ചരിത്രമുറങ്ങുന്ന സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില് വിക്ടര് ട്രമ്പര് സ്റ്റാന്െറല് ഒരു ഒരു വെങ്കല പ്രതിമയിരുപ്പുണ്ട്...ഗ്രൗണ്ടിലേക്ക് നോക്കി കളിക്കാരോട് എന്തോ വിളിച്ച് പറയുന്ന ഒരു മനുഷ്യന്െറ പ്രതിമ...
പണ്ടൊരിക്കല് ക്രിക്കറ്റ് സമ്പന്നരുടെ കളിയായിരുന്ന കാലത്ത് ഈ ഭാഗം ''ദി ഹില്'' എന്നാണറിയപെട്ടിരുന്നത്.... മണ്ണ് കൂട്ടി കിടന്നിരുന്ന ആ ഭാഗത്താണ് അക്കാലത്ത് സമൂഖത്തിലെ തൊഴിലാളികള് കളിയോടുള്ള അഭിനിവേശത്താല് കളി കാണാനെത്തിയിരുന്നതവിടെയാണ്...ആ മൈതാനത്ത് അക്കാലത്തെ ഏറ്റവും വെറുക്കപെട്ടതും പണം കുറഞ്ഞതുമായ ഇരിപ്പിടം...
ക്രിക്കറ്റ് 'മാന്യന്മാരുടെ കളി'യായിരുന്ന കാലത്ത് ശബ്ദ ഘോഷങ്ങളില്ലാതെ കളികണ്ടിരുന്ന മൈതാനങ്ങള്... മൈതാനങ്ങളില് ശബ്ദമുയരുക ബൗണ്ടറിയടിക്കുമ്പോള് , ഒരു വിക്കറ്റെടുക്കുമ്പോള് പതിയെ അവര് കൈ കൊട്ടുമ്പോള് മാത്രമാണ് ....
അന്നവിടെ 'ദി ഹില്' ലില് നിന്ന് ഒരാളുടെ ശബ്ദം ഉയര്ന്ന് പൊങ്ങിയിരുന്നു.... ക്രിക്കറ്റില് അപാരമായ അറിവുള്ള ഒരു മുയല് കച്ചവടകാരന്െറ...മുനവച്ചുള്ള പരിഹാസങ്ങളാണ് അയാള് ഉറക്കെ പറഞ്ഞിരുന്നത്...അയാളുടെ ഉറക്കെയുള്ള ശബ്ദം മൈതാനം മൊത്തം മുഴങ്ങി കേട്ടിരുന്നു...
സ്റ്റീഫന് ഹരോള്ഡ് ഗസ്കോയിന്... യാബ...അയാളുടെ പരിഹാസങ്ങള് അന്ന് ക്രിക്കറ്റ് ചര്ച്ചകളില് സജീവമായിരുന്നു.... കുപ്രസിദ്ധമായ ബോഡി ലൈന് പരമ്പരയില് ഇടക്കെപ്പോഴോ തനിക്കും ചുറ്റും പറന്ന ഈച്ചകളെ ഓടിക്കാന് ഇംഗളീഷ് ക്യാപ്റ്റന് ജാര്ഡൈന് ശ്രമിച്ചപ്പോള് '' ആ ഈച്ചകളെ വെറുതേ വിടൂ, ഇവിടെ നിങ്ങള്ക്ക് ആകെയുള്ള സുഹൃത്തുക്കള് അവരാണ്'' എന്ന വാക്കുകള് ആ ആഷസ് പരമ്പരയോളം ചര്ച്ച ചെയ്യപെടുന്നതായിരുന്നു... ഒരിക്കല് വളരെ സാവധാനം ബാറ്റ് ചെയ്ത ഒരു ഇംഗളീഷ് ബാറ്റ്സ്മാന് തന്െറ ബോക്സ് ശരിയാക്കുമ്പോള് യാബ ഉറക്കെ വിളിച്ചു പറഞ്ഞു... ''അങ്ങനെ നിങ്ങള് ആദ്യമായിന്ന് ബോള് തൊട്ടു''...മറ്റൊരിക്കല് ബാറ്റ് ചെയ്യാന് ബുദ്ധിമുട്ടിയ ഒരു ബാറ്റ്സ്മാന് നേരെ അയാള് വിളിച്ചു പറഞ്ഞു , '' അയാള്ക്കൊരു പിയാനോ കൊണ്ട് കൊടുക്കൂ, അത് വായിക്കാനറിയാമോയെന്ന് നോക്കാം'' ഇംഗളീഷ് ലെഗ്സ്പിന്നറായ ആര്തര് മെയ്ലി പന്ത് കൃത്യമായ ലെങ്ത്തില് പിച്ച് ചെയ്യാന് പരാജയപെട്ടപ്പോള് ''ശക്തമായ കരങ്ങളും , വാല്ക്കിങ് സ്റ്റിക്കും '' എന്നാണ് യാബ വിളിച്ച് പറഞ്ഞത്...ഇത് ആര്തര് മെയിലി തന്െറ ആത്മകഥയില് എഴുതിയിട്ടുണ്ട്...
എൈതിഹാസിക താരം ജാക്ക് ഹോബ്സ് തന്െറ അവസാന ടെസ്റ്റില് ബാറ്റ് ചെയ്ത് മടങ്ങുമ്പോള് അയാള് നേരെ ചെന്നത് ''ദി ഹില്' ലിക്കേണ് ... യാബക്ക് നേരെ ചെന്ന് തനിക്ക് കൈ തരാന് അദ്ദേഹം ആവശ്യപെട്ടു... ആ വൃദ്ധന് ഏറ്റവും ആദരിക്കപെട്ട നിമിഷം...
1942 ല് യാബ അന്തരിച്ചു ....
പില്കാലത്ത് 'ദി ഹില്' യാബ ഹില് എന്നറിയപെട്ടു... 2007 ല് വിക്ര് ട്രമ്പര് സ്റ്റാന്െറ് പണിയാന് യാബ ഹില് പൊളിച്ചു മാറ്റി.... ഇത് ക്രിക്കറ്റ് ആരാധകരില് വലിയ വേദനയുളവാക്കി.... അടുത്ത വര്ഷം വിക്ടര് ട്രമ്പര് സ്റ്റാന്െറില് യാബയുടെ വെങ്കല പ്രതിമ സ്ഥാപിച്ച് അയാളോടുള്ള ആദരവ് ആസ്ത്രേലിയ ഉറക്കെ പ്രിഖ്യാപിച്ചു ...