സ്വന്തം രക്തം പാമ്പിന്‍വിഷത്തെ പ്രധിരോധിക്കുന്ന Antivenom അഥവാ പ്രതിവിഷം ആക്കി മാറ്റിയ മനുഷ്യനാണ് ബില്‍ ഹാസ്റ്റ്.1910ല്‍ യൂ എസ്സിലെ ന്യൂജര്‍സിയിലുള്ള പാറ്റെഴ്സണ്‍ എന്ന സ്ഥലത്താണ് ഹാസ്റ്റ് ജനിച്ചത്.പതിനൊന്ന് വയസ്സുള്ളപ്പോള്‍ ഹാസ്റ്റ് ഒരു സ്കൌട്ട് ക്യാമ്പില്‍ പങ്കെടുക്കുകയായിരുന്നു.അവിടെ-
വെച്ച് Timber rattle snake എന്ന ഒരു വിഷപ്പാമ്പിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഹാസ്റ്റിന് പാമ്പിന്‍റെ കടിയെറ്റു.
ഉഗ്രവിഷമുള്ള പാമ്പായിരുന്നു അത്.പക്ഷെ പതിനൊന്ന് വയസ്സുകാരനായ ഹാസ്റ്റ് തീരെ ഭയപ്പെട്ടില്ല.ഹാസ്റ്റിനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും കൂടുതല്‍ ചികിത്സ വേണ്ടിവന്നില്ല.പെട്ടന്നുതന്നെ ഹാസ്റ്റ് സുഖം പ്രാപിച്ചു.അതേവര്‍ഷം തന്നെ നാലടി നീളം ഉള്ള Copperhead Snake
എന്നൊരു പാമ്പിന്‍റെ കടിയും ഹാസ്റ്റ് ഏറ്റുവാങ്ങി.ഹാസ്റ്റ് പാമ്പുകളെ സ്നേഹിച്ചുതുടങ്ങുകയായിരുന്നു.
എന്നൊരു പാമ്പിന്‍റെ കടിയും ഹാസ്റ്റ് ഏറ്റുവാങ്ങി.ഹാസ്റ്റ് പാമ്പുകളെ സ്നേഹിച്ചുതുടങ്ങുകയായിരുന്നു.
അമ്മയില്‍ നിന്ന് എതിര്‍പ്പ് ഉണ്ടായെങ്കിലും കുറച്ചു പാമ്പുകളെ വീട്ടില്‍ വളര്‍ത്താന്‍ ഹാസ്റ്റ് തീരുമാനിച്ചു.വളരെ പെട്ടന്ന് തന്നെ പാമ്പുകളെ കൈകാര്യം ചെയ്യാന്‍ കൊച്ചു ഹാസ്റ്റ് പഠിച്ചു.പത്തൊന്‍പത് വയസ്സുള്ളപ്പോള്‍ ഹാസ്റ്റ് ഒരു പാമ്പാട്ടിയോടൊപ്പം ചേര്‍ന്ന് പാമ്പുകളുമായി കൂടുതല്‍ പരിചയപ്പെട്ടു.പിന്നീട് 1947 ല്‍ ഹാസ്റ്റ്,തന്‍റെ സ്വപ്നപദ്ധ തിയായ പാമ്പ് ഗവേഷണശാല മിയാമിയില്‍ ആരംഭിച്ചു
പില്‍ക്കാലത്ത് ഏറെ പ്രസിദ്ധമായ ആ ഗവേഷണകേന്ദ്രം
മിയാമി സെര്‍പ്പന്‍റെറിയം എന്ന പേരിലാണ് അറിയപ്പെട്ടത്.
ഗവേഷണകേന്ദ്രം ആരംഭിച്ചതുമുതല്‍ക്കുതന്നെ ഹാസ്റ്റ് 32തരത്തിലുള്ള പാമ്പുകളുടെ വിഷം ചെറിയ അളവില്‍ സ്വന്തം ശരീരത്തില്‍ കുത്തിവെക്കാന്‍ തുടങ്ങി.രക്തത്തില്‍ പാമ്പിന്‍വിഷത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ആന്‍റിബോഡി ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു ഹാസ്റ്റിന്‍റെ
ലക്‌ഷ്യം.

172 തവണയെങ്കിലും ഹാസ്റ്റിന് വിഷപാമ്പുകളുടെ
കടിയേറ്റു.പക്ഷെ ഹാസ്റ്റിനെ കീഴടക്കാന്‍ മരണത്തിന് പോലും കഴിഞ്ഞില്ല.ആ സമയത്ത് ഗവേഷണകേന്ദ്രത്തില്‍ അഞ്ഞൂറിന് മുകളില്‍ പാമ്പുകള്‍ ഉണ്ടായിരുന്നു.ഹാസ്റ്റി-
ന്‍റെ ഗവേഷണശാലയില്‍നിന്നും പാമ്പുകളുടെ വിഷം,ആന്‍റിവെനം ഉണ്ടാക്കാനും ഗവേഷണത്തിനുമായി പല സ്ഥലങ്ങ-
ലിലെക്കും അയച്ചുകൊടുത്തു.

അതേസമയം പല ലോക രാജ്യങ്ങളിലേക്കും ഹാസ്റ്റിന്‍റെ രക്തവും അയച്ചുകൊടുത്തു.ഉഗ്രവിഷമുള്ള പാമ്പുകളുടെ കടിയേറ്റ നിരവധി മനുഷ്യരെ ഹാസ്റ്റിന്‍റെ രക്തം കുത്തിവെച്ച് രക്ഷപ്പെടുത്തി. 1977ല്‍ ഹാസ്റ്റിന്‍റെ ഗവേഷണശാല കാണാനെത്തിയ ആറു വയസ്സുള്ള ഒരു കുട്ടിയെ കേന്ദ്രത്തില്‍ വളര്‍ത്തിയിരുന്ന ഒരു മുതല കടിച്ചുകൊന്നു.ആ സംഭവത്തോടെ ഹാസ്റ്റ് മാനസികമായി തകര്‍ന്നു.1984ല്‍ ഹാസ്റ്റ് തന്‍റെ ഗവേഷണശാല അടച്ചുപൂട്ടി.പാമ്പുകളെയും കൊണ്ട് ഹാസ്റ്റ് ഫ്ലോറിഡയി ലേക്ക് പോയി.ഇതിനിടെ പാമ്പുകളുടെ നിരന്തരമായ കടിയേറ്റ് ഹാസ്റ്റിന്‍റെ കൈകള്‍ വികൃതമാവുകയും ഒരു കൈവിരല്‍ നഷ്ട്ടപ്പെടുകയും ചെയ്തിരുന്നു.
നൂറു വര്‍ഷംവരെ താന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ അത് പാമ്പിന്‍-
വിഷത്തിന്‍റെ ശക്തികൊണ്ടായിരിക്കുമെന്ന് ഹാസ്റ്റ് ഒരിക്കല്‍ അഭിപ്രായപ്പെട്ടു.എന്തായാലും 2011 ജൂണ്‍ മാസത്തില്‍ ഹാസ്റ്റ് മരിക്കുമ്പോള്‍ അധ്യെഹത്തിന് നൂറ് വയസ്സ് പൂര്‍ത്തിയായിരുന്നു.
വിഷത്തിന്‍റെ ശക്തികൊണ്ടായിരിക്കുമെന്ന് ഹാസ്റ്റ് ഒരിക്കല്‍ അഭിപ്രായപ്പെട്ടു.എന്തായാലും 2011 ജൂണ്‍ മാസത്തില്‍ ഹാസ്റ്റ് മരിക്കുമ്പോള്‍ അധ്യെഹത്തിന് നൂറ് വയസ്സ് പൂര്‍ത്തിയായിരുന്നു.
കടപ്പാട്: ദീപു