ഖാനോജി ആംഗെരെ - അപരാജിതനായ മാറാത്ത അഡ്മിറൽ
നമ്മുടേതായ എല്ലാത്തിനോടും ഒരുതരം നിസ്സംഗതപുലർത്തുന്ന ഒരു സമൂഹമാണ് നമ്മുടേത് . നമ്മുടെ വലിയ നേട്ടങ്ങളെയും മഹദ്‌വ്യക്തികളെയും നിസാരവത്കരിക്കാനും വൈദേശികമായ വസ്തുക്കളെയും ,സംഭവങ്ങളെയും വ്യക്തികളെയും മഹത്വവത്കരിക്കുകയും ചെയുക ഇന്നാട്ടിലെ . ഇന്നാട്ടിലെ ചില തല്പര വിഭാഗങ്ങളുടെ പ്രഖ്യാപിതനയവും വിനോദവും ഒക്കെയാണ് .വർണ വെറിയനായ കാപ്റ്റൻ കൂക്കിനെയും , ലോകം ചുറ്റാത്ത മഗല്ലനെയും , അമേരിക്ക കണ്ടുപിടിക്കാത്ത കൊളംബസിനേയും പോലുള്ള നാവികരെ നമ്മുടെ പാഠപുസ്തകങ്ങൾ പോലും മഹത്വവത്കരിക്കുന്നുണ്ട് . പതിനഞ്ചാംശതകത്തിലെ ചൈനീസ് കടൽ കൊള്ളക്കാരൻ ഷെൻ ഹിയെപ്പോലും വീരപരിവേഷം നൽകിയാണ് ചില കേന്ദ്രങ്ങളിപ്പോൾ അവതരിപ്പിക്കുന്നത് . ഇതൊക്കെ യാണങ്കിലും പതിനെട്ടം നൂറ്റാണ്ടിലെ മഹാനായ മാറാത്ത നാവിക സൈന്യാധിപൻ ഖാനോജി ആംഗെരെ നമ്മുടെ വിദൂര സ്മരണകളിൽ പോലും ഇന്ന് നിലനിൽക്കുന്നില്ല .
.
ബ്രിട്ടീഷ് ,പോർച്ചുഗീസ് , ഡച്ച് നാവിക ശക്തികളെ അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും നിലയുറപ്പിക്കാൻ അനുവദിക്കാത്ത ,അപരാജിതനായ അഡ്മിറലായിരുന്നു ഖാനോജി ആംഗെരെ . മറാത്താ സാമ്രാജ്യത്തിൽ ഒന്നിലധികം അധികാര കേന്ദ്രങ്ങൾ നിലനിന്നിരുന്ന കാലത്താണ് ഖാനോജി ആംഗെരെ മറാത്താ നാവിക സേനയുടെ തലവനായിരുന്നത് . ഇന്നത്തെ അഡ്മിറൽ ഓഫ് ദി ഫ്‌ളീറ്റ് എന്ന സ്ഥാനത്തിന് സമാനമായ ''ദാര്യ -സാരങ്ങ' എന്ന പദവിയാണ് അദ്ദേഹത്തിന് മറാത്താ സാമ്രാജ്യത്തിൽ ഉണ്ടായിരുന്നത് .
.
1669 ൽ പൂനെയിലായിരുന്നു ഖാനോജി ആംഗെരെ ജനിച്ചത് . പിതാവ് തുക്കോജി മഹാനായ മാറാത്ത ചക്രവർത്തി ശിവാജിയുടെ സൈന്യാധിപരിൽ ഒരാളായിരുന്നു . വളരെ ചെറുപ്പത്തിൽ മറാത്താ നാവിക സൈന്യത്തിൽ ഉദ്യോഗസ്ഥനായ അദ്ദേഹം 1699 ൽ മറാത്താ നാവിക സേനയുടെ തലവനായി . ബ്രിടീഷ് , പോർച്ചുഗീസ് , ഫ്രഞ്ച് , ഡച് നാവിക സേനകൾ അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിനെയും നിയന്ത്രിക്കാൻ ശ്രമിക്കുന്ന കാലമായിരുന്നു അത് .
.
മുഗളരോട് ഏറ്റുമുട്ടിയതുപോലെ പുതിയ കടന്നുകയറ്റക്കാരോടും ഖാനോജി ഒത്തു ത്തീർപ്പുകളിലാത്ത യുദ്ധങ്ങളാണ് നടത്തിയത് . അറബിക്കടലിൽ ബ്രിടീഷുകാരുടെ കപ്പലുകളെയെല്ലാം ഖാനോജി വേട്ടയാടി 1702 ൽ കോഴിക്കോട്ടു നങ്കൂരമിട്ട ഒരു ബ്രിടീഷ് കപ്പലിനെപോലും അദ്ദേഹം ആക്രമിച്ചു . . മറാത്താ സാമ്രാജ്യത്തിൽ ബാലാജി വിശ്വനാഥും താരബായിയും തമ്മിൽ അധികാര വടം വലി നടന്നു വരുന്ന സമയമായിരുന്നു അത് . താരാ ബായി പക്ഷത്തായിരുന്നു ഖാനോജി എങ്കിലും ബാലാജി വിശ്വനാഥും അദ്ദേഹത്തെ മാറാത്ത നാവിക സേനയുടെ സർവ സൈന്യാധിപനായി അംഗീകരിച്ചു .
.
1710 മുതൽ അദ്ദേഹത്തിന്റെ മരണം (1729 ) വരെ അനേകം നാവിക ,കര യുദ്ധങ്ങളാണ് മറാത്താ സൈന്യം നടത്തിയത് . ഒരു യുദ്ധത്തിൽ പോലും അവർ പരാജയപ്പെട്ടില്ല .ഒരു തരത്തിൽ ഈ കാലയളവിൽ മാറാത്ത സാമ്രാജ്യത്തെ തമ്മിൽതല്ലിയുള്ള നാശത്തിൽ നിന്ന് രക്ഷിച്ചത് ഖാനോജി യുടെ തന്ത്രങ്ങളായിരുന്നു .
.
ഒറ്റക്ക് തങ്ങൾക്ക് മറാത്താ നാവികസേനയെ പരാജയപ്പെടുത്താനാവില്ല എന്ന് തിരിച്ചറിഞ്ഞ ബദ്ധവൈരികളായ ബ്രിടീഷുകാരും പോർച്ചുഗീസുകാരും സാധ്യത്തിലായി . ബ്രിടീഷ് -പോർച്ചുഗീസ് സഖ്യം 1721 ൽ യൂറോപ്പിലെ അക്കാലത്തെ ഏറ്റവും വലിയ പടക്ക പ്പലുകളുടെ ഒരു നാവിക സൈന്യവുമായി മറാത്താ നാവിക സേനയെ ആക്രമിച്ചു . എണ്ണത്തിൽ കൂടുതലായ യൂറോപ്യൻ സഖ്യ സൈന്യത്തെ ഖാനോജിയുടെ നാവികപ്പട ചുട്ടെരിച്ചു . ആ പരാജയത്തിനുശേഷം അദ്ദേഹത്തിന്റെ ജീവിതകാലത്തു മാറാത്ത നാവിക സൈന്യത്തിനെതിരെ ഒരു നീക്കം നടത്താൻ ഒരു യൂറോപ്യൻ ശക്തിക്കുമായില്ല .
.
1729 ൽ ഖാനോജി ആംഗെരെ ദിവംഗതനായി. പിന്നീട് നടന്നത് നമ്മുടെ ചരിത്രത്തിന്റെ ഒരു പുനരാവർത്തനമായിരുന്നു . അദ്ദേഹത്തിന്റെ പുത്രന്മാരും ജീവിച്ചിരിക്കുന്ന സഹോദരന്മാരും സ്ഥാനമാനങ്ങൾക്കുവേണ്ടി തമ്മിൽ പോരടിക്കാൻ തുടങ്ങി . ഖാനോജി ആംഗെരെ കെട്ടിപ്പടുത്ത അപരാജിതമായ മറാത്താ നാവിക ശക്തി വർഷങ്ങൾക്കുള്ളിൽ ദുർബലമായി . തക്കം പാർത്തിരുന്ന വൈദേശിക കടന്നുകയറ്റകാകർ അവസരം ശരിക്കു മുതെലെടുത്തു .
.
യൂറോപ്യൻ സൈനിക ശക്തികളെ പരാജിതരാക്കി നശിപ്പിച്ച ഒരു സൈന്യാധിപൻ പതിനെട്ടാം നൂറ്റാണ്ടിൽ നമുക്കുണ്ടായിരുന്നു എന്ന സത്യം കപട ചരിത്രകാരന്മാരുടെയും അവരുടെ വൈതാളികരുടെയും എല്ലാ കുപ്രചാരണങ്ങൾക്കിടയിലും നിലനിൽക്കുന്നു . . നമ്മുടെ ചരിത്രത്തിലെ ഏറ്റവും ഉന്നതമായ വ്യക്തിത്വങ്ങളിൽ ഒന്നാണ് ഖാനോജി ആംഗെരെ യുടേത് എന്ന് നിസംശയം അനുമാനിക്കാം
:====
ചിത്രങ്ങൾ :ഖാനോജി ആംഗെരെ യുടെ ശില്പങ്ങൾ : ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ്
author:rishidas s