A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

റാണി ചെന്നമ്മ

 കര്ണാടകയിലെ ബെല്ഗാം ജില്ലയിലെ ഒരു ഗ്രാമത്തിൽ 1778 ഒക്ടോബര്



23 -നാണ് റാണി ചെന്നമ്മ ജനിച്ചത്. വളരെ ചെറുപ്പത്തില്ത്തന്നെ ഒരു യുദ്ധം ജയിക്കാനുള്ള പോരാട്ടത്തിനിറങ്ങാന് വേണ്ടതെല്ലാം പരിശീലിച്ചിരുന്നു റാണി ചെന്നമ്മ. അവര് കുതിരസവാരിയും ആയോധനകലയുമെല്ലാം ചെറുപ്പത്തില് തന്നെ പരിശീലിച്ചു. പതിനഞ്ചാമത്തെ വയസ്സിലായിരുന്നു കിത്തൂറിലെ രാജാവായിരുന്ന മല്ലസര്ജ്ജ ദേശായിയുമായി റാണി ചെന്നമ്മയുടെ വിവാഹം. അവര്ക്കൊരു മകനും ജനിച്ചു. 1816 -ല് മല്ലസര്ജ്ജ അന്തരിച്ചു. 1824 -ല് അവരുടെ ഒരേയൊരു മകനും. ഭരണമേല്പ്പിക്കാനായി പിന്നീട് ശിവലിംഗപ്പ എന്നൊരു കുട്ടിയെ റാണി ചെന്നമ്മ ദത്തെടുത്തു.
അന്ന് ബ്രിട്ടന്റെ കീഴിലുള്ള ഏതെങ്കിലും നാട്ടുരാജ്യങ്ങളിലെ രാജാവോ, ഭരണാധികാരിയോ മരിക്കുകയോ സ്ഥാനമൊഴിയുകയോ ചെയ്താൽ ആ രാജ്യം ഡോക്ട്രിന് ലാപ്സ് എന്ന പ്രത്യേക അധികാരമുപയോഗിച്ച് ബ്രിട്ടന്റെ നേരിട്ടുള്ള അധികാരത്തിൻ കീഴിൽ വരും. അതിനാല്ത്തന്നെ ഡോക്ട്രിന് ലാപ്സ് എന്ന ഈ നിയമപ്രകാരം ദത്തെടുക്കല് അസാധുവാണെന്ന് ബ്രിട്ടീഷ് സര്ക്കാര് ചെന്നമ്മയെ അറിയിച്ചു. അങ്ങനെയാണ് റാണി ചെന്നമ്മ ബ്രിട്ടീഷ് സോനയുമായി പോരാടാന് തീരുമാനിക്കുന്നത്. ബ്രീട്ടീഷ് സേനയും വെറുതെയിരുന്നില്ല. യുദ്ധം പ്രഖ്യാപിച്ച ഉടനെത്തന്നെ 1824 ഒക്ടോബര് 21 -ന് ബ്രിട്ടീഷ് സേന കിത്തൂര് അക്രമിച്ചു. 20,000 ആളുകളും 400 തോക്കുകളുമായിട്ടായിരുന്നു ബ്രിട്ടീഷ് പട കിത്തൂര് പിടിച്ചെടുക്കാന് ചെന്നത്. വിലപിടിപ്പുള്ള വജ്രവും രത്നങ്ങളുമെല്ലാം അന്ന് അവര് കൊള്ളയടിച്ചു. അത് കിത്തൂര് റാണിയെ സാമ്പത്തികമായി തകര്ത്തുകളഞ്ഞു. പക്ഷേ, എന്നിട്ടും യുദ്ധത്തിന്റെ ഒന്നാം ഘട്ടത്തില് വിജയം ചെന്നമ്മയുടെ ഭാഗത്തുതന്നെയായിരുന്നു. ബ്രിട്ടീഷ് സൈന്യത്തിന് നഷ്ടമേറെയുണ്ടായി. രണ്ട് ഓഫീസര്മാര്, സര് വാള്ട്ടര് ഏലിയറ്റ്, മിസ്റ്റര് സ്റ്റീവന്സണ് എന്നിവരെ കിത്തൂര് സേന ബന്ദികളാക്കി.
അവരെ മോചിപ്പിക്കാന് രണ്ട് കാര്യങ്ങളാണ് ചെന്നമ്മ ആവശ്യപ്പെട്ടത്. ഒന്ന്, യുദ്ധത്തില്നിന്ന് ബ്രിട്ടീഷ് സൈന്യം പിന്മാറണം. രണ്ട്, ചെന്നമ്മയുടെ ദത്തുപുത്രനെ ഭരിക്കാന് അനുവദിക്കണം. ഈസ്റ്റ് ഇന്ത്യ കമ്പനിയില്നിന്നും കമ്മീഷണറായ ചാപ്ലിന്, ചെന്നമ്മയുടെ ആവശ്യങ്ങള് അംഗീകരിച്ചു. അങ്ങനെ ബന്ദികളാക്കിയ ഓഫീസര്മാര് മോചിപ്പിക്കപ്പെട്ടു.
പക്ഷേ, ബ്രിട്ടീഷ് സേന അവരെ ചതിച്ചു. അവര് ഒരു രണ്ടാംവട്ട യുദ്ധത്തിനിറങ്ങിപ്പുറപ്പെട്ടു. കര്ണാടകയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള ഒരു സ്ത്രീയോട് തോറ്റതിന്റെ അപമാനം അവർക്ക് സഹിക്കാനായില്ല. മൈസൂരിൽ നിന്നും ഷോലാപൂരിൽ നിന്നും അവര് (സോളാപൂർ) സൈന്യത്തിൽ കയറി. മാത്രവുമല്ല ചെന്നമ്മയുടെ സൈന്യത്തിലെ രണ്ടുപേരെയും അവര് അവരുടെ ഭാഗത്താക്കി, ചെന്നമ്മയെ ചതിയിലൂടെ കീഴ്പ്പെടുത്തുക തന്നെയായിരുന്നു ലക്ഷ്യം. അങ്ങനെ, അവസാനം ചെന്നമ്മ ബെയിഹങ്കല് കോട്ടയില് തടവിലാക്കപ്പെട്ടു. എന്നാല്, ചെന്നമ്മ തടവിലാക്കപ്പെട്ടുവെങ്കിലും 1829 വരെ സങ്കോളി രായണ്ണ എന്നൊരു സൈന്യാധിപന് ചെന്നമ്മയ്ക്ക് വേണ്ടി പോരാട്ടം തുടര്ന്നിരുന്നു. പക്ഷേ, രായണ്ണയും പിടിയിലായി. അദ്ദേഹത്തെ ബ്രിട്ടീഷ് സേന തൂക്കിലേറ്റി. ചെന്നമ്മയുടെ ദത്തുപുത്രനെയും ബ്രിട്ടീഷ് സേന തടവിലാക്കി.
ബെയിഹൊങ്കല് താലൂക്കില്ത്തന്നെയാണ് ചെന്നമ്മയെ സംസ്കരിച്ചത്. ഇന്ന് ആ സ്ഥലം സര്ക്കാര് ഒരു പാര്ക്കാക്കി മാറ്റിയിരിക്കുകയാണ്. ചെന്നമ്മ നയിച്ച് വിജയത്തിലേക്കെത്തിച്ച ആദ്യഘട്ടയുദ്ധത്തിന്റെ സ്മരണ ഇന്നും കിത്തൂര് ഉത്സവത്തില് സ്മരിക്കപ്പെടാറുണ്ട്. ഒക്ടോബര് 22 മുതല് 24 വരെയാണ് കിത്തൂര് ഉത്സവം. റാണി ചെന്നമ്മ ധൈര്യത്തിന്റേയും വിട്ടുവീഴ്ചയില്ലായ്മയുടെയും സ്വാതന്ത്ര്യസമരത്തിന്റെയും പ്രതീകമാണ്.

മുല്ലപ്പെരിയാർ

 എന്നും വിവാദങ്ങളുടെ കൂട്ടുകാരനായ 125 വർഷം പഴക്കം ചെന്ന മുല്ലപ്പെരിയാർ ഡാമിനെകുറിച്ച് കൂടുതൽ അറിയാം.



ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ കുമിളി പഞ്ചായത്തിലാണ് മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാട് അതിർത്തിയിലെ ശിവഗിരി മലകളിൽ നിന്നുത്ഭവിക്കുന്ന മുല്ലയാർ നദിക്ക് കുറുകെ പണിതിരിക്കുന്ന അണക്കെട്ടാണ് മുല്ലപ്പെരിയാർ. കേരളത്തിലാണെങ്കിലും തമിഴ്‌നാടിന് പാട്ടത്തിന് കൊടുത്ത ഒരു അണക്കെട്ടാണിത്. 999 വർഷത്തേക്കാണ് കേരളം തമിഴ്‌നാടിനു പാട്ടത്തിനു കൊടുത്തത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ശേഖരിക്കപ്പെട്ടിരിക്കുന്ന ഒരു നിശ്ചിത വീതം വെള്ളം തമിഴ്‌നാട്ടിൽ ജലസേചനത്തിനും വൈദ്യുതി നിർമാണത്തിനുമാണ് ഉപയോഗിക്കുന്നത്. അണക്കെട്ടിൽ നിന്നും വെള്ളം തമിഴ്‌നാട്ടിലേക്ക് പെൻസ്റ്റോക്ക് പൈപ്പുകൾ വഴിയാണ് കൊണ്ടുപോകുന്നത്.
അണക്കെട്ടുമായി ബന്ധപ്പെട്ട് ഏറെക്കാലങ്ങളായി രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കം നിലനിൽക്കുന്നുണ്ട്. 1961ലെ വെള്ളപ്പൊക്കത്തോടുകൂടിയാണ് യഥാർത്ഥത്തിൽ ഈ അണക്കെട്ടിന്റെ സുരക്ഷയെച്ചൊല്ലിയുള്ള വാദങ്ങളും എതിർവാദങ്ങളും ഉയർന്നു വന്നത്. സുർക്കി മിശ്രിതം ഉപയോഗിച്ചു നിർമ്മിക്കപ്പെട്ട ഈ കാലപ്പഴക്കം ചെന്ന അണക്കെട്ടിന് ശക്തമായ ഒരു വെള്ളപ്പാച്ചിലിനെ പ്രതിരോധിക്കാൻ കഴിയില്ല, അതുകൊണ്ട് തന്നെ അണക്കെട്ടിന്റെ താഴ്വരയിൽ താമസിക്കുന്ന ജനങ്ങൾക്ക് ഈ അണക്കെട്ട് ഒരു സുരക്ഷാഭീഷണിയാണ്.
അണക്കെട്ടിന്റെ പഴക്കം
ലോകത്തിൽ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാറിലേത്. നിർമ്മാണകാലഘട്ടത്തിൽ ഇത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു. സുർഖി മിശ്രിതം ഉപയോഗിച്ചു നിർമ്മിച്ച അണക്കെട്ടുകളിൽ ലോകത്ത് ഇന്നു നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളിൽ ഒന്നാണ് മുല്ലപ്പെരിയാർ. ബ്രിട്ടീഷ് സാമ്രാജ്യ ഭരണകാലത്ത് കേരളത്തിലെ പശ്ചിമഘട്ടപ്രദേശത്തുനിന്നും മഴനിഴൽ പ്രദേശങ്ങളായ, മധുര, തേനി തുടങ്ങിയ തമിഴ്ഭാഗങ്ങളിലേക്ക് ജലസേചനത്തിനായി ജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ചിട്ടുള്ളതാണ് ഈ അണക്കെട്ട്. അസ്തിവാരത്തിൽ നിന്നും ഏതാണ്ട് 53.6 മീറ്ററാണ് (176 അടി) അണക്കെട്ടിന്റെ ഉയരം. നീളം 365.7 മീറ്ററും (1200 അടി).
അണക്കെട്ട് നിലനിൽക്കുന്നത് കേരളത്തിന്റെ സ്ഥലത്താണെങ്കിലും, അതിന്റെ നിയന്ത്രണം തമിഴ്‌നാടിന്റെ കൈവശമാണ്. ഒരു അണക്കെട്ടിന്റെ പരമാവധി കാലാവധി അറുപതു വർഷമാണെന്നിരിക്കേ നൂറു വർഷത്തിനു മുകളിൽ പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് അതിന്റെ പ്രാന്തപ്രദേശങ്ങളിലുള്ളവർക്കും, കേരളത്തിലെ അഞ്ചു ജില്ലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന വാദം കേരളമുയർത്തുമ്പോൾ, ഇതിനെക്കുറിച്ചു നടന്നിട്ടുള്ള ശാസ്ത്രീയ പഠനങ്ങൾ ചൂണ്ടിക്കാണിച്ച് കേരളത്തിന്റെ വാദങ്ങൾക്ക് കഴമ്പില്ലെന്ന് തമിഴ്‌നാടും വാദിക്കുന്നു.
അണക്കെട്ടിന്റെ നിലവിലെ അവസ്ഥ
2000ൽ പദ്ധതിപ്രദേശത്തുണ്ടായ ഭൂമികുലുക്കത്തോടു കൂടിയാണ് കേരളത്തിന്റെ ആശങ്കകൾ വർധിച്ചത്. മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതിചെയ്യുന്നത് ഭ്രംശരേഖകൾക്കു മുകളിലാണെന്നും ചില പഠനങ്ങൾ പറയുന്നു. അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്‌നാട് അവകാശപ്പെടുമ്പോൾ അത് ഭീതിജനകമാണെന്ന് കേരളം പറയുന്നു. സഹായക അണക്കെട്ടായ ബേബി ഡാമും ഭീതിജനകമാണെന്നാണ് കേരളത്തിന്റെ വാദം. എന്നാൽ അണക്കെട്ട് 1922ലും, 1965ലും സിമന്റുപയോഗിച്ച് ബലപ്പെടുത്തിയെന്നും ഭയപ്പെടാനൊന്നുമില്ലെന്നും തമിഴ്‌നാടിന്റെ മുഖ്യ എഞ്ചിനീയർ പറയുമ്പോൾ സിമന്റ് പഴയ സുർക്കിക്കൂട്ടിൽ വേണ്ടത്ര ചേരില്ലെന്ന് കേരളത്തിലെ വിദഗ്ദ്ധർ പറയുന്നു. 1902ൽ തന്നെ അണക്കെട്ട് നിർമ്മാണത്തിന്റെ പ്രധാന കൂട്ടായ ചുണ്ണാമ്പ്, വർഷം 30.48 ടൺ വീതം നഷ്ടപ്പെടുന്നുണ്ടായിരുന്നെന്നും ഇപ്പോൾ അത് അനേകം ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ടാകുമെന്നുമാണ് കേരളത്തിന്റെ വാദം. 1979-81 കാലഘട്ടത്തിൽ നടത്തിയ ബലപ്പെടുത്തൽ അണക്കെട്ടിനു ബലക്ഷയം ആണ് വരുത്തിവെച്ചത് എന്ന് ഇതിനെക്കുറിച്ച് പഠിച്ച എം.ശശിധരന്റെ റിപ്പോർട്ടിൽ പറയുന്നു. 2006 നവംബർ 24ൽ അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ച് പഠിക്കാൻ നാവികസേനാവൃന്ദങ്ങൾ എത്തിയെങ്കിലും കേന്ദ്രനിർദ്ദേശത്തെ തുടർന്ന് അവർ പഠനം നടത്താതെ മടങ്ങുകയായിരുന്നു.
അണക്കെട്ട് തകർന്നാൽ
15 ദശലക്ഷം ഘനയടി ജലമാണ് ഡാമിന്റെ പൂർണ്ണ സംഭരണശേഷി. എന്നാൽ കോടതി നിർദ്ദേശപ്രകാരമുള്ള അനുവദനീയമായ പരമാവധി സംഭരണ ശേഷി 136 അടിയാണ്. ഇത് 11 ദശലക്ഷം ക്യുബിക് അടിക്ക് തുല്യമാണ്. ഭൂകമ്പത്തേത്തുടർന്നോ മറ്റോ ഡാം തകർന്നാൽ മൂന്ന് മുതൽ നാലു മണിക്കൂർ കൊണ്ട് വെള്ളം ഇടുക്കി ഡാമിലെത്തും. ഇടുക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി 74.5 ദശലക്ഷം ഘനയടിയാണ്. എന്നാൽ 70.5 ടി എം സി വരെയാണ് സംഭരിക്കാറുള്ളത്. അതായത് മുല്ലപ്പെരിയാർ ഡാം തകർന്നാൽ ഒഴുകിയെത്താവുന്ന 11.2 ദശലക്ഷം ഘനയടി ജലത്തിൽ 10 ദശലക്ഷം ഘനയടി ജലത്തെയും ഉൾക്കൊള്ളാൻ ഇടുക്കി ഡാമിന് കഴിയും. ഡാം തകർന്നതിന് ശേഷം വെള്ളം ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്താനെടുക്കുന്ന 3, 4 മണിക്കൂറിനുള്ളിൽ ഇടുക്കി ജല വൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി ഡാമിന്റെ ഷട്ടറുകൾ നിയന്ത്രിതമായി തുറന്നുകൊണ്ട് ഇടുക്കി ഡാമിന്റെ ജലനിരപ്പ് നിയന്ത്രണ വിധേയമാക്കാൻ കഴിയും. ചെറുതോണി ഡാമിന് മുകൾഭാഗത്ത് അഞ്ച് പ്രധാന ഷട്ടറുകളും താഴെ രണ്ട് ചെറിയ ഷട്ടറുകളുമാണുള്ളത്. ഓരോ പ്രധാന ഷട്ടറുകളിലൂടെയും മിനുട്ടിൽ 25,760 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കാനാവും. ഇതോടോപ്പം താഴെ ഭാഗത്തുള്ള ജനങ്ങൾക്ക് അപകടഭീഷണി നൽകുകയും ചെയ്താൽ ഗുരുതരമായ ഭവിഷ്യത്തുകളെ ഒഴിവാക്കാൻ കഴിയും.
66 ചതുരശ്ര കി.മീ. വിസ്തീർണമുള്ള ഇടുക്കി ഡാം നിറഞ്ഞുവരാൻ മൂന്നുമുതൽ ആറുവരെ മണിക്കൂറുകൾക്കുള്ളിൽ ഏഴ് ഷട്ടറുകളിലൂടെയും പൂർണതോതിൽ ജലം പുറന്തള്ളിയാൽ കൂടുതലായുള്ള 1.2 ദശലക്ഷം ഘനയടി അധികജലം ഒഴുക്കിക്കളയാൻ ബുദ്ധിമുട്ടില്ലെന്നാണ് കണക്കുകൂട്ടൽ. എന്നാൽ ഇടുക്കി ഡാമിലെ ജലനിരപ്പ് നിലവിലുള്ളതിലും കൂടുതലായിരിക്കുമ്പോഴാണ് ദുരന്തമെങ്കിൽ സ്ഥിതി ഇതിലും ഗുരുതരമാകും. മുല്ലപ്പെരിയാർ തകരുന്നപക്ഷം ഒഴുകിയെത്താനിടയുള്ള മണ്ണും കല്ലും മരങ്ങളും മറ്റും ഇടുക്കിയുടെ സംഭരണശേഷി ഗണ്യമായി കുറയ്ക്കാനും സാധ്യതയുണ്ട്. കൂടാതെ, മരങ്ങളും മറ്റും ഒഴുകിവന്ന് ഷട്ടറുകളിലൂടെയുള്ള ജലപ്രവാഹത്തിന് തടസ്സമുണ്ടായാൽ പുറന്തള്ളുന്ന ജലത്തിന്റെ അളവ് കുറയുകയും ചെയ്യും. മറ്റൊരു സാധ്യത മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നാൽ കുതിച്ചെത്തുന്ന വെള്ളവും മരങ്ങളടക്കമുള്ള മറ്റവശിഷ്ടങ്ങളും ഇടുക്കി അണക്കെട്ടിന് ഭീഷണിയാകുന്നതു സംബന്ധിച്ചാണ്. മുല്ലപ്പെരിയാർ അണക്കെട്ട് ഒന്നാകെ തകരുകയാണെങ്കിൽ 50 അടി ഉയരത്തിലാണ് വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം കുതിച്ചെത്താൻ സാധ്യത. ഈ ഭാഗത്തുള്ള വള്ളക്കടവ്, വണ്ടിപ്പെരിയാർ, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻകോവിൽ പ്രദേശങ്ങളിലെ 70,000 പേരുടെ ജീവനാണ് ഇതുമൂലം അപകടത്തിലാകുക. ഈ ആഘാതത്തിൽ ഇടുക്കി അണക്കെട്ട് തകർന്നാൽ താഴെയുള്ള 11 അണക്കെട്ടുകളും തകരാം. ഫലത്തിൽ ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ജനങ്ങളെയാകെ ബാധിക്കുന്നതിലേക്കാണ് ഇത്തരമൊരു ദുരന്തസാധ്യത വിരൽചൂണ്ടുന്നത്.
പ്രശ്‌ന പരിഹാരങ്ങൾ
മുല്ലപ്പെരിയാർ ഡാമിന്റെ തകരുവാനുള്ള സാധ്യതകൾ മുന്നിൽ കണ്ട് പലവിധ പ്രശ്‌നപരിഹാരങ്ങളും മുന്നോട്ടുവെയ്ക്കപ്പെട്ടിട്ടുണ്ട്. അവ പ്രധാനമായും ഇവയാണ്:
1. നിലവിലുള്ള ഡാമിന് താഴെ പുതിയൊരു അണക്കെട്ട് പണിയുക. നിലവിലുള്ള ഡാമിന്റെ പ്രവർത്തനം അവസാനിപ്പിക്കുക.
2.നിലവിലുള്ള ഡാമിലെ ജലനിരപ്പ് കുറച്ച് തടയണയാക്കി നിലനിർത്തുക, അപകട സാദ്ധ്യത കുറയ്ക്കുക. ജലനിരപ്പ് കുറയ്കുന്നതിനനുസരിച്ച് തമിഴ്‌നാടിനുള്ള ജലലഭ്യത ഉറപ്പുവരുത്താൻ തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുവാൻ ആവശ്യമായ ആഴത്തിൽ പുതിയ ടണലുകൾ നിർമ്മിക്കുക.
3. മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കിയിൽ സംഭരിക്കുക. അവിടെ നിന്നും പുതിയ ടണൽ മാർഗ്ഗം തമിഴ്‌നാടിന് വെള്ളം നൽകുക. മുല്ലപ്പെരിയാർ ഡാം നിർജ്ജീവമാക്കുക.
അപകടം സംഭവിച്ചതിന് ശേഷം നടത്തുന്ന കുറ്റപ്പെടുത്തലുകളേക്കാളും നല്ലത് അപകടം വരാതെ നോക്കുക എന്നതാണ്.
കടപ്പാട്: Respective Owners

അറുകൊല

പ്രിയപ്പെട്ട മെംബേർസ് , ഞാൻ ആദ്യമായി ഈ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ഒരു പ്രേതാനുഭവം ഏകദേശം 100 മെംബേർസ് വായിക്കുകയുണ്ടായി . എല്ലാവര്ക്കും നന്ദി അർപ്പിച്ചുകൊണ്ട് അടുത്ത ഒരു അനുഭവ സംഭവം കൂടി എഴുതുന്നു.

ഈ സംഭവം എനിക്കുണ്ടായതല്ല . എന്റെ ചില സുഹൃത്തുക്കൾ പറഞ്ഞതാണ് .സംഭവം നടക്കുന്നത് ആറന്മുളക്കടുത്തുള്ള പള്ളിമുക്കത്തു ദേവി ക്ഷേത്ര പരിസരത്താണ് . എന്റെ വീടായ മെഴുവേലിയിൽ നിന്ന് കോഴഞ്ചേരിക്കു പോകുന്ന വഴിയിൽ കിടങ്ങന്നൂർ കഴിഞ്ഞാണ് പള്ളിമുക്കത്തു  ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചി. അവിടെനിന്നു ഏകദേശം 200 മീറ്റർ ഉള്ളിലായി ​കിടങ്ങന്നൂർ പുഞ്ചയുടെ കരയിലായിട്ടാണ് പള്ളിമുക്കത്തു ദേവി ക്ഷേത്രം. ഇടതൂർന്ന പുല്ലാഞ്ഞിക്കാടും ചൂരൽ വള്ളിക്കാടുകളും പലയിനം അപൂർവ വൃക്ഷങ്ങളും നിറഞ്ഞ അമ്പലത്തിന്റെ പരിസരം എല്ലാവരെയും ആകർഷിക്കും .(ഫോട്ടോ കാണുക ) മീനമാസത്തിലെ ഭരണി നാളിലാണ് അവിടുത്തെ പ്രശസ്തമായ ഉത്സവം .അന്നേ ദിവസം പുലർച്ചെയുള്ള പള്ളിവിളക്ക് എഴുന്നള്ളിപ്പ് വളരെ പ്രശസ്തമാണ്. ഈ ക്ഷേത്രത്തിന്റെ മുൻപിലായി ഒരു അരയാൽ ഉണ്ട് കൂടാതെ വളരെ പ്രായമുള്ള ഒരു കാഞ്ഞിരമരവും. ഈ കാഞ്ഞിരമരത്തെ ചുറ്റിപ്പറ്റിയുള്ള ഒരു സംഭവം എന്റെ സുഹുര്ത്തുക്കൾ എന്നോട് പറയുകയുണ്ടായി .ആ സംഭവത്തിലേക്ക് ..

അമാവാസി ദിവസങ്ങളിൽ, രാത്രിയുടെ അന്ത്യയാമങ്ങളിൽ ക്ഷേത്രത്തിന്റെ തെക്കു ഭാഗത്തുള്ള കാഞ്ഞിരമരത്തിൽ മിക്കവാറും രാത്രികളിൽ ഒരു അലർച്ച കേട്ടിരുന്നു . പലരും ആ അലർച്ച കേട്ടിട്ട് ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റിട്ടുണ്ട്. പക്ഷെ എന്താണ് എന്ന് ആർക്കും അറിയില്ല .പഴമക്കാർ പലരും പറയുന്നു അതൊരു അറുകൊലയാണ്. അക്കരെയുള്ള കരിഞ്ഞാലി പുഞ്ചക്ക് നടുവിൽ ഒരു കാവുണ്ട് .അവിടെ നിന്നും പകർച്ച വരുന്നതാണ് അത് നോക്കാനൊന്നും പോകരുത് .നമ്മളെ അടിച്ചു വീഴ്ത്തും എന്നൊക്കെ .എങ്കിലും എന്റെ സുഹൃബന്ധത്തിലുള്ള രണ്ടുപേരും അയൽപക്കത്തുള്ള മൂന്നുപേരും കൂടി ഈ സംഭവം എന്താണെന്നു അറിയാനുള്ള ജിജ്ഞാസ കൊണ്ട് ഒരു അമാവാസി ദിവസം അന്നൊരു വെള്ളിയാഴ്ച കൂടി ആയിരുന്നു . രാത്രിയിൽ മീൻ പിടിക്കാൻ പുഞ്ചക്കു പോകുന്നതായി വീട്ടുകാരെ വിവരം ധരിപ്പിച്ചു അവർ രാത്രി ഏകദേശം 11 .50 മണിയോട് കൂടി ക്ഷേത്ര പരിസരത്തേക്ക് നടന്നു.

ചീവിടിന്റെയും കൂമന്റെയും ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ ക്ഷേത്രവും പരിസരവും ഭയാനകമായിരുന്നു. ഭയം കൊണ്ട് തമ്മിൽ സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥ. ക്ഷേത്രത്തിനു തെക്കു വശത്തു കാഞ്ഞിര മരത്തിനു സമീപമായിട്ടാണ് ഊട്ടുപുര .ആ ഊട്ടുപുരയ്ക്കു സമീപം അവർ അഞ്ചു പേർ നിലയുറപ്പിച്ചു . സമയം ഇഴഞ്ഞു നീങ്ങി . ഒരുവൻ മൊബൈൽ നോക്കി .സമയം ഏതാണ്ട് 12 .15 ആയി . പെട്ടെന്ന് ഒരു കൂവൽ  അവർ കേട്ടു . അത് കിഴക്കു ദിക്കിൽ നിന്നാണ് എന്നവർക്ക് മനസിലായി .അതായതു അക്കരെയുള്ള കരിഞ്ഞാലി പുഞ്ചയിൽ നിന്നും . അവർ ശബ്ദം ഉണ്ടാക്കാതെ തെക്കു വശത്തു കൂടിയുള്ള വഴിത്താരയിലൂടെ നടന്നു. ഏകദേശം 50 മീറ്റർ കഴിഞ്ഞു ഒരു എൻജിൻ തറയുണ്ട് പുഞ്ചക്കു സൈഡിൽ .അവിടെയുള്ള ഷെഡിൽ നിലയുറപ്പിച്ചു .ശേഷം അതിലൊരാൾ നീട്ടി കൂവി . തൊട്ടടുത്ത നിമിഷം അതിനു മറുപടി എന്നവണ്ണം ഒരു കൂവൽ അവർക്ക് 100 മീറ്റർ അകലെയായി കേട്ടു. അതായത് കൂവൽ അടുത്തടുത്ത് വരുന്നു . ഇനിയും അവിടെ നിൽക്കുന്നത് അത്ര ശരിയല്ല എന്ന് എല്ലാവര്ക്കും തോന്നി .പിന്നെ ക്ഷേത്രം ലക്ഷ്യം വെച്ച് ഒരോട്ടമായിരുന്നു .പലരും ഇരുട്ടിൽ തട്ടി വീണു . ഒരുവിധത്തിൽ ഊട്ടുപുരയുടെ വരാന്തയിൽ എത്തി ശ്വാസം പിടിച്ചു ഇരുന്നു .എല്ലാവരും നന്നേ വിയർത്തിരുന്നു ഭയം മൂലം . അടുത്ത നിമിഷം ഒരു വലിയ കാറ്റു വീശി .കാഞ്ഞിരമരം നിന്ന് ആടിഉലഞ്ഞു. അതിനു മുകളിൽ വലിയ ഒരു അലർച്ച . ആ കാഞ്ഞിര മരം  പിഴുതു വീഴുമോ എന്ന് അവർ ഭയന്നു . ഊട്ടുപുരയിൽ വെച്ചിരുന്ന പത്രങ്ങൾ കൂട്ടത്തോടെ താഴെ വീഴുന്ന ശബ്ദം . ആകെ ഭയാനകമായ ഒരു അന്തരീക്ഷം ..പിന്നെ രണ്ടും കൽപ്പിച്ചു ഒരാട്ടമായിരുന്നു അവർ  ഇരുട്ടിന്റെ മറവിൽ .എങ്ങനെയോ വീട്ടിൽ എത്തി ..
രാവിലെ നടന്ന കാര്യങ്ങൾ മുതിർന്നവരെ പറഞ്ഞു കേൾപ്പിച്ചു . എല്ലാവരും രക്ഷപെട്ടത് പള്ളിമുക്കത്തു അമ്മയുടെ കാരുണ്യം കൊണ്ട് മാത്രം  എന്നും എല്ലാവരും ഒന്നിച്ചു പറഞ്ഞു . എന്തായാലും രാവിലെ തന്നെ ഈ അഞ്ചു പേരും വീണ്ടും ക്ഷേത്രപരിസരത്തുള്ള കാഞ്ഞിര മരത്തിന്റെ ചുവട്ടിൽ ചെന്ന് നോക്കി. ചുവട്ടിൽ നിറയെ ഇലയും ശിഖരങ്ങളും . മരം ആകെ ആടിയുലഞ്ഞു നില്ക്കുന്നു . എന്തൊക്കെയോ തലേദിവസം നടന്നു . എല്ലാവരും ക്ഷേത്രം തുറന്നപ്പോൾ തന്നെ കയറി പള്ളിമുക്കത്തമ്മയെ വണങ്ങി പ്രാർത്ഥിച്ചു അവരുടെ വീടുകളിലേക്ക് മടങ്ങി ..

സംഭവബഹുലമായ അനുഭവകഥകൾ ഉടൻ പ്രതീക്ഷിക്കുക ..
നന്ദി 
Author -പ്രകാശ് മെഴുവേലി
(Copy from fb )

പത്തു വര്ഷങ്ങള്ക്കു മുൻപ് ഉണ്ടായ ഒരു അനുഭവം. (churulazhiyatharahasyangal)

പത്തു വര്ഷങ്ങള്ക്കു മുൻപ് ഉണ്ടായ ഒരു അനുഭവം.. ജോലിയുമായി ബന്ധപെട്ടു ഒരു മാസത്തോളം പത്തനംതിട്ടയിൽ ഉണ്ടായിരുന്ന സമയം. കൂടെ ജോലി ചെതിരുന്ന ആ നാട്ടുകാരൻ തന്നെയായ ഒരു സുഹൃത്തിന്റെ വിവാഹത്തിനു പങ്കെടുക്കാൻ പോയിടുത്തുനിന്നാണ് സംഭവത്തിന്റെ തുടക്കം...ഞായറാഴ്ചയാണ് വിവാഹം. ശെനിയാഴ്ച ഞാൻ വർക്കു കഴിഞ്ഞു രാത്രി ഒരു 9 മണിയോടടുതു വിവാഹ വീട്ടിൽ ചെന്നു..അപ്പോൾ അവിടെ വച്ചു പരിചയപ്പെട്ട ഒരു സുഹൃത്ത്‌ പേര്. ബിനിൽ. ബിനിലിന്റെ വീട്‌ കല്യാണ വീട്ടിൽ  നിന്നും ഒരു ആറു കിലോമീറ്റർ അകലെയാണ്.. ബിനിലിന് അത്യാവശ്യമായി സ്വന്തം  വീട്ടിലേക്കു പോകണം കയ്യിൽ വാഹനവും  ഇല്ല.  അപ്പൊ സമയം രാത്രി 12 കഴിഞ്ഞു. അവനെ തിരിച്ചു വീട്ടിലാക്കാമെന്നേറ്റ സുഹൃത്ത് മദ്യപിച്ചു വീലായി ഉറക്കംമായി. പിന്നെ അവിടുന്ന് തന്നെ ഒരു activa ഒപ്പിച്ചു ഞാനും ബിനിലും പോയി. Activa തിരിച്ചു കൊണ്ട് വരാനാണ് ഞാൻ കൂടെ പോയത്. മെയിൻ റോഡിൽ നിന്നും കുറച്ചധികം  അകത്തേക്ക് കയറിയാണ് അവന്റ വീട്‌ അങ്ങോട്ട്‌ അവനാണ് വടിയോടിച്ചതു  . അവനെ വീട്ടിൽആക്കി ഞാൻ തിരിച്ചു വരികയാണ് ഒരു ഇടുങ്ങിയ വഴി. വീടുകൾ അടുതുടെങ്കിലും എല്ലാവരും ഉറക്കമായി. ചുറ്റിലും കൂരിരുട്ട് പിന്നെ റബ്ബർ തോട്ടങ്ങളും. ചിലയിടത്തൊക്കെ പോസ്റ്റിൽ ലൈറ്റ് ഉണ്ട്. മുന്പോട്ടു പോകുന്തോറും വഴി ആകെ മോശം ആയി കിടക്കുന്നു കുറച്ചു കഴിഞ്ഞപ്പോൾ വഴി അവസാനിച്ചു മുൻപിൽ ഇല്ലിക്കാട്. എനിക്ക് വഴിത്തെറ്റി എന്ന് മനസിലായി. തിരിച്ചു പോകാൻ ഒരുങ്ങുബോഴാണ് എന്തോ കത്തുന്നത് പോലെയുള്ള മണവും ഒരു പെണ്ണിന്റെ കരച്ചിലും ചിരിയും മുരൾച്ചയും എനിക്ക് കേൾക്കുന്നത് പോലെ തോന്നി. അപ്പോഴാണ് ഞാൻ ചുറ്റിലും നോക്കുന്നത് അവിടെ ആ ഭാഗത്തു ഒരു വീട്‌ മാത്രമേ ഉള്ളു. വഴിയിൽ നിന്നും കുറച്ച് അകന്നാണ് ആ വീട്‌. ഓട് മേഞ്ഞ ഒരു പഴയ വീട്‌. ആ വീടിന്റെ ജനൽ പാളിക്കിടയിൽ നിന്നും വെളിച്ചം കാണുന്നുണ്ട് അത് തീ കത്തുന്ന വെളിച്ചം ആന്നെന്നു എനിക്ക് മനസിലായി. ഈ കത്തുന്ന മണവും പെണ്ണിന്റെ കരച്ചിലും കൂടി കൂടി വരുന്നു.. ആ വീട്ടിൽ നിന്നാണ് ഈ ശബ്ദം വരുന്നത് എന്ന് എനിക്ക് മനസിലായി. പേടിയുടെങ്കിലും എന്താണ് സംഭവം എന്ന് നോക്കാൻ ഞാൻ തീരുമാനിച്ചു. ഞാൻ നേരെ വീടിനു നേരെ നടന്നു. വെളിച്ചം വന്നിരുന്ന ജനൽ പാളി കേടു വന്നിരുന്നതിനാൽ അതിലുടെ ആ മുറിയിലെ വെളിച്ചവും എന്താന്നെന്നു എന്നിക്കു മനസിലായി. കണ്ടത് ഇതാണ് ഒരു മന്ത്രവാദിയെ പോലെ തോന്നുന്ന ഒരു വൃദ്ധൻ കൈയിൽ ഒരു തീ പന്തം പിടിച്ചിട്ടുണ്ട് അയാളുടെ മുൻപിൽ ഒരു ഹോമകുണ്ഡം,  അതിനു മുൻപിൽ ഇരുന്നു അയാൾ ഏതൊക്കെയോ മന്ത്രങ്ങൾ ചൊല്ലുന്നു..ഞാൻ  ജനൽ പാളി പതിയെ കുറച്ച് തുറന്നു. ഈ ഹോമകുണ്ഡത്തിനു എതിരെ ചുവന്ന പട്ടു തുണി ഉടുത്തു ഒരു ഇരുപതു വയസ്സ് തോന്നുന്ന ഒരു പെൺകുട്ടി. ഭീകര മായ മുഖഭാവത്തോടെ ഏതൊക്കെയോ പുലമ്പുന്നുണ്ട്, കരയുന്ന പോലെ ചിരിക്കുന്ന പോലെ എന്തൊക്കെയോ.. ഞാൻ പേടിച്ചു അടിമുടി വിറച്ചു കൊണ്ടിരിക്കയാണ്. സംഭവം തീ യുടെ വെളിച്ചത്തിൽ കാണുമ്പോ ഭീകരമാണ്.. ഏകദേശം ഒരു മിനിറ്റ് ആയിക്കാണും അപ്പോൾ ഹോമകുണ്ഡത്തിലെ തീ ആളി കത്തുകയും ഈ പെൺകുട്ടി ഇരിന്നിടത്തു നിന്നും ചാടി എഴുനേൽക്കുകയും കാല് നിലത്തു തൊടാതെ ഉയർന്നു വായുവിൽ നിന്നുകൊണ്ട് ആർത്തു അട്ടഹസിക്കാൻ തുടങ്ങി. അപ്പൊ തന്നെ ഞാൻ അവിടുന്ന് ഓടി,  നേരെ വണ്ടിയെടുത്തു ഒരു വിധം വഴികണ്ടു പിടിച്ചു താമസ സ്ഥലത്തെത്തി.. പിറ്റേന്ന് തന്നെ ബിനിലിനെ കണ്ടു നടന്ന സംഭവം പറഞ്ഞു. അവനിൽ നിന്നും അറിയാൻ സാധിച്ചത് ഇതാണ്, ഒരു ഇരുപതു വര്ഷങ്ങള്ക്കു മുൻപ് ആ വീട്ടിൽ ഒരു അച്ഛനും മകളുമാണ് താമസിച്ചിരുന്നത്,  അച്ഛൻ ഒരു മന്ത്രവാദി ആയിരുന്നു,, ഒരു മന്ത്രകർമത്തിനിടെ ഇയാളുടെ മകൾക്കു ഗുരുതരമായി തീ പൊള്ളലേറ്റു മരണപെട്ടു. അതിൽ മനംനൊന്ത് അച്ഛൻ ആ വീട്ടിൽ തൂങ്ങി മരിക്കുകയും ചെയ്തു. അതിനു ശേഷം ആ വീട്ടിൽ ആരും താമസവുമില്ല. എന്തായാലും അന്ന് ഞാൻ കണ്ടത് അവരുടെ ആത്മാക്കളെയാണോ അതോ മറ്റു വല്ലതുമാണോ. ഈ ടൈം ട്രാവൽ പോലെ മറ്റൊരു ലോകത്ത് ജീവിക്കുന്ന അവരെയാണോ ഞാൻ കണ്ടത് അറിയില്ല.......

പട്ടാളക്കാരന്റെ കഥകൾ

പതിനെട്ടോ പത്തൊൻപതോ വയസ്സുള്ള സ്വാതന്ത്ര്യം അറിഞ്ഞു തുടങ്ങുന്ന പ്രായത്തിലുള്ള ആൺകുട്ടികളെ അനുസരണയുള്ള പട്ടളക്കാർ ആക്കുന്ന രീതി ഒട്ടും ദയയില്ലാത്ത  ഒരു പ്രോസസ്സ് ആണ് എന്നു ഞാൻ അന്നാണ് അറിയുന്നത്... കരയുന്ന ആൺകുട്ടികളെ കാണാൻ ട്രെയിനിങ് ക്യാമ്പുകൾ നോക്കിയാൽ മതി എന്നും.. 

നാട്ടുകാരും വീട്ടുകാരും ബന്ധുക്കളും ഇത്ര ചെറുപ്പത്തിലേ സർക്കാർ ജോലികിട്ടിയത് പറഞ്ഞു സന്തോഷിക്കുമ്പോൾ ഈ ടെസ്റ്റ്‌ എഴുതാൻ തോന്നിയ സമയത്തെയും ജോലി കിട്ടിയ ഭാഗ്യത്തെയും മനസ്സിൽ ചീത്ത പറയും കുഞ്ഞു പട്ടാളക്കാർ.. 

നാട്... വീട്ടുകാർ.. കൂട്ടുകാർ...എല്ലാ  ഓർമകളും അവരെ വിഷമിപ്പിക്കും.. 

ട്രെയിനിങ് കഴിഞ്ഞു വരുന്ന അവരെ കണ്ടാൽ പോലും മനസ്സിലാവില്ല... 

തല മൊട്ടയടിച്ചിരിക്കും... 
വല്ലാതെ കറുത്തു കരുവാളിച്ചിരിക്കും..
 ആകെ മെലിഞ്ഞു കോലം കെട്ടു പോയിട്ടുണ്ടാവും .. 

ജീവിതത്തിൽ അന്നേ വരെ അങ്ങിനെ ഒരു രൂപത്തിൽ അവരെ ആരും കണ്ടുകാണില്ല... അത്രയും പരിതാപകരമായ ഒരു രൂപം ആയിരിക്കും അത്... 

പിന്നെ രണ്ടോ മൂന്നോ വർഷങ്ങൾകു ശേഷം 
മറ്റുള്ള ആൺകുട്ടികൾ ഒരു ജോലിയെ പറ്റി ചിന്തിച്ചു തുടങ്ങുന്ന പ്രായത്തിൽ നമ്മുടെ ഈ കൊച്ചു പട്ടാളക്കാരൻ  
മണികൂറുകളോളം പരാതിയില്ലാതെ ഭാരമേറിയ തോക്കുമേന്തി  നിൽക്കാൻ പഠിച്ചിരിക്കും.. 

45   46 ഡിഗ്രി ചൂടിലും ഉച്ചക്ക് റൺ വേ യിൽ തല കറങ്ങി വീഴാതെ ജോലി ചെയ്യാൻ ശീലിച്ചിരിക്കും... 

കൊടും തണുപ്പത്തു രാത്രി രണ്ടു മണിക്കും മൂന്നു മണിക്കും എഴുന്നേറ്റു  തന്റെ ഷിഫ്റ്റ്‌ ചെയ്യും.. 

ആയിരത്തിൽ കൂടുതൽ കിലോമീറ്ററുകൾ ട്രെയിനിൽ സീറ്റ് ഇല്ലാതെ പരാതി ഇല്ലാതെ യാത്ര ചെയ്യും. 

ഇവർ എന്താ ഇങ്ങനെ... ഒരു പരാതിയും ഇല്ലാതെ. ഒരുപാട് തവണ മനസ്സിൽ തോന്നിയതാണ്.... 

ദിവസത്തിൽ പകുതിയിൽ കൂടുതൽ സമയം ജോലി ചെയ്യുന്നതിനും അവധിയില്ലാതെ പത്തും പന്ത്രണ്ടും ദിവസങ്ങൾ അടുപ്പിച്ചു ജോലി ചെയ്യുന്നതിനും ജോലി സ്ഥലത്തു നിന്നും കിട്ടുന്ന അവഗണനക്കും ഒന്നും പരാതി ഇല്ല..

എന്നാൽ നാട്ടിൽ അതെ സമയം     അവൻ തന്റെ ചെറിയ വീടുമാറ്റി പുതിയത് വെച്ചിട്ടുണ്ടാകും .. അവന്റെ പെങ്ങളെ പെണ്ണുകാണാൻ ബാങ്ക് ജീവനക്കാരും സർക്കാർ ജോലിക്കാരും വരും..  അച്ഛന്റെ ചെറിയ ജോലിയൊ വീട്ടിലെ ആസ്തി കുറവോ  ഒന്നും പറയാതെ കല്യാണ ബ്രോക്കർ ആങ്ങള പയ്യനെ പറ്റി വാചാലനാകും.. 

ആ പയ്യൻ പട്ടാളത്തിൽ പോയതോടെ ആ കുടുംബം രക്ഷപെട്ടു എന്ന് നാട്ടുകാരും ബന്ധുക്കളും പറയും... അങ്ങിനെ പറയുമ്പോൾ ഇനി മുതൽ ദയവായി ഇത് കൂടി പറയണം.. ഇതിനൊക്കെ വേണ്ടി അവൻ കുറെ അനുഭവിച്ചിട്ടുണ്ട് എന്ന്.. ആത്മാഭിമാനം പൊതിഞ്ഞു ദൂരെ കളയേണ്ടി വന്നിട്ടുണ്ട് എന്നു... വീടുവെക്കാനും പെങ്ങളെ കെട്ടിക്കാനും കുറെ വെയിലും തണുപ്പും കൊണ്ടിട്ടുണ്ട് എന്ന്...കാരണം പോലും അറിയാത്ത കാര്യങ്ങൾക്കു  ചീത്തയും പണിഷ്മെന്റ് ഉം വാങ്ങിയിട്ടുണ്ട് എന്ന്....അതും കുഞ്ഞു പ്രായത്തിൽ.. 

ഒരു പട്ടാളക്കാരൻ വീടിനും നാടിനും വേണ്ടി  കളയുന്നത് അവന്റെ യൗവനം മാത്രമല്ല... നിറങ്ങൾ നിറഞ്ഞിരിക്കേണ്ട കൗമാരം കൂടി ആണ്...

Nb:ഇനിയും ഉണ്ട് കുറെ പറയാൻ... എന്നാലും നിർത്തുന്നു... കാരണം പട്ടാളക്കാരന്റെ കഥകൾ   കേൾക്കുന്നവർക് എന്നും ബഡായിയും  വീരവാദവും ആയെ തോന്നുകയുള്ളൂ ...
 Jai Hind......🇮🇳🇮🇳🇮🇳
                                💝കടപ്പാട്💝

ബാധ ശല്യം

*** ബാധ ശല്യം ***

നമ്മളിൽ പലർക്കും അറിവില്ലാത്ത കാര്യം ആണ് ബാധ ശല്യം എന്നാല് എന്താണ് എന്നത് .
വിശ്വസിക്കുന്ന ആളുകൾക്ക് വിശ്വസിക്കാം അല്ലാത്തവർക്ക് തള്ളി കളയാം ബാധ ശല്യം എന്ന പ്രക്രിയ ഉള്ളത് തന്നെ ആണ് ഇത് പലതരത്തിൽ ആണ് മനുഷ്യ ശരീരങ്ങൾ തേടുക നല്ല രക്തയോട്ടം ഉള്ള ശരീര പുഷ്ടി ഉള്ള അലസത ഉള്ള ആളുകളിൽ ആണ് ഇത്തരക്കാർക്ക് സുഖമായി വസിക്കാൻ കഴിയുക.
സന്ധ്യ നേരങ്ങളിൽ സുഗന്ധ ദ്രവ്യങ്ങൾ പൂശി പുറത്തേക്ക് പോകുക സന്ധ്യ നേരങ്ങളിൽ കുളിക്കുക സന്ധ്യ സമയങ്ങളിൽ പുറത്ത് ഇരുന്നു ഭക്ഷണം കഴിക്കുക.
ഇതുപോലെ ഉള്ള പ്രവർത്തികൾ ഒരിക്കലും നമ്മൾ ചെയ്യാൻ പാടില്ല 
ബാധ കയറുക എന്ന് വെച്ചാൽ നമ്മൾ സിനിമയിൽ കാണുന്ന പോലെ അട്ടഹസിച്ചു ആർത്തു വിളിച്ചു വരുന്ന സങ്കൽപ്പങ്ങൾ ഒക്കെയും തന്നെ തെറ്റ് ആണ് കാരണം ഒരാളുടെ ദേഹത്ത് ഈ സാധനം കയറി കഴിഞ്ഞാൽ അവർക്കോ അവരുടെ വേണ്ടപെട്ട ആളുകൾക്ക് അത് മനസ്സിലാകുന്നില്ല എന്നതാണ് സത്യം.കൂടുതലായും ഇതുപോലെ ഉള്ള ഉപദ്രവങ്ങൾ ഉണ്ടാകുന്നത് സ്ത്രീജനങ്ങൾക്ക് തന്നെ ആണ് വൃത്തി ഹീനമായ അന്തരീക്ഷം ബാധ കൂടുന്നതിന് ഒരു കാരണംമായി കണക്കാക്കി വരുന്നു.
കുട്ടികളിലും ഉപദ്രവം കൂടുതൽ ആയി കണ്ട് വരുന്നു.
പഠിക്കാൻ മിടുക്കി ആയ ഒരു കുട്ടി പെട്ടന്ന് യാതൊരു കാരണവും ഇല്ലാതെ പഠിത്തത്തിൽ ഉഴപ്പു കാണിക്കുക അതുപോലെ ദേഷ്യം കാണിക്കുക 
അഹാരതോട് വിരക്തി കാണിക്കുക സന്ധ്യ നേരത്ത് ഉറങ്ങുക കുളിക്കാൻ പോലും പോലും മടി കാണിക്കുക ഒക്കെ ചെയ്താൽ അത് എന്തേലും ഉപദ്രവം ഉള്ളതായി തന്നെ കണക്കാക്കുന്നു.
ഇതിൽ പറഞ്ഞതിൽ ഏതേലും ഒന്നോ രണ്ടോ കര്യങ്ങൾ ഉണ്ട് എങ്കിൽ അത് ബാധ ഉപദ്രവം ആണ് എന്ന് തീർച്ച പറയാനും കഴിയില്ല.
ക്ഷേത്ര സന്ദർശന കാര്യങ്ങളിൽ ഒരിക്കലും വിരക്തി കാണിക്കാതെ ഇരിക്കുക വൃത്തിയുള്ള അന്തരീക്ഷം ഒരുക്കുക എന്നൊക്കെ ഉള്ളത് തന്നെയാണ് ഇതിനെ ചെറുക്കാൻ ഉള്ള അദ്യ വഴികൾ എന്ന് പറയുന്നത് തന്നെയും .
നമുക്ക് ബാധ ശല്യം ഉണ്ടോ എന്ന് നമുക്ക് തന്നെ നോക്കവുന്ന ചില ലക്ഷണങ്ങൾ ഞാൻ ചുവടെ കൊടുക്കുന്നു .
1) അടിക്കടി ഉണ്ടാകുന്ന അകാരണമായ തലവേദന 
2) നിയന്ത്രണതീതമായ ദേഷ്യം 
3) ആഹാരം ഒന്നോ രണ്ടോ നേരം ആയി ചുരുങ്ങുകയും എന്നിരുന്നാലും 4 നേരം കഴിക്കേണ്ട ആഹാരം 1,2 നേരത്തിൽ തന്നെ അത്രേം കഴിക്കുകയും ചെയ്താൽ
4) അമിതമായ ഉറക്കം എന്നിരുന്നാലും രാത്രി ഉറക്കം ഇല്ലായിമയും.
5) ചേവികൾക്ക് പിന്നിൽ ആയി ആരോ വൂതുന്ന പോലെ കാറ്റ് അടിക്കുന്ന പോലെ തോന്നുക
ചെവിവൂതി അടക്കുക.
6) ഉറക്കത്തിൽ തലയിൽ അടിക്കുന്നതയോ കയ്യ് തട്ടി മാറ്റുന്നതായി തോന്നുക .
ഇതുപോലെ ഉള്ള പ്രശ്നങ്ങൾ നിങ്ങൾക്ക് ഉണ്ടായാൽ അതെല്ലാം ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ് കാരണം ഇതുപോലെ ഉള്ള സംഭവങ്ങൾ നമ്മൾ നിസ്സാരം ആയി തള്ളി കളഞ്ഞാൽ ഒത്തിരി നാള് കഴിയുമ്പോൾ നമുക്ക് അതിൽ നിന്ന് മോചനം ഇല്ലാതെ ആകുന്നു എന്നതാണ് സത്യം .
തുടക്കത്തിൽ പറഞ്ഞത് വീണ്ടും ആവർത്തിക്കുന്നു
വിശ്വാസം ഉളളവർ മാത്രം വിശ്വസിക്കുക അല്ലാത്തവർ അവരുടെ രീതികൾ പോലെ പെരുമാറുക .❤️❤️❤️

TRAILOR DRIVER/ TRUCK DRIVER/ HEAVY DRIVER , POCLAIN OPERATOR Kerala job vacancy

 

Position : royalstarjobs2021@gmail.com
Working Location : Middle East / Overseas
Hiring Organization : LEADING COMPANY / GROUP
Employment Type :  Full-Time

POCLAIN OPERATOR

The candidates must have certificates course or license with more then 5 years working experience in the same fileds. KSA license is Mandatory

TRAILOR DRIVER/ TRUCK DRIVER/ HEAVY DRIVER

The candidates must have more then 5 years working experience in the same fileds. KSA license is Mandatory

Send your CV + Lisence Copy + Experience Certificates & Passport copy to our Mail Id :  royalstarjobs2021@gmail.com

സ്ത്രീകൾക്ക് സ്വന്തമായി സ്വയം തൊഴിൽ ചെയ്യാനായി സർക്കാരിന്റെ തിരഞ്ഞെടുക്കുന്ന 5 വായ്പ പദ്ധതികൾ അറിയാം


 സ്ത്രീകൾക്ക് സ്വന്തമായി സ്വയം തൊഴിൽ ചെയ്യാനായി സർക്കാരിന്റെ സഹായം. ഏറ്റവും അതികം വനിതകൾ തിരഞ്ഞെടുക്കുന്ന 5 വായ്പ പദ്ധതികൾ അറിയാം

Chirayinkeezhu LIVE

ക്ഷേത്ര പരിസരത്തു വീട് വയ്ക്കാമോ - വീഡിയോ പൊതുവെ ക്ഷേത്ര പരിസരം വീടു വയ്ക്കാൻ യോജിച്ചതല്ല എന്ന മുൻ വിധി പലർക്കുമുണ്ട്. എന്നാൽ ഇത് ശരിയല്ല. ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ സ്വഭാവം അനുസരിച്ചാണ് വീടു പണിയാമോ, അല്ലെങ്കിൽ എവിടെയാണ് ഉചിതമായ സ്ഥാനം എന്നൊക്കെ നിർണയിക്കുന്നത്


 

ഇതിഹാസത്തിലെ യുദ്ധനിയമങ്ങള്

 ഇതിഹാസത്തിലെ യുദ്ധനിയമങ്ങള്



ഇതിഹാസത്തിലെ യുദ്ധനിയമങ്ങള്
18 ദിനങ്ങള് നീണ്ടു നിന്ന കുരുക്ഷേത്ര യുദ്ധം..
ഈ ബൃഹത് യുദ്ധത്തിന്റെ തുടക്കത്തില് ഇരു പക്ഷങ്ങളും ഉഭയകക്ഷി സമ്മത പ്രകാരം ചില ധാരണകള് ഉണ്ടാക്കിയിരുന്നു.യുദ്ധത്തില് പാലിക്കേണ്ട നിയമങ്ങളെ കുറിച്ചായിരുന്നു ആ ധാരണകള്.
കുരുക്ഷേത്ര യുദ്ധത്തിലെ ചില യുദ്ധനിയമങ്ങളെ പരിചയപ്പെടാം.
____________________________________________
★യുദ്ധം സൂര്യോദയത്തിനുശേഷം തുടങ്ങി, സൂര്യാസ്തമയത്തിനു അവസാനിപ്പിക്കുക.
★ഇരുപക്ഷത്തിനും സമ്മതമെങ്കിൽ രാത്രിയിൽ യുദ്ധമാവാം.
★ഒന്നിൽ കൂടുതൽ പേർ ചേർന്ന് തനിച്ച് ഒരാളെ ആക്രമിക്കരുത്.
★രണ്ടുപേർ തമ്മിൽ ദ്വന്ദ്വയുദ്ധമാവാം, സുദീർഘമായ യുദ്ധത്തിൽ അവർ ഒരേ ആയുധങ്ങൾ വഹിച്ചൊ, ഒരേ വാഹനത്തിലൊ (ആന, തേർ, കുതിര)ആവണം.
★പോര്ക്കളത്തിന് പുറത്തു നില്ക്കുന്നവരെ ആക്രമിക്കരുത്.
★പതാക വാഹകര്,അസ്ത്രവാഹകര്,വാദ്യമേളക്കാര് എന്നിവര്ക്ക് യഥേഷ്ടം പടക്കളത്തില് സഞ്ചരിക്കാം,അവരെ ആക്രമിക്കരുത്.
★തുല്യതയുള്ളവരുമായി മാത്രം പോരാടണം
★രഥത്തിന് രഥം,ഗജത്തിന് ഗജം,കാലാളിന് കാലാള് എന്നുള്ള നിയമം പാലിക്കണം.
★തുല്യതയുള്ള ആയുധങ്ങളുമായി ആകണം ഇരുവര് തമ്മിലുള്ള പോരാട്ടം.
★ഒരാളുപോലും മറ്റുള്ളവരാൽ ചുറ്റപ്പെട്ട് ആക്രമിക്കപ്പെടരുത്.
★യുദ്ധത്തിൽ അടിയറവ് പറഞ്ഞവനെ മാന്യമായ യുദ്ധതടവുകാരനായി സംരക്ഷിക്കണം.
★നിരായുധനെ ആക്രമിക്കരുത്.
★അബോധാവസ്ഥയിലായവനെ ആക്രമിക്കരുത്.
★യുദ്ധത്തിൽ പങ്കെടുക്കാത്തവനെയോ, മൃഗത്തേയോ ആക്രമിക്കരുത്.
★പിന്തിരിഞ്ഞോടിയവനെ പിന്തുടർന്ന് ആക്രമിക്കരുത്.
★സ്ത്രീകളെ ആക്രമിക്കരുത്.
★ഓരോ ആയുധങ്ങൾക്കും അതിന്റെതായ നിബന്ധനകൾ പാലിച്ചാവണം യുദ്ധത്തിൽ ഏർപ്പെടുന്നത്. (ഉദാ: അരയ്ക്കു താഴോട്ട് ഗദകൊണ്ടടിക്കരുത്)
★ന്യായരഹിതമായ പോരാട്ടത്തിൽ ആരും ഏർപ്പെടരുത്.
--------------------------------------------------------------------
വാല്ക്കഷ്ണം:
പാണ്ഢവ പക്ഷത്ത് 7 അക്ഷൗഹിണികളും,153,090 ആനകളും,153,090 രഥങ്ങളും,459,270 കുതിരകളും,765,450 കാലാളുകളും; കൗരവ പക്ഷത്ത് 11 അക്ഷൗഹിണികളും, 240,570 ആനകളും,240,570 രഥങ്ങളും,721,710 കുതിരകളും,1,202,850 കാലാളുകളും പങ്കെടുത്ത ഈ യുദ്ധത്തില് യുദ്ധനിയമങ്ങളെല്ലാം പാലിക്കപ്പെട്ടോ എന്ന ചോദ്യത്തിന് ഉത്തരം -എല്ലാം പാലിക്കപ്പെട്ടിട്ടില്ല എന്നതാണ്.
യുദ്ധങ്ങള് എന്നും അശാന്തിയുടെ കാഹങ്ങളേ മുഴക്കിയിട്ടുള്ളൂ.പങ്കെടുക്കുന്ന ഇരുപക്ഷങ്ങള്ക്കും നാശങ്ങള് സമ്മാനിച്ച് അവസാനം നഷ്ടങ്ങളുടെ തട്ട് ഒരല്പ്പം താഴ്ന്നു നില്ക്കുന്ന പക്ഷത്തിനെ പരാജിതര് എന്നും മറുപക്ഷത്തിനെ വിജയികളെന്നും വാഴ്ത്തി വാഴിക്കുന്ന സാംഗത്യമില്ലായ്മ ചരിത്രത്തിന്റെ ഏടുകളില് പലകുറി കാണാം.
ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസ കാവ്യമായ മഹാഭാരതത്തിലെ കുരുക്ഷേത്ര യുദ്ധത്തിലും ഇതേ അസാംഗത്യം മുഴച്ചു നില്ക്കുന്നത് കാണാം.
NB: മഹാഭാരതം കൃത്യമായി മനസിലാക്കിയാല് നിയമങ്ങള് പാലിക്കപ്പെടാതെ പോയതിന് നീതീകരണങ്ങള് ഉണ്ട് എന്നത് മനസിലാക്കാം.പോസ്റ്റിന്റെ ഉദ്ദേശം യുദ്ധനിയമങ്ങളെ പരിചയപ്പെടുത്തുക എന്നത് മാത്രമാണ്.മഹാഭാരതത്ത ഇകഴ്ത്തലായി ആരും കരുതരുത്.
____________________________________________
അവലംബം/കടപ്പാട്
മഹാഭാരതം -- തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ

മാതാഹാരിയെന്ന ചാര സുന്ദരി



യുദ്ധകാലത്ത് ശത്രുവിന്റെ തന്ത്രപ്രധാന നീക്കങ്ങള് സ്ത്രീത്വവും വശ്യതയും തന്ത്രങ്ങളും ഉപയോഗിച്ച് ചോര്ത്തി എടുത്തിരുന്ന വിദഗ്ധകളായ ചാരവനിതകള്ക്കെല്ലാം എന്നും പ്രചോദനമായിട്ടുള്ള പേരാണ് മാതാഹാരി. ഹിന്ദുവായ ഇന്ഡ്യന് നര്ത്തകിയെന്ന് സ്വയം അവകാശപ്പെട്ട മാതാഹാരിയെ ഒരു ജര്മ്മന് ഏജന്റാണെന്ന് മുദ്രകുത്തി ഫ്രഞ്ചുകാര് വധിക്കുകയാണ് ചെയ്തത്. മാലിചാരവനിതകളെന്ന് മുദ്രകുത്തി ഇന്ഡ്യന് ജയിലിലടയ്ക്കപ്പെട്ട മറിയം റഷീദയുടേയും ഫൌസിയാ ഹസന്റേയും മുന്നേ പറന്ന മാതാഹാരിയുടെ ജീവിതം അത്യന്തം സാഹസികത നിറഞ്ഞതും അന്ത്യം തികച്ചും ദാരുണവുമായിരുന്നു.
ഡച്ച് പട്ടണമായ ലീയുവാര്ഡനിലെ ഒരു കച്ചവടക്കാരനായിരുന്ന ആഡം സെല്ലക്ക് 1876 ആഗസ്റ്റ് 7ന് ഒരു പുത്രി ജനിച്ചു. അയാള് അവള്ക്ക് മാര്ഗരീത്ത ഗിര്ട്രീഡ എന്ന് നാമകരണം ചെയ്തു. പതിനാലുവയസായപ്പോള് അവളെ ഒരു കോണ്‌വെന്റില് ഗാര്ഹിക കലകള് അഭ്യസിപ്പിക്കാന് പറഞ്ഞയച്ചു. ഡച്ചു സമൂഹത്തിലെ മധ്യവര്ഗ്ഗ ചുറ്റുപാടില് ജീവിക്കുന്ന ഒരു പെണ്കുട്ടിയുടെ നിയോഗം അതായിരുന്നു. എന്നാല് ഇത്തരമൊരു യാഥാസ്ഥിതികതക്ക് വഴങ്ങുന്ന സ്വഭാവക്കാരിയായിരുന്നില്ല ഗിര്ട്രീഡ. പത്തൊന്പതാം വയസില് യാഥാസ്ഥിതികതയുടെ വേലിക്കെട്ടുകള് ഭിന്നിച്ച് ഗിര്ട്രീഡ, തന്നെക്കാള് ഇരുപത്തിയൊന്ന് വയസ് കൂടുതലുള്ള കാം‌ബെല് മക്ലിയോഡ് എന്ന ഡച്ച് സൈനിക ഉദ്യോഗസ്ഥനെ വിവാഹം കഴിച്ചു. ഇവര്ക്ക് രണ്ട് കുട്ടികളുണ്ടായി- ഒരു പെണ്ണും ഒരാണും. മക്ലിയോഡ് അമിതമദ്യപാനിയും സ്ത്രീലമ്പടനുമായിരുന്നു. ഗിര്ട്രീഡയെ ഇയാള് നിരന്തരം ദേഹോപദ്രവമേല്പ്പിച്ചിരുന്നു. ഇതിനിടെ ഇവരുടെ പുത്രന് ദുരൂഹസാഹചര്യത്തില് മരിച്ചു. മകന്റെ ആകസ്മിക മരണവും ഭര്ത്താവില് നിന്നുള്ള പീഡനവും കാരണം മാനസികമായി തകര്ന്ന ഗിര്ട്രീഡ വിവാഹബന്ധം വേര്പെടുത്തി, മകളെ നെതര്ലാന്ഡ്സിലെ ബന്ധുക്കളെ ഏല്പ്പിച്ച് പാരീസിലേക്ക് പോയി.
പുതിയ വേഷത്തിലും, പേരിലും, ഭാവത്തിലുമാണ് ഗിര്ട്രീഡ രംഗപ്രവേശം ചെയ്തത്. ഇന്ഡ്യയില് നിന്നുള്ള ഒരു ദേവദാസിയെന്ന് പരിചയപ്പെടുത്തിയ അവള് അതിന് ഉപോല്‌ബലകമായ ഒരു കഥയും മെനഞ്ഞെടുത്തു. ബാല്യപ്രസവത്തില് മരിച്ചുപോയ കിഴക്കന് ഇന്ഡ്യയിലെ ഒരു ക്ഷേത്രനര്ത്തകിയുടെ പുത്രിയായിട്ടാണ് സ്വയം അവതരിച്ചത്. പുതിയ വേഷം കൊണ്ട് കൊതിച്ചതെല്ലാം നേടിയെടുക്കാന് കഴിയുമെന്ന് അവള്ക്ക് ശുഭാപ്തി വിശ്വാസമുണ്ടായിരുന്നു. തനിക്കുള്ള വശ്യ സൌന്ദര്യത്തെ മുതലാക്കി പണം സമ്പാദിക്കുകയായിരുന്നു അവളുടെ ലക്ഷ്യം.
വടിവൊത്ത സാമാന്യം ഉയരം കൂടിയ ശരീരം, കറുത്തിരുണ്ട തലമുടി, കരിം‌കൂവള മിഴികള്, ഇളം നിറം- ഒരു ഇന്ഡ്യന് സുന്ദരിക്കുള്ള എല്ലാ ശരീര സൌഭാഗ്യങ്ങളും ഒത്തിണങ്ങിയ രൂപമായിരുന്നു അവളുടേത്. പുതിയ ലാവണത്തിന് ചേര്ന്നൊരു പേരും അവള് തിരഞ്ഞെടുത്തു.....മാതാഹാരി- പുലരിയുടെ കണ്ണ് എന്നാണ് അതിനര്ത്ഥം.
പാരീസിലെ തെരുവീഥികളില് ആഭാസനൃത്തം ചവിട്ടിയ മാതാഹാരിക്ക് അവിടത്തെ ആഢ്യന്‌മാരുടെ സ്വീകരണമുറിയിലേക്കും അവിടെനിന്ന് കിടപ്പുമുറിയിലേക്കുമുള്ള പ്രവേശനം വളരെ എളുപ്പമായി തീര്ന്നു. ചടുല ചലനങ്ങളിലൂടെ പുരുഷന്‌മാരുടെ മനസിളക്കിയ ആ വശ്യസുന്ദരിയുടെ ആരാധകവൃന്ദം നാള്ക്ക് നാള് വര്ധിച്ചു. അവള് ചോദിക്കുന്നതെന്തും നല്കാന് കാമുകര് തമ്മില് മല്‌സരമായി. വേദികള് വിട്ട് വേദികളിലേക്ക് നീങ്ങിയ അവളുടെ ഖ്യാതി യൂറോപ്പിലാകമാനമായി. മോണ്ടികാര്ലോ, ബര്ലിന്, മാഡ്രിഡ് എന്നിവിടങ്ങളിലെ ധനാഢ്യന്‌മാരെ അവള് കാമുകരാക്കി. ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട കാലത്ത് യൂറോപ്പിലെ ഏറ്റവും വിലയേറിയ വേശ്യയായി മാതാഹാരി അറിയപ്പെട്ടു. ജര്മ്മനിയുടെ യുവരാജാവ്, വിദേശകാര്യമന്ത്രി, ധനാഢ്യനായ ബ്രണ്‌സ്വിക്ക് പ്രഭു തുടങ്ങിയവര് അവളുടെ വലയില് കുടുങ്ങിയ പ്രഗല്ഭന്‌മാരില് ചിലര് മാത്രമാണ്. 1914 ആഗസ്റ്റില് യുദ്ധപ്രഖ്യാപനം നടന്ന ദിവസം ജര്മ്മന് പോലിസ് മേധാവിയോടൊപ്പം കാറില് ബര്ലിന് നഗരത്തില് ചുറ്റിക്കറങ്ങുകയായിരുന്നു മാതാഹാരി!
യുദ്ധം കൊടുമ്പിരികൊള്ളുന്നതിനിടയില് മാതാഹാരി പാരീസില് തിരിച്ചെത്തി. ഈ വരവില് താനൊരു ഇന്ഡ്യക്കാരിയാണെന്ന അവകാശവാദം നിഷേധിക്കുകയും ജര്മ്മന് ഭാഷ ലാഘവത്തോടെ കൈകാര്യം ചെയ്യാനും തുടങ്ങി. ജര്മ്മനിയിലെ ഭരണകൂടവുമായും പട്ടാളമേധാവികളുമായും നിരന്തര ബന്ധം പുലര്ത്തിയിരുന്ന മാതാഹാരിയെ ഫ്രഞ്ച് അധികാരികള് സംശയത്തിന്റെ പേരില് പിടികൂടി ചോദ്യം ചെയ്തു. താനൊരു ജര്മ്മന് ഏജന്റാണെന്ന ആരോപണം അവള് ശക്തിയായി നിഷേധിച്ചു. തന്നെയുമല്ല ആവശ്യമെങ്കില് ഫ്രാന്സിന്റെ ഏജന്റായി പ്രവര്ത്തിക്കാന് തയ്യാറാണെന്നും വാഗ്ദാനം നല്കി. ഫ്രഞ്ച് സര്ക്കാര് ഈ വാഗ്ദാനം സ്വീകരിച്ച് മാതാഹാരിയെ ഒരു ചാരവനിതയായി ഒരുക്കിയെടുത്ത് ജര്മ്മനിയിലേക്ക് പറഞ്ഞയച്ചു. അവിടെ പ്രാഗല്ഭ്യം തെളിയിച്ച അവളെ പുതിയ ദൌത്യവുമായി സ്പെയിനിലേക്ക് അയച്ചു. യാത്രാമധ്യേ ബ്രിട്ടീഷുകാര് ഇവരുടെ കപ്പല് തടഞ്ഞു നിര്ത്തി മാതാഹാരിയെ അറസ്റ്റു ചെയ്തു. ജര്മ്മന് ചാരവനിത ക്ലാരാ ബെന്ഡിക്സ് ആണെന്ന ധാരണയിലാണ് അറസ്റ്റു നടന്നത്. എന്നാല് ഫ്രാന്സിനുവേണ്ടി പ്രവര്ത്തിക്കുന്ന മാതാഹാരിയാണെന്ന് മനസിലാക്കിയതോടെ ബ്രിട്ടീഷുകാര് അവളെ നിരുപാധികം വിട്ടയച്ചു. സ്പെയിനിലെത്തിയ മാതാഹാരി വിലക്കുകള് ലംഘിച്ച് ജര്മ്മന് കര‌-നാവിക സേനാ ഉദ്യോഗസ്ഥരുമായി ചങ്ങാത്തത്തിലേര്പ്പെട്ടു. ഫ്രാന്സിനുവേണ്ടി സ്പെയിനിലെത്തിയ അവള് ജര്മ്മനു വേണ്ടി പ്രവര്ത്തിക്കുന്നതായി ആരോപണമുയര്ന്നു. കാരണം കണക്കില് കവിഞ്ഞ സ്വത്ത് അപ്പോഴേക്കും അവള് സ്വന്തമാക്കിയിരുന്നു.
1917 ആയപ്പോള് ജര്മ്മന് സൈനിക ഉദ്യോഗസ്ഥര് അവളെ കയ്യൊഴിഞ്ഞു. തിരിച്ച് ഫെബ്രുവരി 12ന് പാരീസിലെത്തിയ മാതാഹാരിയെ ഫ്രഞ്ച് ഭരണകൂടം അറസ്റ്റുചെയ്തു. ജര്മ്മന് ഡബിള് ഏജന്റായി പ്രവര്ത്തിച്ചു എന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം. മാതാഹാരിയുടെ ഹോട്ടല് മുറി റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥര് അയ്യായിരം ഫ്രാങ്കിന്റെ ഒരു ചെക്കും ഒരു ട്യൂബില് അടക്കം ചെയ്തിരുന്ന ഒരു തരം ദ്രാവകവും പിടിച്ചെടുത്തു. മാതാഹാരി ജര്മ്മന്‌കാര്ക്ക് വേണ്ടി ചാരവൃത്തി നടത്തി എന്നതിന് ഫ്രഞ്ചുകാര് കാട്ടിയ തെളിവുകള് ഇവയായിരുന്നു.
യൂറോപ്പിനെ ആകമാനം നഗ്നനൃത്തത്തിലൂടെ പുളകമണിയിച്ച ആ വശ്യസുന്ദരിയെ സെന്റ് ലാസര് ജയിലിലെ പന്ത്രണ്ടാം നമ്പര് സെല്ലിലടച്ചു. തുടര്ന്ന് മാസങ്ങളോളം നീണ്ട കോര്ട്ട് മാര്ഷലില് മാതാഹാരി തന്റെ നിരപരാധിത്വത്തില് ഉറച്ചു നിന്നു.
ട്യൂബില് നിറച്ച ദ്രാവകം ഗര്ഭനിരോധനത്തിന് ഉപയോഗിക്കുന്ന മരുന്നാണെന്നും അയ്യായിരം ഫ്രാങ്കിന്റെ ചെക്ക് ചാരാപ്രവര്ത്തനങ്ങള്ക്കല്ല മറിച്ച് ജര്മ്മന് ഉദ്യോഗസ്ഥര്ക്ക് താന് നല്കിയ ലൈംഗിക സുഖത്തിന്റെ പ്രതിഫലമാണെന്ന് അവള് നിസങ്കോചം പറഞ്ഞു. ഫ്രാന്സിന് മാതാഹാരിക്കെതിരെയുണ്ടായിരുന്ന തെളിവുകള് അതോടെ അസാധുവായി.
കോര്ട്ട് മാര്ഷല് പാനലിലെ മൂന്ന് ജഡ്ജിമാരെ നോക്കി അവള് പറഞ്ഞു‌-
“ ഞാനൊരു ഫ്രഞ്ച്കാരിയല്ല, മറ്റ് രാജ്യങ്ങളില് നിന്ന് സുഹൃത്തുക്കളെ സമ്പാദിക്കാന് എനിക്ക് മൌലികമായ അവകാശമുണ്ട്. അവരില് ചിലര് ഫ്രാന്സിനോട് യുദ്ധത്തില് ഏര്പ്പെട്ടിരിക്കുകയാണെങ്കില് പോലും ഞാന് നിരപരാധിയും നിഷ്പക്ഷയുമാണ്. നിങ്ങള്, ഫ്രഞ്ച് ഉദ്യോഗസ്ഥര്ക്ക് നല്ല മനസുണ്ടാകുമെന്ന് ഞാന് കരുതുന്നു “
പാരീസില് 1917, ജൂലായ് 24നു നടന്ന അവസാന വിചാരണയില് തനിക്ക് പറയാനുള്ളതെല്ലാം സധൈര്യം വിളിച്ചു പറഞ്ഞ മാതാഹാരിയെ കുറ്റക്കാരിയെന്ന് തെളിയിക്കാന് ഫ്രാന്സിന്റെ പക്കല് തെളിവുകള് ഒന്നും അവശേഷിച്ചില്ല. വിധി പ്രഖ്യാപനം കാത്ത് കോടതിക്ക് പുറത്ത് കൂടിയ ജനകൂട്ടത്തിന് മാതാഹാരിയെ വിട്ടയക്കുമെന്ന പ്രതീക്ഷയാണുണ്ടായിരുന്നത്. എന്നാല് പാനല് അംഗങ്ങളായ ജഡ്ജിമാര് രാജ്യാന്തര പ്രശസ്തി നേടിയ വേശ്യയും ഹിന്ദു നര്ത്തകിയെന്ന് സ്വയം വിശേഷിപ്പിക്കപ്പെട്ടവളുമായ ആ വിവാദ നായികയെ വെടിവച്ചു കൊല്ലാന് ഉത്തരവിട്ടു. പ്രോസിക്യൂഷന് ഭാഗത്തിന്റെ കുറ്റാരോപണങ്ങള്ക്ക് അവര് നിരത്തിയ തെളിവുകള് ആകെ പരാജയപ്പെട്ടിട്ടും ഇത്തരത്തില് വിധി പ്രഖ്യാപിച്ചതിനു പിന്നില് ഫ്രാന്സിന്റെ കുതന്ത്രങ്ങളായിരുന്നു. യുദ്ധകാലത്ത് ഫ്രഞ്ച് ഭരണകൂടം അഭിമുഖീകരിച്ചുകൊണ്ടിരുന്ന സംഘര്ഷത്തിന് ഒരു പുകമറ സൃഷ്ടിക്കാന് ഒരു ബലിയാട് ആവശ്യമായിരുന്നു. ജര്മ്മനിക്കെതിരെ മുന്നേറാന് കഴിയാതെ സഖ്യകക്ഷികള് നേരിട്ട തടസങ്ങള്ക്ക് കാരണം ആരുടേയെങ്കിലും തലയില്കെട്ടിവയ്ക്കേണ്ടത് ഫ്രാന്സിന്റെ ആവശ്യമായിരുന്നു. അതിനായി മാതാഹാരിയെ തന്നെ ബലിപീഠത്തിലേറ്റാന് ഫ്രാന്സ് തീരുമാനിക്കുകയായിരുന്നു.
1917 ഒക്ടോബര് 15 വെളുപ്പിന് അവള് വിളിച്ചുണര്ത്തപ്പെട്ടു. ആ വെളുപ്പിന് അവള് മരിക്കാന് പോവുകയാണെന്ന് ജയിലര് ഇടറുന്ന കണ്ഠത്തോടെ അവളെ അറിയിച്ചു. നാല്പത്തൊന്നുകാരിയായ മാതാഹാരി തെല്ലും കൂസലില്ലാതെ മരണത്തെ വരിക്കാന് അണിഞ്ഞൊരുങ്ങി. തന്റെ പ്രശസ്തിക്കും നിലയ്ക്കും യോജിച്ച വസ്ത്രങ്ങളാണ് അന്ത്യ നിമിഷത്തില് അണിയാനായി തിരഞ്ഞെടുത്തത്. ചാരനിറത്തിലുള്ള ഉടുപ്പണിഞ്ഞ അവള് വലിയൊരു തൊപ്പി ധരിച്ചു. ഏറ്റവും നല്ല ഷൂസും കയ്യുറയും ധരിച്ച് അവള് സെല്ലിനു പുറത്തിറങ്ങി ജയിലുദ്യോഗസ്ഥരോടൊപ്പം ഫയറിംഗ് ഗ്രൌണ്ടിലേക്ക് തിരിച്ചു.
വിന്‌സെന്നയിലെ റൈഫിള് റെയ്ഞ്ചില് പന്ത്രണ്ട് പേരടങ്ങുന്ന ഫയറിംഗ് സ്ക്വാഡ് കാത്തു നിന്നിരുന്നു. ഉറച്ചകാല്‌വെയ്പുകളോടെ അവള് ഉദ്യോഗസ്ഥര് ചൂണ്ടിയ മരത്തിനു ചുവടിലേക്ക് നടന്നു. ശിക്ഷ നടപ്പാക്കുന്നതിനു മുന്പായി പ്രതിക്ക് നല്കാറുള്ള മദ്യം വാങ്ങി കുടിച്ചു. എന്നാല് കൈകള് ബന്ധിച്ച് മരത്തോട് ചുറ്റിക്കെട്ടി നിര്ത്താനുള്ള ഉദ്യോഗസ്ഥരുടെ ശ്രമത്തെ അവള് എതിര്ത്തു. നിര്ന്നിമേഷയായി, തന്റെ നേര്ക്ക് വെടിയുണ്ട ഉതിര്ക്കാന് നില്ക്കുന്ന പട്ടാളക്കാരെ ഉറ്റു നോക്കി നില്ക്കാനാണ് അവള് ആഗ്രഹിച്ചത്. ഉദ്യോഗസ്ഥര് അതിന് അനുവാദം നല്കി, അന്ത്യ ശുശ്രൂഷക്കെത്തിയിരുന്ന പുരോഹിതനും കന്യാസ്ത്രീകളും മരച്ചുവട്ടില് നിന്നും മാറി. നിമിഷങ്ങള്.........
കമാന്ഡര് കയ്യുയര്ത്തി സൂചന നല്കി...
നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് പന്ത്രണ്ട് വെടിയൊച്ചകള് മുഴങ്ങി.....
ഫയറിംഗ് സ്ക്വാഡിന് അഭിമുഖമായി ദൃഷ്ടിപതറാതെ നോക്കിനില്ക്കുകയായിരുന്ന മാതാഹാരി, തന്റെ ഉടുപ്പിലെ കുടുക്കുകള് അഴിച്ച് നഗ്ന മാറിടം പട്ടാളക്കാര്ക്ക് കാട്ടിക്കൊടുത്താണ് വെടിയുണ്ടകളെ സ്വീകരിച്ചത്......
‘പുലരിയുടെ കണ്ണിന്റെ ‘ ജീവനറ്റ ശരീരം ആ മണ്ണില് കുഴഞ്ഞു വീണു.........