A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

സിഫിലിസ്


സിഫിലിസ്

ലൈംഗീക ബന്ധത്തിലൂടെ ബാക്ടീരിയ വഴി പകരുന്ന ഒരു രോഗമാണ് സിഫിലിസ്. സാധാരണയായി ലൈംഗീക അവയവത്തെയും, ത്വക്കിനെയും, നാസാരന്ധ്രങ്ങളെയും ബാധിക്കുന്ന ഈ രോഗം തലച്ചോറും ഹൃദയവും ഉൾപ്പെടെ മറ്റു ശരീര ഭാഗങ്ങളിലേക്കും വ്യാപിക്കുന്നതാണ്.

"പോക്‌സ്' (വസൂരി വിഭാഗത്തിൽ പെട്ടത്) എന്ന് വിളിച്ചിരുന്ന സിഫിലിസ് 1490ൽ യൂറോപ്പിലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഒരു വിനാശകാരി എന്ന പകർച്ചാ വ്യാധി എന്നപോലെ ജനങ്ങൾ "പോക്സ്'നെ പേടിക്കുകയും ആശുപത്രികൾ പോലും പോക്സ് ബാധിച്ചവരെ പ്രവേശിപ്പിക്കാതിരിക്കുകയും ചെയ്ത ഒരു കാലമായിരുന്നു അത്.

ഏതാണ്ട് അഞ്ച് നൂറ്റാണ്ടുകൾക്ക് ശേഷം സിഫിലിസിന് ഫലപ്രദമായ ചികിത്സ കണ്ടെത്തുന്നത് വരെ, അസഹ്യമായ വേദന സഹിച്ച്‌ അപമാനിതരായി, സമൂഹത്തിൽ തിരസ്കൃതരായി, ദേഹം മുഴുവൻ വ്രണങ്ങൾ രൂപപെട്ട് ഭ്രാന്തരെ പോലെ ജീവിച്ചു മരിക്കുന്ന അവസ്ഥയിൽ ആയിരുന്നു.

ഇപ്പോൾ വീണ്ടും 2001ന് ശേഷം ലൈംഗീക അവബോധത്തിന്റെ കുറവുകൊണ്ടും, അരക്ഷിതമായ ലൈംഗീക ബന്ധങ്ങൾ കൂടുന്നതിനാലും സിഫിലിസ് രോഗികളുടെ എണ്ണം വർദ്ധിച് വരുന്നതായി കാണുന്നു.

രോഗ ലക്ഷണങ്ങളും അടയാളങ്ങളും 
മൂന്നു ഘട്ടങ്ങളിലായാണ് സിഫിലിസ് രോഗ ലക്ഷണങ്ങൾ പുറത്ത് കാണുന്നത്. പ്രഥമഘട്ടം, മദ്ധ്യമഘട്ടം, മൂർത്തഘട്ടം.

പ്രഥമഘട്ടം
രോഗലക്ഷണങ്ങൾ രോഗകാരണമായ ബാക്ടീരിയ ബാധിച്ചു 10ദിവസ്സം മുതൽ 3 മാസം വരെയുള്ള കാലത്ത് ദൃശ്യമാകുന്നു.

വളരെ ചെറിയ വേദനയില്ലാത്ത ഒരു തിമിർപ്പ് അഥവാ വ്രണം രോഗബാധിതമായ അവയവത്തിൽ, സാധാരണയായി ലിഗം, മലദ്വാരം, നാവ്, ചുണ്ട്, എന്നിവിടങ്ങളിൽ പ്രത്യക്ഷപെടുന്നു. ഒറ്റയ്ക്കുള്ള ഒരു തടിപ്പ് (അൾസർ) ആണ് സാധാരണമെങ്കിലും ഒന്നിൽ കൂടുതൽ പരുക്കളും ഉണ്ടാവാറുണ്ട്.

നാഭിക്ക് താഴെ (ഗ്രോയിൻ) ഇടുപ്പിലുള്ള രോഗ പ്രതിരോധത്തിന് ആവശ്യമായ ശ്വേക്ത രക്താണുക്കളുടെ ഉല്പാദന കേന്ദ്രമായ ലിംബ് ഗ്രന്ഥികളുടെ വീക്കം. പ്രഥമ ഘട്ടത്തിൽ കാണപ്പെടുന്ന സിഫിലിസ് ലക്ഷണങ്ങൾ പ്രേത്യേക ചികിത്സ ഒന്നുമില്ലാതെ അപ്രത്യക്ഷം ആയേക്കാം എങ്കിലും, മദ്ധ്യഘട്ടത്തിലോ, മൂർത്തഘട്ടത്തിലോ വീണ്ടും തിരികെ വരാവുന്നതാണ്.
മദ്യമഘട്ടം
പ്രഥമഘട്ട രോഗലക്ഷണങ്ങൾ വന്ന് മൂന്ന് മുതൽ ആറാഴ്ച വരെ കഴിഞ്ഞാണ് മാധ്യമഘട്ട രോഗ ലക്ഷണങ്ങൾ പ്രത്യക്ഷമാവുക.

കൈപ്പത്തി / കാല്പാദം ഉൾപ്പെടെ ശരീരത്തിലെ ഏതു ഭാഗത്തും ചുവന്നു തിണിർത്ത പാടുകളോ, നാണയ വലുപ്പത്തിലുള്ള വ്രണങ്ങളോ പ്രത്യക്ഷപ്പെടുന്നു.

പനി

കഷീണവും അസ്വസ്ഥതകളും

അസ്ഥികളിലും സന്ധികളിലും വേദനയും വീക്കവും.
ഈ രോഗലക്ഷണങ്ങൾ രണ്ടു വർഷത്തോളം ഇടയ്ക്കിടക്ക് വരുകയും പോവുകയും ചെയ്തേക്കാം. ചിലരിലെങ്കിലും മാധ്യമഘട്ടത്തിന് ശേഷം, രോഗ ലക്ഷണങ്ങൾ തീർത്തും അപ്രത്യക്ഷമാവുകയോ കൂടുതൽ പ്രശ്നങ്ങളോടെ മൂർത്ത ഘട്ടത്തിലേക്ക് തിരിച്ചു വരികയോ ചെയത്തേക്കാം.

മൂർത്തഘട്ടം (മൂന്നാം ഘട്ടം)
ചികിത്സ തേടാത്ത പക്ഷം വളരെ കാലം നിദ്രവസ്ഥയിൽ ഇരിക്കുന്ന ബാക്ടീരിയ വർഷങ്ങൾക്ക് ശേഷം പൂർവാധികം ശക്തിയോടെ പ്രവർത്തിച്ചു ആന്തര അവയവങ്ങളെ അപകടകരമാം വിധം ബാധിച് മരണത്തിന് വരെ കാരണം ആയേക്കാം.

മൂർത്തഘട്ടത്തിൽ സിഫിസിന്റെ രോഗ ലക്ഷണങ്ങളിൽ ചിലത് ഇനി പറയുന്നവയാണ്.

നാഡി ഞരമ്പുകൾക്കുള്ള തകരാറുകൾ. സ്ട്രോക്ക്, തലച്ചോറിലും നട്ടെല്ലിലെ മറ്റുമുള്ള മെംബ്രേയ്‌നുകളിൽ പഴുപ്പും വീക്കവും (മെനിജിറ്റിസ്), മസിലുകൾ പ്രവർത്തിക്കാതിരിക്കുക, മരവിപ്പ്, വശം തളർന്നു പോവുക, കേൾവി നഷ്ടപ്പെടുക, കാഴ്ച തകരാറുകൾ, അസാധാരണമായ പെരുമാറ്റം, ഡിമെൻഷ്യ (മറവി രോഗം) തുടങ്ങിയവയാണ് ഇതിന്റെ ഫലങ്ങൾ.

ഹൃദയതകരാറുകൾ ; ശരീരത്തിലെ പ്രധാന രക്തകുഴലായ അയോർട്ടയുടെയും മറ്റു രക്തക്കുഴലുകളുടെയും വീക്കവും അണുബാധയും.
കാരണങ്ങളും അപായ സാധ്യതയും
പ്രഥമഘട്ടത്തിലും മാധ്യമഘട്ടത്തിലും സിഫിലിസ് എളുപ്പം മറ്റുള്ളവരിലേക്ക് പകരാവുന്നതാണ്. സിഫിലിസിന് കാരണമായ "ട്രെപോനിമ പല്ലിടും (treponima palidum)’ ബാക്ടീരിയകൾ ത്വക്കിലോ നാസാരന്ധ്രങ്ങളിൽ ഉള്ള ചെറിയ മുറിവുകളിലൂടെയോ ആണ് ശരീരത്തിൽ പ്രവേശിക്കുന്നത്. ലൈംഗീക പ്രക്രീയയിൽ ഏർപ്പെടുമ്പോൾ രോഗബാധിതനായ വ്യക്തിയുടെ രോഗ ബാധിത വ്രണങ്ങളോ പരുക്കളോ ആയി ഉണ്ടാവുന്ന സ്പർശം അഥവാ ഉരസൽ ആണ് രോഗം പകരുന്ന പ്രധാന മാർഗം. 

രോഗിയുടെ രക്തം സ്വീകരിക്കൽ, ചുംബനത്തിലൂടെയും ഉറ ഉപയോഗിക്കാതെ ഉള്ള ലൈംഗീക ബന്ധത്തിലൂടെയും രോഗിയുടെ രോഗം ബാധിച്ച ഭാഗങ്ങളുമായുള്ള നേരിട്ടുള്ള ഉരസൽ, രോഗമുള്ള ഗർഭിണിയിൽ നിന്ന് ഗർഭസ്ഥ ശിശൂവിലേക്ക് എന്നിങ്ങനെയാണ് ഇത് പകരാനുള്ള മറ്റു സാദ്ധ്യതകൾ. ട്രെപോനിമ പല്ലിടും (treponima palidum) ബാക്ടീരിയകൾ അന്തരീക്ഷത്തിലെ പ്രകാശം, വായു, എന്നിവയുമായി പ്രതികരണാശീശി വളരെ കൂടുതലായതിനാൽ മനുഷ്യ ശരീരത്തിനുള്ളിൽ മാത്രമേ ജീവിക്കുകയുള്ളു.

അരക്ഷിത സാഹചര്യങ്ങളിൽ ലൈംഗീക കേളികളിൽ ഏർപ്പെടുന്നത് സിഫിലിസും അത് പോലെ മറ്റ് ലൈംഗീക രോഗങ്ങൾക്കും കാരണമാകുന്നു. 2000ത്തിന് ശേഷം നടത്തിയ ഗവേഷണങ്ങൾ കാണിക്കുന്നത് പുരുഷന്മാരിൽ സിഫിലിസ് രോഗം കൂടി വരുന്നതായും, പകുതിയിലധികം സിഫിലിസ് രോഗികളിലും ഏച്ച്.ഐ.വി.വൈറസ് ബാധയും ഉള്ളതായട്ടാണ്.

സുരക്ഷിതമല്ലാത്ത ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്ന ആർക്കും സിഫിലിസ് പിടിപെട്ടേക്കാം. ഒരിക്കൽ സിഫിലിസ് വന്ന് ചികിത്സിച്ചിട്ട് രോഗം മാറിയവരിലും വീണ്ടും രോഗം പിടിപെടും.

ഗർഭിണിയായ സ്ത്രീയിൽ നിന്നും ബാക്ടീരിയ കലർന്ന രക്തം പ്ലാസന്റയിലൂടെ ഗർഭസ്ഥ ശിശുവിൽ എത്തുക വഴി രോഗബാധ പകരാം. സിഫിലിസ് രോഗിയായ പകുതിയിലധികം ഗർഭിണികളും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് രോഗം പകർന്നു നൽകുന്നു എന്നതിനു പുറമെ നാലിലൊന്നു ഗർഭങ്ങളും അലസിപോകുന്നതും സാധാരണമാണ്. രോഗബാധയോടെ പിറന്നു വീഴുന്ന ശിശുക്കളിൽ പ്രസവ സമയത്ത് തന്നെയോ രണ്ടാഴ്ച മുതൽ മൂന്നു മാസ്സത്തിനുള്ളിലോ രോഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം.



സിഫിലിസ് മാധ്യമഘട്ടം 
വേണ്ട ചികിത്സ തുടക്കത്തിലേ ലഭിക്കാത്ത ഇത്തരം ശിശുക്കളിൽ പിന്നീട് വളരെ മാരകമായ താഴെ പറയുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം.

അസ്ഥി വൈകല്യങ്ങളും വേദനയും.

പതിഞ്ഞ മൂക്ക്.

സന്ധിവീക്കം.

കാഴ്ച കുറവ്, കേൾവി തകരാറുകൾ.

മുൻപ് വ്രണങ്ങൾ വന്നിടത്ത് കലകൾ പ്രത്യക്ഷപ്പെടുക.

നേരത്തെയുള്ള മരണം.
സിഫിലിസ് ബാധയുള്ളവരിൽ എച്. ഐ. വി. വൈറസ് പിടിപെടാനുള്ള സാധ്യത രണ്ടു മുതൽ അഞ്ചു മടങ്ങുവരെയാണ്. സിഫിലിസ് വ്രണങ്ങളിലൂടെ സംഭോഗ സമയത്ത് എച്. ഐ. വി. വൈറസ് രക്തത്തിൽ കടന്നു കൂടാനുള്ള സാധ്യത ഏറെയാണ്.

രോഗ പ്രതിരോധം

സിഫിലിസ് പോലുള്ള ലൈംഗീക രോഗങ്ങളെ പ്രതിരോധിക്കാൻ സുരക്ഷിതമായ ലൈംഗീക ബന്ധം മാത്രം അനുഷ്ഠിക്കുക.

രോഗബാധയില്ലാത്ത ഒരു പങ്കാളിയുമായി മാത്രം ലൈംഗീക ബന്ധത്തിൽ ഏർപ്പെടുക.

ലൈംഗീക പങ്കാളി രോഗബാധയുള്ള ആൾ ആണോ എന്ന് ഉറപ്പില്ലെങ്കിൽ ഒരു ഉറ ഉപയോഗിച് മാത്രം ബന്ധപെടുക.

സുരക്ഷിത ലൈംഗീക ബന്ധമാണോ അനുഷ്ഠിക്കുന്നതെന്ന് നിർണയിക്കാനുള്ള കഴിവിനെ ബാധിക്കുന്ന തരത്തിൽ മദ്യവും, മയക്കുമരുന്നുകളും ഉപയോഗിക്കാതിരിക്കുക