A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

സ്വയം_സിസേറിയൻ_നടത്തിയ_സ്ത്രീ


"എ​ന്‍റെ വേ​ദ​ന എ​നി​ക്കു സ​ഹി​ക്കാ​ൻ 
ക​ഴി​യു​ന്ന​തി​ൽ അ​പ്പു​റ​മാ​യി​രു​ന്നു. 
എ​ന്‍റെ കു​ട്ടി മരിക്കുകയാണെങ്കിൽ ഞാ​നും കൂ​ടെ 
മ​രി​ക്കും എ​ന്നു​ ത​ന്നെ തീ​ർ​ച്ച​പ്പെ​ടു​ത്തി. 
പ​ക്ഷെ അ​വ​ൻ വ​ള​രു​ക​യാ​ണെ​ങ്കി​ൽ അ​വ​ൻ
വ​ള​രു​ന്ന​തു കാ​ണാ​ൻ ഞാ​ൻ ഒ​പ്പ​മു​ണ്ടാ​കും
എ​ന്നു ഞാ​ൻ വി​ചാ​രി​ച്ചു."

​മെക്‌സി​ക്കോ​യി​ലെ ഒ​രു കു​ഗ്രാ​മ​ത്തി​ലെ
ഒ​രു ഗ്രാ​മീ​ണ സ്ത്രീ അ​ടു​ക്ക​ള​യി​ലെ ക​റി​ക്ക​ത്തി​
കൊ​ണ്ട് സ്വ​ന്തം വ​യ​റു​ കീ​റി കു​ഞ്ഞി​നെ
പു​റ​ത്തെ​ടു​ത്ത സം​ഭ​വം വൈ​ദ്യ​ ലോ​ക​ത്തെ മു​ഴു​വ​ൻ ഞെ​ട്ടി​ച്ചു. അ​മ്മ​യും കു​ഞ്ഞും ഇ​ന്നും സു​ഖ​മാ​യി​രി​ക്കു​ന്നു. ഇ​ന​സ് റ​മീ​ര​സ് പേ​രെ (Ines Ramirez Perez) എ​ന്ന 40 വ​യ​സു​കാ​രി മെ​ക്സി​ക്കോ​യി​ലെ
വൈ​ദ്യു​തി​യും ടെ​ലി​ഫോ​ൺ സൗ​ക​ര്യ​ങ്ങ​ളു​മി​ല്ലാ​ത്ത ഗ്രാ​മ​മാ​യ ഒ​ഹാ​ക്ക​യി​ലെ (Oaxaca)
താ​മ​സ​ക്കാ​രി​യാ​യി​രു​ന്നു. അ​വ​ർ​ക്കു 7 കു​ട്ടി​ക​ൾ
ഉ​ണ്ടാ​യി​രു​ന്നു. 2000 മാ​ർ​ച്ച് 5 ന് ​അ​വ​രു​ടെ അ​ടു​ത്ത കു​ഞ്ഞി​ന്‍റെ പ്ര​സ​വ​ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടെ​ങ്കി​ലു
അ​ത് അ​സ​ഹ​നീ​യ​മാ​യ​ത് അ​ർ​ദ്ധ​രാ​ത്രി​യോ​ടയാണ്. സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന ഭ​ർ​ത്താ​വി​നെ വി​ളി​ക്കു​വാ​നോ, വൈ​ദ്യ​ സ​ഹാ​യം തേ​ടാ​നോ ക​ഴി​ഞ്ഞി​ല്ല.

ര​ണ്ടു വ​ർ​ഷം മു​മ്പ് അ​വ​രു​ടെ ഒ​രു കു​ട്ടി സി​സേ​റി​യ​ൻ സൗ​ക​ര്യം ല​ഭി​ക്കാ​തെ മ​രി​ച്ചി​രു​ന്നു.
തു​ട​ർ​ന്നു സാ​ധാരണ പ്ര​സ​വം സാ​ധ്യ​മ​ല്ലാ​യി​രു​ന്നു.
അ​ടു​ത്ത കു​ഞ്ഞി​നും അ​തേ ദു​ർ​ഗ​തി സം​ഭ​വി​ക്കു​മോ എ​ന്ന ഭ​യ​പ്പാ​ടി​ൽ എ​ന്തും നേ​രി​ടാ​നു​ള്ള മാ​തൃ​ത്വ
പ്രേ​ര​ണ​യി​ൽ റ​മീ​ര​സ് ധൈ​ര്യ​ പൂ​ർ​വം വ​യ​റു കീ​റി
കു​ട്ടി​യെ പു​റ​ത്തെ​ടു​ക്കാ​ൻ തി​രു​മാ​നി​ച്ചു.
പി​ന്നീ​ട് ഈ ​സം​ഭ​വ​ത്തെ കു​റി​ച്ച് ഒ​രു
പ​ത്ര​ലേ​ഖ​ക​നോട് ഇ​ങ്ങ​നെ പ​റ​ഞ്ഞു.

"എ​ന്‍റെ വേ​ദ​ന എ​നി​ക്കു സ​ഹി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ൽ അ​പ്പു​റ​മാ​യി​രു​ന്നു.
എ​ന്‍റെ കു​ട്ടി മ​രി​ക്കു​ക​യാ​ണെങ്കിൽ ഞാ​നും കൂ​ടെ
മ​രി​ക്കും എ​ന്നു​ ത​ന്നെ തീ​ർ​ച്ച​പ്പെ​ടു​ത്തി.
പ​ക്ഷെ അ​വ​ൻ വ​ള​രു​ക​യാ​ണെ​ങ്കി​ൽ അ​വ​ൻ
വ​ള​രു​ന്ന​തു കാ​ണാ​ൻ ഞാ​ൻ ഒ​പ്പ​മു​ണ്ടാ​കും എ​ന്നു ഞാ​ൻ വി​ചാ​രി​ച്ചു."

റ​മീ​ര​സി​ന് സി​സ​റി​യ​നെ​ക്കു​റി​ച്ചു​ള്ള വേ​ണ്ട​ത്ര
അ​റി​വോ, വൈ​ദ്യ​ പ​രി​ശീ​ല​ന​മോ ഉ​ണ്ടാ​യി​രു​ന്നി​ല്ല.
3 ചെ​റി​യ ഗ്ലാ​സ് മ​ദ്യം വെ​ള്ളം ചേ​ർ​ക്കാ​തെ
കു​ടി​ച്ച​തി​നു​ ശേ​ഷം അ​ടു​ക്ക​ള​യി​ലെ 15 സെ. ​മീ.
നീ​ള​മു​ള്ള മ​ര​പ്പി​ടി​യു​ള്ള ക​റിക്ക​ത്തി​ കൊ​ണ്ട് വ​യ​റു​കീ​റാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി. മൂ​ന്നാ​മ​ത്തെ
ശ്ര​മ​ത്തി​ൽ പൊ​ക്കി​ളി​നു വ​ല​തു വ​ശ​ത്തു‌ നി​ന്നും
താ​ഴോ​ട്ട് കീ​റി മു​റി​ച്ചു. ക​ത്തി​യു​ടെ പി​ടി​യി​ൽ
പി​ടി​ക്കാ​തെ മൂ​ർ​ച്ച​യു​ള്ള ഭാ​ഗ​ത്തി​ന്‍റെ മു​ക​ളി​ൽ
പി​ടി​ച്ചാ​യി​രു​ന്നു ശ​ക്തി​യാ​യി വ​യ​റ്റി​ലേ​ക്കു ക​ത്തി ആ​ഴ്ത്തി ഇ​റ​ക്കി​യ​ത് . വേ​ദ​ന കൊ​ണ്ട് റ​മീ​ര​സ്
ഉ​റ​ക്കെ ക​ര​ഞ്ഞു. ആ ​മു​റി​വി​ന്‌ 17 സെ. ​മീ.
വ​ലി​പ്പ​മു​ണ്ടാ​യി​രു​ന്നു. ഒ​രു മ​ണി​ക്കൂ​ർ നേ​ര​ത്തെ
പ​രി​ശ്ര​മ​ത്തി​നു ശേ​ഷം ഗ​ർ​ഭ​പാ​ത്ര​വും കീ​റി​ മു​റി​ച്ച്
ഒ​രു ആ​ൺ​കു​ഞ്ഞി​നെ കാ​ലി​ൽ പി​ടി​ച്ചു
പു​റ​ത്തെ​ടുത്തു. പു​റ​ത്തു വ​ന്ന​യു​ട​നെ അ​വ​ൻ ശ്വാ​സ​മെ​ടു​ക്കു​ക​യും ക​ര​യു​ക​യും ചെ​യ്ത​പ്പോ​ൾ റ​മീ​ര​സി​ന് ആ​ശ്വാ​സ​മാ​യി. ഒ​രു ക​ത്രി​ക കൊ​ണ്ട് പൊ​ക്കി​ൾ കൊ​ടി​യും വേ​ർ​പെ​ടു​ത്തി​യ​ ശേ​ഷം
ത​ന്‍റെ അ​ന്ത​രാവ​യ​വ​ങ്ങ​ൾ അ​ക​ത്തേ​ക്കു​ ത​ന്നെ
ത​ള്ളി വ​ച്ചു. മൂ​ത്ത മ​ക​ൻ 8 വ​യ​സ്സു​ള്ള
ബെ​നീ​റ്റോ​യോ​ട് (Benito) ടൗ​ണി​ൽ ചെ​ന്ന് ഒ​രു
ന​ഴ്‌​സി​നെ വി​ളി​ച്ചു​ കൊ​ണ്ടു​ വ​രാൻ പ​റ​ഞ്ഞു​ കൊ​ണ്ട്‌ അ​വ​ർ അ​ബോ​ധാ​വ​സ്ഥ​യി​ലേ​ക്ക് മ​റ​ഞ്ഞു.
ബോ​ധം തി​രി​ച്ചു കി​ട്ടി​യ​പ്പോ​ൾ ഒ​രു സ്വെ​റ്റ​ർ കൊ​ണ്ടു മു​റി​വ് വ​രി​ഞ്ഞു കെ​ട്ടി.

ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷം ഒ​രു ന​ഴ്സും
ഒ​രു പു​രു​ഷ സ​ഹാ​യി​യും എ​ത്തി​ച്ചേ​രു​മ്പോ​ൾ
അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി കി​ട​ക്കു​ന്ന​താ​ണു
ക​ണ്ട​ത്. അ​ദ്ദേ​ഹം അ​വ​ളു​ടെ മു​റി​വു​ക​ൾ വീ​ട്ടി​ലെ
സൂ​ചി​യും നൂ​ലും ഉ​പ​യോ​ഗി​ച്ചു തു​ന്നി​ കെ​ട്ടി.
ഒ​രു മി​നി ബ​സി​ൽ അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും ഒ​രു വൈ​ക്കോ​ൽ കി​ട​ക്ക​യി​ൽ കി​ട​ത്തി അ​ടു​ത്തു​ള്ള ഒ​രു ക്ലി​നി​ക്കി​ലേ​ക്കു യാ​ത്ര​യാ​യി. ര​ണ്ടു മ​ണി​ക്കൂ​ർ യാ​ത്ര ക​ഴി​ഞ്ഞു ക്ലി​നി​ക്കി​ലെ​ത്തി​യ​പ്പോ​ൾ അ​വി​ടെ​യു​ള്ള നേ​ഴ്സ് ഒ​ന്നു നോ​ക്കി​യ ഉ​ട​നെ
സാ​ൻ പെ​ത്രോ​യി​ലുള്ള (San Pedro)
ഹോ​സ്പി​റ്റ​ലി​ലേ​ക്ക് പോ​കാ​ൻ പ​റ​ഞ്ഞു.
അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും കി​ട​ത്തി ഏ​താ​നും
മ​ണി​ക്കൂ​റു​ക​ൾ ടാ​ർ ചെ​യ്യാ​ത്ത റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്ത് കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ത​ന്നെ അ​വ​ളു​ടെ മ​ദ്യ​ത്തി​ന്‍റെ ല​ഹ​രി തീ​ർ​ന്നു. ക​ടു​ത്ത വേ​ദ​ന​യി​ൽ അ​വ​ർ വീ​ണ്ടും ബോ​ധ​ര​ഹി​ത​യാ​യി.

സാ​ൻ പെ​ത്രോ ഹോ​സ്പി​റ്റ​ലി​ൽ അ​വ​ളു​ടെ ആ​ദ്യ
ശ​സ്ത്ര​ക്രി​യ ന​ട​ന്ന​തു പ്ര​സ​വ​ത്തി​നു ശേ​ഷം
16 മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ​പ്പോ​ഴാ​യി​രു​ന്നു. അ​വ​ളു​ടെ
അ​ന്ത​ര​ാവ​യ​വ​ങ്ങ​ൾ​ക്കു കു​ഴ​പ്പ​മൊ​ന്നും
ഇ​ല്ലാ​യി​രു​ന്നു. പ​ത്തു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം
അ​വ​ളെ ഡി​സ്ചാ​ർ​ജ് ചെ​യ്ത​പ്പോ​ൾ തി​രി​ച്ചു പോ​യ​ത് ഒ​രു ബ​സ്സി​ൽ ആ​യി​രു​ന്നു. മ​ല​ക​ളും കു​ന്നു​ക​ളും
ക​റ​ങ്ങി തി​രി​ഞ്ഞു ബ​സ് അ​വ​ളു​ടെ
ഗ്രാ​മ​ത്തി​ലെ​ത്താ​ൻ 12 മ​ണി​ക്കൂ​ർ സ​മയ​മെ​ടു​ത്തു. അ​വ​ളു​ടെ ഗ്രാ​മം അ​ടു​ക്കാ​റാ​യ​പ്പോ​ൾ ബ​സി​ൽ
നി​ന്നും ഇ​റ​ങ്ങി. ആ ​കു​ട്ടി​യെ പു​റ​ത്തു കെ​ട്ടി ഒന്ന​ര
മ​ണി​ക്കൂ​ർ ന​ട​ന്ന് എ​ളു​പ്പ​വ​ഴി​യി​ലൂ​ടെ വീ​ട്ടി​ൽ
തി​രി​ച്ചെ​ത്തി. ലോ​ക​ത്തി​ലെ ആ​ദ്യ​ത്തേ​തും അ​വ​സാ​ന​ത്തേ​തു​മാ​യ സ്വ​യം സി​സേ​റി​യ​ൻ ന​ട​ത്തി​യ
അ​മ്മ​യും മ​ക​ൻ ഒ​ലാ​ന്‍റോ​യും (orlando)
ഇ​ന്നും സ​സ​ന്തോ​ഷം ജീ​വി​ക്കു​ന്നു.

കടപ്പാട്

സാത്താൻ ആരാധന എന്ത്? എങ്ങനെ നടക്കുന്നു?

സാത്താൻ ആരാധന എന്ത്? എങ്ങനെ നടക്കുന്നു?

കേരളത്തിൽ ഒരു ഇടവേളയ്ക്കു ശേഷം സാത്താൻ ആരാധന ചർച്ചാവിഷയമാകുമ്പോൾ​ എന്താണ് സാത്താൻ ആരാധന എന്ന അന്വേഷണം....
കേരളത്തിൽ ഇടക്കാലത്തിന് ശേഷം വീണ്ടും സാത്താൻ ആരാധന ചർച്ചയാകുന്നു. ഏതാനും വർഷം മുമ്പ് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഇത് സംബന്ധിച്ച് വിവാദങ്ങളുണ്ടായിരുന്നു. തിരുവനന്തപുരത്ത് മാതാപിക്കളെയും സഹോദരിയെയും ബന്ധുവിനെയും വധിച്ച കേസില്‍ പ്രതിയായ യുവാവിന്റെ പുറത്തുവന്ന മൊഴികളുടെ സാഹചര്യത്തിലാണ് സാത്താന്‍ ആരാധനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നത്.
കേരളത്തിലും സാത്താന്‍ ആരാധന വ്യാപകമായിട്ടുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. കൊച്ചി കേന്ദ്രമായി സാത്താന്‍ ആരാധന വര്‍ധിക്കുന്നുവെന്ന തരത്തിലും വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സാത്താന്‍ ആരാധനയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ ഇത് ഏറ്റവും കൂടുതല്‍ ആശങ്കയിലാക്കുന്നത് കേരളത്തില്‍ വിശ്വാസികളുടെ എണ്ണത്തില്‍ മുൻപന്തിയിലുള്ള കത്തോലിക്കാ സഭയെയാണ്. സാത്താന്‍ ആരാധനയുടെ പ്രധാന ഘടകം കത്തോലിക്കാ സഭയും വിശ്വാസികളും പരിപാവനമായി കണക്കാക്കുന്ന തിരുവോസ്തി തന്നെയാണെന്നതാണ് കത്തോലിക്കാ സഭയുടെ നെഞ്ചിടിപ്പു കൂട്ടുന്നതിനു പിന്നിലുള്ള കാരണവും.
ബ്ലാക്ക് മാസ് അഥവാ കറുത്ത കുര്‍ബാന എന്ന പേരില്‍ അറിയപ്പെടുന്ന സാത്താന്‍ ആരാധന കേരളത്തിലും വ്യാപകമാകുന്നുണ്ടെന്നും ഇതിനെതിരേ വൈദികര്‍ ഉള്‍പ്പടെയുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കത്തോലിക്കാ മെത്രാന്‍ സമിതി 2012-ല്‍ പുറത്തിറക്കിയ ഒരു പഠന രേഖയില്‍ നിര്‍ദേശിച്ചിരുന്നു.
എന്താണ് കറുത്ത കുര്‍ബാന അഥവാ ബ്ലാക്ക് മാസ്
പതിനഞ്ചാം നൂറ്റാണ്ടോടെയാണ് സാത്താന്‍ ആരാധന എന്ന പേരില്‍ അറിയപ്പെടുന്ന കറുത്ത കുര്‍ബാനയുടെ തുടക്കം. റോമന്‍ കുര്‍ബാന ക്രമത്തിന്റെ ആക്ഷേപ രീതിയിലുള്ള അനുകരണം എന്ന രീതിയില്‍ സ്ഥാപിക്കപ്പെട്ട കറുത്ത കുര്‍ബാന ആദ്യമായി തുടങ്ങുന്നത് പതിനേഴാം നൂറ്റാണ്ടിലാണ്. അമേരിക്കയിലെ കോവന്‍ ഗ്രൂപ് 1968ല്‍ 13 മിനിറ്റ് ദൈര്‍ഘ്യം വരുന്ന കറുത്ത കുര്‍ബാനയുടെ ആല്‍ബം പുറത്തിറക്കുകയും അത് സ്റ്റേജ് ഷോയുടെ ഭാഗമായി മാറുകയും ചെയ്തതോടെയാണ് കറുത്ത കുര്‍ബാനയ്ക്ക് കൂടുതല്‍ ആരാധകരുണ്ടായത്.
കറുത്ത കുര്‍ബാനയെപ്പറ്റി കത്തോലിക്കാ സഭ പുറത്തിറക്കിയ പഠനരേഖയില്‍ പറയുന്നതിങ്ങനെയാണ്. “സ്ത്രീയുടെ നഗ്ന ശരീരമാണ് കറുത്ത കുര്‍ബാനയുടെ ബലിപീഠം. കത്തോലിക്കാ ദേവാലയങ്ങളില്‍ കൂദാശ ചെയ്യപ്പെട്ട തിരുവോസ്തിയാണ് കറുത്ത കുര്‍ബാനയില്‍ ഉപയോഗിക്കുന്ന അപ്പം. കാസയില്‍ വീഞ്ഞിനു പകരം സ്ത്രീ പുരുഷ സ്രവങ്ങളുടെ മിശ്രിതമാണ് ഉപയോഗിക്കുന്നത്. അള്‍ത്താരയായി വര്‍ത്തിക്കുന്ന സ്ത്രീയുടെ രഹസ്യ ഭാഗത്തെ സക്രാരിയായി(ഓസ്തി സൂക്ഷിക്കുന്ന സ്ഥലം) കണക്കാക്കി ഓസ്തി പ്രസ്തുത സ്ഥലത്ത് പ്രതിഷ്ഠിച്ചുകൊണ്ടാണ് കര്‍മങ്ങള്‍ ആരംഭിക്കുന്നത്. പൈശാചിക ആരാധനയില്‍ പങ്കെടുക്കുന്നവര്‍ തങ്ങളുടെ മതത്തിലെ വിശുദ്ധ ഗ്രന്ഥത്തെ അവഹേളിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പൈശാചിക പ്രാര്‍ഥനകളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും തിരുവോസ്തിയിലെ ക്രിസ്തുവിന്റെ സാന്നിധ്യം അവഹേളിച്ച് അശുദ്ധമാക്കുകയാണ് കര്‍മങ്ങളുടെ ആത്യന്തിക ലക്ഷ്യം. കുര്‍ബാന പ്രതിഷ്ഠിച്ച അള്‍ത്താരയും സക്രാരിയുമായി കാര്‍മികനും പങ്കാളികളും പരസ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതോടെയാണ് കര്‍മങ്ങള്‍ പൂര്‍ത്തിയാകുന്നത്. കുര്‍ബാന സ്വീകരിക്കുന്നതിനു പകരമായാണ് ലൈംഗിക ബന്ധം ഉള്‍പ്പെടുത്തിയിരിക്കുന്നത്. തലതിരിച്ചുവച്ച കുരിശ്, കറുത്ത മെഴുകുതിരി, അശുദ്ധ രക്തം എന്നിവ കുര്‍ബാനയിലെ പൂജാദ്രവ്യങ്ങളായി ഉപയോഗിക്കുമ്പോള്‍ കറുത്ത കോട്ടു ധരിച്ചയാളായിരിക്കും കാര്‍മികന്‍.”
കേരളത്തിലും സാത്താന്‍ ആരാധന വ്യാപകമാകുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഏതാനും വര്‍ഷം മുമ്പ് പുറത്തുവന്നിരുന്നു. ഇതിനത്തുടര്‍ന്ന് കത്തോലിക്ക സഭ വിശുദ്ധ കുര്‍ബാന കൈയില്‍ നല്‍കുന്ന പതിവ് നിര്‍ത്തലാക്കാന്‍ വൈദികര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. സാത്താന്‍ ആരാധനയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ കൈകളില്‍ സ്വീകരിക്കുന്ന വിശുദ്ധ കുര്‍ബാന സാത്താന്‍ ആരാധന സംഘങ്ങളുടെ പക്കലെത്തുന്നുവെന്നു വിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. സാത്താന്‍ ആരാധനയുമായി ബന്ധപ്പെട്ടു വൈദികരും വിശ്വാസികളും മുന്‍കരുതലെടുക്കണമെന്ന് താമരശേരി ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ നേരത്തേ വൈദികര്‍ക്കും വിശ്വാസികള്‍ക്കും മുന്നറിയിപ്പു നല്‍കിയിരുന്നു. സാത്താന്‍ ആരാധന കേരളത്തില്‍ വ്യാപകമാകുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളെത്തുടര്‍ന്ന് അന്നു പോലീസ് ഈ വിഷയത്തില്‍ അന്വേഷണം നടത്തിയിരുന്നുവെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. ഇടക്കാലത്ത് ആലപ്പുഴ ജില്ലയിലെ ചില പള്ളികളില്‍ നിന്നു സക്രാരി മോഷണം പോയ സംഭവങ്ങളും റിപ്പോര്‍ട്ടു ചെയ്തിരുന്നു.
സാത്താന്‍ ആരാധന വ്യാപകമാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴും കൃത്യമായ വിവരങ്ങളും തെളിവുകളും ലഭിക്കാത്തതാണ് പൊലീസിന് ഈ വിഷത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്താന്‍ കഴിയാതെ പോകുന്നതിന് പിന്നില്‍. അതേസമയം സാത്താൻ ‍ആരാധനയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വീണ്ടും പുറത്തുവന്നതോടെ തിരുവോസ്തി സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ ശ്രദ്ധപുലര്‍ത്താനും വിശ്വാസികളെ ബോധവല്‍ക്കരിക്കാനുമായ കാര്യങ്ങൾ കത്തോലിക്കാ സഭ വീണ്ടും ഗൗരവത്തിലെടുക്കുന്നു.
തിരുവോസ്തിയും സക്രാരിയും
വിശുദ്ധ കുര്‍ബാനയുടെ ഭാഗമായി നല്‍കാനായി തയാറാക്കുന്ന ഗോതമ്പ് ഉപയോഗിച്ചു തയാറാക്കുന്ന ചെറിയ അപ്പമാണ് ഓസ്തി. സഭയുമായി ബന്ധപ്പെട്ട ഉത്തരവാദിത്വപ്പെട്ട കേന്ദ്രങ്ങളിലാണ് ഓസ്തിയും കുര്‍ബാനയ്ക്കാവശ്യമായ വീഞ്ഞും തയാറാക്കുന്നത്. വളരെ സൂക്ഷ്മതയോടെയും പരിപാവനവുമായി സൂക്ഷിക്കുന്ന ഓസ്തി കൂര്‍ബാനയുടെ ഭാഗമായി വൈദികന്‍ കൂദാശ ചെയ്യുമ്പോള്‍ മാത്രമാണ് ഓസ്തിക്കു പവിത്രത കൈവരുന്നത്. കുര്‍ബാനയില്‍ വൈദികന്‍ ആശിര്‍വദിക്കുമ്പോള്‍ ഓസ്തിയും വീഞ്ഞും ക്രിസ്തുവിന്റെ ശരീരവും രക്തവും ആയി മാറുന്നുവെന്നാണ് വിശ്വാസം.
കുര്‍ബാനയില്‍ ആശിര്‍വദിക്കപ്പെട്ട ഗോതമ്പ് അപ്പത്തെയാണ് തിരുവോസ്തിയെന്നു പറയുന്നത്. ഇത്തരത്തില്‍ ആശിര്‍വദിക്കപ്പെട്ട തിരുവോസ്തി അള്‍ത്താരയില്‍ തന്നെ പ്രത്യേകം തയാറാക്കിയിട്ടുള്ള അറയിലാണ് സൂക്ഷിക്കുക. സക്രാരി എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. പ്രത്യേകം പൂട്ടും ഇതിനുണ്ടാകും. കുര്‍ബാനയുടെ ഭാഗമായി വൈദികനു മാത്രമാണ് സക്രാരി തുറക്കാന്‍ അനുവാദമുള്ളത്.
കടപ്പാട്-indianexpress.com

സിഫിലിസ്


സിഫിലിസ്

ലൈംഗീക ബന്ധത്തിലൂടെ ബാക്ടീരിയ വഴി പകരുന്ന ഒരു രോഗമാണ് സിഫിലിസ്. സാധാരണയായി ലൈംഗീക അവയവത്തെയും, ത്വക്കിനെയും, നാസാരന്ധ്രങ്ങളെയും ബാധിക്കുന്ന ഈ രോഗം തലച്ചോറും ഹൃദയവും ഉൾപ്പെടെ മറ്റു ശരീര ഭാഗങ്ങളിലേക്കും വ്യാപിക്കുന്നതാണ്.

"പോക്‌സ്' (വസൂരി വിഭാഗത്തിൽ പെട്ടത്) എന്ന് വിളിച്ചിരുന്ന സിഫിലിസ് 1490ൽ യൂറോപ്പിലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഒരു വിനാശകാരി എന്ന പകർച്ചാ വ്യാധി എന്നപോലെ ജനങ്ങൾ "പോക്സ്'നെ പേടിക്കുകയും ആശുപത്രികൾ പോലും പോക്സ് ബാധിച്ചവരെ പ്രവേശിപ്പിക്കാതിരിക്കുകയും ചെയ്ത ഒരു കാലമായിരുന്നു അത്.

ഏതാണ്ട് അഞ്ച് നൂറ്റാണ്ടുകൾക്ക് ശേഷം സിഫിലിസിന് ഫലപ്രദമായ ചികിത്സ കണ്ടെത്തുന്നത് വരെ, അസഹ്യമായ വേദന സഹിച്ച്‌ അപമാനിതരായി, സമൂഹത്തിൽ തിരസ്കൃതരായി, ദേഹം മുഴുവൻ വ്രണങ്ങൾ രൂപപെട്ട് ഭ്രാന്തരെ പോലെ ജീവിച്ചു മരിക്കുന്ന അവസ്ഥയിൽ ആയിരുന്നു.

ഇപ്പോൾ വീണ്ടും 2001ന് ശേഷം ലൈംഗീക അവബോധത്തിന്റെ കുറവുകൊണ്ടും, അരക്ഷിതമായ ലൈംഗീക ബന്ധങ്ങൾ കൂടുന്നതിനാലും സിഫിലിസ് രോഗികളുടെ എണ്ണം വർദ്ധിച് വരുന്നതായി കാണുന്നു.

രോഗ ലക്ഷണങ്ങളും അടയാളങ്ങളും 
മൂന്നു ഘട്ടങ്ങളിലായാണ് സിഫിലിസ് രോഗ ലക്ഷണങ്ങൾ പുറത്ത് കാണുന്നത്. പ്രഥമഘട്ടം, മദ്ധ്യമഘട്ടം, മൂർത്തഘട്ടം.

പ്രഥമഘട്ടം
രോഗലക്ഷണങ്ങൾ രോഗകാരണമായ ബാക്ടീരിയ ബാധിച്ചു 10ദിവസ്സം മുതൽ 3 മാസം വരെയുള്ള കാലത്ത് ദൃശ്യമാകുന്നു.

വളരെ ചെറിയ വേദനയില്ലാത്ത ഒരു തിമിർപ്പ് അഥവാ വ്രണം രോഗബാധിതമായ അവയവത്തിൽ, സാധാരണയായി ലിഗം, മലദ്വാരം, നാവ്, ചുണ്ട്, എന്നിവിടങ്ങളിൽ പ്രത്യക്ഷപെടുന്നു. ഒറ്റയ്ക്കുള്ള ഒരു തടിപ്പ് (അൾസർ) ആണ് സാധാരണമെങ്കിലും ഒന്നിൽ കൂടുതൽ പരുക്കളും ഉണ്ടാവാറുണ്ട്.

നാഭിക്ക് താഴെ (ഗ്രോയിൻ) ഇടുപ്പിലുള്ള രോഗ പ്രതിരോധത്തിന് ആവശ്യമായ ശ്വേക്ത രക്താണുക്കളുടെ ഉല്പാദന കേന്ദ്രമായ ലിംബ് ഗ്രന്ഥികളുടെ വീക്കം. പ്രഥമ ഘട്ടത്തിൽ കാണപ്പെടുന്ന സിഫിലിസ് ലക്ഷണങ്ങൾ പ്രേത്യേക ചികിത്സ ഒന്നുമില്ലാതെ അപ്രത്യക്ഷം ആയേക്കാം എങ്കിലും, മദ്ധ്യഘട്ടത്തിലോ, മൂർത്തഘട്ടത്തിലോ വീണ്ടും തിരികെ വരാവുന്നതാണ്.
മദ്യമഘട്ടം
പ്രഥമഘട്ട രോഗലക്ഷണങ്ങൾ വന്ന് മൂന്ന് മുതൽ ആറാഴ്ച വരെ കഴിഞ്ഞാണ് മാധ്യമഘട്ട രോഗ ലക്ഷണങ്ങൾ പ്രത്യക്ഷമാവുക.

കൈപ്പത്തി / കാല്പാദം ഉൾപ്പെടെ ശരീരത്തിലെ ഏതു ഭാഗത്തും ചുവന്നു തിണിർത്ത പാടുകളോ, നാണയ വലുപ്പത്തിലുള്ള വ്രണങ്ങളോ പ്രത്യക്ഷപ്പെടുന്നു.

പനി

കഷീണവും അസ്വസ്ഥതകളും

അസ്ഥികളിലും സന്ധികളിലും വേദനയും വീക്കവും.
ഈ രോഗലക്ഷണങ്ങൾ രണ്ടു വർഷത്തോളം ഇടയ്ക്കിടക്ക് വരുകയും പോവുകയും ചെയ്തേക്കാം. ചിലരിലെങ്കിലും മാധ്യമഘട്ടത്തിന് ശേഷം, രോഗ ലക്ഷണങ്ങൾ തീർത്തും അപ്രത്യക്ഷമാവുകയോ കൂടുതൽ പ്രശ്നങ്ങളോടെ മൂർത്ത ഘട്ടത്തിലേക്ക് തിരിച്ചു വരികയോ ചെയത്തേക്കാം.

മൂർത്തഘട്ടം (മൂന്നാം ഘട്ടം)
ചികിത്സ തേടാത്ത പക്ഷം വളരെ കാലം നിദ്രവസ്ഥയിൽ ഇരിക്കുന്ന ബാക്ടീരിയ വർഷങ്ങൾക്ക് ശേഷം പൂർവാധികം ശക്തിയോടെ പ്രവർത്തിച്ചു ആന്തര അവയവങ്ങളെ അപകടകരമാം വിധം ബാധിച് മരണത്തിന് വരെ കാരണം ആയേക്കാം.

മൂർത്തഘട്ടത്തിൽ സിഫിസിന്റെ രോഗ ലക്ഷണങ്ങളിൽ ചിലത് ഇനി പറയുന്നവയാണ്.

നാഡി ഞരമ്പുകൾക്കുള്ള തകരാറുകൾ. സ്ട്രോക്ക്, തലച്ചോറിലും നട്ടെല്ലിലെ മറ്റുമുള്ള മെംബ്രേയ്‌നുകളിൽ പഴുപ്പും വീക്കവും (മെനിജിറ്റിസ്), മസിലുകൾ പ്രവർത്തിക്കാതിരിക്കുക, മരവിപ്പ്, വശം തളർന്നു പോവുക, കേൾവി നഷ്ടപ്പെടുക, കാഴ്ച തകരാറുകൾ, അസാധാരണമായ പെരുമാറ്റം, ഡിമെൻഷ്യ (മറവി രോഗം) തുടങ്ങിയവയാണ് ഇതിന്റെ ഫലങ്ങൾ.

ഹൃദയതകരാറുകൾ ; ശരീരത്തിലെ പ്രധാന രക്തകുഴലായ അയോർട്ടയുടെയും മറ്റു രക്തക്കുഴലുകളുടെയും വീക്കവും അണുബാധയും.
കാരണങ്ങളും അപായ സാധ്യതയും
പ്രഥമഘട്ടത്തിലും മാധ്യമഘട്ടത്തിലും സിഫിലിസ് എളുപ്പം മറ്റുള്ളവരിലേക്ക് പകരാവുന്നതാണ്. സിഫിലിസിന് കാരണമായ "ട്രെപോനിമ പല്ലിടും (treponima palidum)’ ബാക്ടീരിയകൾ ത്വക്കിലോ നാസാരന്ധ്രങ്ങളിൽ ഉള്ള ചെറിയ മുറിവുകളിലൂടെയോ ആണ് ശരീരത്തിൽ പ്രവേശിക്കുന്നത്. ലൈംഗീക പ്രക്രീയയിൽ ഏർപ്പെടുമ്പോൾ രോഗബാധിതനായ വ്യക്തിയുടെ രോഗ ബാധിത വ്രണങ്ങളോ പരുക്കളോ ആയി ഉണ്ടാവുന്ന സ്പർശം അഥവാ ഉരസൽ ആണ് രോഗം പകരുന്ന പ്രധാന മാർഗം. 

രോഗിയുടെ രക്തം സ്വീകരിക്കൽ, ചുംബനത്തിലൂടെയും ഉറ ഉപയോഗിക്കാതെ ഉള്ള ലൈംഗീക ബന്ധത്തിലൂടെയും രോഗിയുടെ രോഗം ബാധിച്ച ഭാഗങ്ങളുമായുള്ള നേരിട്ടുള്ള ഉരസൽ, രോഗമുള്ള ഗർഭിണിയിൽ നിന്ന് ഗർഭസ്ഥ ശിശൂവിലേക്ക് എന്നിങ്ങനെയാണ് ഇത് പകരാനുള്ള മറ്റു സാദ്ധ്യതകൾ. ട്രെപോനിമ പല്ലിടും (treponima palidum) ബാക്ടീരിയകൾ അന്തരീക്ഷത്തിലെ പ്രകാശം, വായു, എന്നിവയുമായി പ്രതികരണാശീശി വളരെ കൂടുതലായതിനാൽ മനുഷ്യ ശരീരത്തിനുള്ളിൽ മാത്രമേ ജീവിക്കുകയുള്ളു.

അരക്ഷിത സാഹചര്യങ്ങളിൽ ലൈംഗീക കേളികളിൽ ഏർപ്പെടുന്നത് സിഫിലിസും അത് പോലെ മറ്റ് ലൈംഗീക രോഗങ്ങൾക്കും കാരണമാകുന്നു. 2000ത്തിന് ശേഷം നടത്തിയ ഗവേഷണങ്ങൾ കാണിക്കുന്നത് പുരുഷന്മാരിൽ സിഫിലിസ് രോഗം കൂടി വരുന്നതായും, പകുതിയിലധികം സിഫിലിസ് രോഗികളിലും ഏച്ച്.ഐ.വി.വൈറസ് ബാധയും ഉള്ളതായട്ടാണ്.

സുരക്ഷിതമല്ലാത്ത ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്ന ആർക്കും സിഫിലിസ് പിടിപെട്ടേക്കാം. ഒരിക്കൽ സിഫിലിസ് വന്ന് ചികിത്സിച്ചിട്ട് രോഗം മാറിയവരിലും വീണ്ടും രോഗം പിടിപെടും.

ഗർഭിണിയായ സ്ത്രീയിൽ നിന്നും ബാക്ടീരിയ കലർന്ന രക്തം പ്ലാസന്റയിലൂടെ ഗർഭസ്ഥ ശിശുവിൽ എത്തുക വഴി രോഗബാധ പകരാം. സിഫിലിസ് രോഗിയായ പകുതിയിലധികം ഗർഭിണികളും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് രോഗം പകർന്നു നൽകുന്നു എന്നതിനു പുറമെ നാലിലൊന്നു ഗർഭങ്ങളും അലസിപോകുന്നതും സാധാരണമാണ്. രോഗബാധയോടെ പിറന്നു വീഴുന്ന ശിശുക്കളിൽ പ്രസവ സമയത്ത് തന്നെയോ രണ്ടാഴ്ച മുതൽ മൂന്നു മാസ്സത്തിനുള്ളിലോ രോഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം.



സിഫിലിസ് മാധ്യമഘട്ടം 
വേണ്ട ചികിത്സ തുടക്കത്തിലേ ലഭിക്കാത്ത ഇത്തരം ശിശുക്കളിൽ പിന്നീട് വളരെ മാരകമായ താഴെ പറയുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം.

അസ്ഥി വൈകല്യങ്ങളും വേദനയും.

പതിഞ്ഞ മൂക്ക്.

സന്ധിവീക്കം.

കാഴ്ച കുറവ്, കേൾവി തകരാറുകൾ.

മുൻപ് വ്രണങ്ങൾ വന്നിടത്ത് കലകൾ പ്രത്യക്ഷപ്പെടുക.

നേരത്തെയുള്ള മരണം.
സിഫിലിസ് ബാധയുള്ളവരിൽ എച്. ഐ. വി. വൈറസ് പിടിപെടാനുള്ള സാധ്യത രണ്ടു മുതൽ അഞ്ചു മടങ്ങുവരെയാണ്. സിഫിലിസ് വ്രണങ്ങളിലൂടെ സംഭോഗ സമയത്ത് എച്. ഐ. വി. വൈറസ് രക്തത്തിൽ കടന്നു കൂടാനുള്ള സാധ്യത ഏറെയാണ്.

രോഗ പ്രതിരോധം

സിഫിലിസ് പോലുള്ള ലൈംഗീക രോഗങ്ങളെ പ്രതിരോധിക്കാൻ സുരക്ഷിതമായ ലൈംഗീക ബന്ധം മാത്രം അനുഷ്ഠിക്കുക.

രോഗബാധയില്ലാത്ത ഒരു പങ്കാളിയുമായി മാത്രം ലൈംഗീക ബന്ധത്തിൽ ഏർപ്പെടുക.

ലൈംഗീക പങ്കാളി രോഗബാധയുള്ള ആൾ ആണോ എന്ന് ഉറപ്പില്ലെങ്കിൽ ഒരു ഉറ ഉപയോഗിച് മാത്രം ബന്ധപെടുക.

സുരക്ഷിത ലൈംഗീക ബന്ധമാണോ അനുഷ്ഠിക്കുന്നതെന്ന് നിർണയിക്കാനുള്ള കഴിവിനെ ബാധിക്കുന്ന തരത്തിൽ മദ്യവും, മയക്കുമരുന്നുകളും ഉപയോഗിക്കാതിരിക്കുക

തോറിന്റെ മോഹിനീവേഷം - ഒരു പുരാതന വൈക്കിംഗ് ഇതിഹാസ കഥ .


ചില അവസരങ്ങളിൽ ദേവകൾക്കുപോലും വേഷം മാറേണ്ടിവരുന്ന കഥകൾ നമ്മുടെ ഇതിഹാസങ്ങളിൽ ഉണ്ട് . അസുരന്മാർക്ക് അമൃത് ലഭിക്കാതിരികാകൻ ഭഗവാൻ വിഷ്ണു മോഹിനീരൂപം കൈകൊണ്ടത് നമ്മുടെ ഇതിഹാസങ്ങളിലെ ഒരു സുന്ദരമായ കഥയാണ് . സമാനമായ ഒരു കഥ വൈക്കിംഗ് ഇതിഹാസങ്ങളിലും പ്രസ്താവിച്ചിട്ടുണ്ട് . വൈക്കിംഗ് ദേവാധിദേവനായ തോർ( Thor ) തന്നെയാണ് ഒരു വിഷമ സന്ധിയിൽ വേഷം മാറിയത് .

ഒരു കാലഘട്ടത്തിൽ ഉത്തര യൂറോപ്പിന്റെ സംരക്ഷക ദേവനായിരുന്നു തോർ . ഇടിമിന്നലുകളുട ദേവൻ . ദുഷ്ടശക്തികളിൽനിന്നും ഭൂമി യെയും മനുഷ്യരെയും സംരക്ഷിക്കുന്ന ദേവാധിദേവൻ . അതാണ് പുരാതന സ്കാന്ഡിനേവിയൻ വിശ്വാസ പ്രകാരം തോർ .പക്ഷെ തോർ കബളിക്കപ്പെട്ട കഥകളും സ്കാന്ഡിനേവിയൻ ഇതിഹാസങ്ങളിൽ സൂചിപ്പിക്കപ്പെട്ടിട്ടുണ്ട് .
.
തോറിന്റെ ശക്തി അദ്ദേഹത്തിന്റെ അരപ്പട്ടയും ആയുധമായ ഹാമെർ( ചുറ്റിക ) ഉമാണ്. അരപ്പട്ട തോറിന്റെ ശക്തി പലമടങ്ങ് വർധിപ്പിക്കുന്നു . ഇടിമിന്നലുകൾ പ്രവഹിപ്പിക്കുന്ന ഹാമെർ ആണ് തോറിന്റെ ആയുധം . കറുത്ത മുട്ടനാടുകൾ വലിക്കുന്ന സുവർണ്ണ രഥത്തിലാണ് തോർ സഞ്ചരിക്കുന്നത് .ദുഷ്ടശക്തികൾ ഏറ്റവും ഭയപ്പെടുന്ന ആയുധമാണ് തോറിന്റെ ചുറ്റിക . ദുഷ്ടന്മാരായ അസുരശക്തികൾ തോറിന്റെ ചുറ്റിക അടിച്ചുമാറ്റാൻ തക്കം പാർത്തു നടക്കുകയായിരുന്നു . . ഒരു രാത്രിയിൽ അവർ അതിൽ വിജയിച്ചു .അതികായന്മാരായ ഭൂതങ്ങൾ തോറിന്റെ കൊട്ടാരത്തിൽ കടന്നു കയറി ചുറ്റിക മോഷ്ടിച്ച് കടന്നുകളഞ്ഞു .
.
തോർ ഉണർന്നെണീറ്റപ്പോൾ തന്റെ ആയുധം നഷ്ടപ്പെട്ടത് അറിഞ്ഞു . ദേഖിതനായ അദ്ദേഹം . മറ്റൊരു ദേവനായ ലോക്കി( Loki) യെ ചുറ്റിക തേടി അയച്ചു . അതി ബുദ്ധിമാനും സൂത്രശാലിയുമാണ് ലോക്കി . ലോക്കി അതികായന്മാരായ ഭൂതങ്ങളുടെ ദേശത്തെത്തി അവരുടെ രാജാവുമായി സന്ധി സംഭാഷണം നടത്തി . തോറിന്റെ സഹോദരി ''ഫ്രേയ''( Freyja) യെ അതികായന്മാരുടെ രാജാവിന് വിവാഹം ചെയ്തു നൽകിയാൽ ചുറ്റിക തോറിനു തിരികെ നൽകാം എന്ന് അതികായന്മാർ പറഞ്ഞു .
ലോക്കി ഈ വിവരം ദേവസഭയെ അറിയിച്ചു . ഭൂതങ്ങളുടെ തലവനെ വിവാഹം ചെയ്യാൻ ഫ്രേയ തയ്യാറായില്ല . ഒടുവിൽ ദേവന്മാർ ഒരു തീരുമാനത്തിൽ എത്തി . തോറിനെ ഫ്രേയയുടെ വേഷം കെട്ടി അതികായന്മാരായ ഭൂതങ്ങളുടെ കൊട്ടാരത്തിൽ എത്തിച്ചു ചുറ്റിക വീണ്ടെടുക്കാനുള്ള ഒരു പദ്ധതിക്ക് അവർ രൂപം കൊടുത്തു . സൂത്രശാലിയായ ലോക്കി എല്ലാത്തിനും മേൽനോട്ടം വഹിച്ചു . എത്ര ശ്രമിച്ചിട്ടും തോറിന്റെ തീക്കനൽ നിറമുള്ള കണ്ണുകളുടെ നിറം മാത്രം മാറ്റാനായില്ല . കനത്ത മൂടുപടം കൊണ്ട് മുഖം മറച്ചു വേഷം മാറിയ തോറും ,ലോക്കിയും അതികായന്മാരുടെ നാട്ടിലേക്ക് യാത്രതിരിച്ചു . ഏഴു രാത്രിയും പകലും യാത്രചെയ്ത അവർ അവിടെയെത്തി .
.
അതികായ ഭൂതങ്ങളുടെ രാജാവിന് വലിയ സന്തോഷമായി . ഒരു വലിയ വിരുന്ന് നടത്തി രാജാവ് വേഷം മാറിയ തോറിനെയും ലോക്കിയെയും സ്വീകരിച്ചു . വേഷം മാറിയെങ്കിലും വിരുന്നിൽ തോർ ധാരാളം വീഞ് അകത്താക്കി. സംശയം പ്രകടിപ്പിച്ച രാജാവിനോട് ''ഫ്രേയ '' വളരെ ദൂരം യാത്രചെയ്തു ക്ഷീണിച്ചതിനാലാണ് ഒരുപാട് വീഞ് അകത്താക്കി യതെന്ന് തട്ടിവിട്ടു . .തോറിന്റെ മൂടുപടത്തിനിടയിലൂടെ ചുവന്ന കണ്ണുകൾ കണ്ടപ്പോഴും രാജാവിന് സംശയമായി . ഉറക്കമെഴിച്ചു യാത്രചെയ്തതിനാലാണ് ''ഫ്രേയ '' യുടെ കണ്ണുകൾ ചുവന്നിരിക്കുന്നതെന്ന് ലോക്കി തട്ടിവിട്ടു . മദ്യപിച്ചു ലക്കുകെട്ടിരിക്കുന്ന ഭൂതങ്ങളുടെ രാജാവ് എല്ലാം വിശ്വസിച്ചു . അവസാനം ധാരണ അനുസരിച്ചു ചുറ്റിക ''ഫ്രേയ '' യുടെ കൈയിലും കൊടുത്തു .
.
ചുറ്റിക കൈയിൽ കിട്ടിയതോടെ ''ഫ്രേയ '' തോർ ആയി മാറി . എല്ലാ അതികായ ഭൂതത്താന്മാരും നിലം പൊത്താൻ പിന്നീട് അധികം സമയം വേണ്ടിവന്നില്ല . വിജയിയായ തോറും ബുദ്ധിമാനായ ലോക്കിയും വർധിത വീര്യത്തോടെ ദേവലോകത്തേക്ക് തിരിച്ചു പോയി .
====
ചിത്രം : തോർ ഒരു പെയ്ന്റിംഗ് : ചിത്രം കടപ്പാട് :വിക്കിമീഡിയ കോമൺസ്