പുരാതന ഈജിപ്തിലെ രണ്ടു ദേവതാ സങ്കല്പങ്ങളാണ് ''സെറ്റ് '' ( Set)ഉം ''ഹോറസ്'' ( Horus)ഉം സെറ്റ് കൊടുംകാറ്റുകളുടെയും അവ്യവസ്ഥയുടെയും ദേവനാണ് .ഹോറസ് ആകട്ടെ വ്യവസ്ഥയുടെയും ശാന്തിയുടെയും ദേവതയാണ് .ആദികാലങ്ങളിൽ സെറ്റ് ആയിരുന്നു ശക്തൻ .ലോകം മുഴുവൻ അവ്യവസ്ഥയുടെയും അശാന്തിയുടെയും കാലം .ഹോറസിന്റെ ആവിര്ഭാവത്തോടുകൂടി സെറ്റ് ഇന് ഒരു എതിരാളിയായി.മറ്റു ദേവകളുടെ മധ്യസ്ഥതയിൽ നടന്ന മത്സരങ്ങളിൽ സെറ്റ് ഇനെ തോൽപ്പിച്ച് ഹോറസ് വിജയിയായി ..ഭൂമിയിൽ വ്യവസ്ഥയും ശാന്തിയും ആവിർഭവിച്ചു .ഈജിപ്തിലെ ആദ്യ നഗരവും തലസ്ഥാനവുമായ ഹിറാകോണ്പൊലീസ് ( Hierakonpolis ) ഹോറസ് ദേവന്റെ സ്മരണയിൽ സ്ഥാപിച്ചതാണ് .പുരാതന ഈജിപ്തിലെ ഫറോവ മാരുടെ കുലദൈവമായി കണക്കാക്കുന്നതും ഹോറസിനെ തന്നെയാണ് .