തന്ത്രത്തെ പരിചയപ്പെടുത്താൻ പോലും ഞാൻ ആളല്ല.
എല്ലാവരും കാണുകയും കേൾക്കുകയും ചെയ്യുന്ന ഒന്നാണ് പൂജകൾ ,ക്ഷേത്രം, ഹോമം, യാഗം , മന്ത്രവാദ കളം, ആഭിചാരം,കുണ്ഡലിനി... ആരാധന അത് ഏത് വിധത്തിൽ ഉള്ളത് ആയാലും പ്രാർത്ഥന, ജപം, ഇഷ്ടദേവത ആരാധന, ധ്യാനം,യോഗ,നിരാകാര (രൂപമില്ലാത്ത )ആരാധന , ഭജന തുടങ്ങിയവ... ഇതിനെല്ലാം അടിസ്ഥാനം ആയതും കണ്ടെത്തിയ ആധ്യാത്മികതയ്ക്ക് അടിസ്ഥാനവും ശാസ്ത്രങ്ങളിൽ ഏറ്റവും പുരാതനമായതും സകലവിധ ശാസ്ത്രങ്ങളും ആയി ബന്ധപ്പെട്ടു കിടക്കുന്നതും ആയ ഒരു സമുദ്രം ആണ് തന്ത്രം.
തന്ത്രത്തിന്റെ പരിധിയിൽ വരാത്ത ഒരു ആരാധന സമ്പ്രദായങ്ങളും ശാസ്ത്രവും ലോകത്തിൽ ഇല്ല എന്നതാണ് അതിന്റെ മഹത്വം. ഭാരതീയ പൈതൃകം ലോകത്തിന് സമ്മാനിച്ചതിൽ ഏറ്റവും മഹത്തായ ശാസ്ത്രം.
തന്ത്രത്തിന് പലവിധ ഭാവങ്ങളുണ്ട്; പലവിധത്തിൽ തിരിച്ചിട്ടുണ്ട്- വൈഷ് ണവതന്ത്രം, ശൈവതന്ത്രം, ശാക്തേയതന്ത്രം എന്നിങ്ങനെയാണ് തന്ത്രത്തെ തിരിച്ചിരിക്കുന്നത്. ഇവയെ സംഹിത, ആഗമം, തന്ത്രം എന്നിങ്ങനെ യഥാ ക്രമം വിളിക്കാം.
ശാസ്ത്രം എന്നതിനേക്കാൾ നല്ല പ്രയോഗം അനവധി ശാസ്ത്രങ്ങൾ ഉൾക്കൊള്ളുന്ന ഒരു സമുദ്രം എന്നതാണ് ഉചിതം.
എന്താണ് തന്ത്രം എന്ന വാക്കിന്റെ അർത്ഥം. തന്യതേ വിസ്താര്യതേ ജ്ഞാനം അനേന ഇതി തന്ത്രഃ - ജ്ഞാനം ഏത് കൊണ്ടും വർദ്ധിക്കുമോ . ആ അർത്ഥത്തിൽ ഏത് ജ്ഞാനശാഖയെയും തന്ത്ര മെന്ന് വിളിക്കാം തന്നെ വിസ്തരിപ്പിക്കുന്നത് എന്തോ അതാണ് തന്ത്രം.
മനുഷ്യൻ ഉണ്ടായ കാലം മുതൽ ജിജ്ഞാസു ആയിരുന്നു.
മഴ പെയ്യുന്നതും ഇടി മിന്നുന്നതും കണ്ട് അവന് ഭയം അല്ല ഉണ്ടായിട്ടുണ്ടാവുക കൗതുകം ആവണം. കാരണം ആദിമ കാല മനുഷ്യർക്കു ഭയക്കാൻ തക്ക അറിവ് ഉണ്ടായിരുന്നില്ല. ഒരു കൊച്ചു കുഞ്ഞിന്റെ കയ്യിൽ ഒരു പാമ്പിനെ കൊടുത്താൽ അത് പാമ്പിനെ കാണുക ഭയത്തോടെ ആയിരിക്കില്ല ..കൗതുകത്തോടെ ആണ്.
അറി പാമ്പിനെയും പഴുതാരയെയും ഒക്കെ പിടിക്കാനും എടുത്തു വായിൽ വയ്ക്കാനും ഒക്കെ പോകും . അതിനെ ഭയക്കണം എന്ന സന്ദേശം ചെറുപ്പ കാലം മുതൽ കൊടുക്കുമ്പോൾ വലുതാകുമ്പോൾ അതിനെ കണ്ടാൽ ഭയക്കും. അല്ലാത്തവർ ഭയക്കില്ല.
അത് പോലെ ഭയത്തിൽ നിന്ന് ആയിരിക്കില്ല മനുഷ്യന്റെ ജിജ്ഞാസ ഉണ്ടാവുക. കൗതുകത്തിൽ നിന്നാണ്.
എനിക് ചുറ്റും ഉള്ള ലോകം എങ്ങനെ ഉണ്ടായി... ഞാൻ എവിടെ നിന്നു വന്നു ..ചുറ്റും ഉള്ളവർ എങ്ങനെ ഉണ്ടായി എന്ന ചോദ്യം ഉള്ളിൽ ഉണ്ടായ മനുഷ്യൻ ആണ് സത്യാന്വേഷി. അനവധി ജീവിത നിരീക്ഷണങ്ങളിൽ കൂടിയും ജീവിതാനുഭവം വഴിയും ഈ പ്രപഞ്ചത്തിന് ഒരു പൊതുവായ തത്വം അഥവാ യഥാർത്ഥമായ ഒരു സ്ഥിതി ഉണ്ടെന്ന് അവൻ തിരിച്ചറിഞ്ഞു. ഇപ്പോൾ കാണുന്ന ഈ കാണുന്ന ലോകത്തിന്റെ വാസ്തവ രൂപം ഇതല്ല ഇത് ultimate reality അല്ല എന്നും പൊതുവായ ഒരു ഉണ്മയായ തത്വം ഉണ്ടെന്നും അവർ അറിഞ്ഞു. അവർ ആ തത്വത്തിന് ഒരു നാമം കൊടുത്തു അതാണ് ഈശ്വരൻ . ഈശ്വര സങ്കല്പത്തിന്റെ ഉദയം ഇങ്ങനെ ആണ് ഉണ്ടായത്.
രണ്ടു രീതിയില്‍ ആണ് അന്വേഷണം .ഒന്ന്‍ പുറത്തേക്ക് പോയി അന്വേഷണം ,രണ്ട് അകത്തേക്ക്(അവനവന്‍റെ ഉള്ളിലേക്ക് മനസ്സ് കൊണ്ട് ) പോയി അന്വേഷണം .പുറത്തേക്ക് പോയി അന്വേഷിച്ചവര്‍ ഭൌതിക ജ്ഞാനത്തെയും അകത്തേക്ക് പോയി അന്വേഷിച്ചവര്‍ ആധ്യാത്മിക ജ്ഞാനത്തെയും പ്രദാനം ചെയ്തു .ഋഷിമാര്‍ ഭൌതികരോട് പറയുന്നത് ഇതാണ് "നിങ്ങള്‍ പുറത്തേക്ക് പോയി അന്വേഷിചോളൂ . വളരെ കാലം കഴിഞ്ഞിട്ട് ആണെങ്കിലും അകത്തേക്ക് പോയി അന്വേഷിച്ചു കണ്ടെത്തിയത് തന്നെ ആയിരിക്കും നിങ്ങളും കണ്ടെത്തുക "
മനുഷ്യന് അറിവില്ലായിരുന്നു വെന്ന ആദിമസങ്കല്പത്തിൽനിന്നുകൊണ്ടാണ് ആധുനികൻ ശാസ്ത്രത്തെ യും സാങ്കേതികവിദ്യയെയും ഭാഷയെയും അതിന്റെ വളർച്ചയെയുമൊക്കെ പഠിച്ചത്. താനും തന്റെ കാലഘട്ടവും അറിവുള്ളതാണെന്നും തനിക്ക് മുമ്പു ള്ളവരെല്ലാം അറിവില്ലാത്തവരുമാണെന്നുമുള്ള ഒരു അഹന്തയിൽനിന്നാണ് പാശ്ചാത്യപഠനത്തിന്റെ സകലഭാവങ്ങളും ഇന്ന് ഉണ്ടാകുന്നത്.
..വിഷയത്തിലേക്ക് വരാം ..
മനുഷ്യൻ ഇണ ചേർന്ന് കഴിയുമ്പോൾ സ്ത്രീയുടെ വയർ വലുതാകുന്നത്.കണ്ടത് .അതുകൊണ്ട് തന്നെ ഈശ്വരനെ ആദ്യം മാതൃ ഭാവത്തില്‍ ആണ് ആരാധിചിട്ടുണ്ടാവുക .താന്‍ എങ്ങനെയാണോ അമ്മയുടെ ഉള്ളില്‍ അഭേദ്യമായി ഇരുന്നിരുന്നത് അതെ പോലെ തന്നെ ആയിരിക്കണം താനും ലോകവും ഉള്‍പ്പെടുന്ന സൃഷ്ടിയും നേരത്തെ തന്നെ സൃഷ്ടാവില്‍ നിന്ന് മുന്പ് അഭേദ്യമായി ഇരുന്നിരിക്കണം .അന്ന് മുതല്‍ തന്നെ അദ്വൈത ഭാവന ഉടലെടുത്തിരുന്നു . ഈ സങ്കല്പങ്ങള്‍ സങ്കല്പങ്ങള്‍ അല്ല തന്‍റെ ഉള്ളിലേക്ക് ആഴത്തില്‍ ഇറങ്ങി ചെന്ന് കണ്ടെത്തുന്ന സത്യങ്ങള്‍ ആണ് .അപ്പോള്‍ ആദിമ കാല മനുഷ്യന്‍ ചിന്തിച്ചു ഇതേ പോലെ ആയിരുന്നിരിക്കണം സൃഷ്ടി ഉണ്ടായിട്ടുണ്ടാവുക .അതായത് അവന്‍റെ മനസ്സില്‍ രൂപപെട്ട സങ്കല്പം ഒരു മഹാ വിസ്ഫോടനം ആണ് .
അതിനും ഒരു ക്രമം തന്ത്രം പറയുന്നു :
ഒരു ഏകം ആയ ഒരു ചൈതന്യം അല്ലെങ്കില്‍ സത്ത ആ സത്തയില്‍ ഏതോ അജ്ഞാതമായ കാരണത്താല്‍ " ഞാന്‍ പലതായി തീരണം " എന്നൊരു ചിന്ത ഉണ്ടായി . നമുക്ക് അറിയാം നമുക്ക് ഒരു ആഗ്രഹം ഉള്ളില്‍ കടന്നു കൂടിയാല്‍ അതെ പറ്റി ഉള്ള ചിന്തകള്‍ ക്രമാതീതമായി വര്‍ധിച്ചു ചിന്തകള്‍ നാനാ വഴിക്ക് തിരിയും .യോഗമത പ്രകാരം മനസ്സും സര്‍വ്വ വ്യാപി ആണ്
.അതേപോലെ തന്നെ ഞാന്‍ പലതായി തീരണം എന്ന ചിന്ത നിരന്തരം ആയി വര്‍ദ്ധിച്ചു അത് സമ്മര്‍ദ്ദ അവസ്ഥയിലേക്ക് നീങ്ങി .ആ ചിന്ത വളര്‍ന്നു വലുതാകാന്‍ തുടങ്ങി അത് ഒരു ഗോളാകൃതി ആയി .കാരണം ഏറ്റവും കുറഞ്ഞ സ്ഥലത്ത് ഏറ്റവും കൂടുതല്‍ വ്യാപ്തി ഉള്‍ക്കൊള്ളുന്ന രൂപം ഗോളം ആണ് .അപ്പോള്‍ ചിന്തയുടെ സെന്‍റെര്‍ നെ ബിന്ദു എന്ന് വിളിക്കാം . അത് വലുതാകുമ്പോള്‍ ഒരു ശബ്ദം ഉണ്ടാകും .ആറ്റം ബോംബ് പൊട്ടുമ്പോള്‍ ആ സമയത്ത് അത് ചിതറി വലുതാകുന്ന സമയത്ത് ഒരു ശബ്ദം ഉണ്ടാകുന്നത് പോലെ ..ആ ശബ്ദത്തെ തന്ത്രത്തില്‍ " നാദം" എന്ന് വിളിച്ചു .
അപ്പോള്‍ ഒരു ബിന്ദു ഒരു ഗോളം ഗോലത്തിന്റെ ഉപരിതലത്തില്‍ നിന്ന് ബിന്ദുവിലേക്ക് ഒരു ആരം .ഒരു line ..ബിന്ദു , നേര്‍ രേഖ ,ഗോളത്തിന്റെ ഒരു ഭാഗം ആയ ചാപം (curve ). ഇവ ആണ് ഒരു രൂപം ഉണ്ടാകുവാന്‍ വേണ്ട അടിസ്ഥാന വസ്തുത .അപ്പോള്‍ ആ നാദവും ഈ രൂപവും ആയി അസ്സോസ്സിയേറ്റട് ആയിരിക്കും . ഇതാണ് നാദവും രൂപവും തമ്മില്‍ ഉള്ള ബന്ധം .അങ്ങനെ വലുതായി വരുന്ന ഗോളം പ്രത്യേക മൂര്‍ധന്യ അവസ്ഥയില്‍ എത്തിയപ്പോള്‍ പൊട്ടി തെറിച്ചു .അപ്പോള്‍ അത് പല കഷണങ്ങള്‍ ആവും .ഇതിനെ "അമ്മമാര്‍" എന്ന് വിളിച്ചു .
ഓരോ കഷണത്തില്‍ നിന്നും ഉണ്ടായ നാദവും അതിന്‍റെ രൂപവും ബന്ധപെട്ടു കിടക്കുന്നു .
നാമം ഉച്ചരിച്ചാല്‍ രൂപം മനസ്സില്‍ produce ചെയ്യും .രൂപം കണ്ടാല്‍ അതുമായി ബന്ധപെട്ട നാമം മനസ്സില്‍ ഉദിക്കും .ഞാന്‍ ഇപ്പോള്‍ മോഹന്‍ ലാല്‍ ,മമ്മൂട്ടി എന്ന് എഴുതി ..ഇപ്പോള്‍ നിങ്ങളുടെ മനസ്സില്‍ രൂപം വന്നു . രൂപം അറിയാത്ത വസ്തുത ആണെങ്കിലും ഏതെങ്കിലും ഒരു രൂപം produce ചെയ്യും .ഓരോ ശബ്ദത്തിനും ഓരോ തരംഗ രൂപം നമ്മള്‍ കണ്ടില്ലെങ്കിലും ഉണ്ടായിരിക്കും.ഓരോ രൂപത്തിനും ഓരോ നാമവും ഉണ്ടായിരിക്കും .ഇതാണ് സൃഷ്ടി .സൃഷ്ടി എന്നത് നാമ രൂപങ്ങളെ കൂടാതെ നിലനില്‍ക്കുകയില്ല .അത്നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയം ആണ് .
ഇങ്ങനെ ചിതറിയ കഷണങ്ങള്‍ തന്നെ ആണ് ഇന്ന് കാണുന്ന സകലവും എന്ന് ആധുനിക ശാസ്ത്രവും സമ്മതിക്കുന്നുണ്ടല്ലോ...ഇതിനെ ബിഗ് ബാംങ്ങ് തിയറി ആയി വേണമെങ്കില്‍ ബന്ധിപ്പിക്കാം പക്ഷെ തന്ത്രത്തിന് അതിന്‍റെ ആവശ്യം ഇല്ല . ഈ നാദത്തെ ഓംകാരം ( പ്രണവം ) എന്ന് വിളിച്ചു .ആദി ശബ്ദം വചനം എന്നൊക്കെ പറയുന്നത് ഒരു പക്ഷെ ഈ ഓം കാരം ആവണം .ഒരു സ്ഫോടന ശബ്ദത്തോട് സാമ്യം ഉണ്ട്
ഈ നാമ രൂപങ്ങള്‍ ആണ് മന്ത്രവും യന്ത്രവും എന്ന സിദ്ധാന്തത്തിനു ആധാരം .
വീണ്ടും നമുക്ക് ആ ആദിമ മനുഷ്യന്‍റെ അടുത്തേക്ക് പോകാം .ഇത് രണ്ടു വിധത്തില്‍ സമാന്തരം ആയിട്ട് പോയാലെ ഇത് മനസ്സിലാകൂ .
അങ്ങനെ തനിക്ക് ചുറ്റുംഉള്ളതിന്റെ അര്‍ഥം അന്വേഷിച്ചു പോയ മനുഷ്യര്‍ കണ്ടെത്തിയത് താന്‍ തന്നെയാണ് ഈ ലോകം ആയി പരിണമിച്ചു നില്‍ക്കുന്നത് .ഈ പ്രപഞ്ചം തന്‍റെ ഒരു സ്ഫുരണം മാത്രമാണ് . തിരിച്ചു പറയാനും അവന്‍ പഠിച്ചു ഈ പ്രപഞ്ചത്തിന്റെ ഒരംശം മാത്രം ആണ് " താന്‍ " എന്ന് വിനയപൂര്വം അറിഞ്ഞു . താനും പ്രപഞ്ചവും അഭിന്നം ആണ് .നിരീക്ഷകനും നിരീക്ഷണ വസ്തുവിനും അഭേദ്യമായ ബന്ധം ഉണ്ടെന്നു ആധുനിക ശാസ്ത്രം പറയുന്നു .
തനിക്ക് ഒരു അമൂല്യമായ വസ്തു കിട്ടിയാല്‍ ആദ്യം മനുഷ്യന്‍ ചെയ്യുക അടുത്തുള്ള ഒരാളെ കൂടി കാണിച്ചു കൊടുക്കാന്‍ ശ്രമിക്കും .അടുത്തുള്ള ആളെ വിളിച്ചിട്ട് പറഞ്ഞു നീയാണ് .. ഈ പ്രപഞ്ചം..ഇതാരോടും പറയരുത് " .അവന്‍ കേട്ട മാത്രയില്‍ തന്നെ അത് ഗ്രഹിച്ചു..അടുത്ത ആളെയും വിളിച്ചിട്ട് ഇത് തന്നെ പറഞ്ഞു .ഇങ്ങനെ ഇത് പരസ്യമായ രഹസ്യം ആയി .
അപ്പോള്‍ അടുത്ത ചോദ്യം ഉണര്‍ന്നു ഇത് എല്ലാവരും മനസ്സിലാക്കുന്നില്ല .ചിലര്‍ക്ക് മാത്രമേ മനസ്സിലാകൂ എന്താണ് കാരണം ? അതിനും അവന്‍ സ്വന്തം ഉള്ളില്‍ തന്നെ ഉത്തരം കണ്ടെത്തി എല്ലാ മനുഷ്യന്‍റെയും തലച്ചോര്‍ അതിനു പാകപെട്ടിട്ടില്ല .അവരുടെ ബ്രെയിന്‍ സെല്ലുകള്‍ വേണ്ടത്ര activated അല്ല .അങ്ങനെ activated ആയ മനുഷ്യര്‍ ഒറ്റ പ്രാവശ്യം കൊണ്ട് ഗ്രഹിച്ചു .
അപ്പോള്‍ ഇനി ബ്രെയിന്‍ സെല്ലുകള്‍ activate ആക്കാന്‍ എന്താണ് മാര്‍ഗം എന്നായി അടുത്ത ചോദ്യം .അവര്‍ അതിനും ഉത്തരം കണ്ടെത്തി അവരുടെ പ്രാണനെയും മനസ്സിനെയും ഒന്ന് സ്ഥിരപ്പെടുത്തിയാല്‍ മതി . അതിനായി അവര്‍ സ്വന്തം മനസ്സിനെ ഉള്ളില്‍ നിര്‍ത്താന്‍ പരിശീലിപ്പിച്ചു .
സത്യത്തെ മനസിലാക്കുവാൻ ഗുരു മുഖത്ത് നിന്ന് ഒറ്റ പ്രാവശ്യം കേട്ടാൽ ഗ്രഹിക്കുന്ന വ്യക്തികളുണ്ടായിരുന്നു. ചിലർക്ക് ഉദാഹരണ സഹിതം പറഞ്ഞുകൊടുത്താലേ മനസിലാകൂ. എല്ലാവരിലും ഈ രീതി ഫലിച്ചിരുന്നില്ല അതിനു കാരണം അവരുടെ മസ്തിഷ്‌കം വേണ്ടത്ര പ്രാപ്തമായിരുന്നില്ല . അതിനെ മറികടക്കുവാൻ ചിലർക്ക് പ്രാണന്റെ നിയന്ത്രണവും മനസിന്റെ നിയന്ത്രണങ്ങൾ വഴിയും മസ്തിഷ്കത്തെ ഉണർത്തി. ആദ്യ മാർഗത്തെ ജ്ഞാനമാർഗമെന്നും രണ്ടാമത്തേതിനെ യോഗമാർഗമെന്നും പറയുന്നു. തന്ത്രത്തിന്റെ ഭാഷയിൽ ആദ്യത്തേതിനെ ശാംഭവോപായമെന്നും രണ്ടാമത്തേതിനെ ശാക്തോപായമെന്നും വിളിക്കുന്നു. ഒറ്റ പ്രാവശ്യം പറഞ്ഞാൽ മനസിലാകുന്ന രീതിയെ അനുപായമെന്നും, ഉദാഹരണ സഹിതം പറഞ്ഞുകൊടുക്കുന്ന രീതിയെ ശാംഭവോപായമെന്നും വിളിക്കാറുണ്ട്. ഇതിനും സാധിക്കാത്തവർക്ക് ശരീരത്തിലെ വിവിധ സ്ഥാനങ്ങളിൽ മനസിനെയും പ്രാണനെയും കേന്ദ്രികരിപ്പിച് മസ്തിഷ്ക കോശങ്ങളെ ഉണർത്താൻ പരിശീലിപ്പിച്ചു. ഈ മാർഗത്തെ ആണവോപായമെന്നും വിളിച്ചു.അതിനും കഴിയാത്തവർക്കാണ് ക്ഷേത്രം നിർദേശിച്ചത്. ഇന്ന് കാണുന്ന പൂജാരീതികളെല്ലാം ആണവോപായത്തിൽ ആണ് നിലകൊള്ളുന്നത്. ക്ഷേത്രം എന്നത് ഒരു ആരാധനാലയം അല്ല .ഇന്ന് ക്ഷേത്ര ആചാരങ്ങള്‍ ശിഥിലമായി കിടക്കുന്ന അവസ്ഥയാണ് .ഉദാഹരണം പറഞ്ഞാല്‍ പ്രദക്ഷിണം .
എങ്ങനെയാണ് പ്രദക്ഷിണം വയ്ക്കേണ്ടത് "ഗര്‍ഭിണിയായ സ്ത്രീ നിറകുടം എണ്ണയും ആയി എപ്രകാരം നടക്കുന്നുവോ അത്രയും വേഗത്തിലെ പ്രദക്ഷിണവും വയ്ക്കാവൂ ." അത്രയും ശ്രദ്ധ കൈവരുമ്പോള്‍ ധ്യാനത്തിന്‍റെയും ഫലം ആണ് ചെയ്യുക .പയ്യെ നടക്കുക വഴി ശ്വാസവും മന്ദഗതിയില്‍ ആവുന്നത് കൊണ്ട് പ്രാണായാമാത്തിന്റെ ഗുണവും ചെയ്യും . ഇന്ന് നടത്തം അല്ല ഓട്ടം ആണ് കാണുക .മറ്റൊരു കാര്യം ഓര്‍മ്മ വരുന്നത് ലിംഗം എന്ന പ്രയോഗം ആണ് .അത് പുരുഷ അവയവം അല്ല .ലിംഗം എന്നാല്‍ ബന്ധിപ്പിക്കുക ,പ്രതീകം എന്നൊക്കെ ആണ് അര്‍ഥം .കൃത്യമായി ആകൃതി ഇല്ലാത്ത ഗോളം .അതാണ് അത് പ്രകൃതിയുടെ അവ്യക്ത്മായ തിനെ സൂചിപ്പിക്കുന്നു .ഇങ്ങനെയും കൂടുതല്‍ കാര്യങ്ങള്‍ ആഴത്തില്‍ കാണാം .പാശ്ചാത്യര്‍ തന്ത്രത്തില്‍ നിന്ന് അകറ്റി അവരുടെ വിശ്വാസങ്ങളില്‍ അടുപ്പിക്കാന്‍ വേണ്ടി ചില മാറ്റങ്ങള്‍ ഭാഷാ ശാസ്ത്രങ്ങളില്‍ വരുത്തി .എന്നിട്ട് ലിംഗാരാധികള്‍ എന്ന് പരിഹസിച്ചു .
തനിക്ക് ചുറ്റും താന്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ തന്‍റെ വളര്‍ത്തു നായ കാണുന്നുണ്ടോ കേള്‍ക്കുന്നുണ്ടോ എന്ന് മനുഷ്യന് തോന്നുമ്പോള്‍ സത്യാന്വേഷി ആയ മനുഷ്യന്‍ അസ്വസ്ഥന്‍ ആവും .കാരണം തന്നെക്കാള്‍ കൂടുതല്‍ തന്‍റെ ചുറ്റുപാട് ഉള്ള ജീവികള്‍ കാണുന്നു കേള്‍ക്കുന്നു .അപ്പോള്‍ താന്‍ പരിമിതന്‍ ആണ് എന്ന് തോന്നല്‍ ഉണ്ടാവും .തനിക്ക് അറിവിനേക്കാള്‍ കൂടുതല്‍ അറിവില്ലായ്മ ആണെന്ന് തോനുന്ന ജിഞാസു ആയ മനുഷ്യന്‍ പരിമിതിയെ ഭേദിക്കാന്‍ ആഗ്രഹിക്കും .അപ്പോള്‍ ഒരു സത്യത്തെ തിരിച്ചറിഞ്ഞ ഒരാളെ കണ്ടെത്തും . അദ്ദേഹത്തിനു ഗുരു എന്ന് നാമകരണം കൊടുത്തു . ഗുരു ശിഷ്യ ബന്ധം തുടങ്ങുന്നത് ഇവിടെയാണ് .
ഗുരുവിനോട് ചെന്ന് ശിഷ്യന്‍ പറയും എനിക്ക് എന്‍റെ പരിമിതിയെ ഭേദിക്കണം എന്ന് . ഗുരു തന്റെ ഒപ്പം താമസിപ്പിക്കും .ആറു മാസം മുതല്‍ ആറു വര്ഷം മുതല്‍ ആണ് ഈ കാലയളവ് .ഒരു രോഗിയെ ചികിത്സിക്കുന്നതിനു മുന്പായി രോഗിയെ പഠിക്കുന്നത് പോലെ ശിഷ്യനെ ഗുരു പഠിക്കും .ശിഷ്യനോട് അത് ചെയ്യരുത് ഇത് ചെയ്യരുത് അല്ലെങ്കില്‍ ചെയ്യണം എന്ന് ഒന്നും പറയില്ല .ശിഷ്യന്‍ എപ്പോള്‍ എഴുന്നേല്‍ക്കും എന്ത് ഭക്ഷിക്കും ദിനചര്യകള്‍ എന്താണ് ..അവന്‍റെ മനസ്സിനെ ക്ഷോഭിപ്പിക്കുന്ന അസ്വസ്ഥമാക്കുന്ന നിറങ്ങള്‍ സാഹചര്യങ്ങള്‍ വാക്കുകള്‍ ,അവന്‍റെ മനസ്സിനെ ശാന്തമാക്കുന്ന വാക്കുകള്‍ നിറങ്ങള്‍ സന്ദര്‍ഭങ്ങള്‍ എല്ലാം പഠിക്കും ..അവന്‍റെ ചിന്തയുടെ ദിശകള്‍ ഇഷ്ടാനിഷ്ടങ്ങള്‍ എല്ലാം പഠിക്കും ഗുരു . ഒപ്പം ഗുരുവിനെയും ശിഷ്യന്‍ പഠിക്കും ,പരീക്ഷിക്കണം എന്നാണ് തന്ത്രം പറയുക .
ഇങ്ങനെ പഠിച്ച ശേഷം ശിഷ്യന്റെ മാനസ്സിക പാറ്റെര്‍ണും ആയി യോജിച്ച ഒരു നാമത്തെയും അഥവാ ശബ്ദ സമൂഹത്തെയും രൂപത്തെയും അഥവാ ദേവതയെയും ശിഷ്യന് ദീക്ഷ എന്ന ചടങ്ങില്‍ കൊടുക്കുന്നു . ശിഷ്യന്റെ കാതില്‍ പറഞ്ഞു കൊടുക്കുന്ന ശബ്ദ സമൂഹത്തെ മന്ത്രം എന്ന് വിളിക്കുന്നു . ആ സമയത്ത് ശിഷ്യന്റെ ബോധത്തില്‍ വളരെ നേരിയ തോതില്‍ ഒരു മാറ്റം ഉണ്ടാകുന്നു .ചിലരില്‍ പ്രകടം ആയ മാറ്റം ഉണ്ടാകുന്നു .നിലവില്‍ ശിഷ്യന് യോജിച്ച മന്ത്രം ഇല്ലെങ്കില്‍ മന്ത്രത്തെ നിര്‍മ്മിക്കാനും ഗുരുവിനു അധികാരം ഉണ്ട് .
ശിഷ്യന്‍ തന്‍റെ അടുത്ത സാധന എന്നപടി ആരംഭിക്കുന്നു .
തനിക്ക് ലഭിച്ച മന്ത്രവും രൂപവും മനസ്സില്‍ നിരന്തരം ഉരുവിടുന്നു ..
ജപം ചെയ്യുന്നവര്‍ക്ക് അറിയാം നിരന്തരം ഒരു ശബ്ദം ഉരുവിട്ടാലോ ഒരു രൂപത്തെ മനസ്സില്‍ നിരന്തരം വിചാരിച്ചാലോ അതില്‍ കൂടുതല്‍ നമ്മള്‍ മുഴുകും ..
മന്ത്രം എന്നത് ഒരു സാധാരണ " അത്തള പിത്തള തവളാച്ചീ " എന്ന് പറയുന്നത് പോലെ ഒരു ശബ്ദം അല്ല .ശാസ്ത്രീയം ആയി ഡിസൈന്‍ ചെയ്ത ഒന്നാണ് . ശരീരത്തില്‍ വിവിധ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ മനുഷ്യന്‍ കണ്ടെത്തി .. അവയില്‍ ഓരോ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്കും ഇതളുകള്‍ ഉണ്ട് ..ഓരോ ഇതലുകളിലും ഓരോ ബീജാക്ഷരങ്ങള്‍ ഉണ്ട് . അതാത് ബീജാക്ഷരങ്ങള്‍ നിരന്തരം ജപിക്കുമ്പോള്‍ ആ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ സജീവം ആകുന്നു . അതുമായി ബന്ധ പെട്ട മാനസ്സിക ശാരീരിക വ്യത്യാനങ്ങള്‍ ഉണ്ടാകുന്നു .അതാത് നാഡികള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നു . ഈ ബീജാക്ഷരങ്ങള്‍ ആണ് ഇന്നാത്തെ ഭാരതീയ ഭാഷാ ശാസ്ത്രങ്ങള്‍ക്ക് അടിസ്ഥാനം .നാവിന്‍റെ അങ്ങേ അറ്റം മുതല്‍ ചുണ്ടിലേക്ക് അടുക്കും വിധം ആണ് ഭാരതീയമായ ഇതൊരു ഭാഷയുടെയും അക്ഷര ക്രമീകരണങ്ങള്‍ എന്ന് കാണാം .ഈ പ്രത്യേകത മറ്റു ഭാഷാ സമ്പ്രദായങ്ങള്‍ക്ക് കാണുന്നില്ല .
ഇതിനായി ഭാഷാ ശാസ്ത്രങ്ങള്‍ ഉണ്ട് .
ശിക്ഷ, നിരുക്തം ,വ്യാകരണം ,ച്ഛന്ദസ് ,ജ്യോതിഷം എന്നിവ തന്ത്രത്തിന്‍റെ ഭാഗം ആണ് .
അപ്പോള്‍ തോന്നിയ പോലെ ഇഷ്ട പെട്ട ശബ്ദസമൂഹം ജപിക്കുകയോ ഭാവന ചെയ്യുകയോ ചെയ്‌താല്‍ അവനവന്‍റെ ശരീരത്തിന് യോജിച്ചത് അല്ലെങ്കില്‍ അപകടം ഉണ്ടാവും . അങ്ങനെ അപകടം ഉണ്ടായ അനുഭവങ്ങള്‍ പലര്‍ക്കും നിരവധി ആണ് ഉള്ളത്.അവിടെ ആണ് ഗുരു അത്യാവശ്യം ആയി വരുന്നത് .
ഈ മന്ത്രം നിശ്ചിത ആവൃത്തി ജപിക്കുമ്പോള്‍
നിരന്തരം ഈ ശബ്ദ സമൂഹവും രൂപ ഭാവനയും ചെയ്യുമ്പോള്‍ ശിഷ്യന്റെ മനസ്സ് സാവധാനത്തില്‍ ആ മന്ത്രവും ആയി ബന്ധപെട്ട ഊര്‍ജ്ജ കേന്ദ്രങ്ങള്‍ സജീവം ആകുന്നു .അപ്പോള്‍ ശിഷ്യന് കിട്ടിയ രൂപവും ,ശിഷ്യന്റെ ആന്തരിക ഘടനയും ചേര്‍ന്ന് പുതിയ ഒരു pattern ശിഷ്യനില്‍ ഉണരുന്നു .ഇതിനെ ദേവത ദര്‍ശനം എന്ന് പറയുന്നു .ഇനി ഈ ദേവതാ ഭാവം ആണ് ശിഷ്യന്റെ സ്വഭാവ രൂപീകരണം നടത്തുക .അങ്ങനെ നിരന്തരം ജപിച്ചു ജപിച്ചു മനസ്സ് സാവധാനം സമ്മര്‍ദ്ദം കൈക്കൊള്ളുന്നു . ലൂസ് ആയി കിടക്കുന്ന ഒന്നിനെ ആദ്യം മുറുക്കുന്നു .scientifically created tension ആണ് .നമുക്ക് സാധാരണ ഉണ്ടാവുന്ന ടെന്‍ഷന്‍ മനസ്സിനെ ബഹീര്‍ മുഖം ആക്കുന്നു എങ്കില്‍ മന്ത്ര ജപം മനസ്സിനെ അന്തര്മുഖം ആക്കുന്നു
കൂടുതല്‍ oxygen ഉള്‍ക്കൊള്ളുന്നു .അങ്ങനെ ഉള്‍ക്കൊള്ളിക്കാനും മനസ്സിന്‍റെയും നാഡികളുടെയും ശുദ്ധീകരണത്തിന് ആയി പ്രാണായാമം മുതലായവ അഭ്യസിക്കുന്നു .
ഇതെല്ലാം വളരെ വളരെ വര്‍ഷങ്ങള്‍ കൊണ്ട് നടത്തുന്ന ഒരു process ചുരുക്കി പറയുന്നത് ആണ് .
ഇങ്ങനെ സമ്മര്‍ദ്ദം കൈക്കൊള്ളുന്ന മനസ്സ് അവസാനം അതിന്‍റെ മൂര്‍ധന്യ അവസ്ഥയില്‍ പൊട്ടുന്നു .അതായത് താന്‍ തന്‍റെ മനസ്സിന് വെളിയില്‍ വരുന്നു .തന്‍റെ പരിമിതിയെ നിര്‍മിച്ചു കാണിക്കുന്ന തന്റെ മനസ്സിനെ വിസ്തരിപ്പിക്കുന്നു അവസാനം ക്ഷണികം ആയ ഈ മനസ്സ് പൊട്ടുന്നു .അപ്പോള്‍ ഉള്ളില്‍ ഈശ്വരീയം ആയ ശക്തി ഉണരുന്നു ..
അങ്ങനെ ഉണരുന്ന ശക്തിയെ ആണ് തന്ത്രത്തില്‍ കുന്ധലിനി എന്ന് വിളിക്കുന്നത് . ബോധത്തില്‍ ലീനമായ ശക്തി .
ഈ ശക്തി ഉണരുന്നത് അനുസരിച്ച് ശിഷ്യന്റെ ശരീര മനസ്സുകള്‍ക്ക് ഇവയെ ഉള്‍ക്കൊള്ളാന്‍ ഉള്ള capability വേണം .അല്ലെങ്കില്‍ തകര്‍ന്നു പോകും . ശരീര മനസ്സാകുന്ന പാത്രത്തില്‍ കൊള്ളാവുന്നതില്‍ അധികം ശക്തി ഉണര്‍ന്നാല്‍ അവയെ പുറത്തേക്ക് എടുക്കാന്‍ പഠിപ്പിക്കും . അപ്പോള്‍ പുറത്ത് ആ ഊര്‍ജ്ജത്തിന് ഇരിക്കാന്‍ ഒരു ഇരിപ്പിടം വേണം അതിനു ഒരു രൂപം അതായത് ഒരു യന്ത്രം വേണം .ഇതെല്ലാം ബാഹ്യം ആയ ക്രമങ്ങള്‍ ആണ് .
ഇങ്ങനെ ശരീര മനസ്സുകള്‍ പാകം ആയാല്‍ കുണ്ടലിനി ഉണര്‍ന്നു നമ്മുടെ ബോധത്തില്‍ തന്നെ വിലയിക്കുന്നു .സകല ബന്ധനങ്ങള്‍ അറുത്തു പൂര്‍ണമായ ആപേക്ഷികം അല്ലാത്ത ജ്ഞാനവും അളവില്ലാത്ത നിത്യം ആയ പരമആനന്ദവും അനുഭവത്തില്‍ കൈവരുന്നു .
എല്ലാ മന്ത്രങ്ങളും മോക്ഷ പ്രദം അല്ല .മന്ത്രത്തില്‍ ചിലത് ശത്രുക്കള്‍ ആണ് .ദൈവം പരമ കാരുണ്യവാന്‍ എന്ന വാദത്തിനു ഇവിടെ പ്രസക്തി ഇല്ല .ഇതെല്ലാം വികാരങ്ങള്‍ വിശ്വാസങ്ങള്‍ മാത്രം ആണ് .തന്ത്രം ശാസ്ത്രം ആണ് .ശാസ്ത്രത്തില്‍ വിശ്വാസങ്ങള്‍ക്കും വികാരങ്ങള്‍ക്കും രണ്ടാം സ്ഥാനം ആണ് ഉള്ളത് . അരി വിഭാഗത്തില്‍ ഉള്ള മന്ത്രങ്ങള്‍ ദോഷ പ്രദം ആണ് .
വിവിധ ആവശ്യങ്ങള്‍ക്ക് മന്ത്രങ്ങള്‍ ഉപയോഗിക്കാരുണ്ട്.ഉദാഹരണം ആയി
പ്രപഞ്ച സാര സംഗ്രഹം എന്ന ഗ്രന്ഥത്തില്‍ ഹനുമത് പ്രയോഗത്തെ പറയുന്നു .കൃഷിഇടങ്ങളില്‍ കീട ശല്യം ഒഴിവാക്കാന്‍ ആയി ഈ മന്ത്ര സ്പന്ദനത്തെ ആ അന്തരീക്ഷത്തില്‍ നിറയ്ക്കുന്നു . ഇപ്പോള്‍ അതിന് തത്തുല്യം ആയി device ഉപയോഗിക്കുന്നു . ഇതെല്ലാം ഇപ്പോള്‍ കൃത്യമായി അറിയുന്നവരും അറിയുന്നവര്‍ പ്രയോഗിച്ചു കാണിക്കാനും താല്പര്യപ്പെടാത്തത് കൊണ്ട് ഇതൊന്നും ഇല്ലെന്നു വിശ്വസിക്കുന്നു ചിലര്‍ .
ആധുനിക ശാസ്ത്രത്തിന് ഉള്ള നിയമങ്ങള്‍ പോലെ തന്ത്ര ശാസ്ത്രത്തിനും അതിന്റേതായ നിയമങ്ങള്‍ ഉണ്ട് .ആ നിയമങ്ങളിലൂടെ കടന്നു പോകുന്നവര്‍ക്ക് മാത്രമേ ഇത് മനസ്സിലാക്കാനും സാധിക്കൂ .നിയമം പാലിക്കാതെ ഒരു പരീക്ഷണങ്ങളും ആധുനിക ശാസ്ത്രത്തില്‍ നടത്താന്‍ സാധിക്കാത്തത് പോലെ ഇതിലും സാധ്യം അല്ല .
അങ്ങനെ ഉള്ളവര്‍ക്ക് ആഗ്ര പൂര്‍ത്തീകരണം നടക്കാന്‍ സാധ്യത ഉണ്ട് ,നിങ്ങള്‍ ഇതില്‍ വിശ്വസിക്കണം .മറ്റൊന്നിലേക്കും പോകരുത് ..എന്നല്ല തന്ത്രം പറയുന്നത് നടക്കും എന്ന ഉറപ്പാണ് വാഗ്ദാനം ചെയ്യുന്നത് .ശരീരം തളര്‍ച്ച ബാധിച്ച അസുഖത്തിന് അത് ഇന്ന പ്രയോഗം ഇത്രനാള്‍ ചെയ്‌താല്‍ അവന്‍ എഴുന്നേറ്റിരിക്കും എന്നാണു പറയുക ..അങ്ങനെ എഴുന്നെട്ടില്ലെങ്കില്‍ പ്രയോഗത്തില്‍ ഇന്ന മാറ്റങ്ങള്‍ വരുത്തൂ എന്നാണു പറയുക .സാധ്യത അല്ല ഉറപ്പാണ് പറയുക .ഇതെല്ലാം ആധുനിക ഗവേഷണങ്ങള്‍ക്ക് വിധേയം ആക്കേണ്ടത് ആണ് .അങ്ങനെ ഉറപ്പു പറയാന്‍ അത് ചെയ്തു നോക്കിയ ഒരാള്‍ക്ക് മാത്രമേ സാധിക്കൂ .ഇതില്‍ വിശ്വാസി എന്നോ നാസ്തികന്‍ എന്നോ ഭേദം ഇല്ല .
ആഗ്രഹങ്ങള്‍ ഏതായാലും അവസാധിക്കുമ്പോള്‍ ഉണ്ടാകുന്നത് സന്തോഷം ആണ് .നല്ല സന്തോഷം ചീത്ത സന്തോഷം എന്നില്ല .സന്തോഷം ഒന്നേയുള്ളൂ .ആരും ഞാന്‍ ഇന്ന് ചീത്ത സന്തോഷത്തില്‍ ആണ് എന്ന് പറയില്ല .
അത് കൊണ്ട് തന്നെ തന്ത്ര ശാസ്ത്രം സ്ത്രീ പുരുഷ ഭേദമോ ജാതി മത ഭേദമോ അന്ഗീകരിക്കുന്നില്ല .ആഗ്രഹങ്ങള്‍ എല്ലാവര്ക്കും ഉണ്ട് . സന്തോഷം അനുഭവിക്കുന്നതോ സ്വന്തം ഉള്ളില്‍ നിന്ന് .എന്നാല്‍ മനുഷ്യന്‍ തേടുക എപ്പോഴും പുറത്താണ് .
അതുകൊണ്ട് ആദ്യം പുറത്തുള്ള വസ്തുക്കളില്‍ നിന്നാണ് ആരാധന തുടങ്ങുക .അവസാനിക്കുക അകത്തും ആണ് . പുറത്തുള്ള ചൈതന്യം തന്നെയാണ് എന്റെ അകത്തും അപ്പോള്‍ അകം പുറം ഭേദങ്ങള്‍ ഇല്ല . എന്‍റെ ഈശ്വരന് എനിക്ക് ഇഷ്ടമുള്ള വസ്തുക്കളെ ആണ് കൊടുക്കുക . അപ്പോള്‍ ഇതെന്റെത് അല്ല എന്റെത് അല്ല എന്ന് കാഴ്ചപ്പാട് മാറുന്നു . അങ്ങനെ ഇഷ്ടാനിഷ്ടങ്ങള്‍ അവസാനം ഇല്ലാതായി അകത്തുള്ള ചേതനയെ കണ്ടെത്തുന്നു .അങ്ങനെ മനുഷ്യന്‍ ഉപാധി രഹിതം ആയ ആനന്ദം കൊണ്ട് പൂര്‍ണ സംതൃപ്തന്‍ ആകുന്നു .
ആത്യന്തികം ആയി മോക്ഷം ആണ് നിര്‍ദേശിക്കുന്നത് .എന്‍റെ ദുഖത്തിന് ഹേതു ആയ ഈ ചെറിയ "ഞാന്‍" എന്ന അഹന്തയെ നശിപ്പിച്ചു മനസ്സിനെ വിസ്തരിപ്പിച്ചു പരിമിതി ഭേദിക്കുന്ന ശാസ്ത്രം .അങ്ങനെ പരിമിതികള്‍ ഭേടിക്കുമ്പോള്‍ ഞാന്‍ സ്ഥല കാലങ്ങള്‍ക്ക് അതീതന്‍ ആണ് എന്നറിയുന്നു .
മോക്ഷം ആഗ്രഹിക്കുന്ന ആള്‍ക്ക് ഭോഗം നിഷിദ്ധം അല്ല .അതിനു ദീര്‍ഘമായ ഒരു കാലയളവ് വേണം
അതിനു വേണ്ടി അവര്‍ ആയുസ്സിന്‍റെ വേദം ആയ ആയുര്‍വേദം നിര്‍മിച്ചു ..ഭോഗവും മനുഷ്യന്‍റെ ആഗ്രഹം ആയത് കൊണ്ട് കാമ ശാസ്ത്രം ഉദ്ഭവിച്ചു . അത് പോലെ സംഗീതം കലകള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന ഗാന്ധര്‍വ വേദം ഉദ്ഭവിച്ചു .സംഗീതത്തിന് തന്ത്രത്തില്‍ വലിയ സ്ഥാനം ആണ് .
ഇപ്പോള്‍ അനുഭവിക്കുന്ന സുഖം, സന്തോഷം ഒന്നും സ്ഥായി അല്ല .നശ്വരം ആണ് എന്ന് മനസ്സിലാകുന്നു ഒരുവന് അപ്പോള്‍ അവന്‍ ചിന്തിച്ചു ഈ ആഗ്രഹങ്ങളില്‍ നിന്ന് മോചനം കിട്ടുക അതാണ് മോക്ഷം .അതാണ് ഒരിക്കലും നശിക്കാത്ത സുഖം .ഒരിക്കലും പഴയതാകാത്ത സുഖം .
ആധുനിക ശാസ്ത്രം ഉടലെടുക്കുന്നതിനും സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പേ തരം തിരിക്കല്‍ പ്രക്രിയ ഉണ്ടായിരുന്നു . അന്നും എത്രത്തോളം മനുഷ്യ മനസ്സിനെയും ജീവിതത്തെയും സ്വന്തം മനസ്സിനെയും പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് വിധേയം ആക്കുക എന്ന കഠിന പ്രയത്നം ഋഷീശ്വരന്‍മാര്‍ അന്നേ ചെയ്തിരുന്നു .
മനുഷ്യന്‍റെ വിവിധ ആഗ്രഹങ്ങള്‍ പഠിച്ച ഋഷിശ്വരന്മാര്‍ അവയെ പ്രധാനമായി ആറായി തരംതിരിച്ചു .
ശാന്തി ,വശ്യം , വിദ്വേഷണം ,സ്തംഭനം ,ഉച്ചാടനം ,മാരണം
ശാന്തി - സമാധാനം ഉണ്ടാവുക
വശ്യം -വശത്താക്കുക
വിദ്വേഷണം - കൂടി ചെര്‍ന്നിരിക്കുന്നവയെ അകറ്റുക
സ്തംഭനം - പ്രവര്‍ത്തന രഹിതം ആക്കുക
ഉച്ചാടനം - ഉള്ളില്‍ നിന്ന് പുറത്താക്കുക
മാരണം - പൂര്‍ണമായും ഉന്മൂലനം ചെയ്യുക
മോക്ഷം എന്നത് ഈ ആറു എണ്ണത്തിലും പെടും
എനിക്ക് ആഗ്രഹങ്ങളില്‍ നിന്ന് വിടുതല്‍ വേണം എന്ന അസ്വസ്ഥതയ്ക്ക് ആദ്യം ശാന്തി
അതിനായി എന്‍റെ ഇന്ദ്രിയങ്ങളും മനസ്സും എന്‍റെ ചൊല്‍പ്പടിക്ക് നില്‍ക്കണം എന്നത് വശ്യം ആയി
അതിനെതിരായ എന്‍റെ മനസ്സിന്‍റെ ചലനങ്ങള്‍ക്ക് വിടുതല്‍ വേണം അപ്പോള്‍ വിദ്വേഷണം ആയി
എന്‍റെ ഇന്ദ്രിയങ്ങളും മനസ്സും ആവശ്യമില്ലാത്ത വിഷയങ്ങളിലേക്ക് പോകരുത് അവ അന്തര്മുഖം ആയി നില്‍ക്കണം_അത് സ്തംഭനം
അന്തര്മുഖം ആകുന്നതിനു എതിരായി നില്‍ക്കുന്ന എന്തെങ്കിലും എന്‍റെ ഉള്ളില്‍ ഉണ്ടെങ്കില്‍ അതിനെ പുറത്തു ചാടിക്കണം _ഉച്ചാടനം
എന്‍റെ സകല ദുഖങ്ങള്‍ക്കും കാരണ ഭൂതം ആയ ഈ ചെറിയ "ഞാന്‍"
അഥവാ അഹന്ത പൂര്‍ണമായും നശിക്കണം അപ്പോള്‍ അത് മാരണം ആയി .
തന്ത്ര ശാസ്ത്ര പ്രകാരം മാരണം എന്നതിനേക്കാള്‍ മഹത്തായ കര്‍മ്മം ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയും ഇല്ല .സകല മതങ്ങളിലും ഈ മാരണം എന്ന പ്രയോഗത്തിന്‍റെ സ്ഥൂല ഭാവങ്ങള്‍ കാണാം .
അഹന്ത ഇല്ലാതെ ആയാല്‍ പരമ സുഖം ആയി .ഈപരമ സുഖം കിട്ടാതെ വരുമ്പോള്‍ മനുഷ്യന്‍ അശാന്തന്‍ ആകും . അങ്ങനെ ഉള്ളവനോട് തന്ത്ര ശാസ്ത്രം അത് ചെയ്യരുത് ഇത് ചെയ്യരുത് ഇതില്‍ വിശ്വസിക്കണം അങ്ങനെ വിശ്വസിക്കണം എന്ന് നിര്‍ബന്ധം പിടിക്കാതെ അവന്‍റെ മുഴുവന്‍ വ്യക്തിത്വത്തെയും സ്വഭാവ വൈകല്യങ്ങളെയും അംഗീകരിച്ചു കൊണ്ട് അവന്‍ ഏത് തലത്തില്‍ ആണോ നില്‍ക്കുന്നത് ആ തലത്തിലേക്ക് ഇറങ്ങി ചെന്ന് അവനെ കൈ പിടിച്ചു ഉയര്‍ത്തി കൊണ്ട് വരുന്ന ഒരു മഹത്തായ ശാസ്ത്രം...
ഇന്ന് നമ്മള്‍ കാണുന്ന സകല വഴക്കുകള്‍ക്കും അസ്വസ്തകള്‍ക്കും കാരണം സുഖം പുറത്താണ് എന്ന ചിന്ത ആണ് . നമ്മള്‍ ഓരോന്നിനെയും തേടി പിടിക്കുമ്പോള്‍ അത് ഒരു മായ പോലെ അകന്നു പോകും . എന്തെങ്കിലും ഒന്ന്‍ കിട്ടുന്നത് വരെ അശാന്തി ..കിട്ടിയാല്‍ മടുക്കും .
അഹന്ത നശിക്കുന്നതോടെ പുറത്തുള്ള ചൈതന്യവും അകത്തുള്ള ചൈതന്യവും ഒന്നാണ് എന്ന് പരമ ബോധ്യം വരുന്നതോടെ മനുഷ്യന്‍ പരമ സന്തോഷവാന്‍ ആയി .
അങ്ങനെ തന്നെ വിസ്തരിപ്പിക്കുന്ന ഒരു മഹത്തായ ശാസ്ത്രം ഭാരതത്തിന് മാത്രം സ്വന്തം അതാണ്.......... തന്ത്രം
(ഈ ലേഖനം തന്ത്രത്തെ അപേക്ഷിച്ച് പൂര്‍ണം അല്ല )