ്ഡം പെട്ടെന്ന് ഉയര്‍ന്നുനില്‍ക്കുകയും വാള്‍മുന കൊണ്ട് തറയില്‍ ഇങ്ങനെ എഴുതുകയും ചെയ്തു: ‘പതിവ്രതാരത്നമേ! യുദ്ധം അനര്‍ഥമുണ്ടാക്കുമെന്നും അതില്‍നിന്ന് പിന്തിരിയണമെന്നുമുള്ള നിന്‍െറ ഉപദേശം ഞാന്‍ ചെവിക്കൊണ്ടില്ല. ലക്ഷ്മണന്‍ അയച്ച അമ്പ് എന്‍െറ തലയറുത്ത് ശ്രീരാമന്‍െറ പാദത്തിലും വലതുകൈ അറുത്ത് നിന്‍െറ മുന്നിലും വീഴ്ത്തി. നീ ചെന്ന് രാമപാദത്തില്‍ നമസ്കരിക്കൂ’. സുലോചന രാവണ സന്നിധിയിലത്തെി തന്‍െറ സങ്കടങ്ങള്‍ നിവേദിച്ചു: ‘പ്രഭോ! ഭര്‍ത്താവ് മരിച്ചതിനാല്‍ ഉടന്തടി ചാടേണ്ടിവരുമെന്നോര്‍ത്ത് കണ്ണീര്‍ വാര്‍ക്കുന്ന ഒരു ഭീരുവല്ല ഞാന്‍. പതിവ്രതക്ക് പട്ടട പൂമത്തെയാണ്. ഞാന്‍ ഒരിക്കലും ഭര്‍തൃകുലത്തിന് അശുദ്ധി വരുത്തുകയില്ല. ഞാന്‍ ഉടനെ അഗ്നിയില്‍ പ്രവേശിക്കാം. അതിനുമുമ്പ് ഭര്‍ത്താവിന്‍െറ മുഖം ഒരുനോക്ക് കാണാന്‍ എന്നെ അനുവദിക്കണം.’ സുലോചന രാമന്‍െറ പടകുടീരത്തിലത്തെി. സ്ത്രീയുടെ പരമധര്‍മം ചാരിത്ര്യത്തിലാണെന്നും അതിനാല്‍ താന്‍ സതി അനുഷ്ഠിക്കാന്‍ ആഗ്രഹിക്കുന്നെന്നും അവള്‍ രാമനെ അറിയിച്ചു. രാമന്‍െറ പാദാന്തികത്തില്‍ അറ്റുകിടക്കുന്ന ശിരസ്സ് എല്ലാവരെയും വിസ്മയിപ്പിച്ചുകൊണ്ട് സംസാരിച്ചു. ഭര്‍തൃശിരസ്സ് ഏറ്റുവാങ്ങിക്കൊണ്ട് അവള്‍ രാജധാനിയിലത്തെി ഭര്‍ത്താവിന്‍െറ ചിതയില്‍ ചാടി ആത്മാഹുതി ചെയ്തു..... 😪
കടപ്പാട്... ഞാൻ വായിച്ച രാമായണം പിന്നെ എവിടെ ഏങ്കിൽ വല്ലതും കുറവ് ഉണ്ടെങ്കിൽ പറഞ്ഞു തരണം