A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

എടി മായേ, അവിടെ എങ്ങനെയാ കാര്യങ്ങൾ? എല്ലാം കഴിഞ്ഞിട്ട് നിങ്ങൾ സംസാരിച്ച് കിടക്കോ?


എടി മായേ, അവിടെ എങ്ങനെയാ കാര്യങ്ങൾ? എല്ലാം കഴിഞ്ഞിട്ട് നിങ്ങൾ സംസാരിച്ച് കിടക്കോ?

പിന്നെ ഇല്ലാണ്ട്. അപ്പോഴല്ലേ നമ്മുടെ ഉള്ളിലുള്ള എല്ലാം തുറന്ന് സംസാരിക്കാൻ പറ്റൂ. ഞാൻ ചേട്ടന്റെ നെഞ്ചിൽ ഇങ്ങനെ കിടക്കും. ചേട്ടൻ അപ്പോൾ എന്റെ മുടിയിൽ തലോടി കൊണ്ട് ഓരോന്ന് പറയും.

നീ എന്താ അങ്ങനെ ചോദിച്ചത്? നിന്റെ കെട്ടിയോൻ ഇങ്ങനെ ഒന്നും ചെയ്യില്ലേ?

ഇവിടെ എല്ലാം ചടങ്ങാടി. കഴിഞ്ഞിട്ട് കയ്യിൽ പൈസ തരുന്നില്ല എന്ന വ്യത്യാസമേ ഉള്ളൂ.

സത്യം പറഞ്ഞാൽ മടുത്തടോ. രാവിലെ പിള്ളേരെ സ്കൂളിൽ പറഞ്ഞ് വിട്ടാൽ പിന്നെ ചൊറിയും കുത്തി വീട്ടിലിരുപ്പ് തന്നെയാണ്. ആരെങ്കിലും എഴുതുന്ന കഥകൾ വായിക്കുന്നു, ലൈക്ക് അടിക്കുന്നു കിടന്ന് ഉറങ്ങുന്നു. കൂടെ പഠിച്ചവളുമാരൊക്കെ ഓരോ സ്റ്റാറ്റസും ഫോട്ടോയും ഇടുന്നത് കാണുമ്പോൾ കൊതി ആകുമെടി.

എത്ര സ്നേഹത്തിലെന്നോ ഓരോരുത്തർ ലൈഫ് കൊണ്ട് പോകുന്നത്.

ബെസ്റ്റ്!!!

ഫേസ് ബുക്കിൽ ഓരോരുത്തർ ഇടുന്ന ഫോട്ടോ കണ്ടാണോ നീ അവരുടെ സന്തോഷം അളക്കുന്നത്?

അവർ എത്രത്തോളം ഇഴുകി നിൽക്കുന്നോ അതിന്റെ ഇരട്ടിയുടെ ഇരട്ടിയാണ് അവർ തമ്മിലുള്ള അന്തരം.

നിനക്കൊരു കാര്യം അറിയോ?

നമ്മൾ നമ്മുടെ പങ്കാളിയോട് ഏറ്റവും കൂടുതൽ സ്നേഹം കാണിക്കുന്നത് നമ്മൾ ഏറ്റവും വലിയ തെറ്റ് ഉള്ളിൽ ചെയ്യുമ്പോഴാണ്.

ഈ ചെക്കനെ കണ്ടോ?

ഒരു ദിവസം ഞാൻ നൈറ്റി ഇട്ടോണ്ട് ഒരു സ്റ്റോറി ഇട്ടു. ആ സ്റ്റോറിക്ക് അവനൊരു റിപ്ലൈ കമന്റ് ഇട്ടു.

" മെച്ചോർഡ് മത്സ്യകന്യക "

ഞാൻ അവന്റെ ഇൻബോക്സിൽ അതിന്റെ റീസൺ ചോദിക്കാൻ പോയത് മാത്രം ഓർമ്മയുണ്ട്. 

എന്നിട്ട്?

എന്നിട്ട് എന്താവാൻ? അവനോട് അതിര് വിട്ട ചാറ്റ് മിക്ക ദിവസവും ഉണ്ടാകും. എന്നെ കണ്ടാൽ പറയോ?

ഒരിക്കലുമില്ല. പക്കാ ഓൺലൈൻ കുലസ്ത്രീ. ചേട്ടൻ പൊക്കിയാൽ?

ആനപ്പുറത്ത് ഇരിക്കുന്നവൻ പട്ടി കുരച്ചാൽ പേടിക്കോ?

എന്ന് പറഞ്ഞാൽ?

അയ്യാൾ ഇതിന്റെ വലത്തത് ആണെന്ന് എനിക്ക് അറിയാം.

നിനക്ക് ഇങ്ങനെ വല്ലവരേം വേണോ?

അതൊക്കെ എന്റെ ഇൻബോക്സിലും വന്ന് കിടപ്പുണ്ട്. ഞാൻ ഫോർ പ്ളേ ഇന്ന് ട്രൈ ചെയ്താലോ?

അപ്പോൾ അതൊന്നും ഇല്ലേ?

5 മിനിറ്റിൽ മാഗി റെഡി. അതാണ് അവിടെ നടക്കുന്നത്.

അന്നേ ദിവസം രാത്രി.

ലൈറ്റ് ഓഫ്‌ ചെയ്യട്ടെ?

ദേ, ചേട്ടാ ഞാൻ അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ. ഈ ഇരുട്ടത്ത് ഒളിച്ചും പാത്തും ചെയ്യാൻ ഇത് പണ്ട് കൈരളി ടീവിയിലെ താടിക്കാരൻ ചേട്ടൻ അവതരിപ്പിച്ച സിംഫണിയുടെ സെറ്റ് അല്ല. ലൈറ്റ് ഇട്ടിട്ട് മതി അഭ്യാസം. അത്രയ്ക്ക് വെറുപ്പാണോ എന്റെ മുഖം കാണുന്നത്? അതോ വേറെ ഏവളെ എങ്കിലും അന്നേരം മനസ്സിൽ ചിന്തിക്കാൻ ആണോ? 

എന്റെ പൊന്നെ നിർത്ത്.

ചേട്ടാ, നമുക്ക് ഇന്ന് ഫോർ പ്ലേ ചെയ്താലോ?

പ്ഫാ....

നിനക്ക് ഞാൻ പോരാഞ്ഞിട്ട് പിന്നേം 4 പേരുടെ കൂടെ കിടക്കണോടി? അവളെ ഒരു ഫോർപ്ലേ.

അയ്യേ ഇത് അങ്ങനെ ഒന്നുമല്ല. ചേട്ടന് അറിയില്ലെങ്കിൽ അത് പറ. ചുമ്മാ എന്റെ മെക്കിട്ട് കേറാതെ.

പക്ഷെ ഒരു കാര്യം. ഇന്നിനി തോണ്ടാൻ ഇങ്ങോട്ട് വരരുത്.

സത്യം പറഞ്ഞാൽ 24 മണിക്കൂറും നെറ്റിന്റെ ലോകത്ത് ആണെങ്കിലും ഫോർ പ്ളേ എന്നൊരു വാക്ക് ജിജിയുടെ കെട്ടിയോൻ വിനോദ് ആദ്യമായി കേൾക്കുക ആയിരുന്നു.

കേട്ട പാതി നാല് പേരുടെ കൂടെ സ്വന്തം ഭാര്യ കിടപ്പറ പങ്കിടുന്നത് ആണെന്ന് ചിന്തിച്ചെങ്കിലും ജിജിയുടെ മറുപടിയിൽ നിന്നും കാര്യം അതല്ല എന്ന് മനസ്സിലായി.

പക്ഷെ എന്താണ് എന്നുള്ളത് എങ്ങനെ അറിയും? അവളോട് നേരിട്ട് ചോദിച്ചാലോ?

അത് വേണ്ട. ഞാൻ സെക്സിൽ വെറും പൊട്ടൻ ആണെന്ന് അവൾ കരുതും. വഴി ഉണ്ടാക്കാം.

വിനോദ് ഉടനെ തന്നെ ആ പാതി രാത്രി തന്റെ ഉറ്റ ചങ്ക് ആയ മാത്തനെ ഫോൺ വിളിച്ചു.

അളിയാ ഈ ഫോർ പ്ളേ എന്താ?

ഈ ക്രിക്കറ്റിൽ പറയും പോലെ പവർ പ്ളേ പോലത്തെ എന്തെങ്കിലും സെറ്റപ്പ് ആണോ? ആണെങ്കിൽ ഈ ഫീൽഡിങ് നിയന്ത്രണവും കിടപ്പറയിലെ നിയന്ത്രണവും തമ്മിൽ എന്ത് ബന്ധം ആടാ? ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. നീ ഒന്ന് പറഞ്ഞു തന്നാണ്.

അളിയാ, ഫോർ പ്ളേ എന്ന് വെച്ചാൽ... പച്ചക്ക് പറഞ്ഞാൽ നീ നിന്റെ കെട്ടിയോളുമായിട്ട് കുത്തി മറിയുന്നതിന് മുമ്പ് "അവളെ മാക്സിമം സന്തോഷിപ്പിക്കണം ".

"അവൾക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്‌തു കൊടുക്കണം ".

എന്നിട്ട് കാര്യത്തിലോട്ട് കടക്ക്. അത്രേ ഉള്ളൂ സംഭവം.

ഇച്ചൂസേ, ദാ ചോക്ലേറ്റ് റെഡി. വാ ഇങ്ങോട്ട്. ആരാ ഈ പാതി രാത്രി ഫോണിൽ?

അളിയാ നീ ഫോൺ കട്ട്‌ ആക്കിക്കോ. പെണ്ണുംപുള്ള വിളിക്കുന്നു, ഞങ്ങളും ഫോർ പ്ളേയുടെ ഇച്ചിരി വേറിട്ട പരീക്ഷണത്തിലാ.

നീ നാളെ ഞാൻ പറഞ്ഞ പോലെ ചെയ്ത് നോക്ക്.

വിനോദിന് ആ രാത്രി കിടന്നിട്ട് ഉറക്കം വന്നതേ ഇല്ല. മനസ്സ് നിറയെ ജിജിയെ മാക്സിമം തന്നിലേക്ക് ഫോർ പ്ളേ ചെയ്ത് എത്തിക്കാൻ ഉള്ള ചിന്തകൾ ആയിരുന്നു.

പിറ്റേ ദിവസം രാവിലെ 

-----------------------------------------------------------------------

ജോലിക്ക് ഇറങ്ങാൻ നേരം പതിവില്ലാതെ ജിജിയുടെ നെറുകയിൽ ഉമ്മ വെച്ചോണ്ട് വിനോദ് പറഞ്ഞു.

നീ ഇന്നലെ കിടക്കാൻ നേരം എന്തോ പറഞ്ഞില്ലേ?

അത് ഇന്ന് നമുക്ക് ചെയ്യാം. നമ്മുടേത് മാത്രമായ കുറച്ച് നിമിഷങ്ങൾ. ഞാൻ ഇന്ന് നേരത്തെ വരാം.

വിനോദിന്റെ ആ വാക്കുകൾ സത്യത്തിൽ അവളിൾ ആശ്ചര്യം ഉളവാക്കി.

ഒരു രാത്രി കൊണ്ട് ഇജ്ജാതി മാറ്റം.

ജിജി മായക്ക് ഒരു മെസ്സേജ് അയച്ചു.

ഞാൻ എന്റെ ചേട്ടന്റെ മാത്രം മെച്ചോർഡ് മത്സ്യകന്യക ആണ്.

സമയം രാത്രി 10:23.

വിനോദും ജിജിയും ആദ്യമായി ഫോർ പ്ളേ ചെയ്യാനുള്ള പുറപ്പാട്.

എങ്ങും നിശബ്ദത.

ലൈറ്റ് ഇത് വരെ ഓഫ്‌ ആക്കിയിട്ടില്ല. ഒരഞ്ചു മിനിറ്റിനു ശേഷം റൂമിൽ നിന്നും ജിജിയുടെ വക പൂര തെറി.

തിരിച്ച് ജിജിയെ ഒന്നും പറയാതെ മാത്തനിട്ട് കുത്തിയിട്ട് വിനോദിന്റെ വക ഇജ്ജാതി തെറി അഭിഷേകം.

എടാ പുല്ലേ, നീ അല്ലേ പറഞ്ഞത്? അവളെ മാക്സിമം സന്തോഷിപ്പിക്കണം, അവൾക്ക് ഇഷ്ടം ഉള്ളതൊക്കെ ചെയ്ത് കൊടുക്കണം എന്ന്.

എന്നിട്ട് ഞാൻ അവളെ സന്തോഷിപ്പിക്കാൻ ഉള്ളതൊക്കെ എണ്ണി എണ്ണി കൊടുത്തിട്ട്, മറ്റതിന് നേരെ ചെന്നപ്പോൾ അവൾ ചെകിട്ടത്ത് അടിച്ചില്ലയെന്നേ ഉള്ളൂ. ഇതാണോ നിന്റെയൊക്കെ ഫോർ പ്ളേ?

ആട്ടെ നീ എന്താ ചെയ്തത്?

അവൾക്ക് അല്ലു അർജുൻ എന്നാൽ ഭ്രാന്ത്‌ ആണ്. അത്കൊണ്ട് ഞാൻ ആര്യ, ഹാപ്പി, ബണ്ണി തുടങ്ങിയ അവന്റെ എല്ലാ സിനിമയുടേയും ക്യാസറ്റ് വാങ്ങിക്കൊണ്ട് വന്ന് കട്ടിലിൽ നിരത്തി ഇട്ടു. പിന്നെ അവൾക്ക് പർദ്ദ ഇടാൻ വല്യ കൊതി ആണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതോണ്ട് ഇന്ന് ഇച്ചിരി വെറൈറ്റി ആകട്ടെ എന്ന് കരുതി രാത്രി ഇടാൻ അതും വാങ്ങി.

കഴിഞ്ഞോ??

ഇല്ല. പിന്നെ അവൾ കുറേ നാളൊണ്ട് വാങ്ങിക്കാൻ പറയുന്ന ഡ്രീം ക്യാച്ചർ വാങ്ങി കട്ടിലിന്റെ ഒരു സൈഡിൽ തൂക്കിയിട്ടു. പിന്നെ അവൾക്ക് വായന ഭയങ്കര ഇഷ്ടമായത് കൊണ്ട് കുറേ ഫേസ് ബുക്ക്‌ സ്റ്റോറികളുടെ ലിങ്ക് വരി വരിയായി സ്ക്രീൻ ഷോട്ട് എടുത്ത് പ്രിന്റ് കോപ്പി എടുത്തു കൊടുത്തു.

ഇതൊന്നും പോരാഞ്ഞിട്ട് നിന്റെ ഭാര്യ ഇന്നലെ എന്തോ ചോക്ലേറ്റ് പരീക്ഷണം നടത്തിയില്ലേ? ഞാൻ അതിനു പകരം ദം ബിരിയാണി വാങ്ങി കൊണ്ട് വന്നു.

ഇതൊക്കെ കണ്ട് അവൾ മാക്സിമം സന്തോഷിച്ച് മൂഡ് ആയെന്ന് കരുതി നേരെ മറ്റതിന് ചെന്നതും അവൾ ആട്ടി പുറത്താക്കി. അവൾക്ക് ഇഷ്ടം ഉള്ളതൊക്കെ ഏതാണ്ട് ഈ ഒറ്റ ദിവസം കൊണ്ട് ഞാൻ നുള്ളി പറക്കി കൊണ്ട് വന്നു. എന്നിട്ടും അവൾ...

ഇപ്പോൾ നിന്റെ കയ്യിൽ എന്താ ഉള്ളത് ???

ഡ്രീം ക്യാച്ചർ (2054 രൂപ )

നീ ഒരു കാര്യം ചെയ്യ്......അതിന്റെ തൂവൽ ഊരി വലിച്ചോണ്ടിരിക്ക്.

ഇതേ സമയം ജിജി മായക്ക് തന്റെ നൈറ്റി ഇട്ട ഫോട്ടോ അയച്ചോണ്ടൊരു മെസ്സേജ് ഇട്ടു.

എന്നെ കണ്ടിട്ട് മെച്ചോർഡ് മത്സ്യകന്യകയെ പോലെ തോന്നുന്നോ എന്ന് ആ പയ്യനോട് ചോദിക്ക്. മറുപടി തോന്നുന്നു എന്ന് ആണെങ്കിൽ എന്റെ നമ്പർ കൊടുത്തേക്ക്.

©️👍🏼Darsaraj R