A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

In God We Trust"


"In God We Trust." അമേരിക്കൻ ഡോളറിൽ കാണുന്ന ആപ്തവാക്യമാണിത്. 1864-മുതൽ രണ്ടു സെന്‍റ് നാണയത്തുട്ടുകളിലാണ് ഇത് ആദ്യമായി എഴുതപ്പെട്ടുതുടങ്ങിയത്. അമേരിക്കൻ പ്രസിഡന്‍റ്, ഐസനോവർ 1956 ജൂലൈ 30-നു പാസാക്കിയ നിയമമാണ് "In God We Trust" എന്ന ആപ്ത വാക്യം അമേരിക്കൻ ഡോളറുകളിൽ നിർബ്ബന്ധമായും അച്ചടിക്കപ്പെടുന്നതിന് കാരണമാക്കിയത്. അതുപ്രകാരം, ഡോളർ നോട്ടുകളിൽ ഈ വാക്യങ്ങൾ അച്ചടിക്കപ്പെട്ടു തുടങ്ങിയത് 1957-മുതലാണ്. എന്നാൽ, കാലാകാലങ്ങളിൽ നിരീശ്വരവാദികളായ പലരും ഈ വാക്യങ്ങൾ ഡോളറിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു കോടതിയിൽ പോയിട്ടുണ്ട്. പക്ഷെ, ഇത്തരത്തിലുള്ള എല്ലാ വാദങ്ങളും അമേരിക്കൻ കോടതികൾ തള്ളിക്കളയുകാണ് പതിവ്. കഴിഞ്ഞയിടെയും അത്തരത്തിൽ ഒരു കേസിനെക്കുറിച്ചു പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. "In God We Trust" എന്ന ആപ്ത വാക്യം ഡോളറിൽ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട ആ കേസും കോടതി അത്തരത്തിൽ തള്ളിക്കളഞ്ഞു. ഇവിടെ ഉയരുന്ന സംശയം, സാമ്പത്തീകമായും, സൈനീകശക്തിയിലും, സാങ്കേതിക ശക്തിയിലും ലോകത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നായ അമേരിക്ക എന്തുകൊണ്ട് ഇങ്ങനെയൊരു ആപ്തവാക്യം തിരഞ്ഞെടുത്തു..???.എതിർവാദങ്ങൾ ഏറെയുണ്ടായിട്ടും എന്തുകൊണ്ട് തങ്ങളുടെ കറൻസിയിൽ ഈ വാക്യങ്ങൾ വേണമെന്ന് അവർ നിർബ്ബന്ധം പിടിക്കുന്നു...?? ഈ ആപ്തവാക്യത്തെ സാധൂകരിക്കാൻ തക്ക എന്തെങ്കിലും കാര്യങ്ങൾ അവരുടെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടോ...??

മഹാഭാരതം -കഥകൾക്കുള്ളിലെ കഥകളുടെ മഹാസാഗരം.


ചെറിയ ചെറിയ നീരുറവകളും പുഴയും നദികളും സമുദ്രത്തെ സമ്പന്നമാക്കുന്നത് പോലെ തന്നെ കഥകളും ഉപകഥകളും കൊണ്ട് സമ്പുഷ്ടമാണ് മഹാഭാരവും.
ഒരു ലക്ഷം ശ്ലോകങ്ങൾ കൊണ്ട് മഹാമുനി വേദവ്യാസൻ തീർത്തു എന്ന് പറയപ്പെടുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇതിഹാസം ആണ് മഹാഭാരതം.എന്നാൽ വാസ്തവത്തിൽ സാക്ഷാൽ ഗണേശൻ രചിക്കുകയും വേദവ്യാസൻ അതിനു വ്യാഖ്യാനം രചിക്കുകയുമാണ് ചെയ്തത്.
ഗണപതി രചിച്ച 8800 ശ്ലോകങ്ങൾ ഉള്ള മഹാഭാരതത്തിന്റെ യഥാർത്ഥ പേര് ജയം എന്നായിരുന്നു. പിന്നീട് സർപയാഗ സമയത്തു (പരീക്ഷിത്ത് മഹാരാജാവിനെ വധിച്ച തക്ഷകനോടുള്ള പ്രതികരാർത്ഥമായി സർപ്പങ്ങളെ അഗ്നിക് ഇരയാക്കിയ യജ്ഞം ) വേദവ്യാസ ശിഷ്യൻ വൈശമ്പായനൻ ഈ കഥ ജനമേജയ രാജാവിനോട് (പരീക്ഷിത്തിന്റെ മകൻ)മറ്റു പല ഉപകഥകളും വിവരണങ്ങളും ചേർത്ത് വിജയം എന്ന പേരിൽ 24000 ശ്ലോകങ്ങളോട് കൂടി അവതരിപ്പിച്ചു ഇത് പിന്നീട് ഭാരതം എന്ന പേരിൽ പുനർനാമകരണം ചെയ്യപെട്ടു.
പിന്നീട് വന്ന തലമുറയിൽ സൂതജാതിയിൽ ജനിച്ച ഉഗ്രശ്രവസ് ഈ കഥ ശുനക മഹർഷിക്കും നൈമിഷാരണ്യ വനത്തിലെ മറ്റു ഋഷിമാർക്കും ഉപദേശിച്ചു കൊടുത്തു. വ്യാസ ശിഷ്യ പരമ്പരയിലെ ലോമഹർഷ മഹർഷിയുടെ പുത്രനാണ് ഉഗ്രശ്രവസ് (സൂതമുനി /സൂത ഗോസ്വാമി ).
നൂറ്റാണ്ടുകളുടെ കൂട്ടിച്ചേർക്കലുകളിലൂടെയാണ് ഒരു ലക്ഷം ശ്ലോകങ്ങൾ അടങ്ങിയ മഹാഭാരതം ഇന്ന് നാം കാണുന്ന രീതിയിൽ പൂർത്തീകരിക്കപ്പെട്ടതും മഹാഭാരതം എന്ന് നാമകരണം ചെയ്തതും.
മഹാഭാരതത്തിലെ പ്രധാനപെട്ട ഒരു സങ്കലനമാണ് ഭഗവദ് ഗീത. പിൽകാല തലമുറയിൽ ചെയ്തതും ആ കാലഘട്ടത്തിൽ നിലനിന്നിരുന്ന സാമൂഹിക വ്യവസ്ഥിതി അനുസരിച്ചു രചിക്കപെട്ടതാണ് ഭഗവദ് ഗീത. മഹാഭാരതത്തിൽ ഭീഷ്മ പർവ്വത്തിൽ ആണ് ഗീത ഉൾക്കൊള്ളിച്ചിരിക്കുന്നത്. 18 അദ്ധ്യായങ്ങളിലായി 700ശ്ലോകങ്ങൾ ആണ് ഗീതയിൽ അടങ്ങിയിക്കുന്നത്.
ഭീഷ്മരുടെ മരണത്തിനു ശേഷം മരണവിവരം അറിയിക്കാൻ യുദ്ധ ഭൂമിയിൽ നിന്ന് കൊട്ടാരത്തിൽ എത്തിയ സഞ്ജയൻ അത് വരെ കുരുക്ഷേത്രത്തിൽ നടന്ന സംഭവങ്ങൾ വിവരിക്കുക ആണ്. സംഭവബഹുലമായ കുരുക്ഷേത്ര യുദ്ധത്തിന്റെ ആരംഭത്തിൽ ശത്രു നിരയിൽ അണി നിരന്നിരിക്കുന്നത് തന്റെ ബന്ധുമിത്രാതികളും ഗുരുക്കന്മാരും ആണെന്ന യാഥാർഥ്യം മനസിലാക്കിയ പാണ്ഡവകുമാരൻ അർജുനൻ ആശയകുഴപ്പത്തിൽ ആവുകയും തന്റെ തേരാളിയും ആത്മസുഹൃത്തും ആയ കൃഷ്ണനോട് ഉപദേശം തേടുന്നു. അർജുനന്റെ ആശയകുഴപ്പങ്ങളും കൃഷ്ണന്റെ ധാർമികപ്രതികരണവുമെല്ലാം വിവിധ തത്വചിന്ത തലത്തിൽ വിവരിക്കുകയാണ് ഭഗവദ് ഗീതയിൽ.
യുദ്ധം തുടങ്ങുമ്പോൾ 18അധ്യായങ്ങളിൽ 24 ലക്ഷത്തോളം വാക്യങ്ങൾ എങ്ങനെ വിവരിക്കും ? അത്രത്തോളം ആശയം വിവരിക്കാനും വിശ്വരൂപം കാണിക്കുവാനും എങ്ങിനെ സാധിക്കും ? അവർ തമ്മിലുള്ള സംഭാഷണം പൂർത്തീകരിക്കുവാൻ ഇരു സൈന്യങ്ങളും കാത്തു നിൽക്കുമോ ?
തീർച്ചയായും കൃഷ്ണൻ വളരെ ലളിതമായിട്ട് ആയിരിക്കാം അർജുനനെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തിയത്. "നീ നിന്റെ കർമ്മം ചെയ്യുക അതിന്റെ ഫലത്തിൽ നിനക്ക് യാതൊരു വിധ അധികാരവും ഇല്ല " എന്ന്. ശേഷം പെട്ടന്ന് തന്നെ വിശ്വരൂപം കാണിച്ചു താൻ ഈശ്വര അവതാരമാണ് എന്ന് അർജുനനെ വിശ്വസിപ്പിച്ചു.
ഗീത പല കാലഘട്ടങ്ങളിൽ നിരവധി ആളുകൾ ആണ് എഴുതിയത് എന്നതിന് ഉള്ള ഏറ്റവും വലിയ തെളിവാണ് ആദ്യത്തെ കുറച്ചു ശ്ലോകങ്ങൾ ഉത്തമ പുരുഷ ആഖ്യാനവും പിന്നെ വരുമ്പോൾ എല്ലാം പ്രഥമ പുരുഷ ആഖ്യാനത്തിലേക്ക് ശൈലി മാറുകയാണ്.
പ്രശസ്ത ഗവേഷകൻ ഗജാനൻ ശ്രീപദ് ഖൈറിന്റെ 43 വർഷത്തെ ഗവേഷണത്തിന്റെ ഉപസംഹാരം ആണ് "യഥാർത്ഥ ഗീതയിലേക്കുള്ള അന്വേഷണം "(The quest for original Gita") എന്ന പുസ്തകം.
400 വർഷം കൊണ്ട് മൂന്നു പേർ എഴുതിയത് എന്നാണ് അദ്ദേഹം തന്റെ പുസ്തകത്തിൽ അഭിപ്രായപ്പെടുന്നത്. ജാതിവ്യവസ്തയുടെ വിവരണവും, സ്ത്രീകൾ, പാപികൾ, താഴ്ന്ന ജാതിക്കാർ തുടങ്ങിയവ ഉൾകൊള്ളുന്ന ചുരുക്കം കൂട്ടിചേർക്കലും ആ കാലഘട്ടത്തിലെ സമൂഹവ്യവസ്ഥിതി അനുസരിച്ചുള്ളതാണ്.
പിന്നീട് വന്ന ഋഷി പരമ്പര ഉപനിഷിത്തിന്റെയും ബ്രഹ്മസൂത്രത്തിന്റെയും കൂടെ പ്രസ്ഥാനത്രയത്തിൽ ഗീതയേയും ഉൾകൊള്ളിച്ചു. സകല ഉപനിഷദിന്റെയും സംക്ഷിപ്‌ത രൂപമാണ് ഭഗവദ് ഗീത.
അത് പോലെ തന്നെ വിഷ്ണുസഹസ്രനാമം ഭീഷ്മർ മരിക്കുന്നതിന് മുൻപ് കൗരവ പാണ്ഡവർക്ക് ഉപദേശിക്കുന്നതായിട്ടാണ് കഥാ സന്ദർഭം.
ഇത് മഹാഭാരതത്തിൽ ശാന്തി പർവ്വത്തിൽ ആണ് ഉള്ളത്. മഹാവിഷ്ണുവിന്റെ പ്രശസ്തവും അമൂല്യവും ആയിട്ടുള്ള ആയിരം നാമങ്ങൾ. സഹസ്രനാമത്തിന്റെ മറ്റൊരു പതിപ്പ് പദ്മപുരാണത്തിലും മത്സ്യപുരാണത്തിലും നമുക്ക് കാണാൻ സാധിക്കും. ഈ പുരാണങ്ങളിൽ നിന്നാണ് വിഷ്ണു സഹസ്രനാമം മഹാഭാരതത്തിലേക്ക് കടം എടുത്തത് എന്ന് വേണം അനുമാനിക്കാൻ.
എട്ടാം നൂറ്റാണ്ടിൽ ആദി ശങ്കരാചാര്യർ ഭഗവദ് ഗീതക്കും വിഷ്ണു സഹസ്രനാമത്തിനും വ്യാഖ്യാനം രചിച്ചതോട് കൂടി ഇവ കൂടുതൽ ജനകീയതയും പ്രചാരവും നേടി.
ഗുപ്ത കാലഘട്ടത്തിൽ ആണ് പുരാണങ്ങളും മറ്റു ഗ്രന്ഥങ്ങളും ഭാവി തലമുറയ്ക്ക് വേണ്ടി സംരക്ഷിക്കുവാൻ അന്നത്തെ രാജാക്കന്മാർ പുരാണങ്ങളുടെ തിരുത്തി എഴുത്തു നടപ്പിലാക്കി. ആ കാലഘട്ടത്തിൽ ആണ് മഹാഭാരതം അതിന്റെ പൂർണരൂപം കൈവരിക്കുന്നത്. വേദങ്ങളെ പോലെത്തന്നെ സംരക്ഷിക്കേണ്ട ഒന്നായിരുന്നു ഇതിഹാസ കാവ്യമായ മഹാഭാരതവും ആയതിനാൽ വായനക്കാർക്ക് അനുസൃതമാകുന്ന ശൈലിയിൽ അനിവാര്യമായ മാറ്റങ്ങൾ ഭാഷയിലും ശൈലിയിലും വരുത്തി. ഭിഷ്മപർവ്വത്തിൽ ഹൂണന്മാരെക്കുറിച്ചു പരാമര്ശിക്കുന്നുണ്ട്. ആ പർവ്വം നാലാം നൂറ്റാണ്ടിൽ തിരുത്തപെട്ടതാണ്.
വൈശമ്പായന മഹർഷി കുരു വംശ രാജാവായ ജനമേജയനോട് വിവരിക്കുന്ന ഭാരത ചരിത്രം ഉഗ്രശ്രവസ്സിന്റെ വിവരണത്തിൽ ഉൾപെട്ടിട്ട് ഉണ്ട്. അത് പോലെ തന്നെ സഞ്ജയൻ ധൃതരാഷ്ട്ര മഹാരാജാവിനു പറഞ്ഞു കൊടുക്കുന്ന കുരുക്ഷേത്ര യുദ്ധം ഉൾപെട്ടിരിക്കുന്നതാണ് വൈശമ്പായന മഹർഷിയുടെ വിവരണം അഥവാ ജയം........
മഹാഭാരതം -കഥകൾക്കുള്ളിലെ കഥകളുടെ മഹാസാഗരം :;

ഒരു മോഡൽ ആവാൻ കേവലം സൗന്ദര്യം മാത്രം അല്ല





ഒരു മോഡൽ ആവാൻ കേവലം സൗന്ദര്യം മാത്രം അല്ല മറിച്ചു ആത്മവിശ്വാസവും, പ്രതിബന്ധങ്ങളെ മറികടക്കാൻ കെല്പുള്ള മനസും വേണമെന്ന് ലോകത്തിനു മുന്നിൽ തുറന്നു കാണിച്ച വ്യെക്തിത്വം അതാണ് 26 വയസുള്ള Ilka Brühl എന്ന പെൺകൊടി
"എല്ലാവരും , അവർ ആയിരിക്കുന്ന അവസ്ഥയിൽ തികഞ്ഞ സൗന്ദര്യം ഉള്ളവരാണ് എന്ന് ലോകത്തെ ഓർമ്മിപ്പിക്കുക." ജർമ്മനിയിൽനിന്നുള്ള 26 വയസ്സുള്ള ഒരു സ്ത്രീയായ Ilka Brühl വാക്കുകളാണിവ. അവളുടെ സ്വന്തം കഥ പറയുന്നതിലൂടെ ശുഭാപ്‌തി വിശ്വാസവും ശാക്തീകരണവും പ്രചരിപ്പിക്കാൻ , അവൾ സ്വയം ശ്രമിച്ചു.
Ilka ക്ക്‌ പിറന്ന ദിവസം മുതൽ, സങ്കീർണ്ണമായ ജീവിത അനുഭവങ്ങൾ ആണ് സ്ഥിരം കൂട്ടായിരുന്നത്. "ജനിക്കുമ്പോൾ എന്റെ മുഖത്ത് ഒരു ഫേഷ്യൽ ക്ലെഫ്റ്റ് (A facial cleft is an opening or gap in the face, or a malformation of a part of the face. Facial clefts is a collective term for all sorts of clefts. All structures like bone, soft tissue, skin etc. can be affected. Facial clefts are extremely rare congenital anomalies ) ഉണ്ടായിരുന്നു അതുപോലെ എനിക്ക് ശ്വാസം എടുക്കുന്നതിനും മറ്റുമുള്ള airways മൂക്കിൽ ശരിയായി രൂപപ്പെട്ടിരുന്നില്ല ," അവൾ Project Grenzenlos നോട് പറഞ്ഞു.
"അതിനുപുറമേ, tear duct (a passage through which tears pass from the lachrymal glands to the eye or from the eye to the nose.) ന്റെ വലതുഭാഗത്തിന്റെ അഭാവം എനിക്ക് ഉണ്ടായിരുന്നു, അതിനാൽ കണ്ണിലെ സ്ഥിരം സ്വാഭാവികമായി ഈർപ്പം നിലനിർത്തുന്ന കണ്ണുനീർ എപ്പോഴും എന്റെ കണ്ണിൽ നിന്ന് ഒഴുകി കൊണ്ടിരുന്നു അതുപോലെ , എല്ലായ്പ്പോഴും കണ്ണുതുടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു . അവൾ പറഞ്ഞു .
ഇപ്പോൾ ഒന്ന് , രണ്ടു അത്യാവശ്യ ഓപ്പറേഷനുകൾക്കു ശേഷം, ഇൽക ശക്തമായ, ആത്മവിശ്വാസമുള്ള ഒരു സ്ത്രീയായി മാറി , അവരുടെ കഥയും അനുഭവങ്ങളും ജനങ്ങൾക്ക് പങ്കുവെക്കുന്നു. ജനങ്ങളെ , തങ്ങളെത്തന്നെ സ്നേഹിക്കാൻ പ്രോത്സാഹിപ്പിക്കുക എന്നത് തന്റെ അനുഭവത്തിലൂടെ സാധിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു
രണ്ടു വർഷം മുമ്പ്, അവൾ , അവളുടെ ചില ഫോട്ടോഗ്രാഫർ സുഹൃത്തുക്കൾക്ക് കൈമാറി. അപ്പോൾ അനുകൂലമായ വളരെ നല്ലൊരു പോസിറ്റീവ് ഫീഡ്ബാക്ക് അവൾക്കു ലഭിച്ചു . ഇല്ക പറഞ്ഞത്, ഇത് എന്നെ തന്നെ ലോകത്തിനു മുന്നിൽ ആത്മവിശ്വാസത്തോടെ കാണിക്കാൻ ആത്മവിശ്വാസം ഏകിയെന്നാണ്
ഇൽക്കാ, അവളുടെ ചിത്രങ്ങൾ share ചെയ്തു എന്താന്നെന്നുവച്ചാൽ , സ്വയം തങ്ങളിൽ തന്നെ ആത്മവിശ്വാസമില്യ്മയുടെ ഒരു കൂടു ഉണ്ടാക്കി ഉള്ളിലേക്ക് വലിഞ്ഞിരിക്കുന്ന ആളുകളെ അവരുടെ ഉള്ളിൽ നിറഞ്ഞിരിക്കുന്ന യഥാർത്ഥ സൗന്ദര്യം കാണിക്കാനും,അതുപോലെ പ്രചോദനം ഏകുന്നതിനുമാണ്
ഓരോ മനുഷ്യരും ഓരോരൊ കഴിവുകൾ കൊണ്ട് അലങ്കരിക്കപ്പെട്ടവരാണ് . അതുപോലെ , സൗന്ദര്യം കേവലം നിറം എന്ന dimension ൽ മാത്രമല്ല ഒരുങ്ങിയിരിക്കുന്നത്
ഈ അനുഭവം അനേകർക്ക് പ്രയോജനം ആവട്ടെ ,