ഏറ്റവും നല്ല ഫോണ്‍ ഏതാ? നല്ല ലാപ്പ്ടോപ്പ് ഏതാ? നല്ല കാര്‍, നല്ല ബൈക്ക്, അങ്ങിനെ നിരവധി ചോദ്യങ്ങള്‍ നമ്മുടെ മുന്നിലൂടെ ദിവസത്തില്‍ ഒരു തവണയെങ്കിലും മിന്നിമറയാറുണ്ട്. പക്ഷെ എത്ര പേര്‍ അതിനൊക്കെ ഉത്തരങ്ങള്‍ നല്‍കും?
സത്യത്തില്‍ ഉത്തരം നല്‍കുന്നവര്‍ വളരെ കുറവാണ് (ചോദ്യകര്‍ത്താവിന്‍റെ gender അനുസരിച്ച് വ്യത്യാസപ്പെടാം).
ഒന്നുകില്‍ മടി, അല്ലെങ്കില്‍ 'ആര്‍ക്കും നല്‍കാവുന്നഉത്തരമല്ലേ ഇത്' എന്ന ചിന്ത, വളരെ കുറഞ്ഞ പക്ഷം മാത്രം അറിവില്ലായ്മ.
പക്ഷെ ഓണ്‍ലൈനില്‍ 'അറിവില്ലാ' എന്ന് പറയുന്ന കൂട്ടര്‍ ഒരു ന്യൂനപക്ഷം മാത്രമാണെന്നാണ് എന്‍റെ ഒരു വിലയിരുത്തല്‍. ഒന്നും അറിയില്ലെങ്കില്‍ പോലും, വാലും തുമ്പും പിടിച്ച് മറുപടി പറയും, അല്ലെങ്കില്‍ ഗൂഗിള്‍ ചെയ്യും.
Now lets get back to the subject.
ഉദാഹരണത്തിന് 'പതിനായിരം രൂപയില്‍ താഴെ നില്‍ക്കുന്ന നല്ലൊരു ആന്‍ഡ്രോയിഡ് ഫോണ്‍ ഏതാ?' എന്ന് ചോദിച്ചാല്‍, അതിന് ഉത്തരം നല്‍കുന്നതിന്‍റെ പത്തിരട്ടി ആളുകളെങ്കിലും, ചോദ്യം കണ്ടിട്ട് മൈന്‍ഡ് ചെയ്യാതെ പോയിട്ടുണ്ടാകും.
ഇനി ഈ ചോദ്യം അല്പം വിപുലീകരിച്ച്, ഒരു ഉത്തരം കൂടെ ഉള്‍പ്പെടുത്തി ചോദിച്ച് നോക്കിയാലോ?
'പതിനായിരം രൂപയില്‍ താഴെ നില്‍ക്കുന്ന, നല്ലൊരു ആന്‍ഡ്രോയിഡ് ഫോണ്‍, Redmi Note 5 അല്ലെ?' എന്ന് ചോദിച്ചാല്‍, മുന്‍പത്തേക്കാള്‍ ഇരട്ടി response ആയിരിക്കും കിട്ടുക.
ഫോണ്‍ ഉപയോഗിക്കുന്നവരില്‍ നല്ലൊരു ശതമാനവും, അവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞിട്ട് പോകും. ഇഷ്ടപ്പെടാത്തവര്‍ അതിന്‍റെ കുഴപ്പങ്ങള്‍ പറയും, നിങ്ങളെ പിന്തിരിപ്പിക്കാന്‍ നോക്കും, അവര്‍ക്ക് ഇഷ്ടമുള്ള ബ്രാന്‍ഡിന്‍റെ ഗുണങ്ങള്‍ പറയും, വേറെ ചിലര്‍ കളിയാക്കും, നിങ്ങളോട് അഭിപ്രായങ്ങള്‍ ചോദിക്കും, അങ്ങനെ, അങ്ങനെ, അങ്ങനെ.
ശരിയായ ഉത്തരം ലഭിക്കാനുള്ള ഒരു വഴി മനസിലായില്ലേ?
ഇനി, ഇതിന്‍റെയും ഇരട്ടി response ലഭിക്കുന്ന ഒരു ഓപ്ഷന്‍ കൂടിയുണ്ട്; അതാണ് തെറ്റായ ഒരു ഉത്തരത്തോടൊപ്പം ചോദിക്കുക എന്നത്.
'പതിനായിരം രൂപയില്‍ താഴെ നില്‍ക്കുന്ന, നല്ലൊരു ആന്‍ഡ്രോയിഡ് ഫോണ്‍, Samsung J2 അല്ലെ?' എന്ന് ചോദിച്ച് നോക്കുക. മുന്‍പ് ചോദിച്ച ചോദ്യത്തെക്കാള്‍ അഞ്ചിരട്ടി response എങ്കിലും കിട്ടും.
കുറേപ്പേര്‍ നിങ്ങളെ മണ്ടനെന്ന് വിളിക്കും, കളിയാക്കും, കുറ്റപ്പെടുത്തും, പക്ഷെ അതിനെല്ലാം പുറമേ, ഭൂരിഭാഗം പേരും, അവര്‍ക്കറിയുന്ന നല്ലൊരു ഓപ്ഷന്‍ കൂടെ നിങ്ങളുടെ മുന്നില്‍ വയ്ക്കും.
ഉദാഹരണത്തിന്: "നിങ്ങള്‍ മണ്ടനാണ്. J2വിന്‍റെ വിലയോടൊപ്പം വെറും രണ്ടായിരം കൂടെ കൂട്ടിയിരുന്നെങ്കില്‍ നിങ്ങള്‍ക്ക് Note 5 വാങ്ങായിരുന്നില്ലേ. അതിന്‍റെ പവറും, സ്ക്രീനും വച്ച് നോക്കുമ്പോള്‍ J2 ഒന്നുമല്ല." എന്നിങ്ങനെയുള്ള കമന്‍റ്റുകളായിരിക്കും ഭൂരിഭാഗവും.
ഇതില്‍ നിന്ന് എന്ത് മനസ്സിലായി?
നിങ്ങള്‍ സഹായം ചോദിക്കുമ്പോള്‍, അതിന് മറ്റാരെങ്കിലും വരും എന്ന് പറഞ്ഞ് മാറി നില്‍ക്കുന്ന അന്തര്‍മുഖന്മാര്‍ക്ക് പോലും, നിങ്ങള്‍ക്ക് തെറ്റ് പറ്റി എന്ന് കണ്ടാല്‍, അത് ബോധ്യപ്പെടുത്തി, കളിയാക്കി, തിരുത്താന്‍ ഭയങ്കര ഉത്സാഹമായിരിക്കും. Basically നിങ്ങളെ തിരുത്തുക എന്നതിലുപരി, അറിവ് കൊണ്ട്, അവര്‍, നിങ്ങളെക്കാള്‍ കുറെ മുകളിലും, നിങ്ങള്‍ താഴെയുമാണെന്ന് വരുത്തിത്തീര്‍ക്കുകയാണ്. ആളുകള്‍ക്ക് നിങ്ങള്‍ പറയുന്നത് കേള്‍ക്കാനല്ല, നിങ്ങളെ തിരുത്താനാണ് ഇഷ്ടം എന്ന ഷെര്‍ലക്ക് ഹോംസിന്‍റെ ഫേമസ് ക്വോട്ട് കൂടെ ഒപ്പം ചേര്‍ക്കട്ടെ.
ഇതിനെയാണ് കണ്ണിങ്ങ്ഹാംസ് ലോ (Cunningham's Law) എന്ന് പറയുന്നത്.
വിക്കിയുടെ സ്ഥാപകനും, പിതാവുമായ Ward Cunningham പറഞ്ഞത് ഇപ്രകാരമാണ്.
"ഇന്‍റര്‍നെറ്റില്‍ നമുക്കൊരു ശരിയുത്തരം ലഭിക്കണമെങ്കില്‍ ഒരിക്കലും നമ്മള്‍ ചോദ്യമല്ല പോസ്റ്റ് ചെയ്യേണ്ടത്, മറിച്ച് അതിന്‍റെ തെറ്റുത്തരമാണ്."
by Ares Gautham
PS: Samsung J2, Redmi Note 5, റഫറന്‍സിന് വേണ്ടി മാത്രമായി പറഞ്ഞതാണ്.