മായൻ സംസ്കാരം.
മനുഷ്യരുടെ ഏറ്റവും ബുദ്ധിമാന്മാരായ പൂർവ്വികർ ആയിരുന്നു മായൻ സിവിലൈസേഷൻ.AD500ൽ അഞ്ജാതമായ കാരണത്താൽ അവർ ഭൂമുഖത്തു നിന്നും അപ്രത്യക്ഷമാവുകയാണൂണ്ടായത്.
മായൻസംസ്കാരത്തിന്റെ എഞ്ചിനീയറിങ്ങ് വൈദഗ്ധ്യം ഇന്നും ലോകമഹാത്ഭുതങ്ങളിലൊന്നായി നമുക്ക് മുന്നിൽ നിൽപ്പുണ്ട്..താരതമ്യേന അപരിഷ്ക്യതർ എന്ന് ആധുനിക സമൂഹം കണക്കാക്കുന്ന ഇവർക്ക് എവിടെ നിന്ന് ഇത്രയും അറിവുകൾ പകർന്ന് കിട്ടി..ഗോത്രസംസ്കാരത്തിന്റെ ഇരുണ്ടകാലഘട്ടങ്ങളിൽ എങ്ങനെ ഇവർ നഗരങ്ങൾ പടുത്തുയർത്തി ഒരു സംസ്കാരമായി ജീവിച്ചു.അവിടെയും ഏലിയൻസിന്റെ സാന്നിദ്ധ്യം പ്രകടമാണ്.
ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ് മായൻ സിവിലൈസേഷന്റെ ശേഷിപ്പുകളിൽ നിന്ന് ഗവേഷകർക്ക് ലഭിച്ചത്..അവർ ബഹിരാകാശ സഞ്ചാരം വരെ ചെയ്തവരാണ്.അല്ലെങ്കിൽ ബഹിരാകാശസഞ്ചാരികളുമായി സമ്പർക്കം പുലർത്തിയിരുന്നവരാണ്..മനുഷ്യർ ബഹിരാകാശപേടകത്തിൽ സഞ്ചരിക്കുന്നതിന്റെ മായൻ ചുവർചിത്രങ്ങൾ, സ്പേസ് സ്യൂട്ടണിഞ്ഞ മനുഷ്യർ എന്നിവ വ്യക്തമായി ഈ ചിത്രങ്ങളിൽ നിന്നും ഗവേഷകർക്ക് ലഭിക്കുകയുണ്ടായി.
അന്റാർട്ടിക്ക എന്ന അഞ്ജാതമായ ഭൂപ്രദേശം മനുഷ്യൻ അറിഞ്ഞിട്ട് അധികം കാലം ആകുന്നില്ല…എന്നാൽ ഭൂമിയുടെ സുവ്യക്തമായ ഭൂപടം മായൻ ശേഷിപ്പുകളിൽ നിന്ന് ലഭിച്ചു..അതിൽ മനുഷ്യർക്ക് പുരാതനകാലത്ത് ഒരുതരത്തിലും ചെന്നെത്താൻ സാധ്യമല്ലാത്ത അന്റാർട്ടിക്കയും ഉൾപെട്ടിട്ടുണ്ട് എന്നത് അത്ഭുതകരമാണ്.
ഒരുപക്ഷേ അവർ പൂർണ്ണമായും മനുഷ്യരായിരിക്കില്ല..മനുഷ്യരോട് സാദ്യശ്യമുള്ള അന്യഗ്രഹജീവികൾ അല്ലെങ്കിൽ ഏതാനും ഏലിയൻസ് നിയന്ത്രിക്കുന്ന അതീവബുദ്ധിയുള്ള ഒരു കൂട്ടം മനുഷ്യർ….
മെക്സിക്കോയിലെ ടോർട്ടുഗുരോയിൽ മായൻ സംസ്കാരത്തിന്റെ പിരമിഡുകളും ക്ഷേത്രങ്ങളും ധാരാളമുണ്ട്.അവിടെ നിന്നാണ് പ്രശസ്തമായ മായൻ കലണ്ടർ കണ്ടെത്തിയത്. 3114 ബി.സി മുതലാണ് ഈ കലണ്ടർ ആരംഭിക്കുന്നത്.പക്ഷേ ആ കാലഘട്ടത്തിൽ മായൻ സംസ്കാരം നിലവിൽ ഇല്ല.അത് കൊണ്ടുതന്നെ ഈ കലണ്ടർ മായൻ ജനത ഉണ്ടാക്കിയതല്ല…ഒന്നുകിൽ അതിബുദ്ധിമാന്മാരായ മറ്റാരോ മായൻ സംസ്കാരത്തിനു മുൻപേ രചിച്ചു അവർക്ക് കൈമാറിയ കലണ്ടറാണെന്നാണ് വിദഗ്ദമതം.
മായൻ ജനതയ്ക്ക് പ്രപഞ്ചത്തെപ്പറ്റിയുള്ള അറിവുകൾ ഇവിടെയും ഒതുങ്ങുന്നില്ല.പ്രശസ്തമായ
“ ടിക്കാൽ “ മായൻ ക്ഷേത്രനഗരിയുടെ ആകാശ ചിത്രമെടുത്താൽ ഒരു പ്രത്യേക അളവുകളിലുള്ള
ഒരു ജ്യാമതീയ രൂപം കിട്ടും.ഇതും ഈ സ്ഥലത്തിനു നേരെ മുകളിൽ വരുന്ന ഒരു നക്ഷത്ര സമൂഹത്തിന്റെ അളവുകളും തുല്യമാണ്…തീർന്നില്ല…ഈ അടുത്ത് മാഴ്സിൽ ടിക്കാൽ നഗരത്തിന്റെ ക്യത്യമായും അതേ അളവുകളിലുള്ള ജ്യാമതീയ നിർമ്മിതികൾ കണ്ടുപിടിക്കുകയുണ്ടായി…
പ്രപഞ്ചത്തിൽ രണ്ട് സ്ഥലങ്ങളിൽ ഒരേ പോലത്തെ രൂപങ്ങളുള്ള രണ്ട് നിർമ്മിതികൾ അവ മാത്യകയാക്കിയിരിക്കുന്നത് ഭൂമിക്കു പ്രകാശവർഷങ്ങൾക്ക് അകലെ സ്ഥിതിചെയ്യുന്ന, അതിശക്തമായ റേഡിയോ ടെലിസ്ക്കോപ്പുകൾ കൊണ്ട് മാത്രം ദ്യശ്യമാകുന്ന ഒരഞ്ജാത നക്ഷത്രസമൂഹത്തെയും..ഒരേ പോലെയുള്ള മൂന്ന് ലേഔട്ടുകൾ യാദ്യശ്ചികമാകാൻ തരമില്ലല്ലോ..
മായൻ വിശ്വാസങ്ങൾ അനുസരിച്ച് ഇതിനു മുൻപ് ഈ ഭൂമി നാല് തവണ നാല് കാരണങ്ങളാൽ പൂർണ്ണമായും നശിപ്പിക്കപ്പെട്ടിട്ടുണ്ട്..കൊടുങ്കാറ്റുകൾ ( വായു ) , അഗ്നി കൊണ്ട് , ഭൂമികൊണ്ട്
( പ്ലേറ്റോണീക് ഷിഫ്ട് ), ജലം ( പ്രളയം ).ഇനിയും ഈ ചക്രം ആവർത്തിക്കും എന്നുമവർ വിശ്വസിച്ചിരുന്നു.
എല്ലാം നശിച്ച് ഭൂമിയുടെ അന്തരീക്ഷം വാതകങ്ങളാൽ സൂര്യനുമുന്നിൽ മറയപ്പെടുമ്പോൾ ആർട്ടിക്-അന്റാർട്ടിക്ക് മഞ്ഞുപാളികൾ വികസിക്കാൻ തുടങ്ങും അങ്ങിനെ ഭൂമി മുഴുവൻ മഞ്ഞിനാൽ മൂടപ്പെടും..ഈ ഭൂമി പല ഐസ് ഏജുകളിലൂടെ കടന്നുവന്നു എന്ന് ആധുനികശാസ്ത്രവും സമ്മതിക്കുന്നുണ്ടിന്ന്…ആധുനികശാസ്ത്രപ്രകാരം ഒരുലക്ഷം വർഷം മുൻപായിരുന്നു ഭൌമചരിത്രത്തിലെ അവസാനത്തെ ഐസ് ഏജ് ആരംഭിച്ചത്..ഏതാണ്ട് ഇരുപതിനായിരം കൊല്ല്ലങ്ങൾക്ക് മുൻപ് അതവസാനിച്ചു..