A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ജെസീക്ക വിശപ്പടക്കുന്നത് കാര്‍പ്പറ്റും സ്‌പോഞ്ചും കഴിച്ച്




ജെസീക്കയ്ക്ക് ആറ് വയസാകുന്നത് വരെ ഇത് ചികിത്സിക്കാനാകില്ലെന്ന നിലപാടിലാണ് ഡോക്ടര്‍മാര്‍.
ബ്രിട്ടനിലെ കേംബ്രിഡ്ജ്‌ഷെയറിലെ ജെസീക്ക എന്ന നാല് വയസുകാരിയുടെ ഇഷ്ടവിഭവം തറയിലിടുന്ന കാര്‍പ്പറ്റും സ്‌പോഞ്ചും. പിക എന്ന അപൂര്‍വ രോഗാവസ്ഥയാണ് ജെസീക്കയുടെ പ്രശ്‌നം. തറയിലിടുന്ന കാര്‍പ്പെറ്റ് മുതല്‍ കല്ലും മണ്ണും വരെ ഭക്ഷ്യേതരമായ എന്തും ജെസീക്കയുടെ ഇഷ്ടവിഭവങ്ങളാണ്. വിശപ്പ് തോന്നുമ്പോള്‍ തറയിലെ കാര്‍പ്പെറ്റ് കീറി അത് ആഹാരമാക്കുകയാണ് ജെസീക്കയുടെ ശൈലി.
കേംബ്രിഡ്ജില്‍ താമസിക്കുന്ന കെല്ലി നൈറ്റ്ക്രിസ് നൈറ്റ് ദമ്പതികളുടെ മകളാണ് ജെസീക്ക. ഭക്ഷ്യേതര വസ്തുക്കള്‍ കഴിക്കാനുള്ള ആഗ്രഹം സാധാരണ ഗര്‍ഭിണികളിലാണ് കണ്ടുവരുന്നത്. എന്നാല്‍ അപൂര്‍വം ചിലരില്‍ ഇത് ജെസീക്കയുടേതിന് സമാനമായി കല്ലും മണ്ണും സ്‌പോഞ്ചും തുടങ്ങി എന്തും ഭക്ഷണമാക്കാനുള്ള മാനസികാവസ്ഥയിലേക്ക് വളരും. ജെസീക്കയ്ക്ക് ആറ് വയസാകുന്നത് വരെ ഇത് ചികിത്സിക്കാനാകില്ലെന്ന നിലപാടിലാണ് ഡോക്ടര്‍മാര്‍.
രണ്ട് വയസു മുതലാണ് ജെസീക്കയില്‍ കാര്‍പ്പറ്റ് ഭക്ഷിക്കുന്ന ശീലം തുടങ്ങിയത്. ഈ ശീലം തടഞ്ഞാല്‍ വിഷലിപ്തമായ മറ്റ് വസ്തുക്കള്‍ തിന്നുമെന്നതിനാല്‍ തല്‍ക്കാലം സ്‌പോഞ്ച് ഭക്ഷിക്കാന്‍ അനുവദിച്ചിരിക്കുകയാണ് മാതാപിതാക്കള്‍. വിചിത്രമായ ഭക്ഷണ ശൈലി തുടരുമ്പോഴും ഇടയ്‌ക്കൊക്കെ ബ്രഡ്, റൈസ് പുഡ്ഡിംഗ്, വീറ്റാബിക്‌സ് എന്നിവയും ചില മത്സ്യ വിഭവങ്ങളും കഴിയ്ക്കാന്‍ ജെസീക്ക തയ്യാറാകുന്നുവെന്നത് മാതാപിതാക്കള്‍ക്ക് അല്‍പ്പം ആശ്വാസമാകുന്നു.

ഭരണഘടനയും കാലിയോഗ്രാഫിക് കൈയ്യെഴുത്തുപ്രതിയും.





ഭാരതത്തിന്‍റെ ഭരണഘടനയുടെ കൈയ്യെഴുത്തുപ്രതി തയ്യാറാക്കിയത് പ്രേംകുമാര്‍ ബിഹാരി നാരായണ്‍ റെയ്സാദ എന്ന കാലിയോഗ്രാഫിക് വിശാരദനാണ്.അദ്ദേഹം തന്‍റെ കാലിയോഗ്രാഫിക് മികവുകള്‍ പൂര്‍ണ്ണമായും പ്രതിഫലിപ്പിച്ച് അത് സുന്ദരമാക്കുകയും ചെയ്തു.
(ഇദ്ദേഹത്തിന്‍റെ മുത്തച്ഛനും കാലിയോഗ്രാഫി കലാകാരനും പേര്‍ഷ്യന്‍,ഇംഗ്ളീഷ് പണ്ഢിതനും ആയിരുന്നു)
ഒപ്പം ഈ കൈയ്യെഴുത്തുപ്രതിയുടെ ഒാരോ പേജിന്‍റേയും ഫ്രെയിം വര്‍ക്കുകളും മറ്റ് ആര്‍ട്ട് വര്‍ക്കുകളും ചെയ്ത് കൂടുതല്‍ മനോഹരമാക്കിയത് നന്ദലാല്‍ ബോസിന്‍റെ നേതൃത്വത്തില്‍ ശാന്തിനികേതനിലെ കലാകാരന്‍മാരായിരുന്നു.
ഏകദേശം 6 മാസത്തോളം നീണ്ട ഇവരുടെ അദ്ധ്വാനത്തിലൊടുവിലാണ് ഭരണഘടനയുടെ ഒറിജിനല്‍ കോപ്പി തയ്യാറായത്.
ഭരണഘടനയുടെ കൈയ്യെഴുത്തുപ്രതി തയ്യാറാക്കാനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം പ്രതിഫലം എന്ത് വേണമെന്ന് ആരാഞ്ഞ നെഹ്റുവിനോട് പ്രേംകുമാര്‍ പറഞ്ഞത്, ''എനിക്ക് ഒരൊറ്റ പൈസ പോലും പ്രതിഫലമായി വേണ്ട,ഈശ്വരാനുഗ്രഹത്തില്‍ എനിക്ക് എല്ലാം കിട്ടിയിട്ടുണ്ട്.പണത്തിന് പകരം ഓരോ പേജിലും എന്‍റെ പേര് വയ്ക്കാനും,അവസാന പേജില്‍ എന്‍റേയും മുത്തച്ഛന്‍റേയും പേരും വയ്ക്കാനും അനുവദിക്കണം''
പ്രേംകുമാറിന്‍റെ ആവശ്യം അംഗീകരിക്കപ്പെടുകയും ഓരോ പേജിന്‍റേയും താഴെ ഇടതുഭാഗത്തായി അദ്ദേഹം തന്‍റെ പേരിന്‍റെ ആദ്യഭാഗമായ 'പ്രേം' എഴുതി ചേര്‍ക്കുകയും ചെയ്തു.
നന്ദലാല്‍ ബോസും കൂട്ടരും ഭരണഘടനയുടെ ഡെക്കറേഷന്‍ ആര്‍ട്ടുകള്‍ ചെയ്യാനായി 'വേദിക് കാലം' മുതല്‍ വര്‍ത്തമാനകാലം വരെയുള്ള ഭാരതത്തിന്‍റെ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്ന സംഗതികളെയാണ് അവലംബിച്ചത്.
ഓരോ അധ്യായത്തിന്‍റേയും തുടക്കത്തിലുള്ള ചിത്രീകരണത്തില്‍ ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായം,രാമ-സീതാ ലക്ഷ്മണന്‍മാര്‍,കൃഷ്ണന്‍റെ ഗീതോപദേശം,ബുദ്ധന്‍,മഹാവീരന്‍,അശോകന്‍റേയും വിക്രമാദിത്യന്‍റേയും സദസ്സ് മുതലായവയും അക്ബര്‍,ശിവജി,ഗുരുഗോവിന്ദ് സിംഗ്,ടിപ്പു,ഝാന്‍സി റാണി ലക്ഷ്മി ഭായ് എന്നിവരും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.
കൂടാതെ മഹാത്മാഗാന്ധിയുടെ ദണ്ഢി മാര്‍ച്ച്,ഇന്ത്യന്‍ നാഷണല്‍ ആര്‍മി രൂപീകരിച്ച് ഗാന്ധിജിയുടെ അനുഗ്രഹത്തിനായി വിദേശ മണ്ണില്‍ നിന്നും സല്യൂട്ട് നല്‍കി ആദരിക്കുന്ന സുഭാഷ് ചന്ദ്രബോസ് മുതലായവരും ഭരണഘടനയുടെ കൈയ്യെഴുത്തുപ്രതിയിലുണ്ട്.
ഒപ്പം ഭാരതത്തിന്‍റെ പ്രകൃതി മനോഹാരിതയും ചിത്രീകരണ വിഷയമായി.
ഇതെല്ലാം കൂടാതെ ഓരോ പേജിനും നല്‍കിയിട്ടുള്ള ബോഡറുകളുടെ ഭംഗിയും സൂക്ഷ്മതയും എടുത്തു പറയേണ്ടതാണ്.
അജന്ത-ബാഗ് മ്യൂറലുകളുടേയും,രാജസ്ഥാന്‍-മുഗള്‍ പെയിന്‍റിങ്ങുകളുടേയും,സിനോ-ജാപ്പനീസ് ചിത്രകലകളുടേയും സ്വാധീനമാണ് ഭരണഘടനയിലെ ചിത്രീകരണങ്ങള്‍ക്കുള്ളത്.
ഈ കൈയ്യെഴുത്തുപ്രതിയുടെ അവസാന പേജുകളില്‍ (പതിനൊന്ന് പേജുകള്‍) ഭരണഘടനാ നിര്‍മ്മാണ സഭാംഗങ്ങള്‍ തങ്ങളുടെ കൈയ്യൊപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്.
ഇന്ന് ഈ കൈയ്യെഴുത്തുപ്രതി പ്രത്യേകമായി സജ്ജീകരിച്ച ഹീലിയം വാതകം നിറച്ച പെട്ടിക്കുള്ളില്‍ പാര്‍ലമെന്‍റ് ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
____________________________________________
വാല്‍ക്കഷ്ണം:-
ഭാരതത്തിന്‍റെ ഭരണഘടനയുടെ(Constitution of India) അംഗീകൃത കൈയ്യെഴുത്തുപ്രതിയുടെ ഫോട്ടോലിത്തോഗ്രാഫിക് കോപ്പി pdf ആണ് അവിചാരിതമായി 2018ല്‍ എന്‍റെ ഫോണില്‍ ആദ്യ ഫയല്‍ ഡൗണ്‍ലോഡായി വന്നത്.
ഓരോ ഭാരതീയനും അവശ്യം കണ്ടിരിക്കേണ്ട ആ കൈയ്യെഴുത്തുപ്രതിയുടെ pdf ഫയല്‍ ഗ്രൂപ്പില്‍ അപ്പ്ലോഡ് ചെയ്യാന്‍ സാധിക്കുന്നില്ല,താല്‍പര്യമുള്ളവര്‍ എന്‍റെ വാട്സാപ് നമ്പറിലേക്ക് CI എന്ന് മെസേജ് ചെയ്യുകയോ അതല്ലെങ്കില്‍ ഇന്‍റര്‍നെറ്റില്‍ നിന്ന് സ്വന്തമായി ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യാം.
-Murali krishnan.M
9745779069
--------------------------------------------------------------------
റെഫറന്‍സ്:
http://m.huffingtonpost.in/…/the-constitution-of-india_b_71…
https://www.quora.com/Is-it-true-that-images-of-Lord-Krishn…
--------------------------------------------------------------------
ചിത്രങ്ങള്‍:-
Screen shot images from photolithographic copy of original constitution

ARMAGEDDON(മനുഷ്യരും ദേവന്മാരും(ഏലിയൻസ്) തമ്മിലുള്ള അവസാന യുദ്ധം)





കിങ്ഡം ഓഫ് മിശിഹായുടെ (666) വരവോടെ ലോകം സാമ്പത്തികമായും സാങ്കേതികമായും അതിവേഗം മുന്നേറി.. ശൂന്യാകാശതും അന്യഗ്രഹങ്ങളിലും പട്ടണങ്ങൾ സ്ഥാപിക്കൻ ശാസ്ത്ര ലോകത്തിന് കഴിഞ്ഞു.. അന്യഗ്രജീവികളുമായി ശാസ്ത്രലോകത്തിന് ഉള്ള ബന്ധം സാധാരണ സംഭവമായി മാറിക്കഴിഞ്ഞു..ചില ന്യൂനപക്ഷങ്ങളോഴികെയുള്ള സമൂഹം ജൂത മിശിഹായുടെ ഭരണത്തിൽ പൂർണതൃപ്തരണ്.. ജറുസേമിലെ ടെമ്പിൾ മൗണ്ടിൽ ജൂത ദേവാലയത്തിന്റെ പണി ആരംഭിക്കുക വഴി ഇസ്രയേലും അറബ്രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിച്ചു..പുതിയതായി ഉയർന്നുവന്ന ഇസ്ലാമിക നേതാവ് പശ്ചിമേഷ്യയുടെ സമാധാനത്തിൽ മുഖ്യ പങ്കുവഹിച്ചു..ലോക മതങ്ങളെ ഒന്നിപ്പിക്കാൻ ജൂത മിശിഹായുടെ നേതൃത്വത്തിന് കഴിഞ്ഞു..എന്നാൽ അന്യഗ്രഹ ജീവികളിൽ ഒരു വിഭാഗവുമായി ഭാവിയിൽ ഉണ്ടായേ്കാവുന്ന സംഘർഷത്തെകുറിച്ച് ശാസ്ത്രജ്ഞർ മനസ്സിലാക്കിയിരുന്നു..ജൂത സാമ്രാജ്യത്തിന്റെ മുദ്ര(666) ലോകരാജ്യങ്ങൾ നിയമവിധേയമാക്കിയിരുന്നൂ..അക്രമികളുടെയും,തീവ്രവാദികളുടെയും ബുദ്ധിയെ നിയന്ത്രിക്കാൻ എന്ന പേരിൽ അവതരിപ്പിച്ച മൈൻഡ് കൺട്രോൾ ചിപ്പ്‌ എല്ലാ പൗരന്മാരും സ്വീകരിക്കണമെന്ന നിയമവും നടപ്പിലാക്കി.. ജറുസേമിലെ ടെക്നിക്കൽ സെന്‍ററിലിരുന്ന് നെറ്റിയിൽ ചിപ്പ് ഘടിപ്പിച്ചവരെ ഉപഗ്രഹ സഹായത്തോടെ നിയന്ത്രിക്കാൻ കഴിയുന്ന സംവിധാനമാണിത്..ജൂത സാമ്രാജ്യത്തെ എതിർത്ത ചില സംഘങ്ങളെ വധ ശിക്ഷക്ക് വിധേയരാക്കേണ്ടി വന്നതൊഴിച്ചാൽ ലോകം പൊതുവെ ശാന്തവും സംതൃപ്തി നിറഞ്ഞതുമായിരുന്നു.. വെക്തി സ്വാതന്ത്ര്യം അതിന്റെ പൂർണതയിലെത്തിയിരുന്നു...
മൂന്ന് വർഷങ്ങൾക്ക് ശേഷം...
ജറുസേമിലെ ദേവാലയ പ്രതിഷ്ഠ ലോകത്തിലെ ഏറ്റവും വലിയ ഉത്സവമായി ആഘോഷിക്കാൻ മിശിഹായും ലോകനേതാക്കന്മാരും തീരുമാനിച്ചു..ലോകത്തിലെ സകല രാഷ്ട്രങ്ങളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.. എന്നാൽ പശുക്കുട്ടിയെ യാഗം കഴിക്കണമെന്ന ജൂത നിയമത്തിന് വിപരീതമായി പന്നിയെ ബലിനൽകാൻ മിശിഹാ തീരുമാനിച്ചു..സകല ജൂത പുരോഹിതരും അമ്പരന്നു..തങ്ങൾ വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ ജൂതർ ചടങ്ങ് ബഹിഷ്കരിച്ചു..തങ്ങളുടെ നേതാവിന് വിരുദ്ധമായി ജറുസലേമിൽ പ്രകടനം നടത്തി..എന്നാല് ലോകനേതാക്കൾ ജൂതരുടെ പ്രതിഷേതത്തെ അപലപിച്ചു..കലാപം അക്രമാസക്തമായി..അറബ് രാജ്യങ്ങളെല്ലാം ഇസ്രയേലിന് നേരെ യുദ്ധം പ്രഖ്യാപിച്ചു...ഇറാൻ ജറുസലേമിൽ ആണവായുധം പ്രയോഗിച്ചു.. ദശലക്ഷക്കണക്കിന് ജൂതർ കൊല്ലപ്പെട്ടു.. ശേഷിച്ചവർ ഇസ്രയേൽ വിട്ട് പലായനം ചെയ്തു..ജൂതർ ലോകരാജ്യങ്ങളിൽ അഭയാർത്ഥികളായിത്തീർന്നു..അതിനിടെ പശ്ചഇമേഷ്യയിലുണ്ടായ ഭൂകമ്പത്തിൽ നകര പ്രദേശങ്ങളെല്ലാം തകർന്നടിഞ്ഞു..ഭൗമ അന്തരീക്ഷത്തിലെ ചില പാളികൾ അപ്രത്യക്ഷമായി.. അതി ശക്തമായ സൂര്യാഘാതം മനുഷ്യരെ ബാധിച്ചു.. ഉപഗ്രഹങ്ങൾ തകർന്നു വീഴാനാരഭിച്ചു.. ലോകം ഇരുട്ടിലായിത്തീർന്നു.. ശുദ്ധ ജല സ്രോതസ്സുകൾ വറ്റി വരണ്ടു.. ശരീരത്തിൽ ചിപ്പുകൾ സ്വീകരിച്ചവരക്ക്‌ ക്യാൻസറും മറ്റു രോഗങ്ങളും പടർന്നു പിടിച്ചുതുടങ്ങി..ലോകം മുഴുവൻ സംഘർഷങ്ങളും കലാപങ്ങളും കൊണ്ട് നിറഞ്ഞു..എന്നാല് രാഷ്ട്രീയ നേതൃത്വവും മതവും ജൂത മിശിഹാ എന്നറിയപ്പെട്ട നേതാവിനൊപ്പം നിന്നു..ഭൂമിയെ ആക്രമിക്കാൻ അന്യഗ്രഹ ജീവികളിലെ ശക്തരായ ഒരു വിഭാഗം വരുന്നതായി മുന്നറിയിപ്പ് നൽകപ്പെട്ടു..ഇസ്രയേലിന് കിഴക്കുഭാഗത്തയി അവരെ നേരിടാൻ 20 കോടിയോളം വരുന്ന ലോക സൈന്യം ഒരുങ്ങി നിന്നു.. അണവായുധങ്ങളും വമ്പൻ മിസൈലുകളും അവർക്കെതിരെ പ്രായോഗിക്കപ്പെട്ടു..എന്നാല് അവർ സ്പിരിറ്റ് ബോഡിയുള്ളവർ ആയിരുന്നതിനാൽ ആയുധങ്ങളോന്നും അവരെ ബാധിച്ചില്ല..ജൂത മിശിഹായും മത നേതാകകന്മാരും വധിക്കപ്പെട്ടു..സകല സൈന്യത്തെയും അന്യഗ്രജീവികൾ ഉന്മൂലനം ചെയ്തു..മനുഷ്യരിൽ ജൂത മിശിഹായെ അംഗീകരിച്ച ശരീരത്തിൽ മുദ്ര സ്വീകരിച്ച സകലരും വധിക്കപ്പെട്ടു..ഭൂമിയിലെ ജനസംഖ്യ പത്തിലോന്നായി കുറഞ്ഞു..ഭൂമിയും ആകാശവും റിക്രിയേറ്റ് ചെയ്യപ്പെട്ടു..പുതിയ അന്തരക്ഷവും കാലാവസ്ഥയും ഉളവായി..മനുഷ്യരുടെ പട്ടണങ്ങളെല്ലാം തകർന്നടിഞ്ഞു..മനുഷ്യർ വീണ്ടും കൃഷിക്കാരായി..സകല മതങ്ങളും ദൈവങ്ങളും ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായി..മനുഷ്യരോഡോപ്പം അന്യഗ്രഹ ജീവികളും ഭൂമിയിൽ താമസം ആരംഭിച്ചു..അവരുടെ നേതാവ് ഭൂമിയുടെ ഭരണവും നിയന്ത്രണവും ഏറ്റെടുത്തു..