A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഇതൊക്കെ വായിച്ചു "ഊം നടന്നത് തന്നെ" ചിരിക്കുന്ന എന്ന് പറഞ്ഞു ചിരിക്കുന്ന മഹാ ബുദ്ധിമാന്മാരുടെ അറിവിലേക്കായി...


ഒരു 10-15 വർഷത്തിനകം ഡീസൽ പെട്രോൾ വാഹനങ്ങൾ എല്ലാം ചരിത്രമാകും.പണ്ട് കുതിര വണ്ടികൾ നിരത്തിൽ നിന്നും അപ്രത്യക്ഷമായതിനു തുല്യമാകും വിപ്ലവകരമായ ഈ മാറ്റം.ഒരിക്കൽ ചാർജ് ചെയ്‌താൽ ഇന്നത്തതിന്റെ എത്രയോ മടങ്ങു ശേഷിയുള്ള ഒരു പാട് ദൂരം താണ്ടുന്ന അതിശക്തമായ ബാറ്ററികളുള്ള വണ്ടികളാകും ഇനിയിറങ്ങാൻ പോകുന്നത് .ലോകമെമ്പാടുമുള്ള വാഹന നിർമാതാക്കൾ ഇതിനായുള്ള കഠിന ശ്രമത്തിലാണ് .തന്നെയുമല്ല ഇനിയുള്ള കാലം ഇന്റർനെറ്റുമായി ബന്ധിപ്പിച്ച DRIVERLESS കാറുകളുടേതാണ്.അതോടെ ഡ്രൈവർ എന്ന ജോലിയും അപ്രത്യക്ഷമാകും.റോഡരികിൽ ഇന്ന് വലിയ ഗമ കാണിച്ചു നിൽക്കുന്ന പെട്രോൾ പമ്പുകൾ പണ്ടത്തെ STD ബൂത്തുകൾ മൊബൈൽ കടയായതു പോലെ ചാർജിങ് കിയോസ്കുകൾ ആയി രൂപാന്തരപ്പെടും .ലോക രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തിയായിരുന്നു എണ്ണ ഉത്പാദക രാഷ്ട്രങ്ങൾ എണ്ണ കമ്പനികൾ എല്ലാവരും അപ്രസക്തരാകും.അമേരിക്കയൊക്കെ STRATEGIC OIL STORING FACILITY കളിൽ എടുത്തു വെച്ച എണ്ണയൊക്കെ എന്ത് ചെയ്യണം എന്നറിയാതെ അന്തം വിട്ടു നിൽപ്പാണ് .(ആ ഇറാഖികളുടെ ശാപം ആയിരിക്കും ) .അതെ ലോകം പുതിയ ഒരു കാലത്തേക്ക് ചുവടു വെക്കുകയാണ്...!!
.
ഇതൊക്കെ വായിച്ചു "ഊം നടന്നത് തന്നെ" ചിരിക്കുന്ന എന്ന് പറഞ്ഞു ചിരിക്കുന്ന മഹാ ബുദ്ധിമാന്മാരുടെ അറിവിലേക്കായി....
1) അല്ലയോ മഹാ ബുദ്ധിമാന്മാരെ നിങ്ങൾ ആരെങ്കിലും ഇന്ന് ഫിലിം പ്രോജക്ട് ചെയുന്ന സിനിമ തീയറ്ററിൽ നിന്നും സിനിമ കാണുന്നുണ്ടോ?.
2) കാസറ്റിൽ നിന്നും പാട്ടു കേൾക്കുകയോ വീഡിയോ കാണുകയോ ചെയ്യാറുണ്ടോ?.
3) നിങ്ങൾ ഒരു ഹോട്ടൽ റൂം ലാൻഡ് ലൈനിൽ
നിന്നും വിളിച്ചു ബുക്ക് ചെയ്തിട്ട് എത്ര
കാലമായി?.
4) അതൊക്കെ പോട്ടെ ഒരു 25 വര്ഷം മുമ്പ് ഞാൻ എഴുതിയ ഈ വാക്കുകൾ നിങ്ങൾ യാത്രക്കിടയിൽ സ്വന്തം മൊബൈൽ ഫോണിന്റെ സ്‌ക്രീനിൽ വായിക്കുമെന്നോ അതിനു മറുപടി നൽകുമെന്നോ നിങ്ങൾ കരുതിയിട്ടുണ്ടോ ?.
ആന്റിന തിരിച്ചു നിങ്ങൾ TV കാണാറുണ്ടോ? ദൂരദർശൻ എന്താണെന്നു നിങ്ങൾക്കറിയുമോ?..!!.ഉത്തരങ്ങൾ സ്വയം കണ്ടെത്തുക..ആശംസകൾ..!!

ഭൂമിയിലെ ഏറ്റവും വലിയ വജ്രനിക്ഷേപം സൃഷ്‌ടിച്ച ഉൽക്കാപതനം






ഭൂമിയിലേക്ക് വലിയ ഉൽക്കകൾ വന്നുപതിക്കുമ്പോൾ അവ വലിയ വിനാശമാണ് വിതയ്ക്കുന്നത് . ഏതാണ്ട് ആറുകോടി വര്ഷം മുൻപ് മെക്സിക്കൻ ഉൾക്കടലിൽ പതിച്ച വലിയ ഒരു ഉൽകയായിരുന്നുദിനോസറുകളുടെ വംശനാശത്തിന് കാരണമായത് എന്നാണ് പറയപ്പെടുന്നത് .വലിയ ഉൽക്കാ പതനങ്ങൾ ഏതാനും ദശലക്ഷം വര്ഷങ്ങളുടെ അന്തരാളത്തിൽ ഭൂമിയിൽ സംഭവിക്കാറുണ്ട് .ചെറിയ ഉൽക്കകൾ ഓരോ വർഷവും ഒന്നോ രണ്ടോ കണക്കിനും ഭൂമിയിൽ പതിക്കുന്നുണ്ട് .
ഇന്നേക്കും മൂന്നരക്കോടി വർഷങ്ങൾക്കുമുൻപ് ഇന്നത്തെ സൈബീരിയയിൽ പതിച്ച ഒരുൾക്ക ജന്മം നൽകിയത് ഭൂമിയിലെ ഏറ്റവും വലിയ വജ്രനിക്ഷേപങ്ങൾക്കായിരുന്നു . അഞ്ചു കിലോമീറ്ററിലേറെ വ്യാസമുള്ള ഒരു ലോഹസാന്ദ്രമായ ഛിന്നഗ്രഹമാണ് അന്ന് സൈബീരിയയിലെ ടാമിർ ഉപദ്വീപിൽ പതിച്ചത് (Taymyr Peninsula ). കോടിക്കണക്കിനു ഹൈഡ്രജൻ ബോംബുകളുടെ ഊർജ്ജമായിരുന്നു ഈ ഉൽക്കാപതനം പുറത്തുവിട്ടത് . അനേകം കുബിക്ക് കിലോമീറ്റെർ പാറകൾ കടുത്ത ചൂടിലും മർദത്തിലും ആവിയായി . 100 കിലോമീറ്റർ വ്യാസമുള്ള ഒരു ഇമ്പാക്റ്റ് ഗര്തവും ഈ കൂട്ടിയിടിയിലൂടെ രൂപപ്പെട്ടു . ഇപ്പോൾ ഈ ഗർത്തം "പോപിഗൈ ക്രെറ്റർ " ("Popigai Crater" ) എന്ൻ അറിയപ്പെടുന്നത് .
ഈ കോസ്മിക്ക് കൊളീഷൻ മറ്റൊരു പ്രതിഭാസവും സൃഷ്ടിച്ചു . ഈ കൂട്ടിയിടിയുടെ ഭലമായി ഗ്രാഫെയ്റിൽ നിന്നും വജ്രം രൂപപ്പെടാൻ ആവശ്യമായ മർദവും താപനിലയും സൃഷ്ടിക്കപ്പെട്ടു . വളരെയധികം ഗ്രാഫെയ്റ്റ് ഉണ്ടായിരുന്ന ഒരു പ്രദേശത്താണ് ഈ ഉൽക്കാപതനം ഉണ്ടായത് . കൂട്ടിയിടി ഉണ്ടാക്കിയ മർദത്തിലും ചൂടിലും ആ ഗ്രാഫിയ്റ്റിലെ ചെറിയൊരു ഭാഗം വജ്രക്രിസ്റ്റലുകളായി രൂപപ്പെട്ടു . ആയിരകണക്കിന് ടൺ വജ്രക്രിസ്റ്റലുകളാണ് ഈ കൂട്ടിയിടിയുടെ ഭാഗമായി രൂപപ്പെട്ടത് . ദൗർഭാഗ്യവശാൽ ക്രിസ്റ്റലുകളുടെ വലിപ്പം നന്നേ കുറവാണ് . അവ രൂപപ്പെട്ടത് താപവും മർദവും ഏറെ ഉണ്ടായിരുന്ന ഭൗമോപരിതലത്തിനു ഏതാനും കിലോമീറ്റർ താഴെയുമാണ് .
വ്യാവസായിക നിലവാരത്തിലുളള വജ്രമാണ് ഇവിടെയുള്ളത് . ഈ പ്രദേശത്തതിന്റെ ദുർഘടാവസ്ഥയാണ് ഇപ്പോൾ ഇവിടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള വജ്രഖനനത്തിനു തടസമായി നിൽക്കുന്നത് .
ഈ ഉൽക്കാപതനവും ജീവികളുടെ വലിയ ഒരു വംശനാശത്തിനും ,ഒരു ആഗോള ശൈത്യ കാലഘട്ടത്തിനും ഇടയാക്കി എന്നും കരുതപ്പെടുന്നു .എഴുപതുകളിലാണ് ഈ ഇമ്പാക്റ്റ്‌ ക്രേറ്റർ കണ്ടെത്തപ്പെട്ടത് .
===
ref
1.https://geology.com/articles/popigai-crater-diamonds/
2.https://phys.org/…/2012-09-popigai-russia-vast-untouched-di…
3.https://phys.org/…/2012-09-popigai-russia-vast-untouched-di…
==
ചിത്രങ്ങൾ : കടപ്പാട് :https://geology.com/articles/popigai-crater-diamonds/,https://en.wikipedia.org/wiki/Popigai_crater…
rishidas s

വെലോസിറാപ്റ്റർ (Velociraptor ) ഏഴുകോടി വര്ഷം മുൻപ് ജീവിച്ചിരുന്ന ഒരു ഭീകരൻ


ചെറിയ ചിറകുകളും വലിയ വാലും അനേകം പല്ലുകൾ നിറഞ്ഞ വായുമുള്ള ഒരു ദിനോസർ യുഗ ജീവിയാണ് വെലോസിറാപ്റ്റർ. പക്ഷികളുടെയും ഉരഗങ്ങളുടെയും സവിശേഷകൾ ഒരേപോലെയുണ്ടായിരുന്ന ഒരു ജീവി .വെലോസിറാപ്റ്റർ ഇന്റെ ചിറകുകൾ വളരെ ചെറുതായിരുന്നു .അതിനാൽ തന്നെ ഈ ചിറകുകൾക്ക്, 20 കിലോയോളം ഭാരവും 2 മീറ്ററിലേറെ നീളവുമുള്ള ഇവയെ പറക്കാനോ ഗ്ലൈഡ് ചെയ്യാനോ സഹായിക്കാൻ ആവില്ലായിരുന്നു .
മാംസഭോജിയായ ഒരു വേട്ടക്കാരനായിരുന്നു വെലോസിറാപ്റ്റർ .ഈ ജീവിക്ക് മണിക്കൂറിൽ 40 കിലോമീറ്ററിലേറെ വേഗതയിൽ ഓടാൻ ആകുമായിരുന്നു എന്ന ഈ ജീവിയുടെ അസ്ഥികൂടങ്ങളുടെ പഠനത്തിൽ നിന്നും വ്യക്തമായിട്ടുണ്ട് . ചെറു ദിനോസറുകളെ ഓടിച്ചു പിടിച്ചു ശാപ്പിടുന്ന ഒരു വേട്ടക്കാരൻ ആയിരുന്നിരിക്കാം ഈ വിരുതൻ . ചെറു ചിറകുകൾ വേഗമേറിയ വേട്ട ഓട്ടങ്ങളിൽ പെട്ടന്ന് ഗതിമാറ്റം വരുത്താൻ ഉപകരിച്ചിരുന്നിരിക്കാം .
ചൈനയിലെ ഗോബി മരുഭൂമിയിലും മംഗോളിയയിലുമാണ് വെലോസിറാപ്റ്ററുകളുടെ ഫോസിലുകൾ ലഭിച്ചിട്ടുളളത് . പൂർണമായ ഫോസിലുകൾ ലഭിച്ചതിലൂടെ ഈ ജീവിയുടെ ഘടന ഇപ്പോൾ വ്യക്തമായി മനസിലാക്കാനായിട്ടുണ്ട് .
==
ചിത്രം :വെലോസിറാപ്റ്റർ :ചിത്രകാരന്റെ ഭാവന  : കടപ്പാട് :https://www.dkfindout.com/…/dinosau…/dinosaurs/velociraptor/
.
ref:https://www.livescience.com/23922-velociraptor-facts.html
.

ചില നീഗൂഢ വ്യക്തികൾ..!





----------------------
അൻ്റോണിയോ ബെർക്കിൻസൺ
'ദി മാൻ ഫ്രം ടോറഡ്'
★☆★☆★☆★☆★☆★☆
വർഷം 1954 മാസം ജൂലൈ 24 ,ടോക്കിയോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ,ജീവനക്കാർ,അവരവരുടെ വിഭാഗങ്ങളിൽ ,സാധരണ പോലെ ജോലിയിലാണ്,
ചൂട് കൂടൂതലുള്ള ഒരു ദിനമാണ്,
12.30നുള്ള എയർ ഫ്രാൻസ് വിമാനം പുറപ്പെടാൻ വേണ്ടി,വഴിയൊരുക്കുന്ന തിരക്കിലാണ്,ചില എയർപോർട്ട് ജീവനക്കാർ
ഇമിഗ്രേഷൻ വിഭാഗത്തിൽ ,പാസ്പോർട്ടുകൾ ,വെരിഫൈ നടന്നുകൊണ്ടിരിക്കുന്നു,പതിവിലും വീപരിതമായി ആളുകളുടെ തിരക്ക് അന്ന് കുറവായിരുന്നു,ആളുകളുടെ മുഖത്ത് നോക്കാതെ പാസ്പോർട്ടിലേക്ക് ,സ്റ്റാമ്പ് പതിക്കുകയാണ് ഇമിഗ്രേഷൻ ജീവനക്കാരൻ,പെട്ടെന്നാണ് തൻ്റടുക്കൽ നീട്ടീയ ഒരു പാസ്പോർട്ടിലെ രാജ്യത്തിൻ്റെ പേര് അയാളുടെ കണ്ണിലുടക്കിയത്,
'ടോറഡ്'ഉടൻ തന്നെ ആ പാസ്പോർട്ട് കൊടുത്ത ആളെ അയാൾ ഒന്നു മുഖമുയർത്തി നോക്കി,
'' സർ എവിടെയാണ് ഈ രാജ്യം''
ജീവനക്കാരൻ്റെ ചോദ്യത്തിന് മുന്നിൽ,
യൂറോപ്യൻ ശൈലിയിലുള്ള ഉടകളണിഞ്ഞ അയാൾ
''എന്താണ് ഇതിന് മുൻപ് താങ്കൾ ഈ രാജ്യത്തിൻ്റെ പേര് കേട്ടിട്ടില്ലേ..?''
''ഇല്ല''
''താങ്കൾ ആ രാജ്യത്തെ പൗരനാണോ?''
''അതെ''
''സോറി സർ താങ്കളുടെ പാസ്പോർട്ടിന് എമീഗ്രേഷൻ നൽകുന്നതിൽ എനിക്ക് ബുദ്ധിമുട്ടുണ്ട് താങ്കൾ അല്പം കാത്തിരിക്കു എൻ്റെ ചീഫ് ഒാഫീസർസുമായി ഞാൻ ഒന്ന് സംസാരിക്കട്ടെ അതുവരെ താങ്കൾ ക്ഷമിക്കുക ''.
''മൂന്ന് പ്രാവശ്യവും ഞാനിവിടെ നിന്ന് എൻ്റെ രാജ്യത്തേക്ക് പോയിട്ടുണ്ടല്ലോ പിന്നെ ഇപ്പോൾ എന്താണ് നിങ്ങൾ ഇമിഗ്രേഷൻ നൽകാത്തത്''?
അൻ്റോണിയോ അൽപ്പം നീരസം കലർന്ന ശബ്ദത്തിൽ ചോദിച്ചു
അയാൾക്ക് മറുപടി നൽകാൻ നിൽക്കാതെ,ഇമിഗ്രേഷൻ ജീവനക്കാരൻ തൻ്റെ ചീഫീൻ്റെ ഒാഫീസ് റൂം ലക്ഷ്യമാക്കി നടന്നു..!
റൂമീലേക്ക് പോയ അയാളും ചീഫും റൂമീന് വെളിയിൽ വന്നു ,പാസ്പോർട്ടിലേക്ക് തന്നെ നോക്കി എന്തോ സംസാരിക്കുന്നത് ദൂരെ ഇരുന്ന് കൊണ്ട് തന്നെഅൻ്റോണിയോ കാണുന്നുണ്ട്..
ചീഫ് തൻ്റെ വാക്കിടോക്കിയിൽ കൂടീ മറ്റു രണ്ട് ഇമിഗ്രേഷൻ ഒാഫീസർമാരെ കൂടീ വിളിച്ച് വരുത്തി..
അതിൽ ഒരാളോട് ,അൻ്റോണിയോയെ ഒാഫീസീലേക്ക് വിളിപ്പിച്ചു.
ഹസ്തദാനത്തിനു ശേഷം ,
ചീഫ് അയാളെ റൂമീനുള്ളിലേക്ക് കൊണ്ടുപോയി
''സർ താങ്കളുടെ പാസ്പോർട്ട് വ്യാജനോ,മറ്റോ ആണന്നാണ് ഞങ്ങൾക്ക് തോന്നുന്നത്,ഞങ്ങളുടെ ലിസ്റ്റിൽ താങ്കളുടെ രാജ്യത്തിൻ്റെ പേര് കാണാൻ കഴിയുന്നില്ല,''
''ദയവായി താങ്കളുടെ ടിക്കറ്റതരാമോ.''
''പാസ്പോർട്ട് പരിശോധിക്കലാണ് നിങ്ങളുടെ ജോലി ടിക്കറ്റ് പരിശോധന താങ്കളുടെ ജോലിയല്ല അൻ്റോണിയോ അൽപ്പം ക്ഷുഭിതനായി തന്നെ പറഞ്ഞു..!''
''ഒാക്കെ താങ്കൾ എന്താവശ്യത്തിനാണ് ജപ്പാനിൽ വന്നിരിക്കുന്നത്‌
എന്ന് പറയാമോ?''
ജപ്പാനിലേ ഒരുകമ്പനിയിൽ പർച്ചേസിങ്ങനായി വന്നതാണ് ടോറഡ്മാൻ ഒാഫീസർക്ക് മറുപടി നൽകി..
''ദയവായി ക്ഷമിക്കുക താങ്കൾക്ക് ഇന്ന് സ്വദേശത്തേക്ക് മടങ്ങുവാൻ കഴിയില്ല,താങ്കളുടെ പാസ്പോർട്ട് ഞങ്ങൾക്ക് സൂക്ഷമ പരിശോധന നടത്തേണ്ടതുണ്ട്.
അത് കൊണ്ട് താങ്കൾ ഇന്ന് ഞങ്ങൾ നൽകുന്ന റൂമിൽ വിശ്രമിക്കുക,താങ്കളിൽ നിന്നും അതിനുള്ള തുക ഞങ്ങൾ ഈടാക്കുകയില്ല..
ദയവായി സഹകരിക്കുക..''
അൻ്റോണിയോ സമ്മതം എന്ന മട്ടിൽ അവിടെയുള്ള മറ്റ് രണ്ട് ഒാഫീസർമാരോടൊപ്പം പോകാൻ ഇറങ്ങി,
സർ താങ്കളുടെ രാജ്യം ഈ മാപ്പിൽ എവിടെയാണന്ന് കാണിക്കാമോ ,
ഭിത്തിയിൽ തൂക്കിയിരിക്കുന്ന ,വേൾഡ് മാപ്പിലേക്ക് ചൂണ്ടി അൻ്റോണിയോടായി ചീഫ് ചോദിച്ചു,
ഒട്ടും അമാന്തിക്കാതെ തന്നെ അയാൾ ,ഫ്രാൻസിൻ്റെയും,സ്പെയിനിൻ്റെയും അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഒരു സ്ഥലത്തെ മേശപ്പുറത്ത് ഇരുന്ന ഒരു മാർക്കറുകൊണ്ട് വൃത്തം വരച്ചിട്ടു..!
അയാൾ പോയതിനു ശേഷം ചീഫ് വൃത്തത്തിനുള്ള സ്ഥലം നോക്കി 'അൻഡോറ' എന്ന സ്ഥലനാമമല്ലാതെ അയാൾക്ക് അവിടെ ഒന്നും കാണാൻ കഴിഞ്ഞില്ല...!
പീന്നീട് പാസ്പോർട്ട് സസൂക്ഷ്മം പരിശോധിച്ചു.
മുൻപ് ജപ്പാൻ കൂടാതെ വേറെ രണ്ട് രാജ്യങ്ങളിൽ പോയതായുള്ള വിവരം ചീഫ് ഒാഫീസർക്ക് അതിൽനിന്നും ലഭിച്ചു..
തീയതികളും,പാസ്പോർട്ടിൻ്റെ കാലാവധിയും പരിശോധിച്ച ചീഫ് ഒന്ന് ഞെട്ടി .എല്ലാം യാത്രകളും നിലവിലെ വർഷങ്ങളെക്കാളും ച വർഷങ്ങൾ കഴിഞ്ഞ് പോയതും, ഇനി വരാനുള്ള വർഷങ്ങളുമാണന്ന് പാസ്പോർട്ടിൽ നിന്നും തിരിച്ചറിഞ്ഞു. കൂടാതെ അൻ്റോണിയോ പറഞ്ഞ കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ ആ പേരിൽ ഉള്ള ആളെ അറിയുകയില്ലെന്നും അവർ പറഞ്ഞു.
ഉടൻ തന്നെ ഫോണിൽകൂടീ വിളിച്ചു വരുത്തിയ പൊലീസ് ഒാഫീസർമാരൊടപ്പം അയാൾ അൻ്റോണിയയെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിലേക്ക് പാഞ്ഞു,കൂടാതെ അൻ്റോണിയൊടൊപ്പം പോയ ഒാഫീസർമാരോട് ,അവിടെ കാവൽനിൽക്കാനും അൻ്റോണിയോയെ റൂമീലേക്ക് പുറത്തേക്ക് ഇറങ്ങാതെ ശ്രദ്ധിക്കാനും നിർദ്ദേശം നൽകി..
പൊലീസിനൊടൊപ്പം ,ആ ഹോട്ടലിൻ്റെ ഏഴാം നിലയിലുള്ള റൂമീലേക്ക് ചെന്ന ചീഫ് ,ഒരു ക്യാമറ മൂലം നീരീക്ഷിക്കാൻ ഹോട്ടൽ മാനേജ്മെൻ്റിൻ്റെ സഹായം തേടി..
അൻ്റോണിയോയുടെ ഒരോ ചലനങ്ങളും ചീഫ് സസൂക്ഷമം അവിടെ തയ്യാറാക്കീയ ടീവിയിൽകൂടീ സസൂക്ഷ്മം ശ്രദ്ധയോടെ നോക്കിയിരുന്നു..!
രാത്രി ഭക്ഷണം അവശ്യപ്പെട്ട അൻറോണിയോയ്ക്ക് അത് അവർ നൽകി, കഴിച്ചതിനു ശേഷം ഒരു സിഗററ്റ് എടുത്ത് വലിച്ച് കൊണ്ട് ,റൂമീൽ ഉലാത്തുന്ന അയാൾ അക്ഷമനാണന്ന് ചീഫ് മനസ്സിലാക്കി..!
കുറച്ച് സമയത്തിന് ശേഷം റൂമീലെ ലൈറ്റുകൾ ഒാഫ് ചെയ്ത് കിടന്നുറങ്ങിയതിനാൽ ,ചീഫും നീരീക്ഷണം മതിയാക്കി വിശ്രമിച്ചു.
രാവിലെ അൻ്റോണിയോയെ വിളിക്കാൻ റൂമീന് പുറത്ത് കാവൽ നിന്ന ഒാഫീസർമാരോട് ചീഫ് ആവശ്യപ്പെട്ടു..
റൂം തുറന്ന അവർക്ക് പക്ഷെ അൻ്റോണിയോയെ അവിടെ എങ്ങും കാണാൻ കഴിഞ്ഞില്ല ,റൂം മൂഴുവൻ അരിച്ച് പെറുക്കിയ അവർക്ക് അൻ്റോണിയോയുടെ ഒരു ബാഗ് മാത്രമാണ് ലഭിച്ചത്
റൂം പരിശോധനയിൽ,ഗ്ലാസ് വിൻ്ഡോകൾ ,വഴിയോ മറ്റോ രക്ഷപെടാനുള്ള സാധ്യത തീരെ കുറവാണന്ന് ,ചീഫ് മനസ്സിലാക്കി,പോലീസീൻ്റെ സഹായത്തോടെ ,ഡോഗ് സ്ക്വാഡിൻ്റെ,സഹായം തേടിയെങ്കിലും,നായ അൻ്റോണിയോ പുതച്ച ബ്ളാങ്കറ്റിൽ നോക്കിമാത്രം കുരച്ച് കൊണ്ട് റൂമീനുള്ളിൽ തന്നെ കിടന്ന് വട്ടം കറങ്ങുകയായിരുന്നു..!
നിരാശയോടെ ബാഗ് പരിശോധിച്ച ചീഫ് പല രാജ്യങ്ങളിലെ കറൻസികളും,ഫ്രഞ്ച്,ജപ്പാൻ ,സ്പാനിഷ് ,ഇംഗ്ലീഷ് ഭാഷകളിലെഴുതിയ ചില കുറിപ്പുകളും മാത്രമാണ് ലഭിച്ചത്..!
അതിൽനിന്നും ഒന്നിൽകൂടൂതൽ ഭാഷകൾ അയാൾക്ക് സ്വയത്തമാണന്ന് ചീഫ് മനസ്സിലാക്കി..!
ക്യാമറ ഫൂട്ടേജുകളിൽ അർദ്ധരാത്രി പുതപ്പിനുള്ളിൽ ശക്തമായ ഒരു വെളിച്ചം വന്നതിനു ശേഷം നിമിഷ നേരം കൊണ്ട് അവിടം ഇരുട്ടാകുന്നതും ചീഫ് കണ്ടു.
കുറെയെറെ, തിരച്ചിലുകളും,വീശദീകരണങ്ങളും ഈ സംഭവത്തിന് ശേഷം പിന്നീട് നടന്നുവെങ്കിലം ഒന്നിനും ഉത്തരം കിട്ടാത്തതിനാൽ എയർട്ട് പോർട്ട് ഇമിഗ്രേഷൻ ഒാഫീസും,പൊലീസും ,ഫയലുകൾ മടക്കി,!
ഇന്നും ചുരുളഴിയാത്ത ഒരു രഹസ്യമായി 'ദി മാൻ ഫ്രം ടോറഡ്' നിലകൊള്ളുന്നു..!
കുറെക്കാലത്തിനു ശേഷം വിരമിച്ച ആ ചീഫ് ഒാഫീസർ തൻ്റെ സുഹൃത്തും,പാരലൽ വേൾഡിനെ കുറിച്ച് പഠനം നടത്തുന്ന ഒരു ഗവേഷകനുമായ, പോൾബെഗ് എന്ന ആളോടായി ഇതിനെ കുറിച്ചാരാഞ്ഞു.
ഈ വിവരങ്ങൾ ബെഗ് തൻ്റെ പുതിയ നീരീക്ഷണ പഠന പുസ്തകത്തിൽ
'മിസ്ട്രി ആൻഡ് ബിസയർ പീപ്പീൾ എന്ന പേരിൾ എഴുതി വെച്ചു.
1981ലാണ് പീന്നീട് ഈ സംഭവങ്ങൾ പുറത്തറിയുന്നത്.
അതിനു ശേഷം പലരും രണ്ട് ചേരിയിൽ നിന്നുകൊണ്ട്, വീശദീകരണങ്ങളുമായി ഇന്നും തർക്കത്തിലേർപ്പെടുന്നുണ്ട്.
ഒരു പക്ഷെ അൻ്റോണിയോ ഒരു ടൈം ട്രാവലറർ ആയിരുന്നോ?,നമ്മുടെ ലോകത്തിന് സമാനമായി മറ്റൊരു പാരലൽ വേൾഡുണ്ടോ?
വീശദീകരണങ്ങൾ ശാസ്ത്രലോകം തന്നെ നൽകുമെന്ന് വിശ്വസിക്കാം..!
(End)
(ഈ സംഭവത്തെ അടിസ്ഥാനപ്പെടുത്തി 2015ൽ ഒരു ചിത്രവും ഇറങ്ങിയിട്ടുണ്ട്,സേത്ത് ലൂക്കീൻ്റെ രചനയിൽ,നിക്ക് ക്രീസ്ടെഡിൻ സംവിധാനം ചെയ്ത 'ദി മാൻ ഫ്രം ടോറഡ്' എന്നാണ് ആ ചിത്രത്തിൻ്റെ പേര്)
By
Farriz Farry
അടുത്ത ഭാഗം
''തീ ഭക്ഷിക്കും റാണി'

പറയിപെറ്റസന്തതി നാറാണത് ഭ്രാന്തൻ






വരരുചിയുടെ ഒൻപതാമത്തെ മകൻ ആണ് നാറാണത് ഭ്രാന്തൻ. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ, തച്ചനാട്ടുകര പഞ്ചായത്തിൽപ്പെട്ട ഒരു ഗ്രാമമായ ചെത്തല്ലുരിൽ ഉള്ള ആമയൂർ മനക്കാർ എടുത്തു വളർത്തിയ കുട്ടി ആണ് നാറാണത് ഭ്രാന്തൻ. ആമയൂർ മന എന്ന് കൂടാതെ നാരായണ മംഗലത് എന്നും പേര് ഉണ്ടായിരുന്നു ഈ മനക്കു അത് പറഞ്ഞു പറഞ്ഞു നാറാണത്ത് മന എന്ന് ആയി അവിടെ ഉള്ള പ്രാന്തൻ ആയ ചെറുപ്പക്കാരൻ നാറാണത് ഭ്രാന്തൻ ആയി
ബ്രാഹ്മണ കുടുംബം എടുത്തു വളർത്തിയ അദ്ദേഹത്തെ അവർ വാത്സല്യ പൂർവ്വം ഉണ്ണി എന്ന് വിളിച്ചു. ചെറുപ്പത്തിൽ തന്നെ തൊട്ടു കുടയമ എന്നിവയെ പുച്ഛം ആയി കണ്ടിരുന്നു താഴ്ന്ന ജാതി കുട്ടികളുടെ കൂടെ കൂടുക പുലയ കുട്ടികളുടെ കൂടെ മീൻ പിടിക്കാൻ പോവുക എന്നത് നമ്പൂതിരിമാരെ ദേഷ്യം പിടിപ്പിച്ചിരുന്നു
തുടർന്നു പഠനത്തിന് ആയി അദ്ദേഹത്തെ തിരുവേഗപ്പുറ ഇല്ലത്തേക് അയച്ചു എന്നാൽ അവിടെയും സ്ഥിതി വെത്യാസം ആയിരുന്നില്ല വിദ്യ പെട്ടന്ന് അഭ്യസിച്ചു എടുക്കുന്നു എങ്കിലും അദ്ദേഹത്തിന്റെ പ്രവർത്തികൾ നമ്പൂതിരി സമൂഹത്തിൽ വല്ലിയ പ്രശ്നം ഉണ്ടാക്കി. ആചാര അനുഷ്ടാനങ്ങൾ തെറ്റിച്ച അദ്ദേഹത്തെ ബ്രാഹ്മണ സമുദായങ്ങൾ ഇളയത് ആയി പ്രഘ്യാപിച്ചു അതായത് ബ്രാഹ്മണ സഭയിലോ ജാതിയിലോ അദ്ദേഹം ഇനി ഇല്ല എന്ന് അർത്ഥം താഴ്ന്ന ജാതി ആയി മുദ്ര കുത്തുക. വായ്മൊഴി വഴി നാറാണത് ഉണ്ണി ഇളയത് ആണെന്ന് അറിയിക്കുകയും എവിടെയും പ്രവേശനം നൽകാത്ത അവസ്ഥയും ഉണ്ടാക്കി
തുടർന്നു തിരുവേഗപ്പുറ പഞ്ചായത്തിൽ കൈപ്പുറം അടുത്ത് പ്രാന്ത ചലം എന്ന ഒറ്റക്കൽ വല്ലിയ പറ കുന്നിൽ താമസം ആക്കി. രാവിലെ മുതൽ അതിനു മുകളിലേക്കു പാറ ഉരുട്ടി കയറ്റി അത് തള്ളി താഴേക്കു ഇടുന്നത് പ്രധാന പരിപാടി ആയി ഇത് കാരണം നാറാണത് ഉണ്ണി എന്നത് നാറാണത് ഭ്രാന്തൻ എന്ന് മാറി. നാട് നീളെ അലഞ്ഞു തിരിഞ്ഞു നടന്നു രാത്രി എത്തിയ സ്ഥലത്തു ഭക്ഷണം വെച് കഴിച്ചു ജീവിതം നീക്കി. നാട് നീളെ അലഞ്ഞു തിരിഞ്ഞു വീണ്ടും പ്രാന്ത ചലത്തിൽ എത്തുകയും കുറച്ചു ദിവസം അവിടെ കൂടുകയും ചെയ്തിരുന്നു.
ആളുകൾ ചോദിക്കുന്നതിന് വെത്യസ്തമായ രീതിയിൽ ഉത്തരങ്ങൾ നൽകിയിരുന്നത് ആളുകളിൽ പ്രാന്തൻ എന്ന പേരിന് കൂടുതൽ സ്ഥാനം നൽകി. ഒരു ദിവസം പ്രാന്ത ചലത്തിൽ വിശ്രമിക്കുമ്പോൾ ദുരെ നടുവട്ടം അടുത്ത് രായിര നെല്ലൂർ മലയിൽ ഒരു വെളിച്ചം കണ്ടു അത് അനേഷിച്ചു അങ്ങോട്ട്‌ പോവുകയും അത് ദേവി ദർശനം ആണെന്ന് മനസിലാക്കി അദ്ദേഹം അവിടെ ഒരു ക്ഷേത്രം നിർമിച്ചു ദുർഗ ദേവിയും തോഴികളും പ്രാന്തനെ കണ്ടു ഭൂമിയിൽ താഴ്ന്ന പോയി എന്നും അവിടം ക്ഷേത്രം നിർമിച്ചു ഇന്നും അവിടെ പോയാൽ ആ കാലടികൾ കാണാം ഏതു സമയവും വെള്ളം നിറഞ്ഞു നിൽക്കുന്ന അതിൽ നിന്നും വെള്ളം എടുത്തു ആണ് ഇപ്പോഴും ക്ഷേത്രത്തിൽ പൂജയും മറ്റു സംഭവങ്ങളും ചെയുന്നത്
ക്ഷേത്രം നിർമിച്ചു തിരികെ വന്ന പ്രാന്തൻ പ്രാന്ത ചലത്തിൽ തന്നെ കഴിഞ്ഞു. ഉറക്കെ ഉള്ള അട്ടഹാസം സമൂഹത്തിൽ ഉയർന്ന നിലയിൽ ഉള്ളവരെ കളിയാകുക എന്നത് ആളുകൾക്ക് സഹിക്കാവുന്നതിലും അപ്പുറം ആയി ആളുകൾ കൂട്ടം ചേർന്നു പ്രാന്ത ചലത്തിൽ ഉള്ള കാഞ്ഞിര മരത്തിൽ അദ്ദേഹത്തെ ചങ്ങല ഉപയോഗിച്ച് ബന്ധിച്ചു.ആ ചങ്ങലയിൽ കിടന്നു പ്രാണൻ വെടിഞ്ഞു
പ്രാന്തൻ എന്ന് മുദ്ര കുത്തി എങ്കിലും ജ്ഞാനി ആയിരുന്നു അദ്ദേഹം. ജ്യോതിശാസ്ത്രത്തിൽ ഉള്ള പരഹിതകരണം രചിച്ചത് ഇദ്ദേഹം ആണ്.അദ്ദേഹം താമസിച്ചിരുന്ന കൈപ്പുറം അടുത്ത് ഉള്ള പ്രാന്തചലത്തിൽ അദ്ദേഹം ഉണ്ടാക്കിയ ഗുഹ കിണറുകൾ ഇപ്പോഴും ഉണ്ട്. നുണ കഥകൾ ആണെന്ന് പരിഷ്‌കൃത ലോകം പറയുമ്പോഴും ഇന്നും മരിക്കാത്ത ചരിത്ര സൃഷ്ടികൾ നൽകി പ്രാന്തൻ ജീവിക്കുന്നു
Nb ഫസ്റ്റ് ചിത്രം നടുവട്ടം രായിര നെല്ലൂർ മലയിൽ ഉള്ള പ്രതിമ ആണ് ബാക്കി ചിത്രങ്ങൾ പ്രാന്ത ചലത്തിൽ അദ്ദേഹത്തെ കെട്ടിയിട്ട കാഞ്ഞിര മരവും അദ്ദേഹം താമസിക്കാൻ ഉണ്ടാക്കിയ ഗുഹയും കാണാം

ഹീലിയം -3 , ഭാവിയിലെ ആണവ ഇന്ധനം -ഇപ്പോൾ നടക്കുന്ന ചാന്ദ്ര ദൗത്യങ്ങളുടെ ഒരു പ്രധാന ദീർഘകാല ലക്‌ഷ്യം

ഹീലിയം -3 , ഭാവിയിലെ ആണവ ഇന്ധനം -ഇപ്പോൾ നടക്കുന്ന ചാന്ദ്ര ദൗത്യങ്ങളുടെ ഒരു പ്രധാന ദീർഘകാല ലക്‌ഷ്യം
ഇപ്പോൾ നടക്കുന്ന ചാന്ദ്ര പര്യവേക്ഷണങ്ങളുടെ ഒരു ഉദ്ദേശം ചന്ദ്രോപരിതലത്തിൽ ധാരാളമായുള്ള ഹീലിയം -3 നിക്ഷേപങ്ങളെ കണ്ടെത്താനും അവയെ ഖനനം ചെയ്യാനുള്ള മാർഗങ്ങൾ ആരായുകയും കൂടിയാണ് .

ഹീലിയം വാതകത്തിന്റെ ദുര്ലഭമായ ഒരു ഐസോട്ടോപ്പാണ് ഹീലിയം -3 . ഭൂമിയിൽ ഹീലിയം -3 വളരെ വിരളമാണ് . ഭൂമിയിൽ ഉള്ള വളരെ കുറഞ്ഞ അളവിലുള്ള ഹീലിയം -3 ആറ്റങ്ങളെല്ലാം തെർമോ ന്യൂക്ലെയർ ആണവ പരീക്ഷണങ്ങളിൽ സൃഷ്ടിക്കപ്പെട്ടതാണ് .

ഇപ്പോൾ ഭൂമിയിൽ നിർമിക്കപ്പെടുന്ന വളരെ കുറഞ്ഞ അളവിലുള്ള ഹീലിയം -3 ഹൈഡ്രെജന്റെ റേഡിയോ ആക്റ്റീവ് ഐസോട്ടോപ്പായ ട്രിഷ്യത്തിന്റെ റേഡിയോ ആക്റ്റീവ് ഡീക്കെ യില്നിന്നുമാണ് നിർമ്മിക്കപ്പെടുന്നത് . ഓരോ വർഷവും ഏതാനും ഗ്രാം ഹീലിയം -3 മാത്രമേ ഇങ്ങനെ നിര്മിക്കപ്പെടുന്നുളൂ .

പല പ്രത്യേകതകളും ഉള്ള ഒരൈസോട്ടോപ്പാണ് ഹീലിയം -3 . 2 പ്രോട്ടോണും ഒരു ന്യൂട്രോണുമുള്ള ഹീലിയം -3 റേഡിയോ ആക്റ്റീവ് അല്ല . ഭൂമിയിൽ കുറവാണെങ്കിലും ചന്ദ്ര ഉപരിതലത്തിൽ സൗരവാതങ്ങൾ ധാരാളം ഹീലിയം -3 നിക്ഷേപിച്ചിട്ടുണ്ടെന്നാണ് കണക്കുകൂട്ടപ്പെടുന്നത് .ഭൂമിയുടെ മാഗ്നെറ്റിക്ക് ഫീൽഡ് സൗരവാതങ്ങളെ ഭൂമിയെ സ്പർശിക്കാൻ അനുവദിക്കാതെ ഡിഫ്‌ളെക്റ്റ് ചെയ്യുകയാണ് ചെയുന്നത് . ചന്ദ്രന് കാന്തവലയം ഇല്ല അതിനാൽ സൗരവാതങ്ങൾ ചന്ദ്ര ഉപരിതലത്തെ സ്പർശിക്കുകയും ഹീലിയം -3 ഉൾപ്പെടെയുള്ള ചില ആറ്റങ്ങളെ ചന്ദ്ര ഉപരിതലത്തിൽ നിക്ഷേപിക്കുകയും ചെയുന്നു .

ആണവ ഫ്യൂഷൻ നടത്താൻ ഏറ്റവും എളുപ്പമുള്ള ഒരു ന്യൂക്ലിയസ് ആണ് ഹീലിയം -3 യിന്റെത് . റേഡിയോ ആക്റ്റീവ് അല്ലത്ത ഒരു വസ്തു ആണവ ഇന്ധനം ആയി ഉപയോഗിക്കുന്നത് സുരക്ഷയുടെ കോണിൽ വളരെ മെച്ചമേറിയതാണ് .ഹീലിയം -3 യുടെ ഫ്യൂഷൻ ന്യൂട്രോണുകളെ വിടുവിക്കുന്നുമില്ല ,ഫ്യൂഷന്റെ ഫലമായുണ്ടാകുന്ന ഹീലിയം -4 ഉം റേഡിയോ ആക്റ്റീവ് അല്ല . ചുരുക്കി പറഞ്ഞാൽ തികച്ചും ക്ളീൻ ആയ ഫ്യൂഷൻ ആണ് ഹീലിയം -3 യിന്റെത് . ഒരു ആണവ മാലിന്യവും ഉല്പാദിപ്പിക്കാത്ത ന്യൂക്ലിയർ ഫ്യൂൽ ആണ് ഹീലിയം -3 .

ഭാവിയിൽ ക്‌ളീൻ ആയ ആണവ ഊർജ്ജം ഉത്പാദിപ്പിക്കാനുള്ള ഒരു വഴിയാണ് ഹീലിയം -3 മാനവരാശിക്ക് മുന്നിൽ തുറന്നിടുന്നത് . ഫ്രാൻസിൽ നിർമിച്ചുകൊണ്ടിരിക്കുന്ന ITER വിജയിക്കുകയും . ആദ്യ പ്രായോഗിക ഫ്യൂഷൻ റീയാക്റ്ററായ DEMO 2050 ഓടെ നിലവിൽ വരികയും ചെയുമ്പോഴാവും ഹീലിയം -3 ക്ക് വ്യാവസായിക ഡിമാൻഡ് ഉണ്ടാവാൻ പോവുക . ഭൂമിയിൽ ഇല്ലാത്തതിനാൽ ഹീലിയം -3 ചന്ദ്രനിൽ നിന്നും കൊണ്ടുവരേണ്ടിവരും . പ്രചരിപ്പിക്കപ്പെടുന്നതുപോലെ അടുത്ത 10 വർഷത്തിനുള്ളിൽ ഒന്നും അതിനു സാധ്യത ഇല്ല . മിക്കവാറും 2060 -2070 കാലഘട്ടത്തിൽ ചന്ദ്രനിൽ നിന്നും ഭൂമിയിലേക്കുള്ള ഹീലിയം -3 യുടെ ''ലോഡുകൾ '' എത്തിത്തുടങ്ങും .

ഇപ്പോൾ നടക്കുന്നത് ഭാവിയെ മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു മത്സരമാണ് . ഇതിൽ വിജയിക്കുന്നവർ അടുത്ത നൂറ്റാണ്ടിലെ ഊർജ്ജ സൂപ്പർ പവറുകളായി മാറും . അതിനാൽ തന്നെ ഇപ്പോൾ നടത്തുന്ന ഓരോ ചാന്ദ്ര ദൗത്യവും ഭാവിയിലേക്കുള്ള കനത്ത മുതൽ മുടക്കുകളാണ് . ഇപ്പോൾ മുടക്കുന്ന ഓരോ രൂപയും പല മടങ്ങുകളായി ഭാവിയിൽ തിരിച്ചു പിടിക്കാനാവും . ഭാവിയെ മുൻകൂട്ടി കാണാൻ ശ്രമിക്കുന്നവരോടൊപ്പമാണ് ചരിത്രം ഇപ്പോഴും നിലകൊണ്ടിട്ടുള്ളത് .

===

author :rishidas s


മൃതദേഹം ചലിക്കുന്നതായി കണ്ടാല്‍ പേടിക്കേണ്ട; കാരണം ഇതാണ്


മൃതദേഹം ചലിക്കുന്നതായി കണ്ടാല്‍ പേടിക്കേണ്ട; കാരണം ഇതാണ്
മൃതദേഹം ചലിക്കുന്നതായി കണ്ടാല്‍ പേടിക്കേണ്ട; കാരണം ഇതാണ്
മരണശേഷം ഒരുവര്‍ഷംവരെ മനുഷ്യശരീരം ചലിക്കുമെന്ന കണ്ടെത്തലുമായി ശാസ്ത്രലോകം. പലപ്പോഴും മോര്‍ച്ചറിയില്‍ കിടത്തിയ മൃതദേഹം ചലിക്കുന്നതായി രണ്ട് പലരും പേടിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ ആശങ്ക വേണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്.

മരിച്ചുകഴിഞ്ഞ് ഒരു വര്‍ഷം വരെ മനുഷ്യശരീരം ചലിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. മരണത്തിനുശേഷം ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഓസ്‌ട്രേലിയയിലെ ടാഫോണോമിക് എക്‌സ്പിരിമെന്റല്‍ റിസര്‍ച്ചിലെ ഗവേഷകയായ അലിസണ്‍ വില്‍സണും സഹപ്രവര്‍ത്തകരുമാണ് ഈ പഠനം നടത്തിയത്.

പതിനേഴ് മാസത്തോളം ഒരു മൃതദേഹത്തിന്റെ ചലനം നിരീക്ഷിച്ചാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. ഈ ചലനങ്ങള്‍ ശരീരം അഴുകുന്നതുമൂലം പേശികള്‍ക്കും സന്ധികള്‍ക്കുമെല്ലാം നാശമുണ്ടാകുന്നതിനാലാണെന്നാണ് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. മൃതദേഹത്തിന്റെ ചലനം നിരീക്ഷിക്കുന്നതിനായി ഒട്ടേറെ ടൈം ലാപ്‌സ് ക്യാമറകളും ഗവേഷകര്‍ ഉപയോഗിച്ചിട്ടുണ്ട്.

ഫൊറന്‍സിക് സയന്‍സ് ഇന്റര്‍നാഷണല്‍: സൈനര്‍ജി എന്ന ശാസ്ത്രജേണലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. ഈ നിര്‍ണായകമായ കണ്ടെത്തല്‍ പോലീസിനെയും കുറ്റാന്വേഷകരെയുമൊക്കെ കുഴക്കുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുമെന്ന് ഗവേഷകര്‍ പറയുന്നു.അജ്ഞാതമൃതദേഹങ്ങള്‍ തിരിച്ചറിയാനും മരിച്ച സമയം കണക്കാക്കാനുമൊക്കെ ഇത് സഹായിക്കുമെന്നാണ് ഗവേഷകരുടെ പക്ഷം

ഫോട്ടോഗ്രാഫി പഠിപ്പിക്കാൻ പറ്റില്ലടാ പക്ഷെ പഠിക്കാൻ പറ്റും


ഫോട്ടോഗ്രാഫി പഠിപ്പിക്കാൻ പറ്റില്ലടാ പക്ഷെ പഠിക്കാൻ പറ്റും എന്ന് മഹേഷിന്റെ പ്രതികാരത്തിൽ പറഞ്ഞ് ഡയലോഗ് പലരും വലിയ സംഭവം പോലെ ഏറ്റെടുത്തു പറയുന്നു...
വെറും മണ്ടത്തരം ആണ് ആ ഡയലോഗ്.. 😁

പ്രശസ്ത ഫോട്ടോഗ്രാഫർമാർ എല്ലാവരും തന്നെ ഏതെങ്കിലും ഒരു മികച്ച സ്ഥാപനത്തിൽ പഠിച്ചവരാണ്..😁😁
ഫോട്ടോ എടുത്ത ശേഷം കമ്പ്യൂട്ടറിൽ, അല്ലെങ്കിൽ ആപ്പ് വഴി കളർ ഗ്രേഡിംഗ് ചെയ്ത്, വെളുപ്പിച്ചും കറുപ്പിച്ചും കാണിക്കുന്നതല്ല റിയൽ ഫോട്ടോഗ്രഫി... 😁
ക്യാമറ കൊണ്ട് കമ്പ്യൂട്ടർ സഹായം ഇല്ലാതെ തന്നെ നല്ല അടിപൊളി ഫോട്ടോകൾ, വിഡിയോകൾ
നിങ്ങൾക്കും കുറച്ചു ദിവസം കൊണ്ട് പഠിച്ചെടുക്കാൻ സാധിക്കും...

പല ആസ്ഥാന ഫോട്ടോഗ്രാഫർമാർക്ക് ഈ പോസ്റ്റ്‌ ഇഷ്ടപ്പെടാൻ ഇടയില്ല 😁

ഏതെങ്കിലും നല്ലൊരു ഫോട്ടോഗ്രാഫറുടെ കീഴിലോ അല്ലെങ്കിൽ ഏതെങ്കിലും നല്ലൊരു ഫോട്ടോഗ്രാഫി പഠിപ്പിക്കുന്ന സ്ഥാപനത്തിൽ പോയി ഫോട്ടോഗ്രാഫി പഠിച്ചാൽ ഒരുപാട് വ്യത്യസ്തതയോടെ ക്യാമറയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി ഫോട്ടോകൾ എടുക്കാം..

ഫോട്ടോഗ്രാഫി നന്നായി പഠിപ്പിക്കുന്ന ധാരാളം സ്ഥാപനങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ട്..
ക്യാമറയുടെ സൗകര്യങ്ങൾ മാത്രം അല്ല എങ്ങിനെ ആണ് എടുക്കേണ്ടത് എന്ന് അവർ പലതും പഠിപ്പിച്ചു തരും.. ബാക്കി നിങ്ങള്ക്ക് അനുഭവങ്ങൾ കൊണ്ട് പഠിക്കാം...
Dslr ഫോട്ടോഗ്രഫി നിങ്ങള്ക്ക് ലളിതമായി പഠിക്കാവുന്നതേ ഉള്ളൂ...

മൊബൈൽ ഫോണിൽ എടുക്കുന്ന ഫോട്ടോകൾക്ക്‌ ഒക്കെ ഒരു പരിധിയുണ്ട്.. അടുത്തുള്ള ഒക്കെ കിട്ടിയേക്കാം.. അകലെയുള്ള ഫോട്ടോകൾ എടുക്കുമ്പോൾ വളരെ noise ഉണ്ടാകും..

എസ് എൽ ആർ ക്യാമറയിൽ എടുക്കുന്ന ക്ലാരിറ്റി, കളർ ടോൺ effects ഒരിക്കലും മൊബൈൽ ഫോണിൽ കിട്ടില്ല.

ഒരു ഡി എസ് എൽ ആർ ക്യാമറ വാങ്ങുമ്പോൾ മിനിമം 24 മെഗാപിക്സൽ എങ്കിലും ഉള്ള ക്യാമറ വാങ്ങുക...
പല ലെൻസുകൾ വാങ്ങിയ കാശ് കളയാതെ കൂടുതൽ സൂം, വൈഡ്, പവറും എല്ലാമുള്ള ഒരു ലെൻസ് വാങ്ങുക ആണ് നല്ലത്..

18 - 55 ലെൻസ് ഒരിക്കലും വാങ്ങാതിരിക്കുക..
പകരം 18 - 300 അല്ലെങ്കിൽ 18-200 അല്ലെങ്കിൽ 18-250 ലെൻസ് വാങ്ങുക

50-1000 ടെലിഫോട്ടോ ലെൻസ് ഇറങ്ങുന്നുണ്ട് വില വളരെ കൂടുതലാണ്..

ലെൻസ് വാങ്ങുമ്പോൾ എപ്പോഴും പവർ കൂടിയ ലെൻസ് വാങ്ങുക, നിങ്ങളുടെ ലെൻസ് എഫ് നമ്പർ തന്നെയാണ് നിങ്ങളുടെ ലെൻസ് പവർ എന്ന് ആദ്യം മനസ്സിലാക്കുക പല ക്യാമറ കടക്കാരും, ഇക്കാര്യം ആളുകളോട് പറയുന്നില്ല, പലർക്കും ഇത് അറിയില്ല..
ലെൻസ്‌ പവർ ലെൻസിൽ തന്നെ എഴുതിയിട്ടുണ്ട് ലെൻസ്‌ നോക്കിയാൽ അറിയാം 😁
F 1:1.2 എന്നത് പവർ കൂടിയ ലെൻസ് ആണ്.
1.4 അതിലും പവർ കുറഞ്ഞ ലെൻസാണ്
1.8 അതിലും കുറഞ്ഞത്.. ഫോട്ടോഗ്രാഫർമാർ അധികവും ഉപയോഗിക്കുന്നത് ഈ പവർ ഉള്ള ലെൻസാണ്, മീഡിയം റേറ്റിൽ കിട്ടും.

2.8 അതിലും കുറഞ്ഞ ലെൻസ് ആണ്

സാധാരണ നമ്മൾ ക്യാമറ ലെൻസ് കിറ്റ് അടക്കം വാങ്ങുമ്പോൾ കിട്ടുന്നത് 3.5 അല്ലെങ്കിൽ 4 പവർ ഉള്ള ലെൻസാണ്..
ടെലിഫോട്ടോ ലെൻസുകൾ സാധാരണ കിട്ടുന്നത് 5.6 ആണ്.
കിറ്റ് ലെൻസ് വാങ്ങാതെ ബോഡിയും, പവർ കൂടിയ ലെൻസും നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് വെവേറെ വാങ്ങുക..

നല്ല ക്യാമറ വാങ്ങി പവർ കുറഞ്ഞ ലെൻസ്‌ വെച്ചാൽ ഒരു കാര്യവും ഇല്ല...

ഞാൻ മേൽ പറഞ്ഞ പവർ ഉള്ള ലെൻസ്‌കൾ പലതും വെച്ച് ഒരേ ക്യാമെറയിൽ ഒരേ ഫോട്ടോ തന്നെ എടുത്തു നോക്കുക ക്ലാരിറ്റി വ്യത്യാസം മനസിലാക്കാം 😁

വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിക്ക്‌ പോകുന്നവർ മിനിമം 150-600
Tele ലെൻസ്‌ അല്ലെങ്കിൽ 200-500
800 ലെൻസ് ഒക്കെ ഉപയോഗിച്ചാൽ മാത്രമേ നല്ല ക്ലിയർ ആയ ഫോട്ടോകൾ കിട്ടുകയുള്ളൂ..

55-250, 70-300 ലെൻസ് കൊണ്ടൊന്നും അകലെയുള്ള ഫോട്ടോകൾ അത്ര വ്യക്തമായി കിട്ടില്ല..

ഡി എസ് എൽ ആർ ക്യാമറ വാങ്ങുന്നവർ കൂടുതൽ ഫോട്ടോ എടുക്കുന്നുണ്ടെങ്കിൽ മിനിമം രണ്ട് ബാറ്ററി എങ്കിലും വാങ്ങിവയ്ക്കുക

പറ്റുമെങ്കിൽ ലെൻസ്‌ ഓട്ടോ ഫോക്കസ് മോഡിൽ നിന്നും മാറ്റി ഫോക്കസ് ചെയ്തു ഫോട്ടോകൾ എടുത്താൽ നല്ല കിടുക്കൻ ഫോട്ടോകൾ കിട്ടും👍

മിനക്കെടാതെ, കഷ്ടപ്പെടാതെ സ്വന്തം കഴിവുകൾ ഉപയോഗപ്പെടുത്താതെ മൊബൈൽ ഫോൺ ക്യാമറയുടെ ഓട്ടോ സെറ്റിങ് വെച്ച് ഫോട്ടോകൾ, വീഡിയോ എടുക്കാൻ ആഗ്രഹം ഉള്ളവർക്ക് പറ്റിയ മൊബൈലുകൾ F 1.2 ലെൻസ്‌ പവർ ഉള്ളത് , 24 മെഗാപിക്സൽ, 64 മെഗാപിക്സൽ ഒക്കെ ഉള്ളത് ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.. 😁😁

ഫോട്ടോഗ്രഫി പഠിക്കാൻ വിദ്യാഭ്യാസ യോഗ്യത ആവശ്യം ഇല്ല, ചെയ്യുന്ന കാര്യത്തിനോട് അത്രയും താല്പര്യം, ആത്മാർത്ഥത ഉണ്ടായാൽ മതി
കുറെ വർഷം ആയി പലവിധ ഫോട്ടോഗ്രഫി ആയി നടന്നതിൽ നിന്നും പഠിച്ച അനുഭവങ്ങൾ ആണ് ഇവിടെ എഴുതിയത്...
ഇതിൽ എഴുതാൻ common ആയ കാര്യ വിട്ടുപോയതു എന്തെങ്കിലുമുണ്ടെങ്കിൽ, തെറ്റുകളുണ്ടെങ്കിൽ കമന്റ് രേഖപ്പെടുത്തിയാൽ നന്നായിരുന്നു, പോസിറ്റീവ് കാര്യങ്ങൾ നമുക്ക് ഇതിൽ ഉൾപ്പെടുത്താം... ആർക്കെങ്കിലും ഉപകാരപ്പെടട്ടെ... 👍

Dslr അധികം adjustment അറിയാത്തവർ ഇതൊന്നു പരീക്ഷിച്ചു നോക്കൂ, നല്ല ഫോട്ടോസ് കിട്ടും..
ക്യാമറ സ്പോർട്സ് മോഡിൽ ഇടുക, quik സെറ്റിംഗ്സിൽ പോയി ഡിഫോൾട്ട് സെറ്റിംഗ്സ് മാറ്റി vivid ഇടുക, വൈറ്റ് ബാലൻസ് daylight ൽ ഇടുക, ഇഫക്ട്സ് ലോ ഇടുക, നല്ല ഫോട്ടോ കിട്ടും..

മേൽപ്പറഞ്ഞ അഡ്ജസ്റ്റ് മെന്റ് നിങ്ങളുടെ ക്യാമറയിൽ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ല എങ്കിൽ മാനുവൽ മോഡിൽ ഇട്ട് ലാൻഡ്സ്കേപ്പു mode എടുക്കുക അതിൽ ഷാർപ്നെസ്സ് കൂട്ടുക വൈറ്റ് ബാലൻസ് daylight ആക്കുക സാച്ചുറേഷൻ ഒരു point കൂട്ടുക iso ഓട്ടോ ആക്കുക, നല്ല ഫോട്ടോസ് കിട്ടും 👍

Reply ചെയ്യാൻ പെട്ടെന്ന് പറ്റാത്തതിൽ ക്ഷമിക്കുക.. എന്തായാലും reply ചെയ്യും 👍

പല ലെൻസ്‌ ഉപയോഗിച്ച അനുഭവം കൊണ്ടാണ് ഈ പോസ്റ്റ്‌ ഇട്ടത്..
അല്ലാതെ ഗൂഗിൾ അല്ല.. 😁😁
ഇപ്പൊ കുറച്ചു നാളായി വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി ആണ് പണി... 😁😁
Kingson Ks

ഇരിഞ്ഞാറ്റപ്പിള്ളി മാധവൻ നമ്പൂതിരി

കേരളത്തിലെ ഇരിങ്ങാലക്കുടയിൽ ജീവിച്ചിരുന്ന ഒരു ഗണിത- ജ്യോതിശാസ്ത്രജ്ഞനാണ്‌ സംഗമഗ്രാമ മാധവൻ[. യഥാർത്ഥ പേര്‌ ഇരിഞ്ഞാറ്റപ്പിള്ളി മാധവൻ നമ്പൂതിരി എന്നായിരുന്നു. ബീജഗണിതം ത്രികോണമിതി, പൈ (π) എന്ന ചിഹ്നത്തിന്റെ കൃത്യമായ മൂല്യനിർണ്ണയം കാല്ക്കുലസ് എന്നീ മേഖലകളിൽ ആണ് ഇദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കണ്ടുപിടിത്തങ്ങൾ . ഇവ പിന്നീട് ഭാരതത്തിലെയും പാശ്ചാത്യരാജ്യങ്ങളിലെയും ശാസ്ത്രവികസനത്തിനെ സഹായിച്ചിട്ടുണ്ട്.ഇദ്ദേഹത്തെ കേരളത്തിലെ ഗണിതശാസ്ത്രത്തിന്റെ സ്ഥാപകനായി കരുതുന്നു അനന്തശ്രേണി ഉപയോഗിച്ചുള്ള ഗണിതമാർഗ്ഗങ്ങൾ പാശ്ചാത്യപണ്ഡിതർ ആവിഷ്‌ക്കരിക്കുന്നതിന്‌ നൂറ്റാണ്ടുകൾക്കു മുമ്പ്‌ അത്‌ കണ്ടെത്തിയത് ഇദ്ദേഹമാണ്‌. 1340-ൽ ജനിച്ച മാധവൻ, അനന്തശ്രേണി (infinite series) ഉപയോഗിച്ചു വൃത്തത്തിന്റെ പരിധി സൂക്ഷ്‌മതലത്തിൽ നിർണയിക്കാനുള്ള മാർഗ്ഗം ലോകത്താദ്യമായി ആവിഷ്‌ക്കരിച്ചു‌. ജെയിംസ്‌ ഗ്രിഗറി, ലെബനിറ്റ്‌സ്‌, ലാംബെർട്ട്‌ തുടങ്ങിയ പാശ്ചാത്യ പണ്ഡിതർ ഇതേ മാർഗ്ഗത്തിലൂടെ വൃത്തപരിധി നിർണയിക്കാനുള്ള രീതി കണ്ടെത്തിയത്‌ മൂന്നു നൂറ്റാണ്ടിനു ശേഷം മാത്രമായിരുന്നു. എങ്കിലും ഈ കണ്ടുപിടിത്തത്തിന്റെ ഖ്യാതി ഇപ്പോഴും ഗ്രിഗറിക്കും കൂട്ടർക്കുമാണ്‌.

ഭിംബേട്ക ഗുഹാ സമുച്ചയം (Bhimbetka rock shelters ) -

ഭിംബേട്ക ഗുഹാ സമുച്ചയം (Bhimbetka rock shelters ) - ചരിത്രത്തിനുമപ്പുറം മനുഷ്യന്റെ കരവിരുത് പതിയപ്പെട്ട ശിലാ ഗഹ്‌വരങ്ങൾ---ഇന്ത്യൻ സംസ്‌കാരത്തിന്റെ കളിത്തൊട്ടിൽ ?




ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നിഗൂഢമായ ഗുഹകൾ ഏതെന്ന ചോദ്യത്തിന് ഏറ്റവും ലളിതമായ ഉത്തരമാണ് മധ്യപ്രദേശത്തിലെ ഭിംബേട്ക ഗുഹകൾ (Bhimbetka rock shelters ). ഒരു ലക്ഷം വര്ഷം മുതൽ ഇങ്ങോട്ടുള്ള കാലഘട്ടങ്ങളിലെ മനുഷ്യവാസം തെളിയിക്കപ്പെട്ടിട്ടുള്ള പ്രദേശമാണ് ഈ ഗഹ്‌വരങ്ങൾ .
ഭോപ്പാലിൽ നിന്നും ഏതാണ്ട് നാല്പതു കിലോമീറ്റെർ അകലെയുള്ള ഈ ഗുഹകൾ ഇപ്പോൾ യുനെസ്‌കോ അംഗീകരിച്ച ഒരു മാനവ പൈതൃക കേന്ദ്രമാണ് .എഴുനൂറിലധികം ഗുഹകൾ ചേർന്നതാണ് ഭിംബേട്ക യിലെ ഗുഹാ സമുച്ചയം .ഭൂമിയിലെ തന്നെ മനുഷ്യവാസമുണ്ടായിരുന്ന ഏറ്റവും വലിപ്പമേറിയ ഗുഹാ സമുച്ചയങ്ങളിൽ ഒന്നാണ് ഭിംബേട്ക ഗുഹാ സമുച്ചയം
ഒരു പക്ഷെ ലോകത്തെ തന്നെ ഏറ്റവും പുരാതനമായ ഗുഹാചിത്രങ്ങളും ഈ ഗുഹാ സമുച്ചയത്തിൽ തന്നെയാണ് നിലനിൽക്കുന്നത് . 40000 -30000 വര്ഷം പഴക്കമാണ് ഈ ഗുഹകളിൽ ഏറ്റവും പഴക്കമേറിയ ചിത്രങ്ങൾക്ക് കൽപ്പികകപ്പെടുന്നത് .
നൂറ്റാണ്ടുകളായി ഈ ഗുഹയുടെ അസ്തിത്വം തദ്ദേശീയ ജനതക്ക് അറിവുണ്ടായിരുന്നു . 1957 ൽ പുരാവസ്തു ഗവേഷകനായ വിഷ്ണു ശ്രീധർ വകൻകാർ (Vishnu Shridhar Wakankar ( 1919 – 1988) ) ഈ പ്രദേശ ത്തു പര്യവേക്ഷണം നടത്തുകയും അമൂല്യമായ ഗുഹാചിത്രങ്ങൾ കണ്ടെത്തുകയും ചെയ്തു . ഏതാനും വർഷങ്ങൾക്കുള്ളിൽ ഈ സ്ഥലത്തിന്റെ പ്രാധാന്യം മനസിലാക്കിയ യുനെസ്‌കോ ഭിംബേട്ക ഗുഹാ സമുച്ച യാതെ ഒരു ലോക പൈതൃക സ്ഥാനമായി ( World Heritage Site ) പ്രഖ്യാപിച്ചു .
മൃഗങ്ങളും , പുരാതന മനുഷ്യരൂപങ്ങളുമാണ് ഈ ഗുഹാ സമുച്ചയത്തിലെ പ്രധാന കലാസൃഷ്ടികൾ .ആനകൾ ,കടുവകൾ മാനുകൾ , ബെസണുകൾ , മയിലുകൾ, പാമ്പുകൾ തുടങ്ങിയവയെല്ലാം ആദിമ ഇന്ത്യൻ ജനതെ ഈ ഗുഹകളിൽ വരച്ചിട്ടിട്ടുണ്ട് . കറിയും ഇരുപ്പായിരായ ഹീമടൈറ്റും മാങ്ഗനീസ് ഓക്‌സൈഡുമൊക്കെയായിരുന്നു പുരാതന ചായക്കൂട്ടുകൾ നിർമിക്കാൻ ഉപയോഗിച്ചിരുന്നത് .
ഭിംബേട്ക ഗുഹാ സമുച്ച യത്തിലെ ഏറ്റവും ആശ്ചര്യകരമായ കാലസൃഷ്ടിയാണ് ശൂലപാണിയായ നർത്തകന്റേത് . ഇപ്പോൾ വളരെയധികം മങ്ങിയിരിക്കുന്നുവെങ്കിലും ഈ പെയ്ന്റിങ്ങിന്റെ ഔട്ട് ലൈനുകൾ ഇപ്പോഴും വ്യക്തമായി ചിത്രകാരന്റെ ഭാവന വെളിവാക്കുന്നുണ്ട് . പതിനായിരകകണക്കിനു വർഷങ്ങൾ മുൻപിലുള്ള ഇന്ത്യൻ മനുഷ്യന്റെ വിശ്വാസ സങ്കല്പങ്ങളാണ് ഈ ചിത്രത്തിലൂടെ വെളവാകുന്നത് . ചുരുക്കത്തിൽ ഈ ഗുഹാ സമുച്ചയം കേവലം മനുഷ്യവാസം ഉണ്ടായിരുന്ന ഒരു പറ്റം ഗുഹകൾ മാത്രമല്ല . പതിനായിരക്കണക്കിന് വർഷങ്ങൾക്കുമുൻപ് നമ്മുടെ കലകൾക്കും വിശ്വാസങ്ങൾക്കും ആരാധനാ ബിംബങ്ങൾക്കും ജന്മം നൽകിയ പവിത്രമായ ഒരു കളിത്തൊട്ടിൽ ആവാം ഭിംബേട്ക ഗുഹാ സമുച്ചയം.
ഭിംബേട്കയിലെ ചെറിയൊരു ശതമാനം മാത്രമേ ഇപ്പോൾ വെളിപ്പെട്ടു വന്നിട്ടുളൂ . ഇവിടെ മറഞ്ഞിരിക്കുന്ന പുരാവസ്തുക്കൾ ഒരു പക്ഷെ മനുഷ്യ ചരിത്രത്തെ തന്നെ സ്വാധീനിച്ചേക്കാവുന്ന രീതിയിൽ പ്രാധാന്യം ഉള്ളവ ആകാം .
.
===
rishidas s
ref
images courtsey :https://commons.wikimedia.org/…/Category:Rock_shelters_of_B…

ഓട്ടോകൈനറ്റിക് ഇഫക്റ്റും പറക്കുംതളികയും



അന്യഗ്രഹ ജീവികളും പറക്കുംതളികകളും യഥാർത്ഥമാണോ അല്ലയോ എന്ന ചർച്ച ലോകമെമ്പാടുമുണ്ട്.ആരൊക്കെ എതിർത്താലും പറക്കുംതളികകളെ നേരിട്ട് കണ്ട അനുഭവമുള്ള നിരവധിപേരുണ്ട്.വ്യക്തിപരമായ അനുഭവകഥകൾക്ക് ശാസ്ത്രം വിലകല്പിക്കാറില്ല എന്നിരുന്നാലും ഈ കണ്ടെന്ന് പറയുന്ന ആൾക്കാർ(നുണ യന്മാർ,മദ്യം,മയക്കുമരുന്ന് തുടങ്ങിയവ വലിച്ചു കയറ്റിയവർ അല്ലാത്ത സ്വബോധം ഉള്ളവർ) എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്നൊന്ന് അറിയണമല്ലോ.
നമ്മൾ പകൽ സമയത്ത് ഒരു വസ്തു ചലിക്കുന്നുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കുന്നത് അതിന്റെ പരിസരത്തുള്ള മറ്റ് വസ്തുക്കളുടെ അവസ്ഥ കൂടി നോക്കിയിട്ടാണ്.ഒരു കാർ ചലിക്കുകയാണ് എന്ന് മനസ്സിലാക്കുന്നത് റോഡ് സൈഡിലെ വസ്തുക്കളുടെ നിശ്ചലമായ അവസ്ഥ എന്ന സൂചകം (reference) ഉപയോഗിച്ചാണ്.കാറും ചുറ്റുമുള്ള വസ്തുക്കളും ചലിക്കുകയാണെങ്കിൽ കാറിന്റെ അവസ്ഥ മനസ്സിലാക്കാൻ തലച്ചോറിന് കുറെ പണിയെടുക്കേണ്ടിവരും.
കനത്ത ഇരുട്ടുള്ള ഒരു രാത്രിയിൽ നിങ്ങൾ വളരെ വിജനമായ ഒരു ഗ്രാമത്തിലെ കുന്നിന്റെ മുകളിലിരുന്ന് ആകാശം നിരീക്ഷിക്കുകയായിരുന്നു എന്ന് കരുതുക.അപ്പോൾ ആകാശത്ത് ഒരു നക്ഷത്രം മാത്രമേയുള്ളൂ.ഇരുട്ടിൽ നിങ്ങൾക്ക് ഇപ്പോൾ ആകെ കാണാവുന്ന വസ്തുവും ആ നക്ഷത്രം മാത്രം. നിങ്ങൾ അതിനെ തന്നെ നോക്കിയിരിക്കുകയാണ്.കുറച്ചു കഴിഞ്ഞപ്പോൾ ആ നക്ഷത്രം ചലിക്കാൻ തുടങ്ങി.അതോടെ കിളിപോയ നിങ്ങൾ പറക്കുംതളികയെന്നു പേരും കൊടുത്ത് കുന്നിറങ്ങിയോടി.
ഇവിടെ എന്താണ് സംഭവിക്കുന്നത്.പകൽ സമയത്ത് നാം ചലനം തിരിച്ചറിയുന്നത് ചുറ്റുമുള്ള ചലിക്കാത്ത വസ്തുക്കളുടെ കൂടി വിവരംഉപയോഗപ്പെടുത്തിയാണ്.രാത്രിയായാലും പകലായാലും നമ്മളുടെ കണ്ണുകൾക്ക് ഒരു പ്രത്യേക ബിന്ദുവിൽ മാത്രം നോട്ടം നിലനിർത്താൻ കഴിയില്ല അത് ചെറുതായി ആടുന്നുണ്ട്(involuntary motion).ഈ ആട്ടം തലച്ചോറിന് അറിയാം പക്ഷേ ചുറ്റുമുള്ള മറ്റ് വസ്തുക്കളുടെ വിവരങ്ങൾ താരതമ്യം ചെയ്ത് തലച്ചോർ കണ്ണിന്റെ ആട്ടത്തിന്റെ ഫലത്തെ ഇല്ലായ്മ ചെയ്യുന്നു.അതിനാൽ മാറ്റ് വസ്തുക്കളുടെ സാന്നിധ്യത്തിൽ ഒരു വസ്തുവിന്റെ ചലനം തിരിച്ചറിയാൻ നമുക്ക് വലിയ ബുദ്ധിമുട്ട് അനുഭവപ്പെടാറില്ല.
നമ്മൾ പറഞ്ഞ ഇരുൾ നിറഞ്ഞ ചുറ്റുപാടിൽ ആകാശത്ത് ആകെ ഉള്ളത് ഒരു നക്ഷത്രം മാത്രം ചുറ്റുപാടുമുള്ള ഒന്നിന്റെയും വിവരം തലച്ചോറിന് കിട്ടുന്നുമില്ല.അപ്പോഴാണ് കണ്ണ് ആട്ടം തുടങ്ങിയത് തലച്ചോറിന് വേറെ വിവരങ്ങളൊന്നും ഇല്ലാത്തതിനാൽ ഇതായിരിക്കും യഥാർത്ഥ ദൃശ്യം എന്ന നിഗമനത്തിൽ എത്തിച്ചേരുകയും ചെയ്യും തൽഫലമായി ആ നക്ഷത്രം ചലിക്കുന്നതായി അനുഭപ്പെടുകയും ചെയ്യും.ഇങ്ങനെ വസ്തുക്കൾ ചലിക്കുന്നതായി തെറ്റിദ്ധരിപ്പിക്കുന്ന തലച്ചോറിന്റെ ഒരു പ്രത്യേകതയാണ് ഓട്ടോകൈനെറ്റിക് എഫക്റ്റ്.
വാൽക്കഷ്ണം:സംഗതി പറക്കുംതളികയൊക്കെ ആണെങ്കിലും ഈ ഇഫക്റ്റ് ഉണ്ടാക്കിയിട്ടുള്ള രസകരമായ യുദ്ധ അനുഭവങ്ങൾ ഇന്റർനെറ്റിൽ വായിക്കാൻ കിട്ടും
DEEPU RAVEENDRAN

ജ്വാലാപുരത്തെ അത്ഭുതം






ജ്വാലാപുരത്തെ അത്ഭുതം

നിലവിലുള്ള മനുഷ്യ പരിണാമ സിദ്ധാന്തങ്ങളിൽ ഏറ്റവും പ്രശസ്തമായ ഒന്നാണ് ടോബാ ദുരന്ത സിദ്ധാന്തം ( Toba catastrophe theory) . ഇന്നേക്ക് ഏതാണ്ട് 75000 വര്ഷം മുൻപ് ഇൻഡോനേഷ്യൻ ദ്വീപായ സുമാത്രയിലെ ടോബാ അഗ്നിപർവതം അതിവിനാശകരമായ ഒരു സൂപ്പർ വോൾക്കാനിക്ക് സ്‌ഫോടനത്തിനു വിധേയമായെന്നും , ആ സ്‌ഫോട നം ഏതാനും വര്ഷം നീണ്ടുനിന്ന വോൾക്കാനിക്ക് വിന്ററിലേക്ക് (volcanic winter ) ഭൂമിയെതള്ളിവിട്ടുവെന്നും , അതിന്റെ ഭലമായി അന്ന് നിലനിന്നിരുന്ന മനുഷ്യരിൽ ആഫ്രിക്കയിലെ ഏതാണ്ട് 2000 പേരൊഴിച്ചു മറ്റെല്ലാപേരും കൊല്ലപ്പെട്ടു എന്നുമാണ് ടോബാ ദുരന്ത സിദ്ധാന്തം ഘോഷിക്കുന്നത് . ഔട്ട് ഓഫ് ആഫ്രിക്ക തിയറിയുടെ( out of africa theory) ആധാര ശിലയാണ് ടോബാ ദുരന്ത സിദ്ധാന്തം.
മനുഷ്യ കുലം നേടിയ സാങ്കേതിക ,സാംസ്കാരിക നേട്ടങ്ങളെല്ലാം അന്ന് അവശേഷിച്ച 2000 പേരുടെ പിന്മുറ ലോകമാസകലം പടർന്നുപന്തലിച്ചു നേടിയതാണെന്നാണ് ഔട്ട് ഓഫ് ആഫ്രിക്ക തിയറി പറയുന്നത് . ഔട്ട് ഓഫ് ആഫ്രിക്ക തിയറി പ്രകാരം ടോബാ ദുരന്ത ത്തിനു മുൻപ് ആഫ്രിക്കയിലൊഴികെ ലോകത്തൊരിടത്തും ലക്ഷണങ്ങളെല്ലാം ഒത്ത ആധുനിക മനുഷ്യന്മാർ ഉണ്ടായിരുന്നില്ല .
എന്നാൽ ഈ സിദ്ധാന്തങ്ങൾക്കൊന്നും വിശദീകരികാനാവാത്തതാണ് ആന്ധ്ര പ്രദേശിലെ ജ്വാലാപുരത്തെ കണ്ടെത്തലുകൾ . ടോബാ അന്ഗ്നിപര്വത സ്‌ഫോടനത്തിൽ ഉണ്ടായ ചാരത്തിന്റെ പാളികൾക്കു താഴെ ആധുനിക മനുഷ്യന്റെ സവിശേഷതയായ ശിലാ ആയുധങ്ങളാണ് ഏതാനും വര്ഷം മുൻപ് ജ്വാലാപുരത്തു കണ്ടെത്തപ്പെട്ടത് . ഈ കണ്ടെത്തലിനു ഒരേ ഒരു അനുമാനമേ ഉളൂ . ടോബാ അഗ്നി പർവതം പൊട്ടിത്തെറിക്കുന്നതിനു മുൻപ് (75000 കൊല്ലത്തിനും അപ്പുറം ) ഇന്ത്യയിൽ ആധുനിക മനുഷ്യൻ നിലനിന്നിരുന്നു . ആധുനിക മനുഷ്യൻ നിലനില്കാതെ ആധുനിക മനുഷ്യന്റെ ആയുധങ്ങൾ ഉണ്ടാവാൻ തരമില്ല .
ചുരുക്കത്തിൽ ആധുനിക മനുഷ്യൻ ആഫ്രിക്കയിൽനിന്നും കൂടുമാറാൻ തുടങ്ങുമ്പോൾ തന്നെ ഇന്ത്യയിൽ ആധുനിക മനുഷ്യൻ വസിച്ചിരുന്നു . ഈ ആധുനിക മനുഷ്യരുടെ ഉപകരണങ്ങൾ മാത്രമേ ഇപ്പോൾ കണ്ടത്തപ്പെട്ടിട്ടുളൂ . ഇവരുടെ ഫോസിലുകൾ ഇതുവരെ കണ്ടെത്തപ്പെട്ടിട്ടില്ല . പക്ഷെ ഡെക്കാൻ പീഠഭൂമിയിലെ ഏതെങ്കിലും ഗുഹകളിൽ നിന്നും ആഫ്രിക്കക്കാർക്കും പുരാതനനായ ഈ പുരാതന ഇന്ത്യൻ മനുഷ്യന്റെ ശേഷിപ്പുകൾ ഉടനെ തന്നെ കണ്ടെത്തപ്പെടും എന്നും പ്രതീക്ഷിക്കാം . മധ്യ പ്രദേശിലെ ഭീംഖേട്ട ഗുഹകളിൽ മുപ്പതിനായിരത്തിലധികം വര്ഷം പഴക്കമുള്ള ശൂലപാണിയായ നർത്തകന്റേതുൾപ്പെടെയുള്ള ഗുഹാചിത്രങ്ങ ൾ വരച്ചിട്ട അജ്ഞാത കലാകാരന്മാരും ടോബാ സ്‌ഫോടനത്തെ അതിജീവിച്ച ഇന്ത്യൻ ജനത ആയിരുന്നിരിക്കാം . ചിലപ്പോൾ നാം തന്നെ അവരുടെ പിന്മുറക്കാരും ആയിരിക്കാം .
===
ref: , https://www.livehistoryindia.com/…/jwalapuram-stories-burie…
2.https://www.myindiamyglory.com/…/75000-year-old-artifacts-…/
==
images: courtsey :https://www.myindiamyglory.com/…/75000-year-old-artifacts-…/