ബഹിരാകാശ സഞ്ചാരികൾ ബഹിരാകാശ പേടകത്തിൽ പറന്നു നടക്കും. സ്‌പേസ് വാക്കിന് ഇറങ്ങിയാൽ സ്പെസിലൂടെയും പറന്നുനടക്കും. എന്താ അവിടെ ഗ്രാവിറ്റി ഇല്ലാഞ്ഞിട്ടാണോ ?
പലർക്കും ഉള്ള ഒരു തെറ്റിദ്ധാരണ സ്‌പേസിൽ ഗ്രാവിറ്റി ഇല്ല എന്നത്.
സ്‌പേസിൽ ഗ്രാവിറ്റി ഉണ്ട്. ഭൂ നിരപ്പിൽ ഉള്ളതിനേക്കാൾ അൽപ്പം ഗ്രാവിറ്റി കുറയും എന്നുമാത്രം. ഒരൽപം മാത്രം കുറയും.

നമുക്ക് ഭൂമിയിൽ നല്ല ഭാരം ഉണ്ട്. കാരണം ഭൂമിയുടെ ഗ്രാവിറ്റി ആണ്.
ദൂരം കൂടുമ്പോൾ ഗ്രാവിറ്റി കുറയും.
ദൂരേക്ക് പോകുംതോറും ഗ്രാവിറ്റി ദൂരത്തിന്റെ മടങ്ങിനു ഇരട്ടി ആയി കുറഞ്ഞു കുറഞ്ഞു വരുന്നു.
പക്ഷെ ഭൂമിയുടെ ഗ്രാവിറ്റി എത്ര ദൂരെ പോയാലും 0 ആവില്ല.
ഭൂമിയുടെ റേഡിയസ്സ് 6400 km ആണ്. അതുകൊണ്ട് ഭൂമിയുടെ ഉപരിതലത്തിൽനിന്നും 6400 km ദൂരെ പോയാൽ നമ്മുടെ ഭാരം നാലിൽ ഒന്നാവുന്നു.
പക്ഷെ അങ്ങനെ നാലിലൊന്നു ഭാരം ആകുവാൻ നാം ഭൂമിയിൽനിന്നു 6400 km ദൂരെ പോകണം.
* നമ്മുടെ സാറ്റലെറ്റിൽ മിക്കതും, അന്താരാഷ്ട്ര ബഹിരാകാശനിലയവും മറ്റും ഭൂമിയിൽനിന്നു വെറും 400 km ദൂരെ ആണ്. അത്ര ദൂരത്തിൽ വസ്തുക്കൾക്കും, നമുക്കു 88 % ഭാരം ഉണ്ടായിരിക്കും. ഭൂമിയിൽ നമുക്കുള്ള ഭാരതിനേക്കാൾ ഒരൽപം കുറവ് മാത്രം. 88 %
.
പക്ഷെ എന്തുകൊണ്ടാണ് 88 % ഭാരവുംകൊണ്ട് ആളുകൾ സ്‌പേസിൽ പറന്നു നടക്കുന്നത് ?
സ്‌പേസിൽ ആളുകൾ പറന്നു നടക്കുമ്പോൾ സത്യം പറഞ്ഞാൽ അവർ വീണുകൊണ്ടിരിക്കുകയാണ്. നമ്മൾ മതിലിനു മുകളിനിന്നോ, മരത്തിനു മുകളിൽനിന്നു താഴേക്കു ചാടുമ്പോൾ ഒരു നിമിഷം നമുക്ക് ഭാരം ഇല്ലാതാവുന്നു.
നമ്മൾ ഒരു വിമാനത്തിൽനിന്ന് താഴേക്കു ചാടുന്നു എന്ന് വിചാരിക്കുക. വിമാനത്തിൽനിന്ന് ഒരു 1000 കിലോ ഉള്ള ഒരു ഇരുമ്പു ഉണ്ടയും കൈയ്യിൽ പിടിച്ചാണ് നാം ചാടുന്നത്.
വീണുകൊണ്ടിരിക്കുമ്പോൾ ആ ഇരുമ്പുണ്ട നമുക്ക് കൈയിൽത്തന്നെ പിടിച്ചുകൊണ്ടിരിക്കാം. കാരണം വീഴചയിൽ ആ ഇരുമ്പുണ്ടയ്ക്ക് ഭാരം ഉണ്ടാവില്ല. അതേപോലെതന്നെയാണ് സ്പെസിലൂടെ സാറ്റലെറ്റുകൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
ഭൂമിയെ ചുറ്റുന്ന എല്ലാ ഉപഗ്രഹങ്ങളും ഭൂമിയിലേക്ക് വീണുകൊണ്ടിരിക്കുകയാണ്. ചന്ദ്രനും ഭൂമിയിലേക്ക് വീണുകൊണ്ടിരിക്കുകയാണ്. ഉപഗ്രഹങ്ങൾ ഭൂമിയിലേക്കു വീണുകൊണ്ടിരുന്നില്ലായിരുന്നു എങ്കിൽ അവ ഭൂമിയിൽ നിന്നും ദൂരേയ്ക്ക് ഒരു നേർ രേഖയിൽ അകന്നകന്നു പോവുമായിരുന്നു.
ഭൂമിയുടെ ഗോളത്തിന്റെ വളവിലൂടെ കൃത്യമായി വീണുകൊണ്ടിരിക്കുന്നു കൊണ്ടാണ് ഉപഗ്രഹങ്ങൾ ഭൂമിയിൽ എത്താത്തതും, അകന്നു പോകാത്തതും.