മനുഷ്യന് മാത്രമല്ല മൃഗങ്ങളും പല ഉത്സവങ്ങളുടെയും ഭാഗമാണ് . പൊങ്കലിന്റെ ഭാഗമായി കന്നുകാലികളെ ആദരിക്കുന്ന ചടങ്ങ് തമിഴ്‌നാട്ടിൽ നിലവിലുണ്ട് . എന്നാൽ നായ്കൾക്കുവേണ്ടി ഒരാഘോഷം നടത്തപ്പെടുന്നുണ്ട് . നേപ്പാളിലാണ് ആ ആഘോഷം നടത്തപ്പെടുന്നത് . ഇക്കൊല്ലം നവംബർ 6 നായിരുന്നു ആ ഉത്സവം .
.
നേപ്പാളിലെ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന തിഹാർ ഉത്സവത്തിന്റെ രണ്ടാം ദിനമാണ് ശ്വാനന്മാരുടെ ഉത്സവമായ കുക്കുർ തിഹാർ ആഘോഷിക്കുനന്ത് . ശ്വാനന്മാരുടെ നെറ്റിയിൽ ചുവന്ന പൊട്ടുതൊട്ടും അവർക്ക് ഹാരങ്ങൾ ചാർത്തിയുമാണ് ആഘോഷങ്ങൾക്ക് തുടക്കo കുറിക്കുന്നത് . നല്ല ശാപ്പാടും അവക്ക് ഈ ദിവസം നൽകും .വീട്ടിലെ ശ്വാനന്മാർക്കുപുറമെ തെരുവിലെ ശ്വാനന്മാർക്കും കുശാലായി ഭക്ഷണം ആ ദിവസം ലഭിക്കും .
—
ref :https://www.bbc.com/news/world-46111525
image : courtsey:https://commons.wikimedia.org/…/File:Dog_worship_in_Hinduis…