"In God We Trust." അമേരിക്കൻ ഡോളറിൽ കാണുന്ന ആപ്തവാക്യമാണിത്. 1864-മുതൽ രണ്ടു സെന്‍റ് നാണയത്തുട്ടുകളിലാണ് ഇത് ആദ്യമായി എഴുതപ്പെട്ടുതുടങ്ങിയത്. അമേരിക്കൻ പ്രസിഡന്‍റ്, ഐസനോവർ 1956 ജൂലൈ 30-നു പാസാക്കിയ നിയമമാണ് "In God We Trust" എന്ന ആപ്ത വാക്യം അമേരിക്കൻ ഡോളറുകളിൽ നിർബ്ബന്ധമായും അച്ചടിക്കപ്പെടുന്നതിന് കാരണമാക്കിയത്. അതുപ്രകാരം, ഡോളർ നോട്ടുകളിൽ ഈ വാക്യങ്ങൾ അച്ചടിക്കപ്പെട്ടു തുടങ്ങിയത് 1957-മുതലാണ്. എന്നാൽ, കാലാകാലങ്ങളിൽ നിരീശ്വരവാദികളായ പലരും ഈ വാക്യങ്ങൾ ഡോളറിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു കോടതിയിൽ പോയിട്ടുണ്ട്. പക്ഷെ, ഇത്തരത്തിലുള്ള എല്ലാ വാദങ്ങളും അമേരിക്കൻ കോടതികൾ തള്ളിക്കളയുകാണ് പതിവ്. കഴിഞ്ഞയിടെയും അത്തരത്തിൽ ഒരു കേസിനെക്കുറിച്ചു പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. "In God We Trust" എന്ന ആപ്ത വാക്യം ഡോളറിൽ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട ആ കേസും കോടതി അത്തരത്തിൽ തള്ളിക്കളഞ്ഞു. ഇവിടെ ഉയരുന്ന സംശയം, സാമ്പത്തീകമായും, സൈനീകശക്തിയിലും, സാങ്കേതിക ശക്തിയിലും ലോകത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നായ അമേരിക്ക എന്തുകൊണ്ട് ഇങ്ങനെയൊരു ആപ്തവാക്യം തിരഞ്ഞെടുത്തു..???.എതിർവാദങ്ങൾ ഏറെയുണ്ടായിട്ടും എന്തുകൊണ്ട് തങ്ങളുടെ കറൻസിയിൽ ഈ വാക്യങ്ങൾ വേണമെന്ന് അവർ നിർബ്ബന്ധം പിടിക്കുന്നു...?? ഈ ആപ്തവാക്യത്തെ സാധൂകരിക്കാൻ തക്ക എന്തെങ്കിലും കാര്യങ്ങൾ അവരുടെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടോ...??