സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ മഴയാണ് ഇന്നലെ കേരളത്തിൽ പെയ്തത് . കേരളമൊട്ടാകെ ശരാശരി പതിമൂന്നു സെന്റീമീറ്റർ മഴയാണ് ഇന്നലെ പെയ്തത് . വളരെ അടിസ്ഥാനപരമായ ചില കണക്കുകൂട്ടലുകളിലൂടെ ഇന്നലെ കേരളത്തിൽ പെയ്തിറങ്ങിയ ജലത്തിന്റെ ചില ഏകദേശ കണക്കുകൾ ഗണിച്ചെടുക്കാം
ഏകദേശം 5 കുബിക് കിലോമീറ്റർ ജലമാണ് കേരളത്തിൽ പെയ്തിറങ്ങിയത് .
ഭാരത്തിന്റെ തോത് നോക്കിയാൽ ഇത് 5 ട്രില്യൺ ടൺ ( 5x10^9 ടൺ ).
ലിറ്റർ കണക്കിന് നോക്കിയാൽ 5000 ട്രില്യൺ ലിറ്റർ വരും ഈ ജലം
ഒരു താരതമ്യത്തിന് ഇടിക്കി അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി ഏതാണ്ട് 2 കുബിക് കിലോമീറ്റർ ജലമാണ്. ഇടുക്കി അണക്കെട്ടിനെ പൂർണമായും രണ്ടുതവണ നിറച്ചാലും പിന്നെയും അര ഇടുക്കിക്കുള്ള ജലം ബാക്കി .
--
ഇത്ര ശക്തമായ മഴക്ക് പല കാരണങ്ങൾ ഉണ്ടാവാം ( അവയിൽ ചില സംഭവ്യതകൾ ഇവയാണ് )
--
ഇത്ര ശക്തമായ മഴക്ക് പല കാരണങ്ങൾ ഉണ്ടാവാം ( അവയിൽ ചില സംഭവ്യതകൾ ഇവയാണ് )
1. കഴിഞ്ഞ മൂന്ന് വർഷവും കേരളത്തിൽ തെക്കു പടിഞ്ഞാറൻ കാലവർഷം ദുര്ബലമായിരുന്നു . ഏതാനും ദുർബല തെക്കു പടിഞ്ഞാറൻ കാലവർ ഷങ്ങൾക്കു ശേഷം അതിശക്തമായ കാലവർഷം ഉണ്ടാവുന്നത് ഒരു സംഭാവ്യതയാണ് .
2. തെക്കു പടിഞ്ഞാറൻ കാലവർഷം പല ചാക്രിക വ്യതിയാനങ്ങളും ദൃശ്യമാക്കുന്നുണ്ട് . ഓരോ 10 -12 വര്ഷങ്ങള്ക്കിടയിലും ശക്തമായ കാലവർഷവും ഓരോ 80-100 വര്ഷങ്ങളുടെ ഇടവേളകളിൽ അതിശക്തമായ കാലവർഷവും ഉണ്ടാകുന്നതായി ചരിത്ര രേഖകൾ വ്യക്തമാക്കുന്നുണ്ട് . ഇപ്പോൾ നടക്കുന്നത് നൂറ്റാണ്ടിന്റെ കാലാവര്ഷമാകാനാണ് സാധ്യത . ഇതിനു മുൻപ് ഏതാണ്ട് 94 വര്ഷം മുൻപാണ്(1924) ഇത്ര ശക്തിയായ കാലവർഷം ഉണ്ടായത് .
3. ഏതാണ്ട് ഒരു സഹസ്രാബ്ദത്തിന്റെ ഇടവേളകളിൽ ഭൂപ്രകൃതിയെ തന്നെ മാറ്റി മറിക്കാൻ പോന്ന രീതിയിൽ ശക്തമായ കാലവർഷം തന്നെ ഉണ്ടാകാറുണ്ട് പതിനാലാം നൂറ്റാണ്ടിൽ അത്തരം ഒരു കാലവർഷത്തിന്റെ ഫലമായാണ് ഇപ്പോൾ കാണുന്ന കേരളത്തിന്റെ ഭൂപ്രകൃതി രൂപപ്പെട്ടത് എന്ന അനുമാനവും ഉണ്ട്