A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഈ ക്ഷേത്രത്തില്‍ കാണിക്കയായി സിഗരറ്റും ,മദ്യവും മാത്രം.







മീററ്റിലെ കാസംപൂരിലുള്ള ‘സിദ്ധ ബാബാ മന്ദിര്‍’ വളരെ പ്രസിദ്ധമാണ്. ശനി ,ഞായര്‍ ദിവസങ്ങളില്‍ ഇവിടെ ഭക്തരുടെ വന്‍ തിരക്കാണ്.
എന്തുകാര്യവും നിഷ്പ്രയാസം നേടിയെടുക്കാന്‍ സിദ്ധ ബാബയുടെ അനുഗ്രഹം മാത്രം മതിയെന്നാണ് ഭക്തരുടെ വിശ്വാസം. ധന്നാ ബാബ മന്ദിര്‍ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.
ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിനായി സിഗരറ്റ് കത്തിച്ചു വിഗ്രഹത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നതാണ് പ്രധാന വഴിപാട്. കാര്യം നേടിക്കഴിഞ്ഞാല്‍ ഉടന്‍ മദ്യം കാണിക്കയായി ക്ഷേത്രത്തില്‍ സമര്‍പ്പിക്കണം. എങ്കില്‍ മാത്രമേ ബാബ സംത്രുപ്തനാകുകയുള്ളു എന്നാണു പൊതുവിശ്വാസം.

കേസുകള്‍ തീര്‍പ്പാക്കാനും ,വിവാഹം നടക്കാനും ,സന്താനലബ്ധിക്കും ,ധനലാഭത്തിനും വേണ്ടിയാണ് ഇവിടെ ഭക്തരുടെ നീണ്ട നിര കാണപ്പെടുന്നത്. വിളിച്ചാല്‍ വിളികേള്‍ക്കുന്ന സാക്ഷാല്‍ ദൈവമാണ് സിദ്ധ ബാബയെന്നു ക്ഷേത്രം പൂജാരി നരേഷ് ഗെഹര പറയുന്നു.
ആഗ്രഹസാഫല്യം നേടുന്നവര്‍ ക്ഷേത്രത്തില്‍ അന്നദാനം നടത്തുക പതിവാണ്.മിക്കദിവസങ്ങളിലും ഇവിടെ അന്നദാനമുണ്ട്. അന്നദാനം നടത്തുന്ന വ്യക്തികള്‍ തങ്ങള്‍ക്കു ബാബയുടെ അനുഗ്രഹം മൂലമുണ്ടായ നേട്ടങ്ങള്‍ ഭക്തരോട് വിശദീകരിക്കുക പതിവാണ്.
വര്‍ഷങ്ങള്‍ക്കു മുന്പ് ഇവിടെയെത്തിയ ധന്നാ ബാബ എന്ന സിദ്ധ സന്യാസി ഗ്രാമത്തില്‍ പടര്‍ന്നുപിടിച്ച വസൂരിരോഗം ശമിപ്പിക്കാന്‍ ഭദ്രകാളിയെ തപസ്സ് ചെയ്യുകയും ദേവിയുടെ അനുഗ്രഹത്താല്‍ ഗ്രാമം പൂര്‍ണ്ണമായി രോഗവിമുക്തമാകുകയും ചെയ്തുവത്രേ. അതിനുശേഷം ഇന്നുവരെ ഗ്രാമത്തില്‍ വസൂരി രോഗം വന്നിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.ഗ്രാമത്തിന്‍റെ രക്ഷകനായി മാറിയ ധന്നാ ബാബയുടെ സമാധിസ്ഥലം കൂടിയാണ് ഈ ക്ഷേത്രം. ധന്നാ ബാബയുടെ സമാധിക്കൊപ്പം അദ്ദേഹത്തിന്‍റെ പ്രതിമയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
ഇത് രണ്ടിലുമാണ് കാര്യസിദ്ധിക്കായി ഭക്തര്‍ സിഗരറ്റും , പിന്നീട് മദ്യവും കാണിക്കയായി സമര്‍പ്പിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ കാണുക.BN.

രാജകീയ സംസ്‌കാരം ചിലവ് 585 കോടി















അത്യാഢംബരങ്ങളോടെ വിവാഹങ്ങളും പിറന്നാള്‍ ആഘോഷങ്ങളും ഗൃഹപ്രവേശനവുമൊക്കെ നടത്തുന്നത് നമ്മുടെ നാട്ടിലത്ര പുതുമയുള്ള കാര്യമല്ല. കിലോ കണക്കിന് സ്വര്‍ണാഭരണങ്ങളണിഞ്ഞ വധുവും ആഢംബര കാറുകളും ലക്ഷങ്ങള്‍ ചിലവിട്ടു നടത്തുന്ന വിരുന്നുകളുമെല്ലാം നാം കണ്ടിട്ടുണ്ട്. എന്നാല്‍ തായ്‌ലന്‍ഡില്‍ നടക്കാന്‍ പോകുന്ന ഒരു ശവസംസ്‌കാര ചടങ്ങിനെക്കുറിച്ചു കേട്ടാല്‍ നാം ഞെട്ടും. 585 കോടി രൂപയാണ് തായ് ലന്‍ഡ് രാജാവിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്കായി ചിലവാക്കുന്നത്.....
കഴിഞ്ഞ വര്‍ഷം അന്തരിച്ച തായ്‌ലന്‍ഡ് രാജാവ് ഭൂമിബോല്‍ അതുല്യതേജിന്റെ ശവസംസ്‌കാരമാണ് തായ്‌ലന്‍ഡില്‍ ഇതുവരെ കാണാത്ത ആഢംബരത്തോടെ കൊണ്ടാടുന്നത്. തായ്‌ലന്‍ഡിലെ പട്ടാള ഭരണകൂടമാണ് ഇത്രയും പണം ചിലവിട്ട് അന്തരിച്ച രാജാവിന്റെ സംസ്‌കാരം ഗംഭീരമാക്കുന്നത്. ......

ഒക്ടോബര്‍ 26ന് ബാങ്കോക്കിലാണ് ചടങ്ങുകള്‍ നടക്കുന്നത്. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ശവസംസ്‌കാര ചടങ്ങുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വിലാപയാത്രയുടെയും സംസ്‌കാര ചടങ്ങുകളുടെയും റിഹേഴ്‌സല്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി നടന്നുവരികയാണ്. ......
വിലാപയാത്രയ്ക്കായി ഒരുക്കിയിരിക്കുന്നത് പ്രത്യേകമായി തയ്യാറാക്കിയ സ്വര്‍ണ രഥമാണ്. വജ്രം, മുത്ത് തുടങ്ങിയവയെല്ലാം പതിപ്പിച്ചതാണ് രഥം. 2.5 ലക്ഷം പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. പരമ്പരാഗത വസ്ത്രം ധരിച്ച പട്ടാളക്കാര്‍ ബാന്‍ഡ് വാദ്യങ്ങളോടെ ശവഘോഷയാത്രയില്‍ അണിനിരക്കും. വിലാപയാത്രിയില്‍ പങ്കെടുക്കുന്നവരെല്ലാവരും കറുത്ത നിറത്തിലുള്ള വസ്ത്രമായിരിക്കും ധരിക്കുക. രാജാവിന്റെ സ്വര്‍ണ ചട്ടയുള്ള ചിത്രങ്ങളുമായാണ് അവര്‍ യാത്രയില്‍ അണിനിരക്കുക. ...
സംസ്‌കാരച്ചടങ്ങിനുള്ള ഒരുക്കങ്ങള്‍ക്കായി ഒരു വര്‍ഷം വേണ്ടിവന്നു. രാജകൊട്ടാരമായ ഗ്രാന്‍ഡ് പാലസിനു മുന്നില്‍ തായ്‌ലന്‍ഡ് ശൈലിയിലുള്ള മണ്ഡപങ്ങളാണ് ശവകുടീരമായി ഒരുക്കുന്നത്. പത്തുമാസംകൊണ്ടാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. മണ്ഢപങ്ങളുടെ മകുടത്തില്‍ സ്വര്‍ണം പൊതിഞ്ഞിരിക്കുന്നു. ആയിരക്കണക്കിന് മേസ്തിരിമാരും തൊഴിലാളികളും ജോലിചെയ്താണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. നിരവധി ദേവീദേവന്‍മാരുടെ രൂപങ്ങളും ചിത്രങ്ങളും കൊണ്ട് നിറഞ്ഞതാണ് മണ്ഡപങ്ങള്‍. ......
തായ് ലന്‍ഡ് രാജാവായ ഭൂമിബോല്‍ രാജാവ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13ന് ആണ് അന്തരിച്ചത്. മരിക്കുമ്പോള്‍ 87 വയസ്സായിരുന്നു അദ്ദേഹത്തിന് പ്രായം. എഴുപത് വര്‍ഷം അദ്ദേഹം തായ്‌ലന്‍ഡിലെ രാജാവായിരുന്നു. ജനങ്ങള്‍ക്കിടയില്‍ ദൈവസമാനമായ സ്ഥാനമായിരുന്നു രാജാവിനുണ്ടായിരുന്നത്. ഇപ്പോള്‍ രാജകൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തില്‍ ഇതുവരെ 1.2 കോടി പേര്‍ അന്തിമോപചാരം അര്‍‌പിച്ചതായാണ് കണക്ക്. ഇതിനായി സൗകര്യങ്ങളും കൊട്ടാരത്തില്‍ ഒരുക്കിയിരുന്നു.......
ഭൂമിബോലിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകന്‍ മഹാവാജിര ലോംകോണ്‍ അധികാരമേറ്റെടുത്തെങ്കിലും രാജാവിന്റെ ശവസംസ്‌കാരത്തിനു ശേഷം മാത്രമേ കിരീടധാരണം നടക്കൂ.......

94 വയസ്സുള്ള മുത്തശ്ശി നടത്തിയ സ്കൈ ഡൈവിംഗ്






ആളുകള്‍ മൂക്കത്ത് വിരല്‍വച്ചു. ചിലര്‍ക്കൊന്നും വിശ്വാസം വന്നില്ല. പലരും അമ്പരന്നു നോക്കിനിന്നു. ഈ പ്രായത്തിലും ഇത്ര എനര്‍ജിയും ധൈര്യവുമോ ?
അമേരിക്കയിലെ പെന്‍സില്‍വേനിയ സ്വദേശിനിയായ ‘ഇളാ കാമ്പെല്‍’ എന്ന 94 കാരി മുത്തശ്ശി തന്‍റെ മക്കളും കൊച്ചുമക്കളും കാണ്‍കെയാണ് ഈ സാഹസിക പ്രകടനം കാഴ്ചവച്ചത്.
പതിനായിരം അടി ഉയര്‍ത്തില്‍നിന്നാണ് ഇള Dive ചെയ്തത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച തന്‍റെ ജന്മദിനത്തില്‍ പെന്‍സില്‍വാനിയ യിലെ 'ഹലെട്ടോ റീജിണല്‍ എയര്‍പോര്‍ട്ട്' തന്നെ ഇതിനായി അവര്‍ തെരഞ്ഞെടുത്തു. ട്രെയിനര്‍ക്കൊപ്പം അവിടെത്തിയ ഇള, പ്രായം മൂലം പാടില്ല എന്ന അധികാരികളുടെ വിലക്കുകള്‍ വകവെക്കാതെയാണ് ഡൈവിംഗ് നടത്തിയത്. ഇളയുടെ മകനും കൊച്ചുമകനും ഒപ്പം അന്ന് വെവ്വേറെ ഡൈവിംഗ് ചെയ്തിരുന്നു.
വിജയകരമായി ഡൈവിംഗ് പൂര്‍ത്തിയാക്കിയ ശേഷം ഇള പറഞ്ഞ വാക്കുകള്‍ ഇവയായിരുന്നു.
“ അടുത്ത വര്ഷം ഞാന്‍ ജീവിച്ചിരിക്കുമോ എന്ന് പറയാനാകില്ല. ഈ ജന്മദിനം ഇങ്ങനെ ആഘോഷിക്കണം എന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. പലരും വിലക്കിയെങ്കിലും അതൊന്നും കാര്യമാക്കിയില്ല. വര്‍ഷങ്ങള്‍ക്കു മുന്പ് സ്ഥിരമായി ഡൈവിംഗ് നടത്തിയിരുന്ന അനുഭവസമ്പത്തും ആത്മവിശ്വാസവും മാത്രം മതിയാകുമായിരുന്നു എനിക്കീ ലക്‌ഷ്യം പൂര്‍ത്തീകരിക്കുവാന്‍. അടുത്ത വര്‍ഷം ജീവനോടെയുണ്ടാകുമെങ്കില്‍ ഇതേ പോലെ സ്കൈ ഡൈവിംഗ് നടത്താന്‍ ഇവിടെ ഉറപ്പായും വരും.”
ഏറ്റവും കൂടുതല്‍ തവണ സ്കൈ ഡൈവിംഗ് നടത്തി ഗിന്നിസ് ബുക്കില്‍ ഇടം നേടിയ ‘ഡോണ്‍ കേലര്‍’ ന്‍റെ വാക്കുകളില്‍ “ ഇത്ര പ്രായമുള്ള ഒരു വനിത സ്കൈ ഡൈവിംഗ് നടത്തിയത് ഞാന്‍ ഇതുവരെ കണ്ടിരുന്നില്ല” എന്നാണ്.

ചൈനയുടെ നൂതനാവിഷ്ക്കാരം ട്രാക്ക് ലെസ്സ് ട്രെയിന്‍. അഥവാ റോഡിലോടുന്ന ട്രെയിന്‍.






ഈ ട്രെയിനിനു പാളങ്ങള്‍ ആവശ്യമില്ല. കോച്ചുകള്‍ വലിച്ചുകൊണ്ട് റോഡിലൂടെ വളഞ്ഞുപുളഞ്ഞു പായുന്ന ഈ ട്രാക്ക് ലെസ്സ് ട്രെയിന്‍ ഏറെ കൌതുകത്തോടെയാണ് ആളുകള്‍ നോക്കിനിന്നത്.
ശാസ്ത്ര – നിര്‍മ്മാണ മേഖലകളില്‍ മികച്ച കുതിച്ചുചാട്ടം നടത്തിയിരിക്കുന്ന ചൈന , ട്രാന്‍സ്പോര്‍ട്ട് രംഗത്ത് നടത്തിയിരിക്കുന്ന ഈ പരീക്ഷണം വലിയ മുന്നേറ്റമായി കണക്കാക്കപ്പെടുന്നു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച ഹെനാന്‍ പ്രവിശ്യയിലെ ‘ജുജോവു’ പട്ടണത്തിലാണ് ഈ റെയില്‍ ലെസ്സ് ട്രെയിന്‍ ആദ്യപരീക്ഷണ ഓട്ടം നടത്തിയത്. വന്‍ ജനാവലിയായിരുന്നു ഇത് കാണാനായി തടിച്ചുകൂടിയതും. ലോകത്തെ ആദ്യത്തെ Intalligent Rail System നിര്‍മ്മിക്കുന്നതിന്‍റെ ആദ്യ ചുവടാണ് ഈ ട്രെയിന്‍.
30 മീറ്റര്‍ നീളമുള്ള ഈ ട്രെയിനില്‍ മൂന്ന് ചെയര്‍ കാര്‍ കോച്ചുകളാണ് ഘടിപ്പിച്ചിരുന്നത്. 500 പേര്‍ക്ക് യാത്ര ചെയ്യാം. ആവശ്യത്തിന് കോച്ചുകള്‍ കൂട്ടാനുള്ള സൌകര്യവുമുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇത് Ecco Friendly ആണെന്നതാണ്. ഒരു തവണ ചാര്‍ജ് ആകുന്ന എഞ്ചിന്‍ 70 കി.മീറ്റര്‍ സ്പീഡില്‍ 40 കിലോ മീറ്റര്‍ വരെ ദൂരം ഓടാന്‍ കഴിയും. ഇത് മെട്രോ ,മോണോ, ട്രാം റെയിലിനെ അപേക്ഷിച്ച് വളരെ ചെലവുകുറഞ്ഞ ടെക്നോളജി ആണ്.
ട്രെയിന്‍ ഓടുന്നത് മുഴുവനും സെന്‍സര്‍ ടെക്നോളജിയിലൂടെയാണ്. എതിരേ വരുന്ന വാഹനങ്ങളെ സ്വയം തിരിച്ചറിഞ്ഞു വഴിമാറി പോകുന്ന രീതിയാണിത്. അതുകൊണ്ടുതന്നെ അപകടരഹിതവും. ഡ്രൈവര്‍ ഉണ്ടെങ്കിലും അദ്ദേഹത്തിനു വലിയ റോളൊന്നുമില്ല.
2018 മുതല്‍ ചൈനയുടെ മിക്ക നഗരങ്ങളിലും ഈ ട്രാക്ക് ലെസ്സ് ട്രെയിന്‍ ഓടിക്കാനാണ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

പാക്കിസ്ഥാൻ ഉരുക്ക് വനിത













 ശരീരം തളർന്നാൽ ജീവിതം തളർന്നു എന്ന് അർഥമില്ല. ജീവിതം ജീവിച്ചു തന്നെ തീർക്കാനുള്ളതാണ്, ആ ജീവിതം മറ്റുള്ളവർക്കുള്ള പ്രചോദനം കൂടിയാകുമ്പോൾ അത് അതിവിശിഷ്ടവുമാകുന്നു.
മുനീബാ മസാരി എന്ന പാകിസ്താന്‍ വനിതയുടെ ജീവിതവും അങ്ങനെയാണ്. ലോകമെമ്പാടുമുള്ള നിരവധി പേര്‍ക്ക് ധൈര്യവും പ്രചോദനവുമാണവര്‍. 2007 മുതല്‍ വീല്‍ചെയറിലാണ് മുനീബാ. വിധിയോട് തോറ്റ് ജീവിതത്തില്‍ നിന്ന് ഒളിച്ചോടാനോ കിടക്കയിലോ മുറിക്കുള്ളിലോ മാത്രമായി തന്റെ ജീവിതം തളച്ചിടാനോ മുനീബാ തയ്യാറായില്ല എന്നത്തന്നെയാണ് ലോകത്തിനായി അവര്‍ കാത്തുവച്ച ഏറ്റവും വലിയ സമ്മാനം.......
2007ല്‍ ഇരുപത്തിയൊന്നാമത്തെ വയസ്സിലാണ് വിധി കാറപകടത്തിന്റെ രൂപത്തില്‍ മുനീബയുടെ ജീവിതത്തിലേക്ക് എത്തിയത്. യാത്രക്കിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതായിരുന്നു അപകടകാരണം. മുനീബയ്ക്ക് നട്ടെല്ലിന് ക്ഷതമേറ്റു. വാരിയെല്ലിലും കൈകളിലുമായി നിരവധി ഒടിവ്. ആശുപത്രിക്കിടക്കയില്‍ വച്ച് തന്നെ മുനീബ തിരിച്ചറിഞ്ഞു, തനിക്കിനിയൊരിക്കലും നടക്കാനാവില്ലെന്ന്. ......
ഡോക്ടറില്‍നിന്ന് വിവരങ്ങളറിഞ്ഞതോടെ മുനീബാ മാനസികമായി തളര്‍ന്നു. തനിക്കിനിയൊരിക്കലും അമ്മയാവാനും കഴിയില്ലെന്നറിഞ്ഞതോടെ ഈ ജീവിതം നിരര്‍ഥകമായെന്ന ചിന്തയായിരുന്നു മുനീബയ്ക്ക്. രണ്ട് വര്‍ഷത്തോളം ആശുപത്രിക്കിടക്കയില്‍ തന്നെയായിരുന്നു മുനീബ. അതിനിടയിലെപ്പോഴോ ജീവിതം കിടക്കയില്‍ത്തന്നെ ജീവിച്ചുതീര്‍ക്കേണ്ടതല്ലെന്ന തോന്നല്‍ മുനീബയ്ക്കുണ്ടായി. ......
പതിനെട്ടാം വയസ്സില്‍ത്തന്നെ മുനീബ വിവാഹിതയായിരുന്നു. അപകടത്തോടെ അവള്‍ക്കുണ്ടായ ദുരന്തം ഭര്‍ത്താവിനെ അവളില്‍ നിന്നകറ്റി. ശരീരത്തിനേറ്റ വൈകല്യങ്ങളേക്കാള്‍ അവളെ തളര്‍ത്തിയത് ഭര്‍ത്താവിന്റെ അവഗണനയായിരുന്നു. തളര്‍ന്ന ഭാര്യയെ തനിക്കാവശ്യമില്ലെന്ന അയാളുടെ നിലപാട് അവളെ ആദ്യം നിരാശയിലും പിന്നീട് വാശിയിലുമെത്തിച്ചു. ജീവിക്കുന്നതെങ്ങനെ എന്ന ഭയത്തെ മനസ്സില്‍ നിന്ന് ഇല്ലാതാക്കാനാണ് അവളാദ്യം ശ്രമിച്ചത്.......
പതിയെപ്പതിയെ അവള്‍ ജീവിതത്തെ സ്വന്തം വഴിയിലേക്കെത്തിച്ചു. വിവാഹത്തോടെ ഉപേക്ഷിക്കേണ്ടി വന്ന ചിത്രരചന അവള്‍ വീണ്ടുമാരംഭിച്ചു. ഒരു കുഞ്ഞിനെ ദത്തെടുത്തു വളര്‍ത്തി. സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് എന്തുചെയ്യാന്‍ പറ്റുമെന്നായി അടുത്ത ചിന്ത. വീല്‍ച്ചെയറില്‍ ജീവിക്കുന്നവരെക്കുറിച്ച് സമൂഹത്തിനുള്ള ധാരണ മാറ്റിയെടുക്കണമെന്ന് അവള്‍ക്ക് തോന്നി. അങ്ങനെ സ്വജീവിതത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് മറ്റുള്ളവര്‍ക്ക് വാക്കുകളിലൂടെ ധൈര്യം പകരാന്‍ മുനീബയ്ക്ക് കഴിഞ്ഞു.......
ഒമ്പതുവര്‍ഷങ്ങള്‍ക്കിപ്പുറം ലോകമറിയുന്ന മോട്ടിവേഷണല്‍ സ്പീക്കറാണ് മുനീബാ. 2015ല്‍ ബിബിസിയുടെ 'ലോകത്തെ സ്വാധീനിച്ച 100 പ്രചോദകരായ സ്ത്രീകളുടെ പട്ടിക'യിലും മുനീബ ഇടംപിടിച്ചു. 2016ല്‍ ഫോര്‍ബ്‌സ് മാസിക കണ്ടെത്തിയ മുപ്പതുവയസ്സില്‍ താഴെയുള്ള 30 പ്രചോദകവ്യക്തിത്വങ്ങളില്‍ ഒരാളായി. പാകിസ്താന്റെ ഉരുക്ക് വനിത എന്നാണ് മുനീബയെ ഇന്ന് ലോകം വിശേഷിപ്പിക്കുന്നത്. .....

ഒരു കോടി രൂപയുടെ ഷർട്ട്


ഒരു കോടി രൂപയുടെ സ്വർണക്കുപ്പായം. ലോകത്തിലെ ഏറ്റവും വില കൂടിയ സ്വർണക്കുപ്പായം എന്ന നിലയ്ക്ക് ഗിന്നസ്സ് റെക്കോർഡും ഈ ഷർട്ടിനുണ്ട്.നാല് കിലോയോളം( 4.10kg/1.30 cr)തൂക്കം വരുന്ന ഈ ഷർട്ടിന്റെ ഉടമ ഒരു ഇന്ത്യക്കാരനാണ്.മഹാരാഷ്ട്രക്കാരനും വസ്ത്രവ്യാപാരിയുമായ പങ്കജ് പരഖിനാണ് ഈ ഗിന്നസ്സ് റെക്കോർഡുള്ളത്.കൂടാതെ സ്വർണ വാച്ചും സ്വർണ മോതിരവും മാലയും മൊബൈൽ കവറുമടക്കും പത്ത് കിലോയോളം സ്വർണവും കൊണ്ടാണ് അദ്ദേഹത്തിന്റെ നടപ്പ് കൂടെ സദാസമയം അംഗരക്ഷകരും. അദ്ദേഹത്തിന്റെ നാല്പത്തഞ്ചാം വയസിൽ നാസിക്കിലെ ബഫ്ന ജ്വല്ലേഴ്സാണ് ഈ ഷർട്ട് ഡിസൈൻ ചെയ്തത്. എട്ടാം ക്ലാസുവരെ വരെ മാത്രം പഠിച്ച അദ്ദേഹം NCP അനുഭാവിയും നാസിക്കിലെ ഇയോളയിലെ ഡപ്യൂട്ടി കൗൺസിലറും കൂടിയാണ്.സാമൂഹ്യ സേവനരംഗത്തും അദ്ദേഹം മുന്നിൽ നിൽക്കുന്നു

നേത്രരോഗ വിദഗ്ധരായ ഡോക്ടർമാർ സ്നെല്ലൻ ചാർട്ട് ഉപയോഗിച്ച് എങ്ങനെയാണ് നമ്മുടെയൊക്കെ കാഴ്ച പരിശോധിക്കുന്നതറിയാമൊ?

















പൊതുവെ 6 മീറ്റർ അകലേയ്ക്ക് വരെ മാത്രമെ നമ്മുടെ കണ്ണുകൾക്ക് സാമാന്യ സൂഷ്മത പുലർത്താനാവൂ.ഇത് പരീക്ഷിക്കുവാനാണ് സ്നെല്ലെൻ ചാർട്ട് ഉപയോഗിക്കുന്നത്.നിശ്ചിത വലുപ്പമുള്ള സമചതുരങ്ങളിൽ ഒതുങ്ങും വിധം എഴുതിയിട്ടുള്ള അക്ഷരങ്ങൾ 6 മീറ്റർ അകലെയിരുന്ന് ഓരോ കണ്ണ് കൊണ്ടും നോക്കി വായിക്കാനാവുമോ എന്ന് നോക്കിയാണ് കാഴ്ച പരിശോധിക്കുന്നത്.60 മീറ്റർ അകലെയിരുന്നാലും കാണാൻ കഴിയുന്ന അക്ഷരമായിരിക്കും ഏറ്റവും മുകളിൽ. താഴത്തെ ബാക്കിയുള്ള എട്ട് വരികളിൽ യഥാക്രമം 36,24,18,9,6,5,4 മീറ്ററുകൾക്കകലെയിരുന്ന് കാണാൻ കഴിയുന്ന അക്ഷരങ്ങളായിരിക്കും. 6 മീറ്റർ അകലെയിരുന്ന് ചാർട്ടിലെ ഏഴാമത്തെ വരിയിലെ അക്ഷരങ്ങൾ വായിച്ചാൽ അവർക്ക് സാമാന്യ കാഴ്ചയുണ്ടെന്നർത്ഥം അതായത് കാഴ്ചയുടെ സ്കോർ ആറിൽ ആറ് (6/6)
സ്കോറുകളിലെ അടിയിലെ സംഖ്യ വർധിക്കും തോറും ദൂരക്കാഴ്ചയുടെ സൂഷ്മത കുറഞ്ഞു വരും. ഉദാഹരണത്തിന് സ്കോർ 6/36 ആണെങ്കിൽ 36 മീറ്റർ അകലെ നിന്നാൽ കാണുന്ന വലിയ അക്ഷരങ്ങൾ 6 മീറ്റർ അകലെ നിന്നാലെ കാണുവാൻ കഴിയുകയുള്ളൂ. കണ്ണിനുള്ളിലേക്ക് പരസ്പരം ഒരു മിനിറ്റ് ചെരിവോടെ (അതായത് ഒരു ഡിഗ്രി കോണിന്റെ അറുപതിലൊരംശം )കടന്നു വരുന്ന രണ്ട് പ്രകാശരശ്മികളെ രണ്ടായി തന്നെ തിരിച്ചറിയാനുള്ള കഴിവാണ് യഥാർത്ഥത്തിൽ നാമിവിടെ അളക്കുന്നത്.

ജഡ്ജിയെ വിറപ്പിച്ച പാമ്പുകള്‍




പോലീസ് പാമ്പുകളുമായി കോടതിയിലെത്തി. ഭയന്നുവറച്ച ജഡ്ജി 5 മിനിട്ട് കൊണ്ട് വിധിപറ ഞ്ഞു സ്ഥലം വിട്ടു..
പഞ്ചാബിലെ മണിമാജിറ കോടതിയിലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കൂടുകളി ലായി രണ്ടു പാമ്പുകളെ പഞ്ചാബ് പോലീസ് കോടതിയില്‍ ഹാജരാക്കി. കൂട തുറന്നുകണ്ട ജഡ്ജി ഞെട്ടി. രണ്ടുതലയുള്ള പാമ്പുകള്‍. പാമ്പുകളെ വനത്തില്‍ വിടാനുള്ള ഉത്തരവ് നല്‍കി അദ്ദേഹം കോടതി മുറി വിട്ടു. ആദ്യമായായിരുന്നു ജഡ്ജിക്ക് ഇങ്ങനെയൊരനുഭവം ഉണ്ടായത്.
സംഭവം വിശദമായി അറിയുമ്പോഴാണ് നമുക്കും അതിശയം തോന്നുക. ഇവ സാധാരണ പാമ്പുകളല്ല. ഈ രണ്ടു പാമ്പുകള്‍ക്കുമായി അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ കോടിയില്‍ പുറത്താണ് വില. Sand Boa ഇനത്തില്‍പ്പെട്ട അപൂര്‍വയിനം പാമ്പുകളാണ് ഇത്.
Wildlife Protection Act 1972 ലെ നാലാം വകുപ്പ് പ്രകാരം ഈ ഇനത്തില്‍പ്പെട്ട പാമ്പുകളെ പിടിക്കുന്നതും, കൈവശം വെക്കുന്നതും ,വളര്‍ത്തുന്നതും ക്രിമിനല്‍ കുറ്റമാണ്. ലോകത്തുനിന്ന് ഇല്ലാതായികൊണ്ടിരിക്കുന്ന വിഷമില്ലാത്ത സാന്റ് ബോവ ഇനം പാമ്പുകളെ സംരക്ഷിക്കാനാണ് ഈ സര്‍ക്കാര്‍ നടപടി.
Sand Boa പാമ്പുകള്‍ക്ക് രണ്ടു തലയുണ്ട്. എന്നാല്‍ യഥാര്‍തത്തില്‍ തല ഒന്നുമാത്രമേയുള്ളൂ . വാല്‍ ഭാഗം തലപോലെ തോന്നിക്കുന്നത് ശതൃക്കളില്‍ നിന്നും രക്ഷപെടാന്‍ ഇവക്കു പ്രകൃതി നല്‍കിയ ഒരു വരദാനമാണ്.
സാന്റ് ബോവ പാമ്പുകള്‍ക്ക് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ തീ വിലയാണു. അതുകൊണ്ടുതന്നെ ഇതിന്‍റെ കള്ളക്കടത്തും വ്യാപകമാണ്.ഇവയുടെ നീളം ,വണ്ണം,തൂക്കം ഇവയനുസരിച്ചാണ് വിലനിലവാരം. 500 ഗ്രാം തൂക്കമുള്ള ഒരു sand Boa പാമ്പിനു 10 ലക്ഷം രൂപാ വരെ വിലയുണ്ട്‌.ഒരു കിലോ ഭാരമുള്ള പാമ്പിനു ഒരു കോടി രൂപ വരെ വിലകിട്ടും. ഇവയെ വിദേശത്തെത്തിച്ചു കഴിഞ്ഞാല്‍ വില ഇതിലും നാലിരട്ടിയാണ്.
എന്തുകൊണ്ടാണ് ഇത്ര വില ?
ഇരുതലമൂരി എന്നും അറിയപ്പെടുന്ന വിഷമില്ലാത്ത Sand Boa പാമ്പുകള്‍ വീടുകളില്‍ സൂക്ഷിച്ചാല്‍ ഐശ്വര്യവും ,സമ്പത്തും, സമൃദ്ധിയും , പ്രശസ്തിയും ഉണ്ടാകുമെന്ന മലേഷ്യ, ചൈന, തായ്‌വാന്‍ എന്നീ നാടുകളില്‍ നിലനില്‍ക്കുന്ന വിശ്വാസത്തിന്റെ ഫലമായി ലോകമെമ്പാടുനിന്നും ഈ പാമ്പുകള്‍ക്ക് വലിയ ഡിമാണ്ട് ആണ്. ഈ രാജ്യങ്ങളില്‍ മന്ത്രവിദ്യകള്‍ക്കും Black Magic നും ഈ പാമ്പുകളെ ഉപയോഗിച്ചിരുന്നു. ചൈനയില്‍ ഇത് ചില മരുന്നുകളില്‍ ഉപയോഗിക്കുന്നു മറ്റു ചില സ്ഥലങ്ങളില്‍ ദൈവരൂപമായും കണക്കാക്കുന്നു.
Sand Boa പാമ്പുകളെ വീടുകളില്‍ സൂക്ഷിക്കുന്നത് സര്‍വ സൗഭാഗ്യമായി കണക്കാക്കുന്ന നിരവധിയാളുകള്‍ ഇന്ന് പല രാജ്യങ്ങളിലുമുണ്ട്. അതിനാല്‍ എന്ത് വിലനല്‍കാനും അവര്‍ തയ്യാറുമാണ്.
യൂറോപ്പ് ,ഗള്‍ഫ് തുടങ്ങിയ രാജ്യങ്ങളിലും ഇപ്പോള്‍ സമ്പത്തിന്റെയും , ഐശ്വര്യത്തിന്‍റെയും പ്രതീകമായി ഈ പാമ്പുകളെ കാണാന്‍ തുടങ്ങിയതോടെ ഇവയുടെ കള്ളക്കടത്ത് വ്യാപകമാകുകയും നിലനില്‍പ്പ്‌ തന്നെ അപകടത്തിലാ യിരിക്കുകയുമാണ്.
പഞ്ചാബില്‍ നിന്ന് ഗള്‍ഫിലേക്ക് പാക്കിസ്ഥാന്‍ വഴി കടത്താന്‍ ശ്രമിച്ച ഒന്നരക്കോടി രൂപ വിലവരുന്ന രണ്ടു പാമ്പുകളെയാണ് പോലീസ് റെയിഡില്‍ പിടികൂടിയതും കഴിഞ്ഞ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയതും.
രണ്ടുതലയും , അവയുടെ മാര്‍ക്കറ്റു വിലയുമാണ് ജഡ്ജിയെ ഞെട്ടിപ്പിച്ച ഘടകങ്ങള്‍. കോടതി ഉത്തരവ് പ്രകാരം രണ്ടു പാമ്പുകളെയും പോലീസ് വനത്തില്‍ വിടുകയായിരുന്നു.
കാണുക വിലയേറിയ പാമ്പുകളെ. ഒപ്പം അവരെ കടത്താന്‍ ശ്രമിച്ച വ്യക്തികളെയും