ഒരു 10-15 വർഷത്തിനകം ഡീസൽ പെട്രോൾ വാഹനങ്ങൾ എല്ലാം ചരിത്രമാകും.പണ്ട് കുതിര വണ്ടികൾ നിരത്തിൽ നിന്നും അപ്രത്യക്ഷമായതിനു തുല്യമാകും വിപ്ലവകരമായ ഈ മാറ്റം.ഒരിക്കൽ ചാർജ് ചെയ്‌താൽ ഇന്നത്തതിന്റെ എത്രയോ മടങ്ങു ശേഷിയുള്ള ഒരു പാട് ദൂരം താണ്ടുന്ന അതിശക്തമായ ബാറ്ററികളുള്ള വണ്ടികളാകും ഇനിയിറങ്ങാൻ പോകുന്നത് .ലോകമെമ്പാടുമുള്ള വാഹന നിർമാതാക്കൾ ഇതിനായുള്ള കഠിന ശ്രമത്തിലാണ് .തന്നെയുമല്ല ഇനിയുള്ള കാലം ഇന്റർനെറ്റുമായി ബന്ധിപ്പിച്ച DRIVERLESS കാറുകളുടേതാണ്.അതോടെ ഡ്രൈവർ എന്ന ജോലിയും അപ്രത്യക്ഷമാകും.റോഡരികിൽ ഇന്ന് വലിയ ഗമ കാണിച്ചു നിൽക്കുന്ന പെട്രോൾ പമ്പുകൾ പണ്ടത്തെ STD ബൂത്തുകൾ മൊബൈൽ കടയായതു പോലെ ചാർജിങ് കിയോസ്കുകൾ ആയി രൂപാന്തരപ്പെടും .ലോക രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തിയായിരുന്നു എണ്ണ ഉത്പാദക രാഷ്ട്രങ്ങൾ എണ്ണ കമ്പനികൾ എല്ലാവരും അപ്രസക്തരാകും.അമേരിക്കയൊക്കെ STRATEGIC OIL STORING FACILITY കളിൽ എടുത്തു വെച്ച എണ്ണയൊക്കെ എന്ത് ചെയ്യണം എന്നറിയാതെ അന്തം വിട്ടു നിൽപ്പാണ് .(ആ ഇറാഖികളുടെ ശാപം ആയിരിക്കും ) .അതെ ലോകം പുതിയ ഒരു കാലത്തേക്ക് ചുവടു വെക്കുകയാണ്...!!
.
ഇതൊക്കെ വായിച്ചു "ഊം നടന്നത് തന്നെ" ചിരിക്കുന്ന എന്ന് പറഞ്ഞു ചിരിക്കുന്ന മഹാ ബുദ്ധിമാന്മാരുടെ അറിവിലേക്കായി....
1) അല്ലയോ മഹാ ബുദ്ധിമാന്മാരെ നിങ്ങൾ ആരെങ്കിലും ഇന്ന് ഫിലിം പ്രോജക്ട് ചെയുന്ന സിനിമ തീയറ്ററിൽ നിന്നും സിനിമ കാണുന്നുണ്ടോ?.
2) കാസറ്റിൽ നിന്നും പാട്ടു കേൾക്കുകയോ വീഡിയോ കാണുകയോ ചെയ്യാറുണ്ടോ?.
3) നിങ്ങൾ ഒരു ഹോട്ടൽ റൂം ലാൻഡ് ലൈനിൽ
നിന്നും വിളിച്ചു ബുക്ക് ചെയ്തിട്ട് എത്ര
കാലമായി?.
നിന്നും വിളിച്ചു ബുക്ക് ചെയ്തിട്ട് എത്ര
കാലമായി?.
4) അതൊക്കെ പോട്ടെ ഒരു 25 വര്ഷം മുമ്പ് ഞാൻ എഴുതിയ ഈ വാക്കുകൾ നിങ്ങൾ യാത്രക്കിടയിൽ സ്വന്തം മൊബൈൽ ഫോണിന്റെ സ്‌ക്രീനിൽ വായിക്കുമെന്നോ അതിനു മറുപടി നൽകുമെന്നോ നിങ്ങൾ കരുതിയിട്ടുണ്ടോ ?.
ആന്റിന തിരിച്ചു നിങ്ങൾ TV കാണാറുണ്ടോ? ദൂരദർശൻ എന്താണെന്നു നിങ്ങൾക്കറിയുമോ?..!!.ഉത്തരങ്ങൾ സ്വയം കണ്ടെത്തുക..ആശംസകൾ..!!