മധ്യപ്രദേശിലെ കിഴക്കന്‍ നിമാറിലെ (ഇന്നത്തെ ഖാണ്ഡ്യാ ജില്ല) ഗോത്രവര്‍ഗ്ഗക്കാരാണ് ഭില്‍.1857ലെ സ്വാതന്ത്ര്യസമരങ്ങള്‍ക്കും
1857ലെ പുകള്‍പെറ്റ സ്വാതന്ത്ര്യ കലാപത്തോടെ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അധീശ്വത്തിന് മേലെ ബ്രിട്ടീഷ് രാജ്ഞിയുടെ നിഴല്‍ പരന്നു.ഈസ്റ്റ് ഇന്ത്യാ കമ്പനി തുടര്‍ന്നു വന്ന അന്യായമായ ചുങ്കപ്പിരിവുകളും കച്ചവടച്ചതികളും പുതിയ ഭരണത്തിലും തുടര്‍ന്നു.ചൂഷണങ്ങളും ചുങ്കപ്പിരിവും കൊണ്ട് പല ഗോത്രവര്‍ഗ്ഗങ്ങളും വലഞ്ഞു.അവരില്‍ ചിലര്‍ വെള്ളക്കാര്‍ക്കെതിരെ തക്കം പാര്‍ത്തിരുന്ന് ചെറുതും വലുതുമായി ആക്രമണങ്ങള്‍ നടത്തി വന്നു.
അക്കൂട്ടത്തിലൊരാള്‍, താന്തിയ..1840കളുടെ ആദ്യത്തില്‍ മധ്യപ്രദേശിലെ ഭില്‍ ഗോത്രത്തില്‍ ജനിച്ച താന്തിയ കൃഷി ചെയ്തും പുകയിലയും കാട്ടുല്‍പ്പന്നങ്ങളും ശേഖരിച്ച് വിറ്റുമാണ് കഴിഞ്ഞിരുന്നത്.ചൂഷക വ്യവസ്ഥകളോട് ഭില്ലുകള്‍ പ്രതികരിച്ചു തുടങ്ങി.പതിയെ പതിയെ താന്തിയയും സമരത്തിലിറങ്ങി.1874ല്‍ താന്തിയയ്ക്ക് ജയില്‍ശിക്ഷ ലഭിച്ചു.ഒരു വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ താന്തിയ തന്‍റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു.പാതിപോ മലനിരകളിലെ കൊടുംവനങ്ങള്‍ കേന്ദ്രീകരിച്ച് തന്‍റെ ഗോത്രവര്‍ഗ്ഗക്കാരേയും കൂട്ടി വെള്ളക്കാര്‍ക്കെതിരെ പോരാടി.നേര്‍ക്കു നേരേ പോരാടാനുള്ള ശേഷിയില്ലാതിരുന്ന ഭില്ലുകള്‍ ഗറില്ലാ യുദ്ധമുറകളാണ് പ്രയോഗിച്ചത്.വെള്ളക്കാര്‍,
താന്തിയയുടെ അചഞ്ചലമായ ധൈര്യവും വീര്യവും ജനങ്ങളെ അദ്ദേഹത്തിലേക്കടുപ്പിച്ചു.
ഭില്‍ ഗോത്രക്കാരുടെ പ്രധാന ആയുധം ഗോഫന്‍ (Gofan) എന്ന് വിളിക്കുന്ന ചുഴറ്റ് കവണയായിരുന്നു.നീളമുള്ള കവണക്കച്ചയില്‍ കല്ല് വെച്ച് ചുഴറ്റി എറിയുന്ന ഒരു തരം ആയുധം.ഒപ്പം വാളുകളും,അമ്പും വില്ലും, പണിയായുധങ്ങളും എല്ലാം ഈ സമരത്തില്‍ അവര്‍ ഉപയോഗിച്ചു.താന്തിയ പല തവണ ബ്രിട്ടീഷ് സൈന്യത്തിന്‍റെയും ബ്രിട്ടീഷ്-ഇന്ത്യന്‍ പോലീസിന്‍റെയും പിടിയിലായി.ക്രൂരമായ മര്‍ദ്ദനമുറകള്‍ പ്രയോഗിക്കപ്പെട്ട് പല തവണ അദ്ദേഹം മൃതപ്രായനായി.പല തവണകളായി അദ്ദേഹം ജയില്‍ ചാടി രക്ഷപെട്ടു.ഓരോ തവണ പിടിയിലായി രക്ഷപെടുമ്പോഴും താന്തിയ കൂടുതല്‍ അപകടകാരിയായ സമരഭടനായി മാറി.താന്തിയ പിടിയിലാവുന്ന സമയങ്ങളിലും അദ്ദേഹത്തിന്‍റെ ഉറ്റ അനീയായികളായ ദിപ്യ ഭില്‍,ബിജ്ന്യ ഭില്‍ ഇവരുടെ നേതൃത്വത്തില്‍ ആക്രമണങ്ങള്‍ തുടര്‍ന്നു വന്നു.
താന്തിയാ ഭില്ലിനെ പിടികൂടാനായി നടത്തിയ റെയ്ഡുകളില്‍ അദ്ദേഹത്തിന്‍റെ ഗോത്രവര്‍ഗ്ഗക്കാരും അനുകൂലികളും ക്രൂരപീഠനങ്ങള്‍ക്കിരയായി വന്നു.നൂറു കണക്കിന് പേരെ അറസ്റ്റ് ചെയ്ത് അഴിക്കുള്ളിലാക്കി.
1888ല്‍ ഭിപ്യയും ബിജ്ന്യയും അറസ്റ്റിലായി.ഭിപ്യ തടവു ചാടി രക്ഷപെട്ടെങ്കിലും ബിജ്ന്യയ്ക്ക് തൂക്കിലേറാനായിരുന്നു വിധി.
അടുത്ത വര്‍ഷം തന്നെ താന്തിയയും പിടിയിലായി.ഒത്തു തീര്‍പ്പിനെന്ന പേരില്‍ കെണിയില്‍ പെടുത്തി പിടികൂടിയ താന്തിയാ ഭില്ലിന് മേല്‍ കൊലപാതകം,മോഷണം,രാജ്യദ്രോഹ കുറ്റങ്ങള്‍ ചുമത്തി തൂക്കിലേറ്റി വധിച്ചു.രക്ഷാബന്ധന്‍ ദിവസത്തില്‍ താന്തിയയ്ക്ക് രക്ഷ കെട്ടാനെത്തിയ സ്ത്രീയുടെ ഭര്‍ത്താവ് ഒറ്റു കൊടുത്തതാണെന്നും പറയപ്പെടുന്നു.
--------------------------
വാല്‍ക്കഷ്ണം:-
വര്‍ഷങ്ങള്‍ക്ക് ശേഷം 2017ല്‍ ഭില്ലുകള്‍ രാജ്യശ്രദ്ധ നേടിയ ഒരു സംഭവമുണ്ടായി.കശ്മീരില്‍ സംഘര്‍ഷവും വിഘടനവാദികളുടെ കല്ലേറും കൊടുമ്പിരി കൊണ്ടിരുന്ന നാളുകള്‍.ഭില്‍ ഗോത്രക്കാര്‍ ഇന്ത്യന്‍ പ്രധാധമന്ത്രിയ്ക്ക് ഒരു കത്തെഴുതി,അവരുടെ ആവശ്യം ഇതായിരുന്നു.തങ്ങളെ കശ്മീരിലേക്കയക്കുക,ഇന്ത്യന
കശ്മീരിലെ കല്ലേറുകാര്‍ എറിയുന്നതിന്റെ പതിന്മടങ്ങ് നാശം തങ്ങളുടെ ഗോഫന്‍ ഏറുകൊണ്ട് അവര്‍ക്കുണ്ടാവുമെന്നും അവര്‍ ആവേശത്തോടെ പറഞ്ഞു.
''വിഘടനവാദികള്‍ കശ്മീരില്‍ സൈനികരെ അപമാനിക്കുന്നത് ടിവിയിലും സോഷ്യല്‍ മീഡിയയിലും കണ്ടിട്ട് സഹിക്കുന്നില്ല. അവരോടു പോരാടാന്‍ ഞങ്ങള്‍ തയാറാണ്.പോരാട്ടം പുത്തരിയല്ല ഞങ്ങള്‍ക്ക്.ബ്രിട്ടിഷ് ഭരണത്തിനെതിരെ പോരാടിയ ഗോത്രത്തലവന്‍ താന്തിയ ഭില്ലിന്റെ ഓര്‍മ്മ മാത്രം മതി അതിന ഒരിക്കല്‍ക്കൂടി രാജ്യത്തിനായി പോരാടാന്‍ അവസരം വേണം'' - ഭില്‍ നേതാവ് ബഹാദൂര്‍ ഹട്ടില്ല അന്ന് മാധ്യമങ്ങളോട് പറഞ്ഞതാണ്.
--------------------------
കുറിപ്പ്:-
ഒരിക്കല്‍ താന്തിയയെ അറസ്റ്റ് ചെയ്യാനായി ഒരു ബ്രിട്ടീഷ് ഓഫീസര്‍ ഗോത്രവര്‍ഗ്ഗക്കാരുടെ ഗ്രാമത്തിലെത്തി.രണ്ടോ മൂന്നോ ഉദ്യോഗസ്ഥരും അവരുടെ പെട്ടി ചുമക്കാന്‍ ഒരു കൂലിക്കാരനും സംഘത്തിലുണ്ടായിരുന്നു.താന്‍
--------------------------
Citation:
Tribal Contemporary Issues: Appraisal and Intervention
by Ramanika Gupta,Anup Beniwal - page 18
https://
Pic courtesy: wikimedia commons