A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

എന്താണ് അതീത മനഃശാസ്ത്രം (Parapsychology) ?


അഗോചര സംവേദനം (clairvoyance), ഇന്ദ്രിയാതീത വിചാരവിനിമയം (telepathy), ഭാവികാലജ്ഞാനം (precognition), പ്രാകാമ്യചലനം (psychokinesis/Telekinesis ), മരണാനന്തരജീവിതം (survival after death) തുടങ്ങി ശാസ്ത്രീയവീക്ഷണത്തിന് അതീതമെന്ന് തോന്നിക്കുന്ന പ്രതിഭാസങ്ങളെ പ്രതിപാദിക്കുന്ന മനഃശാസ്ത്ര പഠന ശാഖയാണ് അതീതമനഃശാസ്ത്രം അഥവാ പാരാ സൈക്കോളജി ഇതിനെ സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങൾ ഇതിനെ ഒരു സ്യൂഡോ സയൻസായാണ് വിലയിരുത്തുന്നത് അഥവാ ചില ശാസ്ത്രജ്ഞർ യോജിക്കുന്നു ചിലർ യോജിക്കുന്നില്ല.
കേംബ്രിഡ്ജ് സർവകലാശാലയിലെ ചില പ്രമുഖ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ 1882-ൽ ലണ്ടനിൽ സൊസൈറ്റി ഒഫ് സൈക്കിക്കൽ റിസർച്ച് സ്ഥാപിച്ചതോടുകൂടി അതീതമനഃശാസ്ത്രപഠനം ഊർജസ്വലമായിത്തീർന്നു. 1885-ലാണ് അമേരിക്കൻ സൊസൈറ്റി ഒഫ് സൈക്കിക്കൽ റിസർച്ച് സ്ഥാപിതമായത്. ഒലിവർ ലോഡ്ജ്, ചാൾസ് റിഷേ, എഫ്.ഡബ്ള്യു.എച്ച്. മയേഴ്സ്, വില്യം ക്രൂക്സ് തുടങ്ങിയവർ ആദ്യകാലത്തെ പ്രമുഖ ഗവേഷകരായിരുന്നു. അതീതമനഃശാസ്ത്രപ്രതിഭാസങ്ങൾ വാസ്തവമാണെന്ന് കരുതുകയും അവയെപ്പറ്റി പഠനം നടത്തുകയും ചെയ്ത പ്രമുഖ മനഃശാസ്ത്രജ്ഞൻമാരിൽ വില്യം ജെയിംസ്, വില്യം മക്ഡുഗൽ, ഫ്രോയിഡ്, യൂങ്ങ്, ഗാർഡനർ മർഫി, എച്ച്.ജെ. ഐസക് എന്നിവർ പെടുന്നു. ഇന്ന് ഇംഗ്ലണ്ട്, യു.എസ്, റഷ്യ, ജർമനി, ഫ്രാൻസ്, ചെക്കസ്ളോവാക്യ തുടങ്ങിയ രാജ്യങ്ങളിൽ അതീതമനഃശാസ്ത്ര ഗവേഷണശാലകളുണ്ട്. 1934-ൽ യു.എസിൽ ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽ ജെ.ബി. റൈൻ അതീതമനഃശാസ്ത്ര ഗവേഷണശാലയിൽ നടത്തിയ പരീക്ഷണങ്ങൾ ശാസ്ത്രജ്ഞരുടെയും പൊതുജനങ്ങളുടെയും ശ്രദ്ധ ആകർഷിച്ചു. അതീതമനഃശാസ്ത്രത്തിൽ ഉപരിപഠനവും പരീക്ഷണവും വിപുലമായതോതിൽ ആരംഭിച്ചത് ഇതോടുകൂടിയാണ്. ഇന്ത്യയിൽ ആന്ധ്രാപ്രദേശ് സർവകലാശാലയുടെ കീഴിൽ ഇത്തരം ഒരു ഗവേഷണസ്ഥാപനം പ്രവർത്തിക്കുന്നുണ്ട്.
സാധാരണരീതിയിൽ ഇന്ദ്രിയങ്ങളിൽ കൂടിയുള്ള ഊർജ്ജോത്തേജനം മൂലമല്ലാതെ ഉണ്ടാകുന്ന അറിവിനെ അതീന്ദ്രിയസംവേദനം (Extra Sensory perception- E.S.P) അഥവാ ഇ. എസ്. പി എന്നു പറയുന്നു. ഇതിനെ പ്രധാനമായും നാലായി തിരിക്കാം.
1 . അഗോചര സംവേദനം (claivoyance)
ചുറ്റുപാടുകളെയും ദൂരസ്ഥലങ്ങളെയും ഭൂതകാലത്തെയുംപറ്റി സാധാരണ ഇന്ദ്രിയങ്ങളിൽക്കൂടി കിട്ടുന്ന തരത്തിലുള്ള അറിവ് ഇന്ദ്രിയസഹായമില്ലാതെ കിട്ടുന്നതാണ് അഗോചരസംവേദനം. പരീക്ഷണശാലയിൽ ഇ.എസ്.പി. ചീട്ടുകൾ (E.S.P Cards) ഉപയോഗിച്ചാണ് അഗോചരസംവേദനത്തെപ്പറ്റി ഗവേഷണം നടത്തുന്നത്. ഒരു അടുക്ക്‌ ഇ.എസ്.പി ചീട്ട് 5 വീതമുള്ള 5 തരം ചീട്ടുകൾ ചേർന്നതാണ്. അഞ്ചുതരം ചീട്ടുകളിലുള്ള ചിഹ്നങ്ങൾ, വൃത്തം, നക്ഷത്രം, പ്ലസ്, ചതുരം, വളഞ്ഞ വരകൾ എന്നിവയാണ് ആദ്യമായി ചീട്ടുകളെയും ചിഹ്നങ്ങളെയും പറ്റി പരീക്ഷിക്കപ്പെടേണ്ട വ്യക്തിയെ പറഞ്ഞു മനസ്സിലാക്കുന്നു. അതിനുശേഷം ഒരു കുത്ത് ചീട്ട് എടുത്തു കശക്കി ഒരു ചീട്ടെടുത്ത് ചിഹ്നമുള്ളവശം കമഴ്ത്തിവച്ചിട്ട് ചിഹ്നം ഏതാണെന്ന് അനുമാനിക്കാൻ അയാളോട് ആവശ്യപ്പെടുന്നു. 25 ചീട്ടുകളുടെയും അനുമാനഫലം രേഖപ്പെടുത്തിയശേഷം ചീട്ടുകൾ എടുത്ത് എത്ര എണ്ണം ശരിയായിട്ട് അനുമാനിച്ചു എന്ന് കണക്കാക്കുന്നു. യാദൃച്ഛികൈക്യം മൂലം ശരിയാകാവുന്ന എണ്ണം 5 ആണ്. ഈ പരീക്ഷണം അനേകം പ്രാവശ്യം ആവർത്തിക്കുമ്പോൾ യാദൃച്ഛികൈക്യം മാത്രമാണ് ശരിയായ അനുമാനത്തിനാധാരമെങ്കിൽ, ശരിയായ അനുമാനനിരക്ക് 5-ന്റെ അടുത്തു വരുന്നതാണ്. പക്ഷേ, അനേക വർഷങ്ങളായി, നിരവധി ആളുകളിൽ നടത്തിയ പരീക്ഷണങ്ങളിൽപ്പോലും അനുമാനനിരക്ക് 5-ൽ കൂടുതലാണ് (സാധാരണ 7 ആണ് കിട്ടുക) എന്നു കണ്ടിരിക്കുന്നു.
2 . ഇന്ദ്രിയാതീത വിചാരവിനിമയം (Telepathy)
ഒരാളുടെ ബോധമനസ്സിലെയോ അബോധമനസ്സിലെയോ വിചാരവികാരങ്ങൾ മറ്റൊരാളുടെ മനസ്സിലേക്ക് സംക്രമിക്കുന്നതാണ് ഇന്ദ്രാദീയ വിചാരവിനിമയം അഥവാ ടെലിപ്പതി. ഏറ്റവും പ്രസിദ്ധവും ഏറ്റവും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതുമായ ഒരു പാരനോർമൽ എബിലിറ്റി ആണ് ടെലിപ്പതി. മനസ്സു കൊണ്ട് മറ്റൊരു വ്യക്തിയുമായി കമ്യൂണിക്കേറ്റ് ചെയ്യുക ആണ് ടെലിപ്പതി കൊണ്ട് അർഥമാക്കുന്നത് . പാരസൈക്കോളജി ഇതിനെ ESP യുടെ കൂട്ടത്തിൽ ആണ് പെടുത്തിയിരിക്കുന്നത്. രണ്ടു ഇരട്ടക്കുട്ടികൾ തമ്മിലോ , അമ്മയും മക്കളും തമ്മിലോ ഒക്കെ നാച്ചുറലി തന്നെ ഇൻവിസിബിൾ കണക്ഷൻ ഉള്ളതായി അനുഭവപ്പെട്ടിട്ടുണ്ട് . ഒരു വ്യക്തിക്ക് അപകടമോ മറ്റോ സംഭവിച്ചാൽ അത് അറിയാതെ തന്നെ ഈ കണക്ഷൻ കാരണം ചില അനുഭവങ്ങൾ പലർക്കും ഉണ്ടായ അനുഭവങ്ങളും പലയിടത്തും കേൾക്കാം . മനുഷ്യരും മൃഗങ്ങളും തമ്മിൽ പോലും ടെലിപ്പതി സാധ്യമാണെന്ന് പാരനോർമൽ ഗവേഷകർ പറയുന്നു. ഇത് പരീക്ഷക്കുന്നയാൾ ഇ.എസ്.പി. ചീട്ടുകളിലെ 5 ചിഹ്നങ്ങളിൽ ഏതെങ്കിലും ഒന്ന് മനസ്സിൽ വിചാരിക്കുന്നു. എന്നിട്ട് അതു ഏതായിരിക്കുമെന്ന് പരീക്ഷിക്കപ്പെടുന്നയാൾ ഊഹിച്ച് രേഖപ്പെടുത്തുന്നു. അതിനുശേഷം താൻ വിചാരിച്ച ചിഹ്നം പരീക്ഷിക്കുന്നയാൾ രേഖപ്പെടുത്തുന്നു. അനേകം തവണ ഇത് ആവർത്തിച്ചശേഷം എത്ര പ്രാവശ്യം ശരിയായ അനുമാനം ഉണ്ടായെന്ന് കണക്കാക്കുന്നു. ഇത്തരം പരീക്ഷണങ്ങളിലും ശരിയായ അനുമാനങ്ങളുടെ നിരക്ക് 20 ശതമാനത്തിൽ കൂടുതലാണെന്ന് കാണപ്പെടുന്നു.
3 . ഭാവികാലജ്ഞാനം (Precognition)
വരാൻപോകുന്ന കാര്യങ്ങളെപ്പറ്റി ഊഹാപോഹങ്ങൾക്കും യുക്തിക്കും ഉപരിയായി നേരിട്ട് അറിവു ലഭിക്കുന്ന അതീന്ദ്രിയ സംജ്ഞാനമാണ് ഇത്. ഒരു അടുക്ക്‌ ഇ.എസ്.പി. ചീട്ട് കശക്കുന്നതിന് മുൻപായി, കശക്കിക്കഴിഞ്ഞശേഷം വരാൻപോകുന്ന ചീട്ടുകളുടെ ക്രമം പരീക്ഷ്യൻ ഊഹിച്ച് എഴുതുന്നു. എന്നിട്ട് യന്ത്രസഹായത്തോടുകൂടി ചീട്ടുകൾ കശക്കുന്നു. എത്ര ചീട്ടുകളുടെ സ്ഥാനം ശരിയായി അനുമാനിക്കപ്പെട്ടുവെന്ന് നേരത്തെ പറഞ്ഞ രീതിയിൽ കണക്കാക്കുന്നു. മനുഷ്യമനസ്സിന് ഭാവികാലസംവേദനത്തിന് കഴിവുണ്ടെന്ന് ഇപ്രകാരമുള്ള പരീക്ഷണങ്ങൾകൊണ്ട് തെളിയിക്കപ്പെട്ടിട്ടുണ്ട്.
4 . പ്രാകാമ്യചലനം
(Psychokinesis / Telekinesis )
മാനസിക പ്രക്രിയമൂലം, ശാരീരിക പ്രവർത്തനം വഴിയല്ലാതെ വസ്തുക്കളിൽ ചലനമോ അവസ്ഥാഭേദമോ ഉണ്ടാക്കുന്നതാണ് പ്രാകാമ്യചലനം
(Psychokinesis- ചുരുക്കത്തിൽ, പി. കെ ). പരീക്ഷണശാലയിൽ ചതുരക്കട്ടകൾ ഉപയോഗിച്ചാണ് ഇതിനെക്കുറിച്ച് പഠിക്കുന്നത്. കട്ടയുടെ 6 വശങ്ങളിൽ 1 മുതൽ 6 വരെയുള്ള അക്കങ്ങൾ എഴുതിയിരിക്കും. പരീക്ഷ്യൻ ഏതെങ്കിലും ഒരു വശം തിരഞ്ഞെടുത്തിട്ട് കട്ട വീഴുമ്പോൾ ആ വശം മുകളിൽ വരണമെന്ന് ധ്യാനിക്കുന്നു. യന്ത്രസഹായത്തോടുകൂടി കട്ട കുലുക്കി ഇടുന്നു. അനേകം തവണ ഇതാവർത്തിക്കുമ്പോൾ തവണയിൽ വളരെക്കൂടുതൽ പ്രാവശ്യം ആ വശം മുകളിൽ വരികയാണെങ്കിൽ പരീക്ഷിക്കപ്പെട്ടയാളിന് പ്രാകാമ്യചലനത്തിനുള്ള ശക്തി ഉണ്ടെന്ന് കരുതാവുന്നതാണ്.
മേൽപ്പറഞ്ഞ കൂടിയ വിജയശതമാനത്തെ കൂടാതെ അതീന്ദ്രിയ സംവേദനം, പ്രാകാമ്യചലനം എന്നീ വസ്തുതകൾക്ക് മറ്റനേകം തെളിവുകൾ കിട്ടിയിട്ടുണ്ട്. ഉദാഹരണമായി പരീക്ഷിക്കപ്പെടുന്നവർക്ക് പരീക്ഷണത്തിലുള്ള താത്പര്യം വിജയശതമാനത്തെ ബാധിക്കുന്നതായി കണ്ടിരിക്കുന്നു. ചില ലഹരി പദാർഥങ്ങൾ കഴിക്കുമ്പോൾ വിജയശതമാനം വർധിക്കുന്നതും മറ്റു ചിലതു കഴിക്കുമ്പോൾ വിജയശതമാനം കുറയുന്നതും മറ്റൊരു തെളിവാണ്.
ഇ.എസ്.പി., പി.കെ. (E.S.P, P.K.) കഴിവുകൾ വളരെ അധികമുണ്ടെന്ന് അവകാശപ്പെടുന്നവരും അതുപയോഗിച്ച് ജീവിക്കുന്നവരും ആയ അനേകം ആളുകൾ എല്ലാ രാജ്യങ്ങളിലും ഉണ്ട്. ഒരാളിനെ കാണുമ്പോഴോ അയാൾ ഉപയോഗിക്കുന്ന ഏതെങ്കിലും സാധനം കൈയിൽ കിട്ടുമ്പോഴോ പേരു തുടങ്ങി ആ ആളിനെപ്പറ്റിയുള്ള നിരവധി കാര്യങ്ങൾ കൃത്യമായി പറയാൻ കഴിവുള്ള ചില ആളുകളെ ശാസ്ത്രജ്ഞന്മാർ കണ്ടിട്ടുണ്ട്. ചില ആളുകൾക്ക് ഒരു കണ്ണാടി ഗോളത്തിനകത്തേക്കോ, തീനാളത്തിലേക്കോ, ദ്രാവകത്തിന്റെ ഉപരിതലത്തിലേക്കോ, കവടിയുടെ കിടപ്പിലേക്കോ നോക്കുമ്പോഴാണ് അതീന്ദ്രിയസംവേദനം ഉത്തേജിതമാകുന്നത്. ശരിയായി ഫലം പറയുന്ന ഹസ്തരേഖാശാസ്ത്രജ്ഞന്മാരും, ജ്യോത്സ്യന്മാരും, പക്ഷിശാസ്ത്രക്കാരും, മഷിനോട്ടക്കാരും, കിണറു കുഴിക്കാൻ സ്ഥാനം നിർണയിക്കുന്നവരും ഒരുപക്ഷേ അതീന്ദ്രിയ സംവേദനത്തിന് കഴിവുള്ളവരായിരിക്കാം. ആളുകളെ അവർ അറിയാതെ വിചാരവിനിമയം മൂലം ഹിപ്നോട്ടിക് സംസൂചനകൾക്ക് വിധേയരാക്കാൻ കഴിവുള്ളവരുമുണ്ടെന്ന് പറയപ്പെടുന്നു. മൃഗങ്ങളിലും ഇ.എസ്.പി. ഉണ്ടെന്നുള്ളതിനു തെളിവുകൾ ഉണ്ട്. മന്ത്രവാദികൾ തങ്ങളുടെ പ്രയോഗങ്ങൾമൂലം തങ്ങളിലുള്ള പി.കെ. കഴിവിനെ ഉണർത്തി പ്രവർത്തിപ്പിക്കുകയാകാം ചെയ്യുന്നത്. പ്രാർഥനമൂലം തീരാവ്യാധികൾ മാറ്റിക്കിട്ടിയ അനേകം സംഭവങ്ങൾ ഉണ്ട്. ഹൃദയമിടിപ്പ് തുടങ്ങിയ അനൈച്ഛിക പ്രവർത്തനങ്ങളെയും വേദനയേയും നിയന്ത്രിക്കാൻ കഴിവുള്ള യോഗിമാരുണ്ട്. ബുദ്ധസന്ന്യാസിമാരിൽ ചിലർ ധ്യാനനിരതരായിക്കുമ്പോൾ സൂചികൊണ്ടു കുത്തുക തുടങ്ങിയ ഇന്ദ്രിയോത്തേജനങ്ങൾപോലും അവരുടെ തലച്ചോറിൽനിന്നും വരുന്ന വൈദ്യുതവീചികളെ മാറ്റാൻ ശക്തമല്ലെന്നു കണ്ടിട്ടുണ്ട്.
ഇ.എസ്.പി.യും പി.കെ.യും ഉണ്ടെന്ന് ഇന്ന് ഭൂരിഭാഗം മനഃശാസ്ത്രജ്ഞന്മാരും അംഗീകരിക്കുമെങ്കിലും മരണാനന്തരജീവിതം ഇന്നും തർക്കവിഷയം തന്നെ. ഈ പശ്ചാത്തലത്തിൽ മായാരൂപങ്ങൾ, മാധ്യമങ്ങൾ, പുനർജന്മം എന്നിവ ചർച്ചാവിധേയമാക്കേണ്ടതാകുന്നു. നിരവധി കാരണങ്ങൾകൊണ്ട് മായാരൂപങ്ങൾ (Apparations) ഉണ്ടാകാറുണ്ട്. ചിലപ്പോൾ വെറും ഒരു വിഭ്രമം (Hallucination) മൂലം മായാരൂപങ്ങൾ കണ്ടെന്നുവരാം. മരണസമയത്ത് ഒരാൾ വേണ്ടപ്പെട്ടവർക്ക് വിചാരവിനിമയം മൂലം അയയ്ക്കുന്ന വാർത്ത മായാരൂപങ്ങളായി അവരുടെ ബോധമനസ്സിൽ പ്രത്യക്ഷപ്പെടുമത്രെ. ചിലപ്പോൾ അബോധമനസ്സ് വാർത്ത സ്വീകരിച്ചിട്ട് കുറേസമയം കഴിഞ്ഞാകാം അത് ബോധമനസ്സിൽ പ്രവേശിക്കുന്നത്. പരീക്ഷണാർഥം ഒരാൾക്ക് വേറൊരാളിന്റെ മുൻപിൽ മായാരൂപം പ്രത്യക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ഇവയ്ക്കുപരിയായി ചില വീടുകളിൽ പതിവായി കാണപ്പെടുന്ന മായാരൂപങ്ങളെയും ശാസ്ത്രീയ നിരീക്ഷണത്തിനു വിധേയമാക്കിയിട്ടുണ്ട്. പണ്ടു നടന്ന സംഭവങ്ങളുടെ അഗോചരസംവേദനത്തെ ചില പ്രത്യേക ചുറ്റുപാടുകൾ ഉത്തേജിപ്പിക്കുമെന്നും അപ്രകാരമാണ് ഇത്തരം മായാരൂപങ്ങളെ ആദ്യമായി കാണാൻ തുടങ്ങുന്നതെന്നും, പലരും കണ്ടു കഴിഞ്ഞാൽ അടുത്തു താമസിക്കുന്ന ആളുകൾ ഇതിൽ വിശ്വസിക്കുമെന്നും ക്രമേണ ഇ.എസ്.പി. അധികമില്ലാത്തവരും കൂടി ഇതു കാണാൻ തുടങ്ങുമെന്നും പറയപ്പെടുന്നു. അതല്ല, മരിക്കുന്ന ആളുടെ അബോധമനസ്സ് അന്ത്യനിമിഷങ്ങളിൽ സൃഷ്ടിച്ചുവിടുന്ന ഒരു നിഴലാണിതെന്നു പറയുന്നവരും ഉണ്ട്. മരിച്ചുപോയ ആളിന്റെ സൂക്ഷ്മശരീരമാണ് ഈ മായാരൂപമെന്ന് മറ്റൊരുവാദവും നിലവിലുണ്ട്.
പരേതൻ ജീവിച്ചിരിക്കുന്നവരിൽക്കൂടി സംസാരിക്കുമെന്നുള്ള വിശ്വാസം മിക്ക രാജ്യങ്ങളിലുമുണ്ട്. ആരിൽക്കൂടിയാണോ സംസാരിക്കുന്നത് അയാളെ മാധ്യമം എന്നു പറയുന്നു. ചിലപ്പോൾ മാധ്യമത്തിന്റെ കൈ, അയാളുടെ നിയന്ത്രണം വിട്ട് എഴുതിത്തുടങ്ങും. നാലു ചക്രങ്ങളുള്ളതും പെൻസിൽ ഘടിപ്പിച്ചതുമായ ഒരു പലക (Planchette) ഇതിന് ഉപയോഗിക്കാറുണ്ട്. ചിലപ്പോൾ ചുറ്റിലും അക്ഷരങ്ങൾ എഴുതിയ മിനുസമുള്ള ഒരു ഓജാ ബോർഡിൽ ഒരു നാണയംവച്ച് അതിൽ വിരൽകൊണ്ട് തൊട്ട് നാണയം ചലിച്ച് വിവിധ അക്ഷരങ്ങളിലേക്ക് നീങ്ങിയാണ് ആശയങ്ങൾ വ്യക്തമാക്കുന്നത്. പലപ്പോഴും മാധ്യമത്തിന്റെ അബോധ മനോവിക്രിയകളാണ് ഇവയ്ക്കാധാരം. അപരിഷ്കൃത ജനതകളിൽ കണ്ടുവരുന്ന പിശാചുബാധയ്ക്ക് ഹിസ്റ്റീരിയാ എന്ന മാനസികരോഗവുമായി ബന്ധമുള്ളതായി കണ്ടിട്ടുണ്ട്. ചിലപ്പോൾ മോഹനിദ്ര (trance)യിൽ ആയിരിക്കുന്ന മാധ്യമത്തിന്റെ അബോധമനസ്സ് ബോധമനസ്സിന് അറിഞ്ഞുകൂടാത്ത കാര്യങ്ങൾ ഇ.എസ്.പി. മൂലം ഗ്രഹിച്ച് നാടകീയമായി അവതരിപ്പിക്കുമത്രെ. ജീവിച്ചിരിക്കുന്ന ആർക്കും ആ സമയത്ത് അറിഞ്ഞുകൂടാത്ത കാര്യങ്ങൾ വളരെ അപൂർവമായി മാധ്യമങ്ങളിൽക്കൂടി ലഭിച്ചിട്ടുണ്ട്. മാധ്യമങ്ങളിൽനിന്ന് ചിലപ്പോൾ ഒരു അർധവസ്തു (Ectoplasm) പുറപ്പെട്ട് വിവിധ രൂപങ്ങൾ കൈക്കൊള്ളുമെന്ന് പറയപ്പെടുന്നു. ജീവിച്ചിരുന്നപ്പോൾ അതീതമനഃശാസ്ത്രത്തിൽ ഗവേഷണം നടത്തിയിരുന്ന ചിലർ മരണശേഷം സഹപ്രവർത്തകർക്കുവേണ്ടി ഒന്നിലധികം ഭാഗങ്ങളായി ഒരു ആശയം അയച്ചിട്ടുണ്ടത്രെ. ഈ ഭാഗങ്ങളെല്ലാം ഒന്നിച്ച് ചേർത്താലേ ആശയം പൂർണമാകുകയുള്ളത്രേ. ആത്മാവിന്റെ അസ്തിത്വത്തിനുള്ള ഏറ്റവും പ്രധാന തെളിവായി ഇത്തരം പരീക്ഷണങ്ങൾ കണക്കാക്കപ്പെടുന്നു.
പൂർവജന്മം ഓർമയുണ്ടെന്നു പറയുന്ന നിരവധി വ്യക്തികളെ ഗവേഷകർ പഠനവിധേയരാക്കിയിട്ടുണ്ട്. പണ്ട് ജീവിച്ചിരുന്ന ആളുകളുമായി മാനസികസാമ്യം ഉള്ളതുകൊണ്ട് ആദ്യത്തെ ആളുടെ അനുഭവങ്ങൾ ഇ.എസ്.പി. മൂലം രണ്ടാമത്തെ ആളിന് ലഭ്യമാകുകമാത്രമാണ് ചെയ്യുന്നതെന്നും ഇത് പുനർജന്മം ആകണമെന്നില്ലെന്നും ഒരു വാദമുഖം ഉണ്ട്. ഇ.എസ്.പി.യും പി.കെ.യും ഭൗതിക-ഊർജം കൊണ്ടല്ല സംഭവിക്കുന്നതെന്ന് കരുതപ്പെടുന്നു. പരീക്ഷകനും പരീക്ഷ്യനും അനേകം മൈലുകൾ ദൂരെയായിരിക്കുമ്പോഴും വിചാരവിനിമയം വ്യത്യാസപ്പെടുന്നില്ല. പ്രാകാമ്യചലനം പഠിക്കുന്നതിനുപയോഗിക്കുന്ന കട്ടയുടെ ഭാരം, കട്ടകളുടെ എണ്ണം, ഇവ പി.കെ.-യെ ബാധിക്കുന്നില്ല. നമ്മുടെ ഇന്ദ്രിയങ്ങളുടെ കർത്തവ്യം സംവേദനത്തെ നമ്മുടെ അടുത്ത ചുറ്റുപാടിലേക്ക് തടുത്തുനിർത്തുകമാത്രമാകാം. ഭാവികാലജ്ഞാനം വരാൻപോകുന്ന കാര്യങ്ങൾ നിശ്ചയിക്കപ്പെട്ടിരിക്കുകയാണെന്ന് കാണിക്കുമ്പോൾ പി.കെ. നമുക്ക് ഭൗതിക കാര്യങ്ങളെ നിയന്ത്രിക്കാനുള്ള കഴിവിനെ കാണിക്കുന്നു. നമ്മുടെ ഇച്ഛകളും ഒരുപക്ഷേ നേരത്തെ നിശ്ചയിക്കപ്പെട്ടിരിക്കുകയായിരിക്കും എന്നു ചില ശാസ്ത്രജ്ഞൻമാർ കരുതുന്നു.
സയൻസ് ഫിക്ഷൻ പാരനോർമൽ സിനിമകളിലും കോമിക്കുകളിലും ഒക്കെ പാരനോർമൽ, അധീന്ദ്രിയമായ കഴിവുകളെയൊക്കെ കുറിച്ചുള്ള വിവരണം കാണാം. ഒരു അസാധാരണമായ കഴിവുകളും നേരിട്ട് സാധ്യമാണെന്ന് ശാസ്ത്രലോകം അംഗീകരിക്കുന്നില്ല. ഇതിനെ ശാസ്ത്രലോകം സ്യൂഡോ സയൻസ് എന്ന വിഭാഗത്തിൽ തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പാരാസൈക്കോളജി ഈ വിഷയത്തിൽ എല്ലാം തന്നെ തുറന്ന പഠനങ്ങൾ നടത്തുന്നു . ഇന്ത്യയിലെ ഒരു പ്രധാനപ്പെട്ട പാരനോർമൽ റിസേർച്ചർ ആയിരുന്നു ഈ അടുത്ത കാലത്തായി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ഗൗരവ് തിവാരി.
ഇനി മറ്റു ചില പ്രധാനപ്പെട്ട പാരനോർമൽ എബിലിറ്റികൾ അഥവാ അസാധാരണമായ ചില മനുഷ്യകഴിവുകളെക്കൂടി നമുക്ക് പരിചയപ്പെടാം.
• ക്ലയർ ഓഡിയൻസ് (Clairaudience)
ക്ലയർ ഓഡിയൻസ് അഥവാ ക്ലിയർ ഹിയറിങ്ങ് . നോർമൽ കേൾവിക്ക് പുറമേ നിന്നുള്ള ശ്രവണം . അത് സ്പിരിട്ട് വേൾഡിൽ നിന്നോ അങ്ങനെ എന്തു വേണമെങ്കിലും ആവാം .
• ക്ലയർസെൻഷിയെൻസ് (Clairsentience)
(clear sensation or feeling) - ഒരു എക്സ്റ്റേണൽ സ്റ്റിമുലസും ഇല്ലാതെ തന്നെ ശരീരത്തിൽ മൊത്തമായി ഫീലിങ്ങിലൂടെ ഇൻഫൊർമേഷൻ റിസീവ് ചെയ്യാനുള്ള ശേഷി . എംപതുകൾ എന്ന് വിളിക്കുന്ന ആളുകൾക്ക് ഈ ശേഷി കൂടുതലായി ഉള്ളതായി കണ്ടു വരുന്നു .
• പോസ്റ്റ് കോഗ്നിഷൻ (Postcognition)
പ്രീ കൊഗ്നിഷന്റെ നേരെ വിപരീതം ആണിത് . നടന്ന സംഭവം അതുപോലെ കാണാൻ കഴിയുക . ക്രിമിനൽ ഇൻവെസ്റ്റിഗേഷനുകൾക്കും മറ്റും ഈ എബിലിറ്റി ഉള്ള സൈക്കിക്കുകളെ ഉപയോഗപ്പെടുത്തിയിരുന്നു എന്ന് പറയപ്പെടുന്നു .
• ചാനലിങ് (Channeling)
തന്റെ ശരീരം & / മനസ്സ് മറ്റൊരു ഇൻറലിജൻസിന് ഇൻഫൊർമേഷൻ പാസ് ചെയ്യാനുള്ള മീഡിയം ആയി ഉപയോഗപ്പെടുത്താൻ കഴിയുന്ന എബിലിറ്റി . ആത്മാക്കൾ , ഹയർ ഡയമെൻഷനൽ ഏലിയൻ ഇന്റലിജൻസുകൾ , എതീറ്റിക്ക് എൻടിറ്റികൾ തുടങ്ങി അനവധി ഇന്റലിജൻസുകളെ ചാനൽ ചെയ്യാൻ കഴിയുന്ന ആയിരക്കണക്കിനു ആളുകൾ ഉണ്ടെന്ന് പറയപ്പെടുന്നു . ചാനൽ ചെയ്യുന്ന സമയത്ത് ഈ വ്യക്തികൾ ട്രാൻസ് സ്റ്റേറ്റിലേക്ക് പോവുകയും ഏലിയൻ എൻടിടിയോ മറ്റോ അവരുടെ ശബ്ദത്തിൽ വ്യക്തിയിലൂടെ സംസാരിക്കുകയും ചെയ്യും. ഇന്നത്തെ ഒരു പ്രധാന ഏലിയൻ ചാനലർ ആണ് ഡാറിൽ അൻക. ബഷർ എന്ന മൾട്ടി ഡയമെൻഷണൽ ഏലിയൻ എൻടി ടിയെ ആണ് അദ്ദേഹം ചാനൽ ചെയ്യുന്നത് .
• ഹൈഡ്രോകിനെസിസ്‌ (Hydrokinesis)
ടെലികിനെസെസിനു സമാനം ആയ അല്ലെങ്കിൽ ഉപവിഭാഗം എന്നു പറയാവുന്ന എബിലിറ്റി. ലിക്വിഡ് സ്റ്റേറ്റിൽ ഉള്ള ജലകണങ്ങളെ മനസ്സു കൊണ്ട് നിയന്ത്രിക്കാൻ ഉള്ള ശേഷി .
• പൈറോക്കിനെസിസ് (Pyrokinesis)
മനസ്സു കൊണ്ട് തീ കത്തിക്കാനും തീ അണയ്ക്കാനും ഉള്ള പാരനോർമൽ എബിലിറ്റിയെ പൈറോകൈനസിസ് എന്നു പറയുന്നു . സ്പോണ്ടേനിയസ് ഹ്യൂമൻ കംബഷൻ എന്നൊരു പ്രത്യേകതരം അവസ്ഥ ലോകത്ത് പലയിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . ചില ആളുകൾ യാതൊരു കാരണവും ഇല്ലാതെ താനേ തീപിടിച്ച് കത്തിച്ചാമ്പൽ ആകുന്ന അവസ്ഥ ആണിത് . പൈറോകൈനസിസും ഇതും ആയി എന്തെങ്കിലും ബന്ധം ഉണ്ടാകാം എന്ന് ചിലർ വിശ്വസിക്കുന്നു.
• ബയോകിനെസിസ്‌ (Biokinesis)
സ്വന്തം ശരീരത്തിലെ ജീനുകളെ പോലുമോ ഡിഎൻഎയിലെ കണക്ഷനുകളെ അടക്കമോ മാറ്റാൻ ഉള്ള എബിലിറ്റി ആണ് ബയോകൈനസിസ് എന്നു പറയുന്നത് . സ്വന്തം കണ്ണിന്റെ നിറം മനസ്സ് കൊണ്ട് മാറ്റാൻ ശ്രമിക്കുക ആണ് ബയോകൈനസിനെ പറ്റി കേട്ടിരിക്കുന്നതിൽ പ്രധാനം .
• ബൈലൊക്കേഷൻ (Bilocation)
ഒരേ സമയം രണ്ടു സ്ഥലങ്ങളിൽ കാണപ്പെടാനുള്ള കഴിവ്.
ഇനിയും വിഭാഗങ്ങളായും ഉപവിഭാഗങ്ങളായും ആയി ഒട്ടനവധി പാരനോർമൽ, സ്പിരിച്ചുവൽ എബിലിറ്റികൾ വേറെയും ഉണ്ട് . കൂടാതെ സൂപ്പർ ഹ്യൂമൺ എബിലിറ്റികൾ എന്ന കാറ്റഗറിയിൽ പെടുന്ന വേറേ കുറേ എബിലിറ്റികളും ഉണ്ട്. ഇത് ഒരു ചുരുക്കിയ അവലോകനം മാത്രമാണ് .
പാരനോർമൽ എബിലിറ്റികൾ ആരെങ്കിലും പഠിക്കുകയോ ട്രൈ ചെയ്യുകയോ ചെയ്യുയാണെങ്കിൽ അത് അവരവരുടെ സ്വന്തം ഉത്തരവാദിത്തിൽ ആയിരിക്കണം.

ലോകത്തെ പേടിപ്പിച്ച ‘കരയുന്ന മമ്മി’യ്ക്ക് പിന്നിലെ ചുരുളഴിയുന്നു.

ലോകത്തെ പേടിപ്പിച്ച
‘കരയുന്ന മമ്മി’യ്ക്ക് പിന്നിലെ
ചുരുളഴിയുന്നു.


ലോകത്തിന് മുഴുവൻ
അത്ഭുതമായിരുന്ന
ഈജിപ്ത്തിലെ കരയുന്ന
മമ്മിയ്ക്ക് പിന്നിലെ ദുരൂഹതകൾ
ഇപ്പോള് മറനീക്കി പുറത്തുവരുന്നു.
1886ൽ കണ്ടെടുക്കപ്പെട്ട
തിരിച്ചറിയപ്പെടാത്ത മനുഷ്യന്
എന്നർഥമുള്ള ‘അൺനോൺമാൻ–ഇ’ എന്ന
മമ്മിയാണിത്. തൂക്കിലേറ്റിയ ശേഷം
അടക്കം ചെയ്തതിനാലാണ് മൃതദേഹം
കരയുന്ന ഭാവത്തിലായതെന്നാണ്
ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ.
നിലവിലെ ഡി.എൻ.എ ഫലങ്ങൾ വച്ച്
ഈജിപ്തിലെ ഫറവോ ആയിരുന്ന കിങ്
റമീസ് മൂന്നാമന്റെ മകനായിരുന്നു ഈ
രാജകുമാരൻ. പിതാവിനെതിരെ
അധികാരത്തിനായി നടത്തിയ
നീക്കമായിരിക്കാം
ഇദ്ദേഹത്തിന്റെ മരണത്തിന്
കാരണമായതെന്നാണ് അനുമാനങ്ങൾ.
3000 വർഷങ്ങക്ക് മുമ്പ് മറവ്
ചെയ്യപ്പെട്ടതാണ് ഈ മമ്മിയെന്നും
സൂചനയുണ്ട് . ഇതുവരെ ഒരു മമ്മിയിലും
കാണാത്ത രീതിയിലുള്ള വസ്തുക്കളും,
ശവസംസ്കാര രീതികളുമാണ് ഈ
മമ്മിയിൽ കണ്ടെത്തിയരുന്നത്.
ഈജിപ്ഷ്യൻ–ഫറവോ സംസ്കൃതിയുടെ
ശവസംസ്കാര അചാര രീതികളുമായി
ഈ മൃതദേഹത്തിന് മാത്രം
വ്യത്യാസങ്ങൾ കാണപ്പെട്ടതാണ്
ശാസ്ത്രജ്ഞരെയും
ചരിത്രാന്വേഷകരെയും കൂടുതൽ
ആഴത്തിലുള്ള പഠനത്തിലേക്ക്
നയിച്ചത്. കഴുത്തിൽ കാണപ്പെട്ട
മുറിപാടുകളും സംശയത്തിന് ആക്കം
കൂട്ടി.
വിഷം ഉള്ളിൽ ചെന്നതാണ്
മരണകാരണമെന്നായിരുന്നു
‘അൺനോൺ മാൻ–ഇ’യുടെ മമ്മി
കണ്ടെത്തിയ നാൾ മുതലുണ്ടായിരുന്ന
അനുമാനം. എന്നാല് ഇപ്പോൾ പുറത്ത്
വരുന്ന പുതിയ ഫലങ്ങൾ കൂടുതൽ
മമ്മിഫിക്കേഷൻ അടക്കമുള്ള പുരാതന
ഈജിപ്ഷ്യൻ ആചാരങ്ങളിലേക്കുള്ള
വിശദമായ അന്വേഷണങ്ങൾക്കും
വഴിവച്ചെക്കും.
എന്താണ് മമ്മിഫിക്കേഷൻ ?
മമ്മിഫിക്കേഷൻ അഥവാ
മൃതദേഹത്തെ മമ്മിയായി
രൂപാന്താരപ്പെടുത്തുന്ന രീതി.
ഇതിനെപ്പറ്റി നിരവധി പഠനങ്ങൾ
നടന്നുവരുന്നുണ്ട്. ശവശരീരം അഴുകാതെ,
കേടുപാടുവരാതിരിക്കുവാനായി
ശരീരത്തിലെ ജലാംശത്തെ പുറത്ത്
കളയുന്നതാണ് ഒന്നാമത്തെ ഘട്ടം.
തുടർന്ന് അത്യപൂർവമായ
സുഗന്ധതൈലങ്ങളും മറ്റും
ഉപയോഗിച്ച് മൃതദേഹത്തെ
കുളിപ്പിക്കും. ഇതടക്കം നിരവധി
പ്രവർത്തനങ്ങളിലൂടെ കടന്ന്
പിരമിഡുകളുടെ നിര്മാണം വരെ
എത്തുന്നതാണീ പ്രക്രിയ. ഈ
മേഖലയിൽ പ്രവർത്തിക്കുന്നവർക്ക്
ഏറെ ഉപകാരപ്പെടുന്ന വിവരങ്ങളാണ്
‘അൺനോൺ മാൻ ഇ’യിൽ നിന്ന്
ലഭിച്ചതെന്നാണ് സൂചന. മസ്തിഷ്കവും
കുടലുമടക്കമുള്ള അന്തരീക അവയവങ്ങൾ
നീക്കം ചെയ്യാതെയാണ് ഇവിടെ
മമ്മിഫിക്കേഷൻ നടത്തിയന്നത്
തന്നെ ദുരൂഹതകൾക്ക് തുടക്കം
കുറിച്ചിരുന്നു.
നൈൽനദിയുടെ തെക്കേ
അറ്റത്തായി സ്ഥിതി ചെയ്യുന്ന
പുരാതന ഈജിപ്ഷ്യൻ
ശവക്ഷേത്രങ്ങളുടെയും
പിരമിഡുകളുടെയും ദുരൂഹതകളിലേക്ക്
കൂടി വെളിച്ചം വീശുന്നതാണ്
നിലവിലെ വിവരങ്ങൾ. പുരാതന
ഈജിപ്ഷ്യൻ സംസ്കാരത്തിന്റെയും
ഫറവോ കാലഘട്ടത്തിന്റെയും
നിലവിൽ കെയ്റോയിലുള്ള
ഈജിപ്ഷ്യൻ പുരാവസ്തു വകുപ്പിന്റെ
മ്യുസിയത്തിലാണ് മമ്മി
സൂക്ഷിച്ചിട്ടുള്ളത്.
കടപ്പാട് മനോരമ

ഈജിപ്ഷ്യൻ ദേവതകൾ - സെറ്റ് ഉം ഹോറസും




പുരാതന ഈജിപ്തിലെ രണ്ടു ദേവതാ സങ്കല്പങ്ങളാണ് ''സെറ്റ് '' ( Set)ഉം ''ഹോറസ്'' ( Horus)ഉം സെറ്റ് കൊടുംകാറ്റുകളുടെയും അവ്യവസ്ഥയുടെയും ദേവനാണ് .ഹോറസ് ആകട്ടെ വ്യവസ്ഥയുടെയും ശാന്തിയുടെയും ദേവതയാണ് .ആദികാലങ്ങളിൽ സെറ്റ് ആയിരുന്നു ശക്തൻ .ലോകം മുഴുവൻ അവ്യവസ്ഥയുടെയും അശാന്തിയുടെയും കാലം .ഹോറസിന്റെ ആവിര്ഭാവത്തോടുകൂടി സെറ്റ് ഇന് ഒരു എതിരാളിയായി.മറ്റു ദേവകളുടെ മധ്യസ്ഥതയിൽ നടന്ന മത്സരങ്ങളിൽ സെറ്റ് ഇനെ തോൽപ്പിച്ച് ഹോറസ് വിജയിയായി ..ഭൂമിയിൽ വ്യവസ്ഥയും ശാന്തിയും ആവിർഭവിച്ചു .ഈജിപ്തിലെ ആദ്യ നഗരവും തലസ്ഥാനവുമായ ഹിറാകോണ്പൊലീസ് ( Hierakonpolis ) ഹോറസ് ദേവന്റെ സ്മരണയിൽ സ്ഥാപിച്ചതാണ് .പുരാതന ഈജിപ്തിലെ ഫറോവ മാരുടെ കുലദൈവമായി കണക്കാക്കുന്നതും ഹോറസിനെ തന്നെയാണ് .