A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

സ്‌പേസിൽ ഗ്രാവിറ്റി ഇല്ലേ ??


ബഹിരാകാശ സഞ്ചാരികൾ ബഹിരാകാശ പേടകത്തിൽ പറന്നു നടക്കും. സ്‌പേസ് വാക്കിന് ഇറങ്ങിയാൽ സ്പെസിലൂടെയും പറന്നുനടക്കും. എന്താ അവിടെ ഗ്രാവിറ്റി ഇല്ലാഞ്ഞിട്ടാണോ ?
പലർക്കും ഉള്ള ഒരു തെറ്റിദ്ധാരണ സ്‌പേസിൽ ഗ്രാവിറ്റി ഇല്ല എന്നത്.
സ്‌പേസിൽ ഗ്രാവിറ്റി ഉണ്ട്. ഭൂ നിരപ്പിൽ ഉള്ളതിനേക്കാൾ അൽപ്പം ഗ്രാവിറ്റി കുറയും എന്നുമാത്രം. ഒരൽപം മാത്രം കുറയും.
നമുക്ക് ഭൂമിയിൽ നല്ല ഭാരം ഉണ്ട്. കാരണം ഭൂമിയുടെ ഗ്രാവിറ്റി ആണ്.
ദൂരം കൂടുമ്പോൾ ഗ്രാവിറ്റി കുറയും.
ദൂരേക്ക് പോകുംതോറും ഗ്രാവിറ്റി ദൂരത്തിന്റെ മടങ്ങിനു ഇരട്ടി ആയി കുറഞ്ഞു കുറഞ്ഞു വരുന്നു.
പക്ഷെ ഭൂമിയുടെ ഗ്രാവിറ്റി എത്ര ദൂരെ പോയാലും 0 ആവില്ല.
ഭൂമിയുടെ റേഡിയസ്സ് 6400 km ആണ്. അതുകൊണ്ട് ഭൂമിയുടെ ഉപരിതലത്തിൽനിന്നും 6400 km ദൂരെ പോയാൽ നമ്മുടെ ഭാരം നാലിൽ ഒന്നാവുന്നു.
പക്ഷെ അങ്ങനെ നാലിലൊന്നു ഭാരം ആകുവാൻ നാം ഭൂമിയിൽനിന്നു 6400 km ദൂരെ പോകണം.
* നമ്മുടെ സാറ്റലെറ്റിൽ മിക്കതും, അന്താരാഷ്ട്ര ബഹിരാകാശനിലയവും മറ്റും ഭൂമിയിൽനിന്നു വെറും 400 km ദൂരെ ആണ്. അത്ര ദൂരത്തിൽ വസ്തുക്കൾക്കും, നമുക്കു 88 % ഭാരം ഉണ്ടായിരിക്കും. ഭൂമിയിൽ നമുക്കുള്ള ഭാരതിനേക്കാൾ ഒരൽപം കുറവ് മാത്രം. 88 %
.
പക്ഷെ എന്തുകൊണ്ടാണ് 88 % ഭാരവുംകൊണ്ട് ആളുകൾ സ്‌പേസിൽ പറന്നു നടക്കുന്നത് ?
സ്‌പേസിൽ ആളുകൾ പറന്നു നടക്കുമ്പോൾ സത്യം പറഞ്ഞാൽ അവർ വീണുകൊണ്ടിരിക്കുകയാണ്. നമ്മൾ മതിലിനു മുകളിനിന്നോ, മരത്തിനു മുകളിൽനിന്നു താഴേക്കു ചാടുമ്പോൾ ഒരു നിമിഷം നമുക്ക് ഭാരം ഇല്ലാതാവുന്നു.
നമ്മൾ ഒരു വിമാനത്തിൽനിന്ന് താഴേക്കു ചാടുന്നു എന്ന് വിചാരിക്കുക. വിമാനത്തിൽനിന്ന് ഒരു 1000 കിലോ ഉള്ള ഒരു ഇരുമ്പു ഉണ്ടയും കൈയ്യിൽ പിടിച്ചാണ് നാം ചാടുന്നത്.
വീണുകൊണ്ടിരിക്കുമ്പോൾ ആ ഇരുമ്പുണ്ട നമുക്ക് കൈയിൽത്തന്നെ പിടിച്ചുകൊണ്ടിരിക്കാം. കാരണം വീഴചയിൽ ആ ഇരുമ്പുണ്ടയ്ക്ക് ഭാരം ഉണ്ടാവില്ല. അതേപോലെതന്നെയാണ് സ്പെസിലൂടെ സാറ്റലെറ്റുകൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്‌.
ഭൂമിയെ ചുറ്റുന്ന എല്ലാ ഉപഗ്രഹങ്ങളും ഭൂമിയിലേക്ക് വീണുകൊണ്ടിരിക്കുകയാണ്. ചന്ദ്രനും ഭൂമിയിലേക്ക് വീണുകൊണ്ടിരിക്കുകയാണ്. ഉപഗ്രഹങ്ങൾ ഭൂമിയിലേക്കു വീണുകൊണ്ടിരുന്നില്ലായിരുന്നു എങ്കിൽ അവ ഭൂമിയിൽ നിന്നും ദൂരേയ്ക്ക് ഒരു നേർ രേഖയിൽ അകന്നകന്നു പോവുമായിരുന്നു.
ഭൂമിയുടെ ഗോളത്തിന്റെ വളവിലൂടെ കൃത്യമായി വീണുകൊണ്ടിരിക്കുന്നു കൊണ്ടാണ് ഉപഗ്രഹങ്ങൾ ഭൂമിയിൽ എത്താത്തതും, അകന്നു പോകാത്തതും.

INFORMATION


നിലവിൽ പരസ്പരം ബന്ധപെടാൻ മൊബൈൽ മാത്രമേ ഒള്ളു...
പല സ്ഥലത്തും കറണ്ട് ഇല്ല...
ഈ അടിയന്തിര സാഹചര്യത്തിൽ മൊബൈൽ ഫോൺ ചാർജ് തീരും 
എന്നു പറഞ്ഞു ടെൻഷൻ അടിക്കേണ്ട ,
വീട്ടിൽ ഉള്ള സംഗതികൾ കൊണ്ടു തന്നെ charg ചെയാം ,
(യാതൊരുവിധ ഇലക്ട്രോണിക് സ് പരിജ്ഞാനവും ആവശ്യമില്ല )
ചെറിയ തരം മൊബൈലുകൾക്ക് 3 ബാറ്ററിയും സ്മാർട്ട് ഫോണിന് 4 ബാറ്ററിയും ഉപയോഗിക്കുക.
ഓർക്കുക:
പാതി ചാർജ്ജായ ഒരു സ്മാർട്ട് ഫോണിനെക്കാൾ ഒരു ഫുൾ ചാർജ്ജ് ചെയ്ത ചെറിയ ഫോണായിരിക്കും കൂടുതൽ സമയം നിൽക്കുക. വിവേകപൂർവ്വം വിനിയോഗിക്കുക.
1) കയ്യിൽ ഉള്ള usb കേബിൾ ചാർജ്‌റിൽ കുത്തുന്ന പിന്നിന് മുമ്മ്പ് ഉള്ള wire പല്ലു കൊണ്ടു കടിച്ചു കീറുക (ടൂൾസ് ഒന്നും ഇല്ലേൽ )
2) അങ്ങനെ കീറിയാൽ താഴെ പടത്തിൽ ഉള്ളതുപോലെ 4 ചെറിയ wire ഉണ്ടാകും അതിൽ
3) അതിലെ ചുവപ്പും കറപ്പു wire എടുത്തു അതിന്റെ മുകളിൽ ഉള്ള പ്ളാസ്റ്റിക് ആവരണം കളയുക .
4) tv റിമോട്ടിലേ രണ്ടു ബാറ്ററിയും വാതുക്കൽ ഉള്ള wall ക്ലോക്ക്ലെ ഒരു ബാറ്റിയറിയും എടുക്കുക
5) ബാറ്ററിയുടെ കൂർത്ത ഭാഗം അടുത്ത ബാറ്ററിയുടെ മുട്ടിൽ മുട്ടുന്ന പോലെ ഒരു പേപ്പറിൽ ചുരുട്ടി എടുക്കുക , അതായത് ഒന്നിന് പുറകെ ഒന്നു വെച്ചു മൂന്നു ബാറ്ററി ചുരുട്ടി എടുക്കുക , ഇപ്പോൾ അതൊരു വടിപോലെ ഉണ്ടാകും
6) അതിന്റെ ഒരു അറ്റത്തു ബാറ്ററിയുടേ കുർത്ത അഗ്രം ഉണ്ടാവും അതിൽ നമ്മുടെ ചുവന്ന wire മുട്ടിക്കുക , താഴെ ഭാഗത്തു കറുത്ത wirum
7) ഇപ്പോൾ മൊബൈൽ charg ചെയ്തു തുടങ്ങുന്നത് കാണാം
😎 ഈ സെറ്റപ്പിൽ ഒരു പത്തു മിനിറ്റ് പിടിച്ചാൽ തന്നെ 20 % charge മൊബൈലിൽ വരും
9) 4 ദിവസം വരെ ഇങ്ങനെ മൊബൈൽ ഓടിക്കാം , എത്ര നേരം പിടിച്ചോണ്ടു ഇരിക്കുന്നു അത്രയും charg ആവും
10) ബാറ്ററി യുടെ കൂര്‍ത്ത ഭാഗത്തു ചുവപ്പ് വയർ തന്നെ ആണ്‌ മുട്ടിച്ച ത് ന്ന് നോക്കി ഉറപ്പ് വരുത്തുക.

സമീപകാലത്തെ ഏറ്റവും വലിയ തെക്കു പടിഞ്ഞാറൻ കാലവർഷം


സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ മഴയാണ് ഇന്നലെ കേരളത്തിൽ പെയ്തത് . കേരളമൊട്ടാകെ ശരാശരി പതിമൂന്നു സെന്റീമീറ്റർ മഴയാണ് ഇന്നലെ പെയ്തത് . വളരെ അടിസ്ഥാനപരമായ ചില കണക്കുകൂട്ടലുകളിലൂടെ ഇന്നലെ കേരളത്തിൽ പെയ്തിറങ്ങിയ ജലത്തിന്റെ ചില ഏകദേശ കണക്കുകൾ ഗണിച്ചെടുക്കാം
ഏകദേശം 5 കുബിക് കിലോമീറ്റർ ജലമാണ് കേരളത്തിൽ പെയ്തിറങ്ങിയത് .
ഭാരത്തിന്റെ തോത് നോക്കിയാൽ ഇത് 5 ട്രില്യൺ ടൺ ( 5x10^9 ടൺ ).
ലിറ്റർ കണക്കിന് നോക്കിയാൽ 5000 ട്രില്യൺ ലിറ്റർ വരും ഈ ജലം
ഒരു താരതമ്യത്തിന് ഇടിക്കി അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി ഏതാണ്ട് 2 കുബിക് കിലോമീറ്റർ ജലമാണ്. ഇടുക്കി അണക്കെട്ടിനെ പൂർണമായും രണ്ടുതവണ നിറച്ചാലും പിന്നെയും അര ഇടുക്കിക്കുള്ള ജലം ബാക്കി .
--
ഇത്ര ശക്തമായ മഴക്ക് പല കാരണങ്ങൾ ഉണ്ടാവാം ( അവയിൽ ചില സംഭവ്യതകൾ ഇവയാണ് )
1. കഴിഞ്ഞ മൂന്ന് വർഷവും കേരളത്തിൽ തെക്കു പടിഞ്ഞാറൻ കാലവർഷം ദുര്ബലമായിരുന്നു . ഏതാനും ദുർബല തെക്കു പടിഞ്ഞാറൻ കാലവർ ഷങ്ങൾക്കു ശേഷം അതിശക്തമായ കാലവർഷം ഉണ്ടാവുന്നത് ഒരു സംഭാവ്യതയാണ് .
2. തെക്കു പടിഞ്ഞാറൻ കാലവർഷം പല ചാക്രിക വ്യതിയാനങ്ങളും ദൃശ്യമാക്കുന്നുണ്ട് . ഓരോ 10 -12 വര്ഷങ്ങള്ക്കിടയിലും ശക്തമായ കാലവർഷവും ഓരോ 80-100 വര്ഷങ്ങളുടെ ഇടവേളകളിൽ അതിശക്തമായ കാലവർഷവും ഉണ്ടാകുന്നതായി ചരിത്ര രേഖകൾ വ്യക്തമാക്കുന്നുണ്ട് . ഇപ്പോൾ നടക്കുന്നത് നൂറ്റാണ്ടിന്റെ കാലാവര്ഷമാകാനാണ് സാധ്യത . ഇതിനു മുൻപ് ഏതാണ്ട് 94 വര്ഷം മുൻപാണ്(1924) ഇത്ര ശക്തിയായ കാലവർഷം ഉണ്ടായത് .
3. ഏതാണ്ട് ഒരു സഹസ്രാബ്ദത്തിന്റെ ഇടവേളകളിൽ ഭൂപ്രകൃതിയെ തന്നെ മാറ്റി മറിക്കാൻ പോന്ന രീതിയിൽ ശക്തമായ കാലവർഷം തന്നെ ഉണ്ടാകാറുണ്ട് പതിനാലാം നൂറ്റാണ്ടിൽ അത്തരം ഒരു കാലവർഷത്തിന്റെ ഫലമായാണ് ഇപ്പോൾ കാണുന്ന കേരളത്തിന്റെ ഭൂപ്രകൃതി രൂപപ്പെട്ടത് എന്ന അനുമാനവും ഉണ്ട്