A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

വാമനനും മഹാബലിയും..

വാമനനും മഹാബലിയും..


മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ 5ആമത്തേതും മനുഷ്യരൂപത്തിൽ ഉള്ള ആദ്യത്തെത്തുമായ അവതാരമാണ് വമനാവതാരം..വാമനാവതാരം അസുരചക്രവർത്തി മഹാബലിയുമായി ബന്ധപ്പെട്ടിരിക്കുന്നു..മഹാവിഷ്ണുവിന്റെ 4ആം അവതാരമായ നരസിംഹത്തിന് കാരണക്കാരനായ ഹിരണ്യകശിപുവിന്റെ പുത്രനായ,പ്രഹ്ലാദന്റെ പേരക്കുട്ടിയാണ് മഹാബലി..അതായത് വിരോചനന്റെ പുത്രൻ..ഇദ്ദേഹം വളരെ സമർത്ഥനും ദാനധർമ്മിഷ്ടനും സർവ്വോപരി സൽസ്വഭാവിയുമായൊരു രാജാവായിരുന്നു..മുത്തച്ഛനായ പ്രഹ്ലാദനിൽ നിന്നും ഗുരുവായ ശുക്രാചാര്യരിൽ നിന്നും ഇദ്ദേഹം വേദങ്ങളിൽ ജ്ഞാനം നേടി..മഹാബലിയുടെ ഭരണത്തിൽ ജനങ്ങൾ അതീവ സന്തുഷ്ടർ ആയിരുന്നു..രാജ്യമെങ്ങും സർവ്വവിധ ഐശ്വര്യങ്ങളും കളിയാടി..ഒരിക്കൽ അദ്ദേഹം ബ്രഹ്മദേവനെ തപസ്സു ചെയ്തു...തപസ്സിൽ സംതൃപ്തനായ ബ്രഹ്മാവ് എന്ത് വരം വേണമെന്ന് മഹാബലിയോട് ആരാഞ്ഞു...തൊഴുകയ്യോടെ അദ്ദേഹം ബ്രഹ്മാവിനോദ് അപേക്ഷിച്ചു.."ഭഗവാനേ, സാധാരണ ജനങ്ങൾക്കിടയിൽ അസുരന്മാരെന്നാൽ വളരെ ക്രൂരന്മാരും അധർമ്മികളും ആണെന്നാണല്ലോ പൊതുവെയുള്ള ധാരണ...എനിക്ക് ആ ധാരണ തിരുത്തണം..അസുരകുലത്തിലും നല്ലവർ ഉണ്ടെന്ന് തെളിയിക്കണം..അതിനായി എന്നെ ദേവരാജനായ ഇന്ദ്രന് തുല്യ ശക്തൻ ആക്കണം,താൻ ആരാലും പരാജയപ്പെടാനും പാടില്ല..."മഹാബലിയുടെ ഇതുവരെയുള്ള ചരിത്രം വച്ച് അദ്ദേഹം അധർമ്മിയോ, അഹങ്കാരിയോ അല്ലെന്ന് നന്നായ് അറിയാവുന്ന ബ്രഹ്മദേവൻ രണ്ടാമതൊന്ന് ആലോചിക്കാതെ മഹാബലിക്ക് ഇഷ്ട വരം നൽകി...
അസുരഗുരുവായ ശുക്രാചാര്യർ നല്ലൊരു ഗുരു എന്നതിലുപരി മികച്ചൊരു യുദ്ധതന്ത്രജ്ഞൻ കൂടിയായിരുന്നു..അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ മഹാബലി വളരെ താമസിയാതെ തന്നെ 3 ലോകങ്ങളും കിഴടക്കി..അദ്ദേഹം ഇന്ദ്രനെ പരാജയപ്പെടുത്തി സ്വർഗ്ഗത്തിന് അവകാശിയുമായി..മഹാബലി സ്വർഗ്ഗത്തിലും സ്തുത്യർഹമായ ഭരണമായിരുന്നു കാഴ്ചവച്ചത്..അദ്ദേഹം വിഷ്ണുദേവന്റെ നല്ലൊരു ഭക്തനും കൂടി ആയിരുന്നു..അങ്ങനെയിരിക്കെ ഒരുനാൾ കുശാഗ്രബുദ്ധിക്കാരനായ ശുക്രാചാര്യർ ബലിയോട് പറഞ്ഞു.."അല്ലയോ ബലി,നീ ഇപ്പോൾ 3 ലോകത്തിന്റെയും അധിപൻ ആയിരിക്കുന്നു..എല്ലാവരും നിന്റെ ഭരണത്തിൽ സംതൃപ്തരുമാണ്..എന്നാൽ നിനക്ക് ഈ അധികാരം സ്ഥിരമായി ലഭിക്കണമെങ്കിൽ നീ 100 അശ്വമേധയജ്ഞങ്ങൾ നടത്തേണ്ടതുണ്ട്...ഇത് പൂർത്തിയാക്കിയാൽ പിന്നെ എന്നെന്നും നീ തന്നെയാകും 3 ലോകത്തിന്റെയും അധിപതി.."അങ്ങിനെ ഗുരുവിന്റെ നിർദ്ദേശമനുസരിച്ച് ബലി യജ്ഞത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി...ഇതറിഞ്ഞ ഇന്ദ്രൻ വളരെയധികം വിഷണ്ണനായി..തന്റെ കയ്യിൽ നിന്ന് സ്വർഗ്ഗത്തിന്റെ ഭരണം പോയി..അതുമല്ല താൻ ദേവാധിപതി ആയിരിക്കുമ്പോൾത്തന്നെ ,തന്നെ അസൂയക്കാരനെന്നും ചതിയൻ എന്നും വിളിച്ചവർ പോലും ഉണ്ടായിരുന്നു..എന്നാൽ ബലി,ധർമ്മിഷ്ടമായ രാജ്യഭരണം എങ്ങിനെയെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുന്നു..മഹാബലിയെ എല്ലാവരും ഏകകണ്ടെനെ പുകഴ്ത്തുന്നു..ദേവന്മാർ പോലും ഇപ്പോൾ മഹാബലിയുടെ ഭാഗത്താണെന്ന് തോന്നിപ്പോകുന്നു..നിരാശനായ ഇന്ദ്രൻ തന്റെ മാതാവായ അദിതിയുടെ അടുത്തെത്തി കാര്യം പറഞ്ഞു.."മാതാവേ എന്റെ ദുഃഖത്തിന്റെ കാരണം മഹാബലിയാണ്...അയാൾ എന്നെ പരാജയപ്പെടുത്തി ഇന്ദ്രലോകം കയ്യടക്കിയതും പോരാഞ്ഞിട്ട് നല്ല ഭരണവും കാഴ്ചവയ്ക്കുന്നു...ഇപ്പൊ എല്ലാർക്കും അയാളെ മതി..ഭരണകാര്യത്തിൽ അയാൾ തന്നെക്കാൾ മികച്ചവനാണെന്ന് എല്ലാരും പറഞ്ഞുതുടങ്ങി...ഒരു അസുരചക്രവർത്തി തന്നെക്കാൾ മികച്ചതാണെന്ന് പറഞ്ഞാൽ ഞാനിതെങ്ങിനെ സഹിക്കും??"ഇന്ദ്രന്റെ പരാതി കേട്ട് ദയ തോന്നിയ അദിതി ഇപ്രകാരം പറഞ്ഞു.."ഈ സമസ്യയ്ക്ക് ഞാൻ പരിഹാരം കണ്ടെത്തിക്കൊള്ളാം. പക്ഷെ നീ എനിക്ക് വാക്ക് തരണം,ഭാവിയിൽ നീ നിന്റെ എടുത്തുചാട്ടവും അസൂയയും ഒക്കേം മറന്ന് നല്ല ഭരണം കാഴ്ചവയ്ക്കണം.."ഇന്ദ്രൻ സമ്മതിച്ചു..അല്പസമയത്തിന് ശേഷം അദിതി വിഷ്ണുവിനെ ദ്യാനിച്ചു.. പ്രത്യക്ഷനായ വിഷ്ണു കാരണം ആരാഞ്ഞു..ഉടനെ അദിതി മറുപടി പറഞ്ഞു.."അല്ലയോ ദേവാ, അങ് എല്ലാം അറിയുന്നുണ്ടല്ലോ...പ്രത്യേകം പറഞ്ഞുതരേണ്ട കാര്യമില്ലല്ലോ ബലിയുടെ കാര്യം.."ഉടനെ വിഷ്ണു പറഞ്ഞു," മഹാബലി ധർമ്മിഷ്ടനായ വ്യക്തിയാണ്,അദ്ദേഹം എന്തുകൊണ്ടും ദേവാധിപതി ആകാൻ യോഗ്യനുമാണ്,മാത്രവുമല്ല എന്റെ നല്ലൊരു ഭക്തൻ കൂടിയാണ്.."അദിതി പറഞ്ഞു..."ബലി ധർമ്മിഷ്ടനും ഉത്തമനായ വ്യക്തിയും,നല്ലൊരു രാജാവും തന്നെ,സമ്മതിക്കുന്നു..എന്നാൽ അദ്ദേഹത്തിന്റെ പിൻഗാമികളായ അസുരന്മാർ ഇതേപോലെ ധർമ്മിഷ്ടർ ആകണമെന്നില്ലല്ലോ..അവർ തീർച്ചയായും തങ്ങളുടെ ദുഷ്പ്രവൃത്തികളിലേക്ക് മടങ്ങിപ്പോകാനുള്ള എല്ലാ സാധ്യതയും ഉണ്ട്..അങ്ങിനെ വരുമ്പോൾ ബലി 100 അശ്വമേദ യജ്ഞങ്ങൾ പൂർത്തിയാക്കിയാൽ അസുരകുലം പൂർണ്ണമായും ദേവലോകത്തിന്റെ സ്ഥിരാവകാശികൾ ആകും..അത് വലിയൊരു സമസ്യയ്ക്ക് തന്നെ വഴിവെക്കുകയും ചെയ്യും..അതുകൊണ്ട് അങ് എന്റെ പുത്രനായി ജന്മമെടുത്ത് മഹാബലിയുടെ ശല്യം ഇല്ലാതാക്കണം"....അദിതിയുടെ വാക്കുകൾ കേട്ട വിഷ്ണു പറഞ്ഞു..."ബലിയെ ശല്യക്കാരനായി ഒരിക്കലും കാണരുത്..അദ്ദേഹം വളരെ നല്ല വ്യക്തിത്വത്തിന് ഉടമയാണ്..ധർമ്മിഷ്ടനാണ്..എന്റെ ഭക്തനാണ്..എന്നിരുന്നാലും ദേവി പറഞ്ഞ ഭാവിയിൽ വരാനിടയുള്ള സമസ്യയ്ക് ഞാൻ പരിഹാരം കാണുന്നുണ്ട്..."
തുടർന്ന് വിഷ്ണു കശ്യപന്റെയും അദിതിയുടെയും മകനായി ജന്മമെടുത്തു...ഇതാണ് വാമനാവതാരം...(സംസ്കൃതത്തിൽ വാമനൻ എന്ന പദത്തിനർത്ഥം കുള്ളൻ എന്നാണ്...)വാമനന് ഉയരം കുറവായിരുന്നെങ്കിലും ആ ബാലകനെ കാണാൻ പ്രത്യേക തേജസ്സ് ആയിരുന്നു..ചെറുപ്പത്തിൽ തന്നെ അദ്ദേഹം വേദത്തിൽ ഒക്കേം ജ്ഞാനം നേടിയിരുന്നു...ഈയിടയ്ക്ക് മഹാബലി തൻ്റെ 99 യജ്ഞങ്ങളും പൂർത്തിയാക്കി 100ആമത്തേത് നടത്തുന്ന തിരക്കിലായിരുന്നു..ആ സമയം വാമനൻ അവിടെയെത്തി...തേജസ്വിയും നിഷ്കളങ്കനുമായ ബാലകനെ കണ്ട ബലി അദ്ദേഹത്തെ വാത്സല്യത്തോടെ സ്വികരിച്ചിരുത്തി..തന്റെ 100ആമത്തെ ഈ യജ്ഞത്തിൽ ആരെന്തു ചോദിച്ചാലും താൻ ദാനം നൽകുമെന്നും,ആവശ്യമുള്ളത് ചോദിയ്ക്കാൻ ബാലനോട് അപേക്ഷിക്കുകയും ചെയ്തു..എന്നാൽ തന്ത്രശാലിയായ ശുക്രാചാര്യർ ആ ബാലൻ വിഷ്ണുവാണെന്ന് മനസ്സിലാക്കി മഹാബലിയെ വിലക്കി..അദ്ദേഹം സാവധാനം ബലിയെ മാറ്റിനിർത്തി സത്യം ധരിപ്പിച്ചു...എന്നാൽ വിഷ്ണുഭക്തനായ താൻ ഭഗവാൻ എന്ത് ചോദിച്ചാലും നൽകും എന്നായിരുന്നു ബലിയുടെ മറുപടി..ക്രുദ്ധനായ ശുക്രാചാര്യർ ഇതിന്റെ ഫലം നീ അനുഭവിക്കുമെന്ന് ബലിക്ക് ഒന്നൂടി മുന്നറിയിപ്പ് നല്കി..ആദ്യമായായിരുന്നു ബലി തൻറെ വാക്ക് ധിക്കാരിക്കാൻ പോകുന്നത്....അത് തന്നെ സംഭവിച്ചു..ബലിയുടെ നിർദ്ദേശമനുസരിച്ച് വാമനൻ 3അടി മണ്ണ് ദാനമായി ആവശ്യപ്പെട്ടു..വെറും 3 അടി മണ്ണ് മാത്രം ദാനം ചോദിച്ചതിൽ ആശ്ചര്യവനായ ബലി ദാനം എടുത്തുകൊള്ളാൻ വമാനനോട് അപേക്ഷിച്ചു...ഉടനെതന്നെ വാമനന്റെ രൂപം ഭിമാകാരമായി വളർന്നു...ആദ്യത്തെ കാലടിക്ക് ഭൂമിയും രണ്ടാമത്തെ കാലടിക്ക് ആകാശവും അളന്ന് തീർത്ത വാമനൻ ,ഇതൊക്കെ കണ്ട് ആശ്ചര്യവാനായ ബലിയോട് 3ആമത്തെ കാലടിക്ക് സ്ഥലമില്ലെന്ന് ആവശ്യപ്പെട്ടു..പാവം ബലി,താൻ ഒരിക്കലും തന്റെ ദാനം തെറ്റിക്കില്ലെന്ന് ഉറക്കെ പറഞ്ഞുകൊണ്ട് വാമനന് മുന്നിൽ ശിരസ്സ് നമിച്ചുകൊണ്ട് തന്റെ ശിരസ്സിൽ ചവിട്ടിക്കൊള്ളാൻ അപേക്ഷിച്ചു... വാമനൻ ബലിയുടെ ശിരസ്സിൽ പാദം വച്ചയുടനെ തന്നെ അദ്ദേഹത്തിന്റെ ശക്തിയാൽ ബലി പാതളലോകത്തിലേക്ക് താണുപോയി..(ഈ സമയം ബലി, തന്റെ പ്രജകളെ വർഷത്തിലൊരിക്കൽ കാണാൻ അനുവദിക്കണമെന്ന് വാമനനോട് അപേക്ഷിച്ചതുമായി ബന്ധപ്പെട്ടണല്ലോ നമ്മൾ ഓണം ആഘോഷിക്കുന്നത്...??!! എന്നാൽ ഇത് യഥാർത്ഥ കഥയിൽ കാണുന്നില്ല..)ഇതുകണ്ട് ദേവേന്ദ്രൻ അത്യന്തം സന്തോഷവാനായി..അദ്ദേഹത്തിന് സ്വർഗ്ഗത്തിന്റെ ഭരണം തിരികെ കിട്ടി..എന്നാൽ തന്റെ ഭക്തനായ ബലിയെ ഉപേക്ഷിക്കാൻ ഭഗവാൻ വിഷ്ണു തയ്യാറായിരുന്നില്ല.. പാതാളത്തിൽ എത്തിപ്പെട്ട മഹാബലി അവിടെ തന്റെ പുതിയ രാജ്യനിർമ്മാനം ആരംഭിച്ചു..അദ്ദേഹം ഒരിക്കലും ഭഗവാനെ തള്ളിപ്പറഞ്ഞില്ല..അവിടെയും പൂജിച്ചു..ഉടനെ തന്നെ വിഷ്ണു കറുത്ത് സുന്ദരനായ ഒരു യോധാവിന്റെ രൂപത്തിൽ ബലിക്ക് അരികിലെത്തി അദ്ദേഹത്തിന്റെ രാജ്യരക്ഷയുടെ ഭാഗമാകാൻ തന്നെയും അനുവദിക്കണമെന്നും സൈന്യത്തിൽ ചേർക്കണമെന്നും ബലിയോട് അപേക്ഷിച്ചു..ബലി അദ്ദേഹത്തെ സൈന്യാധിപനാക്കി..അൽപനേരം കഴിഞ്ഞപ്പോൾ സുന്ദരിയും തേജസ്വിയുമായ ഒരു യുവതി ബലിക്കരികിലെത്തി..അവർ അദ്ദേഹത്തോട് അപേക്ഷിച്ചു..."അല്ലയോ രാജൻ ,എന്റെ ഭർത്താവ് തന്റെ ലക്ഷ്യസാധാനത്തിനായി ദൂരെ ഒരിടം വരെ പോയിരിക്കുകയാണ്...അപ്പോൾ ഞാൻ വീട്ടിൽ തനിച്ചായി...അതുകൊണ്ട് എനിക്ക് സംരക്ഷണം വേണം..അങ്ങയുടെ രാജ്യത്ത് എല്ലാവർക്കും തുല്യ നീതിയും സംരക്ഷണവും എല്ലാം ലഭിക്കും എന്നറിഞ് വന്നതാണ്..സ്വികരിക്കില്ലേ എന്നെ അങ്ങയുടെ പ്രജകളിൽ ഒരാളായി?"ബലി ഉത്തരം നൽകി..അല്ലയോ ദേവി,നിങ്ങൾ എനിക്ക് സഹോദരി തുല്യയാണ്...നിങ്ങൾക്ക് എത്രകാലം വേണമെങ്കിലും എന്റെ കൊട്ടാരത്തിൽ താമസിക്കാം..ഒട്ടും ഭയപ്പാടില്ലാതെ..."തുടർന്ന് ദിവസങ്ങൾ കടന്നുപോയി...മഹാബലിയുടെ ഭരണത്തിൽ ജനങ്ങളെല്ലാം മുന്നത്തെപ്പോലെ തന്നെ സംതൃപ്തരായി...രാജ്യമെങ്ങും ഐശ്വര്യവും സമ്പൽ സമൃദ്ധിയും കളിയാടി..അങ്ങിനെയിരിക്കെ ഒരുനാൾ ഈ യുവതി പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്നത് മഹാബലി കാണാനിടയായി...അദ്ദേഹം അവർക്കരികിലെത്തി ആരെയാണ് പ്രാർഥിക്കുന്നതെന്ന് ചോദിച്ചു..യുവതിയുടെ മറുപടി കേട്ട് ബലി ആശ്ചര്യവാനായി...അവർ പ്രാർഥിച്ചത് തന്നെത്തന്നെയാണ് പോലും...കാരണം അന്വേഷിച്ചപ്പോൾ തന്റെ ഭർത്താവിനെ വിട്ടുനൽകാൻ വേണ്ടിയാണ് താൻ അദ്ദേഹത്തെ പ്രാർഥിച്ചതെന്നും അദ്ദേഹത്തിന് മാത്രമേ അതിന് സാധിക്കു എന്നും യുവതി മഹാബലിയോട് പറഞ്ഞു..ഇതുകേട്ട ബലി ആകെ ആശയകുഴപ്പത്തിലായി..ഉടനെ യുവതി പറഞ്ഞു,ബലിയുടെ സൈന്യത്തിൽ ചേർന്ന ആ യുവാവാണ് തന്റെ ഭർത്താവെന്ന്..ആശ്ചര്യവാനായ ബലിക്ക് മുന്നിൽ പെട്ടെന്ന് തന്നെ യുവാവിന്റെ സ്ഥാനത്ത് വിഷ്ണുവും യുവതിയുടെ സ്ഥാനത്ത് ലക്ഷ്മിയും പ്രത്യക്ഷപ്പെട്ടു..ഇത്രനാളും വേഷമാറി തന്റെകൂടെ ഉണ്ടായിരുന്നത് സാക്ഷാൽ ഭഗവാനും,ലക്ഷ്മിദേവിയും ആണെന്ന് മനസ്സിലാക്കിയ ബലി ഭയഭക്തിബഹുമാനങ്ങളോടെ ഇരുവരെയും വണങ്ങി..വിഷ്ണു അരുൾ ചെയ്തു..."നിന്റെ നിഷ്കളങ്കമായ ഭക്തിയാണ് എന്നെ ഇവിടെ പാതാളത്തിൽ പോലും നിന്റെകൂടെ വരാൻ പ്രേരിപ്പിച്ചത്...ഇന്ദ്രന്റെ ഭരണ ശേഷം അടുത്ത ദേവരാജൻ തീർച്ചയായും നീതന്നെ ആയിരിക്കും."ഉടനെ തന്നെ ബലി ലക്ഷ്മിദേവിയോട് അപേക്ഷിച്ചു.."ദേവി എന്നോട് ക്ഷമിക്കണം...അറിയാതെ ആണെങ്കിലും ഞാൻ ദേവിയുടെ പതിയെ ഇത്രനാളും എന്റെകൂടെ നിർത്തി..ഇന്നിതാ ഞാൻ ദേവിക്ക് തന്നെ അദ്ദേഹത്തെ മടക്കിത്തരുന്നു..."...തുടർന്ന് മഹാബലിയെ അനുഗ്രഹിച്ചശേഷം വിഷ്ണുവും ലക്ഷ്മിയും വൈകുണ്ഡത്തിലേക്ക് യാത്രയായി...
ലക്ഷ്മിദേവിയും മഹാബലിയും തമ്മിലുള്ള സഹോദരരീസഹോദര ബന്ധത്തെ സൂചിപ്പിക്കാനാണ് രക്ഷാബന്ധൻ ആഘോഷിക്കുന്നതെന്ന് പറയപ്പെടുന്നു...
Nb:ഇത് ഞാൻ കേട്ട കഥ മാത്രമാണ്..യഥാർത്ഥ കഥ ഇങ്ങിനെ ആവാം അല്ലാതിരിക്കാം..