ഏതാണ്ട് 1960 കാലം വരെയും ഭാരം അളക്കാൻ ഉപയോഗിച്ചിരുന്ന ഒരു അളവുപകരണമാണ് വെള്ളിക്കോൽ.കിഴങ്ങ്, ചേന, ചേമ്പ്,മഞ്ഞൾ, പഴങ്ങൾ തുടങ്ങിയ കാർഷികോത്പന്നങ്ങളും മത്സ്യം, മാംസം തുടങ്ങിയവയും പിത്തള പാത്രങ്ങൾ, തുടങ്ങി എല്ലാം തൂക്കിവിറ്റിരുന്നത് ഇതുപയോഗിച്ചാണ്. അങ്ങാടിമരുന്നും മറ്റും തൂക്കാനും ഇതുപയോഗപ്പെട്ടിരുന്നു. പ്രത്യേകിച്ച് ഇന്നത്തെ പോലെ കടകൾ ഇല്ലാതിരുന്ന പഴയ കാലങ്ങളിൽ കച്ചവടക്കാരൻ വീടുകളിൽ വന്നാണ് വാണിഭം ചെയ്തിരുന്നത്.തൂക്കാനുള്ള അളവ് ഉപകരണമായ വെള്ളിക്കോലും കൈവശം ഉണ്ടാകും. കൊണ്ട് നടക്കാൻ വളരെ സൌകര്യപ്രദമായ ഉപകരണമാണിത്.
രണ്ടര അടീ നീളമുള്ള ദണ്ഡ് ചെത്തിമിനുക്കി ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് കനം കുറച്ച് കനം കുറച്ച് ഉഴിഞ്ഞെടുക്കുന്നു. ശേഷം ഇരുവശത്തും ഇരുമ്പുവളയങ്ങൾ ഘടിപ്പിക്കുന്നു. ദണ്ഡിന്റെ ഒരറ്റത്തു് ഗോളാകൃതിയിൽ ഒന്നോ അതിലധികമോ ഭാഗങ്ങളായി ഘനമുള്ള ഏതെങ്കിലും ലോഹംകൊണ്ടു് പൊതിയുമായിരുന്നു.ചെമ്പ്,ഇരുമ്പ്,വെള്ളി അങ്ങനെയുള്ള ലോഹങ്ങളാണ് കൂടുതലും ഉപയോഗിച്ചിരുന്നത്.
കനം കുറഞ്ഞ ഭാഗത്തെ ചുറ്റിനോട് ചേർന്ന് ഒരു കൊളുത്തും പിടിപ്പിക്കും. ഈ കൊളുത്തിൽ തൂക്കിയാണ് ഭാരം കണക്കാക്കുന്നത്.
കനം കുറഞ്ഞ ഭാഗത്തെ ചുറ്റിനോട് ചേർന്ന് ഒരു കൊളുത്തും പിടിപ്പിക്കും. ഈ കൊളുത്തിൽ തൂക്കിയാണ് ഭാരം കണക്കാക്കുന്നത്.
വെള്ളിക്കോലിൽ കുറെ ചെറിയ വരകളും വലിയവരകളും കാണാം.ആ വരകളിലാണ് ബാലൻസിംഗിനായി ചരട് പിടിക്കുന്നത്.ഓരോ വരയും വ്യത്യസ്ത തൂക്കങ്ങളെ സൂചിപ്പിക്കുനു.വണ്ണം കൂടിയ ഭാഗത്തെ ആദ്യ വരയില്‍ ചരട് കൊണ്ടു വന്ന് തൂക്കി പിടിച്ചാല്‍ കോല് ബാലന്‍സ് ചെയ്ത് രണ്ട് അറ്റവും തിരശ്ചീനമായി നില്‍ക്കും.ഒരു വശത്തുള്ള കൊളുത്തിൽ ഭാരം തൂക്കുവാനുള്ള വസ്തുക്കൾ വച്ചിട്ടു വെള്ളിക്കോൽ തിരശ്ചീനമായി നിൽക്കുവാൻ ചരട് ഇടത്തോട്ടോ വലത്തോട്ടോ നീക്കുന്നു. വെള്ളിക്കോൽ തിരശ്ചീലമായി നിൽക്കുന്ന സമയത്തെ ചരടിന്റെ സ്ഥാനം നോക്കിയാണ് തൂക്കം പറയുന്നത്.ആദ്യകാലങ്ങളിൽ പലം*,റാത്തല്‍* എന്നിങ്ങനെയുള്ള അളവുകളിലായിരുന്നു വെള്ളിക്കോലിലെ തൂക്കം കണക്കാക്കിയിരുന്നത്.പിന്നീട് കിലോയിലും പറയാവുന്ന വെള്ളിക്കോലുകൾ എത്തി.ഒരോ ദണ്ഡിനും പരമാവധി തൂക്കാവുന്നത് ദണ്ഡ് നിർമ്മിക്കുമ്പോൾ തന്നെ നിർണ്ണയിച്ചിരിക്കും. ബാലൻസിംഗിനായി പിടിക്കുന്ന ചരട് തൂക്കുന്ന വസ്തുവിന്റെ ഏറ്റവുമടുത്ത് പിടിക്കുമ്പോൾ ലഭിക്കുന്നതാണ് പരമാവധി തൂക്കം.
കയ്യോല്‍,കഴഞ്ചിക്കോല്‍ ഇങ്ങനെ തൂക്ക പരിധിയ്ക്കനുസരിച്ച് മറ്റ് പേരുകളും ഈ കോലിനുണ്ടായിരുന്നു.
വെള്ളിക്കോലോ വള്ളിക്കോലോ???
2 വാദങ്ങള്‍
-------------------
-------------------
1)കോലിന്‍റെ അറ്റം പൊതിയാനും ഭാരം അഡ്ജസ്റ്റ് ചെയ്യാന്‍ ഇടുന്ന ചുറ്റും വെള്ളിയില്‍ തീര്‍ത്തിരുന്നതായും അവ 'വെള്ളിക്കോല്‍' എന്നും വിളിക്കപ്പെട്ടു.ക്രമേണ വെള്ളി ചുറ്റാത്ത കോലുകള്‍ക്കടക്കം വെള്ളിക്കോല്‍ എന്ന പേരു വന്നു.
2)വള്ളിയും കോലും ഉപയോഗിച്ചുള്ള അളവ് സമ്പ്രദായം 'വള്ളിക്കോല്‍' എന്നും കാലക്രമേണ 'വെള്ളിക്കോല്‍' എന്നും പേര് വീണു.
വാദത്തിനായി രണ്ടിനേയും താരതമ്യപ്പെടുത്തിയാല്‍ രണ്ടാം വാദത്തിനാണ് അല്‍പം മുന്‍തൂക്കവും തെറ്റില്ലായ്മയും എന്ന് കരുതിയാല്‍ ശരിയാണോ?
------------------------------------------------------------------------------------------------------------------------------
------------------------------------------------------------------------------------------------------------------------------
*1പലം = 60gm
*1റാത്തല്‍ = 445gm
*1റാത്തല്‍ = 445gm
അവലംബം-:
ARR പാല,ഗണിതത്തിലെ നാട്ടറിവുകള്‍|ലേബര്‍ ഇന്ത്യ ഒക്ടോബര്‍ 2011 ലക്കം
ARR പാല,ഗണിതത്തിലെ നാട്ടറിവുകള്‍|ലേബര്‍ ഇന്ത്യ ഒക്ടോബര്‍ 2011 ലക്കം
ml.vikaspedia.in
ചിത്രം: wikimedia commons