ചെറിയ ചെറിയ നീരുറവകളും പുഴയും നദികളും സമുദ്രത്തെ സമ്പന്നമാക്കുന്നത് പോലെ തന്നെ കഥകളും ഉപകഥകളും കൊണ്ട് സമ്പുഷ്ടമാണ് മഹാഭാരവും.
ഒരു ലക്ഷം ശ്ലോകങ്ങൾ കൊണ്ട് മഹാമുനി വേദവ്യാസൻ തീർത്തു എന്ന് പറയപ്പെടുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇതിഹാസം ആണ് മഹാഭാരതം.എന്നാൽ വാസ്തവത്തിൽ സാക്ഷാൽ ഗണേശൻ രചിക്കുകയും വേദവ്യാസൻ അതിനു വ്യാഖ്യാനം രചിക്കുകയുമാണ് ചെയ്തത്.
ഗണപതി രചിച്ച 8800 ശ്ലോകങ്ങൾ ഉള്ള മഹാഭാരതത്തിന്റെ യഥാർത്ഥ പേര് ജയം എന്നായിരുന്നു. പിന്നീട് സർപയാഗ സമയത്തു (പരീക്ഷിത്ത് മഹാരാജാവിനെ വധിച്ച തക്ഷകനോടുള്ള പ്രതികരാർത്ഥമായി സർപ്പങ്ങളെ അഗ്നിക് ഇരയാക്കിയ യജ്ഞം ) വേദവ്യാസ ശിഷ്യൻ വൈശമ്പായനൻ ഈ കഥ ജനമേജയ രാജാവിനോട് (പരീക്ഷിത്തിന്റെ മകൻ)മറ്റു പല ഉപകഥകളും വിവരണങ്ങളും ചേർത്ത് വിജയം എന്ന പേരിൽ 24000 ശ്ലോകങ്ങളോട് കൂടി അവതരിപ്പിച്ചു ഇത് പിന്നീട് ഭാരതം എന്ന പേരിൽ പുനർനാമകരണം ചെയ്യപെട്ടു.
പിന്നീട് വന്ന തലമുറയിൽ സൂതജാതിയിൽ ജനിച്ച ഉഗ്രശ്രവസ് ഈ കഥ ശുനക മഹർഷിക്കും നൈമിഷാരണ്യ വനത്തിലെ മറ്റു ഋഷിമാർക്കും ഉപദേശിച്ചു കൊടുത്തു. വ്യാസ ശിഷ്യ പരമ്പരയിലെ ലോമഹർഷ മഹർഷിയുടെ പുത്രനാണ് ഉഗ്രശ്രവസ് (സൂതമുനി /സൂത ഗോസ്വാമി ).
നൂറ്റാണ്ടുകളുടെ കൂട്ടിച്ചേർക്കലുകളിലൂടെയാണ് ഒരു ലക്ഷം ശ്ലോകങ്ങൾ അടങ്ങിയ മഹാഭാരതം ഇന്ന് നാം കാണുന്ന രീതിയിൽ പൂർത്തീകരിക്കപ്പെട്ടതും മഹാഭാരതം എന്ന് നാമകരണം ചെയ്തതും.
മഹാഭാരതത്തിലെ പ്രധാനപെട്ട ഒരു സങ്കലനമാണ് ഭഗവദ് ഗീത. പിൽകാല തലമുറയിൽ ചെയ്തതും ആ കാലഘട്ടത്തിൽ നിലനിന്നിരുന്ന സാമൂഹിക വ്യവസ്ഥിതി അനുസരിച്ചു രചിക്കപെട്ടതാണ് ഭഗവദ് ഗീത. മഹാഭാരതത്തിൽ ഭീഷ്മ പർവ്വത്തിൽ ആണ് ഗീത ഉൾക്കൊള്ളിച്ചിരിക്കുന്നത്. 18 അദ്ധ്യായങ്ങളിലായി 700ശ്ലോകങ്ങൾ ആണ് ഗീതയിൽ അടങ്ങിയിക്കുന്നത്.
ഭീഷ്മരുടെ മരണത്തിനു ശേഷം മരണവിവരം അറിയിക്കാൻ യുദ്ധ ഭൂമിയിൽ നിന്ന് കൊട്ടാരത്തിൽ എത്തിയ സഞ്ജയൻ അത് വരെ കുരുക്ഷേത്രത്തിൽ നടന്ന സംഭവങ്ങൾ വിവരിക്കുക ആണ്. സംഭവബഹുലമായ കുരുക്ഷേത്ര യുദ്ധത്തിന്റെ ആരംഭത്തിൽ ശത്രു നിരയിൽ അണി നിരന്നിരിക്കുന്നത് തന്റെ ബന്ധുമിത്രാതികളും ഗുരുക്കന്മാരും ആണെന്ന യാഥാർഥ്യം മനസിലാക്കിയ പാണ്ഡവകുമാരൻ അർജുനൻ ആശയകുഴപ്പത്തിൽ ആവുകയും തന്റെ തേരാളിയും ആത്മസുഹൃത്തും ആയ കൃഷ്ണനോട് ഉപദേശം തേടുന്നു. അർജുനന്റെ ആശയകുഴപ്പങ്ങളും കൃഷ്ണന്റെ ധാർമികപ്രതികരണവുമെല്ലാം വിവിധ തത്വചിന്ത തലത്തിൽ വിവരിക്കുകയാണ് ഭഗവദ് ഗീതയിൽ.

യുദ്ധം തുടങ്ങുമ്പോൾ 18അധ്യായങ്ങളിൽ 24 ലക്ഷത്തോളം വാക്യങ്ങൾ എങ്ങനെ വിവരിക്കും ? അത്രത്തോളം ആശയം വിവരിക്കാനും വിശ്വരൂപം കാണിക്കുവാനും എങ്ങിനെ സാധിക്കും ? അവർ തമ്മിലുള്ള സംഭാഷണം പൂർത്തീകരിക്കുവാൻ ഇരു സൈന്യങ്ങളും കാത്തു നിൽക്കുമോ ?
തീർച്ചയായും കൃഷ്ണൻ വളരെ ലളിതമായിട്ട് ആയിരിക്കാം അർജുനനെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തിയത്. "നീ നിന്റെ കർമ്മം ചെയ്യുക അതിന്റെ ഫലത്തിൽ നിനക്ക് യാതൊരു വിധ അധികാരവും ഇല്ല " എന്ന്. ശേഷം പെട്ടന്ന് തന്നെ വിശ്വരൂപം കാണിച്ചു താൻ ഈശ്വര അവതാരമാണ് എന്ന് അർജുനനെ വിശ്വസിപ്പിച്ചു.

ഗീത പല കാലഘട്ടങ്ങളിൽ നിരവധി ആളുകൾ ആണ് എഴുതിയത് എന്നതിന് ഉള്ള ഏറ്റവും വലിയ തെളിവാണ് ആദ്യത്തെ കുറച്ചു ശ്ലോകങ്ങൾ ഉത്തമ പുരുഷ ആഖ്യാനവും പിന്നെ വരുമ്പോൾ എല്ലാം പ്രഥമ പുരുഷ ആഖ്യാനത്തിലേക്ക് ശൈലി മാറുകയാണ്.
പ്രശസ്ത ഗവേഷകൻ ഗജാനൻ ശ്രീപദ് ഖൈറിന്റെ 43 വർഷത്തെ ഗവേഷണത്തിന്റെ ഉപസംഹാരം ആണ് "യഥാർത്ഥ ഗീതയിലേക്കുള്ള അന്വേഷണം "(The quest for original Gita") എന്ന പുസ്തകം.
400 വർഷം കൊണ്ട് മൂന്നു പേർ എഴുതിയത് എന്നാണ് അദ്ദേഹം തന്റെ പുസ്തകത്തിൽ അഭിപ്രായപ്പെടുന്നത്. ജാതിവ്യവസ്തയുടെ വിവരണവും, സ്ത്രീകൾ, പാപികൾ, താഴ്ന്ന ജാതിക്കാർ തുടങ്ങിയവ ഉൾകൊള്ളുന്ന ചുരുക്കം കൂട്ടിചേർക്കലും ആ കാലഘട്ടത്തിലെ സമൂഹവ്യവസ്ഥിതി അനുസരിച്ചുള്ളതാണ്.

പിന്നീട് വന്ന ഋഷി പരമ്പര ഉപനിഷിത്തിന്റെയും ബ്രഹ്മസൂത്രത്തിന്റെയും കൂടെ പ്രസ്ഥാനത്രയത്തിൽ ഗീതയേയും ഉൾകൊള്ളിച്ചു. സകല ഉപനിഷദിന്റെയും സംക്ഷിപ്‌ത രൂപമാണ് ഭഗവദ് ഗീത.
അത് പോലെ തന്നെ വിഷ്ണുസഹസ്രനാമം ഭീഷ്മർ മരിക്കുന്നതിന് മുൻപ് കൗരവ പാണ്ഡവർക്ക് ഉപദേശിക്കുന്നതായിട്ടാണ് കഥാ സന്ദർഭം.
ഇത് മഹാഭാരതത്തിൽ ശാന്തി പർവ്വത്തിൽ ആണ് ഉള്ളത്. മഹാവിഷ്ണുവിന്റെ പ്രശസ്തവും അമൂല്യവും ആയിട്ടുള്ള ആയിരം നാമങ്ങൾ. സഹസ്രനാമത്തിന്റെ മറ്റൊരു പതിപ്പ് പദ്മപുരാണത്തിലും മത്സ്യപുരാണത്തിലും നമുക്ക് കാണാൻ സാധിക്കും. ഈ പുരാണങ്ങളിൽ നിന്നാണ് വിഷ്ണു സഹസ്രനാമം മഹാഭാരതത്തിലേക്ക് കടം എടുത്തത് എന്ന് വേണം അനുമാനിക്കാൻ.
എട്ടാം നൂറ്റാണ്ടിൽ ആദി ശങ്കരാചാര്യർ ഭഗവദ് ഗീതക്കും വിഷ്ണു സഹസ്രനാമത്തിനും വ്യാഖ്യാനം രചിച്ചതോട് കൂടി ഇവ കൂടുതൽ ജനകീയതയും പ്രചാരവും നേടി.
ഗുപ്ത കാലഘട്ടത്തിൽ ആണ് പുരാണങ്ങളും മറ്റു ഗ്രന്ഥങ്ങളും ഭാവി തലമുറയ്ക്ക് വേണ്ടി സംരക്ഷിക്കുവാൻ അന്നത്തെ രാജാക്കന്മാർ പുരാണങ്ങളുടെ തിരുത്തി എഴുത്തു നടപ്പിലാക്കി. ആ കാലഘട്ടത്തിൽ ആണ് മഹാഭാരതം അതിന്റെ പൂർണരൂപം കൈവരിക്കുന്നത്. വേദങ്ങളെ പോലെത്തന്നെ സംരക്ഷിക്കേണ്ട ഒന്നായിരുന്നു ഇതിഹാസ കാവ്യമായ മഹാഭാരതവും ആയതിനാൽ വായനക്കാർക്ക് അനുസൃതമാകുന്ന ശൈലിയിൽ അനിവാര്യമായ മാറ്റങ്ങൾ ഭാഷയിലും ശൈലിയിലും വരുത്തി. ഭിഷ്മപർവ്വത്തിൽ ഹൂണന്മാരെക്കുറിച്ചു പരാമര്ശിക്കുന്നുണ്ട്. ആ പർവ്വം നാലാം നൂറ്റാണ്ടിൽ തിരുത്തപെട്ടതാണ്.
വൈശമ്പായന മഹർഷി കുരു വംശ രാജാവായ ജനമേജയനോട് വിവരിക്കുന്ന ഭാരത ചരിത്രം ഉഗ്രശ്രവസ്സിന്റെ വിവരണത്തിൽ ഉൾപെട്ടിട്ട് ഉണ്ട്. അത് പോലെ തന്നെ സഞ്ജയൻ ധൃതരാഷ്ട്ര മഹാരാജാവിനു പറഞ്ഞു കൊടുക്കുന്ന കുരുക്ഷേത്ര യുദ്ധം ഉൾപെട്ടിരിക്കുന്നതാണ് വൈശമ്പായന മഹർഷിയുടെ വിവരണം അഥവാ ജയം........
മഹാഭാരതം -കഥകൾക്കുള്ളിലെ കഥകളുടെ മഹാസാഗരം :;