യു ആർ അണ്ടർ അറസ്റ്റ്: ആനമണ്ടത്തരങ്ങളുടെ സ്മാരകമായി ആൽമരം
കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസം തോന്നുമെങ്കിലും സംഗതി സത്യമാണ്. പാകിസ്ഥാനിലാണു സംഭവം. ഇവിടെ 100 വര്‍ഷത്തിലേറെയായി ഒരു ആൽമരം അറസ്റ്റിലാണ്. നാലു പാടും ചങ്ങലകൾ കൊണ്ടു ബന്ധിച്ച നിലയിലാണ് ഈ ആൽമരം. ഖൈബര്‍ പാസ് എന്ന ചെറു പട്ടണത്തിലാണ് ഈ മരമുള്ളത്. ജയിംസ് സ്‌ക്യുഡ് എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥാനാണ് 1898ല്‍ ഈ മരത്തെ അറസ്റ്റ് ചെയ്തത്.
മരത്തെ അറസ്റ്റു ചെയ്തതിനു പിന്നിൽ രസകരമായൊരു കഥയുണ്ട്. മദ്യപിച്ചെത്തിയ ജയിംസിന് മുന്നിൽ കാണുന്ന മരം തന്നില്‍ നിന്ന് ഓടിയകലുന്നു എന്ന തോന്നലുണ്ടായി. ജയിംസ് നില്‍ക്കാനാവശ്യപ്പെട്ടിട്ടും മരം നിന്നില്ല. ഉടന്‍തന്നെ മരത്തെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു. പറഞ്ഞത് സായിപ്പാകുമ്പോള്‍ അതിലെ പ്രായോഗികതയൊന്നും ജോലിക്കാരും നോക്കിയല്ല. അന്നു മുതല്‍ ഇന്നു വരെ ചങ്ങലകൾകൊണ്ടു ബന്ധിക്കപ്പെട്ട നിലയിലാണ് ഈ ആല്‍മരം.
എന്തുകൊണ്ടാണ് ഈ മരത്തെ മോചിപ്പിക്കാത്തതെന്ന ചോദ്യത്തിന് നാട്ടുകാര്‍ക്ക് വ്യക്തമായ ഉത്തരമുണ്ട്. ബ്രിട്ടീഷുകാര്‍ ചെയ്ത മണ്ടത്തരങ്ങളുടെ ഏറ്റവും ചെറിയ ഉദാഹരണമാണ് ആൽമരത്തിന്‍റെ അറസ്റ്റ്. അവരുടെ ആനമണ്ടത്തരങ്ങളുടെ സ്മാരകമായി ഇതിങ്ങനെ തന്നെ തുടരട്ടെയെന്നാണവര്‍ പറയുന്നത്.
Banyan tree
മരത്തെ അറസ്റ്റ് ചെയ്യാനിടയായ സാഹചര്യം വ്യക്തമാക്കുന്ന ഒരു ബോര്‍ഡും തൂക്കിയിട്ടുണ്ട് ശിഖരത്തിൽ. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. ഒരു വൈകുന്നേരം മദ്യപിച്ചെത്തിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥന് ഞാന്‍ ഓടിയകലുന്നതായ തോന്നലുണ്ടായി. അയാള്‍ എന്നെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു, അന്ന് മുതല്‍ ഞാന്‍ അറസ്റ്റിലാണ്. നിരവധി സന്ദര്‍ശകര്‍ അറസ്റ്റിലായ മരത്തെ കാണാന്‍ ഇപ്പോഴും ഇവിടെയെത്താറുണ്ട്.