.കാലന്‍ കോഴി എന്ന് കേള്‍ക്കുമ്പോള്‍ ഇന്നും ഭയക്കുന്നവരാണ് കേരളീയര്‍. ഈ പക്ഷി കരഞ്ഞാല്‍ ആരെങ്കിലും മരണപ്പെടുമെന്ന വിശ്വാസമാണ് ഈ ഭയത്തിനടിസ്ഥാനം. നത്ത് കരഞ്ഞാല്‍ ഒത്തു കരയുമെന്ന നാട്ടുചൊല്ല് ഈ ഭയത്തെ ബലപ്പെടുത്തുന്നു. എന്നാല്‍ ഇത് അന്ധവിശ്വാസമാണെന്നാണ് പക്ഷി നിരീക്ഷകരുടെ വാദം.
മൂങ്ങവർഗ്ഗക്കാരുടെ ശബ്ദം മനുഷ്യർക്ക് അരോചകമാണ്. ഇക്കൂട്ടത്തിൽ വളരെ ഭയപ്പെടുത്തുന്നതാൺ കാലൻകോഴിയുടേത്. പലരും മരണത്തോടാണ് ഇവയെ സങ്കല്പിക്കുന്നത്. മരണത്തിന്റെ ദേവനായ കാലൻവരുന്നതിന്റെ മുന്നറിയിപ്പായി ഈ ശബ്ദത്തെ കരുതുന്നതിനാൽ മൂങ്ങക്ക് കാലൻകോഴി എന്ന പേരു വന്നു.
കാലന്റെ വിളി അറിയിക്കുന്ന ജീവിയാണ് കാലന്‍ കോഴിയെന്നൊരു വിശ്വസം വെച്ചു
പുലര്‍ത്തുന്നവരാണ് കേരളീയര്‍.കാലന്‍ കോഴി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ
ഇന്നും ഭയപ്പാടോടെ നില്‍ക്കുന്നവര്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും യഥേഷ്ടം. ഈ
പക്ഷി കരഞ്ഞാല്‍ പിറ്റേ ദിവസം മരണ വാര്‍ത്ത കാതിലെത്തുമെന്നാണ് വിശ്വാസം.
അത് കൊണ്ടാണ് മൂങ്ങ വര്‍ഗത്തില്‍ പെട്ട ഈപക്ഷിക്ക് കാലന്റെ വരവ്
അറിയിക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ കാലന്‍ കോഴി എന്ന് പേര്‍ വീണത്.ആ ഒരു
വിശ്വാസം ശരിവെക്കുന്ന അനുഭവങ്ങളും കേരളീയര്‍ക്കുണ്ട്. ഇന്നും ആ ഒരു
വിശ്വാസത്തിന് മങ്ങലേറ്റിട്ടില്ല; കാലങ്കോഴിയുടെ ഭയാനകമായ കൂവലിനും..
‘നത്ത് കരഞ്ഞാല്‍ ഒത്ത് കരയും’ എന്നൊരു നാട്ട്‌ചൊല്ലുണ്ട്.പിന്നെ കാലൻ കോഴി ഇക്കരെ കരഞ്ഞാൽ അക്കരെ മരണണമെന്നും പഴമക്കാർ പറയാറുണ്ട് മൂങ്ങക്ക് നാട്ടുഭാഷയില്‍ പറയുന്ന പേരാണ് നത്ത്. കാലന്‍ കോഴി മൂങ്ങവര്‍ഗത്തില്‍ പെട്ട ഒരിനമാണെന്ന് പറഞ്ഞുവല്ലോ. അതു കൊണ്ട് ഈ പക്ഷി കരഞ്ഞാല്‍ ആരെങ്കിലും മരണപ്പെടുമെന്നും കൂട്ടനിലവിളിയും കരച്ചിലിമുണ്ടാകുമെന്നുമാണ് ഈ പഴഞ്ചൊല്ലുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
പക്ഷികളും മൃഗങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന താണ് കേളത്തിലെ പല വിശ്വാസങ്ങളും ആചാരങ്ങളും. ഒറ്റമൈനയെ കാണുന്നത് ദു:ഖ ചിഹ്നമായി കാണുന്നവരുണ്ട്. ചെമ്പോത്തിനെ കാണുന്നത് നല്ല ലക്ഷണമാണ്. പണ്ട് ശ്രീകൃഷ്ണനെ തേടി സഹപാഠിയും കൂട്ടുകാരനുമായ കുചേലന്‍ യാത്രതിരിച്ചപ്പോള്‍ വഴിയില്‍ ചെമ്പോത്തിനെ ദര്‍ശിച്ചത് നല്ല ലക്ഷണമായി കണ്ട് സന്തോഷിച്ച കഥ പ്രസിദ്ധമാണല്ലോ? അതു പോലെ കാക്ക കൊക്കിച്ചാല്‍ വിരുന്നുകാരെത്തുമെന്ന വിശ്വാസത്തിനും ഇന്ന് മങ്ങലേറ്റിട്ടില്ല. അതുപോലെ പട്ടി ഓരിയിട്ടാല്‍ മരണം സംഭവിക്കുമെന്നും പ്രബലമായ വിശ്വാസമുണ്ട്. കേരളീയ മിത്തില്‍ ഇതു പോലെ പക്ഷി മൃഗാദികളുമായി ബന്ധപ്പെട്ട ഒരു പാട് കഥകളും വിശ്വാസങ്ങളുമുണ്ട്.ഇതെല്ലാം വെറും വിശ്വാസങ്ങൾ ആയിരിക്കാം... വൈദ്യുതിവീടുകളിൽ എത്തുന്നതിനു മുൻപ് ഇരുട്ടിൽ മനുഷ്യനെ ഭയപ്പെടുത്തിയ വിശ്വാസങ്ങൾ.
നിങ്ങളുടെ നാട്ടിൽ ഇതിനെ ചുറ്റിപ്പറ്റിയുള്ള വിശ്വാസങ്ങൾ പങ്ക് വെയ്ക്കു... .
കടപ്പാട് :മലയാളം പക്ഷി ശാസ്ത്രം