ചെറിയ ചിറകുകളും വലിയ വാലും അനേകം പല്ലുകൾ നിറഞ്ഞ വായുമുള്ള ഒരു ദിനോസർ യുഗ ജീവിയാണ് വെലോസിറാപ്റ്റർ. പക്ഷികളുടെയും ഉരഗങ്ങളുടെയും സവിശേഷകൾ ഒരേപോലെയുണ്ടായിരുന്ന ഒരു ജീവി .വെലോസിറാപ്റ്റർ ഇന്റെ ചിറകുകൾ വളരെ ചെറുതായിരുന്നു .അതിനാൽ തന്നെ ഈ ചിറകുകൾക്ക്, 20 കിലോയോളം ഭാരവും 2 മീറ്ററിലേറെ നീളവുമുള്ള ഇവയെ പറക്കാനോ ഗ്ലൈഡ് ചെയ്യാനോ സഹായിക്കാൻ ആവില്ലായിരുന്നു .
മാംസഭോജിയായ ഒരു വേട്ടക്കാരനായിരുന്നു വെലോസിറാപ്റ്റർ .ഈ ജീവിക്ക് മണിക്കൂറിൽ 40 കിലോമീറ്ററിലേറെ വേഗതയിൽ ഓടാൻ ആകുമായിരുന്നു എന്ന ഈ ജീവിയുടെ അസ്ഥികൂടങ്ങളുടെ പഠനത്തിൽ നിന്നും വ്യക്തമായിട്ടുണ്ട് . ചെറു ദിനോസറുകളെ ഓടിച്ചു പിടിച്ചു ശാപ്പിടുന്ന ഒരു വേട്ടക്കാരൻ ആയിരുന്നിരിക്കാം ഈ വിരുതൻ . ചെറു ചിറകുകൾ വേഗമേറിയ വേട്ട ഓട്ടങ്ങളിൽ പെട്ടന്ന് ഗതിമാറ്റം വരുത്താൻ ഉപകരിച്ചിരുന്നിരിക്കാം .
ചൈനയിലെ ഗോബി മരുഭൂമിയിലും മംഗോളിയയിലുമാണ് വെലോസിറാപ്റ്ററുകളുടെ ഫോസിലുകൾ ലഭിച്ചിട്ടുളളത് . പൂർണമായ ഫോസിലുകൾ ലഭിച്ചതിലൂടെ ഈ ജീവിയുടെ ഘടന ഇപ്പോൾ വ്യക്തമായി മനസിലാക്കാനായിട്ടുണ്ട് .
==
ചിത്രം :വെലോസിറാപ്റ്റർ :ചിത്രകാരന്റെ ഭാവന : കടപ്പാട് :https://www.dkfindout.com/…/dinosau…/dinosaurs/velociraptor/
.
ref:https://www.livescience.com/23922-velociraptor-facts.html
.