ഭൂമിയിലെ ഏറ്റവും വലിയ പാമ്പ് അനാക്കോണ്ടയല്ല.....!
ഭൂമിയുടെ ചരിത്രത്തിൽ,ജീവിച്ചിരുന്നതിൽ വച്ച് ഏറ്റവും ഭീമാകാരനായ പാമ്പുകളാണ് ടൈറ്റനോബ.
ഒരുകാലത്ത് ഭൂമി അടക്കി ഭരിച്ചിരുന്ന രക്തക്കൊതിയന്മാരായ ദിനോസറുകളെ നമുക്കൊക്കെ പരിചയമുണ്ട്.
ഭയാനകമായ ശരീരവും വച്ചു അവ പാഞ്ഞു നടന്ന കഥ ജുറാസിക്പാർക്ക് എന്ന സിനിമയിൽ കണ്ടതാണ്.
ദശലക്ഷക്കണക്കിനു വർഷം മുമ്പ് അന്യം നിന്ന ഡിനാസോറുകളെ ഡിഎൻ എ എ സാങ്കേതിക വിദ്യയുടെ സഹായത്താൽ പുനർജനിപ്പിച്ചുവെന്നാണ് സംവിധായകnൻ സ്റ്റീവന് സ്പില്ബർഗ് നമുക്ക് പറഞ്ഞു തന്നത്.
അതിനാവശ്യമായ ഡിഎൻ എ ലഭിച്ചതാകട്ടെ ഡിനാസോറിന്റെ ചോരകുടിച്ച കൊതുകിന്റെ ഫോസിലിൽ നിന്നും.
ദശലക്ഷക്കണക്കിന് വർഷങ്ങൾക്കു മുമ്പ് മരിച്ച് മണ്ണടിഞ്ഞ അവ ഭൂമിക്കടിയിൽ തങ്ങളുടെ ഫോസിലുകൾ ശേഷിപ്പിച്ചു.
ഏറെ ആഴത്തിലാകും ഫോസിലുകൾ.
അവ ലഭിക്കുക അപൂര്വ്വ സംഭവവും.
അത്തരമൊരിടമാണ് വടക്കൻ കൊളമ്പിയയിലെ ‘സെറിജോൺ '..
ലോകത്തെ പാമ്പായ പാമ്പുകളുടെയെല്ലാം മുതുമുത്തച്ഛൻ ‘ടൈറ്റനോബ'(Titanoboa ) യുടെ അവശിഷ്ടങ്ങൾ ലഭിച്ചത് അവിടെ നിന്നാണ്.
മുതലകളെപ്പോലും ജീവനോടെ വിഴുങ്ങിയിരുന്ന 40 അടിയിലേറെ നീളവും ഒരു ടണ്ണിലേറെ ഭാരവുമുണ്ടായിരുന്ന സർപ്പ രാക്ഷസൻ.
ആമസോൺ കാടുകളിലെ അനാകോണ്ടകളെയാണ് പലരും ലോകത്തിലെ വലിയ പാമ്പുകളായി ധരിച്ചിരുന്നത്..
കരീബിയൻ കടൽ തീരത്തു നിന്ന് 60 മൈൽ അകലെ വടക്കൻ കൊളംബിയയിലെ ഖനികളുടെ നാടായ ‘സെറിജോണി’ലായിരുന്നു ‘ടൈറ്റനോബ’ അവതരിച്ചത്.
അവിടെ ദശലക്ഷക്കണക്കിന് വർഷങ്ങള്ക്കു മുമ്പ് കൊടുംകാടായിരുന്നു.
നിരവധി മൃഗങ്ങളുടെ ആവാസ കേന്ദ്രമായിരുന്നു അത്.
പിന്നെ വനം നശിച്ചു.
ചൂട് കൂടി.
സെറിജോൺ കൽക്കരിയുടെ അമൂല്യ സമ്പത്താണെന്ന് അറിഞ്ഞതോടെ അവിടുത്തെ കാലാവസ്ഥയും പരിസ്ഥിതിയും തകിടം മറിഞ്ഞു.
ഖനനം തുടങ്ങിയതോടെ മരങ്ങൾ മറഞ്ഞു.
അവിടമാകെ കുണ്ടുംകുഴിയും മൊട്ടക്കുന്നുകളും നിറഞ്ഞു. ഒപ്പം ഉഷ്ണമേഖലാ ചതുപ്പുകളും.
കൽക്കരി കോരിക്കോരി വൻ ഗർത്തങ്ങളായി...
കഴിഞ്ഞ ഒരൊറ്റ വർഷം കൊണ്ട് അവിടെനിന്നു കുഴിച്ചെടുത്തത് 315 ലക്ഷം ടൺ കൽക്കരിയാണ്.
എന്നാൽ ശാസ്ത്രജ്ഞrഅവിടം അറിയുന്നത് ' ശാസ്ത്ര സത്യങ്ങളുടെ പ്രേതഭൂമി ' എന്ന പേരിലാണ്.
580 ലക്ഷം വർഷം മുമ്പ് സെറിജോണിൽ വലിയൊരു ജൈവ ആവാസ വ്യവസ്ഥ നിലനിന്നതായി അവർ കണ്ടെത്തി.
ആമസോൺ തടത്തിന്റെ ഇരട്ടി വർഷപാതം ലഭിച്ചിരുന്ന കൊടുങ്കാടുകളിൽ കാലക്രമത്തിൽ കാടും മരവും മൃഗങ്ങളുമൊക്കെ മണ്ണടിഞ്ഞു.
മണ്ണിനടിയിലെ ചെളിയും ചെളിപ്പാറകളും പക്ഷേ, അവയുടെ സത്യം വരും തലമുറയ്ക്കായി കാത്തു സംരക്ഷിച്ചു.
അങ്ങനെ പന്ത്രണ്ട് അടി നീളമുള്ള ആമകളും ഏഴ് അടി നീളമുള്ള മത്സ്യങ്ങളും അവിടെ ജീവിച്ചതായി നാമറിഞ്ഞു. എന്നാൽ കാടുകളുടെ യഥാർത്ഥ തമ്പുരാൻ ഇവരാരുമായിരുന്നില്ലെന്ന് ഫോസിലുകൾ നമ്മോടു പറയുന്നു.
"ടൈറ്റനോബ "എന്ന സർപ്പരാജനായിരുന്നു ആ തമ്പുരാൻ.
പുരാജീവി ശാസ്ത്രജ്ഞർ അഥവാ പാലിയന്റോളജിസ്റ്റുകൾ ആയ ജോനാഥൻ ബ്ലോച്ച്, ജാസൺ, ജോർജ്ജ് മോറിനോ തുടങ്ങിയവരൊക്കെ ടൈറ്റനോബയുടെ സത്യം കണ്ടെത്താൻ സെറിജോണ്സ് പ്രദേശത്ത് ഏറെ വിയർപ്പൊഴുക്കി.
ഏതാണ്ട് പതിനെട്ട് വർഷങ്ങൾക്കു മുമ്പ് അവിചാരിതമായ ഒരു ഫോസിൽ കണത്തിന്റെ രൂപത്തിൽ ഹെൻട്രി ഗാർസ്യ എന്ന ഭൂഗർഭ ശാസ്ത്രജ്ഞന്റെ മുന്നിലാണ് ടൈറ്റനോബ പ്രത്യക്ഷപ്പെട്ടത്.
ഖനന നഗരമാകെ അവർ അരിച്ചു പെറുക്കി.
ഒട്ടേറെ അസ്ഥികളും കശേരുക്കളും അവർക്ക് ലഭിച്ചു.
ഏതാണ്ട് നൂറിലേറെ കശേരുക്കൾ . അനാക്കോണ്ടയുടേതിനോട് സാദൃശ്യമുള്ളവ.
എന്നാൽ അതിലും വളരെ നീളമുള്ളവ.
സർപ്പ രാജന്റെ തലയോട്ടിയുടെ ഫോസിലും ഗവേഷകർ കണ്ടെത്തി.
ഏതാണ്ട് രണ്ടടി നീളമുള്ള നെടുങ്കൻ തലയോട്ടി
. മൃദു അസ്ഥികൾ കൊണ്ടു നിർമ്മിക്കുന്ന പാമ്പിന്റെ തലയോട്ടി അതിന്റെ മരണ ശേഷം ദ്രവിച്ച് ചിതറിപ്പോകുകയാണ് പതിവ്.
എന്നാൽ അവിടെയും ഗവേഷകരെ ഭാഗ്യം തുണച്ചു.
ചരിത്രാതീത കാലത്തെക്കുറിച്ച് അപാരമായ അറിവ് ലഭിക്കാനും അതിന്റെ അടിസ്ഥാനത്തിൽ വർത്തമാനകാല ജീവിതത്തെ ഭാവിക്കുവേണ്ടി സജ്ജമാക്കാനുള്ള അപാരമായ അറിവാണ് വടക്കൻ കൊളംബിയയിലെ ഉപേക്ഷിക്കപ്പെട്ട ഖനിക്കുള്ളിൽ നിന്നു ലഭിച്ചത്.
ഇവയുടെ ഭാരം 1100 മുതൽ 1500 കിലോ വരെ ആയിരുന്നു .
ഏകദേശം 42 അടിയിലേറെ നീളമുള്ള ഇവയ്ക്ക് അസാധാരണമായ രൂപമായിരുന്നു.. .
ഒരു മനുഷ്യന്റെ ഏതാണ്ട് പത്തിരട്ടിയോളം വലുപ്പമുള്ള ഇവയെ ഒരു തവണ നേരിൽ കണ്ടാൽ പോലും മനുഷ്യൻ ഹൃദയം പൊട്ടി മരിച്ചുപോവും.
ഇത്തരം ഭീമാകാര പാമ്പു വർഗ്ഗങ്ങളെ പൊതുവെ " ടൈറ്റനോസേഴ്സ് " (titanoboa + dinosours ) എന്ന് വിളിച്ചു..
വടക്കൻ കൊളമ്പിയയിലെ പുരാശാസ്ത്രജ്ഞർക്ക് നാമാവശേഷമായ ഒട്ടേറെ ജീവജാലങ്ങളുടെ ഫോസിലുകളാണ് അവിടുന്ന് ലഭിച്ചത്.
ആമസോൺ നദിയിലെ ആമകളേക്കാൾ 67 ശതമാനം വലിപ്പം കൂടിയ ആമകളുടെ ഫോസിൽ അതിലൊന്നു മാത്രം.
ചിക്കാഗോയിലെ ഒരു മ്യൂസിയത്തിൽ 37.2 മീറ്റർ (122 അടി) വലിപ്പമുള്ള ഒരു ടൈറ്റനോബ അസ്ഥികൂടവും ഡെമ്മി ബോഡിയും സ്ഥിരമായി പ്രദർശിപ്പിച്ചിട്ടുണ്ട്..