A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

മൈക്രോവേവ് ഓവനും മാഗ്നെട്രോണും - ഒരു യുദ്ധോപകരണം അടുക്കളയിലേക്ക് കളം മാറ്റിയ കഥ .

ഇക്കാലത്തു മൈക്രോവേവ് ഓവൻ സർവ്വസാധാരണമാണ്.പാചകം ഏറ്റവും എളുപ്പത്തിലും ഭംഗിയായും ചെയ്യാൻ ഉപകരിക്കുന്ന ഈ യന്ത്രം ഇപ്പോൾ സാധാരണക്കാരന് താങ്ങാവുന്ന വിലയിൽ വിപണിയിൽ ലഭ്യമാണ് . എഴുപത്തഞ്ചു കൊല്ലം മുൻപ് ലോകതിലെ ഏറ്റവും വലിയ സൈനിക രഹസ്യങ്ങളിലൊന്നായ മാഗ്നെട്രോൺ എന്ന മൈക്രോവേവ് ആവൃത്തി ഓസിലേറ്റർ ആണ് എല്ലാ മൈക്രോവേവ് ഓവനുകളുടെയും ഊർജ്ജ സ്രോതസ്സ് എന്നത് അദ്ഭുതകരമായ ഒരു വസ്തുതയാണ് .
-
മാഗ്നെട്രോൺ--ഒരു യുദ്ധോപകരണം 
---
.
സൈനിക റഡാറുകളിൽ റേഡിയോ തരംഗങ്ങളിടെ ഉൽപ്പാദനത്തിനാണ് മാഗ്നെട്രോണുകൾ ആദ്യമായി ഉപയോഗിച്ചത് . ആദ്യകാലറഡാറുകളിൽ ഉപയോഗിച്ചിരുന്ന വാക്വം ട്യൂബുകളെക്കാൾ വളരെയധികം ശക്തിയിലും ഉയർന്ന ഫ്രീക്വെൻസികളിലും റേഡിയോ തരംഗങ്ങളെ സൃഷ്ടിക്കാൻ മാഗ്നെട്രോണിനായി . അതോടെ റഡാർ ശത്രു വിമാനങ്ങളെയും കപ്പലുകളെയും നൂറുകണക്കിന് കിലോമീറ്റര് അകലെ വച്ച് കണ്ടുപിടിക്കാൻ കഴിവുള്ള ഒരു സൈനിക ഉപകരണം ആയി മാറി 
.
പ്രായോഗികമായ ആദ്യ മാഗ്നെട്രോൺ നിർമിച്ചത് 1921 ഇൽ ജനറൽ ഇലക്ട്രിക്ക് ക്മ്പനിയിലെ ശാസ്ത്രജ്ഞനായിരുന്ന . A W ഹള്ള് (A W HULL)ആണ്.പക്ക്ഷേ അത് മൈക്രോവേവ് ആവൃതിയിൽ പ്രവർത്തിക്കുന്ന ഒരു മാഗ്നെട്രോൺ ആയിരുന്നില്ല. 1925 ഇൽ ജനറൽ ലൿട്രിക്ടിലെ മറ്റൊരു ശാസ്ത്രജ്ഞനായ എൽഡർ 8 കിലോവാട് ശക്തിയുള്ള ഒരു മാഗ്നെട്രോൺ വികസിപ്പിച്ചു .പക്ഷെ അതും താഴ്ന്ന ആവൃതിയിൽ പ്രവർത്തിക്കുന്ന ഒരു ഉപകരണമായിരുന്നു .താഴ്ന്ന ആവൃതിയിൽ പ്രവർത്തിക്കുന്ന വാക്വം ട്യൂബുകൾക്ക് ഭീഷണിയുയർത്താൻ താഴ്ന്ന ആവൃതിയിൽ പ്രവൃത്തിക്കുന്ന മാഗ്നെട്രോണുകൾക്കു കഴിഞ്ഞില്ല .പക്ഷെ വലിയ ആവൃതിയിൽ പ്രവർത്തിക്കുന്ന മാഗ്നെട്രോണുകൾക്കുവേണ്ടിയുള്ള ഗവേഷണം തുടർന്നു .
.
ആദ്യകാല മാഗ്നെട്രോണുകൾ അവയുടെ പവർ ഔട്ട് പുട്ടിലും ആവൃതിയിലും സ്ഥിരത ഉള്ളവ ആയിരുന്നില്ല .ആവൃത്തിയിൽ സ്ഥിരതയില്ലാത്ത ഒരുപകാരണത്തിന് ഒരു ഓസിലേറ്റർ ആയി പ്രവർത്തിക്കുന്നതിന് പരിമിതികൾ ഉണ്ട് .ജപ്പാനിൽ എച് .യാഗി മാഗ്നെട്രോണുകളിൽ സ്വതന്ത്രമായി ഗവേഷണം നടത്തുകയും പല ഗുണപരമായ മാറ്റങ്ങളും അവയിൽ കൊണ്ടുവരികയും ചെയ്തു . അദ്ദേഹത്തിന്റെ ഗവേഷണ ഭലമായി ജപ്പാൻ റേഡിയോ കമ്പനി 500 വാട്ട് ശക്തിയുള്ള ഒരു മാഗ്നെട്രോൺ 1939 ഇത് രംഗത്തിറക്കി .പക്ഷെ ഈ മാഗ്നെട്രോൺ പ്രവർത്തിപ്പിക്കാൻ അത്ര എളുപ്പമായിരുന്നില്ല .
.
ഇന്ന് കാണുന്നതരത്തിലുള്ള മൾട്ടി കാവിറ്റി മാഗ്നെട്രോണുകൾ വികസിപ്പിച്ചത് 1939 ഇൽ ബ്രിട്ടനിലെ ജോൺ T. റാൻഡൽ ഉം ഹെന്രി A.H. ബൂട്ട് ഉമാണ് .അവരുടെ മാഗ്നറ്റിറോൺ ഡിസൈൻ അന്നുവരെയുള്ള മാഗ്നെട്രോണിന്റെ എല്ലാ കുറവുകളേയും പരിഹരിച്ചു .തൊണ്ണൂറു ശതമാനത്തിനു മുകളിൽ എഫിഷ്യൻസി ഉണ്ടായിരുന്നതിനാൽ മാഗ്നെട്രോൺ തണുപ്പിക്കാൻ വിപുലമായ മാർഗങ്ങൾ വേണ്ടിവന്നില്ല .മൾട്ടി കാവിറ്റി മാഗ്നെട്രോണുകൾ സ്ഥിരതയുള്ള ആവൃത്തികൾ പുറപ്പെടുവിച്ചു .സർവോപരി അവക്ക് മൈക്രോവേവ് ആവൃത്തികളിൽ വളരെ വലിയ ഔട്ട്പുട്ട് പവർ പുറപ്പെടുവിക്കാനും കഴിഞ്ഞു .ഒറ്റയടിക്ക് മാഗ്നെട്രോണിന്റെ വളരെയധികം കുറവുകളെയാണ് റാൻണ്ടലും, ബൂട്ടും ഇല്ലാതാക്കിയത് .അതോടെ മാഗ്നെട്രോണുകൾ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും യുദ്ധ മേഖലകളിലേക്ക് പറിച്ചു നടപെടുകയും ചെയ്തു .റാൻഡലിനെയും ബൂട്ടീനെയുമാണ് കാവിറ്റി മാഗ്നെട്രോണിന്റെ കണ്ടുപിടുത്തക്കാരായി ഇപ്പോൾ അംഗീകരിക്കുന്നത് .എന്നാൽ അലെക്സറഫ് , മലീറോഫ് എന്നെ റഷ്യാക്കാർ അവർക്കും മുൻപ് ക്യാവിറ്റി മാഗ്നെട്രോൺ കണ്ടുപിടിച്ചിരുന്നു എന്നൊരു വാദവും നിലനിൽക്കുന്നുണ്ട് .യാഗിയുടെ ജാപ്പനീസ് മാഗ്നെട്രോണും ശരിക്കുള്ള ഒരു ക്യാവിറ്റി മാഗ്നെട്രോൺ ആയിരുന്നു എന്ന വാദവുമുണ്ട് . എന്തായാലും റാൻണ്ടലിന്റെയും ,ബൂട്ടിന്റെയും മാഗ്നെട്രോൺ ആണ് രണ്ടാം ലോക യുദ്ധത്തിന്റെ ഗതി മാറ്റിയ മാഗ്നെട്രോൺ എന്ന് നിസംശയം പറയാം.
.
മാഗ്നെട്രോൺ ഘടിപ്പിച്ച സൈനിക റഡാറുകൾ 1942 ഓടെ ബ്രിട്ടന് സ്വന്തമായി മറ്റൊരു രാജ്യത്തിനും അക്കാലത് മാഗ്നെട്രോൺ ഘടിപ്പിച്ച സൈനിക റഡാറുകൾ ഉണ്ടായിരുന്നില്ല. അതുവരെയുള്ള വാക്വം ട്യൂബ് റഡാറുകളുടെ പരിധി വളരെ കുറവായിരുന്നു , അവക്ക് മൈക്രോവേവ് ഫ്രീക്വൻസികളിൽ പ്രവർത്തിക്കാനും ആവുമായിരുന്നില്ല . യുദ്ധത്തിൽ ബ്രിട്ടീഷ് റഡാറുകൾക്ക് ജർമൻ പോർ വിമാനങ്ങളെ വളരെ അകലെ നിന്ന് കണ്ടുപിടിക്കാ ൻ കഴിഞ്ഞു . കണ്ടുപിടിക്കപ്പെട്ടാൽ ബോംബറു ളെയും പോര്വിമാനങ്ങളെയും അകലെവച്ചുതന്നെ നശിപ്പിക്കാൻ എളുപ്പമായിരുന്നു . ശക്തമായ റഡാറുകൾ ബ്രിട്ടീഷ് ദ്വീപുകൾ ജർമൻ ബോംബറുകൾക്ക് അപ്രാപ്യമാക്കി . ജർമൻ സൈനിക നേതിര്ത്വത്തിന് എന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസ്സിലായില്ല . വെടിവെച്ചിട്ട ചില ബ്രിട്ടീഷ് ബോംബറുകളിൽ നിന്നും മാഗ്നെട്രോണുകൾ സംഘടിപ്പിച്ച് സ്വന്തമായ റഡാറുകൾ നിർമിക്കാൻ ജർമനി ശ്രമം തുടങ്ങിയപ്പോൾ അവർ യുദ്ധത്തിൽ തൊട്ടു കഴിഞ്ഞിരുന്നു . ബ്രിട്ടീഷ് ദ്വീപുകൾ കീഴടക്കുക എന്ന ഹിറ്റ്ലറുടെ സ്വപ്നം തകിടം മറിച്ചത് '' മാഗ്നെട്രോൺ '' ആണെന്ന് നിസംശയം പറയാം . രണ്ടാം ലോകയുദ്ധത്തിന് ഗതി ബ്രിട്ടനും സഖ്യശക്തികൾക്കും അനുകൂലമാക്കുന്നതിൽ മുഖ്യ പങ്ക് മാഗ്നെട്രോൺ കൊണ്ട് പ്രവർത്തിക്കുന്ന ആദ്യ കാല ഏർലി വാണിംഗ് റഡാറുകൾക്കായിരുന്നു .
--
മാഗ്നെട്രോൺ- അടുക്കളയിലേക്കുള്ള ചുവടുമാറ്റം മൈക്രോ വേവ് ഓവനിലൂടെ 
--
മൈക്രോവേവ് ആവൃതിയിലുള്ള വിദ്യുത് കാന്തിക തരംഗങ്ങൾക്ക് ജാലകണങ്ങളെ വിറപ്പിക്കാനും ( vibration) അതുവഴി താപം ഉൽപ്പാദിപ്പിക്കാനും ആവുമെന്ന് രണ്ടാം ലോകമഹായുദ്ധകാലത്തുതന്നെ അറിവുള്ളതായിരുന്നു . പക്ഷെ യുദ്ധകാലത് മാഗ്നെട്രോണിനെ ഒരു പാചക ഉപകരണം ആക്കാൻ ആകുമായിരുന്നില്ല . അതീവ രഹസ്യ സ്വഭാവമുള്ള ഒരുപകാരണമായിരുന്നു അക്കാലത്തു മാഗ്നെട്രോൺ . യുദ്ധം അവസാനിച്ച ഒരു വർഷത്തിനുള്ളിൽ തന്നെ യു എസ് എൻജിനീയർ ആയ പേർസി സ്‌പെൻസർ ( Percy Spencer) മാഗ്നെട്രോൺ ഉപയോഗിച്ച ഒരു മൈക്രോവേവ് ഓവൻ നിർമിച്ചു . പേർസി സ്‌പെൻസർ നെ യാണ് മൈക്രോവേവ് ഓവന്റെ ഉപജ്ഞാതാവായി കണക്കാക്കുന്നത് . റഡാർ റേൻജ് ( radar range ) എന്നായിരുന്നു സ്‌പെൻസർ ആ ഉപകാരണത്തിനിട്ട പേര് .വിലക്കൂടുതൽ നിമിത്തം സ്പെന്സരുടെ റഡാർ റേൻജ് വലിയ തോതിൽ പ്രചാരത്തിൽ വന്നില്ല . മാഗ്നെട്രോൺ അക്കാലത്തു വിലപിടിച്ച ഒരുപകരണം ആയിരുന്നു .
.
പല യു എസ് കമ്പനികളും അറുപതുകളിൽ മൈക്രോവേവ് ഓവനുകൾ രംഗത്തിറക്കി . വലിപ്പക്കൂടുതലും വിലകൂടുതലും നിമിത്തം മിക്കവയും വിപണിയിൽ പരാജയപ്പെട്ടു .1967 ൽ അമാന കോർപറേഷൻ( Amana Corporation ) ആദ്യ കോംപാക്ട് ടേബിൾ ടോപ് മൈക്രോവേവ് ഓവൻ വിപണിയിൽ എത്തിച്ചു . അതോടെ മൈക്രോവേവ് ഓവനുകൾ സ്ഥിരം പാചകക്കാരനായി ലോകമെമ്പാടുമുള്ള അടുക്കളകളിലേക്ക് കയറിക്കൂടി .
---
മൈക്രോവേവ് ഓവൻ -പ്രവർത്തന തത്വം 
---
വിദ്യുത് കാന്തിക സ്പെക്ട്രത്തിൽ 1 ഗിഗാഹെർട്സ് മുതൽ 300 ഗിഗാഹെർട്സ് വരെയുള്ള ആവൃത്തികളെയാണ് മൈക്രോ വേവ് ഫ്രീക്വെൻസികൾ എന്ന് വിളിക്കിന്നത് . ഉപയോഗം അനുസരിച്ച് മൈക്രോ വേവ് ഫ്രീക്വെൻസിക ളെ വിവിധ സബ് ബാൻഡുകൾ ആയും തിരിച്ചിട്ടുണ്ട് . 1 ഗിഗാഹെർട്സ് മുതൽ 2 ഗിഗാഹെർട്സ് വരെയുള്ള ആവൃത്തിക ൾ L- ബാൻഡ് ഫ്രീക്വെൻസികൾ,2 ഗിഗാഹെർട്സ് മുതൽ 4 ഗിഗാഹെർട്സ് വരെയുള്ള ആവൃത്തിക ൾ S- ബാൻഡ് ഫ്രീക്വെൻസികൾ,4 ഗിഗാഹെർട്സ് മുതൽ 8 ഗിഗാഹെർട്സ് വരെയുള്ള ആവൃത്തിക ൾ C ബാൻഡ് ഫ്രീക്വെൻസികൾ.8 ഗിഗാഹെർട്സ് മുതൽ 12 ഗിഗാഹെർട്സ് വരെയുള്ള ആവൃത്തിക ൾ X- ബാൻഡ് ഫ്രീക്വെൻസികൾ ഇങ്ങിനെയാണ് ആദ്യ സബ് ബാൻഡുകൾ .ഇതിൽ ഇപ്പോൾ ,2 ഗിഗാഹെർട്സ് മുതൽ 4 ഗിഗാഹെർട്സ് വരെയുള്ള ആവൃത്തിക ൾ S- ബാൻഡ് ഫ്രീക്വെൻസികൾ ആൻ സാധാരണയായി മൈക്രോവേവ് ഓവനുകളിൽ ഉപയോഗിന്നുന്നത് . ഈ ബാൻഡിലെ 2.45 ഗിഗാഹെർട്സ് ഫ്രീക്വെൻസി ആണ് പ്രചാരത്തിലുള്ള മിക്ക മൈക്രോവേവ് ഓവ നു കളിലും ഉപയോഗിക്കുന്നത് . മൈക്രോവേവ് ഫ്രീക്വെൻസി യിലുള്ള വിദ്യുത് കാന്തിക തരംഗങ്ങൾ ജല തന്മാത്രകളിലൂടെ കടന്നു പോകുമ്പോൾ ജലതന്മാത്രകൾ പ്രകമ്പനം കൊള്ളുന്നു . ഈ പ്രകമ്പനങ്ങളാണ് താപോർജ്ജമായി മാറുന്നത് . കൂടുതൽ ശക്തമായ വിദ്യുത് കാന്തിക തരംഗങ്ങൾ കടന്നു പോകുമ്പോൾ ഉൽപാദിപ്പിക്കപ്പെടുന്ന താപോർജ്ജത്തിന്റെ അളവും കൂടും . ഈ തത്വമാണ് എല്ലാ മൈക്രോവേവ് ഓവനുകളും ഉപയോഗിക്കുന്നത് . ശക്തമായ മൈക്രോവേവ് തരംഗങ്ങളെ സൃഷ്ടിക്കാൻ മാഗ്നെട്രോണുകൾ ഉപയോഗിക്കുന്നു .മൈക്രോവേവ് തരംഗങ്ങൾക്ക് ലോഹത്തിലൂടെ കടന്നു പോകാൻ ആകാത്തതിനാൽ മൈക്രോവേവ് തരംഗങ്ങൾ ഓവന്റെ ഉള്ളിൽ തന്നെ തളച്ചിടപ്പെടുന്നു . ഓവന്റെ വാതിലിലെ ഗ്ളാസ് പാളിക്കുള്ളിലും ഒരു ലോഹ വലയുള്ളതിനാൽ അതില്കൂടിയും മൈക്രോവേവ് തരംഗങ്ങൾ പുറത്തുപോകുന്നില്ല 
--
മൈക്രോവേവ് ഓവൻ -സുരക്ഷിതത്വം 
--
ഏറ്റവും സുക്ഷിതമായ പാചക മാർഗമായി മൈക്രോവേവ് ഓവനെ കരുതാം . മൈക്രോവേവ് ഫ്രീക്വെൻസികൾ ഒരു തരത്തിലുള്ള അയോണൈസേഷനും നടത്തുന്നില്ല. അയോണൈസേഷ ൻ നടത്തുന്ന അൾട്രാ വയലറ്റ് റെകളും , എക്സ് റെകളും ,ഗാമ റെകളുമാണ് ആരോഗ്യത്തിനു ഹാനികരമായിത്തീരുന്നത് . അവയെക്കാളൊക്കെ ബശലക്ഷക്കണക്കിനു മടങ് ദുർബലമാ ണ് മൈക്രോവേവ് ഫ്രീക്വെൻസികൾ സാധാരണ പാചകം ഇൻഫ്രാ റെഡ് ഫ്രീക്വെൻസി യിലുള്ള വിദ്യുത് കാന്തിക തരംഗങ്ങളുടെ സഹായത്താലാണ് നടക്കുന്നത് മൈക്രോവേവ് ഓവനിലാകട്ടെ പാചകം ഇൻഫ്രാ റെഡ് ഫ്രീക്വെൻസി യെക്കാൾ വളരെ താഴ്ന്ന മൈക്രോവേവ് ഫ്രീക്വെൻസി യിലൂടെയാണ് നടക്കുന്നത് . ഇൻഫ്രാ റെഡ് ഫ്രീക്വെൻസി കൽ എല്ലാ പദാർത്ഥങ്ങളെയും ചൂടാക്കുന്നു .മൈക്രോവേവ് ഫ്രീക്വെൻസി കൽ ജലത്തെ മാത്രമാണ് ചൂടാകുന്നത് . ലോഹങ്ങളിൽനിന്നും അവ പ്രതിഫലിച്ചു പോകുന്നു . ഇന്സുലേറ്ററുകളിലൂടെ അവ വലിയ തോതിൽ താപോർജ്ജം ഉൽപ്പാദിപ്പിക്കാതെ കടന്നു പോകുന്നു . ജലാംശം ഇല്ലാത്ത ഭക്ഷണ പദാർത്ഥങ്ങളെ ചൂടാക്കാനും പാകം ചെയ്യാനും മൈക്രോവേവ് ഓവ നുകൾക്ക് കഴിയില്ല എന്നതാണ് അവയുടെ പ്രധാന ന്യൂനത .
--
ചിത്രങ്ങൾ : മൈക്രോവേവ് ഓവൻ , മാഗ്നെട്രോൺ , മാഗ്നെട്രോണിന്റെ ഘടന : ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ് 
--
ref
1.http://www.radartutorial.eu/08.transmitte…/Magnetron.en.html
2.http://ethw.org/Microwave_Ovens
3.https://en.wikipedia.org/wiki/Microwave_oven
--
This is an original work ,no part of it is copied from elsewhere.-rishidas