A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

06-05-1999 കരുണാകര_ഗുരു - ചരമ ദിനം.


ശാന്തിഗിരി ആശ്രമത്തിന്റെ സ്ഥാപകനായ ആത്മീയ ഗുരുവായിരുന്നു നവജ്യോതിശ്രീ കരുണാകരഗുരു. (ജ. 1927 സെപ്റ്റംബർ 1 - മ. 1999 മെയ് 6) ചേർത്തല, ചന്തിരൂരിൽ ജനിച്ച ഇദ്ദേഹം ജാതിമത വർണ്ണവർഗ്ഗ വ്യത്യാസങ്ങൾക്കതീതമായ ഒരു മാനവസമൂഹത്തെ വിഭാവനം ചെയ്തു. ഭാരതത്തിന്റെ തനതു ചികിത്സാശാസ്ത്രങ്ങളായ ആയുർവ്വേദത്തിനേയും സിദ്ധവൈദ്യത്തിനേയും ഉയർത്തിക്കൊണ്ട് വരുന്നതിനായി പ്രയത്നിച്ചു. ശാന്തിഗിരി ആയുർവ്വേദ മെഡിക്കൽ കോളജ്, ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളജ്, നവജ്യോതിശ്രീ കരുണാകരഗുരു റിസർച്ച് സെന്റർ ഫോർ ആയുർവേദ & സിദ്ധ, ശാന്തിഗിരി ഹെൽത്ത് കെയർ റിസർച്ച് ഓർഗനൈസേഷൻ, ശാന്തിഗിരി ആയുർവ്വേദ വൈദ്യശാല, ശാന്തിഗിരി സിദ്ധ വൈദ്യശാല എന്നീ സ്ഥാപനങ്ങൾ ആരംഭിച്ചു

*ജീവിതരേഖ*

1927 സെപ്തംബർ 1 ന് ആലപ്പുഴ ജില്ലയിൽ, ചേർത്തല താലൂക്കിൽ ചന്തിരൂർ ചിറ്റേക്കാട്ട് ഗോവിന്ദന്റേയും കാർത്ത്യായിനിയുടേയും മകനായാണ് കരുണാകരഗുരുവിന്റെ ജനനം. ഗുരുവിന് ഒമ്പതുമാസം പ്രായമുള്ളപ്പോൾ അച്ഛൻ ഗോവിന്ദൻ മരിച്ചു. ഗുരുവിന് പറയത്തക്കനിലയിലുള്ള യാതൊരു വിദ്യാഭ്യാസവും ലഭിച്ചിട്ടില്ല. കുറച്ചു നാൾ ആശാൻ കളരിയിൽ പോയിട്ടുണ്ട്. ആദ്യം പഠിപ്പിച്ചത് മാളിയേക്കൽ കുമാരനാശാനായിരുന്നു. പിന്നീട് പൂവത്തിൽ കുഞ്ഞൻ ആശാൻ. പന്ത്രണ്ടാമത്തെ വയസിൽ പഠിത്തം അവസാനിപ്പിച്ചു. പതിനാലാമത്തെ വയസ്സിൽ ആശ്രമം തേടിയുള്ള യാത്ര ആലുവ അദ്വൈതാശ്രമത്തിലെത്തിച്ചു. രണ്ടു വർഷം ആലുവാ അദ്വൈതാശ്രമത്തിൽ അതിനു ശേഷം ശ്രീനാരായണഗുരുവിന്റെ സമാധിയായ ശിവഗിരിയിൽ എത്തിച്ചേർന്നു. ശിവഗിരിയിലും അതിന്റെ ഉപാശ്രമങ്ങളിലുമായി പതിനേഴു വർഷം യാതൊരു പ്രതിഫലവുമില്ലാതെ സേവനമനുഷ്ഠിച്ചു. ഇതിനിടെ, ആത്മീയതയുടെ പല കാണാപ്പുറങ്ങളും, തനിക്കു ലഭിച്ച ആത്മീയഗുരുവായ ഖുറേഷ്യ ഫക്കീർ എന്ന സൂഫി സന്യാസിവര്യനിൽനിന്നും ഗ്രഹിച്ചു. ശിവഗിരിയിൽനിന്നും പോന്നതിനു ശേഷം ശിവഗിരിക്കുന്നിന്റെ വടക്കുവശത്ത് ഒരു ഉദാരമനസ്കൻ ഒരു തുണ്ട് ഭൂമി ദാനം നൽകി അതിൽ പത്തു മടൽ ഓലയും കുറെ കപ്പത്തണ്ടുകളും കൊണ്ട് ഒരു കുടിൽ കെട്ടി അതിൽ താമസമാക്കി. കരുണാകരൻ ശാന്തി താമസിക്കുന്ന കുടിലിരിക്കുന്ന കുന്നിനെ ആളുകൾ ശാന്തിഗിരി എന്നു വിളിക്കാൻ തുടങ്ങി. അതായിരുന്നു ശാന്തിഗിരി ആശ്രമപ്രസ്ഥാനത്തിന്റെ തുടക്കം വർക്കല ശാന്തിഗിരിയിൽ ഇരുന്നുകൊണ്ട് ആത്മീയതയുടെ പലപടവുകളും ഗുരു കടന്നു. അതിനു ശേഷം അവധൂതനായി ഭാരതത്തിന്റെ പല ഭാഗങ്ങളിലും അലഞ്ഞു. വർക്കല ശാന്തിഗിരിയിൽ നിന്നും ഗുരു ഇടക്കിടക്ക് പോത്തൻ‌കോട് വരാറുണ്ടായിരുന്നു. 1964-ൽ ഗംഗാധരൻ എന്നൊരാൾ ഗുരുവിന് കുറച്ച് ഭൂമി നൽകി. 1964-ൽ അവിടെ ഒരു ആശ്രമം പണിതു. അതാണ് പോത്തൻ‌കോട് ശാന്തിഗിരി ആശ്രമത്തിന്റെ തുടക്കം(ആദ്യ നാമം-ഗുഹാനന്ദാശ്രമം) 1968 മുതൽ ഗുരു പോത്തൻ‌കോട് സ്ഥിര താമസമാക്കി. 1999 മെയ് 6 ന് ആദി സങ്കൽപ്പത്തിൽ ലയിച്ചതായാണ് അദ്ദേഹത്തിന്റെ അനുയായികൾ വിശ്വസിക്കുന്നത്.

*സഹകരണമന്ദിരം*

സഹകരണം എന്ന ഉദ്ദേശം വിളംബരം ചെയ്തുകൊണ്ട് ശാന്തിഗിരി ആശ്രമത്തിൽ 1999 മാർച്ച് 1നു സഹകരണ മന്ദിരം ലോകത്തിനു സമർപ്പിച്ചു. ജാതി, മത, വർഗ്ഗ, വർണ്ണ വ്യത്യാസങ്ങൾക്കതീതമായ ചിന്തകളെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തിൽ

*പർണശാല*

നവജ്യോതിശ്രീ കരുണാകരഗുരുവിന്റെ ശിഷ്യരുടെ ആത്മസമർപ്പണത്തിന്റെ പ്രതീകമാണു ശാന്തിഗിരിയിലെ താമര പർണ്ണശാല. ഈ പർണ്ണശാലയിലെ ശരകൂടത്തിനകത്താണു ഗുരുവിന്റെ ഭൌതികശരീരം അടക്ക ചെയ്തിരിക്കുന്നത്. പർണ്ണശാലക്കകത്തെ രത്നപീഠത്തിൽ സ്വർണ്ണത്തിൽ തീർത്ത ഗുരുവിന്റെ രൂപം പ്രതിഷ്ഠിച്ചിരിക്കുന്നു. വെണ്ണക്കല്ലിൽ തീർത്ത ഈ പർണ്ണശാല ഒരു വാസ്തുശില്പ വിസ്മയമാണ്.

*നോവൽ*

ഒ.വി. വിജയന്റെ ഗുരുസാഗരം, ധർമ്മപുരാണം എന്നീ നോവലുകൾക്ക് പ്രചോദനം കരുണാകരഗുരുവാണ്. കരുണാകരഗുരുവിനാണ് ഈ രണ്ട് നോവലുകളും സമർപ്പിച്ചിരിക്കുന്നത്.

*അഭ്രപാളിയിൽ*

കരുണാകരഗുരുവിന്റെ അദ്ധ്യാപനങ്ങളിൽ ആകൃഷ്ടനായി ചലച്ചിത്രകാരൻ രാജീവ് അഞ്ചൽ സംവിധാനം നിർവഹിച്ച മലയാള ചലച്ചിത്രമാണ് ഗുരു.

*വ്യക്തിരേഖകൾ*

കരുണാകരഗുരുവിന്റെ ആശയങ്ങളിൽ ആകൃഷ്ടനായ മുൻ രാഷ്ട്രപതി ശ്രീ കെ .ആർ.നാരായണൻ അദ്ദേഹത്തിന്റെ കുടുംബവീട് ഗുരുവിന് സമർപ്പിക്കുകയും അവിടെ ഭാരതത്തിന്റെ തനതു ചികിത്സാശാസ്ത്രങ്ങളായ ആയുർവ്വേദത്തിന്റേയും സിദ്ധത്തിന്റേയും ഗവേഷണശാല ആരംഭിക്കുകയും ചെയ്തു.