പത്തു വര്ഷങ്ങള്ക്കു മുൻപ് ഉണ്ടായ ഒരു അനുഭവം. (churulazhiyatharahasyangal)
പത്തു വര്ഷങ്ങള്ക്കു മുൻപ് ഉണ്ടായ ഒരു അനുഭവം.. ജോലിയുമായി ബന്ധപെട്ടു ഒരു മാസത്തോളം പത്തനംതിട്ടയിൽ ഉണ്ടായിരുന്ന സമയം. കൂടെ ജോലി ചെതിരുന്ന ആ നാട്ടുകാരൻ തന്നെയായ ഒരു സുഹൃത്തിന്റെ വിവാഹത്തിനു പങ്കെടുക്കാൻ പോയിടുത്തുനിന്നാണ് സംഭവത്തിന്റെ തുടക്കം...ഞായറാഴ്ചയാണ് വിവാഹം. ശെനിയാഴ്ച ഞാൻ വർക്കു കഴിഞ്ഞു രാത്രി ഒരു 9 മണിയോടടുതു വിവാഹ വീട്ടിൽ ചെന്നു..അപ്പോൾ അവിടെ വച്ചു പരിചയപ്പെട്ട ഒരു സുഹൃത്ത് പേര്. ബിനിൽ. ബിനിലിന്റെ വീട് കല്യാണ വീട്ടിൽ നിന്നും ഒരു ആറു കിലോമീറ്റർ അകലെയാണ്.. ബിനിലിന് അത്യാവശ്യമായി സ്വന്തം വീട്ടിലേക്കു പോകണം കയ്യിൽ വാഹനവും ഇല്ല. അപ്പൊ സമയം രാത്രി 12 കഴിഞ്ഞു. അവനെ തിരിച്ചു വീട്ടിലാക്കാമെന്നേറ്റ സുഹൃത്ത് മദ്യപിച്ചു വീലായി ഉറക്കംമായി. പിന്നെ അവിടുന്ന് തന്നെ ഒരു activa ഒപ്പിച്ചു ഞാനും ബിനിലും പോയി. Activa തിരിച്ചു കൊണ്ട് വരാനാണ് ഞാൻ കൂടെ പോയത്. മെയിൻ റോഡിൽ നിന്നും കുറച്ചധികം അകത്തേക്ക് കയറിയാണ് അവന്റ വീട് അങ്ങോട്ട് അവനാണ് വടിയോടിച്ചതു . അവനെ വീട്ടിൽആക്കി ഞാൻ തിരിച്ചു വരികയാണ് ഒരു ഇടുങ്ങിയ വഴി. വീടുകൾ അടുതുടെങ്കിലും എല്ലാവരും ഉറക്കമായി. ചുറ്റിലും കൂരിരുട്ട് പിന്നെ റബ്ബർ തോട്ടങ്ങളും. ചിലയിടത്തൊക്കെ പോസ്റ്റിൽ ലൈറ്റ് ഉണ്ട്. മുന്പോട്ടു പോകുന്തോറും വഴി ആകെ മോശം ആയി കിടക്കുന്നു കുറച്ചു കഴിഞ്ഞപ്പോൾ വഴി അവസാനിച്ചു മുൻപിൽ ഇല്ലിക്കാട്. എനിക്ക് വഴിത്തെറ്റി എന്ന് മനസിലായി. തിരിച്ചു പോകാൻ ഒരുങ്ങുബോഴാണ് എന്തോ കത്തുന്നത് പോലെയുള്ള മണവും ഒരു പെണ്ണിന്റെ കരച്ചിലും ചിരിയും മുരൾച്ചയും എനിക്ക് കേൾക്കുന്നത് പോലെ തോന്നി. അപ്പോഴാണ് ഞാൻ ചുറ്റിലും നോക്കുന്നത് അവിടെ ആ ഭാഗത്തു ഒരു വീട് മാത്രമേ ഉള്ളു. വഴിയിൽ നിന്നും കുറച്ച് അകന്നാണ് ആ വീട്. ഓട് മേഞ്ഞ ഒരു പഴയ വീട്. ആ വീടിന്റെ ജനൽ പാളിക്കിടയിൽ നിന്നും വെളിച്ചം കാണുന്നുണ്ട് അത് തീ കത്തുന്ന വെളിച്ചം ആന്നെന്നു എനിക്ക് മനസിലായി. ഈ കത്തുന്ന മണവും പെണ്ണിന്റെ കരച്ചിലും കൂടി കൂടി വരുന്നു.. ആ വീട്ടിൽ നിന്നാണ് ഈ ശബ്ദം വരുന്നത് എന്ന് എനിക്ക് മനസിലായി. പേടിയുടെങ്കിലും എന്താണ് സംഭവം എന്ന് നോക്കാൻ ഞാൻ തീരുമാനിച്ചു. ഞാൻ നേരെ വീടിനു നേരെ നടന്നു. വെളിച്ചം വന്നിരുന്ന ജനൽ പാളി കേടു വന്നിരുന്നതിനാൽ അതിലുടെ ആ മുറിയിലെ വെളിച്ചവും എന്താന്നെന്നു എന്നിക്കു മനസിലായി. കണ്ടത് ഇതാണ് ഒരു മന്ത്രവാദിയെ പോലെ തോന്നുന്ന ഒരു വൃദ്ധൻ കൈയിൽ ഒരു തീ പന്തം പിടിച്ചിട്ടുണ്ട് അയാളുടെ മുൻപിൽ ഒരു ഹോമകുണ്ഡം, അതിനു മുൻപിൽ ഇരുന്നു അയാൾ ഏതൊക്കെയോ മന്ത്രങ്ങൾ ചൊല്ലുന്നു..ഞാൻ ജനൽ പാളി പതിയെ കുറച്ച് തുറന്നു. ഈ ഹോമകുണ്ഡത്തിനു എതിരെ ചുവന്ന പട്ടു തുണി ഉടുത്തു ഒരു ഇരുപതു വയസ്സ് തോന്നുന്ന ഒരു പെൺകുട്ടി. ഭീകര മായ മുഖഭാവത്തോടെ ഏതൊക്കെയോ പുലമ്പുന്നുണ്ട്, കരയുന്ന പോലെ ചിരിക്കുന്ന പോലെ എന്തൊക്കെയോ.. ഞാൻ പേടിച്ചു അടിമുടി വിറച്ചു കൊണ്ടിരിക്കയാണ്. സംഭവം തീ യുടെ വെളിച്ചത്തിൽ കാണുമ്പോ ഭീകരമാണ്.. ഏകദേശം ഒരു മിനിറ്റ് ആയിക്കാണും അപ്പോൾ ഹോമകുണ്ഡത്തിലെ തീ ആളി കത്തുകയും ഈ പെൺകുട്ടി ഇരിന്നിടത്തു നിന്നും ചാടി എഴുനേൽക്കുകയും കാല് നിലത്തു തൊടാതെ ഉയർന്നു വായുവിൽ നിന്നുകൊണ്ട് ആർത്തു അട്ടഹസിക്കാൻ തുടങ്ങി. അപ്പൊ തന്നെ ഞാൻ അവിടുന്ന് ഓടി, നേരെ വണ്ടിയെടുത്തു ഒരു വിധം വഴികണ്ടു പിടിച്ചു താമസ സ്ഥലത്തെത്തി.. പിറ്റേന്ന് തന്നെ ബിനിലിനെ കണ്ടു നടന്ന സംഭവം പറഞ്ഞു. അവനിൽ നിന്നും അറിയാൻ സാധിച്ചത് ഇതാണ്, ഒരു ഇരുപതു വര്ഷങ്ങള്ക്കു മുൻപ് ആ വീട്ടിൽ ഒരു അച്ഛനും മകളുമാണ് താമസിച്ചിരുന്നത്, അച്ഛൻ ഒരു മന്ത്രവാദി ആയിരുന്നു,, ഒരു മന്ത്രകർമത്തിനിടെ ഇയാളുടെ മകൾക്കു ഗുരുതരമായി തീ പൊള്ളലേറ്റു മരണപെട്ടു. അതിൽ മനംനൊന്ത് അച്ഛൻ ആ വീട്ടിൽ തൂങ്ങി മരിക്കുകയും ചെയ്തു. അതിനു ശേഷം ആ വീട്ടിൽ ആരും താമസവുമില്ല. എന്തായാലും അന്ന് ഞാൻ കണ്ടത് അവരുടെ ആത്മാക്കളെയാണോ അതോ മറ്റു വല്ലതുമാണോ. ഈ ടൈം ട്രാവൽ പോലെ മറ്റൊരു ലോകത്ത് ജീവിക്കുന്ന അവരെയാണോ ഞാൻ കണ്ടത് അറിയില്ല.......