A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചാര വനിത; അവരുടെ ജീവിതകഥ.. സരസ്വതി രാജമണി…(Untold story) – ഈ ലേഖനം എഴുതി തയ്യാറാക്കിയത് അജോ ജോർജ്.


“നമ്മളുടെ വീട് കൊള്ളയടിക്കാൻ വരുന്നവരെ നമ്മൾ വെടി വെക്കും അല്ലേ?ഈ ബ്രിട്ടിഷുകാർ നമ്മുടെ രാജ്യത്തെ കൊള്ളയടിക്കുകയാണ്..ഞാൻ വലുതായി കഴിഞ്ഞാൽ ഒരു ബ്രിട്ടീഷ്‌കാരനെ എങ്കിലും കൊന്നിരിക്കും..ഉറപ്പ്”…ഈ ആത്മവിശ്വത്തിനു മുന്നിൽ ഗാന്ധിജി പോലും ഒന്നും മിണ്ടിയില്ല..അതായിരുന്നു സരസ്വതി രാജമണി… നമ്മൾ മറന്ന പലരും ഉണ്ട്..പല ആളുകളും..അതിൽ ഒരാളാണ് “സരസ്വതി രാജാമണി”..ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചാര വനിതാ..അവളുടെ ജീവിതകഥയാണിത്..
സരസ്വതിയുടെ ജനനം ബർമയിൽ ആയിരുന്നു..സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന ഒരു കുടുംബത്തിൽ.. ബ്രിട്ടീഷ്‌കാരിൽ നിന്നും രക്ഷപ്പെട്ടു ട്രിച്ചിയിൽ നിന്നും ബർമയിലേക്കു ചേക്കേറിയ ഒരു കുടുംബം..വളരെ ഉയർന്ന സാമ്പത്തികമുള്ള ഒരു കുടുംബം..സാമ്പത്തികമായി അവർ സ്വന്തന്ത്ര്യ സമരത്തെ സഹായിച്ചിരുന്നു..വീട്ടിൽ സരസ്വതിക്ക് ഒരു വിലക്കും ഉണ്ടായിരുന്നില്ല..സർവ വിധ സ്വാതന്ത്ര്യം അവൾ അനുഭവിച്ചിരുന്നു..പത്താം വയസ്സിനുള്ളിൽ തോക്കു ഉപയോഗിക്കുന്നതിൽ അവൾ മിടുക്കി ആയി..
ആ ഇടക്കാണ് ഗാന്ധിജി അവരുടെ വീട് സന്ദർശിച്ചത്..ആളുകളെ പരിചയപ്പെടുന്നതിനിടയിൽ തോട്ടത്തിൽ തോക്കു ഉപയോഗിക്കുന്ന ഒരു പെൺകുട്ടിയെ കണ്ടു..കേവലം പത്തു വയസു പ്രായം..ഗാന്ധിജി അവളെ അടുത്ത് വിളിച്ചു.. “നീ എന്തിനാണ് തോക്കു ഉപയോഗിക്കുന്നത്..” അവൾ മറുപടി പറഞ്ഞു..”ബ്രിട്ടീഷ്കാരെ കൊല്ലാൻ” ഗാന്ധിജി ഒന്ന് പുഞ്ചിരിച്ചു..”കുട്ടി..നമ്മുടെ മാർഗം അഹിംസയാണ്..അക്രമം അല്ല..അതുകൊണ്ട് നീ തോക്കു ഉപേക്ഷിക്കണം”
അവൾ മറുപടി പറഞ്ഞു “നമ്മളുടെ വീട് കൊള്ളയടിക്കാൻ വരുന്നവരെ നമ്മൾ വെടി വെക്കും അല്ലേ?ഈ ബ്രിട്ടിഷുകാർ നമ്മുടെ രാജ്യത്തെ കൊള്ളയടിക്കുകയാണ്..ഞാൻ വലുതായി കഴിഞ്ഞാൽ ഒരു ബ്രിട്ടീഷ്‌കാരനെ എങ്കിലും കൊന്നിരിക്കും..ഉറപ്പ്”… ഈ ആത്മവിശ്വത്തിനു മുന്നിൽ ഗാന്ധിജി പോലും ഒന്നും മിണ്ടിയില്ല..ഒന്ന് നോക്കികൊണ്ട്‌ തിരിച്ചു നടന്നു..
അവൾ വളരുന്നതോടൊപ്പം അവളുടെ ദേശസ്നേഹവും വളർന്നു വന്നു..പക്ഷെ അവൾ അഹിംസയിൽ വിശ്വസിച്ചില്ല..പതിയെ അവൾ ഇന്ത്യൻ നാഷണൽ ആർമിയെ കുറിച്ചും സുഭാഷ്ചന്ദ്രബോസിനെ കുറിച്ചും അറിയാൻ തുടങ്ങി..അവൾ അതിൽ ചേരാൻ തീരുമാനിച്ചു.. അവൾക്കു പതിനാറു വയസ്സ് ഉള്ളപ്പോഴാണ് ബോസ്സ് രംഗൂൺ സന്ദർശിക്കുന്നത്..രണ്ടാം ലോക മഹായുദ്ധത്തിനു പണം സമാഹരിക്കാൻ വേണ്ടി..ബോസ്സിന്റെ പ്രസംഗം അവളിലെ രാജ്യസ്നേഹത്തിനു തിളക്കം കൂട്ടി..ആ ഫണ്ടിലേക്ക് അവൾ തന്റെ സ്വർണവും മറ്റും നൽകി..ഇതറിഞ്ഞ സുഭാഷ് ചന്ദ്ര ബോസ്സ് അവളുടെ മാതാപിതാക്കളെ കാണാൻ എത്തി..അവൾ തന്ന സ്വർണ്ണവും മറ്റും തിരിച്ചേൽപ്പിക്കാൻ..
അദ്ദേഹം അളവുടെ അച്ഛനോട് സംസാരിച്ചു. “നിങ്ങളുടെ മകൾ അവളുടെ സ്വർണ്ണം മുഴുവൻ ഞങ്ങൾക്ക് തന്നു..അത് അവളുടെ പ്രായത്തിന്റെയും അറിവില്ലായിമ്മയുടെയും കാരണം ആണ്‌..ഇതു തിരിച്ചു സ്വീകരിക്കണം” അയാൾ ഒന്ന് പുഞ്ചിരിച്ചു..മറുപടി പറഞ്ഞത് രാജമണി ആണ്‌..”ഇതൊന്നും അദ്ദേഹത്തിന്റെ അല്ല..ഞാൻ ഇതു പൂർണ്ണ മനസോടെ തന്നതാണ്..തിരിച്ചു എനിക്ക് വേണ്ട “. ബോസ്സ് മറുപടി പറഞ്ഞു..”ലക്ഷ്മി (പണം) അത് വരും പോകും പക്ഷെ സരസ്വതി (അറിവ്) അത് എന്നും നിലനിൽക്കും..ഇനി മുതൽ നീ സരസ്വതി രാജമണി എന്ന് അറിയപ്പെടും..
അങ്ങിനെ അവൾ പതിനാറാം വയസ്സിൽ ഇന്ത്യൻ നാഷണൽ ആർമിയിൽ ചേർന്നു..കൂടെ നാല്‌ കൂട്ടുകാരികളും.. അതും ചാര സംഘടനയിലേക്ക്.. ബ്രിട്ടീഷ് ഓഫീസർ ക്യാമ്പുകളിലും അവരുടെ വീടുകളിലും ആയിരുന്നു ജോലി..അതും ആൺ വേഷത്തിൽ….മണി എന്ന പേരിൽ …..രണ്ടു വർഷം അവർ ആ ചാര പ്രവർത്തി തുടർന്നു..പല രഹസ്യങ്ങളും ഇന്ത്യൻ നാഷണൽ അർമയിലിലേക്കു കൈമാറി..എന്നാൽ ഒരിക്കൽ അവളുടെ കൂട്ടുകാരിയെ അവർ കയ്യോടെ പിടിച്ചു..അവളെ ഒരു വീട്ടിൽ പൂട്ടിയിട്ടു..അന്ന് രാത്രി രാജമണി ഓഫീസർ മാരുടെ കണ്ണ് വെട്ടിച്ചു അവളെ രക്ഷപ്പെടുത്തി..കാട്ടിലൂടെ അവളെയും കൊണ്ടു ഓടി..പുറകെ പട്ടാളക്കാരും…അവർ രാജമണിക്ക് നേരെ നിറയൊഴിച്ചു..കൊണ്ടത് കാലിൽ..ആ കാലും വച്ചു കൂട്ടുകാരിയേയും കൊണ്ടു ഒരു മരത്തിനു മുകളിൽ വലിഞ്ഞു കയറി ഇരുപ്പുറപ്പിച്ചു..മൂന്നു ദിവസം..
അവിടെ നിന്നും രക്ഷെപ്പെട്ടു അവർ ക്യാമ്പിൽ എത്തി..അവളുടെ ഈ ധീരതക്കു അവൾക്കു Lieutenant in INA’s Rani of Jhansi Brigade എന്ന പദവിയും നൽകി.. അങ്ങിനെ യൂദ്ധം അവസാനിച്ചു..ഇന്ത്യൻ നാഷണൽ ആർമി പിരിച്ചു വിട്ടു..എല്ലാ സ്വത്തുക്കളും സ്വാതന്ത്ര്യം നേടുന്നതിനായി വിട്ടു കൊടുത്ത അവർ ഒന്നും ഇല്ലാത്തവർ ആയി മാറി..ചെന്നൈയിലെ ഒരു ഒറ്റമുറി വീട്ടിൽ ആയി താമസം..തന്റെ ഓർമ്മകളും പടങ്ങളും മറ്റും കൂട്ടിനു..വയസായ കാലത്തും അവർ വെറുതെ ഇരുന്നില്ല..കടകളിലും മറ്റും പോയി പഴയ തുണികൾ വാങ്ങി ഉടുപ്പുകൾ ഉണ്ടാക്കി അവർ പാവങ്ങൾക്ക് കൊടുക്കും..തമിഴ്നാട് മുഖ്യമന്തി ജയലളിത അവർക്കു ഒരു വീടും കൂടെ അഞ്ചു ലക്ഷം രൂപയും നൽകുകയുണ്ടായി..ജീവിതകാലം മുഴുവൻ രാഷ്ടത്തിനു വേണ്ടി അവർ മാറ്റിവച്ചു എന്ന് തന്നെ പറയാം… 2018 ജനുവരി 13 ആ മഹത് വനിതാ ഈ ലോകത്തോട് വിട പറഞ്ഞു..
ചരിത്രം..അത് പലതും മറന്നിട്ടുണ്ട്..ഒത്തിരി സ്ത്രീകളെ..പുരുഷന്മാർക്കൊപ്പം തോളോട് തോൾ ചേർന്നു പട പൊരുതിയ ഇവരെ ചരിതം മറന്നാലും നമ്മൾ മറക്കരുത്..വരും തലമുറയ്ക്ക് ഓർത്തു വക്കാൻ..ഇവരുടെ വീര കഥകൾ വേണം.