A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

മസ്തിഷ്കമെന്ന മഹാത്ഭുതം !

______________________
1)ജൈവലോകത്തെ ഏറ്റവും സങ്കീർണ്ണമായ വസ്തു മനുഷ്യമസ്തിഷ്കമാണെന്ന് നാം മനസ്സിലാക്കുന്നത് അതേ മസ്തിഷ്കം ഉപയോഗിച്ചു തന്നെയാണ് !!
2) ജനിക്കുന്ന കുഞ്ഞിന്റെ മസ്തിഷ്കത്തിന്റെ ഭാരം 350-400 g ആണ് .യുവാവാവുന്നതോടെ അത് 1,300-1,400 g വരെ വളരുന്നു .ശരീരഭാരത്തോട് താരതമ്യപ്പെടുത്തുമ്പോൾ മറ്റെല്ലാ ജീവികളേക്കാളും വലിയ മസ്തിഷ്കമുള്ളത് മനുഷ്യനാണ് .അതായത് നമ്മുടെ ശരീരഭാരത്തിന്റെ രണ്ടര ശതമാനം മാത്രം .ആന,തിമിംഗലം തുടങ്ങിയ ജീവികൾക്ക് മനുഷ്യനെക്കാൾ വലിയ മസ്തിഷ്കമുണ്ടെങ്കിലും ശരീരഭാരത്തോട് താരതമ്യപ്പെടുത്തുമ്പോൾ അവ വളരെ ചെറുതാണ് .
3)ലോകത്തെ ഏറ്റവും വലിയ സൂപ്പർ കമ്പ്യൂട്ടറുകളിൽ ഒന്നാണ് നാസയുടെ (NASA) Advanced super computer facility അതിനു 1000 Tb മെമ്മറിയും 20 മില്ല്യണ്‍ ഡാറ്റ കൈകാര്യം ചെയ്യാനുള്ള കഴിവുമുണ്ട് .പല മുറികളിലായി വ്യാപിച്ചുകിടക്കുന്ന ഈ സൂപ്പർ കമ്പ്യൂട്ടറിനു പോലും വെറും ഒന്നര കിലോഗ്രാം മാത്രമുള്ള മനുഷ്യമസ്തിഷ്കത്തിന്റെ അത്ര കഴിവും കാര്യക്ഷമതയുമില്ല .സാധാരണ കമ്പ്യൂട്ടറുകളെ നാം ഡെസ്ക്ടോപ്പ് ,ലാപ് ടോപ്പ്, എന്നെല്ലാം വിളിക്കുന്ന പോലെ നമ്മുടെ സൂപ്പർ കമ്പ്യൂട്ടറിനെ രസകരമായ ഓമനപ്പേരിൽ വിളിക്കാം നെക്ക് ടോപ്പ് ( Neck Top)
4) മനുഷ്യമസ്തിഷ്കം കേവലം ഒരു സെക്കന്റിൽ ചെയ്യുന്ന പ്രവർത്തികൾ ലോകത്തെ ഏറ്റവും ശക്തമായ കമ്പ്യൂട്ടറിന് ചെയ്യാൻ വേണ്ടത് 40 മിനുട്ടാണത്രേ!! (Reserch Done by RIKEN brain science institute-Japan)
5) നമ്മുടെ ശരീരത്തിന്റെ കേവലം 2% മാത്രം ഭാരം വരുന്ന മസ്തിഷ്കം 20% ഓക്സിജനും ഊർജ്ജവും ഉപയോഗിക്കുന്നു !! പണ്ട് എന്റെ അദ്ധ്യാപകൻ പറഞ്ഞ ഒരു വാക്ക് ഓർക്കുന്നു ,"ഒരു മണിക്കൂർ പറമ്പിൽ കിളക്കുന്നതിനേക്കാൾ അധ്വാനമാണ് ഒരു മണിക്കൂർ പഠിക്കാനിരിക്കുന്നത്" ! അതിനാലാണ് പഠിച്ചവരെ സമൂഹം എന്നും ആദരിക്കുന്നത് ! മസ്തിഷ്കത്തിന് ഓക്സിജന്റെ ലഭ്യത കുറഞ്ഞാൽ സെറിബ്രൽ ഹൈപോക്സിയ, സ്ട്രോക്ക് (Stroke) എന്നീ അവസ്ഥകൾക്ക് കാരണമാകുന്നു . ആറു മിനുറ്റിലേറെ ഓക്സിജൻ കൂടാതെ മസ്തിഷ്കത്തിന് നിലനില്ക്കാൻ സാധ്യമല്ലത്രേ !
6) ഉണർന്നിരിക്കുന്ന ഒരാളുടെ മസ്തിഷ്കത്തിൽ ഏകദേശം ഒരു ചെറിയ ബൾബ്‌ കത്താനാവശ്യമായതോതിലുള്ള ഇലക്ട്രിക് സിഗിനൽ ഉണ്ടാകുന്നുണ്ടത്രേ, അപസ്മാരരോഗ (Epilespy) നിർണ്ണയത്തിന് ഉപയോഗിക്കുന്ന EEG (Electroencephalography) യിൽ മസ്തിഷ്കം നിർമിക്കുന്ന ഇത്തരം തരംഗങ്ങളെയാണ് പഠനവിധേയമാക്കുന്നത് .
7) നമ്മുടെ മസ്തിഷ്കത്തിനു സ്വയം മാറാനുള്ള കഴിവുണ്ട് ഇതിനെ ബ്രെയിൻ പ്ലാസ്റ്റിസിറ്റി (Brain plasticity) എന്നറിയപ്പെടുന്നു .ഉദാഹരണത്തിന് നാം ഓരോ പുതിയ കാര്യങ്ങൾ പഠിക്കുമ്പോഴും നമ്മുടെ മസ്തിഷ്കം മാറിക്കൊണ്ടിരിക്കുന്നു .
8) നമ്മുടെ മസ്തിഷ്കത്തിലെ മൊത്തം രക്തക്കുഴലുകൾ (blood vessel) ചേർത്തു വെച്ചാൽ ഒരു ലക്ഷം മൈൽ നീളം വരുമത്രേ !! ഓരോ സെക്കന്റിലും ഒരു ലക്ഷത്തിലേറെ രാസപ്രവർത്തനങ്ങൾ നമ്മുടെ മസ്തിഷ്കത്തിൽ നടക്കുന്നതായും കണക്കാക്കപ്പെടുന്നു .
9) സാധാരണമനുഷ്യനിൽ ഓരോ ദിവസവും ഏകദേശം 70,000 ചിന്തകൾ ഉണ്ടാകുന്നുന്നുണ്ടത്രേ !
10) നമ്മുടെ മസ്തിഷ്കത്തിൽ Pain receptors ഇല്ലാത്തതിനാൽ ബോധംകെടുത്താതെ തന്നെ മസ്തിഷ്കശസ്ത്രക്രിയകൾ ചെയ്യാൻ സാധിക്കുമത്രേ !
11) അത്ഭുതകരമെന്നു പറയട്ടെ ,ഒരു വ്യക്തിയുടെ മസ്തിഷ്കത്തിന്റെ ഏകദേശം പകുതി ഭാഗം നീക്കിയാലും അയാൾക്ക് മറ്റുള്ളവരെ പോലെതന്നെ ജീവിക്കാൻ സാധിക്കുമത്രേ.Hemispherectomy എന്ന ശാസ്ത്രക്രിയയിൽ മസ്തിഷ്കത്തിന്റെ പകുതി ഭാഗം എടുത്ത് മാറ്റുന്നു .
12) നിങ്ങളിൽ ഓരോ പുതിയ ഓർമ്മ രൂപപ്പെടുമ്പോഴും നിങ്ങളുടെ മസ്തിഷ്കത്തിലെ ന്യറോണുകൾക്കിടയിൽ ഒരു പുതിയ കണക്ഷൻ (synapses) രൂപപ്പെടുന്നു .
13) മനുഷ്യമസ്തിഷ്കത്തിലെ പ്രധാനപ്പെട്ട ഭാഗമായ അമിഗ്ഡലയാണ് (Amygdala) നമ്മളിൽ ഭയം എന്ന വികാരം സൃഷ്ടിക്കുന്നത് .ഉദാഹരണത്തിന് നിങ്ങൾ ഒരു പാമ്പിനെ കാണുമ്പോൾ കാഴ്ചയിലൂടെ എത്തുന്ന സിഗിനലുകൾ അമിഗ്ഡലയിൽ ഭയത്തിന്റെ ആവേഗങ്ങൾ സൃഷ്ടിക്കുന്നു . ഈ ആവേഗങ്ങൾ ഹൈപോതലാമസ് വഴി മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഭയത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു .ഭയത്തെ പറ്റിയുള്ള ഈ ഓർമയെ അമിഗ്ഡല സൂക്ഷിച്ചു വെക്കുകയും ചെയ്യുന്നു .താൽക്കാലിക ഓർമകളെ സ്ഥിരമായ ഓർമകളാക്കി മാറ്റുന്നതും (Memory Consolidation) അമിഗ്ഡലയുടെ മറ്റൊരു ജോലിയാണ് .
ഇനിയും നിരവധി !!
ലോകത്തെ കോടാനുകോടി മനുഷ്യരുടെ ചിന്തകൾ അവരുടെ വിരൽതുമ്പ് പോലെ വ്യതിരിക്തമാണ് .സങ്കീർണ്ണതയുടെ പര്യായമായ മനുഷ്യമസ്തിഷ്കത്തെ നൂറ്റാണ്ടുകളായി നാം പഠിച്ചുകൊണ്ടിരിക്കുകയാണ് ! ഇനിയും അറിയാൻ നിരവധി !! ..ഇത്രയും സങ്കീർണ്ണമായ ഒരു അവയവം കേവല യാദ്രിശ്ചികമാണെന്ന് ആത്മാർത്ഥമായി ലോകത്തൊരാൾക്കും പറയുക സാധ്യമല്ല ..മനുഷ്യമസ്തിഷ്കത്തിന്റെ അതിസങ്കീർണ്ണത തീർച്ചയായും അതിബുദ്ധിമാനായ ഒരു ആസൂത്രകനിലേക്ക് വിരൽചൂണ്ടുന്നു !
നിങ്ങളുടെ അറിവുകൾ അഭിപ്രായങ്ങൾ കമന്റ് ആയിട്ടു രേഖപെടുത്തുക