A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

മണ്ണാപ്പേടി പുലപ്പേടി


1696വരെ കേരളത്തിൽ നിലനിന്നിരുന്ന ഒരു സാമൂഹ്യാചാരമായിരുന്നു പുലപ്പേടിയും മണ്ണാപ്പേടിയും. അവർണ്ണജാതരായ പുലയസമുദായത്തിലേയോ, മണ്ണാൻ സമുദായത്തിലേയോ പുരുഷന്മാർ സവർണ്ണ ജാതിയിലെ നായർ സ്ത്രീകളെ ഇതിലൂടെ സ്വന്തമാക്കിയിരുന്നതായി ചരിത്രം പറയുന്നു. ഒരുകാലത്ത് ഈ ആചാരം കേരളത്തിലെ നായർസ്ത്രീകളുടെ പേടിസ്വപ്നമായിരുന്നു. ഒരു പ്രത്യേക മാസത്തിൽ (പല പ്രദേശത്തും പലരീതിയിൽ; കർക്കിടകമാസം ആണന്നു വിഭിന്നാഭിപ്രായം) രാത്രികാലങ്ങളിൽ മാത്രം നായർ സ്ത്രീകളെ തൊട്ട് ഭ്രഷ്ടരാക്കി സ്വന്തമാക്കാനുള്ള അവകാശം താഴ്ന്ന ജാതിക്കാരായ മണ്ണാന്മാർക്കും, പുലയർക്കും അനുവദിച്ചു കൊടുത്തിരുന്നു. ഈ ആചാരം പേടിച്ച് സ്ത്രീകൾ ആരും തന്നെ ആ ദിവസങ്ങളിൽ പുറത്തിറങ്ങാറില്ലായിരുന്നു. പുരുഷന്റെ അനുവാദമില്ലാതെ സ്തീകൾ രാത്രിയിൽ പുറത്തു പോകുന്നതു തടയാനായി എടുത്ത തീരുമാനം ഒരു ആചാരമായി മാറിയതാവാം ഇത് എന്നാണ് കരുതുന്നത് കേരളം സന്ദർശിച്ച മദ്ധ്യകാലസഞ്ചാരികൾ മുതൽ പലരും വിവരിച്ചിട്ടുള്ള ഒരാചാരമായിരുന്നു ഇത്.
1696-ൽ തിരുവിതാംകൂറിൽ രവിവർമ്മ പുലപ്പേടി നിരോധിച്ചുകൊണ്ട് കല്പന പുറപ്പെടുവിക്കുകയുണ്ടായി. പുലപ്പേടി നിരോധിച്ചതിനെതിരെ ഒരു ‘പുലയകലാപം’ നടന്നുവെന്നും അത് അടിച്ചമർത്തപ്പെട്ടുവെന്നും ‘വലിയകേശിക്കഥ’ എന്ന തെക്കൻപാട്ടിൽ വിവരിക്കുന്നുണ്ട്.
സന്ധ്യകഴിഞ്ഞ് വീടിന്റെ പരിസരത്ത് ഒളിച്ചിരിക്കുന്ന താണജാതിയിൽപ്പെട്ട പുരുഷന്മാർ വീടിനുപുറത്ത് ഇറങ്ങുന്ന സ്ത്രീകളെ സ്പർശിക്കുകയോ, കല്ലോ കമ്പോ കൊണ്ട് എറിഞ്ഞു കൊള്ളിക്കുകയോ ചെയ്താൽ മതിയായിരുന്നു ഈ സ്ത്രീകളെ അവർക്കു സ്വന്തമാക്കാൻ. ഇങ്ങനെ സ്ത്രീകളെ സ്പർശിച്ച ശേഷം ‘കണ്ടേ കണ്ടേ’ എന്നു വിളിച്ചു പറയുന്നതോടെ ആ സവർണ്ണസ്ത്രീ ഭ്രഷ്ടയായി എന്നു വിധിക്കപ്പെടുന്നു. പിന്നീട് ആ സ്ത്രീ തന്നെ കണ്ട മണ്ണാനോടോ പുലയനോടോ ഒപ്പം ആജീവനാന്തം താമസിക്കണം. ഏതെങ്കിലും സ്ത്രീകൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചാൽ അവളെ ബന്ധുക്കൾ ചേർന്നു തന്നെ വധിക്കുമായിരുന്നു.
*🌷പുല പേടിയാചാരത്തെപറ്റി വേലായുധന്‍ പണിക്കശ്ശേരി*
ഇനി ഈ പേടിയാചാരത്തെപറ്റി വേലായുധന്‍ പണിക്കശ്ശേരി എന്താണ് പറയുന്നതെന്ന് പരിശോധിക്കാം. പുലയരായ ചെറുപ്പക്കാര്‍ ഉച്ചാരം നാള്‍ മുതല്‍ പത്താം ഉദയം വരെയുള്ള സന്ധ്യക്ക് നായര്‍ വീടുകള്‍ക്ക് സമീപം പതിയിരിക്കുമ്പോള്‍ അതറിഞ്ഞ് നായര്‍ തറവാട്ടിലെ കന്യകമാര്‍ വീടിന് പുറത്തേക്കിറങ്ങുമ്പോള്‍ പുലയര്‍ ‘കണ്ടേ’ എന്നു വിളിച്ചു പറഞ്ഞ് ആ പുരുഷന്‍ നായര്‍ കന്യകയെ വിളിച്ചുകൊണ്ടുപോയി ഒന്നിച്ചു ജീവിക്കും. ചിലപ്രദേശങ്ങളില്‍ ഒരു കമ്പുകൊണ്ടു തൊട്ടോ, കല്ലെറിഞ്ഞോ കൊള്ളിക്കണം. ഇതാണ് പുലപ്പേടി. ഇതുള്ള മാസങ്ങള്‍ക്ക് പുറമെ പടയണികള്‍ സന്ദര്‍ശിക്കാന്‍ ചെല്ലുന്ന നായര്‍ സ്ത്രീകളെ കഴിയുമെങ്കില്‍ പിടിച്ചുകൊണ്ടുപോകുന്നതിനുള്ള അവകാശം പുലയര്‍ക്കുണ്ടായിരുന്നു.
നായന്മാരും പുലയരും യോജിച്ച് നടത്തിയിരുന്ന ഒരു ചടങ്ങായിരുന്നു ഇതെന്നും, നാടുവാഴികളുടെ അംഗീകാരം ഇതിനായി തന്നെന്നും, നായര്‍ കന്യകമാരെ ഇത്തരുണത്തില്‍ കൊണ്ടുപോകല്‍ വളരെ വ്യാപകമായിരുന്നെന്നും കേരള വര്‍മ്മയുടെ തിരോധാനവും, തുടര്‍ന്നുള്ള സംഭവവികാ സങ്ങള്‍ വര്‍മ്മയുടെ കൊലപാതകും കൂട്ടകുരുതികളും ഇതിനെ സാക്ഷ്യപ്പെടുത്തുന്നതായി പണിക്കശ്ശേരി തന്റെ കേരള ചരിത്രത്തില്‍ തുടര്‍ന്നു പറയുന്നു.
14 ാം നൂറ്റാണ്ടുവരെ കേരളത്തില്‍ ജാതിവ്യവസ്ഥ വേരുപിടിച്ചിരുന്നില്ല. ബ്രാഹ്മണ ജാതി രൂപം കൊണ്ടിരുന്നു എന്നുപറയുന്നത് ശരിയാണ്. ക്ഷത്രിയനെന്നും, നായരെന്നും, വെള്ളാളനെന്നും, തച്ചനെന്നും, നാട്ടരചനെന്നും, ചെട്ടിയെന്നും മറ്റുമുള്ള പദങ്ങള്‍ തൊഴിലിനെ മാത്രം അടിസ്ഥാന മാക്കിയുള്ളതായിരുന്നു. സാമ്പത്തികവും, രാഷ്ട്രീയവുമായി ഉച്ചനീച്ചത്വങ്ങള്‍ ഉണ്ടായിരുന്നു എന്നത് ശരിതന്നെ. സമ്പത്തും അധികാരവും ഒരുമേല്‍ത്തട്ട് സമൂഹത്തെ സൃഷ്ടിച്ചിരുന്നു. 14 ാം നൂറ്റാണ്ട് ജാതിവ്യവസ്ഥയില്ല എന്ന് ചരിത്രകാരനായ കെ.എന്‍.ഗണേഷ് തന്റെ ‘കേരളത്തിന്റെ ഇന്നലെകള്‍’ എന്ന ഗ്രന്ഥത്തിലും അടുത്ത കാലത്തുള്ള പല ലേഖനങ്ങളിലും ജാതിവ്യവസ്ഥ മദ്ധ്യകാല സന്തതിയാണെന്ന് സമര്‍ത്ഥിച്ചിട്ടുള്ള്.
ഇളംകുളവും, ശ്രീധരമേനോനും ഈ വാദഗതിക്കാരാണ്. ‘കേരള ചരിത്ര പഠനങ്ങളില്‍ പണിക്കാശ്ശേരി ഉന്നയിക്കുന്ന ചോദ്യവും പുലയരും ചെറുമരും എങ്ങനെ അടിമകളായി എന്നതാണ്. ഗിരിജനങ്ങളെന്നും, ഹരിജനങ്ങളെന്നും വിളിക്കപ്പെടുന്നവരായിരുന്നു സംഘകാല കേരളീയരില്‍ ഭൂരിഭാഗവും. സാമൂഹ്യ ജീവിതത്തിലും സാംസ്‌കാരിക മണ്ഡലങ്ങളിലും അവരായിരുന്നു മുന്‍പന്തിയില്‍. അന്നത്തെപേര്‍പെറ്റ കവികളും അവരായിരുന്നു. കേരളത്തില്‍ പലയിടത്തും അധികാരം നടത്തിയിരുന്നവരും മറ്റാരുമായിരുന്നി ല്ലെന്ന് ചരിത്രത്തിന്റെ താളുകള്‍ മറിച്ചു നോക്കിയാല്‍ കാണാം. ഈ ജനവിഭാഗക്കാരാണ് പിന്‍കാലത്ത് അടിമകളായി മാറിയിട്ടുള്ളത്. ഇതെങ്ങനെ സംഭവിച്ചു? പുലയര്‍ പഴന്തമിഴ് പാട്ടുകാലത്തെ വര്‍ഗ്ഗമാണെന്നും സമൂഹത്തിലെ ഉന്നതശ്രേണിയിലായിരുന്നു വെന്നതുമാണ്.
*🌷പുലയര്‍ എന്നാല്‍ വയല്‍പണിക്കാര്‍ എന്നാണര്‍ത്ഥം. മണ്ണാന്‍ എന്ന സംജ്ഞക്കര്‍ത്ഥം മണ്ണില്‍ ആളുന്നവര്‍ എന്നും*
പുലയര്‍ എന്നാല്‍ വയല്‍പണിക്കാര്‍ എന്നാണര്‍ത്ഥം. മണ്ണാന്‍ എന്ന സംജ്ഞക്കര്‍ത്ഥം മണ്ണില്‍ ആളുന്നവര്‍ എന്നും, മണ്ണിന് വയല്‍ അല്ലാത്ത കരഭാഗം എന്നര്‍ത്ഥമുണ്ട്. കരകൃഷിക്കാര്‍ എന്ന് സാരം. പുലയര്‍ എന്നും മണ്ണാന്‍ എന്നും വിളിച്ചുപോരുന്ന കര്‍ഷക കൂട്ടായ്മയില്‍ നിന്ന് ഉരുതിരിഞ്ഞവരാണ് പിന്‍കാലത്ത് നായന്മാരായി പരിണമിച്ചത്. അങ്ങനെയെങ്കില്‍ രണ്ടുജാതികളില്‍ ഉള്‍പ്പെട്ട് ജാതി വിലക്കുകള്‍ വന്നുകയറിയപ്പോള്‍ മുറചെറുക്കന്‍ മുറപ്പെണ്ണിനെ വിളിച്ചുകൊണ്ടു പോകുന്നത്ര ലഘുവത്വമല്ലേ പുലപ്പേടിക്കും മണ്ണാപ്പേടിക്കും ഉണ്ടായിരുന്നുള്ളൂ. ഇത് ചരിത്രപരമായി നിലനില്ക്കുന്ന ഒരു വസ്തുതയാണ് മനസ്സിലാക്കാം.
150 കൊല്ലങ്ങള്‍ മുമ്പ് വൈവാഹികം എന്ന മതപരമായ ചടങ്ങ് കേരളത്തില്‍ ഉണ്ടായിരുന്നില്ലെന്നും കന്യദാനങ്ങളാണ് നടപ്പിലിരുന്നതെന്നും പറ്റെ ലൈംഗീക വേഴ്ചയും നിഷിദ്ധമായിരുന്നില്ലെന്നും മലമ്പാര്‍ മാരേജ് കമ്മീഷന്‍ കെ.പി.പത്മനാഭ മേനോന്‍, ഇളംകുളം ശ്രീധരമേനോന്‍, പി.കെ.ബാലകൃഷ്ണന്‍ തുടങ്ങിയ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നായര്‍ സ്ത്രീകള്‍ക്ക് ഒരേ സമയം ഒന്നിലധികം ഭര്‍ത്താക്കന്മാരെ സ്വീകരിക്കുന്നത് സാമൂഹ്യമായ ഒരു പോരായ്മയായി കരുതിയിരുന്നില്ല...!!!
Kadappadu
 #https://churulazhiyatharahasyangal.blogspot.ae/
#churulazhiyatha rahasyangal 
#ghost in kerala #pretham #pretha kadhakal #yakshi
#yakshi storys #ghost storys in kerala #rahasyam #rahasyangal #athmavu
# https://churulazhiyatharahasyangal.blogspot.ae/