പത്തു വര്ഷങ്ങള്ക്കു മുൻപ് ഉണ്ടായ ഒരു അനുഭവം. (churulazhiyatharahasyangal)
പത്തു വര്ഷങ്ങള്ക്കു മുൻപ് ഉണ്ടായ ഒരു അനുഭവം.. ജോലിയുമായി ബന്ധപെട്ടു ഒരു മാസത്തോളം പത്തനംതിട്ടയിൽ ഉണ്ടായിരുന്ന സമയം. കൂടെ ജോലി ചെതിരുന്ന ആ നാട്ടുകാരൻ തന്നെയായ ഒരു സുഹൃത്തിന്റെ വിവാഹത്തിനു പങ്കെടുക്കാൻ പോയിടുത്തുനിന്നാണ് സംഭവത്തിന്റെ തുടക്കം...ഞായറാഴ്ചയാണ് വിവാഹം. ശെനിയാഴ്ച ഞാൻ വർക്കു കഴിഞ്ഞു രാത്രി ഒരു 9 മണിയോടടുതു വിവാഹ വീട്ടിൽ ചെന്നു..അപ്പോൾ അവിടെ വച്ചു പരിചയപ്പെട്ട ഒരു സുഹൃത്ത് പേര്. ബിനിൽ. ബിനിലിന്റെ വീട് കല്യാണ വീട്ടിൽ നിന്നും ഒരു ആറു കിലോമീറ്റർ അകലെയാണ്.. ബിനിലിന് അത്യാവശ്യമായി സ്വന്തം വീട്ടിലേക്കു പോകണം കയ്യിൽ വാഹനവും ഇല്ല. അപ്പൊ സമയം രാത്രി 12 കഴിഞ്ഞു. അവനെ തിരിച്ചു വീട്ടിലാക്കാമെന്നേറ്റ സുഹൃത്ത് മദ്യപിച്ചു വീലായി ഉറക്കംമായി. പിന്നെ അവിടുന്ന് തന്നെ ഒരു activa ഒപ്പിച്ചു ഞാനും ബിനിലും പോയി. Activa തിരിച്ചു കൊണ്ട് വരാനാണ് ഞാൻ കൂടെ പോയത്. മെയിൻ റോഡിൽ നിന്നും കുറച്ചധികം അകത്തേക്ക് കയറിയാണ് അവന്റ വീട് അങ്ങോട്ട് അവനാണ് വടിയോടിച്ചതു . അവനെ വീട്ടിൽആക്കി ഞാൻ തിരിച്ചു വരികയാണ് ഒരു ഇടുങ്ങിയ വഴി. വീടുകൾ അടുതുടെങ്കിലും എല്ലാവരും ഉറക്കമായി. ചുറ്റിലും കൂരിരുട്ട് പിന്നെ റബ്ബർ തോട്ടങ്ങളും. ചിലയിടത്തൊക്കെ പോസ്റ്റിൽ ലൈറ്റ് ഉണ്ട്. മുന്പോട്ടു പോകുന്തോറും വഴി ആകെ മോശം ആയി കിടക്കുന്നു കുറച്ചു കഴിഞ്ഞപ്പോൾ വഴി അവസാനിച്ചു മുൻപിൽ ഇല്ലിക്കാട്. എനിക്ക് വഴിത്തെറ്റി എന്ന് മനസിലായി. തിരിച്ചു പോകാൻ ഒരുങ്ങുബോഴാണ് എന്തോ കത്തുന്നത് പോലെയുള്ള മണവും ഒരു പെണ്ണിന്റെ കരച്ചിലും ചിരിയും മുരൾച്ചയും എനിക്ക് കേൾക്കുന്നത് പോലെ തോന്നി. അപ്പോഴാണ് ഞാൻ ചുറ്റിലും നോക്കുന്നത് അവിടെ ആ ഭാഗത്തു ഒരു വീട് മാത്രമേ ഉള്ളു. വഴിയിൽ നിന്നും കുറച്ച് അകന്നാണ് ആ വീട്. ഓട് മേഞ്ഞ ഒരു പഴയ വീട്. ആ വീടിന്റെ ജനൽ പാളിക്കിടയിൽ നിന്നും വെളിച്ചം കാണുന്നുണ്ട് അത് തീ കത്തുന്ന വെളിച്ചം ആന്നെന്നു എനിക്ക് മനസിലായി. ഈ കത്തുന്ന മണവും പെണ്ണിന്റെ കരച്ചിലും കൂടി കൂടി വരുന്നു.. ആ വീട്ടിൽ നിന്നാണ് ഈ ശബ്ദം വരുന്നത് എന്ന് എനിക്ക് മനസിലായി. പേടിയുടെങ്കിലും എന്താണ് സംഭവം എന്ന് നോക്കാൻ ഞാൻ തീരുമാനിച്ചു. ഞാൻ നേരെ വീടിനു നേരെ നടന്നു. വെളിച്ചം വന്നിരുന്ന ജനൽ പാളി കേടു വന്നിരുന്നതിനാൽ അതിലുടെ ആ മുറിയിലെ വെളിച്ചവും എന്താന്നെന്നു എന്നിക്കു മനസിലായി. കണ്ടത് ഇതാണ് ഒരു മന്ത്രവാദിയെ പോലെ തോന്നുന്ന ഒരു വൃദ്ധൻ കൈയിൽ ഒരു തീ പന്തം പിടിച്ചിട്ടുണ്ട് അയാളുടെ മുൻപിൽ ഒരു ഹോമകുണ്ഡം, അതിനു മുൻപിൽ ഇരുന്നു അയാൾ ഏതൊക്കെയോ മന്ത്രങ്ങൾ ചൊല്ലുന്നു..ഞാൻ ജനൽ പാളി പതിയെ കുറച്ച് തുറന്നു. ഈ ഹോമകുണ്ഡത്തിനു എതിരെ ചുവന്ന പട്ടു തുണി ഉടുത്തു ഒരു ഇരുപതു വയസ്സ് തോന്നുന്ന ഒരു പെൺകുട്ടി. ഭീകര മായ മുഖഭാവത്തോടെ ഏതൊക്കെയോ പുലമ്പുന്നുണ്ട്, കരയുന്ന പോലെ ചിരിക്കുന്ന പോലെ എന്തൊക്കെയോ.. ഞാൻ പേടിച്ചു അടിമുടി വിറച്ചു കൊണ്ടിരിക്കയാണ്. സംഭവം തീ യുടെ വെളിച്ചത്തിൽ കാണുമ്പോ ഭീകരമാണ്.. ഏകദേശം ഒരു മിനിറ്റ് ആയിക്കാണും അപ്പോൾ ഹോമകുണ്ഡത്തിലെ തീ ആളി കത്തുകയും ഈ പെൺകുട്ടി ഇരിന്നിടത്തു നിന്നും ചാടി എഴുനേൽക്കുകയും കാല് നിലത്തു തൊടാതെ ഉയർന്നു വായുവിൽ നിന്നുകൊണ്ട് ആർത്തു അട്ടഹസിക്കാൻ തുടങ്ങി. അപ്പൊ തന്നെ ഞാൻ അവിടുന്ന് ഓടി, നേരെ വണ്ടിയെടുത്തു ഒരു വിധം വഴികണ്ടു പിടിച്ചു താമസ സ്ഥലത്തെത്തി.. പിറ്റേന്ന് തന്നെ ബിനിലിനെ കണ്ടു നടന്ന സംഭവം പറഞ്ഞു. അവനിൽ നിന്നും അറിയാൻ സാധിച്ചത് ഇതാണ്, ഒരു ഇരുപതു വര്ഷങ്ങള്ക്കു മുൻപ് ആ വീട്ടിൽ ഒരു അച്ഛനും മകളുമാണ് താമസിച്ചിരുന്നത്, അച്ഛൻ ഒരു മന്ത്രവാദി ആയിരുന്നു,, ഒരു മന്ത്രകർമത്തിനിടെ ഇയാളുടെ മകൾക്കു ഗുരുതരമായി തീ പൊള്ളലേറ്റു മരണപെട്ടു. അതിൽ മനംനൊന്ത് അച്ഛൻ ആ വീട്ടിൽ തൂങ്ങി മരിക്കുകയും ചെയ്തു. അതിനു ശേഷം ആ വീട്ടിൽ ആരും താമസവുമില്ല. എന്തായാലും അന്ന് ഞാൻ കണ്ടത് അവരുടെ ആത്മാക്കളെയാണോ അതോ മറ്റു വല്ലതുമാണോ. ഈ ടൈം ട്രാവൽ പോലെ മറ്റൊരു ലോകത്ത് ജീവിക്കുന്ന അവരെയാണോ ഞാൻ കണ്ടത് അറിയില്ല.......
പട്ടാളക്കാരന്റെ കഥകൾ
പതിനെട്ടോ പത്തൊൻപതോ വയസ്സുള്ള സ്വാതന്ത്ര്യം അറിഞ്ഞു തുടങ്ങുന്ന പ്രായത്തിലുള്ള ആൺകുട്ടികളെ അനുസരണയുള്ള പട്ടളക്കാർ ആക്കുന്ന രീതി ഒട്ടും ദയയില്ലാത്ത ഒരു പ്രോസസ്സ് ആണ് എന്നു ഞാൻ അന്നാണ് അറിയുന്നത്... കരയുന്ന ആൺകുട്ടികളെ കാണാൻ ട്രെയിനിങ് ക്യാമ്പുകൾ നോക്കിയാൽ മതി എന്നും..
നാട്ടുകാരും വീട്ടുകാരും ബന്ധുക്കളും ഇത്ര ചെറുപ്പത്തിലേ സർക്കാർ ജോലികിട്ടിയത് പറഞ്ഞു സന്തോഷിക്കുമ്പോൾ ഈ ടെസ്റ്റ് എഴുതാൻ തോന്നിയ സമയത്തെയും ജോലി കിട്ടിയ ഭാഗ്യത്തെയും മനസ്സിൽ ചീത്ത പറയും കുഞ്ഞു പട്ടാളക്കാർ..
നാട്... വീട്ടുകാർ.. കൂട്ടുകാർ...എല്ലാ ഓർമകളും അവരെ വിഷമിപ്പിക്കും..
ട്രെയിനിങ് കഴിഞ്ഞു വരുന്ന അവരെ കണ്ടാൽ പോലും മനസ്സിലാവില്ല...
തല മൊട്ടയടിച്ചിരിക്കും...
വല്ലാതെ കറുത്തു കരുവാളിച്ചിരിക്കും..
ആകെ മെലിഞ്ഞു കോലം കെട്ടു പോയിട്ടുണ്ടാവും ..
ജീവിതത്തിൽ അന്നേ വരെ അങ്ങിനെ ഒരു രൂപത്തിൽ അവരെ ആരും കണ്ടുകാണില്ല... അത്രയും പരിതാപകരമായ ഒരു രൂപം ആയിരിക്കും അത്...
പിന്നെ രണ്ടോ മൂന്നോ വർഷങ്ങൾകു ശേഷം
മറ്റുള്ള ആൺകുട്ടികൾ ഒരു ജോലിയെ പറ്റി ചിന്തിച്ചു തുടങ്ങുന്ന പ്രായത്തിൽ നമ്മുടെ ഈ കൊച്ചു പട്ടാളക്കാരൻ
മണികൂറുകളോളം പരാതിയില്ലാതെ ഭാരമേറിയ തോക്കുമേന്തി നിൽക്കാൻ പഠിച്ചിരിക്കും..
45 46 ഡിഗ്രി ചൂടിലും ഉച്ചക്ക് റൺ വേ യിൽ തല കറങ്ങി വീഴാതെ ജോലി ചെയ്യാൻ ശീലിച്ചിരിക്കും...
കൊടും തണുപ്പത്തു രാത്രി രണ്ടു മണിക്കും മൂന്നു മണിക്കും എഴുന്നേറ്റു തന്റെ ഷിഫ്റ്റ് ചെയ്യും..
ആയിരത്തിൽ കൂടുതൽ കിലോമീറ്ററുകൾ ട്രെയിനിൽ സീറ്റ് ഇല്ലാതെ പരാതി ഇല്ലാതെ യാത്ര ചെയ്യും.
ഇവർ എന്താ ഇങ്ങനെ... ഒരു പരാതിയും ഇല്ലാതെ. ഒരുപാട് തവണ മനസ്സിൽ തോന്നിയതാണ്....
ദിവസത്തിൽ പകുതിയിൽ കൂടുതൽ സമയം ജോലി ചെയ്യുന്നതിനും അവധിയില്ലാതെ പത്തും പന്ത്രണ്ടും ദിവസങ്ങൾ അടുപ്പിച്ചു ജോലി ചെയ്യുന്നതിനും ജോലി സ്ഥലത്തു നിന്നും കിട്ടുന്ന അവഗണനക്കും ഒന്നും പരാതി ഇല്ല..
എന്നാൽ നാട്ടിൽ അതെ സമയം അവൻ തന്റെ ചെറിയ വീടുമാറ്റി പുതിയത് വെച്ചിട്ടുണ്ടാകും .. അവന്റെ പെങ്ങളെ പെണ്ണുകാണാൻ ബാങ്ക് ജീവനക്കാരും സർക്കാർ ജോലിക്കാരും വരും.. അച്ഛന്റെ ചെറിയ ജോലിയൊ വീട്ടിലെ ആസ്തി കുറവോ ഒന്നും പറയാതെ കല്യാണ ബ്രോക്കർ ആങ്ങള പയ്യനെ പറ്റി വാചാലനാകും..
ആ പയ്യൻ പട്ടാളത്തിൽ പോയതോടെ ആ കുടുംബം രക്ഷപെട്ടു എന്ന് നാട്ടുകാരും ബന്ധുക്കളും പറയും... അങ്ങിനെ പറയുമ്പോൾ ഇനി മുതൽ ദയവായി ഇത് കൂടി പറയണം.. ഇതിനൊക്കെ വേണ്ടി അവൻ കുറെ അനുഭവിച്ചിട്ടുണ്ട് എന്ന്.. ആത്മാഭിമാനം പൊതിഞ്ഞു ദൂരെ കളയേണ്ടി വന്നിട്ടുണ്ട് എന്നു... വീടുവെക്കാനും പെങ്ങളെ കെട്ടിക്കാനും കുറെ വെയിലും തണുപ്പും കൊണ്ടിട്ടുണ്ട് എന്ന്...കാരണം പോലും അറിയാത്ത കാര്യങ്ങൾക്കു ചീത്തയും പണിഷ്മെന്റ് ഉം വാങ്ങിയിട്ടുണ്ട് എന്ന്....അതും കുഞ്ഞു പ്രായത്തിൽ..
ഒരു പട്ടാളക്കാരൻ വീടിനും നാടിനും വേണ്ടി കളയുന്നത് അവന്റെ യൗവനം മാത്രമല്ല... നിറങ്ങൾ നിറഞ്ഞിരിക്കേണ്ട കൗമാരം കൂടി ആണ്...
Nb:ഇനിയും ഉണ്ട് കുറെ പറയാൻ... എന്നാലും നിർത്തുന്നു... കാരണം പട്ടാളക്കാരന്റെ കഥകൾ കേൾക്കുന്നവർക് എന്നും ബഡായിയും വീരവാദവും ആയെ തോന്നുകയുള്ളൂ ...
Jai Hind......🇮🇳🇮🇳🇮🇳
💝കടപ്പാട്💝
ബാധ ശല്യം
*** ബാധ ശല്യം ***
നമ്മളിൽ പലർക്കും അറിവില്ലാത്ത കാര്യം ആണ് ബാധ ശല്യം എന്നാല് എന്താണ് എന്നത് .
വിശ്വസിക്കുന്ന ആളുകൾക്ക് വിശ്വസിക്കാം അല്ലാത്തവർക്ക് തള്ളി കളയാം ബാധ ശല്യം എന്ന പ്രക്രിയ ഉള്ളത് തന്നെ ആണ് ഇത് പലതരത്തിൽ ആണ് മനുഷ്യ ശരീരങ്ങൾ തേടുക നല്ല രക്തയോട്ടം ഉള്ള ശരീര പുഷ്ടി ഉള്ള അലസത ഉള്ള ആളുകളിൽ ആണ് ഇത്തരക്കാർക്ക് സുഖമായി വസിക്കാൻ കഴിയുക.
സന്ധ്യ നേരങ്ങളിൽ സുഗന്ധ ദ്രവ്യങ്ങൾ പൂശി പുറത്തേക്ക് പോകുക സന്ധ്യ നേരങ്ങളിൽ കുളിക്കുക സന്ധ്യ സമയങ്ങളിൽ പുറത്ത് ഇരുന്നു ഭക്ഷണം കഴിക്കുക.
ഇതുപോലെ ഉള്ള പ്രവർത്തികൾ ഒരിക്കലും നമ്മൾ ചെയ്യാൻ പാടില്ല
ബാധ കയറുക എന്ന് വെച്ചാൽ നമ്മൾ സിനിമയിൽ കാണുന്ന പോലെ അട്ടഹസിച്ചു ആർത്തു വിളിച്ചു വരുന്ന സങ്കൽപ്പങ്ങൾ ഒക്കെയും തന്നെ തെറ്റ് ആണ് കാരണം ഒരാളുടെ ദേഹത്ത് ഈ സാധനം കയറി കഴിഞ്ഞാൽ അവർക്കോ അവരുടെ വേണ്ടപെട്ട ആളുകൾക്ക് അത് മനസ്സിലാകുന്നില്ല എന്നതാണ് സത്യം.കൂടുതലായും ഇതുപോലെ ഉള്ള ഉപദ്രവങ്ങൾ ഉണ്ടാകുന്നത് സ്ത്രീജനങ്ങൾക്ക് തന്നെ ആണ് വൃത്തി ഹീനമായ അന്തരീക്ഷം ബാധ കൂടുന്നതിന് ഒരു കാരണംമായി കണക്കാക്കി വരുന്നു.
കുട്ടികളിലും ഉപദ്രവം കൂടുതൽ ആയി കണ്ട് വരുന്നു.
പഠിക്കാൻ മിടുക്കി ആയ ഒരു കുട്ടി പെട്ടന്ന് യാതൊരു കാരണവും ഇല്ലാതെ പഠിത്തത്തിൽ ഉഴപ്പു കാണിക്കുക അതുപോലെ ദേഷ്യം കാണിക്കുക
അഹാരതോട് വിരക്തി കാണിക്കുക സന്ധ്യ നേരത്ത് ഉറങ്ങുക കുളിക്കാൻ പോലും പോലും മടി കാണിക്കുക ഒക്കെ ചെയ്താൽ അത് എന്തേലും ഉപദ്രവം ഉള്ളതായി തന്നെ കണക്കാക്കുന്നു.
ഇതിൽ പറഞ്ഞതിൽ ഏതേലും ഒന്നോ രണ്ടോ കര്യങ്ങൾ ഉണ്ട് എങ്കിൽ അത് ബാധ ഉപദ്രവം ആണ് എന്ന് തീർച്ച പറയാനും കഴിയില്ല.
ക്ഷേത്ര സന്ദർശന കാര്യങ്ങളിൽ ഒരിക്കലും വിരക്തി കാണിക്കാതെ ഇരിക്കുക വൃത്തിയുള്ള അന്തരീക്ഷം ഒരുക്കുക എന്നൊക്കെ ഉള്ളത് തന്നെയാണ് ഇതിനെ ചെറുക്കാൻ ഉള്ള അദ്യ വഴികൾ എന്ന് പറയുന്നത് തന്നെയും .
നമുക്ക് ബാധ ശല്യം ഉണ്ടോ എന്ന് നമുക്ക് തന്നെ നോക്കവുന്ന ചില ലക്ഷണങ്ങൾ ഞാൻ ചുവടെ കൊടുക്കുന്നു .
1) അടിക്കടി ഉണ്ടാകുന്ന അകാരണമായ തലവേദന
2) നിയന്ത്രണതീതമായ ദേഷ്യം
3) ആഹാരം ഒന്നോ രണ്ടോ നേരം ആയി ചുരുങ്ങുകയും എന്നിരുന്നാലും 4 നേരം കഴിക്കേണ്ട ആഹാരം 1,2 നേരത്തിൽ തന്നെ അത്രേം കഴിക്കുകയും ചെയ്താൽ
4) അമിതമായ ഉറക്കം എന്നിരുന്നാലും രാത്രി ഉറക്കം ഇല്ലായിമയും.
5) ചേവികൾക്ക് പിന്നിൽ ആയി ആരോ വൂതുന്ന പോലെ കാറ്റ് അടിക്കുന്ന പോലെ തോന്നുക
ചെവിവൂതി അടക്കുക.
6) ഉറക്കത്തിൽ തലയിൽ അടിക്കുന്നതയോ കയ്യ് തട്ടി മാറ്റുന്നതായി തോന്നുക .
ഇതുപോലെ ഉള്ള പ്രശ്നങ്ങൾ നിങ്ങൾക്ക് ഉണ്ടായാൽ അതെല്ലാം ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ് കാരണം ഇതുപോലെ ഉള്ള സംഭവങ്ങൾ നമ്മൾ നിസ്സാരം ആയി തള്ളി കളഞ്ഞാൽ ഒത്തിരി നാള് കഴിയുമ്പോൾ നമുക്ക് അതിൽ നിന്ന് മോചനം ഇല്ലാതെ ആകുന്നു എന്നതാണ് സത്യം .
തുടക്കത്തിൽ പറഞ്ഞത് വീണ്ടും ആവർത്തിക്കുന്നു
Subscribe to:
Posts (Atom)