വരരുചിയുടെ ഒൻപതാമത്തെ മകൻ ആണ് നാറാണത് ഭ്രാന്തൻ. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ, തച്ചനാട്ടുകര പഞ്ചായത്തിൽപ്പെട്ട ഒരു ഗ്രാമമായ ചെത്തല്ലുരിൽ ഉള്ള ആമയൂർ മനക്കാർ എടുത്തു വളർത്തിയ കുട്ടി ആണ് നാറാണത് ഭ്രാന്തൻ. ആമയൂർ മന എന്ന് കൂടാതെ നാരായണ മംഗലത് എന്നും പേര് ഉണ്ടായിരുന്നു ഈ മനക്കു അത് പറഞ്ഞു പറഞ്ഞു നാറാണത്ത് മന എന്ന് ആയി അവിടെ ഉള്ള പ്രാന്തൻ ആയ ചെറുപ്പക്കാരൻ നാറാണത് ഭ്രാന്തൻ ആയി
ബ്രാഹ്മണ കുടുംബം എടുത്തു വളർത്തിയ അദ്ദേഹത്തെ അവർ വാത്സല്യ പൂർവ്വം ഉണ്ണി എന്ന് വിളിച്ചു. ചെറുപ്പത്തിൽ തന്നെ തൊട്ടു കുടയമ എന്നിവയെ പുച്ഛം ആയി കണ്ടിരുന്നു താഴ്ന്ന ജാതി കുട്ടികളുടെ കൂടെ കൂടുക പുലയ കുട്ടികളുടെ കൂടെ മീൻ പിടിക്കാൻ പോവുക എന്നത് നമ്പൂതിരിമാരെ ദേഷ്യം പിടിപ്പിച്ചിരുന്നു
തുടർന്നു പഠനത്തിന് ആയി അദ്ദേഹത്തെ തിരുവേഗപ്പുറ ഇല്ലത്തേക് അയച്ചു എന്നാൽ അവിടെയും സ്ഥിതി വെത്യാസം ആയിരുന്നില്ല വിദ്യ പെട്ടന്ന് അഭ്യസിച്ചു എടുക്കുന്നു എങ്കിലും അദ്ദേഹത്തിന്റെ പ്രവർത്തികൾ നമ്പൂതിരി സമൂഹത്തിൽ വല്ലിയ പ്രശ്നം ഉണ്ടാക്കി. ആചാര അനുഷ്ടാനങ്ങൾ തെറ്റിച്ച അദ്ദേഹത്തെ ബ്രാഹ്മണ സമുദായങ്ങൾ ഇളയത് ആയി പ്രഘ്യാപിച്ചു അതായത് ബ്രാഹ്മണ സഭയിലോ ജാതിയിലോ അദ്ദേഹം ഇനി ഇല്ല എന്ന് അർത്ഥം താഴ്ന്ന ജാതി ആയി മുദ്ര കുത്തുക. വായ്മൊഴി വഴി നാറാണത് ഉണ്ണി ഇളയത് ആണെന്ന് അറിയിക്കുകയും എവിടെയും പ്രവേശനം നൽകാത്ത അവസ്ഥയും ഉണ്ടാക്കി
തുടർന്നു തിരുവേഗപ്പുറ പഞ്ചായത്തിൽ കൈപ്പുറം അടുത്ത് പ്രാന്ത ചലം എന്ന ഒറ്റക്കൽ വല്ലിയ പറ കുന്നിൽ താമസം ആക്കി. രാവിലെ മുതൽ അതിനു മുകളിലേക്കു പാറ ഉരുട്ടി കയറ്റി അത് തള്ളി താഴേക്കു ഇടുന്നത് പ്രധാന പരിപാടി ആയി ഇത് കാരണം നാറാണത് ഉണ്ണി എന്നത് നാറാണത് ഭ്രാന്തൻ എന്ന് മാറി. നാട് നീളെ അലഞ്ഞു തിരിഞ്ഞു നടന്നു രാത്രി എത്തിയ സ്ഥലത്തു ഭക്ഷണം വെച് കഴിച്ചു ജീവിതം നീക്കി. നാട് നീളെ അലഞ്ഞു തിരിഞ്ഞു വീണ്ടും പ്രാന്ത ചലത്തിൽ എത്തുകയും കുറച്ചു ദിവസം അവിടെ കൂടുകയും ചെയ്തിരുന്നു.
ആളുകൾ ചോദിക്കുന്നതിന് വെത്യസ്തമായ രീതിയിൽ ഉത്തരങ്ങൾ നൽകിയിരുന്നത് ആളുകളിൽ പ്രാന്തൻ എന്ന പേരിന് കൂടുതൽ സ്ഥാനം നൽകി. ഒരു ദിവസം പ്രാന്ത ചലത്തിൽ വിശ്രമിക്കുമ്പോൾ ദുരെ നടുവട്ടം അടുത്ത് രായിര നെല്ലൂർ മലയിൽ ഒരു വെളിച്ചം കണ്ടു അത് അനേഷിച്ചു അങ്ങോട്ട് പോവുകയും അത് ദേവി ദർശനം ആണെന്ന് മനസിലാക്കി അദ്ദേഹം അവിടെ ഒരു ക്ഷേത്രം നിർമിച്ചു ദുർഗ ദേവിയും തോഴികളും പ്രാന്തനെ കണ്ടു ഭൂമിയിൽ താഴ്ന്ന പോയി എന്നും അവിടം ക്ഷേത്രം നിർമിച്ചു ഇന്നും അവിടെ പോയാൽ ആ കാലടികൾ കാണാം ഏതു സമയവും വെള്ളം നിറഞ്ഞു നിൽക്കുന്ന അതിൽ നിന്നും വെള്ളം എടുത്തു ആണ് ഇപ്പോഴും ക്ഷേത്രത്തിൽ പൂജയും മറ്റു സംഭവങ്ങളും ചെയുന്നത്
ക്ഷേത്രം നിർമിച്ചു തിരികെ വന്ന പ്രാന്തൻ പ്രാന്ത ചലത്തിൽ തന്നെ കഴിഞ്ഞു. ഉറക്കെ ഉള്ള അട്ടഹാസം സമൂഹത്തിൽ ഉയർന്ന നിലയിൽ ഉള്ളവരെ കളിയാകുക എന്നത് ആളുകൾക്ക് സഹിക്കാവുന്നതിലും അപ്പുറം ആയി ആളുകൾ കൂട്ടം ചേർന്നു പ്രാന്ത ചലത്തിൽ ഉള്ള കാഞ്ഞിര മരത്തിൽ അദ്ദേഹത്തെ ചങ്ങല ഉപയോഗിച്ച് ബന്ധിച്ചു.ആ ചങ്ങലയിൽ കിടന്നു പ്രാണൻ വെടിഞ്ഞു
പ്രാന്തൻ എന്ന് മുദ്ര കുത്തി എങ്കിലും ജ്ഞാനി ആയിരുന്നു അദ്ദേഹം. ജ്യോതിശാസ്ത്രത്തിൽ ഉള്ള പരഹിതകരണം രചിച്ചത് ഇദ്ദേഹം ആണ്.അദ്ദേഹം താമസിച്ചിരുന്ന കൈപ്പുറം അടുത്ത് ഉള്ള പ്രാന്തചലത്തിൽ അദ്ദേഹം ഉണ്ടാക്കിയ ഗുഹ കിണറുകൾ ഇപ്പോഴും ഉണ്ട്. നുണ കഥകൾ ആണെന്ന് പരിഷ്‌കൃത ലോകം പറയുമ്പോഴും ഇന്നും മരിക്കാത്ത ചരിത്ര സൃഷ്ടികൾ നൽകി പ്രാന്തൻ ജീവിക്കുന്നു
Nb ഫസ്റ്റ് ചിത്രം നടുവട്ടം രായിര നെല്ലൂർ മലയിൽ ഉള്ള പ്രതിമ ആണ് ബാക്കി ചിത്രങ്ങൾ പ്രാന്ത ചലത്തിൽ അദ്ദേഹത്തെ കെട്ടിയിട്ട കാഞ്ഞിര മരവും അദ്ദേഹം താമസിക്കാൻ ഉണ്ടാക്കിയ ഗുഹയും കാണാം