A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഭൂമിയിലെ ഏറ്റവും വലിയ വജ്രനിക്ഷേപം സൃഷ്‌ടിച്ച ഉൽക്കാപതനം






ഭൂമിയിലേക്ക് വലിയ ഉൽക്കകൾ വന്നുപതിക്കുമ്പോൾ അവ വലിയ വിനാശമാണ് വിതയ്ക്കുന്നത് . ഏതാണ്ട് ആറുകോടി വര്ഷം മുൻപ് മെക്സിക്കൻ ഉൾക്കടലിൽ പതിച്ച വലിയ ഒരു ഉൽകയായിരുന്നുദിനോസറുകളുടെ വംശനാശത്തിന് കാരണമായത് എന്നാണ് പറയപ്പെടുന്നത് .വലിയ ഉൽക്കാ പതനങ്ങൾ ഏതാനും ദശലക്ഷം വര്ഷങ്ങളുടെ അന്തരാളത്തിൽ ഭൂമിയിൽ സംഭവിക്കാറുണ്ട് .ചെറിയ ഉൽക്കകൾ ഓരോ വർഷവും ഒന്നോ രണ്ടോ കണക്കിനും ഭൂമിയിൽ പതിക്കുന്നുണ്ട് .
ഇന്നേക്കും മൂന്നരക്കോടി വർഷങ്ങൾക്കുമുൻപ് ഇന്നത്തെ സൈബീരിയയിൽ പതിച്ച ഒരുൾക്ക ജന്മം നൽകിയത് ഭൂമിയിലെ ഏറ്റവും വലിയ വജ്രനിക്ഷേപങ്ങൾക്കായിരുന്നു . അഞ്ചു കിലോമീറ്ററിലേറെ വ്യാസമുള്ള ഒരു ലോഹസാന്ദ്രമായ ഛിന്നഗ്രഹമാണ് അന്ന് സൈബീരിയയിലെ ടാമിർ ഉപദ്വീപിൽ പതിച്ചത് (Taymyr Peninsula ). കോടിക്കണക്കിനു ഹൈഡ്രജൻ ബോംബുകളുടെ ഊർജ്ജമായിരുന്നു ഈ ഉൽക്കാപതനം പുറത്തുവിട്ടത് . അനേകം കുബിക്ക് കിലോമീറ്റെർ പാറകൾ കടുത്ത ചൂടിലും മർദത്തിലും ആവിയായി . 100 കിലോമീറ്റർ വ്യാസമുള്ള ഒരു ഇമ്പാക്റ്റ് ഗര്തവും ഈ കൂട്ടിയിടിയിലൂടെ രൂപപ്പെട്ടു . ഇപ്പോൾ ഈ ഗർത്തം "പോപിഗൈ ക്രെറ്റർ " ("Popigai Crater" ) എന്ൻ അറിയപ്പെടുന്നത് .
ഈ കോസ്മിക്ക് കൊളീഷൻ മറ്റൊരു പ്രതിഭാസവും സൃഷ്ടിച്ചു . ഈ കൂട്ടിയിടിയുടെ ഭലമായി ഗ്രാഫെയ്റിൽ നിന്നും വജ്രം രൂപപ്പെടാൻ ആവശ്യമായ മർദവും താപനിലയും സൃഷ്ടിക്കപ്പെട്ടു . വളരെയധികം ഗ്രാഫെയ്റ്റ് ഉണ്ടായിരുന്ന ഒരു പ്രദേശത്താണ് ഈ ഉൽക്കാപതനം ഉണ്ടായത് . കൂട്ടിയിടി ഉണ്ടാക്കിയ മർദത്തിലും ചൂടിലും ആ ഗ്രാഫിയ്റ്റിലെ ചെറിയൊരു ഭാഗം വജ്രക്രിസ്റ്റലുകളായി രൂപപ്പെട്ടു . ആയിരകണക്കിന് ടൺ വജ്രക്രിസ്റ്റലുകളാണ് ഈ കൂട്ടിയിടിയുടെ ഭാഗമായി രൂപപ്പെട്ടത് . ദൗർഭാഗ്യവശാൽ ക്രിസ്റ്റലുകളുടെ വലിപ്പം നന്നേ കുറവാണ് . അവ രൂപപ്പെട്ടത് താപവും മർദവും ഏറെ ഉണ്ടായിരുന്ന ഭൗമോപരിതലത്തിനു ഏതാനും കിലോമീറ്റർ താഴെയുമാണ് .
വ്യാവസായിക നിലവാരത്തിലുളള വജ്രമാണ് ഇവിടെയുള്ളത് . ഈ പ്രദേശത്തതിന്റെ ദുർഘടാവസ്ഥയാണ് ഇപ്പോൾ ഇവിടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള വജ്രഖനനത്തിനു തടസമായി നിൽക്കുന്നത് .
ഈ ഉൽക്കാപതനവും ജീവികളുടെ വലിയ ഒരു വംശനാശത്തിനും ,ഒരു ആഗോള ശൈത്യ കാലഘട്ടത്തിനും ഇടയാക്കി എന്നും കരുതപ്പെടുന്നു .എഴുപതുകളിലാണ് ഈ ഇമ്പാക്റ്റ്‌ ക്രേറ്റർ കണ്ടെത്തപ്പെട്ടത് .
===
ref
1.https://geology.com/articles/popigai-crater-diamonds/
2.https://phys.org/…/2012-09-popigai-russia-vast-untouched-di…
3.https://phys.org/…/2012-09-popigai-russia-vast-untouched-di…
==
ചിത്രങ്ങൾ : കടപ്പാട് :https://geology.com/articles/popigai-crater-diamonds/,https://en.wikipedia.org/wiki/Popigai_crater…
rishidas s